സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Friday, May 18, 2012

സംസ്‌ഥാനത്തു ഭരണമില്ലാത്ത അവസ്‌ഥയെന്നു യാക്കോബായ സഭ

പോലീസ് മര്‍ദ്ധനത്തില്‍ പരുക്കേറ്റവരെ ശ്രേഷ്ഠ ബാവ സന്തര്‍ശിക്കുന്നു 
കോലഞ്ചേരി: സംസ്‌ഥാനത്തു നിലവില്‍ ഭരണമില്ലാത്ത അവസ്‌ഥയാണെന്നു ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവ. കോലഞ്ചേരി സെന്റ്‌ പീറ്റേഴ്‌സ് ആന്‍ഡ്‌ സെന്റ്‌ പോള്‍സ്‌ ചാപ്പലില്‍ നടന്ന പത്രസമ്മേളനത്തിലാണു ബാവ സര്‍ക്കാരിനെതിരേ ആഞ്ഞടിച്ചത്‌.മന്ത്രിമാരുടെ ഓഫീസുകളില്‍ നിയമിച്ചിട്ടുള്ള ഓര്‍ത്തഡോക്‌സ് വിഭാഗക്കാര്‍ മന്ത്രിമാരുടെ പേരില്‍ നീതിനിര്‍വഹണം വഴിതെറ്റിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഇവരുടെ സ്വാധീനത്താല്‍ യാക്കോബായ വിശ്വാസികള്‍ക്കു പീഡനമേല്‍ക്കുന്നു. സംസ്‌ഥാനത്തു ഭരണനിര്‍വഹണം നടക്കുന്നുണ്ടായിരുന്നെങ്കില്‍ വിശ്വാസികളെ മര്‍ദിക്കുന്ന അവസ്‌ഥയുണ്ടാകില്ലായിരുന്നു. മന്ത്രിസഭാ ഉപസമിതിയില്‍ യാക്കോബായ സഭ തൃപ്‌തരല്ലെന്നും സഭാംഗങ്ങളായ ജനപ്രതിനിധികളുടെ ഇടപെടല്‍ ഗുണം ചെയ്‌തില്ലെന്നും ബാവ പറഞ്ഞു.
സത്യവും നീതിയും നടപ്പാക്കാന്‍ നാലു മധ്യസ്‌ഥരെ നിയമിക്കണമെന്നും മാമലശ്ശേരി പള്ളിയില്‍ ഓര്‍ത്തഡോക്‌സ് വൈദിക ട്രസ്‌റ്റി എത്തിയതാണു പ്രശ്‌നങ്ങള്‍ സൃഷ്‌ടിച്ചതെന്നും വൈദിക സെമിനാരി റസിഡന്റ്‌ മെത്രാപ്പോലീത്ത ഡോ. കുര്യാക്കോസ്‌ മോര്‍ തെയോഫിലോസ്‌ പറഞ്ഞു. അധികാരകേന്ദ്രങ്ങളെ സ്വാധീനിച്ച്‌ സഭാസ്വത്തുക്കള്‍ കൈയേറിയും വിശ്വാസികളെ കള്ളക്കേസുകളില്‍പ്പെടുത്തിയും ഓര്‍ത്തഡോക്‌സ് വിഭാഗം ആസൂത്രിതനീക്കങ്ങള്‍ നടത്തുകയാണ്‌. വിശ്വാസികളെ മര്‍ദിക്കുകയും ജാമ്യമില്ലാവകുപ്പുകള്‍ ചേര്‍ത്തു കേസെടുക്കുകയും ചെയ്യുന്ന പോലീസ്‌ നീക്കത്തില്‍ സര്‍ക്കാരിന്റെ നിസംഗത സഭ ഗൗരവത്തോടെയാണു കാണുന്നതെന്നും മെത്രാപ്പോലീത്ത പറഞ്ഞു. മാമലശ്ശേരി ഇടവകയില്‍ ഇരുസഭകള്‍ക്കുമായി നല്‍കിയിരുന്ന തല്‍സ്‌ഥിതി പുനഃസ്‌ഥാപിച്ച്‌, ജനഹിതമനുസരിച്ചു തീരുമാനമുണ്ടാകണമെന്ന്‌ കണ്ടനാട്‌ ഭദ്രാസനാധിപന്‍ ഡോ. മാത്യൂസ്‌ മോര്‍ ഈവാനിയോസ്‌ മെത്രാപ്പോലീത്ത ആവശ്യപ്പെട്ടു. കൂറുമാറിയ വൈദികരെ സംരക്ഷിക്കുന്ന നിലപാടില്‍നിന്ന്‌ അധികാരികള്‍ പിന്മാറണം. സഭയുടെ അവകാശം മാമലശ്ശേരി ഇടവകയില്‍ സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സഭാ സെക്രട്ടറി തമ്പു ജോര്‍ജ്‌, സ്ലീബാ പോള്‍ വട്ടവേലില്‍ കോര്‍ എപ്പിസ്‌കോപ്പ, ഫാ. എല്‍ദോ കക്കാടന്‍, ഫാ. വര്‍ഗീസ്‌ പുല്യാട്ടേല്‍, സ്ലീബ ഐക്കരക്കുന്നത്ത്‌ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.