സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്

" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Monday, June 11, 2012

പ്രതിഷേധ റാലിയും സൂചനാ ഉപരോധവും

View Photos
കണ്ടനാട് വിശുദ്ധ മര്‍ത്തമറിയം കത്തീഡ്രലിന്‍റെ മതിലിനോട് ചേര്‍ന്ന് ഓര്‍ത്തഡോക്‍സ്‌ വിഭാഗം നിയമ വിരുദ്ധമായി നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെയ്ക്കണം എന്ന് ആവശ്യപ്പെട്ട് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആയിരക്കണക്കിനു ഇടവകാംഗങ്ങള്‍ പങ്കെടുത്ത പ്രതിഷേധ റാലിയും സുചനാ ഉപരോധവും നടത്തി. റാലി ജോണ്‍ പുന്നചാലില്‍ കോര്‍ എപ്പിസ്കോപ്പയും ഇടവക വികാരി ഷാജി മേപ്പാടത്തും ഫ്ലാഗ് ഓഫ്‌ ചെയ്തു.ജോണ്‍ കീയാലില്‍,ടി കെ തങ്കച്ചന്‍,റെജി കുടിലില്‍, വില്‍സണ്‍ പൗലോസ്‌,സാബു എളപ്പാശേരി,ഏലിയാസ്‌ എബ്രഹാം,നിതിന്‍ പൈലി ,തോമസ്‌ കുരിശിങ്കല്‍,തോമസ്‌ ആലുങ്കല്‍,ഷീബ സജി,ചിന്നമ്മ ജോസ് എന്നിവര്‍ റാലിക്ക് നേതൃത്വം നല്‍കി.
പരുമലയില്‍ പള്ളി പുരയിടവും കഴിഞ്ഞു P W D റോഡും കഴിഞ്ഞു മുക്കാല്‍ കിലോമീറ്റര്‍ അകലെ യാകൊബായ സുറിയാനി സഭ അനാഥ മന്ദിരം പണിയാതിരിക്കാന്‍ നിയമം പോലും കയ്യില്‍ എടുത്ത് പ്രക്ഷോഭം നയിച്ച ഓര്‍ത്തഡോക്സ്കാര്‍ കണ്ടനാട്ടു പള്ളി മതിലിനോട് ചേര്‍ന്ന് നിര്‍മാണ പ്രവര്‍ത്തനം നടത്തി മത പഠന കേന്ദ്രം നിയമ വിരുദ്ധമായി പണിയാന്‍ ശ്രമിച്ചാല്‍ ഭവിഷത്ത് ഗുരുതരം ആയിരിക്കും എന്ന് യോഗം മുന്നറിയിപ്പ് നല്‍കി.സൂചനാ ഉപരോധം സഭ സെക്രടറി ബാറീതോ കാശിറോ ശ്രി തമ്പു ജോര്‍ജ് തുകലന്‍ ഉല്‍ഘാടനം ചെയ്തു ടുഷന്‍ ക്ലാസ്സ്‌ എന്ന പേരില്‍ അനുവാദം വാങ്ങി മത പഠനം തുടങ്ങിയാല്‍ ശക്തമായ നടപടികളുമായി മുന്നോട്ടു പോകാന്‍ യോഗം തീരുമാനിച്ചു.നിയമം നടപ്പാകേണ്ട ജില്ല ഭരണകൂടവും ഗ്രാമ പഞ്ചായത്തും പരാതിയിന്‍ മേല്‍ നടപടി സ്വീകരിക്കാതെ നിയമ ലംഘനത്തിനു ഒത്താശ ചെയ്തു കൊടുക്കുകയാണ് എന്ന് യോഗം കുറ്റപെടുത്തി.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.