സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്

" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Monday, March 19, 2012

പോലീസിനെ നിയന്ത്രിക്കാനാവില്ലെങ്കില്‍ മുഖ്യമന്ത്രി ആഭ്യന്തരം ഒഴിയണം: യാക്കോബായ സഭ


കോലഞ്ചേരി: പോലീസിനെ നിയന്ത്രിക്കാന്‍ കഴിയില്ലെങ്കില്‍ ആഭ്യന്തരവകുപ്പ്‌ ഒഴിയാന്‍ മുഖ്യമന്ത്രി തയാറാകണമെന്നു യാക്കോബായ സഭ. പുത്തന്‍കുരിശ്‌ പാത്രിയര്‍ക്കാ സെന്ററില്‍ നടന്ന പത്രസമ്മേളനത്തിലാണു യാക്കോബായ സഭ നിലപാടു വ്യക്‌തമാക്കിയത്‌. പഴന്തോട്ടം പള്ളിയില്‍ യാക്കോബായ വിശ്വാസികളെ പോലീസ്‌ മര്‍ദിച്ചത്‌ ആസൂത്രിതമായിട്ടാണെന്നു വിശ്വാസ സംരക്ഷണ സമിതി പ്രസിഡന്റ്‌ ഏലിയാസ്‌ മോര്‍ അത്താനാസിയോസ്‌ ആരോപിച്ചു. 
ഭരണകക്ഷിയുടെ പിന്‍ബലമില്ലാതെ മെത്രാപ്പോലീത്തമാരും സഭാ സെക്രട്ടറിയും ഉള്‍പ്പടെയുള്ളവരെ പോലീസ്‌ മര്‍ദിക്കില്ലായിരുന്നു. 
ശ്രേഷ്‌ഠ ബാവയുടെ മുന്നിലാണു വിശ്വാസികളെ പോലീസ്‌ വേട്ടയാടിയത്‌. ലാത്തിയടിയില്‍ സ്‌ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ പരുക്കേറ്റ്‌ ആശുപത്രികളില്‍ കഴിയുകയാണ്‌. പോലീസ്‌ മെത്രാന്‍ കക്ഷിയുടെ റോള്‍ ഏറ്റെടുക്കുകയാണ്‌ ചെയ്‌തതെന്നും സര്‍ക്കാരിന്റെ തുടര്‍ന്നുള്ള ഭരണം സഭ ഭയത്തോടെയാണു നോക്കിക്കാണുന്നതെന്നും മോര്‍ അത്താനാസിയോസ്‌ പറഞ്ഞു. 
പഴന്തോട്ടം പള്ളിയില്‍ പോലീസ്‌ നടപടിയിലൂടെ ജനഹിതം അട്ടിമറിക്കുകയായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെയും എറണാകുളം ജില്ലയിലെ ഒരു മന്ത്രിയുടെയും ഒത്താശ അക്രമത്തിന്‌ പിന്നിലുണ്ടോയെന്നു സംശയിക്കേണ്ടിയിരിക്കുന്നുവെന്നും മെത്രാപ്പോലീത്ത പറഞ്ഞു. 
മാത്യൂസ്‌ മോര്‍ അന്തിമോസ്‌, കമാന്‍ഡര്‍ സി.കെ. ഷാജി, ഫാ. ഷിബു ചെറിയാന്‍, ജോര്‍ജുകുട്ടി ഏബ്രഹാം എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു. 

1 comment:

James said...

OUR CM is having two face. he did that with his his team Mr. Antony & Mr. Sudiren also. same policy he is applying for Jacobite and Orthodox also.He is an orthodox,his face he saw sympathies to Jacobite.

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.