സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്

" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Thursday, June 28, 2012

ജോബി ജോര്‍ജിന്‌ കമാന്‍ഡര്‍ സ്‌ഥാനം


ഫിലാഡല്‍ഫിയ: പത്രപ്രവര്‍ത്തകനും, മലങ്കര ആര്‍ച്ച്‌ ഡയോസിസിലെ അത്മായ പ്രമുഖരില്‍ ശ്രദ്ധേയനും സാമൂഹ്യ-സാംസ്‌കാരിക രംഗത്ത്‌ സജീവ വ്യക്‌തിത്വവുമായ ജോബി ജോര്‍ജിന്‌ ആഗോള സുറിയാനി സഭയുടെ തലവന്‍ പരിശുദ്ധ അന്ത്യോഖ്യാ പാത്രിയര്‍ക്കീസ്‌ ബാവാ ആബൂന്‍ മാര്‍ ഇഗ്നാത്തിയോസ്‌ സാഖാ പ്രഥമന്‍ കമാന്‍ഡര്‍ സ്‌ഥാനം നല്‍കുന്നു. മലങ്കര ആര്‍ച്ച്‌ ഡയോസിസിന്റെ ആര്‍ച്ച്‌ ബിഷപ്പ്‌ അഭിവന്ദ്യ യല്‍ദോ മാര്‍ തീത്തോസ്‌ മെത്രാപ്പോലീത്തയുടെ കല്‍പ്പനയിലൂടെയാണ്‌ ഈ പ്രഖ്യാപനം.
മലങ്കര ആര്‍ച്ച്‌ ഡയോസിസിന്‌ നല്‍കിയ നിസ്വാര്‍ത്ഥ സേവനത്തിന്റേയും, ശുശ്രൂഷയുടേയും, ചരിത്ര വിജയം നേടിയ രജതജൂബിലി കണ്‍വെന്‍ഷന്റെ പ്രധാന ചുമതല വഹിച്ച വ്യക്‌തി എന്ന നിലയിലും സെന്റ്‌ പീറ്റേഴ്‌സ് യാക്കോബായ സുറിയാനി പള്ളി അംഗമെന്ന നിലയില്‍ ഇടവകയ്‌ക്ക് നല്‍കിയ നിസ്‌തുല സേവനത്തിന്റേയും അടിസ്‌ഥാനത്തിലാണ്‌. സെന്റ്‌ പീറ്റേഴ്‌സ് പള്ളി സെക്രട്ടറി, ജോയിന്റ്‌ സെക്രട്ടറി, ബില്‍ഡിംഗ്‌ കമ്മിറ്റി കണ്‍വീനര്‍, കമ്മിറ്റി മെമ്പര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌. ഇപ്പോള്‍ വൈസ്‌ പ്രസിഡന്റായി സേവനം അനുഷ്‌ഠിക്കുന്നു.
മലങ്കര ആര്‍ച്ച്‌ ഡയോസിസ്‌ കൗണ്‍സില്‍ ജോയിന്റ്‌ ട്രഷറര്‍, കൗണ്‍സില്‍ മെമ്പര്‍, ഭദ്രാസന ഔദ്യോഗിക വക്‌താവ്‌, രജതജൂബിലി കണ്‍വെന്‍ഷന്‍ ജനറല്‍ കണ്‍വീനര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌. ഇപ്പോള്‍ ഭദ്രാസന ബില്‍ഡിംഗ്‌ കമ്മിറ്റി അംഗം, ഓഡിറ്റര്‍ എന്നീ പദവികള്‍ വഹിക്കുന്നു. അത്മായര്‍ക്ക്‌ ലഭിക്കുന്ന ഉയര്‍ന്ന പദവിയാണ്‌ കമാന്‍ഡര്‍ സ്‌ഥാനം. ജൂലൈ ഒന്നിന്‌ ഞായറാഴ്‌ച ഇടവക പെരുന്നാളിനോടനുബന്ധിച്ച്‌ നടക്കുന്ന ചടങ്ങില്‍ അതിഭദ്രാസന ആര്‍ച്ച്‌ ബിഷപ്പ്‌ അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ്‌ മെത്രാപ്പോലീത്ത പരിശുദ്ധ പാത്രിയര്‍ക്കീസ്‌ ബാവയില്‍ നിന്ന്‌ ലഭിച്ച സ്‌ഥാനചിഹ്നമായ മെഡലും സര്‍ട്ടിഫിക്കറ്റും സമ്മാനിക്കും.
2011 ജൂണില്‍ ഫിലാഡല്‍ഫിയ മേയര്‍ മൈക്കിള്‍ നട്ടറിന്റെ സാമൂഹ്യ സേവനത്തിന്റെ അംഗീകാരമായ അവാര്‍ഡ്‌ ലഭിച്ചിട്ടുണ്ട്‌. മലയാളി സംഘടനകളായ പമ്പ, മാപ്പ്‌, കല, എസ്‌.എന്‍.ഡി.പി എന്നിവയുടെ പ്രശംസാപത്രങ്ങള്‍ മികച്ച പത്രപ്രവര്‍ത്തനത്തിന്റെ അംഗീകാരമായി ലഭിച്ചിട്ടുണ്ട്‌.
ജോബി കോട്ടയം പാക്കില്‍ എണ്ണയ്‌ക്കല്‍ പരേതനായ തോമസ്‌ ജോര്‍ജിന്റേയും, ശോശാമ്മ ജോര്‍ജിന്റേയും പുത്രനാണ്‌. ഭാര്യ: ലിസി മക്കള്‍: ലിയ, ജെനി. 

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.