സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Wednesday, June 6, 2012

പുത്തന്‍പുരക്കല്‍ കുര്യാക്കോസിന്‍റെ മരണം - ദുരൂഹതയേറുന്നു.


ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം 
മമലശ്ശേരി: കഴിഞ്ഞ ഞായറാഴ്ച ഓര്‍ത്തഡോക്സ്  വിഭാഗത്തിന്റെ  ആസൂത്രണത്തിന്റെ ഫലമായി ഉണ്ടായ അപകടത്തില്‍പെട്ട് പരുക്കേറ്റ പുത്തന്‍പുരക്കല്‍  കുര്യാക്കോസ് ജോണ്‍  (47) മരണത്തിനു  കീഴടങ്ങി.യാക്കോബായ യൂത്ത് അസോസിയേഷന്‍ സംഘടിപ്പിച്ച വിശ്വാസ പ്രഖ്യാപന  റാലിയുടെ സമാപനത്തിന് ശേഷം തിരിച്ചു പോവുകയായിരുന്ന കുര്യക്കോസിനു സംഭവിച്ച അപകടം ആസൂത്രിതമാണന്നു യാക്കോബായ  സഭ സെക്രട്ടറി തമ്പു ജോര്‍ജ് തുകലന്‍ ആരോപിച്ചു.പാമ്പാക്കുടയില്‍ വച്ച് റാലിയ്ക്ക് നേരെ ആസൂത്രിതമായ ആക്രമണം ഉണ്ടായി. ഇതിന്റെ തുടര്‍ച്ചയായാണ്  കുര്യക്കോസിനു  നേരെ മാമാലശ്ശെരിയില്‍ വച്ച് ആക്രമണം ഉണ്ടായതെന്നും തമ്പു ജോര്‍ജ് തുകലന്‍ പറഞ്ഞു. യാക്കോബായ സഭാംഗങ്ങള്‍ ഓര്‍ത്തഡോക്സ്  സഭ മാനേജിംഗ് കമ്മിറ്റിയംഗത്തിന്റെ വീടിനു സമീപമുള്ള ഈ സ്ഥലത്ത് വച്ച്  തുടര്‍ച്ചയായി ആക്രമിക്കാപ്പെടുന്നത് പതിവാണ്. രണ്ടാഴ്ച മുന്‍പ് പുല്യട്ടേല്‍  എബിന്‍ , തുണ്ണാല്‍ അജു രാജു എന്നിവര്‍ ഇവിടെ വച്ച് ആക്രമിക്കപ്പെട്ടു. കുടിയത്തു എല്‍ദോ ജേക്കബിനെ ബൈക്കില്‍ പോകുമ്പോള്‍ കല്ലിനെറിഞ്ഞു വീഴ്ത്താന്‍ ശ്രമിച്ചു. മരണപ്പെട്ട   കുര്യാക്കോസിനു നേരെയും ഇത്തരം ആക്രമണം ഉണ്ടായിട്ടുണ്ടാകാമെന്ന് യാക്കോബായ സഭ വിശ്വസിക്കുന്നു. അപകടത്തില്‍ പെട്ട കുര്യാക്കോസ് അര മണിക്കൂറോളം  റോഡില്‍ കിടന്നു. അവിചാരിതമായി അത് വഴി വന്ന കുര്യാക്കോസിന്‍റെ ബന്ധു ആണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.രണ്ടു കാര്‍ ഉള്ള  തൊട്ടടുത്തുള്ള  വീട്ടുകാരോട്  സഹായം തേടിയെങ്കിലും ഓര്‍ത്തഡോക്സ് കാരായ അവര്‍ തിരിഞ്ഞു നോക്കിയില്ല.അടുത്തടുത്തു വീടുകള്‍ (ഓര്‍ത്തഡോക്സ് ) ഉള്ള ഇവിടെ അപകടം നടന്നിട്ടും ആരും അറിഞ്ഞില്ല എന്നുള്ളതും ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു.കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ഹോസ്പ്പിറ്റലില്‍ പ്രവേശിപ്പിച്ച, പുറമേ അധികം പരുക്കില്ലായിരുന്ന  കുര്യാക്കോസ് പിന്നീട് സംസാരിച്ചിട്ടില്ലന്നതും ആളുകളില്‍ സംശയം ജനിപ്പിക്കുന്നു.
കുര്യാക്കോസിന്‍റെ മരണത്തിലെ ദുരൂഹത പുറത്തു കൊണ്ട് വരണമെന്ന് യാക്കോബായ യൂത്ത് അസോസിയേഷന്‍ കേന്ദ്ര സെക്രട്ടറി ആവശ്യപ്പെട്ടു.സത്യസന്ധമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട്‌  മുഖ്യമന്ത്രിയ്ക്കും ആഭ്യന്തര മന്ത്രിക്കും നിവേദനം നല്‍കുമെന്നും  സെക്രട്ടറി പറഞ്ഞു. 

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.