സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Tuesday, March 27, 2012

യാക്കോബായ സഭ മെത്രാപ്പോലിത്തമാര്‍ സെക്രട്ടേറിയറ്റ്‌ നടയില്‍ ഉപവാസത്തിന്‌

കൊച്ചി: സര്‍ക്കാര്‍ നീതി നിഷേധിക്കുന്നുവെന്നാരോപിച്ച്‌ യാക്കോബായ സഭയിലെ മെത്രാപ്പോലീത്തമാര്‍ സെക്രട്ടേറിയറ്റ്‌ സഭയില്‍ ഉപവാസസമരം നടത്തും. പള്ളിക്കേസില്‍ ജയമുണ്ടായാലും തോല്‍വിയുണ്ടായാലും സര്‍ക്കാര്‍ നീതി നിഷേധിക്കുന്നുവെന്നു പരാതിപ്പെട്ടാണ്‌ സമരം. ഈയാഴ്‌ച പുത്തന്‍കുരിശില്‍ ചേരുന്ന വര്‍ക്കിംഗ്‌ കമ്മിറ്റി, മാനേജിംഗ്‌ കമ്മിറ്റി യോഗങ്ങള്‍ തീരുമാനം പ്രഖ്യാപിക്കും.
കോലഞ്ചേരി, കണ്യാട്ടുനിരപ്പ്‌, മണ്ണത്തൂര്‍, മാമലശേരി, മാന്തളിര്‍ തുടങ്ങിയ പള്ളികളില്‍ യാക്കോബായ സഭയ്‌ക്ക് അനുകൂല വിധിയുണ്ടായിട്ടും ഓര്‍ത്തഡോക്‌സ് സഭയ്‌ക്ക് അവകാശപ്പെടുത്തിക്കൊടുക്കാനുള്ള സര്‍ക്കാരിന്റെയും ഉദ്യോഗസ്‌ഥരുടെയും നീക്കത്തിനെതിരേയാണു സഭ പ്രക്ഷോഭത്തിനൊരുങ്ങുന്നത്‌. ''ഓര്‍ത്തഡോക്‌സ് സഭയ്‌ക്ക് അനുകൂലമായ കോടതി വിധികള്‍ വരുമ്പോള്‍ നടപ്പാക്കാന്‍ അമിതാവേശം കാട്ടുന്ന സര്‍ക്കാര്‍ മറിച്ചുള്ള വിധികള്‍ കണ്ടിലെന്നു നടിക്കുകയാണ്‌. ഈ പള്ളികളിലെല്ലാം ബഹുഭൂരിപക്ഷവും യാക്കോബായക്കാരാണെന്ന യാഥാര്‍ഥ്യം അവഗണിച്ചാണ്‌ ന്യൂനപക്ഷമായ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്‌ അവകാശമുണ്ടാക്കാന്‍ സര്‍ക്കാര്‍ സഹായിക്കുന്നത്‌.
കഴിഞ്ഞദിവസം യാക്കോബായ സഭയുടെ കുന്നംകുളം സിംഹാസന പള്ളിയില്‍ ഓര്‍ത്തഡോക്‌സ് കാതോലിക്ക ബാവ കൊടിയുയര്‍ത്തിയത്‌ നിയമവാഴ്‌ചയോടുള്ള വെല്ലുവിളിയായിട്ടും പോലീസ്‌ നടപടി സ്വീകരിച്ചില്ല''- എന്നാണ്‌ സഭയുടെ വിലയിരുത്തല്‍. യാക്കോബായ പള്ളികളില്‍ കയറിപ്പറ്റാന്‍ ഓര്‍ത്തഡോക്‌സ് സഭയെ സഹായിച്ചത്‌ യു.ഡി.എഫ്‌. സര്‍ക്കാരാണ്‌. ഇടതു ഭരണകാലത്ത്‌ സഭയ്‌ക്കു ഭയമില്ലാതെ കഴിയാമായിരുന്നു. യു.ഡി.എഫ്‌. ഭരണകാലം ജീവിക്കാന്‍ കഴിയാത്ത അവസ്‌ഥയാണെന്നു ശ്രേഷ്‌ഠ ബാവ പറയുന്നു.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.