സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Friday, May 25, 2012

മെഡിക്കല്‍ പ്രവേശനം: ഒന്നാം റാങ്ക്‌ ശില്‍പ എം. പോളിന്‌


കുറുപ്പംപടി സെന്‍റ് മേരീസ്‌ യാക്കോബായ കത്തീഡ്രല്‍ ഇടവകാംഗമാണ് ശില്പ എം പോള്‍  
തിരുവനന്തപുരം: സംസ്‌ഥാനത്തെ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ മെഡിക്കല്‍ വിഭാഗത്തില്‍ ശില്‍പ എം.പോള്‍ (എറണാകുളം) ഒന്നാംറാങ്ക്‌ നേടി. പി വിഷ്‌ണു പ്രസാദ്‌(കോഴിക്കോട്‌) രണ്ടാം റാങ്കും ടി.ആസാദ്‌ (കണ്ണൂര്‍) മൂന്നാം റാങ്കും കരസ്‌ഥമാക്കി. ശില്‍പ എം.പോള്‍ 944.75 മാര്‍ക്ക്‌ നേടി. പി.വിഷ്‌ണുപ്രസാദ്‌ 944.68 മാര്‍ക്കും ടി.ആസാദ്‌ 935.66 മാര്‍ക്കും നേടി.പട്ടികജാതി വിഭാഗത്തില്‍ ദേവു ദിലീപ്‌ (906.33- തിരുവനന്തപുരം), പി.ജിതിന്‍ (875.46- മലപ്പുറം) എന്നിവര്‍ ഒന്നും രണ്ടും റാങ്കുകള്‍ കരസ്‌ഥമാക്കി. പട്ടികവര്‍ഗ വിഭാഗത്തില്‍ എസ്‌.ആകാശ്‌ (793.19- ഇടുക്കി), മനു ഡയസ്‌ കണ്ടച്ചാംകുളം (744.77- തിരുവനന്തപുരം) എന്നിവര്‍ക്കാണ്‌ ഒന്നും രണ്ടും റാങ്കുകള്‍. മെഡിക്കല്‍ വിഭാഗത്തില്‍ കേരളം, ന്യൂഡല്‍ഹി, ദുബൈ എന്നിവിടങ്ങളിലെ 229 കേന്ദ്രങ്ങളിലായി 77,974 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 71,135 പേര്‍ റാങ്ക്‌ ലിസ്‌റ്റില്‍ ഇടംനേടി. യോഗ്യത നേടിയതില്‍ 49,467 വിദ്യാര്‍ഥികള്‍ പെണ്‍കുട്ടികളും 21,668 പേര്‍ ആണ്‍കുട്ടികളുമാണ്‌.

എന്‍ജിനീയറിംഗ്‌ പ്രവേശന പരീക്ഷയ്‌ക്കു യോഗ്യത നേടിയവരുടെ സ്‌കോര്‍ മാത്രമാണ്‌ പ്രഖ്യാപിച്ചത്‌. വിദ്യാഭ്യാസമന്ത്രി അബ്‌ദുറബ്ബാണ്‌ ഫലം പ്രഖ്യാപിച്ചത്‌.

മെഡിക്കല്‍ വിഭാഗത്തില്‍ എബിന്‍ കെ.സെബാസ്‌റ്റ്യന്‍ (934.89- ഇടുക്കി), മുഹമ്മദ്‌ ഫൈസല്‍ ഹസന്‍ (934.82- എറണാകുളം), കെ.ടി.ഫസില്‍(934.64-മലപ്പുറം), എന്‍ മുഹമ്മദ്‌ റാഫി(934.61- പാലക്കാട്‌), സച്ചിന്‍ തോമസ്‌(934.54- എറണാകുളം), ആര്‍.എസ്‌ ശരത്‌(931.47- കൊല്ലം), ബികാസ്‌ കീത്താടത്ത്‌(930.46- തിരുവനന്തപുരം) എന്നിവര്‍ യഥാക്രമം നാലു മുതല്‍ 10 വരെയുള്ള റാങ്കുകള്‍ നേടി. ആണ്‍കുട്ടികളില്‍ നിന്നും 53 പേരും പെണ്‍കുട്ടികളില്‍നിന്നും 47 പേരും ആദ്യ 100 റാങ്കില്‍ ഇടംനേടി. 
തിരുവനന്തപുരം ജില്ലയില്‍നിന്നും 12 പേരും കോഴിക്കോടുനിന്നു 12 പേരും കൊല്ലത്തുനിന്നു 11 പേരും മലപ്പുറത്തു നിന്നും 10പേരുമാണ്‌ ആദ്യ 100 റാങ്ക്‌ ലിസ്‌റ്റില്‍ ഇടംനേടിയത്‌. ആദ്യ അവസരത്തില്‍ പരീക്ഷയെഴുതിയതില്‍ 41 പേരും രണ്ടാമത്തെ അവസരത്തില്‍ 59 പേരുമാണ്‌ ആദ്യ 100 റാങ്കില്‍ ഇടംനേടിയിരിക്കുന്നത്‌. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 439 പേരും എ.ഐ.എസ്‌.എസ്‌.സി.ഇ (സി.ബി.എസ്‌.ഇ) വിഭാഗത്തില്‍ 527 പേരും ഐ.എസ്‌.സി.ഇ(സി.ഐ.എസ്‌.സി.ഇ) വിഭാഗത്തില്‍ 30 പേരും കേരളത്തിനു പുറത്തുനിന്നും എച്ച്‌.എസ്‌.ഇ, വി.എച്ച്‌.എസ്‌.ഇ പരീക്ഷയെഴുതിയ മൂന്നുപേരും ആദ്യ ആയിരം റാങ്കില്‍ സ്‌ഥാനംപിടിച്ചു. 
വി.എച്ച്‌.എസ്‌.ഇ വിഭാഗത്തില്‍ നിന്നും ഒരാള്‍ പോലും ആദ്യത്തെ ആയിരം റാങ്കില്‍ ഇടം നേടിയില്ല. 
മെഡിക്കല്‍ പ്രവേശന പരിക്ഷയുടെ റാങ്ക്‌ ലിസ്‌റ്റിനൊപ്പം എന്‍ജിനീയറിംഗ്‌ പ്രവേശന പരീക്ഷയ്‌ക്ക് യോഗ്യത നേടിയവരുടെ സ്‌കോറും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. പ്ലസ്‌ടു മാര്‍ക്കുകൂടി പരിഗണിച്ചു റാങ്ക്‌ ലിസ്‌റ്റ് തയ്യാറാക്കേണ്ടതിനാല്‍ എന്‍ജിനീയറിംഗ്‌ പ്രവേശന പരീക്ഷയുടെ റാങ്ക്‌ ലിസ്‌റ്റ് ജൂണ്‍ അവസാനവാരം പ്രസിദ്ധീകരിക്കുമെന്നു വിദ്യാഭ്യാസമന്ത്രി അറിയിച്ചു. എന്‍ജിനീയറിംഗ്‌ വിഭാഗത്തില്‍ 307 കേന്ദ്രങ്ങളിലായി പരീക്ഷയെഴുതിയ 1,06,071 വിദ്യാര്‍ഥികളില്‍ 77,510 പേര്‍ യോഗ്യത നേടി. ഇതില്‍ 40,128 പേര്‍ ആണ്‍കുട്ടികളും 37,382 പേര്‍ പെണ്‍കുട്ടികളുമാണ്‌. 
വിവിധ കാരണങ്ങളാല്‍ മെഡിക്കല്‍ വിഭാഗത്തില്‍ 210 പേരുടേയും എന്‍ജിനീയറിംഗ്‌ വിഭാഗത്തില്‍ 207 പേരുടേയും ഫലം തടഞ്ഞു. 
എന്‍ജിനീയറിംഗ്‌ പ്രവേശന പരീക്ഷയില്‍ യോഗ്യത നേടിയ വിദ്യാര്‍ഥികളുടെ രണ്ടാംവര്‍ഷ യോഗ്യതപരീക്ഷ(പ്ലസ്‌ടു, സി.ബി.എസ്‌.ഇ, ഐ.സി.എസ്‌.ഇ)യ്‌ക്ക് മാത്ത്‌സ്, ഫിസിക്‌സ്, കെമിസ്‌ട്രി എന്നീ വിഷയങ്ങളില്‍ ലഭിച്ച മാര്‍ക്കും പ്രവേശന പരീക്ഷയ്‌ക്ക് ലഭിച്ച സ്‌കോറും തുല്യഅനുപാതത്തില്‍ പരിഗണിച്ച്‌ സ്‌റ്റാന്റര്‍ഡൈസേഷന്‍ പ്രക്രിയയ്‌ക്ക് വിധേയമാക്കിയാകും എന്‍ജിനീയറിംഗ്‌ പ്രവേശന പരീക്ഷയുടെ റാങ്ക്‌ ലിസ്‌റ്റ് തയാറാക്കുന്നത്‌. 
ഇതിനായി കേരളത്തിലേയും വിവിധ സംസ്‌ഥാനങ്ങളിലേയും വിദേശത്തേയും മുപ്പതോളം ബോര്‍ഡുകളില്‍ നിന്നും പരീക്ഷയെഴുതിയ വിദ്യാര്‍ഥികളുടെ മാര്‍ക്കുകള്‍ ശേഖരിക്കുന്നതിന്‌ നടപടി സ്വീകരിച്ചിട്ടുണ്ട്‌. ഇതുലഭിച്ചാലുടന്‍ മാര്‍ക്ക്‌ സമീകരണം സംബന്ധിച്ച്‌ നടപടികള്‍ എത്രയും വേഗത്തില്‍ പൂര്‍ത്തീകരിച്ച്‌ ജുണ്‍ അവസാനം റാങ്ക്‌ ലിസ്‌റ്റ് പ്രസിദ്ധീകരിക്കും. ഈവര്‍ഷത്തെ മെഡിക്കല്‍/എന്‍ജിനീയറിംഗ്‌ കോഴ്‌സുകളിലേക്കുള്ള ഓപ്‌ഷന്‍ ജൂണ്‍ 14 മുതല്‍ ക്ഷണിച്ചുതുടങ്ങും. ആദ്യഘട്ട അലോട്ട്‌മെന്റ്‌ ജൂലൈ മൂന്നിന്‌ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.