സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്

" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Thursday, May 24, 2012

യാക്കോബായ സഭയ്ക്ക് നീതി ലഭിക്കുന്നില്ല - ശ്രേഷ്ഠ കാതോലിക്കാ ബാവയുടെ നേതൃത്വത്തില്‍ സഭയിലെ ബിഷപ്പുമാര്‍ ഒന്നടങ്കമെത്തി മുഖ്യമന്ത്രിയെ കണ്ടു.

തിരുവനന്തപുരം: സഭാതര്‍ക്കത്തില്‍ യാക്കോബായ സഭയ്ക്ക് നീതി ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ശ്രേഷ്ഠ കാതോലിക്കാ ബാവയുടെ നേതൃത്വത്തില്‍ സഭയിലെ ബിഷപ്പുമാര്‍ ഒന്നടങ്കമെത്തി മുഖ്യമന്ത്രിയെ കണ്ടു. എറണാകുളം ജില്ലയിലെ പള്ളികളിലാണ് പ്രശ്‌നങ്ങളേറെയും നിലനില്‍ക്കുന്നത്. സര്‍ക്കാര്‍ പക്ഷപാതപരമായാണ് പെരുമാറുന്നതെന്നും യാക്കോബായക്കാരായ വിശ്വാസികളെ തിരഞ്ഞുപിടിച്ച് മര്‍ദിക്കുകയും കേസില്‍ കുടുക്കുയും ചെയ്യുകയാണെന്നും ശ്രേഷ്ഠ കാതോലിക്കാ ബാവ ബസേലിയോസ് തോമസ് പ്രഥമന്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് മുമ്പായി നടത്തിയ പത്രസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. 

പിറവം ഉപതിരഞ്ഞെടുപ്പിനു മുന്നോടിയായി മുഖ്യമന്ത്രിയും മറ്റും സഭാനേതൃത്വവുമായി നടത്തിയ ചര്‍ച്ചയില്‍ ഒട്ടേറെ വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു. പള്ളികളിലെ ഭൂരിപക്ഷം നോക്കി തീരുമാനങ്ങള്‍ എടുക്കാമെന്നും ആരാധനയ്ക്കുള്ള സൗകര്യം ഒരുക്കാമെന്നുമായിരുന്നു വാഗ്ദാനത്തില്‍ പ്രധാനം. എന്നാല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സര്‍ക്കാര്‍ വാഗ്ദാനങ്ങളില്‍ നിന്ന് പിന്നാക്കം പോയി.മണ്ണത്തൂര്‍, കണ്ണ്യാട്ടുനിരപ്പ്, മാമലശ്ശേരി, പഴന്തോട്ടം എന്നിവിടങ്ങളിലെ പള്ളികളില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് ഇതിനുദാഹരണങ്ങളാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞ് അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോള്‍ തന്നെ വിശ്വാസികള്‍ക്കെതിരെ മര്‍ദനം അഴിച്ചുവിടുകയായിരുന്നു. ജാമ്യംപോലും കിട്ടാത്ത വകുപ്പുകള്‍ ഉപയോഗിച്ചാണ് വിശ്വാസികളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. 

90 മുതല്‍ 98 ശതമാനം വരെ യാക്കോബായക്കാര്‍ വരുന്ന ഇടവകകളില്‍പോലും സഭയ്ക്ക് ആരാധനാ സ്വാതന്ത്ര്യം പോലും ലഭിക്കുന്നില്ല. ഈ പള്ളികളില്‍ ന്യൂനപക്ഷം വരുന്ന ഓര്‍ത്തഡോക്‌സുകാരെ പുറംതള്ളണമെന്നല്ല സഭയുടെ ആവശ്യം. അവര്‍ക്കും ആരാധനയ്ക്ക് സമയം നിശ്ചയിച്ച് സൗകര്യം നല്‍കിക്കോട്ടെ. എന്നാല്‍ സര്‍ക്കാര്‍ അതിന് സൗകര്യം ഒരുക്കുന്നില്ല - ബാവ പറഞ്ഞു. 
സഭാവിശ്വാസികളെ മനഃപൂര്‍വം അടിച്ചൊതുക്കുന്ന സമീപനം അംഗീകരിക്കാനാകില്ല. കോടതിയോ സര്‍ക്കാരോ നിര്‍ദേശിക്കുന്ന മധ്യസ്ഥര്‍ മുമ്പാകെ സഭാപ്രശ്‌നം ചര്‍ച്ചചെയ്യാനും ഒത്തുതീര്‍ക്കാനും യാക്കോബായ സഭ തയ്യാറാണ്. മന്ത്രിസഭാ ഉപസമിതിയെ സര്‍ക്കാര്‍ നിയോഗിച്ചെങ്കിലും യാക്കോബായ സഭയെ മാനസാന്തരപ്പെടുത്തി ഓര്‍ത്തഡോക്‌സുകാര്‍ക്ക് കൂടുതല്‍ സൗകര്യം ചെയ്ത് നല്‍കാനായിരുന്നു ഉപസമിതി ശ്രമിച്ചത്. ഇത്രയധികം മര്‍ദനം ഉണ്ടായിട്ടും മന്ത്രിസഭാ ഉപസമിതി സഭയെ തിരിഞ്ഞുനോക്കുകപോലും ഉണ്ടായിട്ടില്ല - ബാവ പറഞ്ഞു. പിറവത്തടക്കം ഭരണം നിലനില്‍ക്കണമെന്ന നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍ തുടര്‍ന്നുണ്ടായ അനുഭവങ്ങള്‍ ഭാവികാര്യങ്ങളില്‍ കരുതലോടെ തീരുമാനമെടുക്കണമെന്നാണ് തങ്ങളെ പഠിപ്പിച്ചത് -കാതോലിക്കാ ബാവ പറഞ്ഞു. 
ശ്രേഷ്ഠ കാതോലിക്കാ ബാവയുടെ നേതൃത്വത്തില്‍ സഭയിലെ 25 ബിഷപ്പുമാരുടെ സംഘമാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സന്ദര്‍ശിച്ചത്. ബുധനാഴ്ച രാത്രി വൈകിയായിരുന്നു കൂടിക്കാഴ്ച. മുഖ്യമന്ത്രിയെ കാണുന്നതിനു മുമ്പായി ബിഷപ്പുമാരുടെ സംഘം ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായും ചര്‍ച്ച നടത്തി. 
സഭാ സിനഡിനുശേഷമാണ് ബിഷപ്പുമാര്‍ മുഖ്യമന്ത്രിയെ കാണാനെത്തിയത്. എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രിഗോറിയോസ്, ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, ക്‌നാനായ സമുദായ വലിയ മെത്രാപ്പോലീത്താ കുറിയാക്കോസ് മാര്‍ സേവേറിയോസ്,മുന്‍ മന്ത്രി ടി.യു.കുരുവിള എന്നിവര്‍ നേതൃത്വം നല്‍കി. 

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.