സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Friday, June 29, 2012

ക്ലിമീസ്‌ വരുത്തിയ കടം നാലുകോടി: ഭദ്രാസന സെക്രട്ടറി


കട്ടപ്പന: യാക്കോബായ സഭ ഇടുക്കി ഭദ്രാസന മെത്രാപ്പോലീത്തയായിരുന്ന കുര്യാക്കോസ്‌ മോര്‍ ക്ലിമീസ്‌ പള്ളി പ്രതിപുരുഷ യോഗത്തിന്റെയും ഭദ്രാസന കൗണ്‍സിലിന്റെയും തീരുമാനങ്ങള്‍ക്കു വിരുദ്ധമായി പ്രവര്‍ത്തിച്ചിരുന്നതായി ഭദ്രാസന സെക്രട്ടറി ഫാ. ജോണ്‍ പഞ്ഞിക്കാട്ടില്‍. മരിയാപുരം, തട്ടേക്കണ്ണി, ചേലച്ചുവട്‌, കീരിത്തോട്‌ എന്നിവിടങ്ങളില്‍ ഇദ്ദേഹം സ്‌ഥലം വാങ്ങി. കട്ടപ്പന, ചപ്പാത്ത്‌, മൂലമറ്റം, മുക്കൂട്ടുതറ, കുട്ടിക്കാനം എന്നിവിടങ്ങളില്‍ അഡ്വാന്‍സ്‌ നല്‍കി. കുട്ടിക്കാനം, നാരകക്കാനം എന്നിവിടങ്ങളിലെ ചാപ്പലുകളില്‍ ശുശ്രൂഷിക്കുന്ന വൈദികര്‍ക്കു ശമ്പളം നല്‍കി വരികയും ചെയ്‌തിരുന്നു. അദ്ദേഹം വാങ്ങിയ സ്‌ഥലങ്ങളുടെ വിലയും പലരില്‍നിന്നു വാങ്ങിയ തുകയും താരതമ്യപ്പെടുത്തുമ്പോള്‍ വലിയ അന്തരമാണുള്ളത്‌. അദ്ദേഹത്തെ മേല്‍പ്പട്ട സ്‌ഥാനത്തേക്കു തെരഞ്ഞെടുത്തപ്പോള്‍ ഭദ്രാസന ആസ്‌ഥാനം സ്വന്തമായി നിര്‍മിക്കുമെന്നും വാഹനം വാങ്ങുമെന്നും ശ്രേഷ്‌ഠ ബാവയ്‌ക്കും പരിശുദ്ധ സുന്നഹദോസിനും ഉറപ്പുനല്‍കിയിരുന്നു. ഭദ്രാസന ആസ്‌ഥാനത്തിനു തറക്കല്ലിട്ടതിനു ശേഷം പണികള്‍ പുരോഗമിച്ചില്ല. നിര്‍മാണ ജോലികള്‍ക്കു പണം നല്‍കിയിട്ടില്ല. ഭദ്രാസനത്തിലും സഭാകേന്ദ്രത്തിലുമായി അനേകം ആളുകള്‍ പണം സംബന്ധമായ കാര്യങ്ങള്‍ക്കായി ഇദ്ദേഹത്തെ അന്വേഷിച്ച്‌ എത്തിക്കൊണ്ടിരുന്നു. ഫോണ്‍ വിളിച്ചാല്‍ മറുപടിയില്ല. ആളുകള്‍ കേസ്‌ കൊടുത്ത്‌ തുക വസൂലാക്കാന്‍ ശ്രമിക്കുകയാണിപ്പോള്‍.
ഈ സാഹചര്യം മനസിലാക്കി സഭാ സമിതികള്‍ കൂടിയാലോചിച്ച്‌ മെത്രാപ്പോലീത്ത പുത്തന്‍കുരിശില്‍ താമസിക്കാനും കടങ്ങള്‍ പറഞ്ഞു തീര്‍ക്കാനുമായി മാര്‍ച്ച്‌ 31 വരെ സമയം നല്‍കി. വീണ്ടും കടംവരുത്തിവയ്‌ക്കുകയാണുണ്ടായത്‌. അനേകരില്‍നിന്നായി നാലു കോടിയില്‍പ്പരം രൂപ കടമുണ്ട്‌. ഇതില്‍ പകുതി രൂപയ്‌ക്കുപോലും സ്‌ഥലം വാങ്ങിയിട്ടില്ല. ബാക്കി പണം എന്തുചെയ്‌തുവെന്നതിനു മറുപടി പറയാന്‍ ഇദ്ദേഹത്തിന്റെ സംരക്ഷകരായി നില്‍ക്കുന്നവര്‍ക്കും ബാധ്യതയുണ്ട്‌. കഴിഞ്ഞ 19 ന്‌ ക്ലിമീസിനെ അന്വേഷിച്ച്‌ എറണാകുളം ഭാഗത്തുനിന്നു കുറച്ചാളുകള്‍ എത്തിയിരുന്നു. ഇവരില്‍ ഒരാള്‍ക്ക്‌ ഏഴു ലക്ഷം രൂപയും മറ്റൊരാള്‍ക്ക്‌ 54 ലക്ഷം രൂപയും മെത്രാപ്പോലീത്ത നല്‍കാനുണ്ട്‌.
20 ന്‌ ഉച്ചകഴിഞ്ഞ്‌ ഇവര്‍ കാത്തുനില്‍ക്കുമ്പോള്‍ അപ്രതീക്ഷിതമായി മോര്‍ ക്ലിമീസ്‌ കട്ടപ്പനയിലെ വാടകക്കെട്ടിടത്തില്‍ എത്തിച്ചേരുകയും അവരെ കണ്ട മാത്രയില്‍ കതക്‌ അടച്ച്‌ കുറ്റിയിടുകയും ചെയ്‌തു. കൗണ്‍സില്‍ അംഗങ്ങളേയും വിശ്വാസികളെയും വൈദികരെയും കണ്ട്‌ സങ്കടം പറഞ്ഞശേഷമാണ്‌ അവര്‍ പോയത്‌. ക്വട്ടേഷന്‍ സംഘം ആക്രമിക്കാന്‍ വന്നെന്നു പറയുന്നതു സത്യത്തിനു നിരക്കാത്തതാണ്‌. സ്വകാര്യ ചിട്ടി കമ്പനിയില്‍നിന്നു കടം വാങ്ങിയ വകയില്‍ 42 ലക്ഷം രൂപയ്‌ക്ക് അവര്‍ കേസു കൊടുത്തിട്ടുണ്ട്‌. പാണവിലാവ്‌ ഭാഗത്തുള്ള ആളുകളുടെ കൈയില്‍നിന്നു പള്ളി നിര്‍മിച്ചു തരാമെന്നു പറഞ്ഞ്‌ കടം വാങ്ങി.
വാങ്ങിയ 43,65,000 രൂപയുടേതടക്കം നാലു കോടിയില്‍പ്പരം രൂപയുടെ രേഖയുണ്ട്‌. കടം വാങ്ങിയ പണം തിരികെക്കൊടുത്ത്‌ സഭയെ സഹായിച്ചുവെന്നതു വിശ്വസിക്കാന്‍ പ്രയാസമാണെന്നും ഫാ. ജോണ്‍ ജോണ്‍ പഞ്ഞിക്കാട്ടില്‍ പറഞ്ഞു.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.