സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്

" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Monday, March 26, 2012

36 വര്‍ഷത്തിനിടയില്‍ സഭക്ക് ഇത്രയും പീഡയും കഷ്ടപ്പാടും ഉണ്ടായിട്ടില്ല - ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിയ്ക്ക ബാവകൊച്ചി: കേരളത്തില്‍ യാക്കോബായ സഭാംഗങ്ങള്‍ക്ക് ജീവിക്കാന്‍ സാധിക്കാനാവാത്ത സ്ഥിതിയാണുള്ളതെന്ന് ശ്രേഷ്ഠ കാതോലിക്ക തോമസ് പ്രഥമന്‍ ബാവ . യുഡിഎഫ് ഭരണത്തിന്‍കീഴില്‍ സഭയുടെ ദുരവസ്ഥയെക്കുറിച്ച് എംഎല്‍എമാര്‍ക്ക് എഴുതിയ കത്തിലാണ് സഭാംഗങ്ങള്‍ക്ക് അനുഭവിക്കേണ്ടിവന്ന ദുരിതങ്ങള്‍ അദ്ദേഹം ഒന്നൊന്നായി നിരത്തിയത്. 36 വര്‍ഷത്തിനിടയില്‍ ഇത്രമാത്രം പീഢയും കഷ്ടതയും അനുഭവിക്കേണ്ടിവന്നിട്ടില്ലെന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കുന്നു. കേസുകളില്‍ ജയവും തോല്‍വിയും ഉണ്ടായാലും സഭയ്ക്കു നീതി ലഭിക്കില്ലെന്നാണ് അനുഭവം തന്നെ പഠിപ്പിച്ചിട്ടുള്ളതെന്ന് അദ്ദേഹം പറയുന്നു.
പുത്തന്‍കുരിശ്, പഴന്തോട്ടം, എന്നീ പള്ളികളുടെ വിധിയെത്തുടര്‍ന്നുള്ള അനുഭവങ്ങളും മാമലശേരി, മണ്ണത്തൂര്‍, വെട്ടിത്തറ, കണ്യാട്ടുനിരപ്പ് തുടങ്ങിയ പള്ളികളുടെ അനുഭവങ്ങളും ഇതാണ് വ്യക്തമാക്കുന്നത്. വൈകിട്ട് അഞ്ചിന് പിറവം തെരഞ്ഞെടുപ്പ് തീരുന്നതുകണ്ട് പഴന്തോട്ടത്ത് പൊലീസ് സഭാവിശ്വാസികള്‍ക്കു നേരെ ക്രൂരമായ മര്‍ദനമാണ് അഴിച്ചുവിട്ടത്. മൃതശരീരത്തോടു ചേര്‍ന്നിരുന്ന് പ്രാര്‍ഥിക്കുന്ന തന്റെ മുന്നിലിട്ട് രണ്ടാമതും പൊലീസ് വിശ്വാസികളെ മര്‍ദിച്ചത് താന്‍ പ്രതികരിക്കാന്‍ വേണ്ടിയായിരുന്നു. മൂവാറ്റുപുഴ ആര്‍ഡിഒയും അപ്പോള്‍ അവിടെയുണ്ടായിരുന്നു. ആരുടെയോ നീക്കങ്ങള്‍ക്ക് വിധേയപ്പെട്ടതുപോലെയോ വൈരാഗ്യം തീര്‍ക്കുന്നതു പോലെയോ ആയിരുന്നു പോലീസ് നടപടി. ഇതില്‍നിന്നും ഒരുകാര്യം തീര്‍ച്ചയാണ്. കേരളത്തില്‍ ഇനി യാക്കോബായ സഭാവിശ്വാസികള്‍ക്ക് ജീവിക്കാന്‍ സാധിക്കില്ല. "78ലും 2005ലും ഇപ്പോഴും കൃത്യമായി ഒരേ അനുഭവമാണ് ഉണ്ടായിട്ടുള്ളത്. കേസുകളെ ആശ്രയിച്ചിട്ട് കാര്യമില്ലെന്ന് ഈ അനുഭവംകൊണ്ട് വ്യക്തമായതായും ബാവ കത്തില്‍ പറയുന്നു. സംസ്ഥാനത്തെ മുഴുവന്‍ എംഎല്‍എമാര്‍ക്കും കത്ത് അയച്ചിട്ടുണ്ട്.

6 comments:

JIJO GEORGE said...

give all support to our bava thirumeni

JIJO GEORGE said...

give all support to our bava thirumeni

JIJO GEORGE said...

give all support to our bava thirumeni

biju said...

You people be worthy of it.

Alex said...

You people be worthy of it.

Mcheruthottil said...

YES,WE NEED ALL SUPPORT TO BAVA THIRUMANI.LETS PRAY FOR OUR GREAT LEADER AND OUR CHURCH.
MATHEWS CHERUTHOTTIL

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.