സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Sunday, March 18, 2012

പോലീസിനെ നിലയ്ക്ക് നിറുത്താന്‍ കഴിയുന്നില്ലങ്കില്‍ മുഖ്യ മന്ത്രി ഉമ്മന്‍ചാണ്ടി അഭ്യന്തര വകുപ്പൊഴിയണം - യാക്കോബായ സഭ


പുത്തന്‍ കുരിശ്: പോലീസിനെ നിലയ്ക്ക് നിറുത്താന്‍ കഴിയുന്നില്ലങ്കില്‍ മുഖ്യ മന്ത്രി ഉമ്മന്‍ചാണ്ടി അഭ്യന്തര വകുപ്പൊഴിയണം എന്ന് യാക്കോബായ സഭ ആവശ്യപെട്ടു.പഴന്തോട്ടം പള്ളിയില്‍ ശവസംസ്കാരത്തിന് സര്‍ക്കാര്‍ തന്ന ഉറപ്പുകള്‍ ലംഘിക്കപെട്ടു. സര്‍ക്കാര്‍ നിലപാടുകള്‍ സഭയെ ഭയപ്പെടുത്തുന്നുവെന്നും അഭി ഏലിയാസ്‌ മാര്‍ അത്താനാസിയോസ് മെത്രാപ്പോലിത്ത പത്ര സമ്മേളനത്തില്‍ പറഞ്ഞു. നിര്‍ണ്ണായക സമയത്ത് യാക്കോബായ MLA മാര്‍ സഭയ്ക്ക് യോഗ്യമായ തീരുമാനം എടുക്കുമെന്നും അഭി.മെത്രാപ്പോലിത്ത പറഞ്ഞു. സത്യ വിശ്വാസ സംരക്ഷണ സമിതിയുടെ യോഗത്തിനു ശേഷം നടത്തിയ പത്ര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു തിരുമേനി. മെത്രാപ്പോലിത്തമാരെയും സഭ സെക്രട്ടറി ഉള്‍പ്പടെ ഉള്ള യാക്കോബായ വിശ്വാസികള്‍ക്കെതിരെയും പോലീസ് പഴംതോട്ടം പള്ളിയില്‍ ലാത്തി വീശിയിരുന്നു .പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററില്‍ നടന്ന പത്രസമ്മേളനത്തില്‍ മെത്രാപ്പോലീത്താമാരായ ഏലിയാസ് മോര്‍ യൂലിയോസ്, മാത്യൂസ്‌മോര്‍ അന്തിമോസ്, നേതാക്കളായ ഷിബു ചെറിയാന്‍, അഡ്വ.ജോര്‍ജ്ജ്കുട്ടി എബ്രഹാം, ഷാജി ചുണ്ടയില്‍ എന്നിവര്‍ സംബന്ധിച്ചു.

Mangalam        Mangalam      Mathrubhumi
Mangalam        Madhyamam      Manorama

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.