സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Friday, May 25, 2012

അഞ്ച് കുട്ടികള്‍ ചാലിയാറില്‍ മുങ്ങി മരിച്ചു


നിലമ്പൂര്‍: സഹോദരിമാരുടെ മക്കളായ അഞ്ച് കുട്ടികള്‍ ചാലിയാറില്‍ മുങ്ങിമരിച്ചു. ചാലിയാര്‍ പഞ്ചായത്തിലെ അത്തിക്കാട് വേങ്ങാട്ടില്‍ വിനുവിന്റെയും ലിസയുടെയും മക്കളായ അലീന(13), ഇരട്ട സഹോദരങ്ങളായ അമല്‍(10), അജയ്(10), വയനാട് മുട്ടില്‍ പഞ്ചായത്തിലെ വാഴവറ്റ വഴുതക്കാട്ടില്‍ മാത്യുവിന്റെയും ഫിലോമിനയുടെയും മക്കളായ ജിനുമാത്യു(15), ജൈനി മാത്യു(11) എന്നിവരാണ് മരിച്ചത്. ലിസയുടെ സഹോദരിയാണ് ഫിലോമിന.
ഹര്‍ത്താല്‍ ദിനമായ വ്യാഴാഴ്ച മൂന്നരയോടെയാണ് അപകടം. അത്തിക്കാട് ക്ഷേത്രത്തിന് സമീപമുള്ള മാംസമാല എന്ന കടവില്‍ ഫിലോമിനയോടൊപ്പം ഇറങ്ങിയതായിരുന്നു അഞ്ചുപേരും. കുളിക്കുന്നതിനിടെ അമല്‍ ആണ് ആദ്യം മുങ്ങിയത്. ഇതുകണ്ട് ഫിലോമിന വെള്ളത്തിലേക്ക് ചാടി. ഇരുവരെയും കാണാതായതോടെയാണ് ബാക്കി കുട്ടികള്‍ കൂടി രക്ഷിക്കാനായി പുഴയില്‍ചാടിയത്. അപ്പോഴേക്കും ഫിലോമിന അമലിനെ കരയ്‌ക്കെത്തിച്ചു. കരയില്‍ ബാക്കികുട്ടികളെ കാണാതായതോടെ ഇവര്‍ ബഹളംവെച്ചു. ഓടിയെത്തിയവര്‍ പുഴയിലിറങ്ങി മറ്റ് കുട്ടികളെയും കരയ്‌ക്കെത്തിച്ചു. ഉടന്‍ നിലമ്പൂര്‍ താലൂക്കാസ്പത്രിയില്‍ എത്തിച്ചെങ്കിലും ആരെയും രക്ഷപ്പെടുത്താനായില്ല.


വെള്ളത്തില്‍ നിന്നെടുക്കുമ്പോള്‍ കുട്ടികള്‍ക്ക് ചലനമുണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. 50 മീറ്റര്‍ ചുറ്റളവില്‍നിന്നാണ് എല്ലാവരെയും മുങ്ങിയെടുത്തത്. നിലമ്പൂര്‍ താലൂക്കാസ്പത്രിയില്‍ പോലീസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കിയതിനുശേഷം എസ്.പിയുടെ നിര്‍ദ്ദേശാനുസരണം പോസ്റ്റ്‌മോര്‍ട്ടം ഒഴിവാക്കി മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ജില്ലാ കളക്ടര്‍ എം.സി. മോഹന്‍ദാസ്, എസ്.പി. കെ. സേതുരാമന്‍, നിലമ്പൂര്‍ നഗരസഭാ ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത്, ഡിവൈ.എസ്.പി വിജയകുമാര്‍, എം.ഐ. ഷാനവാസ് എം.പി, പി.വി. അബ്ദുള്‍ വഹാബ്, തഹസില്‍ദാര്‍ എം. അബ്ദുള്‍സലാം എന്നിവര്‍ ആസ്പത്രിയിലും മരിച്ചവരുടെ വീട്ടിലുമെത്തി.
അലീന, അമല്‍, അജയ് എന്നിവരുടെ മൃതദേഹങ്ങള്‍ വെള്ളിയാഴ്ച രാവിലെ നിലമ്പൂര്‍ ലിറ്റില്‍ ഫ്ലവര്‍ ഫൊറോന ദേവാലയ സെമിത്തേരിയിലും ജിനുവിന്റെയും ജൈനിയുടേയും മൃതദേഹങ്ങള്‍ വെള്ളിയാഴ്ച രാവിലെ 11ന് വാഴവറ്റ സെന്‍റ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയിലും സംസ്‌കരിക്കും. വയനാട്ടിലേക്ക് മൃതദേഹം രാത്രിതന്നെ കൊണ്ടുപോയി. ഫിലോമിനയും കുട്ടികളും കഴിഞ്ഞദിവസമാണ് അത്തിക്കാട്ടിലെ കുടുംബവീട്ടില്‍ എത്തിയത്. കാക്കവയല്‍ ഗവ. ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളാണ് ജിനുവും ജൈനിയും.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.