സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്

" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Sunday, May 20, 2012

പള്ളികളില്‍ പ്രശ്‌നം സൃഷ്‌ടിക്കുന്നവരെ നേരിടും: യാക്കോബായസഭകൊച്ചി: യാക്കോബായ സഭയുടെ ദേവാലയങ്ങളില്‍ ആസൂത്രിതമായി പ്രശ്‌നങ്ങള്‍ സൃഷ്‌ടിച്ച്‌ പള്ളി അടപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടിയുള്ള ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വത്തിന്റെ നീക്കങ്ങളെ ശക്‌തമായി നേരിടാന്‍ പുത്തന്‍കുരിശില്‍ ചേര്‍ന്ന സഭാ നേതൃയോഗം തീരുമാനം കൈക്കൊണ്ടു. 

മാമലശേരി മോര്‍ മിഖായേല്‍ സുറിയാനി പള്ളിയില്‍ ഓര്‍ത്തഡോക്‌സ് സഭയുടെ വൈദിക ട്രസ്‌റ്റി ഫാ. ജോണ്‍ ഏബ്രഹാം കോനാട്ടിന്റെ നേതൃത്വത്തില്‍ നടന്ന കൈയേറ്റശ്രമം നിയമവാഴ്‌ചയോടുള്ള വെല്ലുവിളിയാണെന്ന്‌ യോഗം വിലയിരുത്തി. 
വടക്കന്‍ മേഖലകളിലെ പ്രത്യേകിച്ച്‌ കണ്ടനാട്‌ ഭദ്രാസനത്തിലെ സഭയുടെ ദേവാലയങ്ങളില്‍ ഓര്‍ത്തഡോക്‌സ് വൈദിക ട്രസ്‌റ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന കൈയേറ്റ ശ്രമങ്ങള്‍ക്കെതിരേ വിശ്വാസികള്‍ കരുതലുള്ളവരായിരിക്കണമെന്ന്‌ നേതൃയോഗം ആഹ്വാനം ചെയ്‌തു.
മാമലശേരി ഇടവകയിലെ മഹാഭൂരിപക്ഷം വരുന്ന വിശ്വാസികളെ കള്ളക്കേസുകളില്‍ ഉള്‍പ്പെടുത്തി പീഡിപ്പിക്കുന്ന പോലീസിന്റെയും ജില്ലാ ഭരണകൂടത്തിന്റേയും നടപടികളില്‍ യോഗം പ്രതിഷേധിച്ചു.
സഭയുടെ ആവശ്യങ്ങള്‍ അധികാരികള്‍ ചെവിക്കൊള്ളുന്നില്ലെങ്കില്‍ സെക്രട്ടറിയേറ്റിലേക്ക്‌ സഹനസമരത്തിന്റെ വേദി മാറ്റുമെന്ന്‌ യോഗം മുന്നറിയിപ്പ്‌ നല്‍കി. സഭയുടെ ദേവാലയങ്ങള്‍ക്കും നേരെയുള്ള കൈയേറ്റ ശ്രമത്തിനെതിരേയും വിശ്വാസികളെ പീഡിപ്പിക്കുന്നതിനെതിരേയും എല്ലാ ദേവാലയങ്ങളിലും ഇന്ന്‌ വിശുദ്ധ കുര്‍ബാനക്കുശേഷം പ്രതിഷേധയോഗം ചേരണമെന്നും സഭയില്‍ സമാധാനമുണ്ടാകാന്‍ പ്രത്യേക പ്രാര്‍ഥനകള്‍ നടത്തണമെന്നും ശ്രേഷ്‌ഠ കാതോലിക്ക മോര്‍ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവാ ആഹ്വാനം ചെയ്‌തു. 
മെത്രാപോലീത്താമാരായ ജോസഫ്‌ മോര്‍ ഗ്രിഗോറിയോസ്‌, മാത്യൂസ്‌ മോര്‍ ഇവാനിയോസ്‌, കുര്യാക്കോസ്‌ മോര്‍ തെയോഫിലോസ്‌, മാത്യൂസ്‌ മോര്‍ അഫ്രേം, സഭാ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.