സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Thursday, May 31, 2012

കൈയേറ്റശ്രമങ്ങള്‍ അനുവദിക്കില്ല: ശ്രേഷ്‌ഠ കാതോലിക്ക ബാവ


കൊച്ചി: ഓര്‍ത്തഡോക്‌സ്്‌ സഭാ നേതൃത്വത്തിന്റെ കൈയേറ്റ ശ്രമങ്ങളും സാമൂഹികവിരുദ്ധരുടെ സഹായത്തോടെ യാക്കോബായ സഭയുടെ ദേവാലയങ്ങളില്‍ സംഘര്‍ഷാവസ്‌ഥ സൃഷ്‌ടിക്കാനുള്ള നീക്കങ്ങളും അനുവദിക്കില്ലെന്നു ശ്രേഷ്‌ഠ കാതോലിക്ക ബാവ മോര്‍ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവ. നിയമവാഴ്‌ചയോടുള്ള വെല്ലുവിളി ഓര്‍ത്തഡോക്‌സ് സഭ നേതൃത്വം അവസാനിപ്പിക്കണം. 
തര്‍ക്കം നിലനില്‍ക്കുന്ന ദേവാലയങ്ങളില്‍ ന്യൂനപക്ഷ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്‌ ആത്മീയാവശ്യങ്ങള്‍ നിറവേറ്റാന്‍ അവസരം നല്‍കാമെന്ന യാക്കോബായ സഭയുടെ നിലപാട്‌ ക്രൈസ്‌തവനീതി അനുസരിച്ചാണെന്നും ഓര്‍ത്തഡോക്‌സ് വിഭാഗത്തിനു സ്വീകാര്യമല്ലെങ്കില്‍ തീരുമാനമെടുക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും ശ്രേഷ്‌ഠ ബാവ ആവശ്യപ്പെട്ടു. 
മാമലശേരിയില്‍ സഭയുടെ ദേവാലയങ്ങളില്‍ മറുവിഭാഗത്തിലെ വൈദിക ട്രസ്‌റ്റിയുടെ നേതൃത്വത്തില്‍ നടന്ന കൈയേറ്റ ശ്രമമവും സാമൂഹികവിരുദ്ധരുടെ സഹായത്തോടെ യാക്കോബായ സഭാ വിശ്വാസികള്‍ക്കുനേരേയുണ്ടായ ആക്രമണവും ക്രൈസ്‌തവസമൂഹത്തിന്‌ അപമാനകരമാണ്‌. 
കുറ്റക്കാര്‍ക്കെതിരേ യാതൊരു നടപടിയും സ്വീകരിക്കാതെ നിരപരാധികളായ യാക്കോബായ വിശ്വാസികള്‍ക്കെതിരേ കേസെടുക്കുന്ന പോലീസിന്റെ നടപടികള്‍ നീതിക്കു നിരക്കുന്നതല്ലെന്നും ക്രിസ്‌തീയ മാര്‍ഗത്തില്‍ സഭയ്‌ക്കു പ്രതികരിക്കേണ്ടിവരുമെന്നും ശ്രേഷ്‌ഠ ബാവ വ്യക്‌തമാക്കി. 
നിഷ്‌പക്ഷരായ മധ്യസ്‌ഥരുടെ മുമ്പാകെ ഇരുസഭകളും തമ്മിലുള്ള വിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ഓര്‍ത്തഡോക്‌സ് വിഭാഗം തയാറാകാത്തത്‌ യാഥാര്‍ഥ്യങ്ങള്‍ സമൂഹത്തിനു മുമ്പാകെ വെളിവാക്കപ്പെടും എന്ന ഭയം കൊണ്ടാണെന്നും ശ്രേഷ്‌ഠ ബാവ പറഞ്ഞു.

Monday, May 28, 2012

റവ.ഫാ സജി നടുമുറിയില് യാത്രയയപ്പ് നല്‍കി .

മെയ് 31 മുതല് സിംഗപ്പൂര് യാക്കോബായ പള്ളിയുടെ പുതിയ വികാരിയായി  റവ .ഫാ .റോബിന് ബേബി ചുമതലയേല്‍ക്കും.
സിംഗപ്പൂര് സിറ്റി : രണ്ടു വര്‍ഷക്കാലമായി യാക്കോബായ സഭയുടെ തന്നെ അഭിമാനമായി വിരാജിക്കുന്ന സിംഗപ്പൂര് സെന്‍റ് .മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‍സ് പള്ളി വികാരിയായി  സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ച ശേഷം    കേരളത്തിലേക്ക് മടങ്ങുന്ന റവ.സജി നടുമുറിയില്    അച്ചന് ഇടവക ജനങ്ങള് സ്നേഹനിര്‍ഭരമായ  യാത്രയയപ്പ് നല്‍കി .മെയ് 27 ഞായറാഴ്ച പള്ളിയകത്തു കൂടിയ യോഗത്തില് ഡീക്കന് എല്‍ദോ തോമസ് അദ്ധ്യക്ഷത വഹിച്ചു .

കുടുംബ സംഗമം - 2012


കൂത്താട്ടുകുളം: സെന്റ്‌ സ്ടീഫെന്‍സ്‌ യാകൊബായ സുറിയാനി പള്ളിയില്‍ കുടുംബ സംഗമം സംഘടിപ്പിച്ചു സുറിയാനി ക്രിസ്ത്യാനികളുടെ പാരമ്പര്യ തനിമയോട് കൂടിയ റാലിയും അതിനോട് അനുബന്ധിച്ച് പൊതു സമ്മേളനവും നടത്തപെട്ടു.പൊതു സമ്മേളനം ബഹു MLA ശ്രി മോന്‍സ്‌ ജോസഫ്‌ ഉത്ഘാടനം ചെയ്തു .യോഗത്തില്‍ റവ.ഫാ ബോബി തറയാനി അധ്യക്ഷ വഹിക്കുകയും ചെയ്തു .റവ.ഫാ വര്‍ഗീസ്‌ പനചിയില്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

മാധ്യമങ്ങള്‍ കാണുന്നുണ്ടോ ഈ മനുഷ്യരെ ?


Speech of Mor Geevarghese Coorilose, came in Madhyamam weekly.  Read 

Aparna Jose secured 1st rank in MTech Power Systems under MG University Kottayam.

Aparna Jose who is a student of SAINTGITS, Pathumuttom Kottayam secured 1st rank in MTech Power Systems under MG University Kottayam. She is a Permanent member of St Peters and St Pauls Jacobite Syrian Orthodox church , Karamala , Koothatukulam , Kandanad Diocese & a temporary member at St Marys Soonoro Patriarchal Syrian Orthodox Cathedral, Elamkulam, Ernakulam. Aparna is the sister of Appu Jose who is an active member of Mor Behnan Study Circle. Anisha Yohannan who is the Daughter of Rev. Fr. Yohannan Vakkayil secured 3rd rank in the same stream. She is a member of St. George JSOC Vakayar.

മാമാലശ്ശേരി - പ്രാര്‍ത്ഥനായജ്ഞം 12 ദിവസം പിന്നിട്ടു.


പിറവം: ആരാധനാ സ്വാതന്ത്ര്യം ലഭിക്കണമെന്നാവശ്യപെട്ട് മാമാലശ്ശേരി മാര്‍ യാക്കോബായ സുറിയാനി പള്ളിയ്ക്ക് മുന്‍പില്‍ ഇടവക ജനം നടത്തുന്ന പ്രാര്‍ത്ഥനായജ്ഞം 12 ദിവസം പിന്നിട്ടു. പ്രാര്‍ത്ഥനായജ്ഞത്തിനു പിന്തുണ അര്‍പ്പിച്ചു കോലഞ്ചേരി മേഖല യൂത്ത് അസോസിയേഷന്‍ കാവുങ്കടയില്‍ നിന്നും മാമാലശ്ശേരി പള്ളിയിലേയ്ക്ക് റാലി നടത്തി. റാലിയില്‍ നൂറു കണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്നു.
കണ്ടനാട് ഭദ്രാസന യൂത്ത് അസോസിയേഷന്‍ വൈസ് പ്രസിഡണ്ട്‌ റവ ഫാ. എല്‍ദോസ് കക്കാടന്‍ റാലി ഫ്ലാഗ് ഓഫ്‌ ചെയ്തു.മുന്‍ അഖില മലങ്കര വൈസ് പ്രസിഡണ്ട്‌ റവ.ഫാ ജോയി ആനക്കുഴി റവ.ഫാ ഗീവര്‍ഗീസ് ചെങ്ങനാട്ടുകുഴി, ഭദ്രാസന യൂത്ത് അസോസിയേഷന്‍ സെക്രട്ടറി സിനോള്‍ വി സാജു എന്നിവര്‍ നേതൃത്വം നല്‍കി.

Sunday, May 27, 2012

കാത്തിരിപ്പിന്റെ ശുശ്രൂഷ: ധ്യാനപരമ്പര സമാപിച്ചു


അങ്കമാലി: യാക്കോബായ സഭ അങ്കമാലി മേഖല സുവിശേഷസംഘം ''കാത്തിരിപ്പിന്റെ ശുശ്രൂഷ''യുടെ ഭാഗമായി സംഘടിപ്പിച്ച ധ്യാനപരമ്പര സമാപിച്ചു.
അങ്കമാലി സെന്റ് മേരീസ് കത്തീഡ്രലില്‍ നടന്ന സമാപനസമ്മേളനം ഏല്യാസ് മോര്‍ യൂലിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനംചെയ്തു. ഫാ. ഇട്ടൂപ്പ് ആലുക്കല്‍ അധ്യക്ഷനായി. ടൈറ്റസ് വര്‍ഗീസ് കോര്‍ എപ്പിസ്‌കോപ്പ, വര്‍ഗീസ് അരീക്കല്‍ കോര്‍ എപ്പിസ്‌കോപ്പ, ഫാ. പൗലോസ് അറയ്ക്കപറമ്പില്‍, ഫാ. പോള്‍ പാറയ്ക്ക, ഫാ. ജോര്‍ജ് വര്‍ഗീസ്, ഫാ. വര്‍ഗീസ് പാലയില്‍, ഫാ. ജിബി യോഹന്നാന്‍, ഫാ. കെ.ഐ. ജോര്‍ജ്, ഫാ. തോമസ് ബേബി, ഫാ. കെ.ടി. യാക്കോബ്, ഫാ. എല്‍ദോ ചെറിയാന്‍, പി.പി. ഷൈജന്‍, റോബി എബ്രഹാം, പി.പി. തങ്കച്ചന്‍, ജോയി പോള്‍ എന്നിവര്‍ പ്രസംഗിച്ചു.
പൊന്തിക്കൊസ്തി പെരുന്നാളിനോടനുബന്ധിച്ചാണ് 10 ദിവസത്തെ കാത്തിരിപ്പിന്റെ ശുശ്രൂഷ സംഘടിപ്പിച്ചത്. ഞായറാഴ്ച അങ്കമാലി മേഖലയിലെ എല്ലാ യാക്കോബായ പള്ളികളിലും കുര്‍ബാന, പൊന്തിക്കൊസ്തി ശുശ്രൂഷകള്‍ എന്നിവയുണ്ടാകും.

Saturday, May 26, 2012

സാംസ്‌കാരികനായകര്‍ വിധേയന്മാരായെന്ന് മാര്‍ കൂറിലോസ്


കൊച്ചി: കൊലപാതക രാഷ്ട്രീയത്തിനെതിരെ പ്രതികരിക്കുന്ന കാര്യത്തില്‍ സാംസ്‌കാരിക നായകര്‍ വിധേയന്മാരായിമാറിയെന്ന് ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത. ആസ്ഥാന ഗായകരും കവികളുമായി ചുരുങ്ങിയ സാംസ്‌കാരിക നായകരില്‍ പ്രതീക്ഷയര്‍പ്പിക്കുന്നതുകൊണ്ട് പ്രയോജനമില്ലെന്നും മാര്‍ കൂറിലോസ് പറഞ്ഞു.
നവ ജനാധിപത്യ പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ നടത്തിയ രാഷ്ട്രീയ ഭീകരവാദത്തിനെതിരെയുളള ജനാധിപത്യ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൂല്യങ്ങളോടു പ്രതിബദ്ധത കാട്ടിയ, വെല്ലുവിളികള്‍ക്കു മുന്നില്‍ അതു ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രീയ പ്രവര്‍ത്തകനെയാണ് കശാപ്പു ചെയ്തിരിക്കുന്നത്. ഫസല്‍, ശുക്കൂര്‍, ചന്ദ്രശേഖരന്‍ എന്നിവരെ കൊലപ്പെടുത്തിയതില്‍ സി.പി.എമ്മാണ് പ്രതിക്കൂട്ടില്‍. മധ്യകാലത്ത് മതങ്ങള്‍ കാണിച്ച അക്രമ വാസനയാണ് ജാതി, മത, വര്‍ഗ, രാഷ്ട്രീയ കക്ഷികള്‍ ഏറ്റെടുത്ത് നടപ്പാക്കുന്നത്. പ്രത്യയശാസ്ത്ര പ്രതിസന്ധിയാണ് ഇടതുപക്ഷത്തെ ആയുധമെടുപ്പിക്കുന്നത്. സമീപകാലത്ത് ഇടതുപക്ഷത്തിന് ഒരു ജനകീയ സമരത്തിന് നേതൃത്വം നല്‍കാന്‍ പോലും കഴിഞ്ഞിട്ടില്ല. അഞ്ചു വര്‍ഷം ഇരുപക്ഷത്തെയും മാറിമാറി പിന്തുണക്കുന്ന രാഷ്ട്രീയം കൈവിട്ട് സാമൂഹിക നീതിയുടെയും പാരിസ്ഥിതിക പക്ഷത്തുമുള്ള പുതിയ രാഷ്ട്രീയം ഉയര്‍ന്നു വരണമെന്നും ഗീവര്‍ഗീസ് മാര്‍ കൂറിലോസ് പറഞ്ഞു. 
രാഷ്ട്രീയ രംഗത്തോടൊപ്പം സമൂഹവും ക്രിമിനല്‍വല്‍ക്കരിക്കുകയാണെന്ന് നവ ജനാധിപത്യ പ്രസ്ഥാനം ജനറല്‍ കണ്‍വീനര്‍ കെ. കെ. കൊച്ച് അഭിപ്രായപ്പെട്ടു. കണ്ണൂരില്‍ നടന്ന 136 രാഷ്ട്രീയ കൊലപാതകങ്ങളില്‍ 117 പേരും പിന്നാക്ക വിഭാഗമായ തിയ്യ സമുദായത്തില്‍പെട്ടവരാണ്. 95 ശതമാനം പേരും ദളിത്, പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളിലുള്ളവരാണ്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരാണ് കൊല്ലപ്പെടുന്നതെന്നും കെ. കെ. കൊച്ച് പറഞ്ഞു. ജനാധിപത്യ സംഗമത്തില്‍ എന്‍. എം. പിയേഴ്‌സണ്‍, സണ്ണി എം. കപിക്കാട്, അഡ്വ. കെ. എസ് മധുസൂദനന്‍, പി. പി സന്തോഷ്, കെ. സുനില്‍കുമാര്‍, ഏകലവ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.

Friday, May 25, 2012

മെഡിക്കല്‍ പ്രവേശനം: ഒന്നാം റാങ്ക്‌ ശില്‍പ എം. പോളിന്‌


കുറുപ്പംപടി സെന്‍റ് മേരീസ്‌ യാക്കോബായ കത്തീഡ്രല്‍ ഇടവകാംഗമാണ് ശില്പ എം പോള്‍  
തിരുവനന്തപുരം: സംസ്‌ഥാനത്തെ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ മെഡിക്കല്‍ വിഭാഗത്തില്‍ ശില്‍പ എം.പോള്‍ (എറണാകുളം) ഒന്നാംറാങ്ക്‌ നേടി. പി വിഷ്‌ണു പ്രസാദ്‌(കോഴിക്കോട്‌) രണ്ടാം റാങ്കും ടി.ആസാദ്‌ (കണ്ണൂര്‍) മൂന്നാം റാങ്കും കരസ്‌ഥമാക്കി. ശില്‍പ എം.പോള്‍ 944.75 മാര്‍ക്ക്‌ നേടി. പി.വിഷ്‌ണുപ്രസാദ്‌ 944.68 മാര്‍ക്കും ടി.ആസാദ്‌ 935.66 മാര്‍ക്കും നേടി.പട്ടികജാതി വിഭാഗത്തില്‍ ദേവു ദിലീപ്‌ (906.33- തിരുവനന്തപുരം), പി.ജിതിന്‍ (875.46- മലപ്പുറം) എന്നിവര്‍ ഒന്നും രണ്ടും റാങ്കുകള്‍ കരസ്‌ഥമാക്കി. പട്ടികവര്‍ഗ വിഭാഗത്തില്‍ എസ്‌.ആകാശ്‌ (793.19- ഇടുക്കി), മനു ഡയസ്‌ കണ്ടച്ചാംകുളം (744.77- തിരുവനന്തപുരം) എന്നിവര്‍ക്കാണ്‌ ഒന്നും രണ്ടും റാങ്കുകള്‍. മെഡിക്കല്‍ വിഭാഗത്തില്‍ കേരളം, ന്യൂഡല്‍ഹി, ദുബൈ എന്നിവിടങ്ങളിലെ 229 കേന്ദ്രങ്ങളിലായി 77,974 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 71,135 പേര്‍ റാങ്ക്‌ ലിസ്‌റ്റില്‍ ഇടംനേടി. യോഗ്യത നേടിയതില്‍ 49,467 വിദ്യാര്‍ഥികള്‍ പെണ്‍കുട്ടികളും 21,668 പേര്‍ ആണ്‍കുട്ടികളുമാണ്‌.

അഞ്ച് കുട്ടികള്‍ ചാലിയാറില്‍ മുങ്ങി മരിച്ചു


നിലമ്പൂര്‍: സഹോദരിമാരുടെ മക്കളായ അഞ്ച് കുട്ടികള്‍ ചാലിയാറില്‍ മുങ്ങിമരിച്ചു. ചാലിയാര്‍ പഞ്ചായത്തിലെ അത്തിക്കാട് വേങ്ങാട്ടില്‍ വിനുവിന്റെയും ലിസയുടെയും മക്കളായ അലീന(13), ഇരട്ട സഹോദരങ്ങളായ അമല്‍(10), അജയ്(10), വയനാട് മുട്ടില്‍ പഞ്ചായത്തിലെ വാഴവറ്റ വഴുതക്കാട്ടില്‍ മാത്യുവിന്റെയും ഫിലോമിനയുടെയും മക്കളായ ജിനുമാത്യു(15), ജൈനി മാത്യു(11) എന്നിവരാണ് മരിച്ചത്. ലിസയുടെ സഹോദരിയാണ് ഫിലോമിന.
ഹര്‍ത്താല്‍ ദിനമായ വ്യാഴാഴ്ച മൂന്നരയോടെയാണ് അപകടം. അത്തിക്കാട് ക്ഷേത്രത്തിന് സമീപമുള്ള മാംസമാല എന്ന കടവില്‍ ഫിലോമിനയോടൊപ്പം ഇറങ്ങിയതായിരുന്നു അഞ്ചുപേരും. കുളിക്കുന്നതിനിടെ അമല്‍ ആണ് ആദ്യം മുങ്ങിയത്. ഇതുകണ്ട് ഫിലോമിന വെള്ളത്തിലേക്ക് ചാടി. ഇരുവരെയും കാണാതായതോടെയാണ് ബാക്കി കുട്ടികള്‍ കൂടി രക്ഷിക്കാനായി പുഴയില്‍ചാടിയത്. അപ്പോഴേക്കും ഫിലോമിന അമലിനെ കരയ്‌ക്കെത്തിച്ചു. കരയില്‍ ബാക്കികുട്ടികളെ കാണാതായതോടെ ഇവര്‍ ബഹളംവെച്ചു. ഓടിയെത്തിയവര്‍ പുഴയിലിറങ്ങി മറ്റ് കുട്ടികളെയും കരയ്‌ക്കെത്തിച്ചു. ഉടന്‍ നിലമ്പൂര്‍ താലൂക്കാസ്പത്രിയില്‍ എത്തിച്ചെങ്കിലും ആരെയും രക്ഷപ്പെടുത്താനായില്ല.

മാമ്മലശ്ശേരി: പ്രാര്‍ത്ഥനായജ്ഞം ഒമ്പതുനാള്‍ പിന്നിട്ടു


പിറവം: മാമ്മലശ്ശേരി മാര്‍ മിഖായേല്‍ പള്ളിയില്‍ ആരാധനാ സ്വാതന്ത്ര്യത്തിനുവേണ്ടി യാക്കോബായ വിശ്വാസികള്‍ പള്ളിനടയില്‍ ആരംഭിച്ച അഖണ്ഡ പ്രാര്‍ത്ഥനാ യജ്ഞം വ്യാഴാഴ്ച ഒമ്പത് ദിവസം പിന്നിട്ടു. മെയ് 15ന് പ്രധാന പെരുന്നാളിനോടനുബന്ധിച്ച് അനിഷ്ട സംഭവങ്ങള്‍ ഉണ്ടായ പള്ളിയില്‍ പിറ്റേന്നാണ് യാക്കോബായ സഭ അഖണ്ഡ പ്രാര്‍ത്ഥന ആരംഭിച്ചത്. 
കണ്ടനാട് ഭദ്രാസനാധിപന്‍ മാത്യൂസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത കഴിഞ്ഞദിവസം പ്രാര്‍ത്ഥനാ പന്തലിലെത്തി. ഇടവകയില്‍ മഹാഭൂരിപക്ഷം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് പള്ളിയില്‍ ആരാധനാ സ്വാതന്ത്ര്യം ലഭിക്കുംവരെ പ്രാര്‍ത്ഥനാ യജ്ഞം തുടരുമെന്ന് മെത്രാപ്പോലീത്ത പറഞ്ഞു. വികാരി ഫാ. വര്‍ഗീസ് പുല്യാടേല്‍, ഫാ. എല്‍ദോസ് കക്കാടന്‍, ഫാ. ഷാജി പാറേക്കാട്ടില്‍, ഫാ. ഏലിയാസ് കാപ്പന്‍കുഴി, ഫാ. വര്‍ഗീസ് പനിച്ചിയില്‍, ഫാ. പൗലോസ് പുതിയാമഠം, ഫാ. റോയി മാത്യൂസ് മേപ്പാടം, എം.ജെ. മര്‍ക്കോസ് എന്നിവരും പ്രസംഗിച്ചു. 

Thursday, May 24, 2012

ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ മുഖ്യ മന്ത്രിയെ കണ്ടു.

ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം 

യാക്കോബായ സഭയ്ക്ക് നീതി ലഭിക്കുന്നില്ല - ശ്രേഷ്ഠ കാതോലിക്കാ ബാവയുടെ നേതൃത്വത്തില്‍ സഭയിലെ ബിഷപ്പുമാര്‍ ഒന്നടങ്കമെത്തി മുഖ്യമന്ത്രിയെ കണ്ടു.

തിരുവനന്തപുരം: സഭാതര്‍ക്കത്തില്‍ യാക്കോബായ സഭയ്ക്ക് നീതി ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ശ്രേഷ്ഠ കാതോലിക്കാ ബാവയുടെ നേതൃത്വത്തില്‍ സഭയിലെ ബിഷപ്പുമാര്‍ ഒന്നടങ്കമെത്തി മുഖ്യമന്ത്രിയെ കണ്ടു. എറണാകുളം ജില്ലയിലെ പള്ളികളിലാണ് പ്രശ്‌നങ്ങളേറെയും നിലനില്‍ക്കുന്നത്. സര്‍ക്കാര്‍ പക്ഷപാതപരമായാണ് പെരുമാറുന്നതെന്നും യാക്കോബായക്കാരായ വിശ്വാസികളെ തിരഞ്ഞുപിടിച്ച് മര്‍ദിക്കുകയും കേസില്‍ കുടുക്കുയും ചെയ്യുകയാണെന്നും ശ്രേഷ്ഠ കാതോലിക്കാ ബാവ ബസേലിയോസ് തോമസ് പ്രഥമന്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് മുമ്പായി നടത്തിയ പത്രസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. 

പിറവം ഉപതിരഞ്ഞെടുപ്പിനു മുന്നോടിയായി മുഖ്യമന്ത്രിയും മറ്റും സഭാനേതൃത്വവുമായി നടത്തിയ ചര്‍ച്ചയില്‍ ഒട്ടേറെ വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു. പള്ളികളിലെ ഭൂരിപക്ഷം നോക്കി തീരുമാനങ്ങള്‍ എടുക്കാമെന്നും ആരാധനയ്ക്കുള്ള സൗകര്യം ഒരുക്കാമെന്നുമായിരുന്നു വാഗ്ദാനത്തില്‍ പ്രധാനം. എന്നാല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സര്‍ക്കാര്‍ വാഗ്ദാനങ്ങളില്‍ നിന്ന് പിന്നാക്കം പോയി.മണ്ണത്തൂര്‍, കണ്ണ്യാട്ടുനിരപ്പ്, മാമലശ്ശേരി, പഴന്തോട്ടം എന്നിവിടങ്ങളിലെ പള്ളികളില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് ഇതിനുദാഹരണങ്ങളാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞ് അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോള്‍ തന്നെ വിശ്വാസികള്‍ക്കെതിരെ മര്‍ദനം അഴിച്ചുവിടുകയായിരുന്നു. ജാമ്യംപോലും കിട്ടാത്ത വകുപ്പുകള്‍ ഉപയോഗിച്ചാണ് വിശ്വാസികളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. 

90 മുതല്‍ 98 ശതമാനം വരെ യാക്കോബായക്കാര്‍ വരുന്ന ഇടവകകളില്‍പോലും സഭയ്ക്ക് ആരാധനാ സ്വാതന്ത്ര്യം പോലും ലഭിക്കുന്നില്ല. ഈ പള്ളികളില്‍ ന്യൂനപക്ഷം വരുന്ന ഓര്‍ത്തഡോക്‌സുകാരെ പുറംതള്ളണമെന്നല്ല സഭയുടെ ആവശ്യം. അവര്‍ക്കും ആരാധനയ്ക്ക് സമയം നിശ്ചയിച്ച് സൗകര്യം നല്‍കിക്കോട്ടെ. എന്നാല്‍ സര്‍ക്കാര്‍ അതിന് സൗകര്യം ഒരുക്കുന്നില്ല - ബാവ പറഞ്ഞു. 
സഭാവിശ്വാസികളെ മനഃപൂര്‍വം അടിച്ചൊതുക്കുന്ന സമീപനം അംഗീകരിക്കാനാകില്ല. കോടതിയോ സര്‍ക്കാരോ നിര്‍ദേശിക്കുന്ന മധ്യസ്ഥര്‍ മുമ്പാകെ സഭാപ്രശ്‌നം ചര്‍ച്ചചെയ്യാനും ഒത്തുതീര്‍ക്കാനും യാക്കോബായ സഭ തയ്യാറാണ്. മന്ത്രിസഭാ ഉപസമിതിയെ സര്‍ക്കാര്‍ നിയോഗിച്ചെങ്കിലും യാക്കോബായ സഭയെ മാനസാന്തരപ്പെടുത്തി ഓര്‍ത്തഡോക്‌സുകാര്‍ക്ക് കൂടുതല്‍ സൗകര്യം ചെയ്ത് നല്‍കാനായിരുന്നു ഉപസമിതി ശ്രമിച്ചത്. ഇത്രയധികം മര്‍ദനം ഉണ്ടായിട്ടും മന്ത്രിസഭാ ഉപസമിതി സഭയെ തിരിഞ്ഞുനോക്കുകപോലും ഉണ്ടായിട്ടില്ല - ബാവ പറഞ്ഞു. പിറവത്തടക്കം ഭരണം നിലനില്‍ക്കണമെന്ന നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍ തുടര്‍ന്നുണ്ടായ അനുഭവങ്ങള്‍ ഭാവികാര്യങ്ങളില്‍ കരുതലോടെ തീരുമാനമെടുക്കണമെന്നാണ് തങ്ങളെ പഠിപ്പിച്ചത് -കാതോലിക്കാ ബാവ പറഞ്ഞു. 
ശ്രേഷ്ഠ കാതോലിക്കാ ബാവയുടെ നേതൃത്വത്തില്‍ സഭയിലെ 25 ബിഷപ്പുമാരുടെ സംഘമാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സന്ദര്‍ശിച്ചത്. ബുധനാഴ്ച രാത്രി വൈകിയായിരുന്നു കൂടിക്കാഴ്ച. മുഖ്യമന്ത്രിയെ കാണുന്നതിനു മുമ്പായി ബിഷപ്പുമാരുടെ സംഘം ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായും ചര്‍ച്ച നടത്തി. 
സഭാ സിനഡിനുശേഷമാണ് ബിഷപ്പുമാര്‍ മുഖ്യമന്ത്രിയെ കാണാനെത്തിയത്. എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രിഗോറിയോസ്, ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, ക്‌നാനായ സമുദായ വലിയ മെത്രാപ്പോലീത്താ കുറിയാക്കോസ് മാര്‍ സേവേറിയോസ്,മുന്‍ മന്ത്രി ടി.യു.കുരുവിള എന്നിവര്‍ നേതൃത്വം നല്‍കി. 

യാക്കോബായ സഭയ്ക്ക് മൂവാറ്റുപുഴയില്‍ പുതിയ ഭദ്രാസനം


കൊച്ചി: യാക്കോബായ സുറിയാനി സഭ, മൂവാറ്റുപുഴ കേന്ദ്രമാക്കി പുതിയ ഭദ്രാസനം രൂപീകരിക്കാന്‍ തീരുമാനിച്ചു. കണ്ടനാട്, അങ്കമാലി ഭദ്രാസനങ്ങളിലെ ഒരു വിഭാഗം പള്ളികള്‍ ചേര്‍ത്തുണ്ടാക്കുന്ന ഈ ഭദ്രാസനത്തിന്റെ ചുമതല ഡോ. മാത്യൂസ് മാര്‍ അന്തിമോസിനാണ്. ഡല്‍ഹി, മുംബൈ ഭദ്രാസനങ്ങള്‍ക്കു പൂര്‍ണ ചുമതലയുള്ള മെത്രാപ്പൊലീത്തമാരെ നിയമിച്ചു. ഡല്‍ഹി ഭദ്രാസനത്തിന്റെ ചുമതല അഭി.സഖറിയാസ് മാര്‍ പോളിക്കാര്‍പ്പസിനും മുംബൈ ഭദ്രാസനത്തിന്റേത് തോമസ് മാര്‍ അലക്സാന്ദ്രയോസിനും ആയിരിക്കും. അങ്കാലി ഭദ്രാസനത്തിന്റെ ഹൈറേഞ്ച് മേഖലയുടെ ചുമതല ഏലിയാസ് മാര്‍ യൂലിയോസിനു നല്‍കും. 
തൃശൂര്‍ ഭദ്രാസനാധിപനായി അഭി.ഏലിയാസ് മാര്‍ അത്തനാസിയോസിനെ നിയമിച്ചു. തൃശൂരില്‍ നിന്ന് അഭി.കുര്യാക്കോസ് മാര്‍ യൌസേബിയോസിനെ കോതമംഗലം മേഖലയിലേക്കു മാറ്റി. സഭയ്ക്കു കീഴിലെ 'കേഫ യുടെ ചുമതല ഇദ്ദേഹത്തിനായിരിക്കും. മര്‍ത്തമറിയം വനിതാ സമാജത്തിന്റെ ചുമതല അഭി.മാത്യൂസ് മാര്‍ അന്തിമോസിനും സെന്റ് പോള്‍സ് മിഷന്റേത് അഭി.ഡോ.ഗീവര്‍ഗീസ് മാര്‍ കൂറിലോസിനും മാര്‍ ഗ്രിഗോറിയോസ് വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റേത് അഭി.ഡോ.കുര്യാക്കോസ് മാര്‍ തെയോഫിലോസിനും നല്‍കി. സഭയ്ക്കെതിരെയുണ്ടാവുന്ന പ്രശ്നങ്ങള്‍ നേരിടാന്‍ ക്രൈസിസ് മാനേജ്മെന്റ് ഗ്രൂപ്പിന് സിനഡ് രൂപം നല്‍കി. പുതിയ മാധ്യമ കമ്മിഷനും രൂപീകരിച്ചു. 29 മെത്രാപ്പൊലീത്തമാര്‍ പങ്കെടുത്ത സിനഡില്‍ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവാ അധ്യക്ഷനായിരുന്നു.

Wednesday, May 23, 2012

LUMINA 2012- The Annual Leadership Camp of Mor Gregorios Jacobite Students Movement will held at MSOT Seminary, Mulanthuruthy on June 1, 2 & 3


Mulanthuruthy: The Annual Leadership Training Camp of Mor Gregorios Jacobite Students Movement – LUMINA 2012 will held at Malankara Syrian Orthodox Theological Seminary, Udayagiri, Mulanthuruthy on June 1, 2 & 3. The camp is aimed for +1, +2 and college students. Eminent personalities will be leading the sessions of Personality Development, Psychology & Counseling, Mass Media & Communication, and Biblical & Liturgical in this camp. There will also be a group discussion and a cultural eve for the students to share their views and express their talents. The registration will be starting on 1st June 2.30 pm and there will be a nominal registration fee of Rs. 100/- per head. The camp is ready to accommodate at most 300 participants with an equal participation of boys and girls.
For More details,
Rev.Dn. Anish k. Joy:+919995047899,  Rev.Sr. Mereena:+919961570478
Rev.Sr. Elizabeth:+919946536270

പരിശുദ്ധ സുന്നഹദോസില്‍ പങ്കെടുക്കുന്ന സഭയിലെ മെത്രാപോലീതന്മാര്‍,ജീവിക്കുന്ന യാക്കൂബ് ബുര്‍ദ്ധാന,ശ്രേഷ്ഠ കാതോലിക്ക ഡോ. ബസേലിയോസ് തോമസ്‌ പ്രഥമന്‍ ബാവായോടൊപ്പം, പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്റെറില്‍.

Tuesday, May 22, 2012

മാമ്മലശ്ശേരി യാക്കോബായ സഭയെ സര്‍ക്കാര്‍ വഞ്ചിക്കുന്നു -ശ്രേഷ്ഠ കാതോലിക്ക


പിറവം: മാമ്മലശ്ശേരി മാര്‍ മിഖായേല്‍ പള്ളി പ്രശ്‌നത്തില്‍ സര്‍ക്കാര്‍ യാക്കോബായ സഭയെ വഞ്ചിക്കുകയാണെന്ന് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ പറഞ്ഞു. ആരാധനാ സ്വാതന്ത്ര്യത്തിന് വേണ്ടി സഭാ വിശ്വാസികള്‍ പള്ളിനടയില്‍ നടത്തുന്ന അഖണ്ഡ പ്രാര്‍ഥനാ യജ്ഞത്തില്‍ പ്രസംഗിക്കുകയായിരുന്നു ശ്രേഷ്ഠ ബാവ. പുത്തന്‍കുരിശ് പാത്രിയാര്‍ക്ക സെന്ററില്‍ തിങ്കളാഴ്ച നടന്ന സഭാ സുന്നഹദോസ് നിര്‍ത്തിവച്ച് സഭയിലെ മുഴുവന്‍ മെത്രാപ്പോലീത്തമാരും മാമ്മലശ്ശേരിയിലെത്തി. സഭയിലെ 26 മെത്രാപ്പോലീത്തമാരും പ്രര്‍ഥനാ യജ്ഞത്തിനെത്തിയിരുന്നു.
സ്ഥാപന ഉദ്ദേശ്യവും 1928ല്‍ ഇടവക യോഗം ഉണ്ടാക്കിയ ഉടമ്പടി പ്രകാരവും മാമ്മലശ്ശേരി പള്ളി യാക്കോബായ സഭയ്ക്ക് അവകാശപ്പെട്ടതാണെന്ന് ശ്രേഷ്ഠ ബാവ ചൂണ്ടിക്കാട്ടി. അനുകൂലമായ കോടതിവിധികള്‍ ഉണ്ടായിട്ടും പഴന്തോട്ടം പള്ളി കാര്യത്തിലും പത്തനംതിട്ട മാന്തളിര്‍ പള്ളി കാര്യത്തിലും സര്‍ക്കാര്‍ സഭയെ വഞ്ചിക്കുകയാണ് ചെയ്തത്. ശ്രേഷ്ഠ ബാവ കുറ്റപ്പെടുത്തി.
മാമ്മലശ്ശേരിയിലാണെങ്കില്‍ യാക്കോബായ വിഭാഗത്തെ പുറത്തുനിര്‍ത്തിക്കൊണ്ട് മറുഭാഗം നടത്തുന്ന നീക്കങ്ങളെ പിന്തുണയ്ക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഇനിയും അതംഗീകരിക്കാനാവില്ല. യാക്കോബായ വിഭാഗത്തിന് ആരാധനാ സ്വാതന്ത്ര്യം ലഭിച്ചിട്ടുമതി ഇനി പള്ളിയില്‍ ആരാധന തുടങ്ങാനെന്നും ശ്രേഷ്ഠ ബാവ പറഞ്ഞു.
സുന്നഹദോസ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, മാത്യൂസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത, ടി.യു. കുരുവിള എം.എല്‍.എ, സഭാ സെക്രട്ടറി തംബു ജോര്‍ജ് തുകലന്‍, വികാരി ഫാ. വര്‍ഗീസ് പുല്ല്യാട്ട് എന്നിവര്‍ പ്രസംഗിച്ചു.

Monday, May 21, 2012

ചരിത്രം സാക്ഷി - ശ്രേഷ്ഠ കാതോലിയ്ക്കാ ബാവയും അഭി മെത്രാപ്പോലിത്തമാരും മാമാലശ്ശേരി മാര്‍ മിഖായേല്‍ പള്ളിയിലേക്ക് എഴുന്നുള്ളിവന്നു.

ശ്രേഷ്ഠ കാതോലിയ്ക്കാ ആബൂന്‍ മോര്‍ ബസേലിയോസ് തോമസ്‌ പ്രഥമന്‍ ബാവ അനുഗ്രഹ പ്രഭാഷണം നടത്തുന്നു . 
സുന്നഹദോസ് സെക്രട്ടറി അഭി ജോസഫ്‌ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലിത്ത പ്രസംഗിക്കുന്നു 
More Photos.
മാമാലശ്ശേരി:ആരാധന സ്വാതന്ത്ര്യം ലഭിക്കണ മെന്നാവശ്യപ്പെട്ട്‌ മാമാലശ്ശേരി മാര്‍ മിഖായേല്‍ യാക്കോബായ സുറിയാനി പള്ളിയില്‍ നടക്കുന്ന പ്രാര്‍ത്ഥനാ യെന്ജ്ജത്തിനു  അനുഗ്രഹം ചൊരിയുന്നതിനായി ശ്രേഷ്ഠ കാതോലിയ്ക്കാ ആബൂന്‍ മോര്‍ ബസേലിയോസ് തോമസ്‌ പ്രഥമന്‍ ബാവയും മലങ്കര സഭയിലെ മെത്രാപ്പോലിത്തമാരും പള്ളിയിലേയ്ക്ക് എഴുന്നുള്ളിയത്‌ സഭ ചരിത്രത്തില്‍ സുവര്‍ണ്ണ ലിപികളില്‍ എഴുതപ്പെട്ടു.പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററില്‍ നടക്കുന്ന സുന്നഹദോസിന്റെ ഇടയില്‍ ആണ് അഭി.പിതാക്കന്മാര്‍ മാമാലശ്ശേരി മാര്‍ മിഖായേല്‍  ഇടവകയുടെ കണ്ണീരൊപ്പുന്നതിനായി  എത്തിയത് .തുടര്‍ന്ന് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവായുടെ മുഖ്യ  കാര്‍മികത്വത്തില്‍ സന്ധ്യ നമസ്ക്കാരം നടന്നു. 
മമലശ്ശേരി മാര്‍ മിഖായേല്‍ പള്ളി തുറന്നു യാക്കോബായ സഭയുടെ വൈദീകന്‍ കുര്‍ബ്ബാന ചൊല്ലാതെ ഈ സഹന സമരം അവസാനിപ്പിക്കുകയില്ലന്നു  ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ  അനുഗ്രഹ പ്രഭാഷണത്തില്‍ പറഞ്ഞു.ഈ സര്‍ക്കാര്‍ അധികാരത്തില്‍ കയറിയതില്‍ പിന്നെ യാക്കോബായ സഭ പീഡനം അനുഭവിക്കുകയാണന്നും, പോലീസ്  നെ ഉപയോഗിച്ച് സത്യാ വിശ്വാസികളെ അടിച്ചമര്‍ത്തുന്നത് ഇനിയും കണ്ടു നില്‍ക്കാന്‍ സഭയ്ക്ക് ആകില്ലന്നും ശ്രേഷ്ഠ ബാവ പറഞ്ഞു. 
മാമാല്ശ്ശേരി, പഴന്തോട്ടം, കണ്ണ്യട്ട് നിരപ്പ്, തുടങ്ങിയ പള്ളികളില്‍ ഓര്‍ത്തഡോക്സ് വിഭാഗത്തിനു ആളുകള്‍ ഇല്ലങ്കിലും ആ കുറവ് നികത്തി അവര്‍ക്ക് വേണ്ടി പോലീസ് പ്രവര്‍ത്തിക്കുകയാണന്നു സുന്നഹദോസ് സെക്രട്ടറി അഭി ജോസഫ്‌ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലിത്ത പറഞ്ഞു. മാമാലശ്ശേരി മാര്‍ മിഖായേല്‍ പള്ളിയില്‍ റിസീവര്‍ ഭരണം ആണെങ്കിലും അദ്ദേഹം ഓര്‍ത്തഡോക്സ് പക്ഷത്തിനു വേണ്ടി പ്രവത്തിക്കുന്ന  ആളായി തരം താണിരിക്കുന്നു.പോലീസ് പ്രൊട്ടക്ഷനില്‍ ഓര്‍ത്തഡോക്സ് വിഭാഗം വൈദീക ട്രസ്റ്റിയെ  പള്ളിയില്‍ പ്രവേശിപ്പിക്കാന്‍ രാഷ്ട്രീയ നേതൃത്വവും ജില്ലാ ഭരണ കൂടവും ഒത്താശ ചെയ്തു. കൂറ് മാറിയ വൈദീകര്‍ക്ക് പകരം യാക്കോബായ സഭയ്ക്ക് അവകാശപ്പെട്ട മൂന്നില്‍ രണ്ടു വീതം ലഭിക്കാതെ സഭ പിന്മാറില്ലന്നും അഭി മെത്രാപ്പോലിത്ത പറഞ്ഞു.ഇടവകയില്‍ ഭൂരിഭാഗം വരുന്ന യാക്കോബായ വിശ്വാസികളെ തല്ലി ചതച്ചു കള്ളകേസില്‍ കുടുക്കി പീഡിപ്പിച്ചു സഭയെ തകര്‍ക്കാമെന്ന ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ ആഗ്രഹം സത്യാ വിശ്വാസികളുടെ പ്രാര്‍ത്ഥനയ്ക്ക് മുന്‍പില്‍ വെറും സ്വപ്നം മാത്രമായി അവസാനിക്കുമെന്ന് ഇടവക മെത്രാപ്പോലിത്ത അഭി.മാത്യൂസ്‌ മാര്‍ ഇവാനിയോസ് പറഞ്ഞു. എത്തുപറഞ്ഞ വിശ്വാസം തല്ലി പറഞ്ഞു സഭയെ വിട്ടുപോയവര്‍ പള്ളിയും കൊണ്ട്  പോകാമെന്ന അവസ്ഥ നീതിന്യായ വ്യവസ്തതയോടുള്ള വെല്ലുവിളിയാന്നും അഭി.ഇടവക മെത്രാപ്പോലിത്ത പറഞ്ഞു.സഭ സെക്രട്ടറി ശ്രീ തമ്പു ജോര്‍ജ് തുകലന്‍ ,സഭയിലെ വൈദീകര്‍ ഉള്‍പ്പടെ നൂറു കണക്കിന് വിശ്വാസികളാണ് അഭി പിതാക്കന്മാര്‍ പള്ളിയിലേയ്ക്ക് എഴുന്നുള്ളുന്നതറിഞ്ഞു എത്തിച്ചേര്‍ന്നത്.  

Sunday, May 20, 2012

ഡെന്മാര്‍ക്ക്‌ സെന്റ്‌ മേരീസ് യാക്കോബായ സുറിയാനി പള്ളിയുടെ ആഭിമുഖ്യത്തില്‍ ഡെന്മാര്‍ക്കില്‍ മലയാളീ സംഗമം


ഡെന്മാര്‍ക്ക്‌ സെന്റ്‌ മേരീസ് യാക്കോബായ സുറിയാനി പള്ളിയുടെ ആഭിമുഖ്യത്തില്‍ ഡെന്മാര്‍ക്കില്‍ മലയാളീ സംഗമം .കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ടെന്മാര്കില്‍ വന്ന് താമസിച്ചു വരുന്ന മലയാളികള്‍ക്ക് ഒരുമിച്ചു കൂടുന്നതിനും പരസ്പരം പരിചയപെടുന്നതിനും അവസരം. ജാതിക്കും മതത്തിനും അധീതമായി മലയാളി സഹോദരങ്ങള്‍ എന്ന ചിന്തയില്‍ ഒരു കുടുംബമെന്ന സ്നേഹ കാഴ്ചപാടില്‍ കൂടുന്നതിനുള്ള അവസരം .രണ്ടായിരത്തി പന്ത്രണ്ടു ജൂണ്‍ മാസം ഒന്‍പതാം തീയതി (09 /06 /2012 ) രാവിലെ പത്തര മണി മുതല്‍ ടെന്മാര്കിലെ പ്രധാന ബീച്ചുകളില്‍ ഒന്നായ ക്ലാംബെന്‍ബര്‍ഗില്‍ വച്ച് സൗഹൃദം2012 എന്ന ഗ്രില്ലിംഗ് ഫെസ്റ്റ് നടത്തപെടുന്നു .ഈ മലയാളീ സംഗമത്തിലേക്കു ടെന്മാര്കിലെ മുഴുവന്‍ മലയാളികളെയും സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു .യു ലാന്‍ഡില്‍ നിന്നും മറ്റും വരുന്നവര്‍ക്ക് പ്രത്യേക താമസ സൗകര്യവും ക്രമീകരിക്കുന്നതാണ്.

മാമാലശ്ശേരി പള്ളിത്തര്‍ക്കം - യാക്കോബായ യൂത്ത് അസോസിയേഷന്‍ കണ്ടനാട് ഭദ്രാസനം വിശ്വാസ പ്രഖ്യാപന റാലി നടത്തി.

മാമാലശ്ശേരി മാര്‍ മിഖായേല്‍ യാക്കോബായ സുറിയാനി പള്ളിയില്‍ അതിക്രമിച്ചു കയറി സംഘര്‍ഷാവസ്ഥ സൃഷ്ടിച്ച ഓര്‍ത്തഡോക്സ് വിഭാഗം വൈദീക ട്രസ്റ്റി ഫാ ജോണ്‍സ്  കോനാടനെതിരെ നടപടിയെടുക്കണമെന്നും, യാക്കോബായ സഭയില്‍ നിന്നും കൂറുമാറിയ വൈദീകര്‍ക്ക് പകരം വൈദീകരെ ലഭിക്കണമെന്നും, ആരാധനാ സ്വാതന്ത്ര്യം ലഭിക്കണമെന്നാവശ്യപെട്ടും യാക്കോബായ യൂത്ത് അസോസിയേഷന്‍ കണ്ടനാട് ഭദ്രാസനം വിശ്വാസ പ്രഖ്യാപന റാലി നടത്തി.പിറവം രാജാധിരാജ സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനി കത്തീഡ്രലില്‍ നിന്നുമാരംഭിച്ച റാലി ഭദ്രാസന മെത്രാപ്പോലിത്ത അഭി .മാത്യൂസ്‌ മോര്‍ ഇവാനിയോസ് ഫ്ലാഗ് ഓഫ്‌ ചെയ്തു. 
നൂറു കണക്കിന് യുവാക്കള്‍ റാലിയില്‍ അണിനിരന്നു . ഭദ്രാസന വൈസ്  പ്രസിഡണ്ട്‌  ഫാ.എല്‍ദോസ് കക്കാട് , സെക്രട്ടറി  സിനോള്‍.വി.സാജു , റെജി പി വര്‍ഗീസ്‌. ജോണ്‍സന്‍ പുത്തന്‍കുരിശ്, ജിബി എന്നിവര്‍ നേതൃത്വം നല്‍കി. മാമാലശ്ശേരി മാര്‍ മിഘായേല്‍ പള്ളിയില്‍ എത്തിയ റാലി ശ്രേഷ്ഠ കാതോലിയ്ക്കാ ആബൂന്‍ മോര്‍ ബസേലിയോസ് തോമസ്‌ പ്രഥമന്‍ ബാവായുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. സുന്നഹദോസ് സെക്രട്ടറി അഭി ജോസഫ്‌ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലിത്ത, അഭി മാത്യൂസ്‌ മാര്‍ ഇവാവിയോസ് മെത്രാപോലിത്ത ,വികാരി ഫാ വര്‍ഗീസ്‌ പുല്ല്യട്ടെല്‍ , സഭ സെക്രട്ടറി തമ്പു ജോര്‍ജ് തുകലന്‍ ,സഭ സെക്രട്ടറി ജോര്‍ജ് മാത്യു തെക്കേത്തലയ്ക്കല്‍ എന്നിവര്‍ സംബന്ധിച്ചു.

പള്ളികളില്‍ പ്രശ്‌നം സൃഷ്‌ടിക്കുന്നവരെ നേരിടും: യാക്കോബായസഭ



കൊച്ചി: യാക്കോബായ സഭയുടെ ദേവാലയങ്ങളില്‍ ആസൂത്രിതമായി പ്രശ്‌നങ്ങള്‍ സൃഷ്‌ടിച്ച്‌ പള്ളി അടപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടിയുള്ള ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വത്തിന്റെ നീക്കങ്ങളെ ശക്‌തമായി നേരിടാന്‍ പുത്തന്‍കുരിശില്‍ ചേര്‍ന്ന സഭാ നേതൃയോഗം തീരുമാനം കൈക്കൊണ്ടു. 

മാമലശേരി മോര്‍ മിഖായേല്‍ സുറിയാനി പള്ളിയില്‍ ഓര്‍ത്തഡോക്‌സ് സഭയുടെ വൈദിക ട്രസ്‌റ്റി ഫാ. ജോണ്‍ ഏബ്രഹാം കോനാട്ടിന്റെ നേതൃത്വത്തില്‍ നടന്ന കൈയേറ്റശ്രമം നിയമവാഴ്‌ചയോടുള്ള വെല്ലുവിളിയാണെന്ന്‌ യോഗം വിലയിരുത്തി. 
വടക്കന്‍ മേഖലകളിലെ പ്രത്യേകിച്ച്‌ കണ്ടനാട്‌ ഭദ്രാസനത്തിലെ സഭയുടെ ദേവാലയങ്ങളില്‍ ഓര്‍ത്തഡോക്‌സ് വൈദിക ട്രസ്‌റ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന കൈയേറ്റ ശ്രമങ്ങള്‍ക്കെതിരേ വിശ്വാസികള്‍ കരുതലുള്ളവരായിരിക്കണമെന്ന്‌ നേതൃയോഗം ആഹ്വാനം ചെയ്‌തു.
മാമലശേരി ഇടവകയിലെ മഹാഭൂരിപക്ഷം വരുന്ന വിശ്വാസികളെ കള്ളക്കേസുകളില്‍ ഉള്‍പ്പെടുത്തി പീഡിപ്പിക്കുന്ന പോലീസിന്റെയും ജില്ലാ ഭരണകൂടത്തിന്റേയും നടപടികളില്‍ യോഗം പ്രതിഷേധിച്ചു.
സഭയുടെ ആവശ്യങ്ങള്‍ അധികാരികള്‍ ചെവിക്കൊള്ളുന്നില്ലെങ്കില്‍ സെക്രട്ടറിയേറ്റിലേക്ക്‌ സഹനസമരത്തിന്റെ വേദി മാറ്റുമെന്ന്‌ യോഗം മുന്നറിയിപ്പ്‌ നല്‍കി. സഭയുടെ ദേവാലയങ്ങള്‍ക്കും നേരെയുള്ള കൈയേറ്റ ശ്രമത്തിനെതിരേയും വിശ്വാസികളെ പീഡിപ്പിക്കുന്നതിനെതിരേയും എല്ലാ ദേവാലയങ്ങളിലും ഇന്ന്‌ വിശുദ്ധ കുര്‍ബാനക്കുശേഷം പ്രതിഷേധയോഗം ചേരണമെന്നും സഭയില്‍ സമാധാനമുണ്ടാകാന്‍ പ്രത്യേക പ്രാര്‍ഥനകള്‍ നടത്തണമെന്നും ശ്രേഷ്‌ഠ കാതോലിക്ക മോര്‍ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവാ ആഹ്വാനം ചെയ്‌തു. 
മെത്രാപോലീത്താമാരായ ജോസഫ്‌ മോര്‍ ഗ്രിഗോറിയോസ്‌, മാത്യൂസ്‌ മോര്‍ ഇവാനിയോസ്‌, കുര്യാക്കോസ്‌ മോര്‍ തെയോഫിലോസ്‌, മാത്യൂസ്‌ മോര്‍ അഫ്രേം, സഭാ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Saturday, May 19, 2012

മാമാലശ്ശേരി മാര്‍ മിഖായേല്‍ യാക്കോബായ സുറിയാനി പള്ളിയില്‍ ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ അനിശ്ചിതകാല പ്രാര്‍ത്ഥനാ യെഞ്ഞ്ജം ആരംഭിച്ചു.



മാമാലശ്ശേരി: ശ്രേഷ്ഠ കാതോലിയ്ക്കാ ആബൂന്‍ മോര്‍ ബസേലിയോസ് തോമസ്‌ പ്രഥമന്‍ ബാവ മാമാലശ്ശേരി മാര്‍ മിഖായേല്‍ യാക്കോബായ സുറിയാനി പള്ളിയില്‍ ആരാധനാ സ്വാതന്ത്ര്യം ലഭിക്കണമെന്നാവശ്യപെട്ടു അനിശ്ചിതകാല പ്രാര്‍ത്ഥനാ യെഞ്ഞ്ജം ആരംഭിച്ചു. സുന്നഹദോസ് സെക്രട്ടറി അഭി ജോസഫ്‌ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലിത്ത ,ഇടവക മെത്രാപ്പോലിത്ത അഭി മാത്യൂസ്‌ മാര്‍ ഈവാനിയോസ് , അഭി കുര്യാക്കോസ് മാര്‍ തെയോഫിലാസ് മെത്രാപ്പോലിത്ത എന്നിവരും സംബന്ധിക്കുന്നു. സഭയിലെ വൈദീകരും, നൂറുകണക്കിനു വിശ്വാസികളും പ്രാര്‍ത്ഥനയില്‍ സംബന്ധിക്കുന്നു. ഇന്ന് ഉച്ച കഴിഞ്ഞു ജില്ലാ കലക്ടര്‍ വിളിച്ചു ചേര്‍ത്ത ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ആരാധനാ സ്വാതന്ത്ര്യം ലഭിക്കുന്നത് വരെ ഈ സഹന സമരം മുന്നോട്ടു പോകുമെന്ന് ശ്രേഷ്ഠ ബാവ പറഞ്ഞു. 
 മാമാലശ്ശേരി മാര്‍ മിഖായേല്‍ യാക്കോബായ സുറിയാനി പള്ളിയില്‍ കൂറ് മാറിയ വൈദീകര്‍ക്ക് പകരം വൈദീകരെ ലഭിക്കുകയും , പള്ളിയില്‍ കുര്‍ബ്ബാന ചൊല്ലിയിട്ടല്ലാതെ ഈ പ്രാര്‍ത്ഥനാ യെഞ്ഞ്ജ ത്തില്‍ നിന്നും സഭ പിന്മാറില്ലന്നു സുന്നഹദോസ് സെക്രട്ടറി അഭി ജോസഫ്‌ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലിത്ത പറഞ്ഞു. സഭ സെക്രട്ടറി ശ്രീ തമ്പു ജോര്‍ജ് തുകലന്‍ പള്ളിയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.

നിര്‍ദ്ധനര്‍ക്ക് സഹായം നല്‍കി.

പെരുന്നാളിനോട് അനുബന്ധിച്ചു നിര്‍ധ്നരായവര്‍ക്ക് ഇടവക മെത്രാപോലീത്ത അഭി.കുര്യാക്കോസ് മോര്‍ യൌസേബിയോസ് സഹായം നല്‍കുന്നു.വികാരി റവ.ഫാദര്‍ യല്‍ദോ വര്‍ഗീസ്,സണ്ണി മാത്യു, കുര്യന്‍സഖറിയ, എ.കെ.കുര്യാക്കോസ്, പി.എസ്.ജോണ്‍സന്‍ എന്നിവര്‍ സമീപം.
നവിമുംബൈ:പനവേല്‍ യാക്കോബായ പള്ളിയില്‍ വി.ഗീവര്‍ഗ്ഗീസ്‌ സഹദായുടെ പെരുന്നാളിന് മുഖ്യകാര്‍മ്മികനായ ഇടവക മെത്രാപ്പോലീത്ത അഭി.കുര്യാക്കോസ് മോര്‍ യൌസേബിയോസ് മെത്രാപോലീത്ത വി.കുര്‍ബ്ബാന അര്‍പ്പിച്ചു.വികാരി റവ.ഫാദര്‍ യല്‍ദോ വര്‍ഗീസ്‌ സഹകാര്‍മ്മിഹത്വം വഹിച്ചു.

Zachariah Mathew- Award Winner of Mathrubhumi SEED 2011-2012 honoured by H.G Mor Thevodosios Mathews in Annual youth association camp held at St. Mary's JSO Church, Malabar Diocese


1667th Syrian Knanaya Annual Meeting held at Chingavanam




Chingavanam: 1667th Syrian Knanaya Annual Meeting held at chingavanam. The meeting was inaugurated by Honarable Minister of Finance Sri. K.M Mani . Honabable Minister Vayalar Ravi,  Minister Sri. K.C Joseph, Archbishop Kuriakose Mor Severiose, H.G Kuriakose Mor Gregoriose, Most Rev. Joseph Marthoma Metropolitan were also present.

Friday, May 18, 2012

സംസ്‌ഥാനത്തു ഭരണമില്ലാത്ത അവസ്‌ഥയെന്നു യാക്കോബായ സഭ

പോലീസ് മര്‍ദ്ധനത്തില്‍ പരുക്കേറ്റവരെ ശ്രേഷ്ഠ ബാവ സന്തര്‍ശിക്കുന്നു 
കോലഞ്ചേരി: സംസ്‌ഥാനത്തു നിലവില്‍ ഭരണമില്ലാത്ത അവസ്‌ഥയാണെന്നു ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവ. കോലഞ്ചേരി സെന്റ്‌ പീറ്റേഴ്‌സ് ആന്‍ഡ്‌ സെന്റ്‌ പോള്‍സ്‌ ചാപ്പലില്‍ നടന്ന പത്രസമ്മേളനത്തിലാണു ബാവ സര്‍ക്കാരിനെതിരേ ആഞ്ഞടിച്ചത്‌.മന്ത്രിമാരുടെ ഓഫീസുകളില്‍ നിയമിച്ചിട്ടുള്ള ഓര്‍ത്തഡോക്‌സ് വിഭാഗക്കാര്‍ മന്ത്രിമാരുടെ പേരില്‍ നീതിനിര്‍വഹണം വഴിതെറ്റിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഇവരുടെ സ്വാധീനത്താല്‍ യാക്കോബായ വിശ്വാസികള്‍ക്കു പീഡനമേല്‍ക്കുന്നു. സംസ്‌ഥാനത്തു ഭരണനിര്‍വഹണം നടക്കുന്നുണ്ടായിരുന്നെങ്കില്‍ വിശ്വാസികളെ മര്‍ദിക്കുന്ന അവസ്‌ഥയുണ്ടാകില്ലായിരുന്നു. മന്ത്രിസഭാ ഉപസമിതിയില്‍ യാക്കോബായ സഭ തൃപ്‌തരല്ലെന്നും സഭാംഗങ്ങളായ ജനപ്രതിനിധികളുടെ ഇടപെടല്‍ ഗുണം ചെയ്‌തില്ലെന്നും ബാവ പറഞ്ഞു.
സത്യവും നീതിയും നടപ്പാക്കാന്‍ നാലു മധ്യസ്‌ഥരെ നിയമിക്കണമെന്നും മാമലശ്ശേരി പള്ളിയില്‍ ഓര്‍ത്തഡോക്‌സ് വൈദിക ട്രസ്‌റ്റി എത്തിയതാണു പ്രശ്‌നങ്ങള്‍ സൃഷ്‌ടിച്ചതെന്നും വൈദിക സെമിനാരി റസിഡന്റ്‌ മെത്രാപ്പോലീത്ത ഡോ. കുര്യാക്കോസ്‌ മോര്‍ തെയോഫിലോസ്‌ പറഞ്ഞു. അധികാരകേന്ദ്രങ്ങളെ സ്വാധീനിച്ച്‌ സഭാസ്വത്തുക്കള്‍ കൈയേറിയും വിശ്വാസികളെ കള്ളക്കേസുകളില്‍പ്പെടുത്തിയും ഓര്‍ത്തഡോക്‌സ് വിഭാഗം ആസൂത്രിതനീക്കങ്ങള്‍ നടത്തുകയാണ്‌. വിശ്വാസികളെ മര്‍ദിക്കുകയും ജാമ്യമില്ലാവകുപ്പുകള്‍ ചേര്‍ത്തു കേസെടുക്കുകയും ചെയ്യുന്ന പോലീസ്‌ നീക്കത്തില്‍ സര്‍ക്കാരിന്റെ നിസംഗത സഭ ഗൗരവത്തോടെയാണു കാണുന്നതെന്നും മെത്രാപ്പോലീത്ത പറഞ്ഞു. മാമലശ്ശേരി ഇടവകയില്‍ ഇരുസഭകള്‍ക്കുമായി നല്‍കിയിരുന്ന തല്‍സ്‌ഥിതി പുനഃസ്‌ഥാപിച്ച്‌, ജനഹിതമനുസരിച്ചു തീരുമാനമുണ്ടാകണമെന്ന്‌ കണ്ടനാട്‌ ഭദ്രാസനാധിപന്‍ ഡോ. മാത്യൂസ്‌ മോര്‍ ഈവാനിയോസ്‌ മെത്രാപ്പോലീത്ത ആവശ്യപ്പെട്ടു. കൂറുമാറിയ വൈദികരെ സംരക്ഷിക്കുന്ന നിലപാടില്‍നിന്ന്‌ അധികാരികള്‍ പിന്മാറണം. സഭയുടെ അവകാശം മാമലശ്ശേരി ഇടവകയില്‍ സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സഭാ സെക്രട്ടറി തമ്പു ജോര്‍ജ്‌, സ്ലീബാ പോള്‍ വട്ടവേലില്‍ കോര്‍ എപ്പിസ്‌കോപ്പ, ഫാ. എല്‍ദോ കക്കാടന്‍, ഫാ. വര്‍ഗീസ്‌ പുല്യാട്ടേല്‍, സ്ലീബ ഐക്കരക്കുന്നത്ത്‌ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

കാത്തിരിപ്പിന്റെ ശുശ്രൂഷ തുടങ്ങി


യാക്കോബായ സഭ അങ്കമാലി മേഖലാ സുവിശേഷ സംഘം സംഘടിപ്പിക്കുന്ന 10 ദിവസം നീണ്ടുനില്‍ക്കുന്ന കാത്തിരിപ്പിന്റെ ശുശ്രൂഷ (പാറക്കലീത്ത) ആരംഭിച്ചു. അങ്കമാലി മേഖലയിലെ 28 പള്ളികളിലും വ്യാഴാഴ്ച സങ്കീര്‍ത്തന പാരായണ യജ്ഞം നടത്തി.
ആറു മണിക്കൂര്‍ നീണ്ട പാരായണ യജ്ഞത്തില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. ഓരോ പള്ളിയിലും വികാരിയുടെ നേതൃത്വത്തിലാണ് പാരായണം.
അങ്കമാലി സെന്റ് മേരീസ് കത്തീഡ്രലില്‍ ഫാ.പൗലോസ് അറയ്ക്കപറമ്പില്‍ പാരായണയജ്ഞം ഉദ്ഘാടനം ചെയ്തു. ഫാ.ജോര്‍ജ് വര്‍ഗീസ് അധ്യക്ഷനായി.ഫാ.പോള്‍ പാറയ്ക്ക, ഫാ.തോമസ് ബേബി, ഫാ.ഏല്യാസ് ഐപ്പ്, ഡീക്കന്‍ എബിന്‍ ഏല്യാസ്, പി.പി.തങ്കച്ചന്‍, ജോയി പോള്‍, ശുഭ ജോസഫ്, മോളി ഏല്യാസ് എന്നിവര്‍ നേതൃത്വം നല്‍കി.
വെള്ളിയാഴ്ച മഞ്ഞപ്ര സെന്റ്‌ജോര്‍ജ് പള്ളിയില്‍ രാവിലെ 10നും വൈകീട്ട് 6നും ധ്യാനയോഗം നടക്കും. ടൈറ്റസ് വര്‍ഗീസ് കോര്‍ എപ്പിസ്‌കോപ്പ ഉദ്ഘാടനം ചെയ്യും. ഫാ.എല്‍ദോസ് മഴുവഞ്ചേരി പറമ്പത്ത് അധ്യക്ഷനാകും.
19ന് രാവിലെ 9ന് മൂക്കന്നൂര്‍ സെന്റ് ജോര്‍ജ് സെഹിയോന്‍ പള്ളിയിലും ഉച്ചയ്ക്ക് ശേഷം 2ന് നെടുമ്പാശ്ശേരി സെന്റ്‌ജോര്‍ജ് പള്ളിയിലും കുട്ടികള്‍ക്കായി പഠനാരംഭധ്യാനം നടക്കും. 21ന് രാവിലെ 10നും വൈകീട്ട് 6നും ആഴകം സെന്റ്‌മേരീസ് ഹെര്‍മ്മോന്‍ പള്ളിയില്‍ ധ്യാനയോഗം നടക്കും. 22ന് വൈകീട്ട് 6ന് നായത്തോട് സെന്റ്‌ജോണ്‍സ് ചാപ്പലിലും 23ന് രാവിലെ 10ന് അങ്കമാലി സെന്റ്‌മേരീസ് കത്തീഡ്രലിലും 24ന് വൈകീട്ട് 6ന് കിടങ്ങൂര്‍ മാര്‍ ബസേലിയോസ് പള്ളിയിലും ധ്യാനയോഗങ്ങള്‍ നടക്കും.
25ന് രാവിലെ 10നും വൈകീട്ട് 6നും മേയ്ക്കാട് സെന്റ്‌മേരീസ് പള്ളിയിലായിരിക്കും ധ്യാനയോഗം. 26ന് രാവിലെ 9ന് തിരുവിലാവ് സെന്റ് ജോര്‍ജ് ചാപ്പലിലും ഉച്ചയ്ക്ക്‌ശേഷം 2ന് അങ്കമാലി സെന്റ് മേരീസ് കത്തീഡ്രലിലും കുട്ടികള്‍ക്കായി പ്രത്യേക ധ്യാനം ഉണ്ടാകും.

മതത്തിലും രാഷ്ട്രീയത്തിലും അക്രമപ്രവണത വര്‍ധിക്കുന്നു: ഗീവര്‍ഗീസ് മാര്‍ കൂറിലോസ്


കോട്ടയം: കേരളത്തില്‍ ഇന്ന് മതത്തിലും രാഷ്ട്രീയത്തിലും അക്രമപ്രവണത കൂടിവരികയാണെന്ന് യാക്കോബായസഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു. കോട്ടയത്ത് ജനകീയ പ്രതിരോധസമിതിയുടെ ആഭിമുഖ്യത്തില്‍ കൊലപാതകരാഷ്ട്രീയത്തിനെതിരെ നടത്തിയ ജനാധിപത്യസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

കൊലപാതകങ്ങളില്‍ രാഷ്ട്രീയപാര്‍ട്ടികളുടെ പങ്കാളിത്തമുണ്ടെന്ന വാര്‍ത്തകളാണ് പുറത്തു വരുന്നത്. എന്നാല്‍ സാംസ്‌കാരികനേതാക്കള്‍ പോലും ഇക്കാര്യത്തില്‍ പ്രതികരിക്കുന്നില്ല. മനുഷ്യത്വം നശിക്കുന്ന ജനതയാണ് ഇന്ന് കേരളത്തിലേത്. ആക്രമണങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ ശേഷിയില്ലാത്തവരായി മലയാളികള്‍ മാറിയതായും മെത്രാപ്പോലീത്ത പറഞ്ഞു. അഹിംസ പഠിപ്പിക്കുന്ന മതങ്ങള്‍പോലും അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നു. രാഷ്ട്രീയപാര്‍ട്ടികള്‍ ഗാന്ധിജിയെ മറക്കുന്നു. കൊലപാതക-അക്രമ രാഷ്ട്രീയത്തിനെതിരെ രാഷ്ട്രീയ-ജാതി-മത വ്യത്യാസങ്ങള്‍ക്കതീതമായി മനുഷ്യന്‍ ഒരുമിക്കണമെന്ന് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് പറഞ്ഞു. 

ഡോ. വി.വേണുഗോപാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കെ.ഭാസ്‌കരന്‍, റവല്യൂഷണറി ഡി.വൈ.എഫ്.ഐ. സംസ്ഥാന വൈസ് പ്രസിഡന്റ് ഷംനാസ്, അഡ്വ. ജോഷി ജേക്കബ്, ജോര്‍ജ് മുല്ലക്കര, പി.വി.കൃഷ്ണന്‍, എ.ശേഖര്‍, പ്രൊഫ. എന്‍.ഗോപാലകൃഷ്ണപ്പണിക്കര്‍, നൗഷാദ് എസ്. മുഹമ്മദ്, മിനി കെ. ഫിലിപ്പ്, ജയ്‌സണ്‍ ജേക്കബ് എന്നിവര്‍ സംസാരിച്ചു.

Thursday, May 17, 2012

മാമ്മലശ്ശേരി പള്ളി യാക്കോബായ വിഭാഗം അഖണ്ഡ പ്രാര്‍ഥനാ യജ്ഞം തുടങ്ങി


പിറവം: സഭാ തര്‍ക്കങ്ങളെ തുടര്‍ന്ന് പ്രധാന പെരുന്നാള്‍ മുടങ്ങിയ മാമ്മലശ്ശേരി മാര്‍ മിഖായേല്‍ പള്ളിയില്‍ യാക്കോബായ വിഭാഗം അനിശ്ചിതകാല അഖണ്ഡ പ്രാര്‍ഥനാ യജ്ഞം ആരംഭിച്ചു. പള്ളിയില്‍ പണ്ട് ഉണ്ടായിരുന്ന വീതക്രമം പുനഃസ്ഥാപിച്ച് മൂന്നില്‍ രണ്ട് വീതം യാക്കോബായ വിഭാഗത്തിന് കിട്ടണമെന്നാവശ്യപ്പെട്ടാണ് പ്രാര്‍ഥനാ യജ്ഞം തുടങ്ങിയിരിക്കുന്നത്.
ബുധനാഴ്ച പുലര്‍ച്ചെ യജ്ഞം ആരംഭിച്ചു. യാക്കോബായ വിഭാഗം വികാരി ഫാ. വര്‍ഗീസ് പുല്യാട്ടേലിന്റെ നേതൃത്വത്തിലാണ് അഖണ്ഡ പ്രാര്‍ഥനാ യജ്ഞം. മെത്രാപ്പോലീത്തമാരായ ഡോ. മാത്യൂസ് മാര്‍ ഈവാനിയോസ്, ഏലിയാസ് മാര്‍ യൂലിയോസ്, ഫാ. വര്‍ഗീസ് കളപ്പുരയ്ക്കല്‍, ഫാ. എല്‍ദോസ് കക്കാടന്‍, ഫാ. വര്‍ഗീസ് ഇച്ചിക്കോട്ടില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പള്ളി മതില്‍ക്കെട്ടിന് താഴെ പള്ളിനടയോട് ചേര്‍ന്ന് പന്തല്‍കെട്ടിയാണ് വിശ്വാസികള്‍ ഇരിപ്പുറപ്പിച്ചിരിക്കുന്നത്.
യാക്കോബായ വിഭാഗത്തിന് മൂന്നില്‍ രണ്ട് വീതം അനുവദിച്ചു കിട്ടുന്നതുവരെ പ്രാര്‍ഥനായജ്ഞം തുടരുമെന്ന് ഫാ. വര്‍ഗീസ് പുല്യാട്ടേല്‍ അറിയിച്ചു.
മെയ് 15നായിരുന്നു പള്ളിയില്‍ പ്രധാന പെരുന്നാള്‍. എന്നാല്‍ സംഘര്‍ഷത്തെ തുടര്‍ന്ന് പെരുന്നാള്‍ ചടങ്ങുകള്‍ മുഴുമിക്കാനായില്ല. കല്ലേറിനും ലാത്തിച്ചാര്‍ജിനുമിടയില്‍ ആണ്ടിലൊരിക്കല്‍ നടക്കുന്ന പെരുന്നാള്‍ കുര്‍ബാനയടക്കമുള്ള ചടങ്ങുകള്‍ മുടങ്ങി. പെരുന്നാളിന് ഉയര്‍ത്തിയ കൊടി താഴ്ത്തിയിട്ടുമില്ല. ജില്ലാ കളക്ടര്‍ വിളിച്ചുകൂട്ടിയ അനുരഞ്ജന യോഗവും അലസിപ്പിരിഞ്ഞു. എന്നാല്‍ നിലവിലുള്ള സ്ഥിതി തുടരാനും ഞായറാഴ്ചകളില്‍ പതിവുപോലെ കുര്‍ബാന നടത്താനും കളക്ടര്‍ അനുമതി നല്‍കി. ഈ തീരുമാനം ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് മാത്രമേ ഗുണം ചെയ്യൂവെന്ന് യാക്കോബായ വിഭാഗത്തിന് പരാതിയുണ്ട്. ഓര്‍ത്തഡോക്‌സ് പക്ഷക്കാരായ രണ്ട് വികാരിമാര്‍ മാത്രമാണ് ഇപ്പോള്‍ പള്ളിയില്‍ ശുശ്രൂഷകള്‍ നടത്തുന്നത്. യാക്കോബായ വിഭാഗത്തിന് നിലവില്‍ വൈദികരില്ല.നിലവിലുള്ള സ്ഥിതി തുടര്‍ന്നാല്‍ യാക്കോബായ വിഭാഗത്തിന് വൈദികരുണ്ടാവില്ല. അതിനാലാണ് യാക്കോബായ വിഭാഗം വീണ്ടും സമരരംഗത്തിറങ്ങിയിരിക്കുന്നത്.

Tuesday, May 15, 2012

Jacobite Syrian Orthodox Youth Association All India Camp concluded


 
View Photos
Malabar: Annual youth association camp concluded here at Malabar St. Mary's JSO Church.

Camp started with the registration of the youth association members from different parts of India. Close to 800 members got registered. H.G Mor Thevodosios Mathews ( Kollam diocese & President of Youth Association) hoisted the flag which marked the official beginning of the camp. H.G Mor Thevodosios Mathews, H.B Catholicos Dr. Baselios Thomas I lead the evening prayer held inside the church.
H.B Catholicos Dr. Baselios Thomas I inaugurated the camp during a public function held after the evening prayer. H.G Mor Osthatheos Pathrose  (Bangalore Diocese ), H.G Dr. Mor Coorilose  Geevarghese (Niranam diocese), H.G Mor Philoxenos Zacharias (Malabar Diocese)blessed the occasion with their speeches. Mor Irenios presided over the meeting. Facilitation speeches were delivered by Church Vicar Rev Fr. George. Youth Association General Secretary Biju Sacharia delivered the vote of thanks. All the previous general Secretaries of the Youth Association was honored during the meeting. Dinner break was followed by the ice breaking / introduction of camp members & Theme presentation by  Mor Thevodosios.

മാമാലശ്ശേരി പള്ളിയില്‍ അതിക്രമിച്ചു കയറിയ ഫാ ജോണ്‍സ് കോനാടനെ വിശ്വാസികള്‍ തടഞ്ഞു വച്ചു.

റവന്യൂ അഡ്മിനിസ്ട്രെഷനും (ആര്‍.ഡി.ഒ ,തഹസില്ധാര്‍ ) പോലീസും (എസ് പി , ഡി.വൈ.എസ് പി, നാല് സി ഐ മാര്‍ , 3 ബസ്‌ , 37 ജീപ്പ് പോലീസ് )ഒത്താശ ചെയ്തിട്ടും ഫാ.ജോണ്‍സ് കോനാടന് യാക്കോബായ സഭയുടെ പ്രതിരോധത്തെ മറികടന്നു മാമാലശ്ശേരി മാര്‍ മിഖായേല്‍ യാക്കോബായ സുറിയാനി പള്ളിയില്‍ കയറാന്‍ സാധിച്ചില്ല. 
മാമാലശ്ശേരി:  മാര്‍ മിഖായേല്‍ യാക്കോബായ സുറിയാനി പള്ളിയില്‍ ഓര്‍ത്തഡോക്സ്  വിഭാഗം വൈദീക സെക്രട്ടറി ഫാ ജോണ്‍സ് കോനാടന്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ചതിനെതുടര്‍ന്നു പള്ളിയില്‍ സംഘര്‍ഷം ഉണ്ടായി. ഇതിനെത്തുടര്‍ന്ന് സ്ത്രീകള്‍ അടക്കമുള്ള വിശ്വാസികള്‍ പള്ളി അകത്തു നിന്നും പൂട്ടി സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ളവര്‍ക്ക് നേരെ പോലീസ് ലാത്തി വീശി.അനേകം പേര്‍ക്ക് പരുക്ക് പറ്റി. സംഘര്‍ഷത്തില്‍ വൈദീക സെക്രട്ടറിസഞ്ചരിച്ച കാര്‍ തകര്‍ന്നു.വന്‍ പോലീസിന്റെ  അകമ്പടിയോടെയാണ്  അതിക്രമം നടന്നത്. നിലവിലുള്ള സ്റ്റാറ്റസ്കോ മറികടന്നാണ്  ഓര്‍ത്തഡോക്സ് വിഭാഗം പള്ളിയില്‍ എഴിന്മേല്‍ കുര്‍ബ്ബാനയ്ക്ക് ശ്രമിച്ചത്‌. സംഭവത്തെ തുടര്‍ന്ന് യാക്കോബായ സഭ വിശ്വാസികള്‍ പള്ളിയ്ക്ക് മുന്‍പില്‍ പ്രാര്‍ത്ഥനാ യെഞ്ഞ്ജം ആരംഭിച്ചു.മുവാറ്റുപുഴ ആര്‍ ഡി ഒ , എസ് .പി , ഡി വൈ എസ്  പി, തഹസില്ധാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സ്ഥലത്ത് ഉണ്ടായിരുന്നു. സഭ ട്രസ്റ്റി തമ്പു ജോര്‍ജ് തുകലന്‍ ,ട്രസ്റ്റി ജോര്‍ജ് മാത്യു തെക്കേതലക്കന്‍ എന്നിവര്‍ ആര്‍ ഡി ഒ ആയി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു തീരുമാനമാകുന്നത് വരെ പള്ളി അടയ്ക്കാന്‍ തീരുമാനമായി.പോലീസ് അകമ്പടിയോടെ ഫാ ജോണ്‍സ് കോനാടനെ പള്ളിയില്‍ നിന്നും ഇറക്കികൊണ്ട്‌ പോയി. തുടര്‍ന്ന് ഇടവക മെത്രാപോലിത്ത അഭി മാത്യൂസ്‌ മാര്‍ ഇവാനിയോസ് ,അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് , അഭി സഖറിയ മാര്‍ പോളിക്കാര്‍പ്പാസ് എന്നിവരുടെ നേത്രുത്വത്തില്‍ പള്ളി മുറ്റത്ത്‌ പ്രാര്‍ത്ഥന നടത്തി.

Monday, May 14, 2012

Dukhrono of Mor Geevarghese Sahado Concluded at St. George JSO Patriarchal Church, Puthupally

heos Ishaq lethe Holy Penta Mass
 
ViewPhotos   ViewPhotos
Flag post processionPhotos
PUTHUPALLY: The feast of St. George at St. George JSO Patriarchal Church here concluded. Metropolitan for  Mylapore & Delhi Diocese, Mor Osthatheos Ishaq led Holy Penta Mass on May 13th, Sunday, the main day of the feast. Later Rassa, Vechoott held. Thousands of faithful attended the feast.
Government of Kerala declared Puthupally and surroundings as festival area on the occasion of Perunnal of St. George JSO Patriarchal Church.

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.