അങ്കമാലി: യാക്കോബായ സഭ അങ്കമാലി മേഖല സുവിശേഷസംഘം ''കാത്തിരിപ്പിന്റെ ശുശ്രൂഷ''യുടെ ഭാഗമായി സംഘടിപ്പിച്ച ധ്യാനപരമ്പര സമാപിച്ചു.
അങ്കമാലി സെന്റ് മേരീസ് കത്തീഡ്രലില്‍ നടന്ന സമാപനസമ്മേളനം ഏല്യാസ് മോര്‍ യൂലിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനംചെയ്തു. ഫാ. ഇട്ടൂപ്പ് ആലുക്കല്‍ അധ്യക്ഷനായി. ടൈറ്റസ് വര്‍ഗീസ് കോര്‍ എപ്പിസ്‌കോപ്പ, വര്‍ഗീസ് അരീക്കല്‍ കോര്‍ എപ്പിസ്‌കോപ്പ, ഫാ. പൗലോസ് അറയ്ക്കപറമ്പില്‍, ഫാ. പോള്‍ പാറയ്ക്ക, ഫാ. ജോര്‍ജ് വര്‍ഗീസ്, ഫാ. വര്‍ഗീസ് പാലയില്‍, ഫാ. ജിബി യോഹന്നാന്‍, ഫാ. കെ.ഐ. ജോര്‍ജ്, ഫാ. തോമസ് ബേബി, ഫാ. കെ.ടി. യാക്കോബ്, ഫാ. എല്‍ദോ ചെറിയാന്‍, പി.പി. ഷൈജന്‍, റോബി എബ്രഹാം, പി.പി. തങ്കച്ചന്‍, ജോയി പോള്‍ എന്നിവര്‍ പ്രസംഗിച്ചു.
പൊന്തിക്കൊസ്തി പെരുന്നാളിനോടനുബന്ധിച്ചാണ് 10 ദിവസത്തെ കാത്തിരിപ്പിന്റെ ശുശ്രൂഷ സംഘടിപ്പിച്ചത്. ഞായറാഴ്ച അങ്കമാലി മേഖലയിലെ എല്ലാ യാക്കോബായ പള്ളികളിലും കുര്‍ബാന, പൊന്തിക്കൊസ്തി ശുശ്രൂഷകള്‍ എന്നിവയുണ്ടാകും.
No comments:
Post a Comment