സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Wednesday, March 28, 2012

യാക്കോബായ- ഓര്‍ത്തഡോക്‌സ് സഭകള്‍ തമ്മില്‍ ഭൂമിയെച്ചൊല്ലി തര്‍ക്കം.


കാലടി: അയ്യമ്പുഴ ചാത്തക്കുളം കാരക്കാട്ടുകുന്നില്‍ യാക്കോബായ- ഓര്‍ത്തഡോക്‌സ്  സഭകള്‍ തമ്മില്‍ ഭൂമിയെച്ചൊല്ലി ഉടലെടുത്ത തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു. വാക്കേറ്റവു ഉന്തും തള്ളുമുണ്ടായി.
ചൊവ്വാഴ്ച ഒമ്പതിന് ഉടമസ്ഥാവകാശം സംബന്ധിച്ച് തര്‍ക്കമുള്ള ഒന്നര ഏക്കര്‍ ഭൂമിയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം പ്രവേശിക്കാന്‍ ശ്രമിച്ചത് യാക്കോബായക്കാര്‍ തടഞ്ഞു. തുടര്‍ന്ന് പിരിഞ്ഞുപോയ ഓര്‍ത്തഡോക്‌സ് പക്ഷക്കാര്‍ വൈകീട്ട് നാലിന് വീണ്ടും എത്തി ഭൂമിയില്‍ പ്രവേശിക്കാന്‍ ശ്രമിച്ചപ്പോള്‍ ചെറിയ തോതില്‍ സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു.
പോലീസ് എത്തിയാണ് ശാന്തരാക്കിയത്. വ്യാഴാഴ്ച 10ന് പെരുമ്പാവൂര്‍ ഡിവൈഎസ്​പിയുടെ സാന്നിധ്യത്തില്‍ വിഷയം ചര്‍ച്ച ചെയ്യാമെന്ന് പോലീസ് ഉറപ്പു നല്‍കി. ഉടമസ്ഥാവകാശം സംബന്ധിച്ച രേഖ യോഗത്തില്‍ ഹാജരാക്കണമെന്നും അയ്യമ്പുഴ എസ്‌ഐ സി.കെ. അയ്യപ്പന്‍കുട്ടി ഇരുപക്ഷത്തോടും ആവശ്യപ്പെട്ടു.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.