സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്

" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Tuesday, March 20, 2012

തൃക്കുന്നത്ത്‌ സെമിനാരിയിലെ അനധികൃത താമസക്കാര്‍ ഒഴിയണം: യാക്കോബായ സഭ

കൊച്ചി: യാക്കോബായ സഭയുടെ അങ്കമാലി ഭദ്രാസന ആസ്‌ഥാനമായ ആലുവ തൃക്കുന്നത്ത്‌ സെമിനാരിയില്‍ അനധികൃതമായി താമസിക്കുന്നവരെ അവിടെ നിന്ന്‌ ഒഴിവാക്കണമെന്ന്‌ സഭ പലതവണ സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായട്ടില്ലെന്ന്‌ വിശ്വാസ സംരക്ഷണ സമതി പ്രസിഡന്റ്‌ ഏലിയാസ്‌ മോര്‍ അത്താനിയോസ്‌ കുറ്റപ്പെടുത്തി.
കോടതി വിധിക്കനുസരിച്ച്‌ മാത്രം പ്രവര്‍ത്തിക്കാറുണ്ടെന്ന്‌ പറയുന്ന ഓര്‍ത്തഡോക്‌സ് വിഭാഗം വിധി എതിരായിട്ടും തൃക്കുന്നത്ത്‌് താമസിക്കുന്നത്‌ അപഹാസ്യമാണ്‌. സെമിനാരിയും പള്ളിയും ഓര്‍ത്തഡോക്‌സ് സഭയുടെ 1934ലെ ഭരണഘടനാപ്രകാരം ഭരിക്കപ്പെടണമെന്ന്‌ ആവശ്യപ്പെട്ടാണ്‌ അവര്‍ കോടതിയെ സമീപിച്ചത്‌. ഹര്‍ജി കോടതി അനുവദിച്ചില്ല. പഴന്തോട്ടം പള്ളിയിലും ഇത്‌ തന്നെയാണ്‌ ആവര്‍ത്തിച്ചത്‌. അവിടെ ഓര്‍ത്തഡോക്‌സ് വിഭാഗം നല്‍കിയിരിക്കുന്ന കേസ്‌ ഹൈക്കോടതി തള്ളുകയും അവിടെ തല്‍സ്‌ഥിതി തുടരണമെന്നാവശ്യപ്പെട്ട്‌ അവര്‍ നല്‍കിയ അപേക്ഷ കോടതി നിരാകരിക്കുകയും ചെയ്‌തതിനെതുടര്‍ന്ന്‌ സംഘര്‍ഷം ഉണ്ടെന്ന്‌ വരുത്തിത്തീര്‍ത്ത്‌ പള്ളി പൂട്ടിക്കാനുള്ള ശ്രമമാണ്‌ ഓര്‍ത്തഡോക്‌സ് വിഭാഗം നടത്തുന്നത്‌. യാക്കോബായ സഭയുടെ പൂര്‍ണനിയന്ത്രണത്തിലുള്ള ഇവിടം പൂട്ടിക്കാന്‍ യാക്കോബായ വിശ്വാസികള്‍ ശ്രമിക്കുന്നു എന്ന വാദം നിരര്‍ഥകമാണ്‌. യാക്കോബായ വിശ്വാസികള്‍ക്ക്‌ മഹാഭൂരിപക്ഷമുള്ള ഇടവകയുടെ ഭരണപരമായ എല്ലാ അവകാശങ്ങളും നിവര്‍ത്തിച്ച്‌ വരുന്നത്‌ ഇടവക പൊതുയോഗത്തില്‍ തെരഞ്ഞെടുത്ത ഭരണ സമിതിയാണ്‌. ഓര്‍ത്തഡോക്‌സ് വിഭാഗം നല്‍കിയ കേസിന്റെ തീര്‍പ്പ്‌വരെ അവര്‍ക്ക്‌ പള്ളിയില്‍ കുര്‍ബാന ചൊല്ലാന്‍ മാത്രം അവിടുത്തെ ഭരണസമതി അനുവാദം നല്‍കിയിരുന്നു. എന്നാല്‍ കേസില്‍ പുര്‍ണമായും പരാജയപ്പെടുകയും തല്‍സ്‌ഥിതി തുടരണമെന്നാവശ്യപ്പെട്ട്‌ കോടതിയെ സമീപിച്ചത്‌ തള്ളുകയും ചെയ്‌തതോടെ നിയമാനുസൃതമായോ മറ്റു വിധേനയോ യാതൊരവകാശവും പള്ളിയില്‍ അവര്‍ക്കില്ലാത്ത അവസ്‌ഥയാണ്‌ ഇപ്പോള്‍ . പോലീസിനേയും മറ്റ്‌ അധികരകേന്ദ്രങ്ങളെയും സ്വാധീനിച്ച്‌ ഇടവകയില്‍ സംഘര്‍ഷാവസ്‌ഥ ഉണ്ടെന്ന്‌ വരുത്തിതീര്‍ത്ത്‌ പള്ളി പൂട്ടിക്കാനുള്ള ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ നീക്കങ്ങളെ അതിജീവിക്കാന്‍ യാക്കോബായ സഭക്ക്‌ സാധിക്കുമെന്നും പഴന്തോട്ടം പള്ളിയില്‍ അതിക്രമങ്ങള്‍ക്ക്‌ മുതിര്‍ന്നാല്‍ ഓര്‍ത്തഡോക്‌സ് സഭയുടെ നിയന്ത്രണത്തില്‍ ഇരിക്കുന്ന ദേവാലയങ്ങളിലേക്ക്‌ യാക്കോബായ വിശ്വാസികള്‍ക്ക്‌ കടന്ന്‌ വരേണ്ടതായിട്ട്‌ വരുമെന്നും അതുമൂലം ഉണ്ടാകുന്ന ഭവിഷത്തുകള്‍ക്ക്‌ ഓര്‍ത്തഡോക്‌സ് സഭ നേതൃത്വവും അവര്‍ക്ക്‌ ഒത്താശ ചെയ്‌ത് കൊടുക്കുന്ന പോലീസും മറ്റ്‌ അധികാരികളുമായിരിക്കും ഉത്തരവാദികളെന്നും മെത്രപോലീത്ത മുന്നറിയിപ്പ്‌ നല്‍കി. ആലുവ തൃക്കുന്നത്‌ സെമിനാരിയും സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനി പള്ളിയും പരി. അന്ത്യോഖ്യാ സിംഹാസനത്തില്‍ കീഴിലുള്ള യാക്കോബായ സുറിയാനി പള്ളിയുടേത്‌ മാത്രമാണ്‌ .

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.