സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Monday, June 25, 2012

കുര്യാക്കോസ് മാര്‍ ക്ലീമീസിനെ ചുമതലകളില്‍ നിന്ന് നീക്കി

പുത്തന്‍കുരിശ്:യാക്കോബായ സഭക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച കുര്യാക്കോസ് മാര്‍ ക്ലീമീസ് മെത്രാപ്പോലീത്തായെ എല്ലാ ചുമതലകളില്‍ നിന്നും നീക്കാന്‍ പുത്തന്‍കുരിശില്‍ ചേര്‍ന്ന സഭാ സുന്നഹദോസ് തീരുമാനിച്ചു.മെത്രാപ്പോലീത്ത എന്ന നിലയില്‍ ഔദ്യോഗികമായി ചുമതലകള്‍ നിര്‍വഹിക്കുന്നതിനും ശുശ്രൂഷകള്‍ നടത്തുന്നതിനുമാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സാമ്പത്തിക ആരോപണങ്ങളും തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നുമുള്ള മാര്‍ ക്ലീമീസിന്റെ ആരോപണങ്ങള്‍ പഠിക്കാന്‍ സുന്നഹദോസ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രിഗോറിയോസ് അധ്യക്ഷനായ എട്ടംഗ സംഘത്തെ സുന്നഹദോസ് ചുമതലപ്പെടുത്തി.
മെത്രാപോലീത്ത ഖേദം പ്രകടിപ്പിച്ച സാഹചര്യത്തില്‍ കോട്ടയം തൂത്തൊട്ടി സെന്റ് ഗ്രിഗോറിയോസ് റിട്രീറ്റ് സെന്ററില്‍ ഇദ്ദേഹത്തെ താമസിപ്പിക്കും. മെത്രാപോലീത്തയുടെ കടബാധ്യതകള്‍ സംബന്ധിച്ച് ആലോചിച്ച് പ്രശ്നം പരിഹരിക്കാന്‍ സമുദായ ട്രസ്റ്റി ജോര്‍ജ് മാത്യു തെക്കേത്തലയ്ക്കല്‍, രണ്ട് അഭിഭാഷകര്‍ എന്നിവരടങ്ങുന്ന കമ്മിറ്റിയെ ചുമതലപ്പെടുത്തി.സഭയ്ക്ക് കളങ്കംവരുത്തുന്ന പ്രസ്താവനകള്‍ നടത്തിയ സഭാ മാനേജിങ്കമ്മിറ്റി അംഗം മനോജ് കോക്കാട്, പോള്‍ വര്‍ഗീസ് എന്നിവരെ ഔദ്യോഗിക ചുമതലകളില്‍നിന്ന് ഒഴിവാക്കാനും സുന്നഹദോസ് തീരുമാനിച്ചു. ഇവരുടെ പ്രവര്‍ത്തനങ്ങളും സമിതി അന്വേഷിക്കും. അന്വേഷണ കമീഷന്‍ അംഗങ്ങളായി സുന്നഹദോസ് സെക്രട്ടറി ഡോ. ജോസഫ് മോര്‍ ഗ്രിഗോറിയോസ്, മാത്യൂസ് മോര്‍ ഇവാനിയോസ്, ഗീവര്‍ഗീസ് മോര്‍ കൂറിലോസ്, മാത്യൂസ് മോര്‍ അപ്രേം, ബേബി ചാമക്കാല കോര്‍ എപ്പിസ്കോപ്പ, ബേബി ജോണ്‍ കോര്‍ എപ്പിസ്കോപ്പ, പ്രൊഫ. എം എ പൗലോസ്, ബിബി എബ്രാഹാം എന്നിവരെ ചുമതലപ്പെടുത്തി.
കുര്യാക്കോസ് മാര്‍ ക്ലിമീസിനെ യാക്കോബായസഭ ഇടുക്കി ഭദ്രാസനാധിപന്റെ ഔദ്യോഗികചുമതലയില്‍നിന്ന് രണ്ടാഴ്ചമുമ്പാണ് നീക്കിയത്.തുടര്‍ന്ന് അദ്ദേഹത്തെ ചുമതലയില്‍നിന്ന് ഒഴിവാക്കിയ ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ കല്പന പള്ളികളില്‍ വായിച്ചു. ഭദ്രാസനത്തിന്റെ ചുമതല ശ്രേഷ്ഠ കാതോലിക്കാബാവ ഏറ്റെടുത്തു. ക്ലിമ്മിസിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് സുന്നഹദോസിനു ശേഷം സുന്നഹദോസ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രിഗോറിയോസ് പറഞ്ഞു.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.