ആരാധനാ സ്വാതന്ത്ര്യം ലഭിക്കണമെന്നാവശ്യപെട്ട് മാമാലശ്ശേരി മാര്‍ യാക്കോബായ സുറിയാനി പള്ളിയ്ക്ക് മുന്‍പില്‍ ഇടവക ജനം നടത്തുന്ന പ്രാര്‍ത്ഥനായജ്ഞം 17 ദിവസം പിന്നിട്ടു.
" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Saturday, June 2, 2012

രാജ്യസഭ: ചര്‍ച്ചകള്‍ സജീവം; ജോസഫ് എം.പുതുശ്ശേരിക്ക് സീറ്റ് നല്‍കണമെന്ന് ഓര്‍ത്തഡോക്‌സ് സഭ ആവശ്യപ്പെട്ടിരുന്നെങ്കിലും പരിഗണിക്കപ്പെട്ടില്ല.

മുന്‍ എം.എല്‍.എയും നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം നിഷേധിക്കപ്പെടുകയും ചെയ്ത ജോസഫ് എം.പുതുശ്ശേരിക്ക് സീറ്റ് നല്‍കണമെന്ന് ഓര്‍ത്തഡോക്‌സ് സഭ ആവശ്യപ്പെട്ടിരുന്നെങ്കിലും അത് പരിഗണിക്കപ്പെട്ടില്ല.
തിരുവനന്തപുരം: രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം വന്നതോടെ ഇരുമുന്നണികളിലും സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളും സജീവമായി. കെ.ഇ.ഇസ്മയില് ,പി.ആര്‍.രാജന്‍ എന്നീ എല്‍.ഡി.എഫ് അംഗങ്ങളുടെയും കോണ്‍ഗ്രസിലെ പ്രൊഫ. പി.ജെ. കുര്യന്റെയും സീറ്റുകളാണ് ഒഴിയുന്നത്. എന്നാല്‍ നിലവിലുള്ള നിയമസഭയുടെ അംഗബലമനുസരിച്ച് രണ്ടംഗങ്ങളെ ഭരണപക്ഷത്തിന് വിജയിപ്പിക്കാനാകും.  ഒരു സീറ്റ് എല്‍.ഡി.എഫിനും ലഭിക്കും. യു.ഡി.എഫിന് ലഭിക്കുന്ന രണ്ടു സീറ്റുകളില്‍ ഒന്ന് കോണ്‍ഗ്രസിനും ഒന്ന് കേരളാ കോണ്‍ഗ്രസിനുമാണ്.

വിദ്യാര്‍ഥിപ്രസ്ഥാനം ദേശീയ കോണ്‍ഫറന്‍സ് ആരംഭിച്ചു

മുളന്തുരുത്തി: യാക്കോബായ സഭയുടെ വിദ്യാര്‍ഥി പ്രസ്ഥാനമായ എം.ജി.ജെ.എസ്.എം. ദേശീയ കോണ്‍ഫറന്‍സ് മുളന്തുരുത്തി യാക്കോബായ വൈദിക സെമിനാരിയില്‍ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥിപ്രസ്ഥാനം പ്രസിഡന്റ് ഡോ. കുര്യാക്കോസ് തെയോഫിലോസ് അധ്യക്ഷതവഹിച്ചു. സുന്നഹദോസ് സെക്രട്ടറി അഭി.ഡോ. ജോസഫ് മോര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത മുഖ്യപ്രഭാഷണം നടത്തി. മെത്രാപ്പോലീത്തമാരായ അഭി ഐസക് മോര്‍ ഒസ്താത്തിയോസ്, അഭി ഡോ. മാത്യൂസ് മോര്‍ അന്തീമോസ്, റവ. ഡോ. ആദായി ജേക്കബ് കോറെപ്പിസ്‌കോപ്പ, റവ. ഡീ. അനീഷ് കെ. ജോയി എന്നിവര്‍ പ്രസംഗിച്ചു. ക്യാമ്പ് ഞായറാഴ്ച സമാപിക്കും.

യാക്കോബായ യൂത്ത് അസോസിയേഷന്‍ വാഹന റാലി നടത്തും

കോലഞ്ചേരി: യാക്കോബായ സഭ നേരിടുന്ന അവഗണനയ്‌ക്കെതിരെ യൂത്ത് അസോസിയേഷന്‍ മോട്ടോര്‍ വാഹന വിശ്വാസപ്രഖ്യാപന റാലി നടത്തും. മൂവാറ്റുപുഴയിലും മാമ്മലശ്ശേരിയിലും അധികൃതര്‍ അനാസ്ഥകാണിച്ചതിനാലാണ് ഇതെന്ന് സംഘാടകര്‍ പറഞ്ഞു.
ഞായറാഴ്ച ഉച്ചയ്ക്ക് 2ന് കടാതി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് പള്ളിയില്‍നിന്ന് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ വാഹനറാലി ഫ്‌ളാഗ് ഓഫ് ചെയ്യും. മൂവാറ്റുപുഴ, പിറവം വഴി മാമ്മലശ്ശേരി പള്ളിയില്‍ പ്രാര്‍ഥനായജ്ഞപ്പന്തലില്‍ റാലി സമാപിക്കും.

Friday, June 1, 2012

സഭാതര്‍ക്കം: വിട്ടുവീഴ്ചയില്ലാതെ ഇരുപക്ഷവും


Newspaper Editionകോട്ടയം: സഭാതര്‍ക്കത്തിന്റെ കാര്യത്തില്‍ സര്‍ക്കാരിനെയും രാഷ്ട്രീയനേതൃത്വങ്ങളെയും പഴിച്ച് ഓര്‍ത്തഡോക്‌സ്-യാക്കോബായ സഭകള്‍ രംഗത്ത്. കഴിഞ്ഞദിവസം യാക്കോബായ സഭാധ്യക്ഷന്‍ മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവയും 26 മെത്രാപ്പൊലീത്തമാരും തിരുവനന്തപുരത്ത് പോയി മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു. 
സഭാ ആസ്ഥാനമായ പുത്തന്‍കുരിശില്‍ ചേര്‍ന്ന സൂനഹദോസ് നിര്‍ത്തിവച്ചാണ് അവര്‍ ചര്‍ച്ചയ്ക്കായി പോയത്. യാക്കോബായ സഭയ്ക്ക് നീതി നിഷേധിക്കുന്നതില്‍ പ്രതിഷേധിച്ചായിരുന്നു ഇത്. തുടര്‍ന്ന് ഓര്‍ത്തഡോക്‌സ് വിഭാഗം, സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് യോഗം ചേര്‍ന്നു. വടക്കന്‍പ്രദേശങ്ങളില്‍ ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍ നേരിടുന്ന പ്രതിസന്ധിയില്‍ യോഗം പ്രതിഷേധിച്ചു. 
സഭാതര്‍ക്കത്തില്‍ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും എറണാകുളം ജില്ലയിലെ യു.ഡി.എഫ് എം.എല്‍.എമാരും പ്രതിസന്ധിയിലാണ്. പ്രശ്‌നപരിഹാരത്തിന്റെ ഉത്തരവാദിത്വം അവരിലാണെന്ന് സഭാവിശ്വാസികള്‍ കരുതുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഓര്‍ത്തഡോക്‌സ് സഭാംഗമായതുകൊണ്ടുതന്നെ ഏകപക്ഷീയ നടപടികള്‍ക്ക് പരിമിതിയുണ്ട്. ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അടൂര്‍ എം.എല്‍.എ. ആയിരിക്കുമ്പോള്‍ ഓര്‍ത്തഡോക്‌സ് നേതൃത്വവുമായി വളരെ അടുപ്പം പുലര്‍ത്തിയിരുന്നു. ഇപ്പോള്‍ കോട്ടയത്തെയാണ് തിരുവഞ്ചൂര്‍ പ്രതിനിധീകരിക്കുന്നത്. കോട്ടയത്ത് ഇരുവിഭാഗവും തുല്യശക്തികളാണ്. എന്നാല്‍, എറണാകുളം ജില്ലയില്‍ യാക്കോബായ വിഭാഗത്തിന് വ്യക്തമായ മുന്‍തൂക്കമുണ്ട്. 
യു.ഡി.എഫ് ഭരണകാലത്ത്, 1995-ല്‍ ആലുവയില്‍ യാക്കോബായ വിശ്വാസികള്‍ക്കെതിരെ നടത്തിയ ലാത്തിച്ചാര്‍ജിന്റെ തിരിച്ചടി പിന്നീട് നടന്ന തിരഞ്ഞെടുപ്പില്‍ എറണാകുളം ജില്ലയിലെ യു.ഡി.എഫ്. അനുഭവിച്ചതാണ്. അതുകൊണ്ടുതന്നെ ഈ ജില്ലയിലെ എം.എല്‍.എ.മാര്‍ക്ക് യാക്കോബായ വിഭാഗത്തിനെതിരെ തീരുമാനമെടുക്കുന്നതില്‍ വിമുഖതയുണ്ട്. ഇപ്പോള്‍ പ്രശ്‌നമുള്ള പള്ളികള്‍ സ്ഥിതിചെയ്യുന്ന നിയോജകമണ്ഡലങ്ങള്‍ പ്രതിനിധീകരിക്കുന്നത് യാക്കോബായ എം.എല്‍.എ.മാരാണ്. പഴയ പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കരുതെന്നാണ് അവരുടെ നിലപാട്.

Thursday, May 31, 2012

കൈയേറ്റശ്രമങ്ങള്‍ അനുവദിക്കില്ല: ശ്രേഷ്‌ഠ കാതോലിക്ക ബാവ


കൊച്ചി: ഓര്‍ത്തഡോക്‌സ്്‌ സഭാ നേതൃത്വത്തിന്റെ കൈയേറ്റ ശ്രമങ്ങളും സാമൂഹികവിരുദ്ധരുടെ സഹായത്തോടെ യാക്കോബായ സഭയുടെ ദേവാലയങ്ങളില്‍ സംഘര്‍ഷാവസ്‌ഥ സൃഷ്‌ടിക്കാനുള്ള നീക്കങ്ങളും അനുവദിക്കില്ലെന്നു ശ്രേഷ്‌ഠ കാതോലിക്ക ബാവ മോര്‍ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവ. നിയമവാഴ്‌ചയോടുള്ള വെല്ലുവിളി ഓര്‍ത്തഡോക്‌സ് സഭ നേതൃത്വം അവസാനിപ്പിക്കണം. 
തര്‍ക്കം നിലനില്‍ക്കുന്ന ദേവാലയങ്ങളില്‍ ന്യൂനപക്ഷ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്‌ ആത്മീയാവശ്യങ്ങള്‍ നിറവേറ്റാന്‍ അവസരം നല്‍കാമെന്ന യാക്കോബായ സഭയുടെ നിലപാട്‌ ക്രൈസ്‌തവനീതി അനുസരിച്ചാണെന്നും ഓര്‍ത്തഡോക്‌സ് വിഭാഗത്തിനു സ്വീകാര്യമല്ലെങ്കില്‍ തീരുമാനമെടുക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും ശ്രേഷ്‌ഠ ബാവ ആവശ്യപ്പെട്ടു. 
മാമലശേരിയില്‍ സഭയുടെ ദേവാലയങ്ങളില്‍ മറുവിഭാഗത്തിലെ വൈദിക ട്രസ്‌റ്റിയുടെ നേതൃത്വത്തില്‍ നടന്ന കൈയേറ്റ ശ്രമമവും സാമൂഹികവിരുദ്ധരുടെ സഹായത്തോടെ യാക്കോബായ സഭാ വിശ്വാസികള്‍ക്കുനേരേയുണ്ടായ ആക്രമണവും ക്രൈസ്‌തവസമൂഹത്തിന്‌ അപമാനകരമാണ്‌. 
കുറ്റക്കാര്‍ക്കെതിരേ യാതൊരു നടപടിയും സ്വീകരിക്കാതെ നിരപരാധികളായ യാക്കോബായ വിശ്വാസികള്‍ക്കെതിരേ കേസെടുക്കുന്ന പോലീസിന്റെ നടപടികള്‍ നീതിക്കു നിരക്കുന്നതല്ലെന്നും ക്രിസ്‌തീയ മാര്‍ഗത്തില്‍ സഭയ്‌ക്കു പ്രതികരിക്കേണ്ടിവരുമെന്നും ശ്രേഷ്‌ഠ ബാവ വ്യക്‌തമാക്കി. 
നിഷ്‌പക്ഷരായ മധ്യസ്‌ഥരുടെ മുമ്പാകെ ഇരുസഭകളും തമ്മിലുള്ള വിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ഓര്‍ത്തഡോക്‌സ് വിഭാഗം തയാറാകാത്തത്‌ യാഥാര്‍ഥ്യങ്ങള്‍ സമൂഹത്തിനു മുമ്പാകെ വെളിവാക്കപ്പെടും എന്ന ഭയം കൊണ്ടാണെന്നും ശ്രേഷ്‌ഠ ബാവ പറഞ്ഞു.

Monday, May 28, 2012

റവ.ഫാ സജി നടുമുറിയില് യാത്രയയപ്പ് നല്‍കി .

മെയ് 31 മുതല് സിംഗപ്പൂര് യാക്കോബായ പള്ളിയുടെ പുതിയ വികാരിയായി  റവ .ഫാ .റോബിന് ബേബി ചുമതലയേല്‍ക്കും.
സിംഗപ്പൂര് സിറ്റി : രണ്ടു വര്‍ഷക്കാലമായി യാക്കോബായ സഭയുടെ തന്നെ അഭിമാനമായി വിരാജിക്കുന്ന സിംഗപ്പൂര് സെന്‍റ് .മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‍സ് പള്ളി വികാരിയായി  സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ച ശേഷം    കേരളത്തിലേക്ക് മടങ്ങുന്ന റവ.സജി നടുമുറിയില്    അച്ചന് ഇടവക ജനങ്ങള് സ്നേഹനിര്‍ഭരമായ  യാത്രയയപ്പ് നല്‍കി .മെയ് 27 ഞായറാഴ്ച പള്ളിയകത്തു കൂടിയ യോഗത്തില് ഡീക്കന് എല്‍ദോ തോമസ് അദ്ധ്യക്ഷത വഹിച്ചു .

കുടുംബ സംഗമം - 2012


കൂത്താട്ടുകുളം: സെന്റ്‌ സ്ടീഫെന്‍സ്‌ യാകൊബായ സുറിയാനി പള്ളിയില്‍ കുടുംബ സംഗമം സംഘടിപ്പിച്ചു സുറിയാനി ക്രിസ്ത്യാനികളുടെ പാരമ്പര്യ തനിമയോട് കൂടിയ റാലിയും അതിനോട് അനുബന്ധിച്ച് പൊതു സമ്മേളനവും നടത്തപെട്ടു.പൊതു സമ്മേളനം ബഹു MLA ശ്രി മോന്‍സ്‌ ജോസഫ്‌ ഉത്ഘാടനം ചെയ്തു .യോഗത്തില്‍ റവ.ഫാ ബോബി തറയാനി അധ്യക്ഷ വഹിക്കുകയും ചെയ്തു .റവ.ഫാ വര്‍ഗീസ്‌ പനചിയില്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

മാധ്യമങ്ങള്‍ കാണുന്നുണ്ടോ ഈ മനുഷ്യരെ ?


Speech of Mor Geevarghese Coorilose, came in Madhyamam weekly.  Read 

Aparna Jose secured 1st rank in MTech Power Systems under MG University Kottayam.

Aparna Jose who is a student of SAINTGITS, Pathumuttom Kottayam secured 1st rank in MTech Power Systems under MG University Kottayam. She is a Permanent member of St Peters and St Pauls Jacobite Syrian Orthodox church , Karamala , Koothatukulam , Kandanad Diocese & a temporary member at St Marys Soonoro Patriarchal Syrian Orthodox Cathedral, Elamkulam, Ernakulam. Aparna is the sister of Appu Jose who is an active member of Mor Behnan Study Circle. Anisha Yohannan who is the Daughter of Rev. Fr. Yohannan Vakkayil secured 3rd rank in the same stream. She is a member of St. George JSOC Vakayar.

മാമാലശ്ശേരി - പ്രാര്‍ത്ഥനായജ്ഞം 12 ദിവസം പിന്നിട്ടു.


പിറവം: ആരാധനാ സ്വാതന്ത്ര്യം ലഭിക്കണമെന്നാവശ്യപെട്ട് മാമാലശ്ശേരി മാര്‍ യാക്കോബായ സുറിയാനി പള്ളിയ്ക്ക് മുന്‍പില്‍ ഇടവക ജനം നടത്തുന്ന പ്രാര്‍ത്ഥനായജ്ഞം 12 ദിവസം പിന്നിട്ടു. പ്രാര്‍ത്ഥനായജ്ഞത്തിനു പിന്തുണ അര്‍പ്പിച്ചു കോലഞ്ചേരി മേഖല യൂത്ത് അസോസിയേഷന്‍ കാവുങ്കടയില്‍ നിന്നും മാമാലശ്ശേരി പള്ളിയിലേയ്ക്ക് റാലി നടത്തി. റാലിയില്‍ നൂറു കണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്നു.
കണ്ടനാട് ഭദ്രാസന യൂത്ത് അസോസിയേഷന്‍ വൈസ് പ്രസിഡണ്ട്‌ റവ ഫാ. എല്‍ദോസ് കക്കാടന്‍ റാലി ഫ്ലാഗ് ഓഫ്‌ ചെയ്തു.മുന്‍ അഖില മലങ്കര വൈസ് പ്രസിഡണ്ട്‌ റവ.ഫാ ജോയി ആനക്കുഴി റവ.ഫാ ഗീവര്‍ഗീസ് ചെങ്ങനാട്ടുകുഴി, ഭദ്രാസന യൂത്ത് അസോസിയേഷന്‍ സെക്രട്ടറി സിനോള്‍ വി സാജു എന്നിവര്‍ നേതൃത്വം നല്‍കി.

Followers

മോര്‍ ബഹനാന്‍ സ്റ്റഡി സര്‍ക്കിള്‍

ഐഡി കാര്‍ഡ് തയാറാക്കുന്നതിനായി മോര്‍ ബഹനാന്‍ സ്റ്റഡി സര്‍ക്കിളില്‍ അംഗങ്ങളായിട്ടുള്ളവര്‍ ഇവിടെ ക്ലിക്ക് ചെയ്തു വേണ്ട വിവരങ്ങള്‍ നല്‍കേണ്ടതാണ്.

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.