സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്

" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Thursday, March 22, 2012

കൊല്ലം-നിരണം-തുമ്പമണ്‍ ഭദ്രാസനങ്ങളുടെ സംയുക്ത വൈദിക യോഗം

പുണ്യശ്ലോകനായ കുര്യാക്കോസ് മോര്‍ കുറിലോസ് തിരുമനസ്സിന്റെ പരിപാവനമായ സ്മരണയുടെ നിറവില്‍ കൊല്ലം-നിരണം-തുമ്പമണ്‍ ഭദ്രാസനങ്ങളുടെ സംയുക്ത വൈദിക യോഗം അടൂര്‍ മിഖായേല്‍ മോര്‍ ദിവന്യസിയോസ് ദയറായില്‍ വച്ച് കൊല്ലം ഭദ്രാസനാധിപന്‍ അഭി. മാത്യൂസ്‌ മോര്‍ തേവോദോസിയോസ് തിരുമനസ്സിലെ മഹനീയ അധ്യക്ഷതയില്‍ നടത്തപ്പെട്ടു.തുമ്പമണ്‍ ഭദ്രാസനാധിപന്‍ അഭി. യുഹാനോന്‍ മോര്‍ മിലിത്തിയോസ് ഉത്ഘാടനം ചെയ്തു. നിരണം ഭദ്രാസനാധിപന്‍ അഭി. കൂറിലോസ് തിരുമേനി ക്ലാസ്സെടുത്തു. പഴന്തോട്ടം St. മേരീസ്‌ പള്ളിയില്‍ നടന്ന പോലീസ് ലാത്തിചാര്‍ജിലും സഭയോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ തെറ്റായ നിലപാടിലുള്ള പ്രതിഷേത പ്രമേയം വെരി. റവ. തറയില്‍ തോമസ്‌ കോറെപ്പിസ്കോപ്പ അവതരിപ്പിച്ച. പരിശുദ്ധ സഭയുമായി ആരാധന ഐക്യമുള്ള കോപ്ടിക് സഭയുടെ തലവന്റെ ദേഹ വിയോഗത്തിലുള്ളഅനുശോചന പ്രമേയം വെരി. റവ. സ്റ്റീഫെന്‍ എബ്രഹാം കോറെപ്പിസ്കോപ്പ അവതരിപ്പിച്ചു. പരിശുദ്ധ സഭയുടെ വൈദിക ട്രസ്ടീ വെരി. റവ. ഡോ. കണിയാ‌പറമ്പില്‍ കുര്യന്‍ ആര്‍ച്ച് കോറെപ്പിസ്കോപ്പയുടെ നൂറാം ജന്മദിനത്തിലും അദ്ധേഹത്തിനു ലഭിച്ച പുതിയ സ്ഥാനതിനുമുള്ള അനുമോദന പ്രമേയം റവ. ഫാ. ജോര്‍ജ് പെരുമ്പട്ടെത്തു അവതരിപ്പിച്ചു.ഉച്ച നമസ്കാരത്തോടെ യോഗം അവസാനിച്ചു.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.