സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Thursday, June 7, 2012

ദുരൂഹ സാഹചര്യത്തില്‍ മരിച്ച കുര്യാക്കോസിനു കണ്ണീരില്‍ കുതിര്‍ന്ന യാത്രാ മൊഴി.

പള്ളിയില്‍ നടന്ന ശുശ്രൂക്ഷകള്‍ക്ക് അഭി.മാത്യൂസ്‌ മോര്‍ അന്തീമോസ് മേത്രാപോലിത്ത മുഖ്യ കാര്‍മികത്വം വഹിക്കുന്നു   . 
കൂടുതല്‍ ചിത്രങ്ങള്‍  
മാമാലശ്ശേരി: സഭ തര്‍ക്കം നിലനില്‍ക്കുന്ന മാമാലശ്ശേരി മാര്‍ മിഖായേല്‍ യാക്കോബായ സുറിയാനി പള്ളി ഇടവകാംഗം പുത്തന്‍പുരക്കല്‍ കുര്യാക്കോസിന്റെ ശവസംസ്ക്കാരം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ കബറടക്കി.ശ്രേഷ്ഠ കാതോലിയ്ക്കാ ബസേലിയോസ് തോമസ്‌ പ്രഥമന്‍ ഭവനത്തില്‍ നടന്ന ശുശ്രൂക്ഷകള്‍ക്ക് നേതൃത്വം നല്‍കി.അഭി മാത്യൂസ്‌ മോര്‍ ഇവാനിയോസ് മെത്രാപ്പോലിത്തയും സഭയിലെ നിരവധി വൈദീക ശ്രേഷ്ടരും സഹ കാര്‍മികത്വം വഹിച്ചു.
മരണത്തില്‍ ദുരൂഹത ഉള്ളതിനാല്‍ പോലിസ് സര്‍ജനാണ് പോസ്റ്റ് മോര്‍ട്ടം നടത്തിയത്. ഉച്ചയ്ക്ക് 1 മണിയോട് കൂടിയാണ് മൃദദേഹം ഭാവനത്തിലെയ്ക്ക് കൊണ്ടുവന്നത്.ഭാര്യയുടെയും രണ്ടു മക്കളുടെയും നിലവിളി ഹൃദയ ഭേദകമായിരുന്നു. കളമ്പൂര്‍ വെള്ളാരംമലയില്‍ സിനി ആണ് ഭാര്യ.നൂറു കണക്കിനാളുകള്‍ ആണ് മഴയത്തും ഒരുനോക്കു കാണുന്നതിനായി കാത്തു നിന്നത്.ആറാം ക്ലാസുകാരി ആഷ്നയും രണ്ടാം ക്ലാസുകാരന്‍ എല്‍ദോയും പഠിക്കുന്ന പിറവം എം കെ എം സ്കൂളിലെ സഹപാഠികളും അധ്യാപകരും അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിചേര്‍ന്നു.സമൂഹത്തിലെ നാനാതുറകളില്‍ പെട്ട ആളുകള്‍ അന്തോമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു. 
പള്ളിയില്‍ നടന്ന ശുശ്രൂക്ഷകള്‍ക്ക് അഭി.മാത്യൂസ്‌ മോര്‍ അന്തീമോസ് മേത്രാപോലിത്ത മുഖ്യ കാര്‍മികത്വം വഹിച്ചു.സഭ തര്‍ക്കം മൂലം പൂട്ടി കിടക്കുന്ന പള്ളിയുടെ പൂമുഖത്ത് വച്ചാണ് ശുശ്രൂക്ഷകള്‍ നടത്തിയത്.വികാരി ഫാ.വര്‍ഗീസ്‌ പുല്യട്ടേല്‍,ഫാ മാത്യൂസ്‌ മണപ്പാട്ടെല്‍, ഫാ എല്‍ദോസ് കക്കാടന്‍, ഫാ ഗീവര്‍ഗീസ് ചെങ്ങനാട്ടുകുഴി,ഫാ.ഏലിയാസ് കാപ്പുംകുഴി, ഫാ.ഗീവര്‍ഗീസ് തെറ്റാലില്‍ തുടങ്ങി അനേകം വൈദീകര്‍ സഹകാര്‍മികരായിരുന്നു .യാക്കോബായ സഭ സെക്രട്ടറി തമ്പു ജോര്‍ജ് തുകലന്‍, ട്രസ്റ്റി ജോര്‍ജ് മാത്യു തെക്കേതലക്കാന്‍,സഭയിലെ ഭക്ത സംഘടനാ ഭാരവാഹികള്‍ തുടങ്ങിയവര്‍ സംസ്ക്കാര ശുശ്രൂക്ഷയില്‍ പങ്കെടുത്തു.  
തര്‍ക്കം നിലനില്‍ക്കുന്ന പള്ളിയില്‍ ആരാധന സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ടു ഇടവകജനങ്ങള്‍ നടത്തുന്ന പ്രാര്‍ത്ഥനായഞ്ജം 22 ദിവസം പിന്നിട്ടു.കഴിഞ്ഞ ഞായറാഴ്ച പള്ളിയില്‍ നിന്നും വീട്ടിലേയ്ക്ക് പോകുമ്പോള്‍ ആയിരുന്നു കുര്യാക്കോസ് ദുരൂഹ സാഹചര്യത്തില്‍ അപകടത്തില്‍പെട്ടത്. കുര്യാക്കോസ് അപകടത്തില്‍ പെട്ട സ്ഥലത്തിനു ചുറ്റുമുള്ള ഓര്‍ത്തഡോക്സ് വിഭാഗം വീടുകള്‍ക്ക് രാവിലെ മുതല്‍ ശക്തമായ പോലിസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.