സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്

" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Sunday, June 10, 2012

മാമ്മലശ്ശേരി: അപകടത്തില്‍ അന്വേഷണം വേണം -യാക്കോബായ സഭ


പിറവം: മാമ്മലശ്ശേരി മാര്‍ മീഖായേല്‍ പള്ളിയിലെ യാക്കോബായ ഇടവകാംഗം പുത്തന്‍പുരയ്ക്കല്‍ കുര്യാക്കോസ് ജോണിന്റെ മരണത്തിനിടയാക്കിയ അപകടത്തില്‍ ദുരൂഹതയുണ്ടെന്ന് യാക്കോബായ സഭ പരാതിപ്പെട്ടു. പള്ളിയില്‍ ആരാധനാ സ്വാതന്ത്ര്യത്തിനു വേണ്ടി യാക്കോബായ സഭ വിശ്വാസികള്‍ പള്ളിക്ക് മുന്നില്‍ അഖണ്ഡപ്രാര്‍ഥനാ യജ്ഞം തുടങ്ങിയിട്ട് 27ദിവസം പിന്നിട്ടു.അതിനിടെ കഴിഞ്ഞ ഞായറാഴ്ചയാണ് അപകടമുണ്ടായത്.
യാക്കോബായ പക്ഷം നടത്തുന്ന സഹനസമരത്തിന് പിന്തുണ പ്രഖ്യാപിച്ച് യൂത്ത് അസോസിയേഷന്‍ നടത്തിയ ഇരുചക്ര വാഹനറാലി പ്രാര്‍ഥനാ യജ്ഞപ്പന്തലിലാണ് സമാപിച്ചത്. ഇതുകഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുര്യാക്കോസ് ജോണിന്റെ ബൈക്ക് വട്ടംതിരിഞ്ഞ് വലതുവശത്തെ വൈദ്യുതി പോസ്റ്റില്‍ ഇടിച്ചാണ് കുര്യാക്കോസ് ജോണിന് ഗുരുതരമായി പരിക്കേറ്റത്. കോലഞ്ചേരി മെഡിക്കല്‍ കോളേജ്  ആസ്​പത്രിയില്‍ ചികിത്സയിലിരിക്കെ ജൂണ്‍ ആറിനാണ് കുര്യാക്കോസ് ജോണ്‍ മരിച്ചത്.
അപകടം നടന്ന സ്ഥലത്ത് യാക്കോബായക്കാര്‍ക്ക് നേരെ ഇതിന് മുമ്പ് ആക്രമണമുണ്ടായിട്ടുണ്ടെന്നും അതിനാല്‍ സമഗ്രമായ അന്വേഷണം വേണമെന്നും പ്രാര്‍ഥനാപ്പന്തലില്‍ കൂടിയ യോഗം ആവശ്യപ്പെട്ടു. ഡോ. മാത്യൂസ് മാര്‍ മെത്രാപ്പോലീത്ത യോഗത്തില്‍ അദ്ധ്യക്ഷനായി. കുര്യാക്കോസ് ജോണിന്റെ മരണത്തെപ്പറ്റി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന സമരത്തിന് നേതൃത്വം നല്‍കാന്‍ യോഗം കര്‍മസമിതി രൂപവത്കരിച്ചു.
ഭാരവാഹികളായി ഫാ. വര്‍ഗീസ് പുല്ല്യാട്ടേല്‍ (ചെയര്‍.), അഡ്വ. വര്‍ഗീസ് മാത്യു (വൈസ് ചെയര്‍.), റോബിള്‍ ഫിലിപ്പ് (സെക്ര.), റോയി തോമസ് (ജോ. സെക്ര.) എന്നിവരെ തിരഞ്ഞെടുത്തു.
കര്‍മസമിതിയുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തകര്‍ പിറവത്ത് പ്രകടനം നടത്തി. ഏലിയാസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്ത പ്രകടനത്തെ ആശീര്‍വദിച്ചു.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.