സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Monday, May 28, 2012

റവ.ഫാ സജി നടുമുറിയില് യാത്രയയപ്പ് നല്‍കി .

മെയ് 31 മുതല് സിംഗപ്പൂര് യാക്കോബായ പള്ളിയുടെ പുതിയ വികാരിയായി  റവ .ഫാ .റോബിന് ബേബി ചുമതലയേല്‍ക്കും.
സിംഗപ്പൂര് സിറ്റി : രണ്ടു വര്‍ഷക്കാലമായി യാക്കോബായ സഭയുടെ തന്നെ അഭിമാനമായി വിരാജിക്കുന്ന സിംഗപ്പൂര് സെന്‍റ് .മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‍സ് പള്ളി വികാരിയായി  സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ച ശേഷം    കേരളത്തിലേക്ക് മടങ്ങുന്ന റവ.സജി നടുമുറിയില്    അച്ചന് ഇടവക ജനങ്ങള് സ്നേഹനിര്‍ഭരമായ  യാത്രയയപ്പ് നല്‍കി .മെയ് 27 ഞായറാഴ്ച പള്ളിയകത്തു കൂടിയ യോഗത്തില് ഡീക്കന് എല്‍ദോ തോമസ് അദ്ധ്യക്ഷത വഹിച്ചു .

കര്‍മ്മശേഷിയും, മാധുര്യമേറിയ സംഭാഷണശലിയിലുള്ള വാക്ചാതുരിയുടേയും ഊഷ്മള സ്നേഹത്തിന്റേയും ആഴമേറിയ ആദ്ധ്യാത്മീകതയുടേയും ഈറ്റില്ലമാണ് സജി അച്ചന് എന്ന് തന്‍റെ പ്രസംഗത്തില് പ്രാര്‍ഥനായോഗം കണ്‍വീനറും ഇടവകയിലെ സീനിയര് അന്ഗവുമായ ശ്രീ.കെ .കെ പോള് അനുസ്മരിച്ചു .രണ്ട്  വര്‍ഷമായി  വളരെ ശക്തവും സ്തുത്യര്ഹവുമായ സേവനം സിംഗപ്പൂര്  
യാക്കോബായ പള്ളിയുടെ രണ്ടാമത്തെ വികാരി എന്ന നിലയില് തന്റെ കര്‍മ്മ  മണ്ഡലത്തില് വിജയശ്രീലാളിതനായി തേര്  തെളിച്ചു എന്ന ആത്മസംതൃപ്തിയോടെ തലസ്ഥാനത്ത്നിന്ന്  വിരമിച്ച് നാട്ടിലേക്ക് മടങ്ങിപ്പോകുന്ന അച്ചന് ഇടവക ജനങ്ങള് ഒന്നാകെ നന്ദി അര്‍പ്പിച്ചു .സജി അച്ചന്റെ നേതൃത്വത്തില്  ഇടവകയുടെ സ്വന്തമായ  ഒരു ദൈവാലയം എന്ന ചിരകാലാഭിലാഷം സഫലമാക്കുവാന് കഴിഞ്ഞതാണ് ഇക്കാലയളവിലെ ഏറ്റവും വലിയ നേട്ടം .
കഴിഞ്ഞ രണ്ടു വര്‍ഷക്കാലമായി സിംഗപ്പൂര്   ഇടവകാംഗങ്ങള്  നല്‍കിയ സ്നേഹവായ്പ്പിനും സഹകരണത്തിനും സജി അച്ചന് തന്‍റെ മറുപടി പ്രസംഗത്തില് നന്ദി അറിയിച്ചതിനോടൊപ്പം ,തന്‍റെ പുരോഹിത്യ ജീവിതത്തില്  സിംഗപ്പൂര് ഇടവകാംഗങ്ങളുടെ  സ്നേഹവും പ്രാര്‍ഥനയും എന്നും നിറഞ്ഞു നില്‍ക്കുമെന്നും അദ്ദേഹം  കൂട്ടിച്ചേര്‍ത്തു . 
തന്നോടൊത്ത് ഇടവകയുടെ പുരോഗതിക്കുവേണ്ടി പ്രവര്‍ത്തിച്ച  എല്ലാ ഇടവകാംഗങ്ങള്ക്കും, നാളിതുവരെ സേവനമനുഷ്ഠിച്ച എല്ലാ കമ്മറ്റി അംഗങ്ങള്‍ക്കും പ്രത്യേകിച്ച് എല്ലാ മാര്‍ഗനിര്‍ദേശങ്ങളും  നല്കി നയിച്ച ബഹുമാനപ്പെട്ട തോമസ് മോര് തീമോത്തിയോസ് തിരുമേനിക്കും ,ഇടവക മെത്രാപ്പോലീത്ത പത്രോസ് മോര് ഒസ്താത്തിയോസ് തിരുമേനിക്കും പ്രത്യേകം നന്ദി അറിയിച്ചു.
സമ്മേളനത്തില് വെച്ച് ഇടവക ജനങ്ങളുടെ ഉപഹാരം ശ്രീ കെ,കെ പോളും ,ആശംസാഫലകം ശ്രീ.എം.സി മത്തായിയും സജി അച്ചന് നല്‍കി.ഇടവകയിലെ  യൂത്ത് അസോസിയേഷനു വേണ്ടി സെക്രട്ടറി ശ്രീ.സന്തോഷ് പി .ഐപ്പ് സ്നേഹോപകാരം നല്‍കി ആദരിച്ചു.
കോട്ടയം  ജില്ലയിലെ തൂത്തൂട്ടി ചാപ്പലിന്‍റെയും പാണംപടി  പള്ളിയുടെയും  ചുമതലയാണ് ബഹു.അച്ചന് നല്‍കിയിരിക്കുന്നത്.മെയ് 31 മുതല് സിംഗപ്പൂര് യാക്കോബായ പള്ളിയുടെ പുതിയ വികാരിയായി  റവ .ഫാ .റോബിന് ബേബി ചുമതലയേല്‍ക്കും.ദീര്‍ഘകാലം  യാക്കോബായ സഭയുടെ കാതോലിക്ക ആബൂന് മോര് ബസേലിയോസ് തോമസ്  പ്രഥമന് ബാവയുടെ  സെക്രട്ടറി ആയി സേവനം  അനുഷ്ഠിച്ചു വരികയായിരുന്നു ബഹു .റോബിന് ബേബി അച്ചന് .


No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.