സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Monday, March 26, 2012

കഷ്ടാനുഭവ ആഴ്ച ശുശ്രൂക്ഷ


ലീഡ്സില്‍ വിശുദ്ധ വാരാചരണ ശുശ്രൂക്ഷകള്‍ ഞായറാഴ്ച മുതല്‍
ലീഡ്സ് സെന്റ്‌ ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ ഈ വര്‍ഷത്തെ കഷ്ടാനുഭവ  ആഴ്ച ശുശ്രൂക്ഷകള്‍ 2012 ഏപ്രില്‍ ഒന്ന് മുതല്‍ ആരംഭിക്കുന്നു. ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ശുശ്രൂക്ഷകള്‍ താഴെ  പറയുന്ന  ദിവസങ്ങളില്‍ ക്രമീകരിച്ചിരിക്കുന്നു. 
ഏപ്രില്‍ ഒന്ന് മുതല്‍ ഞായാറാഴ്ച  രാവിലെ 9 .30 നു പ്രഭാത പ്രാര്‍ത്ഥനയും തുടര്‍ന്ന് ഓശാനയുടെ പ്രത്യേക ശുശ്രൂക്ഷകളും വിശുദ്ധ കുര്‍ബ്ബാനയും ഉണ്ടായിരിക്കുന്നതാണ്.ഏപ്രില്‍ 4 ന് ബുധനാഴ്ച വൈകിട്ട്  4.30 മുതല്‍ ആണ്ടു  കുമ്പസാരവും ,6.30 മുതല്‍ പെസഹായുടെ പ്രത്യേക ശുശ്രൂക്ഷകളും വി.കുര്‍ബ്ബാനയും നടത്തപ്പെടുന്നു. 
ഏപ്രില്‍ 6 ന് വെള്ളിയാഴ്ച രാവിലെ 9 .30 മുതല്‍ ദുഃഖ വെള്ളിയാഴ്ച ശുശ്രൂക്ഷകളും, ഏപ്രില്‍ ൮ ന് ഞായറാഴ്ച രാവിലെ 9 .30 മുതല്‍ ഉയിര്‍പ്പിന്റെ ശുശ്രൂക്ഷകളും, വിശുദ്ധ കുര്‍ബ്ബാനയും തുടര്‍ന്ന് ഈസ്റ്റര്‍ ലഞ്ചും ക്രമീകരിച്ചിരിക്കുന്നു.വിശുദ്ധ വാരത്തിന്റെ തിങ്കളാഴ്ച മുതല്‍ വ്യാഴാഴ്ച വരെ എല്ലാ ദിവസവും വൈകിട്ട് 7 .00 മണി മുതല്‍ സന്ധ്യ പ്രാര്‍ത്ഥനയും നടത്തപ്പെടുന്നു.  
മാഞ്ചസ്റ്റര്‍: സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ കഷ്ടാനുഭവ ആഴ്ച ശുശ്രൂക്ഷകള്‍. 
മാഞ്ചസ്റ്റര്‍ സെന്റ്‌ മേരീസ്‌  യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ്  പള്ളിയില്‍ ഈ വര്‍ഷത്തെ കഷ്ടാനുഭവ ആഴ്ച ശുശ്രൂക്ഷകള്‍ 2012 ഏപ്രില്‍ ഒന്ന് മുതല്‍ ആരംഭിക്കും. 
ഏപ്രില്‍ 1 ഞായറാഴ്ച രാവിലെ 9.30  മുതല്‍ ഊശാനയുടെ ശുശ്രൂക്ഷകളും ഏപ്രില്‍ 4 ബുധനാഴ്ച വൈകിട്ട് 5.30 മുതല്‍ പെസഹായുടെ ശുശ്രൂക്ഷകളും ഏപ്രില്‍ 6 വെള്ളിയാഴ്ച രാവിലെ 9.00 മുതല്‍ ദുഖ വെള്ളിയാഴ്ച ,ഏപ്രില്‍ 7 ശനിയാഴ്ച വൈകിട്ട് 5.00 മണി മുതല്‍ ഉയിര്‍പ്പിന്റെ ശുശ്രൂക്ഷകളും തുടര്‍ന്ന് വി. കുര്‍ബ്ബാനയും നടത്തപ്പെടുന്നു. ഈ വര്‍ഷത്തെ കഷ്ടാനുഭവ ആഴ്ച ശുശ്രൂക്ഷകള്‍.ഡെന്മാര്‍ക്കില്‍ നിന്നുള്ള ഫാ.എല്‍ദോസ് വട്ടപ്പറമ്പില്‍ നേതൃത്വം നല്‍കും. 
പ്രിസ്റ്റണ്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ കഷ്ടാനുഭവ ആഴ്ച ശുശ്രൂഷകള്‍ ഏപ്രില്‍ ഒന്നു മുതല്‍ 
പ്രിസ്റ്റണ്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി സഭയുടെ യു. കെ. ഭദ്രാസന ദേവാലയമായ പ്രിസ്റ്റണ്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ കഷ്ടാനുഭവ ആഴ്ച ശുശ്രൂഷകള്‍ ഏപ്രില്‍ ഒന്നു മുതല്‍ എട്ടു വരെ നടത്തുവാനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി.
യാക്കോബായ സുറിയാനി സഭയിലെ പ്രശസ്ത ധ്യാന ഗുരുവും കോട്ടയം ഭദ്രാസനത്തില്‍ പേരൂര്‍ മര്‍ത്തശമുനി പള്ളി വികാരിയുമായ ഫാ: മാണി കല്ലാപ്പുറത്തിന്റെ കാര്‍മ്മികത്വത്തില്‍ നടത്തുന്ന ശുശ്രൂഷകളില്‍ വിശ്വാസികള്‍ പ്രാര്‍തഥനാപൂര്‍വ്വം പങ്കെടുക്കണമെന്ന് വികാരി ഫാ: പീറ്റര്‍ കുര്യാക്കോസ് അറിയിച്ചു.
ഏപ്രില്‍ ഒന്ന് ഞായറാഴ്ച ഓശാന ശുശ്രൂഷയോടെ ആരംഭിക്കുന്ന ചടങ്ങുകളെല്ലാം പ്രിസ്റ്റണ്‍ സെന്റ് ഇഗ്നേഷ്യസ് പള്ളിയില്‍ നടത്തുന്നു.
ശുശ്രൂഷകള്‍ താഴെപറയുന്ന പ്രകാരം ക്രമീകരിക്കപ്പെട്ടിരിക്കുന്നു.
1 - 4 - 2012 (ഓശാന ഞായര്‍) രാവിലെ 11 മുതല്‍ വൈകുന്നേരം 3 വരെ
4 - 4 - 2012 (ആണ്ടു കുമ്പസാരം) വൈകുന്നേരം 4 മുതല്‍
4 - 4 - 2012 (പെസഹാശുശ്രൂഷ) വൈകുന്നേരം 5 മുതല്‍ വൈകിട്ട് 10 വരെ
6 - 4 - 2012 (ദുഃഖ വെള്ളി) വൈകിട്ട് അഞ്ചു മുതല്‍ ഒന്‍പത് വരെ
7 - 4 - 2012 (ഉയിര്‍പ്പ് ശുശ്രൂഷ) വൈകിട്ട് അഞ്ചു മുതല്‍ 10 വരെ 
കേംബ്രിഡ്ജ് സെന്റ് ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി ഇടവകയില്‍ വിശുദ്ധ വാരം 31 മുതല്‍ 

കേംബ്രിഡ്ജ്: കേംബ്രിഡ്ജിലെ യാക്കോബായ സുറിയാനി ഇടവകയുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ഹാശാ ആഴ്ച ശുശ്രൂഷകള്‍ ന്യൂ മാര്‍ക്കറ്റ് റോഡില്‍ ഉള്ള ക്രൈസ്റ്റ് ദി റഡീമര്‍ ചര്‍ച്ചിലും ഇടവകയിലെ വിവിധ ഭവനങ്ങളിലും പ്രാര്‍ത്ഥനകളോടും കൂടി നടത്തുന്നു. വിശ്വാസികള്‍ ഏവരും ഒരുക്കത്തോടും പ്രാര്‍ത്ഥനയോടും കൂടി വിശുദ്ധ വാരത്തില്‍ പങ്കുചേര്‍ന്ന് അനുഗ്രഹം പ്രാപിക്കുവാന്‍ ക്ഷണിക്കുന്നു.
31 - 03 - 2012 രാവിലെ 9. 30 വി. കുര്‍ബാന, ഓശാന ശുശ്രൂഷ
04 - 04 - 2012 - ബുധന്‍ വൈകുന്നേരം 4. 30 : വി. കുമ്പസാരം
വൈകുന്നേരം 6. 00 : വി. കുര്‍ബാന, പെസഹ ശുശ്രൂഷ
06 - 04 - 2012 - വെള്ളി രാവിലെ 9. 00 - വൈകുന്നേരം 4 വരെ: ദുഃഖവെള്ളി ശുശ്രൂഷ
07 - 04 - 2012 - ശനി വൈകുന്നേരം 6. 00 : വി. കുര്‍ബാന, ഉയര്‍പ്പ് ശുശ്രൂഷ 

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.