കോട്ടയം: ഒരു നൂറ്റാണ്ട് പിന്നിട്ട പേരൂര്‍ മര്‍ത്തശ്മൂനി യാക്കോബായ സുറിയാനി പള്ളിയെ ആഗോള മര്‍ത്തശ്മൂനി തീര്‍ഥാടന കേന്ദ്രമാക്കുന്നു. ഇതുസംബന്ധിച്ച് ആകമാന സുറിയാനിസഭയുടെ പരമാധ്യക്ഷന്‍ മോര്‍ ഇഗ്‌നാത്തിയോസ് സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവ കല്പന പുറപ്പെടുവിച്ചു. ജൂലായ് 29ന് നടക്കുന്ന കുര്‍ബാനമധ്യേ ശ്രേഷ്ഠ കാതോലിക്ക മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ, തീര്‍ഥാടന കേന്ദ്രമാക്കിയുള്ള പ്രഖ്യാപനം നടത്തും. തുടര്‍ന്ന് നടക്കുന്ന സമ്മേളനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പങ്കെടുക്കും.
മര്‍ത്തശ്മൂനിയമ്മയുടെ നാമത്തില്‍ ഇന്ത്യയില്‍ ആദ്യമായി സ്ഥാപിക്കപ്പെട്ടതാണ് പേരൂര്‍ പള്ളി. പള്ളിയുടെ പ്രശസ്തിയും പ്രാധാന്യവും കണക്കിലെടുത്താണ് ആഗോള തീര്‍ഥാടനകേന്ദ്രമാക്കാനുള്ള പാത്രിയര്‍ക്കീസ് ബാവായുടെ തീരുമാനം.
കട്ടപ്പന: യാക്കോബായ സഭ ഇടുക്കി ഭദ്രാസന മെത്രാപ്പോലീത്തയായിരുന്ന കുര്യാക്കോസ് മോര്‍ ക്ലിമീസ് പള്ളി പ്രതിപുരുഷ യോഗത്തിന്റെയും ഭദ്രാസന കൗണ്‍സിലിന്റെയും തീരുമാനങ്ങള്‍ക്കു വിരുദ്ധമായി പ്രവര്‍ത്തിച്ചിരുന്നതായി ഭദ്രാസന സെക്രട്ടറി ഫാ. ജോണ്‍ പഞ്ഞിക്കാട്ടില്‍. മരിയാപുരം, തട്ടേക്കണ്ണി, ചേലച്ചുവട്, കീരിത്തോട് എന്നിവിടങ്ങളില്‍ ഇദ്ദേഹം സ്‌ഥലം വാങ്ങി. കട്ടപ്പന, ചപ്പാത്ത്, മൂലമറ്റം, മുക്കൂട്ടുതറ, കുട്ടിക്കാനം എന്നിവിടങ്ങളില്‍ അഡ്വാന്‍സ് നല്‍കി. കുട്ടിക്കാനം, നാരകക്കാനം എന്നിവിടങ്ങളിലെ ചാപ്പലുകളില്‍ ശുശ്രൂഷിക്കുന്ന വൈദികര്‍ക്കു ശമ്പളം നല്‍കി വരികയും ചെയ്‌തിരുന്നു.
കൊച്ചി: ക്രൈസ്തവ സഭയിലെ തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണാന്‍ മദ്ധ്യസ്ഥ ഫോറങ്ങള്‍ രൂപവത്കരിക്കണമെന്ന് ജസ്റ്റിസ് സിറിയക്ക് തോമസ് അഭിപ്രായപ്പെട്ടു. ജസ്റ്റിസ് വര്‍ഗീസ് കള്ളിയത്ത് അനുസ്മരണ സമ്മേളനത്തിനോടനുബന്ധിച്ച് നടത്തിയ ' സഭയിലെ തര്‍ക്കങ്ങള്‍ക്ക് പരിഹാരം അനുരഞ്ജനത്തിലൂടെ ' എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കലൂര്‍ പോണോത്ത് റോഡിലെ ല്യൂമെന്‍-ജ്യോതിസ്സ് സെന്ററില്‍ ന്യൂമാന്‍ അസ്സോസിയേഷന്‍ ഓഫ് ഇന്ത്യയാണ് പരിപാടി സംഘടിപ്പിച്ചത്.
ഇടവകയംഗങ്ങള്‍, സോഷ്യല്‍ വര്‍ക്കര്‍മാര്‍, കൗണ്‍സിലര്‍മാര്‍, അധികാരികള്‍ എന്നിവരുടെ നേതൃത്വത്തിലാണ് മദ്ധ്യസ്ഥ ചര്‍ച്ചകള്‍ നടക്കേണ്ടത്. ആവശ്യമെങ്കില്‍ വക്കീലന്‍മാരേയും, ബന്ധപ്പെട്ടയാളുകളേയും കൊണ്ടു വരാനുള്ള അനുമതി കൂടി കക്ഷികള്‍ക്കു നല്‍കുവാന്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
മദ്ധ്യസ്ഥ ചര്‍ച്ചയ്ക്കായി ഇടവക, ജില്ലാ, രൂപത, സംസ്ഥാന തലത്തില്‍ മദ്ധ്യസ്ഥ സമിതിയാണ് ഉണ്ടാകേണ്ടത് -അദ്ദേഹം പറഞ്ഞു. സ്വഭാവ ശുദ്ധിയിലും, പെരുമാറ്റത്തിലും മറ്റുള്ളവര്‍ക്ക് മാത്യകയായിരുന്നു ജസ്റ്റിസ് വര്‍ഗീസ് കള്ളിയത്തെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത ജസ്റ്റീസ് പയസ് കുര്യാക്കോസ് പറഞ്ഞു. അസ്സോസ്സിയേഷന്‍ പ്രസിഡന്റ് മാത്യൂ ജോസഫ് മൂഴിയില്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍, അഡ്വ. ജോസഫ് തേറാട്ടില്‍ അനുസ്മരണ പ്രഭാഷണം നടത്തി.
ഫിലാഡല്‍ഫിയ: പത്രപ്രവര്‍ത്തകനും, മലങ്കര ആര്‍ച്ച് ഡയോസിസിലെ അത്മായ
പ്രമുഖരില്‍ ശ്രദ്ധേയനും സാമൂഹ്യ-സാംസ്‌കാരിക രംഗത്ത് സജീവ
വ്യക്‌തിത്വവുമായ ജോബി ജോര്‍ജിന് ആഗോള സുറിയാനി സഭയുടെ തലവന്‍ പരിശുദ്ധ
അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് ബാവാ ആബൂന്‍ മാര്‍ ഇഗ്നാത്തിയോസ് സാഖാ
പ്രഥമന്‍ കമാന്‍ഡര്‍ സ്‌ഥാനം നല്‍കുന്നു. മലങ്കര ആര്‍ച്ച് ഡയോസിസിന്റെ
ആര്‍ച്ച് ബിഷപ്പ് അഭിവന്ദ്യ യല്‍ദോ മാര്‍ തീത്തോസ്
മെത്രാപ്പോലീത്തയുടെ കല്‍പ്പനയിലൂടെയാണ് ഈ പ്രഖ്യാപനം. മലങ്കര
ആര്‍ച്ച് ഡയോസിസിന് നല്‍കിയ നിസ്വാര്‍ത്ഥ സേവനത്തിന്റേയും,
ശുശ്രൂഷയുടേയും, ചരിത്ര വിജയം നേടിയ രജതജൂബിലി കണ്‍വെന്‍ഷന്റെ പ്രധാന ചുമതല
വഹിച്ച വ്യക്‌തി എന്ന നിലയിലും സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി
പള്ളി അംഗമെന്ന നിലയില്‍ ഇടവകയ്‌ക്ക് നല്‍കിയ നിസ്‌തുല സേവനത്തിന്റേയും
അടിസ്‌ഥാനത്തിലാണ്. സെന്റ് പീറ്റേഴ്‌സ് പള്ളി സെക്രട്ടറി, ജോയിന്റ്
സെക്രട്ടറി, ബില്‍ഡിംഗ് കമ്മിറ്റി കണ്‍വീനര്‍, കമ്മിറ്റി മെമ്പര്‍ എന്നീ
നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ വൈസ് പ്രസിഡന്റായി സേവനം
അനുഷ്‌ഠിക്കുന്നു.
കോതമംഗലം:യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് യൂത്ത് അസോസിയേഷന്‍ അങ്കമാലി ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ ഭദ്രാസനത്തിലെ നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.ഭദ്രാസന വൈദീക വൈസ് പ്രസിഡണ്ട് റവ.ഫാ ബിജു കൊരട്ടിയില്‍ അധ്യക്ഷത വഹിച്ച യോഗത്തിന്റെ ഉദ്ഘാടനവും പഠനോപകരണ വിതരണവും യാക്കോബായ സുറിയാനി സഭ ,മൂവാറ്റുപുഴ ഭദ്രാസന മെത്രാപ്പോലിത്ത അഭി.മാത്യൂസ് മോര്‍ അന്തീമോസ് മെത്രാപ്പോലിത്ത നിര്‍വ്വഹിച്ചു.
യൂത്ത് അസോസിയേഷന്‍ അഖില മലങ്കര വൈസ് പ്രസിഡണ്ട് റവ ഫാ പൌലോസ് കൊച്ചുപറമ്പില്‍, ജനറല്‍ സെക്രട്ടറി ബിജു സ്കറിയ, ഭദ്രാസന സെക്രട്ടറി കെ.സി പോള്‍, എല്ടോ ചൂരക്കോട് , ബേബി കാക്കശ്ശേരി, ഷിജോ പോള്‍ , ജോസ് പി വര്‍ഗീസ്,എല്‍ദോസ് കെ കെ, എല്ടോ വര്‍ഗീസ്, സിന് വെങ്ങോല, ജോബി കുരുപ്പുംപടി എന്നിവര്‍ പ്രസംഗിച്ചു.
പുത്തന്‍കുരിശില്‍ യൂത്ത് അസോസിയേഷന് ആസ്ഥാന മന്ദിരം "ന്യൂക്കെസ്ത്തോ ദാലൈയ്മേ സുറിയോയെ" (Syrian Youth Centre) പണിയുന്നതിനു ഉള്ള ആസ്ഥാന മന്ദിര നിര്‍മ്മാണ ഫണ്ടിന്റെ കൂപ്പന്‍ വിതരണത്തിന്‍റെ ആദിച്ചനല്ലൂര്‍ സെന്റ് ജോര്‍ജ് യാകൊബായ സുറിയാനി പള്ളിയിലെ ഉത്ഘാടനം ഇടവക വികാരി വെരി റെവ് സ്ടീഫെന്‍ എബ്രഹാം കോര്‍ -എപ്പിസ്കോപ്പ ഇടവകയിലെ യുവജന പ്രസ്ഥാനം ആയ മോര്‍ ഡയനീഷ്യസ് യൂത്ത് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ശ്രി P.T. മാത്യുവിനു നല്‍കി കൊണ്ട് ഉത്ഘാടനം ചെയ്യുന്നു
BOGOR/INDONESIA: The World Council of Churches organized AGAPE Global Forum on Poverty, Wealth and Ecology in Bogor, Indonesia from 18-23 June, 2012. The Forum brought together around 100 theologians, church leaders, social activists, students and youth from various countries. Mor Coorilos Geevarghese made a panel presentation on Biblical and Theological Reflections on Poverty, Wealth and Ecology and Church's Response. The Forum came up with a Statement called "Towards an Economy of Life in God's Justice" which will be presented to the WCC Assembly to be held in Busan next year.
കട്ടപ്പന: യാക്കോബായ സുറിയാനി സഭ ഇടുക്കി ഭദ്രാസനത്തിന്റെ താല്‍ക്കാലിക ചുമതല മൂവാറ്റുപുഴ മേഖല മെത്രാപ്പോലീത്തയായ അഭി.മാത്യൂസ് മോര്‍ അന്തിമോസിനു നല്‍കി. ആരോപണ വിധേയനായ കുര്യാക്കോസ് മോര്‍ ക്ലീമിസിനെ ഇടുക്കി ഭദ്രാസനാധിപ സ്‌ഥാനത്തുനിന്നു കഴിഞ്ഞ ദിവസം നീക്കിയിരുന്നു. ഇന്നലെ കട്ടപ്പനയില്‍ നടന്ന ഇടുക്കി ഭദ്രാസന പള്ളി പ്രതിപുരുഷ യോഗത്തിലാണു ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ മാത്യൂസ് മോര്‍ അന്തിമോസിനു താല്‍ക്കാലിക ചുമതല നല്‍കിയത്.
17 പള്ളികളില്‍ നിന്നുള്ള ട്രസ്‌റ്റിമാര്‍ യോഗത്തില്‍ പങ്കെടുത്തു. കത്തിപ്പാറ, നാരകക്കാനം, ഇടുക്കി പള്ളികളില്‍ നിന്നുള്ള ട്രസ്‌റ്റിമാര്‍ എഴുതി തയാറാക്കിയ സഭയും മുന്‍ മെത്രാപ്പോലീത്തയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഭദ്രാസന സെക്രട്ടറി ഫാ. ജോണ്‍ പഞ്ഞിക്കാട്ടില്‍ ശ്രേഷ്‌ഠ ബാവയ്‌ക്കു കൈമാറി. കുര്യാക്കോസ് മോര്‍ ക്ലീമിസ് മെത്രാപ്പോലീത്തയുടെ പരാമര്‍ശങ്ങളെത്തുടര്‍ന്നു വിശ്വാസികള്‍ക്കിടയിലുണ്ടായ പ്രതിസന്ധികള്‍ക്കു പരിഹാരമായതായും മെത്രാപ്പോലീത്തയോടൊപ്പം നിന്ന ചിലരാണ് പൊതുജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പടര്‍ത്തിയതെന്നും ഭദ്രാസന സെക്രട്ടറി പറഞ്ഞു.
മോര്‍ ക്ലീമിസ് വരുത്തിവച്ച ബാധ്യത അദ്ദേഹവുമായി സംസാരിച്ച് ഘട്ടം ഘട്ടമായി പരിഹരിക്കുമെന്നും ഭദ്രാസന സെക്രട്ടറി ഫാ. ജോണ്‍ പഞ്ഞിക്കാട്ടില്‍ പറഞ്ഞു. ചുമതലകളില്‍ നിന്നു നീക്കിയ മോര്‍ ക്ലീമിസ് ഇപ്പോള്‍ കോട്ടയം തൂത്തൂട്ടി മാര്‍ ഗ്രിഗോറിയോസ് ധ്യാന കേന്ദ്രത്തിലാണ്.
കൊച്ചി: ഓര്‍ത്തഡോക്സ് സഭയുടെ കൊച്ചി ഭദ്രാസനാധിപന്‍ ഡോ. യാക്കോബ് മാര്‍ ഐറേനിയോസ് മെത്രാപ്പൊലീത്തയാണ് ഭവനപദ്ധതി ക്രമക്കേടുമായി ബന്ധപ്പെട്ട് വന്‍ തട്ടിപ്പ്.
ഡോ. യാക്കോബ് മാര്‍ ഐറേനിയോസ് മെത്രാപ്പൊലീത്തയും സഭാ സെക്രട്ടറി ഫാ.സണ്ണി വര്‍ഗീസും നേതൃത്വം നല്‍കുന്ന ട്രസ്റ് കൊച്ചിയിലെ കെട്ടിട നിര്‍മാണ കമ്പനിയുമായി ചേര്‍ന്ന് കോടികളുടെ തട്ടിപ്പ് നടത്തിയെന്നാണ് സഭാവിശ്വാസികള്‍ ഉന്നയിക്കുന്ന ആരോപണം. കൊച്ചി ഭദ്രാസനാധിപന്‍ ഡോ. യാക്കോബ് മാര്‍ ഐറേനിയോസ് മെത്രാപ്പൊലീത്ത പ്രസിഡന്റും സഭാ സെക്രട്ടറി ഫാ. സണ്ണി വര്‍ഗീസ്, ഫാ. തോമസ് കെ. ഏലിയാസ് എന്നിവര്‍ ട്രസ്റിമാരും ജയ്മോന്‍, മാത്യുഉമ്മന്‍ എന്നിവര്‍ അംഗങ്ങളുമായി രൂപംനല്‍കിയ സെന്‍റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് വെല്‍ഫെയര്‍ ഫൌണ്ടേഷനെന്ന ട്രസ്റാണ് ഭവനപദ്ധതിയുടെ പേരുപറഞ്ഞ് തങ്ങളില്‍ നിന്ന് തുക സമാഹരിച്ച് കബളിപ്പിച്ചതെന്നു കാണിച്ച് പോലീസില്‍ പരാതിയും സമര്‍പ്പിച്ചിരിക്കയാണിപ്പോള്‍.
കഴിഞ്ഞ മാര്‍ച്ചില്‍ ഡി.ജി.പിക്കും തുടര്‍ന്ന് എറണാകുളം സിറ്റി പോലീസ് കമ്മിഷണര്‍ക്കും നല്‍കിയ നാല് പരാതികള്‍ മുളന്തുരുത്തി പോലീസ് സ്റേഷനിലാണിപ്പോള്‍. 36 പേരാണ് പദ്ധതിയില്‍ പങ്കാളികളായതത്രെ. ഇവരില്‍ നിന്ന് ആറ് കോടിയോളം രൂപ സമാഹരിച്ചു. പക്ഷേ പദ്ധതിക്കുള്ള സ്ഥലംപോലും ട്രസ്റ് വാങ്ങിയില്ല. ചൂണ്ടിക്കാട്ടിയസ്ഥലം ഇപ്പോള്‍ മറ്റാരുടെയോ പേരിലാണ്.
എറണാകുളത്തെ സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ 16.5 ഏക്കര്‍ സ്ഥലത്ത് നൂഹ്റോ ഓര്‍ത്തഡോക്സ് വില്ലേജ് എന്ന പേരില്‍ സഭാവിശ്വാസികള്‍ക്ക് മാത്രമായി വിഭാവനം ചെയ്ത വില്ല പദ്ധതിയുടെ പേരിലാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. 5, 7.5, 10 സെന്റുകളില്‍ യഥാക്രമം 70, 110, 140 ലക്ഷം എന്നിങ്ങിനെയായിരുന്നു വില. പരുമല തിരുമേനിയുടെയും കൊച്ചി ഭദ്രാസനാധിപന്റെയും മറ്റും ചിത്രങ്ങള്‍ ആലേഖനം ചെയ്ത ഗംഭീരമായ ബ്രോഷറുകളുമായി പ്രകാശമെന്നര്‍ത്ഥം വരുന്ന വിശുദ്ധപദമായ നുഹ്റോ എന്ന പേരിലുള്ള പദ്ധതിക്ക് വന്‍ മാര്‍ക്കറ്റിംഗാണ് നടന്നത്.
ഓര്‍ത്തഡോക്സ് സഭാംഗങ്ങള്‍ തേതൃത്വംനല്‍കുന്ന കൊച്ചിയിലെ സ്വകാര്യകമ്പനിക്കായിരുന്നു പദ്ധതി ചുമതല. ട്രസ്റിന്റെ അക്കൌണ്ടില്‍ വന്ന തുക ഈ കമ്പനിക്ക് ട്രാന്‍സ്ഫര്‍ ചെയ്യുകയായിരുന്നു. പിന്നെ ഏഴെട്ടുമാസം പദ്ധതി ഇഴഞ്ഞു നീങ്ങി. പരാതികളും ബഹളങ്ങളുമായപ്പോള്‍ ഡിസംബറില്‍ പദ്ധതി ഉപേക്ഷിച്ചുവെന്നും പണം മടക്കി നല്‍കുമെന്നും ട്രസ്റ് നിക്ഷേപകരെ അറിയിച്ചു. അടച്ചതുകയുടെ 40 ശതമാനം ട്രസ്റിന്റെ പേരിലുള്ള ചെക്കായും 60 ശതമാനം കമ്പനിയുടെ ചെക്കായും നിക്ഷേപകര്‍ക്ക് നല്‍കി. എന്നാല്‍ കമ്പനിയുടെ ചെക്കുകളെല്ലാം മടങ്ങി. പണത്തിനായി ഇരു കൂട്ടരുടെയും പിന്നാലെ നടക്കുകയാണിപ്പോള്‍ നിക്ഷേപകര്‍. നിര്‍മാണകമ്പനിയുടെ ഉടമകളാരും ഫോണുകള്‍ പോലും എടുക്കുന്നില്ല. വെബ്സൈറ്റും പിന്‍വലിച്ചു. ഇതോടെ വെട്ടിലായത് സഭയാണ്.
അതേസംയ ലാഭം ലാഭം കൊണ്ട് വിശ്വാസികള്‍ക്കായി ഒരു പള്ളി കൂടി പണിയണമെന്ന നല്ല ഉദ്ദേശ്യത്തില്‍ തുടങ്ങിയതാണ് പദ്ധതിയെന്നാണ് സഭാ സെക്രട്ടറിയും സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് വെല്‍ഫെയര്‍ ഫൌണ്ടേഷന്‍ ട്രസ്റ് അംഗവുമായ ഫാ. സണ്ണിവര്‍ഗീസ് പറയുന്നത്. നിര്‍മ്മാണക്കമ്പനിയാണ് ചതിച്ചത്. സമാഹരിച്ചതില്‍ 3.5 കോടി ഇവര്‍ക്ക് കൈമാറി. സഭാംഗങ്ങള്‍ തന്നെയായ കമ്പനിയുടമകള്‍ പണം തിരിമറിനടത്തി. വാങ്ങാനുദ്ദേശിച്ച സ്ഥലവും കിട്ടിയില്ല.
പുത്തന്‍കുരിശ്:യാക്കോബായ സഭക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച കുര്യാക്കോസ് മാര്‍ ക്ലീമീസ് മെത്രാപ്പോലീത്തായെ എല്ലാ ചുമതലകളില്‍ നിന്നും നീക്കാന്‍ പുത്തന്‍കുരിശില്‍ ചേര്‍ന്ന സഭാ സുന്നഹദോസ് തീരുമാനിച്ചു.മെത്രാപ്പോലീത്ത എന്ന നിലയില്‍ ഔദ്യോഗികമായി ചുമതലകള്‍ നിര്‍വഹിക്കുന്നതിനും ശുശ്രൂഷകള്‍ നടത്തുന്നതിനുമാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സാമ്പത്തിക ആരോപണങ്ങളും തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നുമുള്ള മാര്‍ ക്ലീമീസിന്റെ ആരോപണങ്ങള്‍ പഠിക്കാന്‍ സുന്നഹദോസ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രിഗോറിയോസ് അധ്യക്ഷനായ എട്ടംഗ സംഘത്തെ സുന്നഹദോസ് ചുമതലപ്പെടുത്തി.
മെത്രാപോലീത്ത ഖേദം പ്രകടിപ്പിച്ച സാഹചര്യത്തില്‍ കോട്ടയം തൂത്തൊട്ടി സെന്റ് ഗ്രിഗോറിയോസ് റിട്രീറ്റ് സെന്ററില്‍ ഇദ്ദേഹത്തെ താമസിപ്പിക്കും. മെത്രാപോലീത്തയുടെ കടബാധ്യതകള്‍ സംബന്ധിച്ച് ആലോചിച്ച് പ്രശ്നം പരിഹരിക്കാന്‍ സമുദായ ട്രസ്റ്റി ജോര്‍ജ് മാത്യു തെക്കേത്തലയ്ക്കല്‍, രണ്ട് അഭിഭാഷകര്‍ എന്നിവരടങ്ങുന്ന കമ്മിറ്റിയെ ചുമതലപ്പെടുത്തി.സഭയ്ക്ക് കളങ്കംവരുത്തുന്ന പ്രസ്താവനകള്‍ നടത്തിയ സഭാ മാനേജിങ്കമ്മിറ്റി അംഗം മനോജ് കോക്കാട്, പോള്‍ വര്‍ഗീസ് എന്നിവരെ ഔദ്യോഗിക ചുമതലകളില്‍നിന്ന് ഒഴിവാക്കാനും സുന്നഹദോസ് തീരുമാനിച്ചു. ഇവരുടെ പ്രവര്‍ത്തനങ്ങളും സമിതി അന്വേഷിക്കും. അന്വേഷണ കമീഷന്‍ അംഗങ്ങളായി സുന്നഹദോസ് സെക്രട്ടറി ഡോ. ജോസഫ് മോര്‍ ഗ്രിഗോറിയോസ്, മാത്യൂസ് മോര്‍ ഇവാനിയോസ്, ഗീവര്‍ഗീസ് മോര്‍ കൂറിലോസ്, മാത്യൂസ് മോര്‍ അപ്രേം, ബേബി ചാമക്കാല കോര്‍ എപ്പിസ്കോപ്പ, ബേബി ജോണ്‍ കോര്‍ എപ്പിസ്കോപ്പ, പ്രൊഫ. എം എ പൗലോസ്, ബിബി എബ്രാഹാം എന്നിവരെ ചുമതലപ്പെടുത്തി.
കുര്യാക്കോസ് മാര്‍ ക്ലിമീസിനെ യാക്കോബായസഭ ഇടുക്കി ഭദ്രാസനാധിപന്റെ ഔദ്യോഗികചുമതലയില്‍നിന്ന് രണ്ടാഴ്ചമുമ്പാണ് നീക്കിയത്.തുടര്‍ന്ന് അദ്ദേഹത്തെ ചുമതലയില്‍നിന്ന് ഒഴിവാക്കിയ ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ കല്പന പള്ളികളില്‍ വായിച്ചു. ഭദ്രാസനത്തിന്റെ ചുമതല ശ്രേഷ്ഠ കാതോലിക്കാബാവ ഏറ്റെടുത്തു.
ക്ലിമ്മിസിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് സുന്നഹദോസിനു ശേഷം സുന്നഹദോസ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രിഗോറിയോസ് പറഞ്ഞു.
കോലഞ്ചേരി: യാക്കോബായ സഭയ്‌ക്കെതിരേ കുര്യാക്കോസ് മോര്‍ ക്ലിമ്മീസ് മെത്രാപ്പോലീത്താ നടത്തിയ വെളിപ്പെടുത്തലുകള്‍ വസ്‌തുതാ വിരുദ്ധമാണെന്നു സഭാനേതൃത്വം വ്യക്തമാക്കി. പുത്തന്‍കുരിശ് പാത്രിയാര്‍ക്കാ സെന്ററില്‍ സഭാ വര്‍ക്കിംഗ് കമ്മിറ്റി യോഗത്തിനുശേഷം നടന്ന പത്രസമ്മേളനത്തിലാണു ഇതറിയിച്ചത്.
ഇടുക്കി ഭദ്രാസനാധിപനായിരിക്കെ സഭയോ ഭദ്രാസന കൗണ്‍സിലോ അറിയാതെ ഇദ്ദേഹം കോടിക്കണക്കിനു രൂപയുടെ ബാധ്യത വരുത്തിവയ്‌ക്കുകയായിരുന്നുവെന്നു സുന്നഹദോസ് സെക്രട്ടറി ജോസഫ് മോര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത പറഞ്ഞു. മൂന്നുകോടി രൂപ സഭയ്‌ക്ക് നല്‍കിയെന്ന മെത്രാപ്പോലീത്തായുടെ വെളിപ്പെടുത്തലുകള്‍ അസംബന്ധമാണെന്ന് അദ്ദേഹം പറഞ്ഞു. ക്ലിമ്മീസ് മെത്രാപ്പോലീത്ത സഭയറിയാതെ നിരവധി വസ്‌തു ഇടപാടുകള്‍ നടത്തി. നിരവധി പേരില്‍നിന്നു പണം കടം വാങ്ങിയിരുന്നതായും സഭാനേതൃത്വം അറിയിച്ചു. കടം കൊടുത്തിട്ടുള്ളവര്‍ മെത്രാപ്പോലീത്തായെ നിരന്തരം പീഡിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇദ്ദേഹത്തെ ഭദ്രാസന ചുമതലയില്‍നിന്നു മാറ്റി നിര്‍ത്തിയതെന്നും ജോസഫ് മോര്‍ ഗ്രീഗോറിയോസ് മെത്രാപോലീത്ത പറഞ്ഞു. സഭയില്‍നിന്നു വ്യത്യസ്‌തമായി ആരാധനാ രീതിയും ജീവിതരീതിയും നടത്തിവന്ന ഇദ്ദേഹത്തിനു നിരവധിതവണ സഭാനേതൃത്വം തിരുത്താന്‍ അവസരം നല്‍കിയിരുന്നു. പാത്രിയര്‍ക്കിസ് ബാവയുടെ നിര്‍ദേശപ്രകാരമാണ് അദ്ദേഹത്തെ ഇടുക്കി ഭദ്രാസന ചുമതലയില്‍ നിന്നൊഴിവാക്കിയത്. അടുത്തിടെ ഉണ്ടായ തര്‍ക്കങ്ങളും പാത്രിയര്‍ക്കിസ് ബാവയെ അറിയിച്ചിട്ടുണ്ട്. വിഷയം ചര്‍ച്ച ചെയ്‌ത് തീരുമാനമെടുക്കാന്‍ ഇന്നു രാവിലെ 10 ന് പുത്തന്‍കുരിശ് പാത്രിയര്‍ക്കിസ് സെന്ററില്‍ സുന്നഹദോസ് ചേരും. മെത്രാപ്പോലീത്തയെക്കുറിച്ച് ഉയര്‍ന്ന പ്രശ്‌നങ്ങള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മെത്രാപ്പോലീത്തന്‍മാരടങ്ങിയ സമിതിയെ നിയോഗിക്കും.
നിരവധി ആരോപണങ്ങള്‍ നേരിടുമ്പോഴും മെത്രാപ്പോലീത്തായെ തിരുത്താനാണ് സഭ ശ്രമിച്ചത്. അനേകം സ്‌ത്രീകളെ കബളിപ്പിച്ച് വന്‍തുകയാണു മോര്‍ ക്ലീമ്മീസ് സമ്പാദിച്ചതെന്നും സഭാ സെക്രട്ടറി തമ്പു ജോര്‍ജ് തുകലന്‍ പറഞ്ഞു. മെത്രാപ്പോലീത്ത സഭാനേതൃത്വത്തിനെതിരേ ഉയര്‍ത്തിയ ആരോപണങ്ങള്‍ പൂര്‍ണമായും നിഷേധിച്ച ജോസഫ് മോര്‍ ഗ്രീഗോറിയോസ് തെറ്റുതിരുത്തിയാല്‍ മെത്രാപ്പോലീത്തായെ സംരക്ഷിക്കാന്‍ സഭ ഒരുക്കമാണെന്നും അറിയിച്ചു. പത്രസമ്മേളനത്തില്‍ ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ, മെത്രാപ്പോലീത്തമാരായ അഭി.മാത്യൂസ് മോര്‍ ഈവാനിയോസ്, അഭി.മാത്യൂസ് മോര്‍ അന്തിമോസ്, അഭി.കുര്യാക്കോസ് മോര്‍ യൗസേബിയോസ്, അഭി.ഏലിയാസ് മോര്‍ അത്താനാസിയോസ്, അഭി.സഖറിയാ മോര്‍ പോളികാര്‍പ്പസ്, സഭാ ട്രസ്‌റ്റി ജോര്‍ജ് മാത്യു തെക്കേത്തലയ്‌ക്കല്‍ എന്നിവര്‍ സംബന്ധിച്ചു.
Holy Father His Holiness the Patriarch Of Antioch and All The East Moran Mor Ignatius Zakka Iwas I is on a private visit to Germany for H.H's medical treatment. His Holiness may undergo a surgery this coming Monday in Germany. We request all faithful to remember our Holy Father in your prayers.
Oh.. Morth Mariam Yoldath Aloho (Mother Of God)Pray For our Moran
കൂത്താട്ടുകുളം മേഖലാ യാക്കോബായ യൂത്ത് അസോസിയേഷന്‍ ക്യാമ്പ് വടകര സെന്‍റ് ജോണ്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍ വച്ച് നടന്നു.ഭദ്രാസന വൈസ് പ്രസിഡണ്ട് ഫാ എല്‍ദോസ് കക്കാടന്‍ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി സിനോള്‍ വി സജു , ജോണ്‍സണ്‍ വര്‍ഗീസ്, ബിജു വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.
ക്യാമ്പില്‍ മേഖല ഭാരവാഹികളെ തെരഞ്ഞെടുത്തു.
വൈസ് പ്രസിഡണ്ട് - ദീപു തങ്കച്ചന്‍
സെക്രട്ടറി - ഉല്ലാസ് തോമസ് പറപ്പാട്ട്
ജോ. സെക്രട്ടറി - എല്‍ദോസ് പി.യു
ട്രഷറാര്‍ - ടിന്റോ സാബു. പ്രസിഡണ്ട് നെ അഭി ഇടവക മെത്രാപ്പോലിത്ത നിയമിക്കും.
AMSTERDAM/HOLLAND:It was a weekend of great joy for the Christians in Amsterdam to have welcomed H.G. Dr. Kuriakose Mor Theophilose who is on a trip to Europe. He spend 3 days in Amsterdam from 15th June to 17th June and left to Enschade (Syriac Orthodox Monastery, Holland) on Monday. From there Thirumeni will leave to Germany. During his short stay in Amsterdam, Metroplitan lead a prayer meeting on 16th at one of the faithful's home and was the chief celebrant for the Holy Qurbono on 17th at the church in Amsterdam. The Holy Qurbono was attended by both the Kerala Christians and the Syrian Christians in The Netherlands. It was a heavenly grace to hear both the Syriac and Malayalam choir groups singing Holy Qurbono songs alternatively with magnificent synchronization. Very Rev. Raban Saliba Antonios and the deacons of the church participated in the Holy Qurbono. In the evening, during a public gathering at the church hall, the Syriac and Malayalam choir groups sang christian songs and was a unique opportunity for all people to meet and greet the Metroplitan.
കോലഞ്ചേരി: സണ്‍ഡേ സ്‌കൂള്‍ അധ്യയനരംഗത്ത്
ആധുനികവത്കരണം ആവശ്യമാണെന്ന് അങ്കമാലി-ഹൈറേഞ്ച് മേഖലാധിപന്‍ ഏലിയാസ് മോര്‍
യൂലിയോസ് മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടി. പാഠഭാഗങ്ങള്‍ ചിത്രങ്ങള്‍
ഉള്‍പ്പെടുത്തി കൂടുതല്‍ വ്യക്തമാക്കണമെന്നും ദൃശ്യമാധ്യമങ്ങള്‍
ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
കോലഞ്ചേരിയില്‍ സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ പള്ളി
ഇടവകയുടെ ഭക്തസംഘടനകളുടെ സംയുക്ത വാര്‍ഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു
അദ്ദേഹം. വികാരി ഫാ. വര്‍ഗീസ് ഇടുമാരിയുടെ അധ്യക്ഷതയില്‍ ഫാ. ബേബി
മാനാത്ത്, ഫാ. പൗലോസ് പുതിയാമഠത്തില്‍, ഫാ. എല്‍ദോസ് കക്കാടന്‍, ഫാ. ജിബു
ചെറിയാന്‍, സ്ലീബ ഐക്കരക്കുന്നത്ത്, കെ.എസ്. വര്‍ഗീസ്, ബാബുപോള്‍, കെ.എം.
പൗലോസ്, പി.കെ. ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.
PUTHENCRUZ:
Get together of Mor Behnan Study Circle concluded at
Puthencruz Patriarchal Center. H.G. Mathews Mor Antheemos
Inagurated the Meeting. Sri. Dany K
George delivered the welcome speech.Jacobite
Syrian Orthodox Church Secretary Bar Etho M'hiroShri.
Thambu George Thukalan presided over the function and
delivered the speech. which was followed by the main speech
of Chevliar Bibby Abraham Kadavumbhagom
(Chief
Editor of Vishwasasamrakshakan & Church Working committee
member).
H.G.
Mathews Mor Antheemos Metropolitan
delivered the benedictory speech. Good speech by Rev. Fr.
Elodho Varghese Panvel about L.L Mor Osthathious Benyamin.
All the participants participated in the discussion which
lead to the formation of decisions for the future
functioning of MBSC. H.B Bava conveyed the wishes to
MBSC team.
The whole
experience was very encouraging and the MBSC team returned
as a motivated one. We thank His Beatitude for having shown
confidence in the activities of MBSC and also for having
been our motivational force.
പുത്തന്‍കുരിശില്‍ യൂത്ത് അസോസിയേഷന് ആസ്ഥാന മന്ദിരം"ന്യൂക്കെസ്ത്തോ ദാലൈയ്മേ സുറിയോയെ" (Syrian Youth centre )
ആസ്ഥാന മന്ദിരനിര്‍മ്മാണ ഫണ്ടിന്റെ കൂപ്പന്‍ വിതരണത്തിന്‍റെ ഉദ്ഘാടനം അഭി.മാത്യൂസ് മോര്‍ തെവോദോസിയോസ് മെത്രാപ്പോലിത്ത പൂത്രിക്ക പള്ളി ട്രസ്റ്റി വി.പി കുര്യാക്കോസ് വെട്ടുകാട്ടിലിനു നല്‍കി നിര്‍വ്വഹിക്കുന്നു
പൂത്രിക്ക: യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്സ് യൂത്ത് അസ്സോസിയെഷന്‍ കേന്ദ്ര കമ്മിറ്റി പൂത്രിക്ക സെന്റ് ജോണ്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍ വച്ച് ചേര്‍ന്നു.അഖില മലങ്കര പ്രസിഡണ്ട് അഭി.മാത്യൂസ് മാര്‍ തെവോദോസിയോസ് മെത്രാപ്പോലിത്ത അധ്യക്ഷത വഹിച്ചു.ദുരൂഹ സാഹചര്യത്തില്‍ മരണമടഞ്ഞ മാമാലശ്ശേരി മാര്‍ മിഖായേല്‍ യാക്കോബായ സുറിയാനി പള്ളി ഇടവകാംഗം കുര്യാക്കോസ് ജോണിന്റെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി.കുര്യാക്കോസിന്‍റെ മരണം സംബന്ധിച്ച് സത്യസന്ധമായ അന്വേഷണം നടത്തണമെന്നു യോഗം ആവശ്യപ്പെട്ടു.മാമാലശ്ശേരി മാര്‍ മിഖായേല്‍ പള്ളിയില്‍ ആരാധനാ സ്വാതന്ത്ര്യത്തിനായി ഒരു മാസത്തിലേറെയായി സമരം ചെയ്യുന്ന വിശ്വാസികള്‍ക്ക് നീതി ഉറപ്പാക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നു യോഗം ആവശ്യപ്പെട്ടു.
പുത്തന്‍കുരിശില്‍ യൂത്ത് അസോസിയേഷന് ആസ്ഥാന മന്ദിരം "ന്യൂക്കെസ്ത്തോ ദാലൈയ്മേ സുറിയോയെ" (Syrian Youth Centre) പണിയുവാന്‍ യോഗം തീരുമാനിച്ചു.മന്ദിരത്തിന്റെ പ്ലാന്‍ യോഗം അംഗീകരിച്ചു.സെപ്.14 നു ശ്രേഷ്ഠ കാതോലിയ്ക്കാ ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ മന്ദിരത്തിന്റെ കല്ലിടീല്‍ കര്‍മ്മം നിര്‍വ്വഹിക്കും.പത്തംഗ നിര്‍മ്മാണ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.നിര്‍മ്മാണ ഫണ്ടിന്റെ കൂപ്പന്‍ വിതരണത്തിന്‍റെ ഉദ്ഘാടനം അഭി.മാത്യൂസ് മോര്‍ തെവോദോസിയോസ് മെത്രാപ്പോലിത്ത പൂത്രിക്ക പള്ളി ട്രസ്റ്റി വി.പി കുര്യാക്കോസ് വെട്ടുകാട്ടിലിനു നല്‍കി നിര്‍വ്വഹിച്ചു.
നാലു മേഖലകളിലായി പരിസ്ഥിതി ക്യാമ്പുകള്‍ സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചു.സഖറിയ മാത്യു കുണ്ടറയെ പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ചുമതല നല്‍കി.
ഈ വര്‍ഷത്തെ ഇന്റര്‍ നാഷണല്‍ ക്യാമ്പ് ഡിസംബര്‍ 29 നു പുത്തന്‍കുരിശില്‍ വച്ച് നടത്തുവാനും തീരുമാനിച്ചു.
സെക്രട്ടറി ബിജു സ്കറിയ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.അഖിലമലങ്കര വൈസ് പ്രസിഡന്റ് ഫാ ജേക്കബ് കൊച്ചുപറമ്പില്‍, അല്‍മായ വൈസ് പ്രസിഡണ്ട് ജോസ് സ്ലീബ,കെ വൈ.ജോണ്‍സണ്‍,ബൈജു മാത്താറ,കെ.സി.പോള്‍,ബിജു കെ തമ്പി,മാത്യു കുഴലനാടന്‍,ബിജു വള്ളിക്കോട്,ഷൈജു.സി.ഫിലിപ്പ്, റെജി.പി.വര്‍ഗീസ്,സിനോള്‍.വി.സാജു എന്നിവര്‍ പ്രസംഗിച്ചു .
പിറവം:മാമാലശ്ശേരി മാര്‍ മിഖായേല്‍ യാക്കോബായ സുറിയാനി പള്ളി ഇടവകംഗം പുത്തന്‍പുരയ്ക്കല്‍ കുര്യാക്കോസ് ജോണിന്‍റെ അപകട മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്നു യാക്കോബായ യൂത്ത് അസോസിയേഷന്‍ കണ്ടനാട് ഭദ്രാസന കമ്മിറ്റി സംഘടിപ്പിച്ച സായാഹ്ന ധര്‍ണ്ണ അഭി.മാത്യൂസ് മോര്‍ അന്തീമോസ് മെത്രാപ്പോലിത്ത ഉദ്ഘാടനം ചെയ്യുന്നു.
പിറവം:മാമാലശ്ശേരി മാര്‍ മിഖായേല്‍ യാക്കോബായ സുറിയാനി പള്ളി ഇടവകംഗം പുത്തന്‍പുരയ്ക്കല്‍ കുര്യാക്കോസ് ജോണിന്‍റെ അപകട മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്നു യാക്കോബായ യൂത്ത് അസോസിയേഷന്‍ കണ്ടനാട് ഭദ്രാസന കമ്മിറ്റി പിറവത്ത് ഇന്ന് വൈകിട്ട് 4 മണിയ്ക്ക് സായാഹ്ന ധര്‍ണ്ണ നടത്തി. അഭി.മാത്യൂസ് മോര്‍ അന്തീമോസ് മെത്രാപ്പോലിത്ത ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.മാമാലശ്ശേരി പള്ളിയില്‍ ആരാധനാ സ്വാതന്ത്ര്യത്തിനു വേണ്ടി യാക്കോബായ സഭ വിശ്വാസികള്‍ പള്ളിക്ക് മുന്നില്‍ അഖണ്ഡപ്രാര്‍ഥനാ യജ്ഞം തുടങ്ങിയിട്ട് 1 മാസം പിന്നിട്ടു അതിനിടെയാണ് അപകടമുണ്ടായത്.
യാക്കോബായ സഭ നടത്തുന്ന സഹനസമരത്തിന് പിന്തുണ പ്രഖ്യാപിച്ച് യൂത്ത് അസോസിയേഷന്‍ നടത്തിയ ഇരുചക്ര വാഹനറാലി പ്രാര്‍ഥനാ യജ്ഞപ്പന്തലിലാണ് സമാപിച്ചത്. ഇതുകഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുര്യാക്കോസ് ജോണിന്റെ ബൈക്ക് വട്ടംതിരിഞ്ഞ് വലതുവശത്തെ വൈദ്യുതി പോസ്റ്റില്‍ ഇടിച്ചാണ് കുര്യാക്കോസ് ജോണിന് ഗുരുതരമായി പരിക്കേറ്റത്. കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയിലിരിക്കെ ജൂണ്‍ ആറിനാണ് കുര്യാക്കോസ് ജോണ്‍ മരിച്ചത്.
അപകടം നടന്ന സ്ഥലത്ത് യാക്കോബായക്കാര്‍ക്ക് നേരെ ഇതിന് മുമ്പ് ആക്രമണമുണ്ടായിട്ടുണ്ടെന്നും അതിനാല്‍ സമഗ്രമായ അന്വേഷണം വേണമെന്നും അഭി.മാത്യൂസ് മോര്‍ അന്തീമോസ് മെത്രാപ്പോലിത്ത ആവശ്യപെട്ടു.
ഭദ്രാസന വൈസ് പ്രസിഡണ്ട് ഫാ.എല്‍ദോസ് കക്കാടന്‍ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി സിനോള്‍ വി സാജു സ്വാഗതം ആശംസിച്ചു.ഫാ.ജോയി ആനക്കുഴി,ഫാ ഗീവര്‍ഗീസ് ചെങ്ങനാട്ടുകുഴി,ഫാ ബിനു അമ്പാട്ട്, ഷാജു ഇലഞ്ഞിമറ്റം,ബിജു വര്‍ഗീസ്,പി.ബിനോയി, ഫാ ലാല്‍മോന്‍ പട്ടരുമഠം,റെജി പി വര്‍ഗീസ്,ജോമോന്‍ വടകര വര്‍ഗീസ് കെ.വി തുടങ്ങിയവര്‍ പ്രസംഗിച്ചു.
കോലഞ്ചേരി: മാമ്മലശ്ശേരി പള്ളിയില്‍ ആരാധനാസ്വാതന്ത്ര്യം ആവശ്യപ്പെട്ട് യാക്കോബായ വിശ്വാസികള്‍ നടത്തുന്ന പ്രാര്‍ത്ഥനായജ്ഞം സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുന്നത് സഭയോടുള്ള പരസ്യമായ അവഗണനയാണെന്ന് വിശ്വാസസംരക്ഷണ സമിതി ഭാരവാഹികളായ ഏലിയാസ്മാര്‍ അത്തനാസ്യോസ് മെത്രാപ്പോലീത്തയും, മോന്‍സി വാവച്ചനും പറഞ്ഞു.
പ്രാര്‍ത്ഥനായജ്ഞം വിശ്വാസ സംരക്ഷണ സമിതി ഏറ്റെടുക്കുവാന്‍ തീരുമാനിച്ചതായും ഇതിന്റെ ഭാഗമായി ജൂലായ് 7ന് സഭയിലെ മുഴുവന്‍ മെത്രാപ്പോലീത്തമാരേയും സംഘടിപ്പിച്ചുകൊണ്ട് അഖില മലങ്കര പ്രാര്‍ത്ഥനായജ്ഞം നടത്തുവാനും തീരുമാനിച്ചു. ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ പ്രാര്‍ത്ഥനായജ്ഞം ഉദ്ഘാടനം ചെയ്യുമെന്നും ഇവര്‍ വ്യക്തമാക്കി.
Rev. Fr. Prince Mannathoor, the
Malankara Jacobite Syrian Orthodox European Diocesan priest, Vicar of Zurich, Basel (Switzerland),
Rome (Italy),
Florence (Italy)
and Amsterdam (Netherlands)
Churches, got Ph. D. in Church History from Pontifical Oriental
University on 13th
June 2012. Rev. Fr. Dr. Prince Mannathoor is the first person who did Ph. D. in
Malankara Church History in the Universal Syriac Orthodox Church. He did Ph. D.
under the guidance of V. Rev. Dr. Philip Luiser who is a famous scholar as well
as an official authority of Church history department of Roman Catholic Church
in Vatican.
Pontifical Oriental
University is one of the
famous Catholic universities in the world. Majority of the Metropolitans of the
Syro Malabar and Syro
Malankara Churches
studied in this well known University. H.H. Bartholomew I of Constantinople
(Ecumenical Patriarch), Mor Gregorious Yuhanna Ibrahim (Syriac Orthodox
Church), Dr. Mathews Mar Severius, Dr. Yuhanon Mar Dioscoros (Indian Orthodox
Church) are the former students of this University.
After completing B. D. Course Fr.
Prince joined this university for M. Th. in 2007. In 2009 he passed out with 2nd
Rank in M. Th. (Theology). Moreover he studied Italian Language from Roundine
Cultural Institute, Florence and also studied German
Language from Pontifical
Damasceno College.
In 2009 he joined Pontifical
Anselmo Liturgical
University and got
Diploma in West Syrian Liturgy .
Rev. Fr. Dr. Prince started a lot
of Jacobite Syrian congregations in various places of the Europe.
He is an emerging personality in the field of Church History who is having
potential knowledge about oriental churches. He is a gift orator frequently
getting international acclaim. He published 7 books and a series of articles in
various languages (Italian, English and Malayalam
മുംബൈ ഭദ്രാസന പള്ളി പ്രതി പുരുഷയോഗം മുളുണ്ട് സെന്‍റ്. ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി പള്ളിയില്‍വെച്ചു ഭദ്രാസന മെത്രാപ്പോലീത അഭിവന്ദ്യ യൗസേബിയോസ് കുര്യാക്കോസ് തിരുമേനിയുടെ അധ്യക്ഷതയില്‍ നടത്തി. ഭദ്രാസന സെക്രട്ടറിയായി ബഹു.ഗീവര്‍ഗീസ് ജോണ്‍സന്‍ കശീശായും അല്‍മായ സെക്രട്ടറിയായി ശ്രീ.തോമസ് വര്‍ഗീസിനെയും കൌണ്‍സില്‍ മെംബേര്‍സ് ആയി റവ ഫാ.ബോബ്ബി ജോര്‍ജ്,റവ ഫാ.എല്‍ദോ പാലയില്‍ ,റവ ഫാ.എല്‍ദോ വര്‍ഗീസ് കശീശാമാരെയും,ശ്രീ.ഇ.വി.തോമസ് നെരുള്‍ ,എം.തോമസ് മരോള്‍ ,പീ.ജേക്കബ് മുളുണ്ട് (ഇന്ടെനല്‍ ഓടിട്ടര്‍),ഷെവ്. സീ. എം .ജോയ് വസായ്,സാജു പോള്‍ നെരുള്‍, ഏ. വൈ. സ്കറിയ മരോള്‍,സണ്ണി മാത്യു പനവേല്‍,മാണി ഉതുപ്പ് ബറോഡ,എബ്രഹാം മാത്യു നെരുള്‍,തോമസ് തോമസ് മലാഡ്, ഷിബു ഡാനിയേല്‍ കല്യാണ്‍, ബിജു വര്‍ഗീസ് മുളുണ്ട്, വിജോയ് മാത്യു പൂനെ, എം.കെ.മാണി നാഗ്പൂര്‍,വനിതാ പ്രതിനിധിയായി കുഞ്ഞന്നം പൗലോസ് കലീനയെയും നോമിനേറ്റു അംഗങ്ങളായി ടി, എ. ജോര്‍ജജകുട്ടി മുളുണ്ട്, റെജി തോമസ് സൂറത്ത്, ഓ.വി. പൗലോസ് മലാഡ് എന്നിവരെയും തിരഞ്ഞെടുത്തു .
സണ്‍ഡേ സ്കൂള്‍,യൂത്ത് അസോസിയേഷന്‍,വനിതാ സമാജം എന്നിവയുടെ വൈസ് പ്രസിഡന്റ് മാരായി യഥാക്രമം റവ ഫാ..ബോബ്ബി ജോര്‍ജ് കശീശാ, റവ.ഫാ.ഗീവര്‍ഗീസ് കശീശ റവ.ഫാ. എല്‍ദോ പാലയില്‍ കശീശാ, എന്നിവരെയും തിരഞ്ഞെടുത്തു . ഭക്തസംഘടനകളുടെ സെക്രടറി മാര്‍ ഭദ്രാസന കൌണ്‍സില്‍ അംഗങ്ങളായിരിക്കും .
ജൂണ്‍ പതിനേഴാം തീയ്യതി ഗുജറാത്തിലുള്ള വാപ്പിയില്‍ സഭയുടെ ഒരു സര്‍വീസ് സെന്റര്‍ ആരംഭിക്കുകയാണ്
COLOMBO: The World Council of Churches organised a Conference on The Theology of Diakonia for the 21st Century at Pegasus Reef Hotel in Colombo from 2-5 June 2012. About fifty theologians, activists and church leaders participated in the Conference which was jointly organised by the WCC programs on Diakonia and Solidarity, Just and Inclusive Communities and Mission and Evangelism. Mor Coorilos Geevarghese, Metropolitan of Niraanam diocese and Moderator of WCC Commission on World Mission and Evangelism (CWME) moderated the sessions on the Final Day of the Conference. The National Council of Churches in Sri Lanka hosted the Conference.
പിറവം:മാമാലശ്ശേരി മാര്‍ മിഖായേല്‍ യാക്കോബായ സുറിയാനി പള്ളി ഇടവകംഗം പുത്തന്‍പുരയ്ക്കല്‍ കുര്യാക്കോസ് ജോണിന്‍റെ അപകട മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്നു യാക്കോബായ യൂത്ത് അസോസിയേഷന്‍ കണ്ടനാട് ഭദ്രാസന കമ്മിറ്റി ആവശ്യപെട്ടു.ഈ ആവശ്യം ഉന്നയിച്ചു ശനിയാഴ്ച വൈകിട്ട് 4 മണിയ്ക്ക് പിറവത്ത് സായാഹ്ന ധര്‍ണ്ണ നടത്തുവാന്‍ യൂത്ത് അസോസിയേഷന്‍ തീരുമാനിച്ചു.ധര്‍ണ്ണ അഭി.മാത്യൂസ് മോര്‍ അന്തീമോസ് മെത്രാപ്പോലിത്ത ഉദ്ഘാടനം ചെയ്യും.
കടയ്ക്കനാട് അരമനയില്‍ നടന്ന കമ്മിറ്റിയില്‍ ഭദ്രാസന വൈസ് പ്രസിഡണ്ട് ഫാ.എല്‍ദോസ് കക്കാടന്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സിനോള്‍ വി സാജു , റെജി പി വര്‍ഗീസ്, ജോണ്‍സന്‍ വര്‍ഗീസ്, ജയ് തോമസ്, സിബി വര്‍ഗീസ്, വര്‍ഗീസ് കെ വി എന്നിവര്‍ പ്രസംഗിച്ചു.
തിരുവല്ല : യാകൊബായ സുറിയാനി സഭയുടെ പൂര്‍ണ അധികാരത്തില്‍ ഉള്ള മേപ്രാല്‍ പള്ളി ഓഫീസ് കെട്ടിടവും പുണ്യശ്ലോകനായ കുരിയാക്കോസ് മോര്‍ കൂറിലോസ് തിരുമേനി താമസിച്ചിരുന്ന മുറിയും പൂട്ടിക്കാന്‍ ശ്രമം.
നിരണം ഭദ്രാസനാധിപന്‍ അഭി ഗീവര്‍ഗീസ് മോര്‍ കൂറിലോസ് മെത്രാപോലീത്ത ,സഹായ മെത്രാപോലീത്ത അഭി ഗീവര്‍ഗീസ് മോര്‍ ബര്‍ണബാസ് മെത്രാപോലീത്ത ,അഭി സഖറിയ മോര്‍ പോളികാര്പസ് മെത്രാപോലീത്ത തുടങ്ങിയവര്‍ സംഭവ സ്ഥലത്ത് എത്തി.പോലീസ് ചെറിയ രീതിയില്‍ ലാത്തി വീശി .മെത്രാന്‍ കക്ഷിയിലെ വൈദികന്‍റെ നേതൃത്വത്തില്‍ ഒരു കൂട്ടം ഗുണ്ടകള്‍ ആണ് പ്രശ്നങ്ങള്‍ സൃഷ്ടിച്ചത് .മേപ്രാല്‍ പള്ളിയില്‍ ഇരു വിഭാഗവും തവണ വെച്ചാണ് ആരാധനാ നടത്തുനത്.പള്ളി ഓഫീസ് കെട്ടിടം പൂര്‍ണ പോലീസ് സംരക്ഷണത്തില്‍ ആണ്.ബുധനഴിച്ച R D O നേതൃത്വത്തില്‍ ഇരു വിഭാഗവുമായി ചര്‍ച്ച നടത്തും
VIZAG:Dr.Mor Coorilos Geevarghese, Metropolitan of Niranam Diocese, delivered the sermon at the opening worship of the National Triennial Convention of the YMCA held in Vizagapatanam from 8-10 June. Mor Coorilos reflected on the theme, "The Promise of Paece and Justice" during the inaugural function and also took a session on "Youth Empowerment for Eco-Justice". About 1500 delegates from all over India participated in the Convention.
കൊല്ലം ഭദ്രാസന മര്‍ത്തമറിയം വനിതസമാജത്തിന്റെ ഏകദിനസെമിനാര്‍ നല്ലില സെന്‍റ് ജോര്‍ജ്ജ് യാക്കോബായ പള്ളിയില്‍ വച്ച് സമാജം ഭദ്രാസന വൈസ് പ്രസിടന്റ്റ് റവ. ഫാ. റോയി ജോര്‍ജ്ജ് കട്ടച്ചിറയുടെ അധ്യക്ഷതയില്‍ നടത്തപ്പെട്ടു. ഭദ്രാസന മെത്രാപ്പോലീത്ത അഭി. മാത്യൂസ് മോര്‍ തെവോദോസ്സിയോസ് തിരുമനസ്സ് ഉദ്ഘാടനം ചെയ്തു. ഇടവക വികാരി വന്ദ്യ ടി. സി .മാത്യൂസ് കോര്‍ എപ്പിസ്കോപ്പ സ്വാഗതമരുളി. സമാജം ഭദ്രാസന സെക്രട്ടറി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തുടര്‍ന്നു റവ. ഫാ. പോപ്സന്‍ വര്‍ഗീസ് "വി.സ്നാനം വേദ വീക്ഷണത്തില്‍ "എന്നാ വിഷയത്തെ പറ്റി ക്ലാസ്സെടുത്തു. റവ.ഫാ.ജോര്‍ജ്ജ് പെരുംപട്ടെത്ത് ബൈബിള്‍ ക്വിസ് നടത്തി . റവ.ഫാ.അരുണ്‍ എബ്രഹാം ഗാനപരിശീലനത്തിനു നേതൃത്തം നല്‍കി.
കണ്ടനാട് വിശുദ്ധ മര്‍ത്തമറിയം കത്തീഡ്രലിന്‍റെ മതിലിനോട് ചേര്‍ന്ന് ഓര്‍ത്തഡോക്‍സ് വിഭാഗം നിയമ വിരുദ്ധമായി നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെയ്ക്കണം എന്ന് ആവശ്യപ്പെട്ട് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആയിരക്കണക്കിനു ഇടവകാംഗങ്ങള്‍ പങ്കെടുത്ത പ്രതിഷേധ റാലിയും സുചനാ ഉപരോധവും നടത്തി. റാലി ജോണ്‍ പുന്നചാലില്‍ കോര്‍ എപ്പിസ്കോപ്പയും ഇടവക വികാരി ഷാജി മേപ്പാടത്തും ഫ്ലാഗ് ഓഫ് ചെയ്തു.ജോണ്‍ കീയാലില്‍,ടി കെ തങ്കച്ചന്‍,റെജി കുടിലില്‍, വില്‍സണ്‍ പൗലോസ്,സാബു എളപ്പാശേരി,ഏലിയാസ് എബ്രഹാം,നിതിന്‍ പൈലി ,തോമസ് കുരിശിങ്കല്‍,തോമസ് ആലുങ്കല്‍,ഷീബ സജി,ചിന്നമ്മ ജോസ് എന്നിവര്‍ റാലിക്ക് നേതൃത്വം നല്‍കി.
പരുമലയില്‍ പള്ളി പുരയിടവും കഴിഞ്ഞു P W D റോഡും കഴിഞ്ഞു മുക്കാല്‍ കിലോമീറ്റര്‍ അകലെ യാകൊബായ സുറിയാനി സഭ അനാഥ മന്ദിരം പണിയാതിരിക്കാന്‍ നിയമം പോലും കയ്യില്‍ എടുത്ത് പ്രക്ഷോഭം നയിച്ച ഓര്‍ത്തഡോക്സ്കാര്‍ കണ്ടനാട്ടു പള്ളി മതിലിനോട് ചേര്‍ന്ന് നിര്‍മാണ പ്രവര്‍ത്തനം നടത്തി മത പഠന കേന്ദ്രം നിയമ വിരുദ്ധമായി പണിയാന്‍ ശ്രമിച്ചാല്‍ ഭവിഷത്ത് ഗുരുതരം ആയിരിക്കും എന്ന് യോഗം മുന്നറിയിപ്പ് നല്‍കി.സൂചനാ ഉപരോധം സഭ സെക്രടറി ബാറീതോ കാശിറോ ശ്രി തമ്പു ജോര്‍ജ് തുകലന്‍ ഉല്‍ഘാടനം ചെയ്തു ടുഷന്‍ ക്ലാസ്സ് എന്ന പേരില്‍ അനുവാദം വാങ്ങി മത പഠനം തുടങ്ങിയാല്‍ ശക്തമായ നടപടികളുമായി മുന്നോട്ടു പോകാന്‍ യോഗം തീരുമാനിച്ചു.നിയമം നടപ്പാകേണ്ട ജില്ല ഭരണകൂടവും ഗ്രാമ പഞ്ചായത്തും പരാതിയിന്‍ മേല്‍ നടപടി സ്വീകരിക്കാതെ നിയമ ലംഘനത്തിനു ഒത്താശ ചെയ്തു കൊടുക്കുകയാണ് എന്ന് യോഗം കുറ്റപെടുത്തി.
പിറവം: മാമ്മലശ്ശേരി മാര്‍ മീഖായേല്‍ പള്ളിയിലെ യാക്കോബായ ഇടവകാംഗം പുത്തന്‍പുരയ്ക്കല്‍ കുര്യാക്കോസ് ജോണിന്റെ മരണത്തിനിടയാക്കിയ അപകടത്തില്‍ ദുരൂഹതയുണ്ടെന്ന് യാക്കോബായ സഭ പരാതിപ്പെട്ടു. പള്ളിയില്‍ ആരാധനാ സ്വാതന്ത്ര്യത്തിനു വേണ്ടി യാക്കോബായ സഭ വിശ്വാസികള്‍ പള്ളിക്ക് മുന്നില്‍ അഖണ്ഡപ്രാര്‍ഥനാ യജ്ഞം തുടങ്ങിയിട്ട് 27ദിവസം പിന്നിട്ടു.അതിനിടെ കഴിഞ്ഞ ഞായറാഴ്ചയാണ് അപകടമുണ്ടായത്.
യാക്കോബായ പക്ഷം നടത്തുന്ന സഹനസമരത്തിന് പിന്തുണ പ്രഖ്യാപിച്ച് യൂത്ത് അസോസിയേഷന്‍ നടത്തിയ ഇരുചക്ര വാഹനറാലി പ്രാര്‍ഥനാ യജ്ഞപ്പന്തലിലാണ് സമാപിച്ചത്. ഇതുകഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുര്യാക്കോസ് ജോണിന്റെ ബൈക്ക് വട്ടംതിരിഞ്ഞ് വലതുവശത്തെ വൈദ്യുതി പോസ്റ്റില്‍ ഇടിച്ചാണ് കുര്യാക്കോസ് ജോണിന് ഗുരുതരമായി പരിക്കേറ്റത്. കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയിലിരിക്കെ ജൂണ്‍ ആറിനാണ് കുര്യാക്കോസ് ജോണ്‍ മരിച്ചത്.
അപകടം നടന്ന സ്ഥലത്ത് യാക്കോബായക്കാര്‍ക്ക് നേരെ ഇതിന് മുമ്പ് ആക്രമണമുണ്ടായിട്ടുണ്ടെന്നും അതിനാല്‍ സമഗ്രമായ അന്വേഷണം വേണമെന്നും പ്രാര്‍ഥനാപ്പന്തലില്‍ കൂടിയ യോഗം ആവശ്യപ്പെട്ടു. ഡോ. മാത്യൂസ് മാര്‍ മെത്രാപ്പോലീത്ത യോഗത്തില്‍ അദ്ധ്യക്ഷനായി. കുര്യാക്കോസ് ജോണിന്റെ മരണത്തെപ്പറ്റി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന സമരത്തിന് നേതൃത്വം നല്‍കാന്‍ യോഗം കര്‍മസമിതി രൂപവത്കരിച്ചു.
ഭാരവാഹികളായി ഫാ. വര്‍ഗീസ് പുല്ല്യാട്ടേല്‍ (ചെയര്‍.), അഡ്വ. വര്‍ഗീസ് മാത്യു (വൈസ് ചെയര്‍.), റോബിള്‍ ഫിലിപ്പ് (സെക്ര.), റോയി തോമസ് (ജോ. സെക്ര.) എന്നിവരെ തിരഞ്ഞെടുത്തു.
കര്‍മസമിതിയുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തകര്‍ പിറവത്ത് പ്രകടനം നടത്തി. ഏലിയാസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്ത പ്രകടനത്തെ ആശീര്‍വദിച്ചു.
പുത്തന്‍കുരിശ് സെന്‍റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളിയിലെ മാര്‍ കുര്യാക്കോസ് യൂത്ത് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന പതിനെട്ടാമത് അഖിലമാലങ്കര ക്വിസ് മത്സരം ജൂണ്‍ 24 ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയ്ക്ക് പള്ളി അങ്കണത്തില്‍ വച്ച് നടത്തപ്പെടുന്നു.
ഒന്നാം സമ്മാനം - 5001/- രൂപയും
കാഞ്ഞിരക്കാട്ട് ഏലിയാമ്മ മത്തായി മെമ്മോറിയാല്‍ എവറോളിംഗ് ട്രോഫിയും
പുത്തന്‍പുരക്കല്‍ കുര്യാക്കോസിന്‍റെ മരണത്തിനു ഉത്തരവാദികള്‍ ആയവരെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ടു യാക്കോബായ സഭ നടത്തിയ പ്രതിഷേധ യോഗം സത്യവിശ്വാസ സംരക്ഷണസമിതി പ്രസിഡന്റും തൃശൂര്‍ ഭദ്രാസന മെത്രാപ്പൊലിത്തയുമായ അഭി ഏലിയാസ് മാര്‍ അത്താനാസിയോസ് ഉദ്ഘാടനം ചെയ്യുന്നു.
മാമാലശ്ശേരി: സഭ തര്‍ക്കം നിലനില്‍ക്കുന്ന മാമാലശ്ശേരി മാര്‍ മിഖായേല്‍ യാക്കോബായ സുറിയാനി പള്ളി ഇടവകാംഗം പുത്തന്‍പുരക്കല്‍ കുര്യാക്കോസിന്‍റെ മരണത്തിനു ഉത്തരവാദികള്‍ ആയവരെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ടു യാക്കോബായ സഭ വിശ്വാസികള്‍ പിറവത്ത് പ്രതിഷേധ റാലി നടത്തി.പിറവം രാജാധി രാജ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ നിന്നും ആരംഭിച്ച റാലി പിറവം ടൌണ്‍ ചുറ്റി പള്ളിക്കവലയില്‍ സമാപിച്ചു.
സമാപനയോഗം സത്യവിശ്വാസ സംരക്ഷണസമിതി പ്രസിഡന്റും തൃശൂര്‍ ഭദ്രാസന മെത്രാപ്പൊലിത്തയുമായ അഭി ഏലിയാസ് മാര്‍ അത്താനാസിയോസ് ഉദ്ഘാടനം ചെയ്തു. മാമാലശ്ശേരി മാര്‍ മിഖായേല്‍ യാക്കോബായ സുറിയാനി പള്ളി വികാരി ഫാ വര്‍ഗീസ് പുല്ട്ടേല്‍ സ്വാഗതം പറഞ്ഞു. യാക്കോബായ യൂത്ത് അസോസിയേഷന്‍ സംഘടിപ്പിച്ച വിശ്വാസ സംരക്ഷണറാലിയ്ക്കെതിരെ പാമ്പാക്കുടയില്‍ വച്ചുണ്ടായ ആക്രമണം ആസൂത്രിതമായിരുന്നെന്നും , അതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ തന്നെയാണ് കുര്യാക്കോസിന്‍റെ മരണത്തിനു കാരണക്കാരെന്നും അഭി.ഏലിയാസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലിത്ത പറഞ്ഞു.ബൈക്കില്‍ പോവുകയായിരുന്ന കുര്യാക്കോസ് ആക്രമിക്കപ്പെതിന്റെ അടിസ്ഥാനത്തില്‍ ആണ് അപകടം സംഭവിച്ചിരിക്കുന്നത്.ഗൂഡാലോചന നടത്തിയവരെ കണ്ടെത്തണമെന്നും,അടുത്ത കാലത്ത് യാക്കോബായ വിശ്വാസികള്‍ തുടര്‍ച്ചയായി ഇവിടെവച്ച് തുടര്‍ച്ചയായി ആക്രമിക്കപ്പെട്ടതും,അന്വേഷിക്കണമെന്നു അഭി.മെത്രാപ്പോലിത്ത പറഞ്ഞു.
യാക്കോബായ സഭയ്ക്ക് തുടര്‍ച്ചയായി നീതി നിഷേധിക്കുകയാണന്നു തുടര്‍ന്ന് സംസാരിച്ച അഭി.മാത്യൂസ് മോര്‍ അന്തീമോസ് മെത്രാപ്പോലിത്ത പറഞ്ഞു.ഇനിയും ഇത്തരം നീക്കങ്ങള്‍ കണ്ടില്ലാന്നു നടിക്കാന്‍ സഭയ്ക്കാവില്ലന്നും ,സത്യസന്ധമായ രീതിയില്‍ അന്വേഷണം നടത്തിയില്ലങ്കില്‍ സമരം സെക്രട്ടേറിയേറ്റിന് മുന്‍പിലേക്ക് വ്യാപിപ്പിക്കാന്‍ സഭ നിര്‍ബന്ധിതമാകുമെന്ന് അഭി മെത്രാപ്പോലിത്ത പറഞ്ഞു.
മാമാലശ്ശേരി: ഇന്ന് രാവിലെ മാമാലശ്ശേരി മാര്‍ മിഖായേല്‍ പള്ളിയിലും സെമിത്തേരിയിലും യാകോബായ സഭയിലെ വൈദീകന്‍ പ്രാര്‍ത്ഥന നടത്തുന്നത് തടയാന്‍ ശ്രമിച്ച മെത്രാന്‍ കക്ഷികളെ പോലീസ് സഹായത്തോടെ പള്ളിയില്‍ നിന്നും പുറത്താക്കി. തുടര്‍ന്ന് പുത്തന്‍പുരക്കല്‍ കുര്യാക്കോസിന്‍റെ മരണത്തിനു ഉത്തരവാദികള്‍ ആയവരെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ടു ഇടവക അംഗങ്ങള്‍ പ്രധിഷേധ റാലി നടത്തി.
മമലശ്ശേരി: ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട പുത്തന്‍പുരക്കല്‍ കുര്യാക്കോസിന്‍റെ അപകട കാരണം അന്വേഷിണമെന്നാവശ്യപെട്ടു മമലശ്ശേരിയില്‍ ഫാ വര്‍ഗീസ് പുല്യട്ടേല്‍ ചെയര്‍മാന്‍ ആയും Adv: വര്‍ഗീസ് മാത്യു മംഗലത്ത് കണ്‍വീനര്‍ ആയും ആക്ഷന്‍ കൌണ്‍സില്‍ രൂപികരിച്ചു. ആക്ഷന്‍ കൌണ്‍സിലിന്റെ നേതൃത്വത്തില്‍ ഇന്ന് വൈകിട്ട് മാമാലശ്ശേരി യില്‍ പന്തം കൊളുത്തി പ്രകടനം നടത്തി.സത്യസന്ധമായി അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുത്തില്ലങ്കില്‍ കൂടുതല്‍ ശക്തമായ സമര മാര്‍ഗങ്ങള്‍ ആരംഭിക്കുമെന്ന് ആക്ഷന്‍ കൊണ്സില്‍ മുന്നറിയിപ്പ് നല്‍കി.
മാമാലശ്ശേരി: സഭ തര്‍ക്കം നിലനില്‍ക്കുന്ന മാമാലശ്ശേരി മാര്‍ മിഖായേല്‍ യാക്കോബായ സുറിയാനി പള്ളി ഇടവകാംഗം പുത്തന്‍പുരക്കല്‍ കുര്യാക്കോസിന്റെ ശവസംസ്ക്കാരം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ കബറടക്കി.ശ്രേഷ്ഠ കാതോലിയ്ക്കാ ബസേലിയോസ് തോമസ് പ്രഥമന്‍ ഭവനത്തില്‍ നടന്ന ശുശ്രൂക്ഷകള്‍ക്ക് നേതൃത്വം നല്‍കി.അഭി മാത്യൂസ് മോര്‍ ഇവാനിയോസ് മെത്രാപ്പോലിത്തയും സഭയിലെ നിരവധി വൈദീക ശ്രേഷ്ടരും സഹ കാര്‍മികത്വം വഹിച്ചു.
മരണത്തില്‍ ദുരൂഹത ഉള്ളതിനാല്‍ പോലിസ് സര്‍ജനാണ് പോസ്റ്റ് മോര്‍ട്ടം നടത്തിയത്.
ഉച്ചയ്ക്ക് 1 മണിയോട് കൂടിയാണ് മൃദദേഹം ഭാവനത്തിലെയ്ക്ക് കൊണ്ടുവന്നത്.ഭാര്യയുടെയും രണ്ടു മക്കളുടെയും നിലവിളി ഹൃദയ ഭേദകമായിരുന്നു. കളമ്പൂര്‍ വെള്ളാരംമലയില്‍ സിനി ആണ് ഭാര്യ.നൂറു കണക്കിനാളുകള്‍ ആണ് മഴയത്തും ഒരുനോക്കു കാണുന്നതിനായി കാത്തു നിന്നത്.ആറാം ക്ലാസുകാരി ആഷ്നയും രണ്ടാം ക്ലാസുകാരന്‍ എല്‍ദോയും പഠിക്കുന്ന പിറവം എം കെ എം സ്കൂളിലെ സഹപാഠികളും അധ്യാപകരും അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിചേര്‍ന്നു.സമൂഹത്തിലെ നാനാതുറകളില്‍ പെട്ട ആളുകള്‍ അന്തോമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.
പള്ളിയില്‍ നടന്ന ശുശ്രൂക്ഷകള്‍ക്ക് അഭി.മാത്യൂസ് മോര്‍ അന്തീമോസ് മേത്രാപോലിത്ത മുഖ്യ കാര്‍മികത്വം വഹിച്ചു.സഭ തര്‍ക്കം മൂലം പൂട്ടി കിടക്കുന്ന പള്ളിയുടെ പൂമുഖത്ത് വച്ചാണ് ശുശ്രൂക്ഷകള്‍ നടത്തിയത്.വികാരി ഫാ.വര്‍ഗീസ് പുല്യട്ടേല്‍,ഫാ മാത്യൂസ് മണപ്പാട്ടെല്‍, ഫാ എല്‍ദോസ് കക്കാടന്‍, ഫാ ഗീവര്‍ഗീസ് ചെങ്ങനാട്ടുകുഴി,ഫാ.ഏലിയാസ് കാപ്പുംകുഴി, ഫാ.ഗീവര്‍ഗീസ് തെറ്റാലില്‍ തുടങ്ങി അനേകം വൈദീകര്‍ സഹകാര്‍മികരായിരുന്നു .യാക്കോബായ സഭ സെക്രട്ടറി തമ്പു ജോര്‍ജ് തുകലന്‍, ട്രസ്റ്റി ജോര്‍ജ് മാത്യു തെക്കേതലക്കാന്‍,സഭയിലെ ഭക്ത സംഘടനാ ഭാരവാഹികള്‍ തുടങ്ങിയവര്‍ സംസ്ക്കാര ശുശ്രൂക്ഷയില്‍ പങ്കെടുത്തു.
തര്‍ക്കം നിലനില്‍ക്കുന്ന പള്ളിയില്‍ ആരാധന സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ടു ഇടവകജനങ്ങള്‍ നടത്തുന്ന പ്രാര്‍ത്ഥനായഞ്ജം 22 ദിവസം പിന്നിട്ടു.കഴിഞ്ഞ ഞായറാഴ്ച പള്ളിയില്‍ നിന്നും വീട്ടിലേയ്ക്ക് പോകുമ്പോള്‍ ആയിരുന്നു കുര്യാക്കോസ് ദുരൂഹ സാഹചര്യത്തില്‍ അപകടത്തില്‍പെട്ടത്. കുര്യാക്കോസ് അപകടത്തില്‍ പെട്ട സ്ഥലത്തിനു ചുറ്റുമുള്ള ഓര്‍ത്തഡോക്സ് വിഭാഗം വീടുകള്‍ക്ക് രാവിലെ മുതല്‍ ശക്തമായ പോലിസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു.
മമലശ്ശേരി: കഴിഞ്ഞ ഞായറാഴ്ച ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ ആസൂത്രണത്തിന്റെ ഫലമായി ഉണ്ടായ അപകടത്തില്‍പെട്ട് പരുക്കേറ്റ പുത്തന്‍പുരക്കല്‍ കുര്യാക്കോസ് ജോണ്‍ (47) മരണത്തിനു കീഴടങ്ങി.യാക്കോബായ യൂത്ത് അസോസിയേഷന്‍ സംഘടിപ്പിച്ച വിശ്വാസ പ്രഖ്യാപന റാലിയുടെ സമാപനത്തിന് ശേഷം തിരിച്ചു പോവുകയായിരുന്ന കുര്യക്കോസിനു സംഭവിച്ച അപകടം ആസൂത്രിതമാണന്നു യാക്കോബായ സഭ സെക്രട്ടറി തമ്പു ജോര്‍ജ് തുകലന്‍ ആരോപിച്ചു.പാമ്പാക്കുടയില്‍ വച്ച് റാലിയ്ക്ക് നേരെ ആസൂത്രിതമായ ആക്രമണം ഉണ്ടായി. ഇതിന്റെ തുടര്‍ച്ചയായാണ് കുര്യക്കോസിനു നേരെ മാമാലശ്ശെരിയില്‍ വച്ച് ആക്രമണം ഉണ്ടായതെന്നും തമ്പു ജോര്‍ജ് തുകലന്‍ പറഞ്ഞു. യാക്കോബായ സഭാംഗങ്ങള്‍ ഓര്‍ത്തഡോക്സ് സഭ മാനേജിംഗ് കമ്മിറ്റിയംഗത്തിന്റെ വീടിനു സമീപമുള്ള ഈ സ്ഥലത്ത് വച്ച് തുടര്‍ച്ചയായി ആക്രമിക്കാപ്പെടുന്നത് പതിവാണ്. രണ്ടാഴ്ച മുന്‍പ് പുല്യട്ടേല്‍ എബിന്‍ , തുണ്ണാല്‍ അജു രാജു എന്നിവര്‍ ഇവിടെ വച്ച് ആക്രമിക്കപ്പെട്ടു. കുടിയത്തു എല്‍ദോ ജേക്കബിനെ ബൈക്കില്‍ പോകുമ്പോള്‍ കല്ലിനെറിഞ്ഞു വീഴ്ത്താന്‍ ശ്രമിച്ചു. മരണപ്പെട്ട കുര്യാക്കോസിനു നേരെയും ഇത്തരം ആക്രമണം ഉണ്ടായിട്ടുണ്ടാകാമെന്ന് യാക്കോബായ സഭ വിശ്വസിക്കുന്നു. അപകടത്തില്‍ പെട്ട കുര്യാക്കോസ് അര മണിക്കൂറോളം റോഡില്‍ കിടന്നു. അവിചാരിതമായി അത് വഴി വന്ന കുര്യാക്കോസിന്‍റെ ബന്ധു ആണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.രണ്ടു കാര്‍ ഉള്ള തൊട്ടടുത്തുള്ള വീട്ടുകാരോട് സഹായം തേടിയെങ്കിലും ഓര്‍ത്തഡോക്സ് കാരായ അവര്‍ തിരിഞ്ഞു നോക്കിയില്ല.അടുത്തടുത്തു വീടുകള്‍ (ഓര്‍ത്തഡോക്സ് ) ഉള്ള ഇവിടെ അപകടം നടന്നിട്ടും ആരും അറിഞ്ഞില്ല എന്നുള്ളതും ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു.കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ഹോസ്പ്പിറ്റലില്‍ പ്രവേശിപ്പിച്ച, പുറമേ അധികം പരുക്കില്ലായിരുന്ന കുര്യാക്കോസ് പിന്നീട് സംസാരിച്ചിട്ടില്ലന്നതും ആളുകളില്‍ സംശയം ജനിപ്പിക്കുന്നു.
കുര്യാക്കോസിന്‍റെ മരണത്തിലെ ദുരൂഹത പുറത്തു കൊണ്ട് വരണമെന്ന് യാക്കോബായ യൂത്ത് അസോസിയേഷന്‍ കേന്ദ്ര സെക്രട്ടറി ആവശ്യപ്പെട്ടു.സത്യസന്ധമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്കും ആഭ്യന്തര മന്ത്രിക്കും നിവേദനം നല്‍കുമെന്നും സെക്രട്ടറി പറഞ്ഞു.
SHRI.
KURIAKOSE PUTHENPURACKAL (42) OF MAMALASSERY WHO WAS UNDERGOING
TREATMENT PASSED AWAY ; IO CHURCH KAKSHI FOUL PLAY SUSPECTED IN HIS
ACCIDENT AND DEATH. Shri. Kuriakose Puthenpurackal, a member of
Mor Michael Jacobite Syrian Orthodox Church Mamalassery, who was
undergoing treatment in Kolenchery passed away this morning. The
circumstances under which he was found lying injured
and unconscious near a IO church managing committee members house
Sunday evening has evoked strong suspicions about IO church hands in his
death. Last Sunday evening, Shri. Kuriakose, who participated
in the bike rally conducted by Jacobites was returning home after the
public meeting led by Catholicose Aboon Mor Basalious Thomas I. This
bike rally was attacked by IO church goons in Pambakuda. Later he was
found lying injured and unconscious near a IO church managing committee
members house. He was rushed to the hospital with severe head injury but
was later found that he had internal injuries also. He never came out
of coma and succumbed to his injuries this morning. The circumstances and nature of injuries throw strong suspicion towards foul play. May his soul rest in peace ! Request authorities to look into this matter.
യാക്കോബായ യൂത്ത് അസോസിയേഷന്‍ സംഘടിപ്പിച്ച വിശ്വാസ പ്രഖ്യാപന റാലിയുടെ നേരെ പാമ്പാക്കുടയില്‍ വച്ച് ഓര്‍ത്തഡോക്സ് ഗുണ്ടകളുടെ ആക്രമണം.
യാക്കോബായ യൂത്ത് അസോസിയേഷന്‍ സംഘടിപ്പിച്ച വിശ്വാസ പ്രഖ്യാപന റാലിയുടെ നേരെ പാമ്പാക്കുടയില്‍ വച്ച് ഓര്‍ത്തഡോക്സ് ഗുണ്ടകളുടെ ആക്രമണം. പാമ്പാക്കുട പള്ളിയുടെ മുന്‍പില്‍ റാലി എത്തിയപ്പോള്‍ ഓര്‍ത്തഡോക്സ് വിഭാഗം അസഭ്യം പറയുകയും കല്ലെറിയുകയും ചെയ്തു. കല്ലേറില്‍ രണ്ടു പേര്‍ക്ക് പരുക്കേറ്റു.
മൂവാറ്റുപുഴ:മൂവാറ്റുപുഴയിലും മാമ്മലശ്ശേരി പള്ളിയിലും അധികൃതര്‍ അനാസ്ഥകാണിച്ചതില്‍ പ്രതിഷേധിക്കുന്നതിനാണ് യൂത്ത് അസോസിയേഷന്‍ റാലി സംഘടിപ്പിച്ചത്.റാലികടതി സെന്റ് പോള്‍സ് ആന്‍ഡ് സെന്റ് പീറ്റേഴ്സ് യാക്കോബായ പള്ളിയില്‍ ഇന്ന് ഉച്ച കഴിഞ്ഞു ശ്രേഷ്ഠ കാതോലിയ്ക്കാ ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ ഫ്ലാഗ് ഓഫ് ചെയ്തു.മാമാലശ്ശേരി പള്ളിയില്‍ സത്യാരാധന നടക്കുന്നത് വരെയും ഈ സഹന സമരം തുടരുക തന്നെ ചെയ്യും.ഭരണഘടന കൊടുത്താല്‍ പള്ളികളോ സ്ഥാപനങ്ങളോ വാങ്ങുവാന്‍ കിട്ടില്ല.അതിനു പണമോ ജീവനോ നല്‍കണം.മാമാലശ്ശേരി പള്ളി ജീവന്‍ കൊടുത്ത് നേടിയതാണ്.പള്ളിയുടെ ഉടമ്പടി കോട്ടയം ഭരണഘടനയേക്കാള്‍ വലുതാണ്.റാലിയ്ക്കെതിരെ ആക്രമണം നടത്തിയ അക്രമികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നു ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ ആവശ്യപെട്ടു .ഗുണ്ടായിസം കൊണ്ട് യാക്കോബായ വിശ്വാസികളെ തളര്‍ത്താന്‍ കഴിയുകയില്ലന്നും ശ്രേഷ്ഠ ബാവ പറഞ്ഞു.
നൂറു കണക്കിന് യുവജനങ്ങള്‍ ആണ് റാലിയില്‍ അണിനിരന്നത്. മുവാറ്റുപുഴ, പിറമാടം, ഓണക്കൂര്‍,പിറവം തുടങ്ങിയ പള്ളികളിലെ സ്വീകരണങ്ങള്‍ ഏറ്റു വാങ്ങിയാണ് റാലി മാമാലശ്ശേരി പള്ളിയിലെത്തിയത്.യൂത്ത് അസോസിയേഷന്‍ കേന്ദ്ര വൈസ് പ്രസിഡണ്ട് ഫാ.ജേക്കബ് പൌലോസ് കൊച്ചുപറമ്പില്‍,യൂത്ത് അസോസിയേഷന്‍ കേന്ദ്ര സെക്രട്ടറി ബിജു സ്കറിയ, കണ്ടനാട് ഭദ്രാസന വൈസ് പ്രസിഡണ്ട് ഫാ.എല്‍ദോസ് കക്കാടന്‍,കണ്ടനാട് ഭദ്രാസന സെക്രട്ടറി സിനോള്‍ വി.സാജു,കൊച്ചി ഭദ്രാസന സെക്രട്ടറി ബൈജു മാത്താറ, അങ്കമാലി ഭദ്രാസന സെക്രട്ടറി കെ.സി.പോള്‍,കേന്ദ്ര പബ്ലിസിറ്റി കണ്‍വീനര്‍ റെജി.പി.വര്‍ഗീസ് എന്നിവര്‍ റാലിയ്ക്ക് നേതൃത്വം നല്‍കി.
അഭി.ഐസക് മാര്‍ ഒസ്ത്താത്തിയോസ് മെത്രാപ്പോലിത്ത(മൈലാപ്പൂര്‍ ഭദ്രാസനം)അഭി.സഖറിയ മാര്‍ പോളിക്കാര്‍പ്പാസ് മെത്രാപ്പോലിത്ത(ഡല്‍ഹി ഭദ്രാസനം), അഭി.മാത്യൂസ് മോര്‍ അന്തീമോസ് മെത്രാപ്പോലിത്ത (മുവാറ്റുപുഴ ഭദ്രാസനം),സഭ സെക്രട്ടറി തമ്പു ജോര്‍ജ് തുകലന്‍,യൂത്ത് അസോസിയേഷന്‍ കേന്ദ്ര സെക്രട്ടറി ബിജു സ്കറിയ എന്നിവര്‍ സമാപന സമ്മേളനത്തില്‍ പ്രസംഗിച്ചു.
മുന്‍ എം.എല്‍.എയും നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം നിഷേധിക്കപ്പെടുകയും ചെയ്ത ജോസഫ് എം.പുതുശ്ശേരിക്ക് സീറ്റ് നല്‍കണമെന്ന് ഓര്‍ത്തഡോക്‌സ് സഭ ആവശ്യപ്പെട്ടിരുന്നെങ്കിലും അത് പരിഗണിക്കപ്പെട്ടില്ല.
തിരുവനന്തപുരം: രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം വന്നതോടെ ഇരുമുന്നണികളിലും സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളും സജീവമായി. കെ.ഇ.ഇസ്മയില് ,പി.ആര്‍.രാജന്‍ എന്നീ എല്‍.ഡി.എഫ് അംഗങ്ങളുടെയും കോണ്‍ഗ്രസിലെ പ്രൊഫ. പി.ജെ. കുര്യന്റെയും സീറ്റുകളാണ് ഒഴിയുന്നത്. എന്നാല്‍ നിലവിലുള്ള നിയമസഭയുടെ അംഗബലമനുസരിച്ച് രണ്ടംഗങ്ങളെ ഭരണപക്ഷത്തിന് വിജയിപ്പിക്കാനാകും. ഒരു സീറ്റ് എല്‍.ഡി.എഫിനും ലഭിക്കും. യു.ഡി.എഫിന് ലഭിക്കുന്ന രണ്ടു സീറ്റുകളില്‍ ഒന്ന് കോണ്‍ഗ്രസിനും ഒന്ന് കേരളാ കോണ്‍ഗ്രസിനുമാണ്.
മുളന്തുരുത്തി: യാക്കോബായ സഭയുടെ വിദ്യാര്‍ഥി പ്രസ്ഥാനമായ എം.ജി.ജെ.എസ്.എം. ദേശീയ കോണ്‍ഫറന്‍സ് മുളന്തുരുത്തി യാക്കോബായ വൈദിക സെമിനാരിയില്‍ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥിപ്രസ്ഥാനം പ്രസിഡന്റ് ഡോ. കുര്യാക്കോസ് തെയോഫിലോസ് അധ്യക്ഷതവഹിച്ചു. സുന്നഹദോസ് സെക്രട്ടറി അഭി.ഡോ. ജോസഫ് മോര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത മുഖ്യപ്രഭാഷണം നടത്തി. മെത്രാപ്പോലീത്തമാരായ അഭി ഐസക് മോര്‍ ഒസ്താത്തിയോസ്, അഭി ഡോ. മാത്യൂസ് മോര്‍ അന്തീമോസ്, റവ. ഡോ. ആദായി ജേക്കബ് കോറെപ്പിസ്‌കോപ്പ, റവ. ഡീ. അനീഷ് കെ. ജോയി എന്നിവര്‍ പ്രസംഗിച്ചു. ക്യാമ്പ് ഞായറാഴ്ച സമാപിക്കും.
കോലഞ്ചേരി: യാക്കോബായ സഭ നേരിടുന്ന അവഗണനയ്‌ക്കെതിരെ യൂത്ത് അസോസിയേഷന്‍ മോട്ടോര്‍ വാഹന വിശ്വാസപ്രഖ്യാപന റാലി നടത്തും. മൂവാറ്റുപുഴയിലും മാമ്മലശ്ശേരിയിലും അധികൃതര്‍ അനാസ്ഥകാണിച്ചതിനാലാണ് ഇതെന്ന് സംഘാടകര്‍ പറഞ്ഞു.
ഞായറാഴ്ച ഉച്ചയ്ക്ക് 2ന് കടാതി സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് പള്ളിയില്‍നിന്ന് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ വാഹനറാലി ഫ്‌ളാഗ് ഓഫ് ചെയ്യും. മൂവാറ്റുപുഴ, പിറവം വഴി മാമ്മലശ്ശേരി പള്ളിയില്‍ പ്രാര്‍ഥനായജ്ഞപ്പന്തലില്‍ റാലി സമാപിക്കും.
കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.