Saturday, March 31, 2012
ക്രൈസ്‌തവലോകം നാളെ വിശുദ്ധവാരത്തിലേക്ക്

നാളെ മുതല്‍ ഉയിര്‍പ്പ് ഞായര്‍ വരെ ദേവാലയങ്ങളില്‍ പ്രത്യേക ശുശ്രൂഷകളും നടക്കും.
അമ്പതുനോമ്പിന്റെ പ്രധാനദിനങ്ങള്‍ ആചരിക്കുന്ന വിശുദ്ധവാരത്തിന് തുടക്കമാകുന്ന നാളെ വിശ്വാസികള്‍ ഓശാന ഞായര്‍ ആചരിക്കും. പീഡാനുഭവങ്ങള്‍ക്കും കുരിശുമരണത്തിനും മുന്നോടിയായി യേശു ജറുസലേമിലേക്ക് പ്രവേശിച്ചപ്പോള്‍ ശിഷ്യഗണങ്ങള്‍ ഒലിവിലകളുമായി ഓശാന പാടി എതിരേറ്റതിന്റെ ഓര്‍മയാണ് ഓശാന ഞായറിലൂടെ പുതുക്കുന്നത്.
ഓശാന ഞായര്‍ ആചരണത്തിന്റെ ഭാഗമായി നാളെ ദേവാലയങ്ങളില്‍ കുരുത്തോല വിതരണവും കുരുത്തോലപ്രദക്ഷിണവും നടക്കും.
Friday, March 30, 2012
ആഘോഷദിവസങ്ങളില്‍ തയ്യാറാക്കുന്ന വിഭവങ്ങള്‍ - കൊഴുക്കട്ട
പുരാതന ക്രിസ്ത്യാനികള്‍ വലിയനോമ്പിന്റെ നാല്പത്തൊന്നാം ദിവസം ഉണ്ടാക്കുന്ന ഒരു പലഹാരം ആണിത്. അമ്പതു നോമ്പിന്റെ ആദ്യ നാല്പതു ദിവസ്സം കര്‍ത്താവ് നോമ്പ് നോറ്റതിന്റെയും പിന്നീടുള്ള പത്തു ദിവസ്സം കര്‍ത്താവിന്റെ കഷ്ടാനുഭാവത്തെയും ഓര്‍ത്ത് ക്രിസ്ത്യാനികള്‍ നോമ്പ് നോല്‍ക്കുന്നു. കര്‍ത്താവ് നാല്പതു ദിവസ്സം നോമ്പ് നോറ്റു വീടിയത് പോലെ പുരാതന ക്രൈസ്തവരും നാല്പതു ദിവസ്സം നോമ്പ് നോറ്റു വീടുന്നു. എന്നാല്‍ പിന്നീടുള്ള പത്തു ദിവസ്സം കര്‍ത്താവിന്റെ കഷ്ടാനുഭാവത്തെയും ഓര്‍ത്ത് നോമ്പ് അനുഷ്ടിക്കുന്നത് കൊണ്ട് അത് വരെ അനുഷ്ടിച്ചു വന്ന നോമ്പിന്റെ തീഷ്ണത ഒട്ടും കുറക്കാതെ നോമ്പ് വീടുന്നതിനാണ് കൊഴുക്കട്ട ഉണ്ടാക്കുന്നത്.കൊഴുക്കട്ടക്കുള്ളില്‍ തേങ്ങക്കൊപ്പം , തെങ്ങിന്‍ ശര്‍ക്കരയോ, പണം ശര്‍ക്കരയോ ചേര്‍ക്കുന്നു. ശര്‍ക്കര കള്ളില്‍ നിന്നാണല്ലോ ഉണ്ടാക്കുന്നത്.
കൊഴുഎന്നാല്‍ മഴു എന്നര്‍ത്ഥം . കൊഴു ഭൂമിയെ പിളര്‍ന്നു ചിതറിക്കുന്നത് പോലെ പാതാള വാതുല്‍ക്കല്‍ അവരുടെ അസ്ഥികള്‍ ചിതറിക്കപ്പെട്ടു എന്ന 140ആം സങ്കീര്‍ത്തനത്തിലെ വാചകം. നോമ്പിനെ മുറിക്കാന്‍ ഉപയോഗിക്കുന്നത് എന്നര്ത്ഥത്തിലാണ് കൊഴുക്കട്ട എന്ന് ഈപലഹാരത്തിനു പേരുണ്ടായത്.
ഇതുണ്ടാക്കുന്ന വിധം.
ചേര്‍ക്കേണ്ട ഇനങ്ങള്‍
അരി - ഒന്നര കിലോ
ശര്‍ക്കര - 750 ഗ്രാം
തേങ്ങ ചിരകിയത് - ഒന്നര മുറി
പാകം ചെയ്യേണ്ട വിധം
തേങ്ങ ചിരകിയതും ശര്‍ക്കരയും നല്ലവണ്ണം കൂട്ടികലര്‍ത്തി വയ്ക്കുക. കൊഴുക്കട്ടയ്ക്ക് പാകത്തിന് അരി അരച്ച്‌എടുക്കുക. ഒരു കൊഴുക്കട്ടയ്ക്ക് വേണ്ടത്ര മാവെടുത്ത് ഉരുട്ടി അതിന്‍റെ ഏതെങ്കിലും ഒരു ഭാഗം കുഴിച്ച് നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന ശര്‍ക്കര-തേങ്ങ മിശ്രിതം അകത്ത് വച്ച് വീണ്ടും ഒന്നുകൂടെ ഉരുട്ടിയെടുത്ത് വേവിച്ചെടുക്കുക.
Thursday, March 29, 2012
CWME Mission Event Concludes in Manila
![]() |
![]() |
MANILA: The Pre-Assembly Mission Event organized by the Commission on World Mission and Evangelism (CWME) of WCC came to a close with a moving sending service on 27th March 2012. The week long Conference discussed the new CWME Mission Statement and affirmed it. During the sending service, Dr. Mor Coorilos Geevarghese, Moderator of CWME and Dr. Kirsteen Kim, Vice Moderator handed over the New Mission Statement to two Korean participants of the Conference in a symbolic gesture of our ongoing journey from Manila to Busan, Korea where in 2013, the WCC will have it's General Assembly. Gifts were also presented by the Moderator and the Vice Moderator to the leaders of the National Council of Churches in the Philippines who hosted the conference and to the resource persons and speakers. In his closing address, Dr. Coorilos, CWME moderator thanked the participants for making the conference a memorable and meaningful event through their active participation and also urged the Ecumenical Movement to "feel the heart beats in the cries of the marginalized and in the training of creation for fullness of Life".
കോലഞ്ചേരി പള്ളി തര്‍ക്കം: യാക്കോബായ ഓര്‍ത്തഡോക്‌സ് സഭകളുമായി മന്ത്രിസഭാ ഉപസമിതി ചര്‍ച്ച നടത്തി
കോലഞ്ചേരി: പള്ളിതര്‍ക്കം സംബന്ധിച്ച് യാക്കോബായ ഓര്‍ത്തഡോക്‌സ് സഭകളുമായി മന്ത്രിസഭാ ഉപസമിതി തിരുവനന്തപുരത്ത് നടത്തിയ ചര്‍ച്ച രാത്രി വൈകിയും തുടര്‍ന്നു. ഇന്നലെ മസ്‌കറ്റ് ഹോട്ടലില്‍ രാത്രി 8 മണിയോടെ യാക്കോബായ സഭയുമായാണ് ആദ്യം ചര്‍ച്ച നടത്തിയത്. രാത്രി 11 ഓടെയാണ് ഇതു അവാസാനിച്ചത്.
കോലഞ്ചേരി പള്ളി തര്‍ക്കത്തില്‍ ഇടവകയില്‍ തെരഞ്ഞെടുപ്പ് നടത്തുകയോ അല്ലെങ്കില്‍ സമയ ക്രമീകരണം ഏര്‍പ്പെടുത്തി ആരാധനക്കായി പള്ളി തുറന്ന് നല്‍കണമെന്ന ആവശ്യമാണ് ഉപസമിതി മുമ്പാകെ യാക്കോബായ സഭ മുന്നോട്ട് വച്ചിട്ടുള്ളത് . മറ്റ് തര്‍ക്കമുള്ള പള്ളികളുടെ കാര്യത്തിലും ഉടനടി തീരുമാനമുണ്ടാകണം. പോലീസിനെ ഉപയോഗിച്ച് വിശ്വാസികളെ മര്‍ദ്ദിച്ചൊതുക്കുന്നത് ഇനിയും കണ്ടു നില്‍ക്കാനാകില്ലെന്ന് സഭാ ഭാരവാഹികള്‍ വ്യക്‌തമാക്കി. മെത്രാപ്പോലീത്തമാരായ ജോസഫ് മാര്‍ ഗ്രിഗോറിയോസ്, മാത്യൂസ് മാര്‍ ഈവാനിയോസ്, സഭാ സെക്രട്ടറി തമ്പു ജോര്‍ജ് തുകലന്‍, ട്രസ്‌റ്റി സ്ലീബ ഐക്കരകുന്നത്ത് എന്നിവര്‍ യാക്കോബായ വിഭാഗത്തെ പ്രതിനിധികരിച്ച് പങ്കെടുത്തു. മന്ത്രിമാരായ കെ.എം. മാണി, തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍, എം.കെ. മുനീര്‍ എന്നിവരാണ് ഉപസമിതിയിലുള്ളത്.
Wednesday, March 28, 2012
തിങ്കളാഴ്ച മുതല്‍ ലോഡ് ഷെഡ്ഡിങ്

തിരുവനന്തപുരം: തിങ്കളാഴ്ച മുതല്‍ ലോഡ് ഷെഡ്ഡിങ് ഏര്‍പ്പെടുത്താന്‍ വൈദ്യുതി ബോര്‍ഡ് തീരുമാനിച്ചു. പകലും രാത്രിയും അര മണിക്കൂര്‍ വീതമാവും വൈദ്യുതി നിയന്ത്രണം. രാവിലെ ആറിനും വൈകീട്ട് ആറിനുമിടെ അരമണിക്കൂറും വൈകീട്ട് ആറിനും രാത്രി പത്തിനും ഇടെ അര മണിക്കൂറും ലോഡ് ഷെഡ്ഡിങ് ഉണ്ടാവും. ഇന്നുചേര്‍ന്ന മന്ത്രിസഭായോഗം ഈ വിഷയം ചര്‍ച്ച ചെയ്തിരുന്നു. കേന്ദ്രപൂളില്‍ നിന്ന് കൂടുതല്‍ വൈദ്യുതി കിട്ടിയില്ലെങ്കില്‍ ലോഡ്‌ഷെഡ്ഡിങ് ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മന്ത്രിസഭാ യോഗത്തിന് ശേഷം പറഞ്ഞിരുന്നു.
കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്ത് പ്രതിദിനം അറുപത് ദശലക്ഷം യൂണിറ്റ് വൈദ്യുതിയുടെ ഉപഭോഗമുണ്ട്. ഇതിന്റെ മൂന്നിലൊന്ന് മാത്രമേ സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്നുള്ളൂ. കേന്ദ്രവിഹിതം കൂട്ടിയാലും പ്രതിദിനം 20 ദശലക്ഷം യൂണിറ്റിന്റെ കുറവുണ്ടാകും. നിലവില്‍ യൂണിറ്റൊന്നിന് 11.45 രൂപ കൊടുത്ത് കായംകുളത്തുനിന്ന് വൈദ്യുതി വാങ്ങിയാണ് പ്രതിസന്ധി പരിഹരിക്കുന്നത്. ബുധനാഴ്ച വരെ മാത്രമേ ഈ വൈദ്യുതി വാങ്ങാന്‍ കഴിയുകയുള്ളൂ. ഈ സാഹചര്യത്തിലാണ് ലോഡ് ഷെഡ്ഡിങ് ഏര്‍പ്പെടുത്തുന്നത്.
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നുവരികയാണ്. ഒപ്പം വൈദ്യുതി ഉപഭോഗം വര്‍ധിക്കുകയും ചെയ്യുന്നു. ഈ നിലയ്ക്ക് പോയാല്‍ രണ്ടാഴ്ചയ്ക്കകം സംസ്ഥാനം ഗുരുതരമായ വൈദ്യുതി പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തും. കേന്ദ്രത്തില്‍ നിന്ന് മുന്നൂറ് മെഗാവാട്ട് വൈദ്യുതി സംസ്ഥാനം ആവശ്യപ്പെട്ടുവെങ്കിലും മറുപടി ലഭിച്ചിട്ടില്ല. കേന്ദ്രത്തില്‍ നിന്ന് ഇരുന്നൂറ് മെഗാവാട്ട് എങ്കിലും ഉടനടി ലഭ്യമാക്കുകയും കായംകുളം താപനിലയത്തില്‍ നിന്ന് തുടര്‍ന്ന് വൈദ്യുതി വാങ്ങുകയും ചെയ്താലേ ഇനി മുന്നോട്ട് പോകാന്‍ കഴിയുകയുള്ളൂവെന്ന നിലപാടാണ് വൈദ്യുതി ബോര്‍ഡിന്.
കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്ത് പ്രതിദിനം അറുപത് ദശലക്ഷം യൂണിറ്റ് വൈദ്യുതിയുടെ ഉപഭോഗമുണ്ട്. ഇതിന്റെ മൂന്നിലൊന്ന് മാത്രമേ സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്നുള്ളൂ. കേന്ദ്രവിഹിതം കൂട്ടിയാലും പ്രതിദിനം 20 ദശലക്ഷം യൂണിറ്റിന്റെ കുറവുണ്ടാകും. നിലവില്‍ യൂണിറ്റൊന്നിന് 11.45 രൂപ കൊടുത്ത് കായംകുളത്തുനിന്ന് വൈദ്യുതി വാങ്ങിയാണ് പ്രതിസന്ധി പരിഹരിക്കുന്നത്. ബുധനാഴ്ച വരെ മാത്രമേ ഈ വൈദ്യുതി വാങ്ങാന്‍ കഴിയുകയുള്ളൂ. ഈ സാഹചര്യത്തിലാണ് ലോഡ് ഷെഡ്ഡിങ് ഏര്‍പ്പെടുത്തുന്നത്.
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നുവരികയാണ്. ഒപ്പം വൈദ്യുതി ഉപഭോഗം വര്‍ധിക്കുകയും ചെയ്യുന്നു. ഈ നിലയ്ക്ക് പോയാല്‍ രണ്ടാഴ്ചയ്ക്കകം സംസ്ഥാനം ഗുരുതരമായ വൈദ്യുതി പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തും. കേന്ദ്രത്തില്‍ നിന്ന് മുന്നൂറ് മെഗാവാട്ട് വൈദ്യുതി സംസ്ഥാനം ആവശ്യപ്പെട്ടുവെങ്കിലും മറുപടി ലഭിച്ചിട്ടില്ല. കേന്ദ്രത്തില്‍ നിന്ന് ഇരുന്നൂറ് മെഗാവാട്ട് എങ്കിലും ഉടനടി ലഭ്യമാക്കുകയും കായംകുളം താപനിലയത്തില്‍ നിന്ന് തുടര്‍ന്ന് വൈദ്യുതി വാങ്ങുകയും ചെയ്താലേ ഇനി മുന്നോട്ട് പോകാന്‍ കഴിയുകയുള്ളൂവെന്ന നിലപാടാണ് വൈദ്യുതി ബോര്‍ഡിന്.
യാക്കോബായ- ഓര്‍ത്തഡോക്സ് സഭകള്‍ തമ്മില്‍ ഭൂമിയെച്ചൊല്ലി തര്‍ക്കം.
കാലടി: അയ്യമ്പുഴ ചാത്തക്കുളം കാരക്കാട്ടുകുന്നില്‍ യാക്കോബായ- ഓര്‍ത്തഡോക്സ് സഭകള്‍ തമ്മില്‍ ഭൂമിയെച്ചൊല്ലി ഉടലെടുത്ത തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു. വാക്കേറ്റവു ഉന്തും തള്ളുമുണ്ടായി.
ചൊവ്വാഴ്ച ഒമ്പതിന് ഉടമസ്ഥാവകാശം സംബന്ധിച്ച് തര്‍ക്കമുള്ള ഒന്നര ഏക്കര്‍ ഭൂമിയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം പ്രവേശിക്കാന്‍ ശ്രമിച്ചത് യാക്കോബായക്കാര്‍ തടഞ്ഞു. തുടര്‍ന്ന് പിരിഞ്ഞുപോയ ഓര്‍ത്തഡോക്‌സ് പക്ഷക്കാര്‍ വൈകീട്ട് നാലിന് വീണ്ടും എത്തി ഭൂമിയില്‍ പ്രവേശിക്കാന്‍ ശ്രമിച്ചപ്പോള്‍ ചെറിയ തോതില്‍ സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു.
പോലീസ് എത്തിയാണ് ശാന്തരാക്കിയത്. വ്യാഴാഴ്ച 10ന് പെരുമ്പാവൂര്‍ ഡിവൈഎസ്പിയുടെ സാന്നിധ്യത്തില്‍ വിഷയം ചര്‍ച്ച ചെയ്യാമെന്ന് പോലീസ് ഉറപ്പു നല്‍കി. ഉടമസ്ഥാവകാശം സംബന്ധിച്ച രേഖ യോഗത്തില്‍ ഹാജരാക്കണമെന്നും അയ്യമ്പുഴ എസ്‌ഐ സി.കെ. അയ്യപ്പന്‍കുട്ടി ഇരുപക്ഷത്തോടും ആവശ്യപ്പെട്ടു.
Tuesday, March 27, 2012
യാക്കോബായ സഭ മെത്രാപ്പോലിത്തമാര്‍ സെക്രട്ടേറിയറ്റ് നടയില്‍ ഉപവാസത്തിന്
കൊച്ചി: സര്‍ക്കാര്‍ നീതി നിഷേധിക്കുന്നുവെന്നാരോപിച്ച് യാക്കോബായ സഭയിലെ മെത്രാപ്പോലീത്തമാര്‍ സെക്രട്ടേറിയറ്റ് സഭയില്‍ ഉപവാസസമരം നടത്തും. പള്ളിക്കേസില്‍ ജയമുണ്ടായാലും തോല്‍വിയുണ്ടായാലും സര്‍ക്കാര്‍ നീതി നിഷേധിക്കുന്നുവെന്നു പരാതിപ്പെട്ടാണ് സമരം. ഈയാഴ്‌ച പുത്തന്‍കുരിശില്‍ ചേരുന്ന വര്‍ക്കിംഗ് കമ്മിറ്റി, മാനേജിംഗ് കമ്മിറ്റി യോഗങ്ങള്‍ തീരുമാനം പ്രഖ്യാപിക്കും.
കോലഞ്ചേരി, കണ്യാട്ടുനിരപ്പ്, മണ്ണത്തൂര്‍, മാമലശേരി, മാന്തളിര്‍ തുടങ്ങിയ പള്ളികളില്‍ യാക്കോബായ സഭയ്‌ക്ക് അനുകൂല വിധിയുണ്ടായിട്ടും ഓര്‍ത്തഡോക്‌സ് സഭയ്‌ക്ക് അവകാശപ്പെടുത്തിക്കൊടുക്കാനുള്ള സര്‍ക്കാരിന്റെയും ഉദ്യോഗസ്‌ഥരുടെയും നീക്കത്തിനെതിരേയാണു സഭ പ്രക്ഷോഭത്തിനൊരുങ്ങുന്നത്. ''ഓര്‍ത്തഡോക്‌സ് സഭയ്‌ക്ക് അനുകൂലമായ കോടതി വിധികള്‍ വരുമ്പോള്‍ നടപ്പാക്കാന്‍ അമിതാവേശം കാട്ടുന്ന സര്‍ക്കാര്‍ മറിച്ചുള്ള വിധികള്‍ കണ്ടിലെന്നു നടിക്കുകയാണ്. ഈ പള്ളികളിലെല്ലാം ബഹുഭൂരിപക്ഷവും യാക്കോബായക്കാരാണെന്ന യാഥാര്‍ഥ്യം അവഗണിച്ചാണ് ന്യൂനപക്ഷമായ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അവകാശമുണ്ടാക്കാന്‍ സര്‍ക്കാര്‍ സഹായിക്കുന്നത്.
കഴിഞ്ഞദിവസം യാക്കോബായ സഭയുടെ കുന്നംകുളം സിംഹാസന പള്ളിയില്‍ ഓര്‍ത്തഡോക്‌സ് കാതോലിക്ക ബാവ കൊടിയുയര്‍ത്തിയത് നിയമവാഴ്‌ചയോടുള്ള വെല്ലുവിളിയായിട്ടും പോലീസ് നടപടി സ്വീകരിച്ചില്ല''- എന്നാണ് സഭയുടെ വിലയിരുത്തല്‍. യാക്കോബായ പള്ളികളില്‍ കയറിപ്പറ്റാന്‍ ഓര്‍ത്തഡോക്‌സ് സഭയെ സഹായിച്ചത് യു.ഡി.എഫ്. സര്‍ക്കാരാണ്. ഇടതു ഭരണകാലത്ത് സഭയ്‌ക്കു ഭയമില്ലാതെ കഴിയാമായിരുന്നു. യു.ഡി.എഫ്. ഭരണകാലം ജീവിക്കാന്‍ കഴിയാത്ത അവസ്‌ഥയാണെന്നു ശ്രേഷ്‌ഠ ബാവ പറയുന്നു.
Monday, March 26, 2012
36 വര്‍ഷത്തിനിടയില്‍ സഭക്ക് ഇത്രയും പീഡയും കഷ്ടപ്പാടും ഉണ്ടായിട്ടില്ല - ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിയ്ക്ക ബാവ
കൊച്ചി: കേരളത്തില്‍ യാക്കോബായ സഭാംഗങ്ങള്‍ക്ക് ജീവിക്കാന്‍ സാധിക്കാനാവാത്ത സ്ഥിതിയാണുള്ളതെന്ന് ശ്രേഷ്ഠ കാതോലിക്ക തോമസ് പ്രഥമന്‍ ബാവ . യുഡിഎഫ് ഭരണത്തിന്‍കീഴില്‍ സഭയുടെ ദുരവസ്ഥയെക്കുറിച്ച് എംഎല്‍എമാര്‍ക്ക് എഴുതിയ കത്തിലാണ് സഭാംഗങ്ങള്‍ക്ക് അനുഭവിക്കേണ്ടിവന്ന ദുരിതങ്ങള്‍ അദ്ദേഹം ഒന്നൊന്നായി നിരത്തിയത്. 36 വര്‍ഷത്തിനിടയില്‍ ഇത്രമാത്രം പീഢയും കഷ്ടതയും അനുഭവിക്കേണ്ടിവന്നിട്ടില്ലെന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കുന്നു. കേസുകളില്‍ ജയവും തോല്‍വിയും ഉണ്ടായാലും സഭയ്ക്കു നീതി ലഭിക്കില്ലെന്നാണ് അനുഭവം തന്നെ പഠിപ്പിച്ചിട്ടുള്ളതെന്ന് അദ്ദേഹം പറയുന്നു.
പുത്തന്‍കുരിശ്, പഴന്തോട്ടം, എന്നീ പള്ളികളുടെ വിധിയെത്തുടര്‍ന്നുള്ള അനുഭവങ്ങളും മാമലശേരി, മണ്ണത്തൂര്‍, വെട്ടിത്തറ, കണ്യാട്ടുനിരപ്പ് തുടങ്ങിയ പള്ളികളുടെ അനുഭവങ്ങളും ഇതാണ് വ്യക്തമാക്കുന്നത്. വൈകിട്ട് അഞ്ചിന് പിറവം തെരഞ്ഞെടുപ്പ് തീരുന്നതുകണ്ട് പഴന്തോട്ടത്ത് പൊലീസ് സഭാവിശ്വാസികള്‍ക്കു നേരെ ക്രൂരമായ മര്‍ദനമാണ് അഴിച്ചുവിട്ടത്. മൃതശരീരത്തോടു ചേര്‍ന്നിരുന്ന് പ്രാര്‍ഥിക്കുന്ന തന്റെ മുന്നിലിട്ട് രണ്ടാമതും പൊലീസ് വിശ്വാസികളെ മര്‍ദിച്ചത് താന്‍ പ്രതികരിക്കാന്‍ വേണ്ടിയായിരുന്നു. മൂവാറ്റുപുഴ ആര്‍ഡിഒയും അപ്പോള്‍ അവിടെയുണ്ടായിരുന്നു. ആരുടെയോ നീക്കങ്ങള്‍ക്ക് വിധേയപ്പെട്ടതുപോലെയോ വൈരാഗ്യം തീര്‍ക്കുന്നതു പോലെയോ ആയിരുന്നു പോലീസ് നടപടി. ഇതില്‍നിന്നും ഒരുകാര്യം തീര്‍ച്ചയാണ്. കേരളത്തില്‍ ഇനി യാക്കോബായ സഭാവിശ്വാസികള്‍ക്ക് ജീവിക്കാന്‍ സാധിക്കില്ല. "78ലും 2005ലും ഇപ്പോഴും കൃത്യമായി ഒരേ അനുഭവമാണ് ഉണ്ടായിട്ടുള്ളത്. കേസുകളെ ആശ്രയിച്ചിട്ട് കാര്യമില്ലെന്ന് ഈ അനുഭവംകൊണ്ട് വ്യക്തമായതായും ബാവ കത്തില്‍ പറയുന്നു. സംസ്ഥാനത്തെ മുഴുവന്‍ എംഎല്‍എമാര്‍ക്കും കത്ത് അയച്ചിട്ടുണ്ട്.
പുത്തന്‍കുരിശ്, പഴന്തോട്ടം, എന്നീ പള്ളികളുടെ വിധിയെത്തുടര്‍ന്നുള്ള അനുഭവങ്ങളും മാമലശേരി, മണ്ണത്തൂര്‍, വെട്ടിത്തറ, കണ്യാട്ടുനിരപ്പ് തുടങ്ങിയ പള്ളികളുടെ അനുഭവങ്ങളും ഇതാണ് വ്യക്തമാക്കുന്നത്. വൈകിട്ട് അഞ്ചിന് പിറവം തെരഞ്ഞെടുപ്പ് തീരുന്നതുകണ്ട് പഴന്തോട്ടത്ത് പൊലീസ് സഭാവിശ്വാസികള്‍ക്കു നേരെ ക്രൂരമായ മര്‍ദനമാണ് അഴിച്ചുവിട്ടത്. മൃതശരീരത്തോടു ചേര്‍ന്നിരുന്ന് പ്രാര്‍ഥിക്കുന്ന തന്റെ മുന്നിലിട്ട് രണ്ടാമതും പൊലീസ് വിശ്വാസികളെ മര്‍ദിച്ചത് താന്‍ പ്രതികരിക്കാന്‍ വേണ്ടിയായിരുന്നു. മൂവാറ്റുപുഴ ആര്‍ഡിഒയും അപ്പോള്‍ അവിടെയുണ്ടായിരുന്നു. ആരുടെയോ നീക്കങ്ങള്‍ക്ക് വിധേയപ്പെട്ടതുപോലെയോ വൈരാഗ്യം തീര്‍ക്കുന്നതു പോലെയോ ആയിരുന്നു പോലീസ് നടപടി. ഇതില്‍നിന്നും ഒരുകാര്യം തീര്‍ച്ചയാണ്. കേരളത്തില്‍ ഇനി യാക്കോബായ സഭാവിശ്വാസികള്‍ക്ക് ജീവിക്കാന്‍ സാധിക്കില്ല. "78ലും 2005ലും ഇപ്പോഴും കൃത്യമായി ഒരേ അനുഭവമാണ് ഉണ്ടായിട്ടുള്ളത്. കേസുകളെ ആശ്രയിച്ചിട്ട് കാര്യമില്ലെന്ന് ഈ അനുഭവംകൊണ്ട് വ്യക്തമായതായും ബാവ കത്തില്‍ പറയുന്നു. സംസ്ഥാനത്തെ മുഴുവന്‍ എംഎല്‍എമാര്‍ക്കും കത്ത് അയച്ചിട്ടുണ്ട്.
ഭദ്രാസന ഡയറക്ടറി പ്രകാശനം ചെയ്തു.
കൊല്ലം: ഭദ്രാസനത്തിലെ വൈദീകരുടെ കുടുംബ ഫോട്ടോ ,വ്യക്തിപരമായ വിവരങ്ങള്‍ , തുമ്പമണ്‍ -നിരണം ഭദ്രാസനങ്ങളിലെ വൈദീകരുടെ പേരും ഫോണ്‍ നമ്പരും ഭദ്രാസനത്തില്‍ നിന്നുള്ള സഭാ വര്‍ക്കിംഗ് കമ്മറ്റി- മാനേജിംഗ് കമ്മറ്റി അംഗങ്ങളുടെ പേരും അഡ്രസ്സും, ഭദ്രാസന കൌണ്‍സില്‍ അംഗങ്ങളുടെ പേരും അഡ്രസ്സും ഭക്ത സംഘടന ഭാരവാഹികളുടെ പേരും അഡ്രസ്സും തുടങ്ങിയവ എല്ലാം ഉള്‍കൊള്ളിച്ചിരിക്കുന്ന ഡയറക്ട്ടറി, പുണ്യ ശ്ലോകനായ കുര്യാക്കോസ് മോര്‍ കൂറിലോസ് തിരുമനസ്സിന്റെ പതിനേഴാമത് ഓര്‍മ്മ പ്പെരുന്നാളിനോടനുബന്ധിച്ച് നടന്ന പൊതു സമ്മേളനത്തില്‍ വച്ച് അഭി .ഗീവര്‍ഗ്ഗീസ് മോര്‍ ബര്‍ന്നബാസ് തിരുമനസ്സ് കൊണ്ട് അഭി യൂഹാനോന്‍ മോര്‍ മിലിത്തിയോസ് തിരുമനസ്സിനു നല്‍കി പ്രകാശനം ചെയ്തു .
കൊല്ലം ഭദ്രാസന മെത്രാപ്പോലീത്ത അഭി. മാത്യൂസ് മോര്‍ തെവോദോസ്സിയോസ് തിരുമേനി, നവഭിഷിത്നായ സഖറിയാസ് മോര്‍ പോളികാര്‍പ്പോസ് തിരുമേനി കൊല്ലം ഭദ്രാസന വൈദീക സെക്രട്ടറി റവ.ഫാ റോയി ജോര്‍ജ്ജ് കട്ടച്ചിറ.ഭദ്രാസന സെക്രട്ടറി റവ.ഫാ സാബു സാമുവേല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു .
ബേസിംഗ് സ്റ്റോക്ക് സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയില്‍ സുബോറോ 2012
ആകമാന യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ യു.കെ. മേഖലയില്‍പ്പെട്ട ദക്ഷിണ മേഖല പള്ളികളുടെ ആഭിമുഖ്യത്തില്‍ വലിയനോമ്പിനോടനുബന്ധിച്ച് സുവിശേഷ മഹായോഗവും ഗാനശുശ്രൂഷയും 25ന് നടത്തുന്നു. വൈകിട്ട് 3.30 മുതല്‍ ഒന്‍പതുവരെ ബേസിംഗ് സ്റ്റോക്ക് സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയില്‍ ആണ് സുബോറോ 2012 നടത്തുക. സഭയിലെ സുപ്രസിദ്ധ പ്രാസംഗികന്‍ വന്ദ്യ പാറേക്കര പൗലോസ് കോര്‍ എപ്പിസ്‌കോപ്പ മുഖ്യപ്രഭാഷണം നടത്തും. വചന ശുശ്രൂഷയിലേക്കും ഗാനശുശ്രൂഷയിലേക്കും ഏവരേയും ക്ഷണിച്ചുകൊള്ളുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. ഗീവര്‍ഗീസ് തണ്ടായത്ത് 07961785688, ഫാ. സിബി വര്‍ഗീസ് വാലയില്‍ 07402912562, ജിബു ജേക്കബ് 07515273912, ജോസഫ് സ്‌കറിയ 07723624626
പള്ളിയുടെ വിലാസം: Good Shephered Church, Winklebury Way, Basingstoke, RG23 8BU
കഷ്ടാനുഭവ ആഴ്ച ശുശ്രൂക്ഷ

ലീഡ്സില്‍ വിശുദ്ധ വാരാചരണ ശുശ്രൂക്ഷകള്‍ ഞായറാഴ്ച മുതല്‍
ലീഡ്സ് സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ ഈ വര്‍ഷത്തെ കഷ്ടാനുഭവ ആഴ്ച ശുശ്രൂക്ഷകള്‍ 2012 ഏപ്രില്‍ ഒന്ന് മുതല്‍ ആരംഭിക്കുന്നു. ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ശുശ്രൂക്ഷകള്‍ താഴെ പറയുന്ന ദിവസങ്ങളില്‍ ക്രമീകരിച്ചിരിക്കുന്നു.
ലീഡ്സ് സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ ഈ വര്‍ഷത്തെ കഷ്ടാനുഭവ ആഴ്ച ശുശ്രൂക്ഷകള്‍ 2012 ഏപ്രില്‍ ഒന്ന് മുതല്‍ ആരംഭിക്കുന്നു. ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ശുശ്രൂക്ഷകള്‍ താഴെ പറയുന്ന ദിവസങ്ങളില്‍ ക്രമീകരിച്ചിരിക്കുന്നു.
ഏപ്രില്‍ ഒന്ന് മുതല്‍ ഞായാറാഴ്ച രാവിലെ 9 .30 നു പ്രഭാത പ്രാര്‍ത്ഥനയും തുടര്‍ന്ന് ഓശാനയുടെ പ്രത്യേക ശുശ്രൂക്ഷകളും വിശുദ്ധ കുര്‍ബ്ബാനയും ഉണ്ടായിരിക്കുന്നതാണ്.ഏപ്രില്‍ 4 ന് ബുധനാഴ്ച വൈകിട്ട് 4.30 മുതല്‍ ആണ്ടു കുമ്പസാരവും ,6.30 മുതല്‍ പെസഹായുടെ പ്രത്യേക ശുശ്രൂക്ഷകളും വി.കുര്‍ബ്ബാനയും നടത്തപ്പെടുന്നു.
ഏപ്രില്‍ 6 ന് വെള്ളിയാഴ്ച രാവിലെ 9 .30 മുതല്‍ ദുഃഖ വെള്ളിയാഴ്ച ശുശ്രൂക്ഷകളും, ഏപ്രില്‍ ൮ ന് ഞായറാഴ്ച രാവിലെ 9 .30 മുതല്‍ ഉയിര്‍പ്പിന്റെ ശുശ്രൂക്ഷകളും, വിശുദ്ധ കുര്‍ബ്ബാനയും തുടര്‍ന്ന് ഈസ്റ്റര്‍ ലഞ്ചും ക്രമീകരിച്ചിരിക്കുന്നു.വിശുദ്ധ വാരത്തിന്റെ തിങ്കളാഴ്ച മുതല്‍ വ്യാഴാഴ്ച വരെ എല്ലാ ദിവസവും വൈകിട്ട് 7 .00 മണി മുതല്‍ സന്ധ്യ പ്രാര്‍ത്ഥനയും നടത്തപ്പെടുന്നു.
മാഞ്ചസ്റ്റര്‍: സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ കഷ്ടാനുഭവ ആഴ്ച ശുശ്രൂക്ഷകള്‍.
മാഞ്ചസ്റ്റര്‍ സെന്റ് മേരീസ്
യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയില്‍ ഈ വര്‍ഷത്തെ കഷ്ടാനുഭവ ആഴ്ച ശുശ്രൂക്ഷകള്‍ 2012 ഏപ്രില്‍ ഒന്ന് മുതല്‍ ആരംഭിക്കും.
ഏപ്രില്‍ 1 ഞായറാഴ്ച രാവിലെ 9.30 മുതല്‍ ഊശാനയുടെ ശുശ്രൂക്ഷകളും ഏപ്രില്‍ 4 ബുധനാഴ്ച വൈകിട്ട് 5.30 മുതല്‍ പെസഹായുടെ ശുശ്രൂക്ഷകളും ഏപ്രില്‍ 6 വെള്ളിയാഴ്ച രാവിലെ 9.00 മുതല്‍ ദുഖ വെള്ളിയാഴ്ച ,ഏപ്രില്‍ 7 ശനിയാഴ്ച വൈകിട്ട് 5.00 മണി മുതല്‍ ഉയിര്‍പ്പിന്റെ ശുശ്രൂക്ഷകളും തുടര്‍ന്ന് വി. കുര്‍ബ്ബാനയും നടത്തപ്പെടുന്നു. ഈ വര്‍ഷത്തെ കഷ്ടാനുഭവ ആഴ്ച ശുശ്രൂക്ഷകള്‍.ഡെന്മാര്‍ക്കില്‍ നിന്നുള്ള ഫാ.എല്‍ദോസ് വട്ടപ്പറമ്പില്‍ നേതൃത്വം നല്‍കും.
പ്രിസ്റ്റണ്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ കഷ്ടാനുഭവ ആഴ്ച ശുശ്രൂഷകള്‍ ഏപ്രില്‍ ഒന്നു മുതല്‍
പ്രിസ്റ്റണ്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി സഭയുടെ യു. കെ. ഭദ്രാസന ദേവാലയമായ പ്രിസ്റ്റണ്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ കഷ്ടാനുഭവ ആഴ്ച ശുശ്രൂഷകള്‍ ഏപ്രില്‍ ഒന്നു മുതല്‍ എട്ടു വരെ നടത്തുവാനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി.യാക്കോബായ സുറിയാനി സഭയിലെ പ്രശസ്ത ധ്യാന ഗുരുവും കോട്ടയം ഭദ്രാസനത്തില്‍ പേരൂര്‍ മര്‍ത്തശമുനി പള്ളി വികാരിയുമായ ഫാ: മാണി കല്ലാപ്പുറത്തിന്റെ കാര്‍മ്മികത്വത്തില്‍ നടത്തുന്ന ശുശ്രൂഷകളില്‍ വിശ്വാസികള്‍ പ്രാര്‍തഥനാപൂര്‍വ്വം പങ്കെടുക്കണമെന്ന് വികാരി ഫാ: പീറ്റര്‍ കുര്യാക്കോസ് അറിയിച്ചു.
ഏപ്രില്‍ ഒന്ന് ഞായറാഴ്ച ഓശാന ശുശ്രൂഷയോടെ ആരംഭിക്കുന്ന ചടങ്ങുകളെല്ലാം പ്രിസ്റ്റണ്‍ സെന്റ് ഇഗ്നേഷ്യസ് പള്ളിയില്‍ നടത്തുന്നു.
ശുശ്രൂഷകള്‍ താഴെപറയുന്ന പ്രകാരം ക്രമീകരിക്കപ്പെട്ടിരിക്കുന്നു.
1 - 4 - 2012 (ഓശാന ഞായര്‍) രാവിലെ 11 മുതല്‍ വൈകുന്നേരം 3 വരെ
4 - 4 - 2012 (ആണ്ടു കുമ്പസാരം) വൈകുന്നേരം 4 മുതല്‍
4 - 4 - 2012 (പെസഹാശുശ്രൂഷ) വൈകുന്നേരം 5 മുതല്‍ വൈകിട്ട് 10 വരെ
6 - 4 - 2012 (ദുഃഖ വെള്ളി) വൈകിട്ട് അഞ്ചു മുതല്‍ ഒന്‍പത് വരെ
7 - 4 - 2012 (ഉയിര്‍പ്പ് ശുശ്രൂഷ) വൈകിട്ട് അഞ്ചു മുതല്‍ 10 വരെ
കേംബ്രിഡ്ജ് സെന്റ് ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി ഇടവകയില്‍ വിശുദ്ധ വാരം 31 മുതല്‍
കേംബ്രിഡ്ജ്: കേംബ്രിഡ്ജിലെ യാക്കോബായ സുറിയാനി ഇടവകയുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ഹാശാ ആഴ്ച ശുശ്രൂഷകള്‍ ന്യൂ മാര്‍ക്കറ്റ് റോഡില്‍ ഉള്ള ക്രൈസ്റ്റ് ദി റഡീമര്‍ ചര്‍ച്ചിലും ഇടവകയിലെ വിവിധ ഭവനങ്ങളിലും പ്രാര്‍ത്ഥനകളോടും കൂടി നടത്തുന്നു. വിശ്വാസികള്‍ ഏവരും ഒരുക്കത്തോടും പ്രാര്‍ത്ഥനയോടും കൂടി വിശുദ്ധ വാരത്തില്‍ പങ്കുചേര്‍ന്ന് അനുഗ്രഹം പ്രാപിക്കുവാന്‍ ക്ഷണിക്കുന്നു.
31 - 03 - 2012 രാവിലെ 9. 30 വി. കുര്‍ബാന, ഓശാന ശുശ്രൂഷ
04 - 04 - 2012 - ബുധന്‍ വൈകുന്നേരം 4. 30 : വി. കുമ്പസാരം
വൈകുന്നേരം 6. 00 : വി. കുര്‍ബാന, പെസഹ ശുശ്രൂഷ
06 - 04 - 2012 - വെള്ളി രാവിലെ 9. 00 - വൈകുന്നേരം 4 വരെ: ദുഃഖവെള്ളി ശുശ്രൂഷ
07 - 04 - 2012 - ശനി വൈകുന്നേരം 6. 00 : വി. കുര്‍ബാന, ഉയര്‍പ്പ് ശുശ്രൂഷ
യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭ കണ്‍വെന്‍ഷന്‍ ബെല്‍ഫാസ്റ്റില്‍ .

ബെല്‍ഫാസ്റ്റ്: യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ യു കെ റീജിയന്റ്റ് ഈ വര്‍ഷത്തെ നോര്‍ത്തേന്‍ അയര്‍ലണ്ട് മേഖല കണ്‍വെന്‍ഷന്‍ ബെല്‍ഫാസ്റ്റ്, സെന്റ് ഇഗ്നാത്തിയോസ് ഏലിയാസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയില്‍ ഏപ്രില്‍ 2 ,3 തീയതികളില്‍ നടത്തപെടുന്നു.
യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ യു കെ റീജിയന്‍ സ്ഥാപിതമായത്തിനു ശേഷം ആദ്യമായി മേഖലകള്‍ കേന്ദ്രീകരിച്ചു വിശുദ്ധ നോമ്പ് കാലത്ത് സംഘടിപ്പിക്കുന്ന ഈ കണ്‍വെന്‍ഷന്‍ വിശ്വാസികള്‍ക്ക് ഏറെ അനുഗ്രഹകരമായിരിക്കും.
ഈ വര്‍ഷത്തെ കണ്‍വെന്‍ഷന്‍ റവ ഫാ.റോയി ജോര്‍ജ് ( സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി,കട്ടച്ചിറ) യുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്നു.തിങ്കളാഴ്ചയും ചൊവ്വാഴ്ചയും 6.00 മണിയ്ക്ക് സന്ധ്യ പ്രാര്‍ത്ഥനയും തുടര്‍ന്ന് കണ്‍വെന്‍ഷനും ക്രമീകരിച്ചിരിക്കുന്നു.
Sunday, March 25, 2012
Lumodo 2012,a three days Bible Convention held at Delhi
Lumodo 2012, a three days Bible
Convention, was held at St. Columbus School Auditorium from 16th
to 18th March 2012 under the patronage of Jacobite Syrian
Church, Delhi Diocese. H.G. Isaac Mor Osthathios presided over the
convention and blessed the believers. H.G. Jacob Mar Barnabas,
Bishop, Malankara Catholic Church, Delhi Diocese, inaugurated the
convention. Rev Fr. Vakkachan Mattathil, Retd Justice Cyriac Thomas,
Rev Fr. Babu (Spokesperson, CBCI) and Rev. Fr. Jacob Joseph,
Bangalore, addressed the gathering focusing on the theme ‘Set your
minds on things above, not on earthly things’ (Col 3:2). Commander
Rajan Scaria who has been awarded ‘Bar:eethoM-hymno’ by H.H.
Ignatius Zakka Iwas I, was also honored on the ocassion by
presenting a shield by H.G. Isaac Mor Osthathios, Diocesan
Metropolitan.
ഓര്‍മ്മപ്പെരുന്നാള്‍

പുണ്യ ശ്ലോകനായ മ്സബ്രോനോ നാസീഹോ കുര്യാക്കോസ് മോര്‍ കൂറിലോസ് തിരുമനസ്സിലെ പതിനേഴാമത് ഓര്‍മ്മപ്പെരുന്നാള്‍ തിരുമനസ്സിന്റെ പാവനമായ കബറിടം സ്ഥിതിചെയ്യുന്ന അടൂര്‍ മിഖായേല്‍ മോര്‍ ദിവന്നാസ്സിയോസ് ദയറയില്‍ ഭക്ത്യാദരവുകളോടെ കൊണ്ടാടി. ദയറ പ്രസ്ഥാനങ്ങളുടെ അഭി.പിതാവായ ഗീവര്‍ഗീസ് മോര്‍ ബര്‍ണബാസ് തിരുമേനി മുഖ്യ കാര്‍മമികനായിരുന്നു.
നവഭിഷിത്നായ സഖറിയാസ് മോര്‍ പോളികാര്‍പ്പോസ് തിരുമേനി, തുമ്പമണ്‍ ഭദ്രാസനത്തിന്റെ യുഹാനോന്‍ മോര്‍ മിലിത്തിയോസ് തിരുമേനി കൊല്ലം ഭദ്രാസനത്തിന്റെ മാത്യൂസ് മോര്‍ തെവോദോസ്സിയോസ് തിരുമേനി തുടങ്ങിയവര്‍ സഹകാര്‍മ്മികരായിരുന്നു. തുടര്‍ന്ന് നടന്ന പൊതു സമ്മേളനത്തില്‍ വച്ച് വിവിധ അവാര്‍ഡുകള്‍ ,മോര്‍ തെവോദോസ്സിയോസ് ചാരിറ്റി ഫണ്ട് എന്നിവ വിതരണം ചെയ്തു .
CWME Pre-Assembly Mission Event Continues in Manila

Manila: The Pre-Assembly Mission Conference of the Commission on
World Mission and Evangelism of WCC has begun at Traders Hotel in
Manila, the Philippines. Dr. Olaf Tveit, the General Secretray of
WCC delivered the opening address and Dr. Roderick Hewitt gave the
Key Note Speech. Mor Coorilos Geevarghese, the Moderator of CWME
presented Moderator's Address and welcomed the gathering. About 250
international delegates are participating in the Conference which is
discussing the new Mission and Evangelism Statement of CWME. Mor
Eusthathios Matta Rohum, Member of the WCC central committee
represents the Syrian Orthodox Church at the Confrence.
Saturday, March 24, 2012
H.G Mor Eustathios Matta Roham offered Holy Qurbana at St.Mary's JSO Church, Singapore
Singapore: Singapore St.Mary;s Jacobite Syrian Orthodox Church blessed with the first Syriac Holy Qurbana celebrated by H G Mor Eustathios Matta Roham (Metropolitan of Jazirah & Euphrates, Syrian Orthodox Archbishopric) with the presence of HG Mor Osthathios Pathrose. on 18th March 2012,Sunday. H G Mor Eustathios Matta Roham asked the people to continue their true faith, love to the Antioch and Holy father on his message. He presented gifts to the Sunday school children, which shows his love to the new generations. HG Mor Osthathios Pathrose presented a memento to the Bishop on behalf of Singapore Jacobite Church.Rev.Fr.Saji Nadumuriyil and Dn.Eldho Thomas were joined this special occasion. Earlier on 17th March, H G Mor Eustathios Matta Roham reached Singapore Changi Airport From Kochi. Bishop receives a warm welcome by the church people along with the Diocesan Metropolitan and Vicar of Singapore Church. H G Mor Eustathios Matta Roham leaves Singapore on 21st March to attend a conference which held at Manila,Philippines.He was very happy with the Jacobite people in Singapore and remember to thank for their hospitality ,love and care towards to him during his short visit.Singapore church send their love and regards to Patriarch of Antioch, His Holiness Moran Mor Ignatius Zakka I Iwas .
Friday, March 23, 2012
116 മണിക്കൂര്‍ തുടര്‍ച്ചയായി ബൈബിള്‍ വായിക്കുന്നു
നെടുമ്പാശ്ശേരി: മലങ്കര യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ നേതൃത്വത്തില്‍ അഖണ്ഡ വേദ പാരായണയജ്ഞം സംഘടിപ്പിക്കുന്നു. 25 മുതല്‍ 30 വരെ അകപ്പറമ്പത്ത് മോര്‍ ശാബോര്‍ അഫ്രോത്ത് കത്തീഡ്രലിലാണ് യജ്ഞമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. അഞ്ച് രാത്രിയും പകലുമായി 116 മണിക്കൂര്‍ ഇടമുറിയാതെ ബൈബിള്‍ പാരായണം നടക്കും. 25ന് രാവിലെ 11ന് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ യജ്ഞം ഉദ്ഘാടനം ചെയ്യും. ഡോ. എബ്രഹാം മോര്‍ സേവേറിയോസ് മെത്രാപ്പോലീത്ത അധ്യക്ഷനാകും. ആയിരത്തില്‍പ്പരം പേര്‍ ബൈബിള്‍ പാരായണം ചെയ്ത് യജ്ഞത്തില്‍ പങ്കാളികളാകും. യു.ഡി.എഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍, പി.എസ്.സി ചെയര്‍മാന്‍ ഡോ. കെ.എസ്.രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് ടൈറ്റസ് വര്‍ഗീസ് കോര്‍ എപ്പിസ്‌ക്കോപ്പ, വര്‍ഗീസ് അരീക്കല്‍ കോര്‍ എപ്പിസ്‌ക്കോപ്പ, ഫാ. ജോര്‍ജ് വര്‍ഗീസ്, ടി.എം. വര്‍ഗീസ് തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. അങ്കമാലി മേഖലാ സുവിശേഷ സംഘമാണ് യജ്ഞത്തിന് നേതൃത്വം നല്‍കുന്നത്.
Thursday, March 22, 2012
കൊല്ലം-നിരണം-തുമ്പമണ്‍ ഭദ്രാസനങ്ങളുടെ സംയുക്ത വൈദിക യോഗം
പുണ്യശ്ലോകനായ കുര്യാക്കോസ് മോര്‍ കുറിലോസ് തിരുമനസ്സിന്റെ പരിപാവനമായ സ്മരണയുടെ നിറവില്‍ കൊല്ലം-നിരണം-തുമ്പമണ്‍ ഭദ്രാസനങ്ങളുടെ സംയുക്ത വൈദിക യോഗം അടൂര്‍ മിഖായേല്‍ മോര്‍ ദിവന്യസിയോസ് ദയറായില്‍ വച്ച് കൊല്ലം ഭദ്രാസനാധിപന്‍ അഭി. മാത്യൂസ് മോര്‍ തേവോദോസിയോസ് തിരുമനസ്സിലെ മഹനീയ അധ്യക്ഷതയില്‍ നടത്തപ്പെട്ടു.തുമ്പമണ്‍ ഭദ്രാസനാധിപന്‍ അഭി. യുഹാനോന്‍ മോര്‍ മിലിത്തിയോസ് ഉത്ഘാടനം ചെയ്തു. നിരണം ഭദ്രാസനാധിപന്‍ അഭി. കൂറിലോസ് തിരുമേനി ക്ലാസ്സെടുത്തു. പഴന്തോട്ടം St. മേരീസ് പള്ളിയില്‍ നടന്ന പോലീസ് ലാത്തിചാര്‍ജിലും സഭയോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ തെറ്റായ നിലപാടിലുള്ള പ്രതിഷേത പ്രമേയം വെരി. റവ. തറയില്‍ തോമസ് കോറെപ്പിസ്കോപ്പ അവതരിപ്പിച്ച. പരിശുദ്ധ സഭയുമായി ആരാധന ഐക്യമുള്ള കോപ്ടിക് സഭയുടെ തലവന്റെ ദേഹ വിയോഗത്തിലുള്ളഅനുശോചന പ്രമേയം വെരി. റവ. സ്റ്റീഫെന്‍ എബ്രഹാം കോറെപ്പിസ്കോപ്പ അവതരിപ്പിച്ചു. പരിശുദ്ധ സഭയുടെ വൈദിക ട്രസ്ടീ വെരി. റവ. ഡോ. കണിയാപറമ്പില്‍ കുര്യന്‍ ആര്‍ച്ച് കോറെപ്പിസ്കോപ്പയുടെ നൂറാം ജന്മദിനത്തിലും അദ്ധേഹത്തിനു ലഭിച്ച പുതിയ സ്ഥാനതിനുമുള്ള അനുമോദന പ്രമേയം റവ. ഫാ. ജോര്‍ജ് പെരുമ്പട്ടെത്തു അവതരിപ്പിച്ചു.ഉച്ച നമസ്കാരത്തോടെ യോഗം അവസാനിച്ചു.
Wednesday, March 21, 2012
അനൂപ് ജേക്കബിന് പിറവം സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ ഹൃദ്യമായ വരവേല്‍പ്പ് നല്‍കി
പിറവം: അനൂപ്
ജേക്കബിന് പിറവം സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ ഹൃദ്യമായ
വരവേല്‍പ്പ് നല്‍കി. പിറവത്ത് തിളക്ക മാര്‍ന്ന വിജയം കരസ്ഥമാക്കിയ ശ്രീ
അനൂപ് ജേക്കബിന് വലിയ പള്ളിയിലെ കണ്‍വെന്‍ഷനോടനുബന്ധിച്ചാണ് വരവേല്‍പ്പ്
നല്‍കിയത്. ശ്രീ അനൂപ് ജേക്കബിന്റെ ആദ്യ പൊതു ചടങ്ങാണ് പിറവം വലിയ
പള്ളിയില്‍ നടന്നത് . പിറവം വലിയ പള്ളിയില്‍ വന്നു പ്രാര്‍ഥിച്ചതിന്
ശേഷമാണ് താന്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിനു തുടക്കം കുറിച്ചതെന്നും തന്റെ
പിതാവും അങ്ങനെ തന്നെയാണ് ചെയ്തിരുന്നതെന്നും ശ്രീ അനൂപ് ജേക്കബ് പറഞ്ഞു.
തന്റെ എല്ലാ ഉയര്‍ച്ചയ്ക്കും പള്ളിയില്‍ നിന്നുള്ള അനുഗ്രഹമുണ്ടന്നും
അദ്ദേഹം പറഞ്ഞു. പള്ളിയില്‍ എത്തിയ ശ്രീ അനൂപ് ജേക്കബിനെ ഫാ സ്കറിയ വട്ടക്കാട്ടില്‍ , ഫാ വര്‍ഗീസ്
പനചിയില്‍, ഫാ ഗീവര്‍ഗീസ് തെറ്റാലില്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
പിറവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സാബു കെ ജേക്കബ് സംബന്ധിച്ചു.
അനൂപ് ജേക്കബിന് വന്‍ വിജയം.യാക്കോബായ ശക്തി കേന്ദ്രങ്ങളിലെല്ലാം വന്‍ ഭൂരിപക്ഷം.
യാക്കോബായ സഭയുടെ വോട്ടുകള്‍ മുഴുവന്‍ നേടാനായത് വന്‍ ഭൂരിപക്ഷത്തിന് കാരണമായി.
കൊച്ചി: രാഷ്ട്രീയ കേരളം കണ്ണടയ്ക്കാതെ കാത്തിരുന്ന പിറവത്ത് യു.ഡി.എഫ് സ്ഥാനാര്‍ഥി അനൂപ് ജേക്കബ് വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചു. യു.ഡി.എഫ് കേന്ദ്രങ്ങളെ പോലും അമ്പരപ്പിച്ച് കൊണ്ട് 12,070 വോട്ടിന്റെ മികച്ച ഭൂരിപക്ഷത്തിലാണ് അനൂപ് തിരഞ്ഞെടുക്കപ്പെട്ടത്. പിതാവ് ടി.എം.ജേക്കബിന് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ലഭിച്ച 157 വോട്ടിന്റെ ചെറിയ ഭൂരിപക്ഷത്തില്‍ നിന്നാണ് മകന്‍ അനൂപ് ജേക്കബ് തന്റെ കന്നിയങ്കത്തില്‍ തന്നെ വന്‍ ഭൂരിപക്ഷവുമായി പിറവത്തിന്റെ ജനപ്രതിനിധിയാകുന്നത്. വോട്ടെണ്ണലിന്റെ തുടക്കത്തില്‍ നേടിയ മുന്നേറ്റം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം.ജെ ജേക്കബിന് പിന്നീട് ഒരു ഘട്ടത്തിലും നേടാനായില്ല.
കൊച്ചി: രാഷ്ട്രീയ കേരളം കണ്ണടയ്ക്കാതെ കാത്തിരുന്ന പിറവത്ത് യു.ഡി.എഫ് സ്ഥാനാര്‍ഥി അനൂപ് ജേക്കബ് വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചു. യു.ഡി.എഫ് കേന്ദ്രങ്ങളെ പോലും അമ്പരപ്പിച്ച് കൊണ്ട് 12,070 വോട്ടിന്റെ മികച്ച ഭൂരിപക്ഷത്തിലാണ് അനൂപ് തിരഞ്ഞെടുക്കപ്പെട്ടത്. പിതാവ് ടി.എം.ജേക്കബിന് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ലഭിച്ച 157 വോട്ടിന്റെ ചെറിയ ഭൂരിപക്ഷത്തില്‍ നിന്നാണ് മകന്‍ അനൂപ് ജേക്കബ് തന്റെ കന്നിയങ്കത്തില്‍ തന്നെ വന്‍ ഭൂരിപക്ഷവുമായി പിറവത്തിന്റെ ജനപ്രതിനിധിയാകുന്നത്. വോട്ടെണ്ണലിന്റെ തുടക്കത്തില്‍ നേടിയ മുന്നേറ്റം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം.ജെ ജേക്കബിന് പിന്നീട് ഒരു ഘട്ടത്തിലും നേടാനായില്ല.
അനൂപിന്റെ വിജയം യാക്കോബായ സഭയുടെ കൂടി വിജയം
സഭ വഴക്കുകള്‍ രൂക്ഷമായി കൊണ്ടിരിക്കുന്ന വേളയില്‍ യാക്കോബായ സഭയുടെ ശക്തി കേന്ദ്രമായ എറണാകുളം ജില്ലയില്‍ ഓര്‍ത്തഡോക്സ് വിഭാഗം പിന്തുണ കൊടുത്ത സ്ഥാനാര്‍ഥി വിജയിച്ചാല്‍ യാക്കോബായ സഭയുടെ കൂടുതല്‍ പള്ളികളില്‍ പ്രശ്നങ്ങള്‍ സൃഷ്ട്ടിക്കാനുള്ള ഊര്‍ജമായി ഓര്‍ത്തഡോക്സ് സഭ കരുതും എന്ന് തിരിച്ചറിഞ്ഞു യാക്കോബായ വിശ്വാസികള്‍ രാഷ്ട്രീയ ചേരിതിരുവുകള്‍ നോക്കാതെ ഒന്നടങ്കം അനൂപ് ജേക്കബിന് വോട്ടു ചെയ്യാന്‍ നിര്‍ബന്ധിതരായി. അത് കൊണ്ട് തന്നെ ഈ വിജയം യാക്കോബായ സഭയുടെ വിജയമായി സഭ അവകാശപ്പെടുന്നു. രാഷ്ട്രീയപരമായ രീതിയില്‍ എല്‍ ഡി എഫ് ന് പിറവത്ത് പരാജയം സംഭവിച്ചിട്ടില്ല എന്നും വിലയിരുത്താം. യാക്കോബായ സഭയുടെ ശക്തി മനസിലാക്കുന്നതില്‍ രാഷ്ട്രീയ പാര്‍ട്ടികളും രാഷ്ട്രീയ നിരീക്ഷകരും പരാജയപ്പെട്ടു എന്നും ചേര്‍ത്തു വായിക്കണം.
ഓര്‍ത്തഡോക്സ് സഭയുടെ "ശക്തി" മനസിലാക്കുന്നതിനു പാമ്പാക്കുടയില്‍ എല്‍ ഡി എഫി ന് ലഭിച്ച വോട്ടു മാത്രം നോക്കിയാല്‍ മതി.
പുത്തന്‍കുരിശ് : നാനാ ജാതി മതസ്ഥര്‍ ഒത്തൊരുമയോടെ കഴിയുന്ന പിറവം നിയോജക മണ്ഡലത്തില്‍ നടന്ന കേരള രാഷ്ട്രീയത്തിലെ നിര്‍ണ്ണായക ഉപതെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയുടെ ഭരണം വിലയിരുത്തി ജനങ്ങള്‍ വോട്ട് ചെയ്തു വിജയിപ്പിച്ചു എന്ന വിലയിരുത്തലുകള്‍ അടിസ്ഥാന രഹിതമാണന്നു യാക്കോബായ യൂത്ത് അസോസിയേഷന്‍.ഒരു സംസ്ഥാനത്തിന്റെ ഭരണത്തെ പോലും മാറ്റിമാറിക്കാവുന്ന ഒരു നിര്‍ണ്ണായക തെരഞ്ഞെടുപ്പില്‍ നാടിന്റെ വികസനത്തെകുറിച്ചും സ്ഥാനാര്‍തികളുടെ മികവിനെകുറിച്ചും,രാഷ്ട്രീയ നിലപാടുകളും ,ജനകീയ പ്രശ്നങ്ങള്‍ ഏറ്റെടുത്തു ചെയ്യുന്നതില്‍ സ്ഥാനാര്‍തികളുടെ മികവു എന്നിവയൊക്കെയാണ് വിലയിരുത്തപെടെണ്ടത്. നിര്‍ഭാഗ്യവശാല്‍ മണ്ഡലത്തിലെ ഭൂരിഭാഗം വരുന്ന യാക്കോബായ വിശ്വാസികള്‍ ഈ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ രാഷ്ട്രീയ നിലപാടുകള്‍ ഒക്കെ മാറ്റി വച്ച് സ്വന്തം സഭയുടെ പുത്രനായ ശ്രീ അനൂപ് ജേക്കബിനെ വിജയിപ്പിക്കാന്‍ മുന്നിട്ടിറങ്ങേണ്ടാതായി വന്നു.യാക്കോബായ സഭയുടെ പ്രിയ പുത്രന്‍ ശ്രീ ടി എം ജേക്കബ് അന്തരിക്കുകയും , അദ്ദേഹത്തിന്റെ ശവസംസ്ക്കാരത്തിനു ശേഷം അദ്ദേഹത്തിന്റെ ഭവനത്തില്‍ വച്ച് കേരളത്തിലെ ഒരു പ്രമുഖ ചാനല്‍ യാക്കോബായ സഭയുടെ എപ്പിസ്ക്കൊപ്പല്‍ സുന്നഹദോസ് സെക്രട്ടറി അഭി ജോസഫ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലിത്തയെ സമീപിച്ചു പിറവത്ത് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ആര്‍ സ്ഥാനാര്‍ഥി ആരായിരിക്കണമ്മെന്നാണ് അഭിപ്രായം എന്ന് ചോദിക്കുകയും, താന്‍ പറയാന്‍ പോകുന്ന മറുപടി ഒരു " ബ്രേക്കിംഗ് ന്യൂസ് " ആകുമെന്നറിയാതെ അഭി തിരുമേനി ടി എം ജേക്കബിന്റെ മകന്‍ പിറവത്ത് സ്ഥാനാര്‍ഥി ആകുന്നതില്‍ സഭയ്ക്ക് സന്തോഷമുന്ടന്നു പറയുകയും ചെയ്തു.(കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലും ജാതി മതഅടിസ്ഥാനത്തിലാണ് മുന്നണികള്‍ സീറ്റ് വീതം വെക്കുന്നത് എന്ന് ആര്‍ക്കാ ന് അറിയാത്തത്?)അത് തികച്ചും വ്യക്തിപരമായ അഭിപ്രായവും ആയിരുന്നു. പക്ഷെ ചാനലുകളില്‍ അത് വളച്ചൊടിക്കുകയും , അനൂപ് ജേക്കബിനെ സ്ഥാനാര്തിയാക്കാന്‍ യാക്കോബായ സഭ യു ഡി എഫിനോടാവശ്യപെട്ടുവെന്നു വാര്‍ത്തകള്‍ വരുകയും ചെയ്തു. പക്ഷെ പിറ്റേ ദിവസം യാക്കോബായ സഭയുടെ നിലപാട് വ്യക്തമാക്കി സഭ സെക്രട്ടറി തമ്പു തുകലന്‍ സഭയുടെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കി പ്രസ്താവനയും ഇറക്കി. പരസ്യമായ ഒരു നിലപാടും സഭ്യ്ക്കില്ല എന്ന് തന്നെയാണ് സഭ സെക്രട്ടറി വ്യക്തമാക്കിയത്. ബഹുമാനപ്പെട്ട ശ്രീ ടി എം ജേക്കബ് യാക്കോബായ സഭാംഗമായാത് കൊണ്ടല്ല എം എല്‍ എ ആയതും മന്ത്രിയായതും , കേരള രാഷ്ട്രീയത്തില്‍ നിര്‍ണ്ണായക ശക്തിയായതും എന്ന് വ്യക്തമായി സഭയ്ക്കറിയാം. പക്ഷെ അദ്ദേഹം സഭാംഗമയത്തില്‍ ഓരോ യാക്കോബായ വിശ്വസിക്കും അഭിമാന വും ഉണ്ട്. അത് അധ്ഹെഹത്തിന്റെ കുടുംബത്തിനോടും ഉണ്ട്. ശ്രീ ടി എം ജേക്കബിന്റെ മകന്‍ ആയതു കൊണ്ടും കേരള കോണ്ഗ്രസ് നേതാവായത് കൊണ്ടും ആണ് ശ്രീ അനൂപ് ജേക്കബ് പിറവത്ത് സ്ഥാനാര്തിയായത്. അല്ലാതെ യാക്കോബായ സഭാംഗമായാത് കൊണ്ടല്ല. അഭി തിരുമേനി ആവശ്യപെട്ടതിന്റെ പേരില്‍ മാത്രം അനൂപ് ജേക്കബിനെ സ്ഥാനാര്തിയാക്കാന്‍ യു ഡി എഫ് തീരുമാനിക്കുമെന്ന് ആരെങ്കലും കരുതുന്നുണ്ടോ? കൊടാതെ ശ്രീ ടി എം ജേക്കബ് അനേകം തെരഞ്ഞെടുപ്പുകളില്‍ മത്സരിചിട്ടുണ്ടാന്കിലും യാക്കോബായക്കാരനാണ് എന്ന് പറഞ്ഞു അദ്ദേഹം വോട്ടു പിടിക്കുകയും ചെയ്തിട്ടില്ല. എല്ലാ മതസ്ഥരും വോട്ടു ചെയ്തിട്ടാണ് അദ്ദേഹം പിറവത്ത് വിജയിച്ചിട്ടുള്ളത്. സഭ വഴക്കൊന്നും പിറവത്ത് ചര്‍ച്ച ആയിട്ട് പോലും ഇല്ല.
മലങ്കര സഭ വഴക്ക് യു ഡി എഫ് ഭരിക്കുന്ന കാലത്തെല്ലാം അതിന്റെ പാരമ്യത്തില്‍ എത്താറുണ്ട്. എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്താണ് സഭാ കേസില്‍ യാക്കോബായ സഭയ്ക്ക് നീതി ലഭിക്കുന്നത് എന്ന് എല്ലാവര്‍ക്കും അറിയാം. പ്രത്യേകിച്ച് ഓര്‍ത്തഡോക്സ് സഭാംഗമായ ഉമ്മന്‍ ചാണ്ടി മുഖ്യ മന്ത്രിയായിരിക്കുമ്പോള്‍ മെത്രാന്‍ കക്ഷികള്‍ കൂടുതല്‍ വീര്യത്തോടെ യാക്കോബായ പള്ളികളില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. ബഹുമാനപ്പെട്ട മുഖ്യ മന്ത്രി ഈ പ്രശ്നങ്ങളില്‍ നേരിട്ടിടപെടുന്നില്ലന്കിലും, യാക്കോബായ, ഓര്‍ത്തഡോക്സ് സഭകള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ ഏതു പക്ഷത്തു നില്ക്കണമെന്നു ഉദ്യോഗസ്ഥര്‍ ക്ക് ആരും പറഞ്ഞു കൊടുക്കേണ്ടതില്ലല്ലോ? ഓര്‍ത്തഡോക്സ് സഭാംഗമായ ഉമ്മന്‍ചാണ്ടിയുടെ താല്പര്യങ്ങള്‍ അദ്ദേഹം പോലും അറിയാതെ പോലിസ് ഉദ്യോഗസ്ഥരും റവന്യൂ ഉദ്യോഗസ്ഥരും നടപ്പിലാക്കുന്നു.
കോലഞ്ചേരി, കണ്ണ്യട്ടുനിരപ്പ്, മാമാലശ്ശേരി, മണ്ണത്തൂര്‍ വെട്ടിത്തറ പള്ളികളില്‍ കക്ഷി വഴക്ക് രൂക്ഷ മായ അവസരത്തില്‍ ആണ് പിറവം ഉപതെരഞ്ഞെടുപ്പ് കടന്നു വരുന്നത്.ഈ സാഹചര്യങ്ങളില്‍ സഭ പ്രശ്നങ്ങള്‍ തെരഞ്ഞെടുപ്പില്‍ വിഷയമാകും എന്നത് തികച്ചും സ്വഭാവികം മാത്രമാണ്.
പിറവത്ത് യു ഡി സ്ഥാനാര്‍ഥിയായിരിക്കുന്ന അനൂപ് ജേക്കബ് യാക്കോബായ സഭയുടെ സ്ഥാനാര്‍ഥിയാണന്നും,ഓര്‍ത്തഡോക്സ് വിഭാഗക്കാരനായ ശ്രീ എം ജെ ജേക്കബിന് വോട്ടു ചെയ്തു വിജയിപ്പിക്കണ മെന്നും, യാക്കോബായക്കാരനയത്തിന്റെ പേരില്‍ അനൂപിനെ പിറവത്ത് തോല്‍പ്പിക്കണമെന്നും ഓര്‍ത്തഡോക്സ് സഭ കണ്ടനാട് ഭദ്രാസന മെത്രാപ്പോലിത്ത മാത്യൂസ് മാര്‍ സേവേറിയോസ് പത്ര സമ്മേളനം നടത്തി പറഞ്ഞു. കൂടാതെ ഓര്‍ത്തഡോക്സ് സഭ വൈദീക ട്രസ്റ്റി ഫാ ജോണ്‍സ് കോനാടന്‍ നേരിട്ട് തന്നെ എം ജെ ജേക്കബിന് വേണ്ടി വോട്ടു പിടിക്കാനിറങ്ങി. ( തോല്‍ക്കുമെന്ന്റപ്പായപ്പോള്‍ തെരഞ്ഞെടുപ്പു അടുത്തപ്പോള്‍ മനസാക്ഷി വോട്ടു ചെയ്തോളാന്‍ അച്ചന്‍ പറഞ്ഞിരുന്നു. പിറ്റേ ദിവസം വീണ്ടും എം ജെ യെ ജയ്പ്പിക്കണമെന്നു പറഞ്ഞു വോട്ടു പിടിക്കാന്‍ പാമ്പാക്കുടയില്‍ ഇറങ്ങുകയും ചെയ്തു. )
ശ്രീ എം ജെ ജേക്കബ് ഓര്‍ത്തഡോക്സ് കുടുംബത്തില്‍ ജനിച്ചു എന്നുള്ളത് സത്യമാണങ്കിലും നല്ല ഒരു കമ്മുണിസ്റ്റായ അദ്ദേഹം ഒരിക്കലും ഒരു മെത്രാന്‍ കഷിക്കാരന്‍ ആയി പ്രവര്‍ത്തിച്ചിട്ടില്ല. അഞ്ചു വര്‍ഷം എം എല്‍ എ ആയിരുന്നപ്പോഴും അദ്ദേഹം യാക്കോബായ സഭയെക്കതിരെ ഒന്നും പ്രവര്‍ത്തിച്ചിട്ടില്ല. മറിച്ച് അദ്ദേഹം അനേകം സഹായങ്ങള്‍ സഭയ്ക്ക് ചെയ്തിട്ടുമുണ്ട്.
നല്ല ഒരു മനുഷ്യ സ്നേഹിയായാ ശ്രീ എം ജെ ജേക്കബിനെ പിന്തുണ കൊടുത്ത് ഓര്‍ത്തഡോക്സ് വിഭാഗം തോല്‍പ്പിച്ച ദയനീയമായകാഴ്ചയാണ് പിറവത്ത് കണ്ടത്.കുറച്ചു കൂടി വ്യക്തമായി പറഞ്ഞാല്‍ പെരുമ്പാവൂരില്‍ ഓര്‍ത്തഡോക്സ് വിഭാഗം പിന്തുണ കൊടുത്ത് ജയ്സണ്‍ ജോസഫിനെ തോല്‍പ്പിച്ച പോലെ.
ഓര്‍ത്തഡോക്സ് വിഭാഗം പാമ്പാക്കുടയില്‍ ഉറപ്പു പറഞ്ഞ 2000 വോട്ടുകളില്‍ വിശ്വസിച്ചു ഇടതു പക്ഷം ഇത്തവണ യാക്കോബായ സഭയെ കണ്ടില്ലാന്നു നടിച്ചു എന്ന് തന്നെ പറയാം.ഓര്‍ത്തഡോക്സ് സഭയ്ക്ക് അങ്ങനെ ഒരു വോട്ടുകള്‍ ഇല്ലായെന്ന് മനസിലാക്കുന്നതില്‍ ഇടതു പക്ഷം പരാജയപ്പെട്ടു. കൂടാതെ എം ജെ ജേക്കബ് പാമ്പാക്കുടയില്‍ നടന്ന മലങ്കര അസോസിയേഷനില്‍ ക്ഷണിതാവാവുകയും അദ്ദേഹം അവിടെ പോവുകയും ചെയ്തത് അദ്ദേഹത്തിനു വിനയായി. യാക്കോബായ വിശ്വാസികളില്‍ അത് പോറലേല്‍പ്പിച്ചു .കഴിഞ്ഞ ഇലക്ഷനില്‍ എല്ലാം തന്നെ എം ജെ ജേക്കബ് യാക്കോബായ സഭ ആസ്ഥാനത്ത് വന്നു അനുഗ്രഹം തേടാരുണ്ട് ഇത്തവണ അതും ഉണ്ടായില്ല. ഓര്‍ത്തഡോക്സ് വോട്ടുകള്‍ ചോരതിരിക്കാനാണ് അദ്ദേഹം യാക്കോബായ ആസ്ഥാനത്ത് വാരതിരുന്നത് എന്ന് ആരോപണം ഉണ്ടായിരുന്നു.
സഭ വഴക്കുകള്‍ രൂക്ഷമായി കൊണ്ടിരിക്കുന്ന വേളയില്‍ യാക്കോബായ സഭയുടെ ശക്തി കേന്ദ്രമായ എറണാകുളം ജില്ലയില്‍ ഓര്‍ത്തഡോക്സ് വിഭാഗം പിന്തുണ കൊടുത്ത സ്ഥാനാര്‍ഥി വിജയിച്ചാല്‍ യാക്കോബായ സഭയുടെ കൂടുതല്‍ പള്ളികളില്‍ പ്രശ്നങ്ങള്‍ സൃഷ്ട്ടിക്കാനുള്ള ഊര്‍ജമായി ഓര്‍ത്തഡോക്സ് സഭ കരുതും എന്ന് തിരിച്ചറിഞ്ഞു യാക്കോബായ വിശ്വാസികള്‍ രാഷ്ട്രീയ ചേരിതിരുവുകള്‍ നോക്കാതെ ഒന്നടങ്കം അനൂപ് ജേക്കബിന് വോട്ടു ചെയ്യാന്‍ നിര്‍ബന്ധിതരായി. അത് കൊണ്ട് തന്നെ ഈ വിജയം യാക്കോബായ സഭയുടെ വിജയമായി സഭ അവകാശപ്പെടുന്നു. രാഷ്ട്രീയപരമായ രീതിയില്‍ എല്‍ ഡി എഫ് ന് പിറവത്ത് പരാജയം സംഭവിച്ചിട്ടില്ല എന്നും വിലയിരുത്താം. യാക്കോബായ സഭയുടെ ശക്തി മനസിലാക്കുന്നതില്‍ രാഷ്ട്രീയ പാര്‍ട്ടികളും രാഷ്ട്രീയ നിരീക്ഷകരും പരാജയപ്പെട്ടു എന്നും ചേര്‍ത്തു വായിക്കണം. ഓര്‍ത്തഡോക്സ് സഭയുടെ ശക്തി മനസിലാക്കുന്നതിനു പാമ്പാക്കുടയില്‍ എല്‍ ഡി എഫി ന് ലഭിച്ച വോട്ടു മാത്രം നോക്കിയാല്‍ മതി.
Tuesday, March 20, 2012
പഴന്തോട്ടം പള്ളിയിലെ പോലീസ് നടപടിയില്‍ ശക്സ്തമായ പ്രതിഷേധം ഉയരുന്നു.
പഴന്തോട്ടം: പഴന്തോട്ടം സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ യാക്കോബായ വിശ്വാസിയുടെ ശവസംസ്ക്കര ശുശ്രൂക്ഷ തടഞ്ഞുകൊണ്ട് പോലീസ് നടത്തിയ ഹിനവും മ്രിഗിയവുമായ അക്രമത്തില്‍ പള്ളിക്കര യൂത്ത് അസോസിയേഷന്‍ പ്രതിഷേ ധിച്ചു . സഭ സെക്രട്ടറി ഉള്‍പ്പടെയുള്ളവരെ ലാത്തി ചാര്‍ജ് ചെയ്ത് കള്ള കേസ് ഏടുത്ത പോലിസ് നടപടി പിന്‍വലിച്ചില്ലങ്കില്‍ ശക്തമായ യുവജന പ്രക്ഷോഭo യൂത്ത് അസോസിയേഷന്‍ സംഘടിപ്പിക്കുമെന് സെക്രട്ടറി N.P. തോമസ് മുന്നറിയിപ്പ് നല്‍കി.
Case filed against H.B Catholicos, Metropolitans of Holy Church, Church Secretary Sri Thampu George Thukalan, Priests & 500 plus faithful for the cruel act of UDF Govt led police.
.::The
days started counting for UDF led Government::.
Indian National Congress group fight is the reason behind Pazhamthottam issue. Ommen Chandy led A group sidelined P.P Thankachan & M.L.A Joseph Vazhakkan of I Group. Chief Minister Ommen Chandy, Minister K Babu, Thiruvanchoor Radhakrishnan & MLA Benny Behnan suspected as the culprits who created this issues at Pazhamthottam.![]()
![]()
![]()
![]()
തൃക്കുന്നത്ത് സെമിനാരിയിലെ അനധികൃത താമസക്കാര്‍ ഒഴിയണം: യാക്കോബായ സഭ
കൊച്ചി: യാക്കോബായ സഭയുടെ അങ്കമാലി ഭദ്രാസന ആസ്‌ഥാനമായ ആലുവ തൃക്കുന്നത്ത് സെമിനാരിയില്‍ അനധികൃതമായി താമസിക്കുന്നവരെ അവിടെ നിന്ന് ഒഴിവാക്കണമെന്ന് സഭ പലതവണ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായട്ടില്ലെന്ന് വിശ്വാസ സംരക്ഷണ സമതി പ്രസിഡന്റ് ഏലിയാസ് മോര്‍ അത്താനിയോസ് കുറ്റപ്പെടുത്തി.
കോടതി വിധിക്കനുസരിച്ച് മാത്രം പ്രവര്‍ത്തിക്കാറുണ്ടെന്ന് പറയുന്ന ഓര്‍ത്തഡോക്‌സ് വിഭാഗം വിധി എതിരായിട്ടും തൃക്കുന്നത്ത്‌് താമസിക്കുന്നത് അപഹാസ്യമാണ്. സെമിനാരിയും പള്ളിയും ഓര്‍ത്തഡോക്‌സ് സഭയുടെ 1934ലെ ഭരണഘടനാപ്രകാരം ഭരിക്കപ്പെടണമെന്ന് ആവശ്യപ്പെട്ടാണ് അവര്‍ കോടതിയെ സമീപിച്ചത്. ഹര്‍ജി കോടതി അനുവദിച്ചില്ല.
കോടതി വിധിക്കനുസരിച്ച് മാത്രം പ്രവര്‍ത്തിക്കാറുണ്ടെന്ന് പറയുന്ന ഓര്‍ത്തഡോക്‌സ് വിഭാഗം വിധി എതിരായിട്ടും തൃക്കുന്നത്ത്‌് താമസിക്കുന്നത് അപഹാസ്യമാണ്. സെമിനാരിയും പള്ളിയും ഓര്‍ത്തഡോക്‌സ് സഭയുടെ 1934ലെ ഭരണഘടനാപ്രകാരം ഭരിക്കപ്പെടണമെന്ന് ആവശ്യപ്പെട്ടാണ് അവര്‍ കോടതിയെ സമീപിച്ചത്. ഹര്‍ജി കോടതി അനുവദിച്ചില്ല.
Monday, March 19, 2012
Grand Reception Accorded to Mor Polycarpus Zacharias, Dr. Curien Kaniyamparampil Arch Corepiscopa and Commaders K.C.George and Abraham P. George
![]() |
TIRUVALLA: Niranam Diocese of the Jacobite Syrian Church accorded a warm reception to the newly consecrated bishop Mor Polycarpus Zacharias, Malankara Malpan Dr. Curien Kaniyamparampil Arch Corepiscopa and Commader K. C. George Kakkanattu and Commander Abraham P George Poothiyottu Chathanthara. The felicitation meeting was held at St. Mary's Jacobite Syrian Orthodox Church, Mazhuvangadu. The meeting was presided over by Dr. Mor Coorilos Geevarghese, the diocesan metropolitan and Mor Gregorios Kuriakose inaugurated the meeting. Mor Barnabas Geevarghese delivered the speech of benediction. Smt. Linda Thomas, chairperson of Tiruvalla Municipality, Sri. Mathew Chacko, Vice Chairman, Smt. Delsy Sam, ward counselor offered felicitations. Mementos, ponnada and mangalapathram were presented by Dr. Coorilos. The meeting was attended by hundreds of faithful. Fr. Mathew Philip, diocesan secretary welcomed the gathering and Fr. George Jacob proposed vote of thanks.
പോലീസിനെ നിയന്ത്രിക്കാനാവില്ലെങ്കില്‍ മുഖ്യമന്ത്രി ആഭ്യന്തരം ഒഴിയണം: യാക്കോബായ സഭ

ഭരണകക്ഷിയുടെ പിന്‍ബലമില്ലാതെ മെത്രാപ്പോലീത്തമാരും സഭാ സെക്രട്ടറിയും ഉള്‍പ്പടെയുള്ളവരെ പോലീസ് മര്‍ദിക്കില്ലായിരുന്നു.
ശ്രേഷ്‌ഠ ബാവയുടെ മുന്നിലാണു വിശ്വാസികളെ പോലീസ് വേട്ടയാടിയത്. ലാത്തിയടിയില്‍ സ്‌ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ പരുക്കേറ്റ് ആശുപത്രികളില്‍ കഴിയുകയാണ്. പോലീസ് മെത്രാന്‍ കക്ഷിയുടെ റോള്‍ ഏറ്റെടുക്കുകയാണ് ചെയ്‌തതെന്നും സര്‍ക്കാരിന്റെ തുടര്‍ന്നുള്ള ഭരണം സഭ ഭയത്തോടെയാണു നോക്കിക്കാണുന്നതെന്നും മോര്‍ അത്താനാസിയോസ് പറഞ്ഞു.
പഴന്തോട്ടം പള്ളിയില്‍ പോലീസ് നടപടിയിലൂടെ ജനഹിതം അട്ടിമറിക്കുകയായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെയും എറണാകുളം ജില്ലയിലെ ഒരു മന്ത്രിയുടെയും ഒത്താശ അക്രമത്തിന് പിന്നിലുണ്ടോയെന്നു സംശയിക്കേണ്ടിയിരിക്കുന്നുവെന്നും മെത്രാപ്പോലീത്ത പറഞ്ഞു.
മാത്യൂസ് മോര്‍ അന്തിമോസ്, കമാന്‍ഡര്‍ സി.കെ. ഷാജി, ഫാ. ഷിബു ചെറിയാന്‍, ജോര്‍ജുകുട്ടി ഏബ്രഹാം എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പഴന്തോട്ടം പള്ളി പ്രശ്‌നം: പ്രതിഷേധ യോഗം നടത്തി
Let UDF Government answer for this blood.
|
കിഴക്കമ്പലം: പഴന്തോട്ടം കവലയില്‍ പ്രതിഷേധ യോഗം ചേര്‍ന്നു. യോഗം മാത്യൂസ് മാര്‍ അന്തീമോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. ഫാ. ഷാജി വര്‍ഗീസ് അധ്യക്ഷനായി.കോടതി വിധി യാക്കോബായ വിഭാഗത്തിന് അനുകൂലമായി ഉണ്ടായതിനുശേഷം ഓര്‍ത്തഡോക്‌സ് വിഭാഗം പള്ളിയിലേക്ക് വന്നിട്ടില്ല. വിധി അനുകൂലമായി ലഭിച്ചതിനുശേഷം പള്ളി തുറന്ന് യാക്കോബായവിഭാഗം സമാധാനപരമായി ആരാധന നടത്തിയതാണ്. മൂവാറ്റുപുഴ ആര്‍.ഡി.ഒ ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാട്ടി പള്ളി ഒരാഴ്ചത്തേയ്ക്ക് ഏറ്റെടുത്തു എന്നുപറയുന്നത് ഏകപക്ഷീയ നടപടി ആയിരുന്നു. ഇക്കാര്യം ശരിയാണെങ്കില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ എഴുതിനല്‍കാന്‍ ആര്‍.ഡി.ഒ തയ്യാറാകണം.യോഗത്തില്‍ ഫാ. പോള്‍സണ്‍ കീരിക്കാട്ടില്‍, ഫാ. വര്‍ഗീസ് മുണ്ടയ്ക്കല്‍, ഫാ. മത്തായി ഇടപ്പാറ എന്നിവരും പ്രസംഗിച്ചു.
Sunday, March 18, 2012
പോലീസിനെ നിലയ്ക്ക് നിറുത്താന്‍ കഴിയുന്നില്ലങ്കില്‍ മുഖ്യ മന്ത്രി ഉമ്മന്‍ചാണ്ടി അഭ്യന്തര വകുപ്പൊഴിയണം - യാക്കോബായ സഭ
പുത്തന്‍ കുരിശ്: പോലീസിനെ നിലയ്ക്ക് നിറുത്താന്‍ കഴിയുന്നില്ലങ്കില്‍ മുഖ്യ മന്ത്രി ഉമ്മന്‍ചാണ്ടി അഭ്യന്തര വകുപ്പൊഴിയണം എന്ന് യാക്കോബായ സഭ ആവശ്യപെട്ടു.പഴന്തോട്ടം പള്ളിയില്‍ ശവസംസ്കാരത്തിന് സര്‍ക്കാര്‍ തന്ന ഉറപ്പുകള്‍ ലംഘിക്കപെട്ടു. സര്‍ക്കാര്‍ നിലപാടുകള്‍ സഭയെ ഭയപ്പെടുത്തുന്നുവെന്നും അഭി ഏലിയാസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലിത്ത പത്ര സമ്മേളനത്തില്‍ പറഞ്ഞു. നിര്‍ണ്ണായക സമയത്ത് യാക്കോബായ MLA മാര്‍ സഭയ്ക്ക് യോഗ്യമായ തീരുമാനം എടുക്കുമെന്നും അഭി.മെത്രാപ്പോലിത്ത പറഞ്ഞു. സത്യ വിശ്വാസ സംരക്ഷണ സമിതിയുടെ യോഗത്തിനു ശേഷം നടത്തിയ പത്ര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു തിരുമേനി. മെത്രാപ്പോലിത്തമാരെയും സഭ സെക്രട്ടറി ഉള്‍പ്പടെ ഉള്ള യാക്കോബായ വിശ്വാസികള്‍ക്കെതിരെയും പോലീസ് പഴംതോട്ടം പള്ളിയില്‍ ലാത്തി വീശിയിരുന്നു .പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററില്‍ നടന്ന പത്രസമ്മേളനത്തില്‍ മെത്രാപ്പോലീത്താമാരായ ഏലിയാസ് മോര്‍ യൂലിയോസ്, മാത്യൂസ്‌മോര്‍ അന്തിമോസ്, നേതാക്കളായ ഷിബു ചെറിയാന്‍, അഡ്വ.ജോര്‍ജ്ജ്കുട്ടി എബ്രഹാം, ഷാജി ചുണ്ടയില്‍ എന്നിവര്‍ സംബന്ധിച്ചു.
പഴന്തോട്ടം പള്ളിയിലെ പോലീസ് നടപടി പ്രതിഷേധാര്‍ഹം. - യാക്കോബായ യൂത്ത് അസോസിയേഷന്‍.
ബിജു സ്കറിയ |
പള്ളി പൂട്ടുകയോ മറ്റു യാതൊരുവിധ നിയമ നടപടിയോ എടുത്തിട്ടില്ലന്നു കഴിഞ്ഞ ദിവസം ബഹുമാനപ്പെട്ട ജില്ല കലക്ടര്‍ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ദിവസം അന്തരിച്ച ഇടയനാല്‍ തോമസിന്റെ മൃദദേഹവുമായി ബന്ധുക്കള്‍ പള്ളിയില്‍ എത്തിയപ്പോള്‍ ഗേറ്റ് അടച്ചു പോലിസ് തടയുകയായിരുന്നു. യാക്കോബായ സഭയുടെ ചാപ്പലിലെയ്ക്ക് കയറണ മെങ്കിലും ഈ ഗേറ്റ് ലൂടെ മാത്രമേ സാധിക്കുകയുള്ളൂ എന്നിരിക്കെ പോലിസ് വിശ്വാസികളെ ഗേറ്റിനു മുന്‍പില്‍ തടഞ്ഞത് മനപൂര്‍വ്വം സംഘര്‍ഷം സൃഷ്ടിച്ചു പള്ളി പൂട്ടിക്കാനാണന്നും ബിജു സ്കറിയ പറഞ്ഞു. പിറവം ഇലക്ഷന്‍ കഴിഞ്ഞ ഉടനെ യാക്കോബായ പള്ളികള്‍ പോലിസിനെ ഉപയോഗിച്ച് പിടിച്ചെടുക്കാം എന്ന ഓര്‍ത്തഡോക്സ് പക്ഷത്തിന്റെ മോഹം ചേര്‍ത്തു തോല്‍പ്പിക്കാന്‍ യൂത്ത് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ പ്രതിഞ്ഞ്ജാബദ്ധരാണന്നും സെക്രട്ടറി പറഞ്ഞു. പോലീസിന്റെ ഏകപക്ഷീയമായ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിചില്ലങ്കില്‍ ശക്തമായ യുവജന പ്രക്ഷോഭങ്ങള്‍ യൂത്ത് അസോസിയേഷന്‍ സംഘടിപ്പിക്കുമെന്നും കേന്ദ്ര സെക്രട്ടറി ബിജു സ്കറിയ പറഞ്ഞു.
കോപ്റ്റിക് ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ പോപ് ഷെനൂഡ മൂന്നാമന്‍ ബാവ കാലം ചെയ്തു.
Subscribe to:
Posts (Atom)
Recent Posts
കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍
കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.
SYRIAC PORTALS
• Syriac Orthodox Resources
• Syriac Christianity
• Theeram
• Jacobite Syrian Church
• JSC Foreign Affairs
• MJSSA (Sunday School Association)
• MGJSM (Students Movement)
• JSCYA (Youth Association)
• Evangelical Association
• St. Paul's Mission
• Mor Gregorian Centre
• Honnavar Mission
• Niranam Diocese
• Knanaya Diocese
• Kandanad Diocese
• Kochi Diocese
• Kottayam Diocese
• Malankara
