സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Wednesday, February 29, 2012

മാമ്മലശ്ശേരി മാര്‍ മിഖായേല്‍ പള്ളി - പോലീസ് ഇടപെട്ടു; സംഘര്‍ഷാവസ്ഥയ്ക്ക് അയവ് വന്നു

പിറവം: യാക്കോബായ ഓര്‍ത്തഡോക്‌സ് സഭകള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന മാമ്മലശ്ശേരി മാര്‍ മിഖായേല്‍ പള്ളിയില്‍, സുവിശേഷയോഗത്തെ ചൊല്ലിയുയര്‍ന്ന സംഘര്‍ഷാവസ്ഥയ്ക്ക് പോലീസിന്റെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് അയവ് വന്നു.
പള്ളിയില്‍ സുവിശേഷയോഗത്തില്‍ പുറത്തുനിന്നുള്ള വൈദികനെ പങ്കെടുപ്പിക്കുന്നതിനെ ചൊല്ലിയായിരുന്നു തര്‍ക്കം. വൈദികനെ പങ്കെടുപ്പിക്കാനുള്ള നീക്കത്തെ യാക്കോബായ സഭ ചെറുത്തു.
ആര്‍.ഡി.ഒ. ആര്‍. മണിയമ്മയുടെ സാന്നിദ്ധ്യത്തില്‍ രാമമംഗലം പോലീസ് സ്റ്റേഷനില്‍ ഇരുകൂട്ടരേയും വിളിച്ച് ചര്‍ച്ച നടത്തിയെങ്കിലും വിജയിച്ചില്ല. യാക്കോബായ സഭ കാവുങ്കട കുരിശുപള്ളിയിലും ഓര്‍ത്തഡോക്‌സ് വിഭാഗം പള്ളിയിലും സംഘടിച്ചു. വൈദികനെ പള്ളിയില്‍ പ്രവേശിപ്പിച്ചാല്‍ പ്രകടനമായി പള്ളിയിലെത്തി തടയാനായിരുന്നു യാക്കോബായ സഭയുടെ നീക്കം. ഇതറിഞ്ഞ് വന്‍ പോലീസ് സംഘം പള്ളിയിലും പരിസരങ്ങളിലുമായി നിലയുറപ്പിച്ചു. സ്ഥിതിഗതികള്‍ നിയന്ത്രണാതീതമാകുമെന്ന് തിരിച്ചറിഞ്ഞ പോലീസ് വൈദികനെ ഒഴിവാക്കി കണ്‍വെന്‍ഷന്‍ നടത്താന്‍ ഓര്‍ത്തഡോക്‌സ് പക്ഷത്തോട് നിര്‍ദേശിച്ചു. അവര്‍ അതംഗീകരിച്ച് വൈദികനെ ഒഴിവാക്കിയതോടെയാണ് യാക്കോബായ സഭ വിശ്വാസികള്‍ പിരിഞ്ഞുപോയത്. രാത്രിയും പോലീസ് സംഘം പള്ളിയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.

Tuesday, February 28, 2012

മാത്യൂസ്‌ മാര്‍ സെവേറിയോസിന്റെ പ്രസ്താവന - യാക്കോബായ സഭയോടുള്ള വെല്ലുവിളി.

യാക്കോബായക്കാരനായത്തിന്റെ പേരില്‍ അനൂപ്‌ ജേക്കബിന് പിറവത്ത് തോല്‍ക്കേണ്ടി വരില്ല. - യാക്കോബായ യൂത്ത് അസോസിയേഷന്‍.
പിറവം: യാക്കോബായ സഭയുടെ അസ്ഥിത്വത്തെ പോലും ചോദ്യം ചെയ്യുന്ന പ്രസ്ഥാവനകളാണ് പിറവം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ഓര്‍ത്തഡോക്സ് സഭ നടത്തുന്നത്.പത്ര മാദ്യമങ്ങളിലൂടെയും ഫേസ്ബുക്ക്‌  അടക്കമുള്ള ഇന്റര്‍നെറ്റ് മീഡിയായിലൂടെയും ഓര്‍ത്തഡോക്സ് വിഭാഗം നടത്തുന്ന പ്രചാരണങ്ങള്‍ യാക്കോബായ സഭ വളരെ കരുതലോടെ തന്നെയാണ് കാണുന്നത്.നാനാ ജാതി മതസ്ഥര്‍ ഒത്തൊരുമയോടെ കഴിയുന്ന പിറവത്തെ മതേതരത്വ മൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കുന്ന സമീപനങ്ങളാണ് യാക്കോബായ സഭ  എന്നും  എടുത്തിട്ടുള്ളത്.യാക്കോബായ സഭയുടെ ശക്തി കേന്ദ്രമായ പിറവത്ത് പിറവം വലിയ പള്ളി ഇത്തരം മതേതരത്വ  മൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക്  നേതൃത്വം നല്‍കുന്നു.യാക്കോബായ സഭാംഗം ശ്രീ അനൂപ്‌ ജേക്കബ്‌ പിറവത്ത് മത്സരിക്കുമ്പോള്‍ യാക്കോബയക്കാരനയതിന്റെ പേരില്‍  അദ്ദേഹത്തെ തോല്‍പ്പിക്കുമെന്ന മാത്യൂസ്‌  മാര്‍ സേവേറിയോസിന്റെ പ്രസ്താവന സഭയോടുള്ള വെല്ലുവിളിയാണ്.ഓര്‍ത്തഡോക്സ് സഭയ്ക്ക് പിറവം നിയോജക മണ്ഡലത്തില്‍ 25000 വോട്ടുന്ടന്ന അവകാശവാദം തികച്ചും അടിസ്ഥാനരഹിതമാണ്. പിറവം വലിയ പള്ളിയില്‍ കേവലം 150 ല്‍ താഴെ മെത്രാന്‍ കക്ഷി കുടുംബങ്ങള്‍ ആണ് ഉള്ളത്. പക്ഷെ അവരുടെ അവകാശവാദം 650 കുടുംബം എന്നാണു .മുളന്തുരുത്തിയില്‍ കേവലം 250 കുടുംബം ഉള്ളപ്പോള്‍ അവരുടെ അവകാശവാദം 800 കുടുംബം ഉണ്ടന്നാണ്. ഇത് പോലെയുള്ള കള്ളക്കണക്കുകള്‍ കാണിച്ചാണ് പിറവം നിയോജക മണ്ഡലത്തില്‍  25000 വോട്ടുണ്ടന്നു പ്രചരിപ്പിക്കുകയും, തങ്ങള്‍ പിറവത്ത് നിര്‍ണ്ണായക ശക്തിയാണന്ന്  സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നത്. 2006 ലെ ടി എം ജേക്കബിന്റെ പിറവത്തെ തോല്‍വിയുടെ ഉത്തരവാദിത്വം പോലും ഓര്‍ത്തഡോക്സ് വിഭാഗം മെത്രാപ്പോലിത്ത മാത്യൂസ്‌ മോര്‍ സേവേറിയോസ് ഏറ്റെടുക്കുന്നു. സത്യത്തില്‍ യു ഡി എഫിലെ പടല പിണക്കങ്ങള്‍ മാത്രമാണ് അന്നത്തെ ടി എം ജേക്കബിന്റെ തോല്‍വിയുടെ കാരണമെന്നു രാഷ്ട്രീയ നിരീഷകര്‍ക്കും പൊതു സമൂഹത്തിനും അറിയാവുന്നതാണ്.
ഓര്‍ത്തഡോക്സ് വിഭാഗം നടത്തുന്ന കള്ള പ്രചാരണങ്ങള്‍ക്കും വെല്ലുവിളികള്‍ക്കും പിറവം തെരഞ്ഞെടുപ്പില്‍ ശക്തമായ മറുപടി കൊടുക്കുവാന്‍ യാക്കോബായ വിശ്വാസികള്‍ നിര്‍ബന്ധിതരായി  കഴിഞ്ഞു. അല്ലാത്ത പക്ഷം ഓര്‍ത്തഡോക്സ് വിഭാഗം യാക്കോബായ സഭയുടെ പള്ളികളില്‍ നടത്തുന്ന കടന്നാക്രമങ്ങള്‍ക്ക്‌ ശക്തി കൂടുമെന്നും വിശ്വാസികള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. നാനാ ജാതി മതസ്തരുടെയും പിന്തുണ നേടി പിറവത്ത് മത്സരിക്കുന്ന അനൂപ്‌ ജേക്കബിന് ഒരിക്കലും യാക്കോബായ സഭാംഗമായതിന്റെ പേരില്‍ പിറവത് തോല്‍ക്കേണ്ടി വരില്ല. 

Sunday, February 26, 2012

പരുമല പള്ളി കത്തീഡ്രല്‍ ആക്കി ഉയര്‍ത്തണം - കണ്ടനാട് ഭദ്രാസന യാക്കോബായ യൂത്ത് അസോസിയേഷന്‍

 മലങ്കര സഭയുടെ പ്രഖ്യാപിത പരിശുദ്ധനും പരിശുദ്ധ പത്രോസ്‌  തൃതിയന്‍        പാത്രിയര്‍ക്കീസ് ബാവായില്‍ നിന്നും മെത്രാപ്പോലിത്ത സ്ഥാനം ഏല്‍ക്കുകയും  ദീര്‍ഘ  കാലം  പാത്രിയര്‍ക്കീസ് ബാവായുടെ സെക്രട്ടറി ആയി സേവനമ്നുഷ്ടിക്കുകയും തികഞ്ഞ  അന്ത്യോഖ്യ ഭക്തനും, മുളന്തുരുത്തി മാര്‍ത്തോമന്‍ യാക്കോബായ കത്തീഡ്രല്‍ ഇടവകംഗവുമായ  ആയിരുന്ന ചാത്തുരുത്തില്‍ മോര്‍ ഗ്രീഗോറിയോസ് തിരുമേനി (പരുമല തിരുമേനി) കബറടങ്ങിയിരിക്കുന്ന പരുമലപ്പള്ളി കത്തീഡ്രല്‍  ആക്കി  ഉയര്‍ത്തണമെന്നു കണ്ടനാട് ഭദ്രാസന യൂത്ത് അസോസിയേഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. അരികുപുറത്തു മാത്തന്‍ എന്ന വിശ്വാസി അന്ത്യോഖ്യ പാത്രിയര്‍ക്കീസിനു എഴുതി കൊടുത്ത സ്ഥലത്താണ് പരുമല പ്പള്ളി സ്ഥിതിചെയ്യുന്നത്. 
കോലഞ്ചേരി സെന്‍റ് പീറ്റേഴ്സ് ആന്‍ഡ് സെന്‍റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍ ആരാധനാ സ്വതന്ത്ര്യം ലഭിക്കണമെന്നും യൂത്ത്അസോസിയേഷന്‍ ആവശ്യപ്പെട്ടു.
കടമറ്റം സെന്‍റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ വച്ച് കൂടിയ യോഗത്തില്‍ ഭദ്രാസന വൈസ് പ്രസിഡണ്ട്‌ ഫാ.എല്‍ദോസ് കക്കാടന്‍ അദ്ധ്യക്ഷത വഹിച്ചു.ഫാ.പ്രിന്‍സ് , സെക്രട്ടറി സിനോള്‍.വി.സാജു, കേന്ദ്ര  കമ്മിറ്റി അംഗം റെജി പി വര്‍ഗീസ്‌,ജയ് തോമസ്‌ എന്നിവര്‍ പ്രസംഗിച്ചു.   

മണര്‍കാട് പള്ളികല്‍ക്കുരിശില്‍നിന്ന് സുഗന്ധ ദ്രാവകം..!!

ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം  . 
കോട്ടയം-മണര്‍കാട്:മര്‍ത്ത മറിയം യാക്കോബായ കത്തീഡ്രലിലെ കല്‍ക്കുരിശില്‍ നിന്ന് സുഗന്ധദ്രാവകം സ്രവിക്കുന്നതായറിഞ്ഞ് ശനിയാഴ്ച രാത്രി ഭക്തജനങ്ങള്‍ പ്രവഹിച്ചു..!!

രാത്രി ഒന്‍പത് മണിയോടെയാണ് പരിമളമുള്ള ദ്രാവകം സ്രവിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടത്. അസാധാരണമായ സുഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഇക്കാര്യം ശ്രദ്ധിച്ചത്. കല്‍ക്കുരിശിങ്കല്‍ എണ്ണയൊഴിക്കാനെത്തിയ വിശ്വാസികളാണ് ആദ്യം ഇത് കണ്ടത്. വാര്‍ത്തയറിഞ്ഞ് നൂറുകണക്കിനു വിശ്വസികള്‍ പള്ളിയില്‍ തടിച്ചുകൂടി..!! 

പിന്നീട് പള്ളി തുറന്ന് പ്രത്യേക പ്രാര്‍ത്ഥന നടത്തി. വികാരി ഫാ. ഇ.ടി. കുറിയാക്കോസ് കോര്‍ എപ്പിസ്‌കോപ്പ, കോട്ടയം ഭദ്രാസന സെക്രട്ടറി ഫാ. കുരിയാക്കോസ് കോര്‍ എപ്പിസ്‌കോപ്പ, ഫാ. ആന്‍ഡ്രൂസ് കോര്‍ എപ്പിസ്‌കോപ്പ തുടങ്ങിയവര്‍ പ്രാര്‍ത്ഥനക്ക് കാര്‍മികത്വം വഹിച്ചു..

(ഇന്നത്തെ മാതൃഭൂമിയില്‍ നിന്നുമുള്ള വാര്‍ത്ത‍)

ക്രൈസ്തവസഭയിലെ ആദ്യ ആര്‍ച്ച് കോര്‍ എപ്പിസ്‌കോപ്പ സ്ഥാനം ഡോ. കുര്യന്‍ കണിയാംപറമ്പിലിന് നല്‍കി


കോലഞ്ചേരി: യാക്കോബായ സഭയിലെ കണിയാംപറമ്പില്‍ ഡോ. കുര്യന്‍ കോര്‍ എപ്പിസ്‌കോപ്പയുടെ ജന്മശതാബ്ദിയാഘോഷ സമ്മേളനവും ആര്‍ച്ച് കോര്‍ എപ്പിസ്‌കോപ്പ സ്ഥാനാരോഹണവും സംഘടിപ്പിച്ചു. പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററില്‍ ശനിയാഴ്ച രാവിലെ 11ന് നടന്ന സമ്മേളനം ഫിലിപ്പോസ് മോര്‍ ക്രിസോസ്റ്റം മര്‍ത്തോമ വലിയ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ ക്രൈസ്തവ സഭയില്‍ ആദ്യമായി ആര്‍ച്ച് കോര്‍ എപ്പിസ്‌കോപ്പ സ്ഥാനം ലഭിച്ച കണിയാംപറമ്പിലിന് സ്ഥാനചിഹ്നങ്ങള്‍ അണിയിച്ച് പദവി നല്‍കി. അടയാളവടിയും ചിഹ്നവും ശ്രേഷ്ഠ ബാവ, കോര്‍എപ്പിസ്‌കോപ്പയെ അണിയിച്ചു. പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവയുടെ കല്പന ജോസഫ് മോര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത വായിച്ചു. ഡോ. ജേക്കബ് തെക്കേപറമ്പിലിന് ജന്മശതാബ്ദി പുരസ്‌കാരം ശ്രേഷ്ഠ ബാവ നല്‍കി. ജന്മശതാബ്ദി സ്മരണിക ഡോ. ഡി. ബാബു പോള്‍, യു.ഡി.എഫ്. കണ്‍വീനര്‍ പി.പി. തങ്കച്ചന് നല്‍കി പ്രകാശനം ചെയ്തു. ഡോക്യുമെന്ററി ഡോ. സിറിയക് തോമസ് പ്രകാശിപ്പിച്ചു. ഡോ. എബ്രഹാം മോര്‍ സേവേറിയോസ് മെത്രാപ്പോലീത്ത പ്രാര്‍ഥനാ പുസ്തക പ്രകാശനവും നടത്തി. സമ്മേളനത്തില്‍ മെത്രാപ്പോലീത്തമാരായ കുര്യാക്കോസ് മോര്‍ യൗസേബിയൂസ്, കുര്യാക്കോസ് മോര്‍ ദിയസ്‌കോറസ്, മാത്യൂസ് മോര്‍ ഈവാനിയോസ്, കുര്യാക്കോസ് മോര്‍ സേവേറിയോസ്, മാത്യൂസ് മോര്‍ സേവോദോസ്യോസ്, ഏലിയാസ് മോര്‍ അത്തനാസിയോസ്, യൂഹാനോന്‍ മോര്‍ മിലിത്തിയോസ്, പാത്രിയര്‍ക്കീസ് ബാവയുടെ പ്രതിനിധിയായി എത്തിയ മാത്യൂസ് റമ്പാച്ചന്‍, ഏലിയാസ് മോര്‍ യൂലിയോസ്, കുര്യാക്കോസ് മോര്‍ ഗ്രിഗോറിയോസ്, മര്‍ക്കോസ് മോര്‍ ക്രിസോസ്റ്റമോസ്, എം.എല്‍.എ. മാരായ സാജു പോള്‍, ടി.യു. കുരുവിള, കോര്‍ എപ്പിസ്‌കോപ്പമാരായ ആദായി ജേക്കബ്, ബേബി ചാമക്കാല, സഭാ സെക്രട്ടറി തമ്പു ജോര്‍ജ് തുകലന്‍, ജോര്‍ജ് മാത്യു തെക്കേത്തലയ്ക്കല്‍, കെ.ഒ. ഏലിയാസ്, മോന്‍സി വാവച്ചന്‍, ബിബി എബ്രഹാം എന്നിവര്‍ പ്രസംഗിച്ചു.

Saturday, February 25, 2012

പിറവം വലിയ പള്ളി - ഓര്‍ത്തഡോക്സ് നടപടി അപലപനീയം.

പിറവം സെന്‍റ് മേരീസ്‌ യാക്കോബായ സുറിയാനി പള്ളി കത്തീഡ്രല്‍ ആയി ഉയര്‍ത്തി എന്ന ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ പ്രസ്താവന അപലപനീയമാണന്നു പിറവം വലിയപള്ളി വികാരി വന്ദ്യ സൈമണ്‍ ചെല്ലിക്കാട്ടില്‍ കോര്‍ എപ്പിസ്ക്കോപ്പയും ട്രസ്റ്റി മത്തായി തേക്കുംമൂട്ടിലും പറഞ്ഞു. യാക്കോബായ സഭയുടെ പൂര്‍ണ്ണമായ ഭരണത്തിന്‍ കീഴില്‍ ഉള്ള പിറവം വലിയ പള്ളി യില്‍ ഓര്‍ത്തഡോക്സ് വിഭാഗത്തിന് യാതൊരു വിധ അധികാരവും ഇല്ല. 1974 മുതല്‍ കേസുകള്‍ നടത്തിയിട്ടും നാളിതുവരെ യാതൊരു അവകാശവും സ്ഥാപിക്കാന്‍ ഓര്‍ത്തഡോക്സ് പക്ഷത്തിനു സാധിച്ചിട്ടില്ല. 1981 ല്‍ പള്ളി മാനേജിംഗ് കമ്മിറ്റിയിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ഒരു സീറ്റ്‌ പോലും ലഭിക്കാതിരിക്കുകയും ചെയ്ത സാഹചര്യത്തില്‍ , പിറവം വലിയ പള്ളിയുടെ 1 കിലോമീറ്ററിനുള്ളില്‍ തന്നെ പുതിയ പള്ളി വച്ച് പോയവര്‍ ഇപ്പോള്‍ പിറവം വലിയ പള്ളി കത്തീഡ്രല്‍ ആക്കിയന്നു പറയുന്നത് അപഹാസ്യമാണ്.
2500 നു മുകളില്‍ ഇടവകയുള്ള പിറവം വലിയ പള്ളി കത്തീഡ്രല്‍ ആക്കുന്നതിനു ശ്രേഷ്ഠ കാതോലിക്കാബാവ പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായോടു അപേക്ഷിക്കുകയും , തല്‍ഫലമായി പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവ പള്ളി കത്തീഡ്രല്‍ ആക്കി ഉയര്‍ത്തികൊണ്ടുള്ള കല്‍പ്പന പുറപ്പെടുവിക്കുകയും ചെയ്തു. ഏപ്രില്‍ 16 നു പിറവം വലിയ പള്ളിയുടെ ഗ്രൗണ്ടില്‍ പ്രത്യേകം തയാറാക്കുന്ന മദ്ബഹായില്‍ ശ്രേഷ്ഠ കാതോലിയ്ക്കാ ബാവായുടെ മുഖ്യ കാര്‍മികത്വത്തില്‍ എഴിന്മേല്‍ കുര്‍ബ്ബാനയും കത്തീഡ്രല്‍ പ്രഖ്യാപനവും നടത്തുവാന്‍ പള്ളി കമ്മിറ്റി തീരുമാനിച്ചിരുന്നു. ഇത് മുന്‍കൂട്ടി കണ്ടാണ്‌ ഓര്‍ത്തഡോക്സ് വിഭാഗം തങ്ങളുടെ അധികാര പരിധിയില്‍ പെടാത്ത പിറവം സെന്‍റ് മേരീസ്‌ യാക്കോബായ സുറിയാനി പള്ളി കത്തീഡ്രല്‍ ആക്കി ഉയര്‍ത്തിയെന്ന പ്രസ്താവന പുറപ്പെടുവിക്കുന്നത്. ഇത്തരം നീക്കങ്ങള്‍ ഇടവക ജനങ്ങളെയും സമൂഹത്തെയും തെറ്റിദ്ധരിപ്പിക്കുന്നതിനാണന്നും വന്ദ്യ സൈമണ്‍ ചെല്ലിക്കാട്ടില്‍ കോര്‍ എപ്പിസ്കോപ്പ പറഞ്ഞു.

Unique & Rare Patrirachal honour to V.Rev. Dr. Curien Cor Episcopa Kaniamparambil


His Holiness Patriarch bestowed him with 'Arch Episcopa' title & St. Ignatius Medal
DAMASCUS/PUTHENCURIZ: His Holiness Patriarch Ignatius Zakka I Iwas honoured Malankara Malphono, Korooso Dash`roro Very Rev Kaniamparambil Dr. Curien Cor Episcopa with rare and unique Patriarchal honours. Cor Episcopus is awarded the title, 'Arch Cor Episcopa', and thus he became the only Arch Cor Episcopa in the Universal Syriac Orthodox Church. His Holiness bestowed the prestigious St. Ignatius Medal (the higher honour which is given only to Bishops) and 'Mtargmono D Eeto' title also on Kaniamparambil Achan. Hon. Secretary to His Holiness on Indian Affairs, V.Rev. Mathews Karimapanakkal Ramban visits Malankara on behalf of His Holiness to present these awards.
***************************************
Birth Centenary Celebrations of Malphono started at Puthencuriz Patriarchal Centre
PUTHENCURIZ: Birth Centenary Celebrations of Malphono started at Puthencuriz Patriarchal Centre premises. Valiya Metropolitan of Marthoma Syrian Church, Dr. Philipose Mor Chrisostom inaugurated the public meeting. Dr. Chrisostom remembered the contributions of Malphono to the Marthoma Church, including many prayers in the Holy Thaksa, they use. His Beatitude, Catholicos & Metropolitan of India, Dr. Baselios Thomas I presiding over. His Beatitude presented 'Kaniamparambil Birth CentenaryPuraskaram' to Prof. Rev. Dr. Jacob Thekkeparambil. Bar Eto Briro, Dr. D Babu Paul IAS released the Birth Centenary Souvenir. His Eminence Mor Severios Kuriakose ValiyaMetropolitan, His Eminence Mor Gregorios Joseph, Hon. Secretary of Holy Synod in Malankara and all other metropolitans of Holy Church are attending. Justice Syriac Thomas released the Centenary Documentary.

Friday, February 24, 2012

പിറവം സെന്‍റ് മേരീസ്‌ യാക്കോബായ സുറിയാനി പള്ളി കത്തീഡ്രല്‍ പദവിയിലേയ്ക്ക്

പിറവം സെന്‍റ് മേരീസ്‌ യാക്കോബായ സുറിയാനി പള്ളി കത്തീഡ്രല്‍ പദവിയിലേയ്ക്ക് പരിശുദ്ധ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് സാഖാ  പ്രഥമന്‍  പാത്രിയര്‍ക്കീസ്  ബാവ ഉയര്‍ത്തി.പ്രഖ്യാപനം പിറവം വലിയ പള്ളിയില്‍ വച്ച് ശ്രേഷ്ഠ കതോലിയ്ക്ക ബാവ നിര്‍വ്വഹിക്കും. 

ആരാധന സ്വാതന്ത്ര്യം അനുവദിക്കണം എന്നാവശ്യപെട്ട് മൌന ജാഥ നടത്തി.

മാമലശ്ശേരി മാര്‍ യാക്കോബായ സുറിയാനി പള്ളിയില്‍ ആരാധന സ്വാതന്ത്ര്യം അനുവദിക്കുക, കള്ള കേസുകള്‍ പിന്‍വലിക്കുക, നീതി നിഷേധം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു മൌന ജാഥ നടത്തി. യു ഡി എഫ് തെരഞ്ഞെടുപ്പു കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യാന്‍ എത്തിയ മുഖ്യമന്ത്രിക്കു ഈ ആവശ്യങ്ങള്‍ ഉന്നയിച്ചു നിവേദനം കൊടുക്കുകയും ചെയ്തു.മാമാലശ്ശേരി പള്ളിയില്‍ യാക്കോബായ  സുറിയാനി പള്ളിയ്ക്ക് വേണ്ടി കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുവാന്‍ ബഹു. കോടതി നിയമിച്ച വൈദീകര്‍ കൂറുമാറി മെത്രാന്‍ കക്ഷിയില്‍ ചെര്ന്നതിലൂടെ പള്ളിയില്‍ സത്യരാധന ഇല്ലാതായി. നഷ്ട പെട്ട ആരാധന സ്വാതന്ത്ര്യത്തിനു വേണ്ടി യാക്കോബായ ക്കാര്‍ വര്‍ഷങ്ങളായി ക്രൈസ്തവ മാര്‍ഗത്തിലൂടെയുള്ള ശ്രമം നടത്തിവരുകയാണ് 2011 നവംബര്‍ 28 ന് ബഹുമാനപ്പെട്ട ഹൈ ക്കോടതി , നിലവിലുള്ള വിധിയും കേസും മാമാലശ്ശേരി മാര്‍ മിഖായേല്‍ യാക്കോബായ സുറിയാനി പള്ളിയ്ക്കോ , ഇടവക അങ്ങങ്ങല്‍ക്കോ ബാധകമല്ല എന്ന് വിധി പുറപ്പെടുവിക്കുകയുണ്ടായി.
വിധിയുടെ അടിസ്ഥാനത്തില്‍ , പള്ളി അങ്കണത്തില്‍ 2011 ഡിസംബര്‍ മാസം 4 ഞായറാഴ്ച പോലീസ് സംരക്ഷണയില്‍ കൂടിച്ചേര്‍ന്ന ഇടവക പൊതു യോഗ തീരുമാനമനുസരിച്ച് ആരാധനയ്ക്കായ് ശ്രമിച്ച വിശ്വാസികള്‍ക്കെതിരെ അധികാരികള്‍,മെത്രാന്‍ കക്ഷിക്കാരുടെ സമ്മര്‍ദ്ധത്തിനു  വഴങ്ങി ജാമ്യമില്ലാത്ത വകുപ്പുകള്‍ പ്രകാരം കേസ്സെടുക്കുകയും തടവിലാക്കുകയുമാണ് ചെയ്തത്. സ്ത്രീകളും പ്രായമാകാത്ത കുട്ടികള്‍ ഉള്‍പ്പടെയുള്ള ഇരുനൂറോളം പേര്‍ക്കെതിരെ കള്ളകേസ് എടുത്തു പീഡിപ്പിച്ചു വരികയാണ്. തങ്ങളുടെ പ്രീയപ്പെട്ടവരുടെ മരണാനന്തര കര്‍മ്മങ്ങള്‍ പോലും നടത്തുവാന്‍ നിവൃത്തിയില്ലാതെ ഇടവക ജനങ്ങളുടെ മതവികാരം വൃണപ്പെട്ടിരിക്കുകയാണ്. രാമമംഗലം മുതല്‍ പിറവം വരെയും പാമ്പാക്കുട മുതല്‍ മനീദ് വരെയും വ്യാപിച്ചു കിടക്കുന്ന ഇടവകയിലെ 610 കുടുംബങ്ങളിലായി ൨൪൫൩ അംഗങ്ങളും യാക്കോബായ സഭാ വിശ്വാസികളാണ്.൯൩ വീട്ടുകാരുള്ള മെത്രാന്‍ കക്ഷികള്‍ക്ക് 254 അംഗങ്ങള്‍ മാത്രമാണ് ഉള്ളത്. എന്നാല്‍ ബഹുഭൂരിപക്ഷമുള്ള  യാക്കോബായ വിശ്വാസികളില്‍ പലര്‍ക്കും രാമമംഗലം പോലീസ് സ്റ്റേഷന്‍ പരിധിയിലോ, പള്ളിയുടെ 1 കിലോമീറ്റര്‍ ദൂരപരിധിയിലോ പ്രവേശിക്കാന്‍ പാടില്ലാത്ത സങ്കടകരമായ അവസ്ഥയാണ്. 
മാമലശ്ശേരിയില്‍ പരിശുദ്ധ യാക്കോബായ സുറിയാനി സഭാംഗങ്ങള്‍ അനുഭവിക്കുന്ന പീഡനങ്ങളുടെ പൂര്‍ണ്ണ വിവരം പരാതിയായി ബഹു.മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ചാണ്ടിയുല്‍പ്പടെയുള്ള റവന്യൂ പോലീസ് അധികാരികള്‍ക്ക് നല്‍കിയിട്ടും നാളിതുവരെ ഒരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തില്‍ ആണ് ഇടവകയുടെ ആഭിമുഖ്യത്തില്‍ പിറവത്ത് മൌന ജാഥ നടത്തിയത്.തുടര്‍ന്ന് മുഖ്യമന്ത്രിയ്ക്കു ഇടവക അംഗങ്ങള്‍ ഒപ്പിട്ട ഭീമ ഹര്‍ജിയും നല്‍കി. വികാരി ഫാ വര്‍ഗീസ്‌ പുല്ല്യട്ടേല്‍,ട്രസ്റ്റി ജേക്കബ്‌ മാത്യുവും ഭക്ത സംഘടനാഭാരവാഹികളും നേതൃത്വം നല്‍കി. 

കണ്യാട്ടുനിരപ്പില്‍ പ്രാര്‍ഥനായജ്ഞം 40 നാള്‍ പിന്നിട്ടു

കോലഞ്ചേരി: കണ്യാട്ടുനിരപ്പ് സെന്റ് ജോണ്‍സ് യാക്കോബായ പള്ളിയില്‍ നടന്നുവരുന്ന പ്രാര്‍ഥനാ യജ്ഞം 40 ദിവസം പിന്നിട്ടു. പ്രധാന പള്ളിയില്‍ ആരാധനാ സ്വാതന്ത്ര്യം അനുവദിക്കുന്നതിനായി നടത്തുന്ന പ്രാര്‍ഥനായജ്ഞത്തിന് മെത്രാപ്പോലീത്തമാരായ അഭി.ഗീവര്‍ഗീസ് മോര്‍ ബര്‍ണ്ണബാസ്, അഭി.കുര്യാക്കോസ് മോര്‍ ക്ലിമിസ്, ഫാ. വര്‍ഗീസ് പനച്ചിയില്‍, സഭാ സെക്രട്ടറി തമ്പൂജോര്‍ജ് തുകലന്‍ എന്നിവര്‍ നേതൃത്വം നല്‍കി. നൂറുകണക്കിന് വിശ്വാസികള്‍ പ്രാര്‍ഥനായജ്ഞത്തില്‍ സംബന്ധിച്ചു.

കള്ളക്കേസില്‍ കുടുക്കുന്നതില്‍ പ്രതിഷേധവുമായി മാമ്മലശ്ശേരിക്കാര്‍ പിറവത്തേക്ക്

പിറവം: സഭാ തര്‍ക്കം നിലനില്‍ക്കുന്ന മാമ്മലശ്ശേരി മാര്‍ മിഖായേല്‍ പള്ളിയില്‍ യാക്കോബായ സഭയിലെ വിശ്വാസികളെ  കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കുകയാണെന്ന് പരാതി. 24ന് പിറവത്ത് യു.ഡി.എഫ്. കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യാനെത്തുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് യാക്കോബായ സഭ പരാതി നല്‍കും. ആരാധനാസ്വാതന്ത്ര്യത്തിന് വേണ്ടി രംഗത്തിറങ്ങിയ വിശ്വാസികളെ ജാമ്യമില്ലാത്ത വകുപ്പുകള്‍ ചേര്‍ത്ത് കേസില്‍ കുടുക്കിയിരിക്കുകയാണെന്ന് യാക്കോബായ വികാരി ഫാ. വര്‍ഗീസ് പുല്ല്യാട്ടേലും ട്രസ്റ്റി ജേക്കബ്ബ് മാത്യുവും ചൂണ്ടിക്കാട്ടി. ജാമ്യവ്യവസ്ഥകള്‍ പ്രകാരം വിശ്വാസികള്‍ക്ക് രാമമംഗലം പോലീസ്‌സ്റ്റേഷന്‍ പരിധിയിലോ മാമ്മലശ്ശേരി പള്ളിയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവിലോ പ്രവേശിക്കുവാന്‍ പാടില്ല. ഇന്ന് രണ്ടു മണിയ്ക്ക് പിറവത്ത് നടക്കുന്ന പ്രതിഷേധ യോഗത്തിനു ശേഷമായിര്‍ക്കും മുഖ്യ മന്ത്രിയ്ക്ക് പരാതി നല്‍കുന്നത്. 

Thursday, February 23, 2012

വന്ദ്യ ഡോ. കുര്യന്‍ കോറെപ്പിസ്‌കോപ്പയുടെ നൂറാം ജന്മദിനം ആഘോഷിക്കുന്നു



Biography
പുത്തന്‍കുരിശ്: യാക്കോബായ സുറിയാനിസഭാ വൈദിക ട്രസ്റ്റി മലങ്കര മല്‍പ്പാന്‍ കണിയാമ്പറമ്പില്‍ ഡോ. കുര്യന്‍ കോറെപ്പിസ്‌കോപ്പയുടെ നൂറാം ജന്മദിനം ശനിയാഴ്ച പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററില്‍ ആഘോഷിക്കും. രാവിലെ 8.30ന് വി. കുര്‍ബാനയും തുടര്‍ന്ന് സ്‌തോത്രശുശ്രൂഷയും നടക്കും. 10.30ന് ചേരുന്ന അനുമോദന സമ്മേളനത്തില്‍ ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ അധ്യക്ഷത വഹിക്കും. പീലിപ്പോസ് മോര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും.

കോറെപ്പിസ്‌കോപ്പയെക്കുറിച്ചുള്ള ഹ്രസ്വചിത്രം, സ്മരണിക എന്നിവയുടെ പ്രകാശനം ചടങ്ങില്‍ നിര്‍വഹിക്കും. കണിയാമ്പറമ്പില്‍ ഡോ. കുര്യന്‍ കോറെപ്പിസ്‌കോപ്പ ജന്മശതാബ്ദി പുരസ്‌കാരം കോട്ടയം സെന്റ് എഫ്രേം എക്യുമെനിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ഫാ. ജേക്കബ് തെക്കേപ്പറമ്പിലിന് ശ്രേഷ്ഠ ബാവ സമ്മാനിക്കും.

കാഞ്ഞിരമറ്റത്ത് കണിയാമ്പറമ്പില്‍ പൗലോസിന്റെയും ആയമ്മയുടെയും പുത്രനായി 1913 ഫിബ്രവരി 27ന് കോറെപ്പിസ്‌കോപ്പ ജനിച്ചു. 12-ാം വയസ്സില്‍ പരി. സ്ലീബ മോര്‍ ഒസ്താത്തിയോസ് ബാവയില്‍നിന്ന് ശെമ്മാശപട്ടവും പരി. പൗലോസ് മോര്‍ അത്തനാസിയോസ് വലിയ തിരുമേനിയില്‍നിന്ന് കശീശപട്ടവും ഏറ്റു. ഏലിയാസ് മോര്‍ യൂലിയോസ് ബാവ 37-ാം വയസ്സില്‍ കോറെപ്പിസ്‌കോപ്പസ്ഥാനത്തേക്ക് ഉയര്‍ത്തി. സണ്‍ഡേ സ്‌കൂള്‍ അസോസിയേഷന്‍ ഡയറക്ടര്‍ ജനറലായി 30വര്‍ഷം സേവനമനുഷ്ഠിച്ചു. 34 വര്‍ഷമായി യാക്കോബായ സഭ വൈദിക ട്രസ്റ്റിയാണ്. 1994ല്‍ വിശുദ്ധ വേദപുസ്തകം മൂലഭാഷയായ സുറിയാനിയില്‍നിന്ന് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി. നൂറില്‍പ്പരം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.

Tuesday, February 21, 2012

പൊയ്ക്കാട്ടുശ്ശേരി പള്ളിയില്‍ ഓര്‍മപ്പെരുന്നാള്‍

നെടുമ്പാശ്ശേരി: പൊയ്ക്കാട്ടുശ്ശേരി മോര്‍ ബഹനാം യാക്കോബായ പള്ളിയില്‍ പരിശുദ്ധ സ്ലീബ മോര്‍ ഒസ്താത്തിയോസ് ബാവയുടെ ഓര്‍മപ്പെരുന്നാളും അമ്പാട്ട് ഗീവര്‍ഗീസ് മോര്‍ കൂറിലോസ് മെത്രാപ്പോലീത്തയുടെയും യാക്കൂബ് മോര്‍ തിമോത്തിയോസ് മെത്രാപ്പോലീത്തയുടെയും ആണ്ട് ശ്രാദ്ധപ്പെരുന്നാളും 25നും 26നും നടക്കും. ശനിയാഴ്ച രാവിലെ 8.15ന് വിശുദ്ധ കുര്‍ബാന, വൈകീട്ട് 5.30ന് കൊടിയേറ്റ്, 7ന് ബര്‍ശീമോന്‍ റമ്പാന്റെ മുഖ്യകാര്‍മികത്വത്തില്‍ സന്ധ്യാപ്രാര്‍ഥന, തുടര്‍ന്ന് കരിമരുന്ന് പ്രയോഗം. ഞായറാഴ്ച രാവിലെ 8.15ന് വിശുദ്ധ കുര്‍ബാന, തുടര്‍ന്ന് മോര്‍ ഒസ്ത്താത്തിയോസ് ചാപ്പലിലേക്ക് പ്രദക്ഷിണം, തമുക്ക് നേര്‍ച്ച എന്നിവ ഉണ്ടാകും.

Monday, February 20, 2012

അനുതാപത്തിന്റെയും പരിശുദ്ധാത്മനിറവിന്റെയും അമ്പതുനോമ്പ്

     യേശു ക്രിസ്തുവിന്റെ പരസ്യജീവിതത്തിന്റെ അവസാനത്തിലാണല്ലോ രക്ഷാകരകര്‍മ്മങ്ങളുടെ പരിസമാപ്തി കുറിക്കുന്ന അവിടുത്തെ പീഡാനുഭവവും മരണവും ഉത്ഥാനവും.ദനഹായ്ക്കും ഉയിര്‍പ്പുതിരുനാളിനും ഇടയ്ക്കുള്ള ഏഴ് ആഴ്ചകള്‍ പ്രാര്‍ത്ഥനയ്ക്കും പ്രായശ്ചിത്തത്തിനും ഉപവാസത്തിനുമായി നീക്കിവച്ചിരിക്കുന്നു.യേശുവിന്റെ നാല്പതു ദിവസത്തെ ഉപവാസമാണ് ‘വലിയ നോമ്പ്’ എന്ന പേരില്‍ അറിയപ്പെടുന്ന ഈ കാലത്തിന്റെ അടിസ്ഥാനം. എങ്കിലും നാം സാധാരണമായി ‘അമ്പതുനോമ്പ്’ എന്നാണ് ഈ കാലത്തെ വിളിക്കുക. പക്ഷേ, സുറിയാനി ക്രിസ്ത്യാനികള്‍ ‘പേത്തുര്‍ത്താ’ ഞായര്‍ മുതല്‍ ഉയിര്‍പ്പുതിരുനാള്‍വരെ നോമ്പുനോക്കിയിരുന്നതാകാം ‘അമ്പതുനോമ്പ്’ എന്നു പറയാനുള്ള കാരണം. ‘പേത്തുര്‍ത്താ’ എന്ന സുറിയാനി പദത്തിന്റെ അര്‍ത്ഥം ‘തിരിഞ്ഞുനോക്കല്‍’, ‘അനുരഞ്ജനം’ എന്നൊക്കെയാണ്. അനുതാപത്തിനും അനുരഞ്ജനത്തിനുമായി പ്രത്യേകം മാറ്റിവയ്ക്കപ്പെട്ടിരിക്കുന്ന സമയമാണല്ലോ നോമ്പുകാലം. മാമ്മോദീസാവഴി ദൈവമക്കളും പുതിയ മനുഷ്യരുമായിത്തീര്‍ന്ന നാം പാപംവഴി ദൈവത്തില്‍നിന്നകന്നു. മനുഷ്യന്റെ പാപവും അതിന്റെ അനന്തരഫലങ്ങളും അനുതാപത്തിന്റെയും മനഃപരിവര്‍ത്തനത്തിന്റെയും ആവശ്യകതയും, അനുതപിക്കുന്ന പാപികളോടു ദൈവം കാണിക്കുന്ന അനന്തമായ സ്നേഹവും കാരുണ്യവും,യേശു ക്രിസ്തുവിന്റെ പീഡാനുഭവം, മരണം, സംസ്കാരം എന്നിവയും ഈ കാലത്തിലെ ചിന്താവിഷയങ്ങളാണ്.
 ദൈവവുമായും മനുഷ്യര്‍ തമ്മില്‍ത്തമ്മിലും അനുരഞ്ജിതരാകേണ്ടതിന്റെ ആവശ്യകതയിലേക്കു നോമ്പുകാലം പ്രത്യേകമായി ശ്രദ്ധ തിരിക്കുന്നു.അതുകൊണ്ടാണ് ഈ അവസരത്തില്‍ അനുരഞ്ജന കൂദാശ സ്വീകരിക്കാന്‍ സഭ വിശ്വാസികളെ പ്രേരിപ്പിക്കുക. പ്രലോഭനങ്ങളെ പരാജയപ്പെടുത്തി സ്വജീവിതം പിതാവിനു സമര്‍പ്പിച്ച യേശു ക്രിസ്തുവിനെ പോലെ നമ്മുടെ ദുരാശകളെ ഉന്മൂലനംചെയ്ത്, തീക്ഷ്ണത നിറഞ്ഞ പ്രാര്‍ത്ഥനയിലും ആത്മാര്‍ത്ഥതയുള്ള ഉപവാസത്തിലും ഔദാര്യപൂര്‍വ്വകമായ ദാനധര്‍മ്മപ്രവൃത്തികളിലും ഈ കാലം ചെലവഴിക്കണമെന്ന് സഭ നമ്മെ അനുസ്മരിപ്പിക്കുന്നു. മരണത്തെ പരാജയപ്പെടുത്തി ജീവിതത്തിലേക്കു പ്രവേശിച്ച യേശുവിനെ പോലെ നമുക്കു പാപത്തിനു മരിച്ച് നിത്യജീവിതത്തിലേക്കു പ്രവേശിക്കാം

കുടുംബ സംഗമം 2012


ആരക്കുന്നം സെന്റ്‌ ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയിലെ ഏഴാമത് കുടുംബസംഗമ ത്തോടനുബ്ന്ധിച്ചുള്ള റാലി ബാര്‍ ഈത്തോ മഹീറോ തമ്പു ജോര്‍ജ് തുകലന്‍ ഫ്ലാഗ് ഓഫ്‌ ചെയ്യുന്നു. 

Saturday, February 18, 2012

MJSM Anniversary celebrated at Yeldho Mor Baselios College

KOTHAMANGALAM: The inauguration of annual day function of MGJSM unit at Yeldho Mor Baselios College, Kothamangalam was held on 17th February, Friday. Metropolitan Mor Polycarpus Zacharias inaugurated the function. College Principal, Chev. Prof. Baby M Varghese presided over. MGJSM Regional Coordinator Rev. Dn. Ben Stephen Mathew, Regional Secretary Shri. Joseph Renjit G Chelad, Prof. N. S Issac, Prof. Mary Varkey, Prof. Yoyakki and MGJSM Unit Secretary Shri. Aby Varghese spoke on the occasion.

Bishop finds no justification for row over Jesus picture

Geevarghese Mar Coorilos, Niranom diocesan metropolitan of the Jacobite Syrian Christian Church, sees no justification for the controversy over the use of posters of Jesus Christ by the Communist Party of India (Marxist). 
Mar Coorilos stopped by a history exhibition, put up by the CPI(M) in connection with the 20th State conference of the party, at Putharikkadam Maidan here where a ‘controversial' picture of Jesus has been displayed. 
Talking to The Hindu here on Wednesday, he said the idea of Christ as a revolutionary was nothing new. Many people around the world, including those who believe in liberation theology, believe that Jesus was a revolutionary figure. However, this is only one aspect of Christ. “For me, he is my saviour. But then, there should be room for someone to believe that he was a revolutionary,” he said. Only thing, such things should be done with correctness of intention. 
Mahatma Gandhi saw a teacher in Jesus Christ. This does not mean that Gandhiji derided Christ in any manner, hesaid. In reply to a question, Mar Coorilos said he had no reason to believe that the CPI(M) was trying to gain any political mileage by displaying the picture of Christ. Left parties have always stood by minorities in India whenever they have been in danger. He could not find any mala fide intention on the part of the CPI(M) on this issue. 
(Originally published in The Hindu, Thiruvananthapuram Edition, 09 Feb 2012)Read       Read

Friday, February 17, 2012

HH Patriarch Ignatious Zakka 1st on the political stand of Syrian Orthodox Church.

ആരക്കുന്നം സെന്റ്‌ ജോര്‍ജ്‌ യാക്കോബായ സുറിയാനി പള്ളിയില്‍ ശിലാസ്‌ഥാപന പെരുന്നാളും ഇടവകസംഗമവും

കൊച്ചി: ആരക്കുന്നം സെന്റ്‌ ജോര്‍ജ്‌ യാക്കോബായ സുറിയാനി പള്ളിയില്‍ ശിലാസ്‌ഥാപന പെരുന്നാളും ഇടവകസംഗമവും 19ന്‌ നടക്കും. രാവിലെ 8.30ന്‌ കുര്യാക്കോസ്‌ മോര്‍ ദിയസ്‌കോറോസ്‌ മെത്രാപ്പോലീത്തായുടെ പ്രധാന കാര്‍മികത്വത്തില്‍ വി. കുര്‍ബാനയെത്തുടര്‍ന്ന്‌ ഇടവകയിലെ വിടവാങ്ങിയ പൂര്‍വികരെ അനുസ്‌മരിക്കും. 3ന്‌ കുടുംബയൂണിറ്റുകളുടെ റാലി സഭാ സെക്രട്ടറി തമ്പു ജോര്‍ജ്‌ തുകലന്‍ ഉദ്‌ഘാടനം ചെയ്യും. തുടര്‍ന്ന്‌ നടക്കുന്ന പൊതുസമ്മേളനം ജനസേവ ശിശുഭവന്‍ ഡയറക്‌ടര്‍ ജോസ്‌ മാവേലി ഉദ്‌ഘാടനം ചെയ്യും. ഫാ. ലൂയിസ്‌ വെള്ളാനിക്കല്‍ മുഖ്യപ്രഭാഷണം നടത്തും. പെരുന്നാള്‍ ചടങ്ങുകള്‍ക്ക്‌ വികാരിമാരായ ഫാ. മാത്യു പോള്‍ കാട്ടുമങ്ങാട്ട്‌, ഫാ. ഡാര്‍ലി എടപ്പങ്ങാട്ടില്‍, ഫാ. ജേക്കബ്‌ ചിറ്റേത്ത്‌, ട്രസ്‌റ്റിമാരായ ജോണ്‍ കല്ലിടുമ്പില്‍, ബോസ്‌ കുര്യാക്കോസ്‌ എന്നിവര്‍ നേതൃത്വം നല്‍കും.

പീച്ചാനിക്കാട് സെന്റ് പീറ്റേഴ്‌സ് യാക്കോബായ പള്ളിയുടെ ശിലാസ്ഥാപനം നടത്തി

അങ്കമാലി: പുനര്‍നിര്‍മിക്കുന്ന പീച്ചാനിക്കാട് സെന്റ് പീറ്റേഴ്‌സ് യാക്കോബായ പള്ളിയുടെ ശിലാസ്ഥാപനകര്‍മം ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ബാവ നിര്‍വഹിച്ചു. ഡോ.ഏബ്രഹാം മോര്‍ സേവേറിയോസ്, ഡോ. ഏല്യാസ്‌മോര്‍ അത്തനാസിയോസ്, ഡോ. മാത്യൂസ് മോര്‍ അന്തീമോസ് എന്നീ മെത്രാപ്പോലീത്തമാര്‍ സഹകാര്‍മികരായി. വര്‍ഗീസ് പുളിയന്‍ കോര്‍ എപ്പിസ്‌കോപ്പ, ടൈറ്റസ് വര്‍ഗീസ് കോര്‍ എപ്പിസ്‌കോപ്പ, വര്‍ഗീസ് അരീക്കല്‍ കോര്‍ എപ്പിസ്‌കോപ്പ, ഫാ. ഷെബി ജേക്കബ്, ഫാ. കെ.കെ. ഗീവര്‍ഗീസ്, ഫാ. കെ.ഐ, ജോര്‍ജ്, ഫാ. വര്‍ഗീസ് പാലയില്‍, ഫാ. എമില്‍ ഏലാസ്, ട്രസ്റ്റിമാരായ ടി.ഐ. പൗലോസ്, പി.കെ. പൗലോസ്, ജനറല്‍ കണ്‍വീനര്‍ കെ.വി. ജേക്കബ് തുടങ്ങിയവര്‍ പങ്കെടുത്തു. പുതിയ പള്ളി നിര്‍മിക്കുന്നതിന് നാലു കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. മൂന്നുവര്‍ഷംകൊണ്ട് പള്ളിനിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം.

Thursday, February 16, 2012

പിള്ളയുടെ ഇടപെടല്‍ അപലപനീയം; യാക്കോബായ സുറിയാനി യൂത്ത് അസോസിയേഷന്‍

പുത്തന്‍കുരിശ്: ക്രൈസ്തവസഭകളുടെ കാര്യങ്ങളില്‍ ഇടപെടാന്‍ ആര്‍. ബാലകൃഷ്ണപിള്ളയ്ക്ക് അവകാശമില്ലെന്നും അദ്ദേഹത്തിന്റെ ഇതുസംബന്ധിച്ച പ്രസ്താവന അപലപനീയമാണെന്നും യാക്കോബായ സുറിയാനി സഭ യൂത്ത് അസോസിയേഷന്‍ കേന്ദ്ര കമ്മിറ്റി അഭിപ്രായപ്പെട്ടു.

എല്ലാവരാലും ആദരിക്കപ്പെടുന്ന നിരണം ഭദ്രാസനാധിപനായ ഡോ. ഗീവര്‍ഗീസ് മോര്‍ കുറിലോസ് മെത്രാപ്പോലീത്തയെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്ന നടപടി തീര്‍ത്തും അപലപനീയംതന്നെയെന്ന് കേന്ദ്ര ജന. സെക്രട്ടറി ബിജു സ്‌കറിയ, കെ.സി. പോള്‍, ബൈജു മാത്തറ, റജി പി. വര്‍ഗീസ്, ജോസ് സ്ലീബാ, സിനോള്‍ വി. സാജു എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു. ശ്രേഷ്ഠ കാതോലിക്ക ഡോ. ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ എല്ലാ നടപടികളോടും പൂര്‍ണമായി പിന്തുണച്ച് മുന്നോട്ടുപോകുമെന്നും പ്രസ്താവനയില്‍ പറയുന്നു. 

Wednesday, February 15, 2012

നോര്‍ത്താംപ്ടനില്‍ അഭി. മാത്യൂസ്‌ മാര്‍ അപ്രേം തിരുമെനിയ്ക്ക് സ്വീകരണം.

നോര്‍ത്താംപ്ടന്‍: സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനി ഇടവകയില്‍ ഫെബ്രുവരി 17 നു വെള്ളിയാഴ്ച യു കെ മേഖലയുടെ പാത്രിയര്‍ക്കള്‍ വികാരിയും, അങ്കമാലി ഭദ്രാസനത്തിന്റെ പെരുമ്പാവൂര്‍, ഹൈറേഞ്ച് മേഖലയുടെ മെത്രാപ്പൊലിട്തയുമായ അഭി മാത്യൂസ്‌ മാര്‍ അപ്രേം തിരുമാനസിനു ഗംഭീര സ്വീകരണം. ഫെബ്രുവരി 18 നു ശനിയാഴ്ച മഞ്ഞിനിക്കരയില്‍ കബറടങ്ങിയിരിക്കുന്ന മഹാപരിശുദ്ധനായ മോരാന്‍ മോര്‍ ഇഗ്നാത്തിയോസ് അലിയാസ് ത്രിതിയന്‍ ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍ അഭി. മോര്‍ അപ്രേം തിരുമനസിന്റെ പ്രധാന കാര്‍മികത്വത്തില്‍ ഇടവകയില്‍ നടത്തപെടുന്നു. 
വെള്ളിയാഴ്ച വൈകിട്ട് ഇടവകയിലെത്തിചേരുന്ന അഭി. തിരുമേനിയെ ഇടവക വികാരി ഡാ രാജു ചെറുവിള്ളിയും ഇടവക അംഗങ്ങളും ചേര്‍ന്ന് സ്വീകരിക്കും.തുടര്‍ന്ന് സന്ധ്യ പ്രാര്‍ത്ഥനയും സുവിശേഷ പ്രസംഗവും ക്രമീകരിച്ചിരിക്കുന്നു.ശനിയാഴ്ച രാവിലെ 9 .00 നു പ്രഭാത പ്രാര്‍ത്ഥനയും തുടര്‍ന്ന് അഭി. മോര്‍ അപ്രേം തിരുമനസിന്റെ പ്രധാന കാര്‍മികത്വത്തില്‍ വി. കുര്‍ബ്ബാനയും, പരിശുദ്ധന്റെ നേര്ച്ച സദ്യയും ക്രമീകരിച്ചിരിക്കുന്നു. വിശ്വാസികളെവരും ഒരുക്കത്തോടും പ്രാര്‍ത്ഥനയോടും കൂടെ പരിശുധന്റെ ഓര്‍മ്മപ്പെരുന്നാളിലും അഭി. തിരുമനസിന്റെ സ്വീകരണ പരിപാടികളും വന്നു സംബന്ധിച്ച് അനുഗ്രഹീതരാകാന്‍ കര്‍തൃനാമത്തില്‍ അറിയിച്ചു കൊള്ളുന്നു.

ക്രിസ്‌തുവിവാദം: മെത്രാപ്പോലീത്തന്‍ കമ്മിറ്റി പഠിക്കും

കൊച്ചി: യേശുക്രിസ്‌തു രക്ഷകനും ദൈവപുത്രനുമാണ്‌ എന്നത്‌ ക്രൈസ്‌തവ സഭയുടെ അടിസ്‌ഥാന വിശ്വാസമാണെന്ന്‌ ശ്രേഷ്‌ഠ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ കാതോലിക്ക ബാവ. മനുഷ്യരാശിയുടെ രക്ഷയ്‌ക്കായി തന്റെ ജീവനെ ക്രൂശില്‍ സമര്‍പ്പിച്ച യേശുവിന്‌ തുല്യനായി മറ്റാരും ഉണ്ടെന്ന്‌ സഭ വിശ്വസിക്കുന്നില്ല. എന്നാല്‍ മറ്റു സമുദായങ്ങളും സംഘടനകള്‍ളു അവരുടേതായ നിലയില്‍ ക്രിസ്‌തുവിനെ കാണുന്നുവെങ്കില്‍ അതിനുള്ള സ്വാതന്ത്ര്യം അവര്‍ക്കുണ്ട്‌. ഇപ്പോള്‍ ഉണ്ടായിട്ടുള്ള വിവാദങ്ങള്‍ പഠിക്കുന്നതിനായി മെത്രാപ്പോലീത്താമാരുടെ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ശ്രേഷ്‌ഠ ബാവാ പറഞ്ഞു. ആവശ്യമെങ്കില്‍ സുന്നഹദോസും സമരസമിതികളും ചേരുമെന്നും അദ്ദേഹം പറഞ്ഞു.

Monday, February 13, 2012

ചെഗുവേരയുടെ ചിത്രം തന്റെ പൂജാമുറിയിലുണ്ടെന്ന്‌ പറഞ്ഞിട്ടില്ല: മോര്‍ കൂറിലോസ്‌


കോട്ടയം: യേശുക്രിസ്‌തുവിന്റെ ചിത്രത്തിനൊപ്പം ചെഗുവേരയുടെ ചിത്രവും തന്റെ പൂജാമുറിയലുണ്ടെന്നു താന്‍ പറഞ്ഞതായി വന്ന വാര്‍ത്ത തികച്ചും അടിസ്‌ഥാനരഹിതമാണെന്നു യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ്‌ മാര്‍ കൂറിലോസ്‌ മെത്രാപ്പോലീത്ത പറഞ്ഞു. 


സി.പി.എം. സമ്മേളനനഗരിയില്‍ സംഘടിപ്പിച്ച ചിത്രപ്രദര്‍ശനം കാണുന്നതിനിടെ വാര്‍ത്താലേഖകര്‍ സമീപിച്ചപ്പോള്‍ തനിക്കു പണ്ടു സമ്മാനമായി ലഭിച്ച അംബേദ്‌കറുടെയും ചെഗുവേരയുടെയും മറ്റും ചിത്രങ്ങള്‍ തന്റെ സ്വീകരണമുറിയില്‍ വച്ചിട്ടുണ്ടെന്നു മാത്രമാണു പറഞ്ഞത്‌.
ഈ ചിത്രങ്ങള്‍ മാത്രമല്ല, തനിക്കു പുരസ്‌കാരമായും മറ്റും ലഭിച്ച ഒട്ടനവധി ചിത്രങ്ങള്‍ സ്വീകരണമുറിയിലുണ്ട്‌. ഈ വസ്‌തുതയാണു പറഞ്ഞത്.എന്നാല്‍ ഇതു റിപ്പോര്‍ട്ട്‌ ചെയ്‌ത ചില മാധ്യമപ്രവര്‍ത്തകര്‍ ചെഗുവേരയുടെ ചിത്രവും യേശുക്രിസ്‌തുവിന്റെ ചിത്രത്തിനൊപ്പം താന്‍ പൂജാമുറിയില്‍ സൂക്ഷിച്ചിട്ടുണ്ടെന്നു തെറ്റിദ്ധാരണവരത്തക്കവിധമാണു വാര്‍ത്ത നല്‍കിയതെന്നും മെത്രാപ്പോലീത്ത പറഞ്ഞു.

അന്ത്യോഖ്യാ സിംഹാസന വിശ്വാസ തീര്‍ത്ഥയാത്ര സംഘം ആസ്ഥാനമന്ദിര കൂദാശ ഇന്ന്


മുളന്തുരുത്തി: പങ്ങാരപ്പിള്ളിയില്‍ പുതുതായി നിര്‍മ്മിച്ച അന്ത്യോഖ്യാ സിംഹാസന വിശ്വാസ തീര്‍ത്ഥയാത്ര സംഘത്തിന്റെ ആസ്ഥാനമന്ദിരം കൂദാശ തിങ്കളാഴ്ച നടക്കും. വൈകീട്ട് 3.30ന് ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ പ്രധാന കാര്‍മ്മികത്വത്തിലാണ് ചടങ്ങ്.
പാത്രിയര്‍ക്കാ പ്രതിനിധിയും ബേയ്‌റൂട്ട് ആര്‍ച്ച് ബിഷപ്പുമായ മോര്‍ ക്ലീമീസ് ഡാനിയേല്‍ ഖൂറിയ മെത്രാപ്പോലീത്ത സന്നിഹിതനാകും. സുന്നഹദോസ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത, സംഘം രക്ഷാധികാരി കുര്യാക്കോസ് മാര്‍ ദീയസ്‌കോറോസ് മെത്രാപ്പോലീത്ത, ഉപരക്ഷാധികാരി ഗീവര്‍ഗീസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത എന്നിവരും പങ്കെടുക്കും.
4.30ന് മോര്‍ ക്ലീമീസ് ഡാനിയേല്‍ ഖൂറിയ പാത്രിയര്‍ക്കാ പതാക ഉയര്‍ത്തും. തുടര്‍ന്ന് ശ്രേഷ്ഠ ബാവ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും.

പിറവം വലിയ പള്ളിയില്‍ മെത്രാന്‍ ഓര്‍ത്തഡോക്സ് വിഭാഗം വൈദീകന്‍ അനധി കൃതമായി പ്രവേശിക്കാന്‍ ശ്രമിച്ചത്‌ യാക്കോബായ വിശ്വാസികള്‍ തടഞ്ഞു.

പിറവം:പിറവം സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനി പള്ളിയില്‍ ഓര്‍ത്തഡോക്സ് വിഭാഗം വൈദീകന്റെ പിതാവിന്റെ ശവസംസ്ക്കാരത്തെ ചൊല്ലി സംഘര്‍ഷം. പള്ളിയില്‍ 2004 ല്‍ ഉള്ള ഹൈക്കോടതി വിധി മറികടന്നു മരിച്ച എബ്രാഹാമിന്റെ മകനും, ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ മണകുന്നം മാര്‍ ഔഗേന്‍ പള്ളി വികാരിയുമായ ഫാ.വി.എ.മാത്യൂസ് കറുത്ത കുപ്പായം' ധരിച്ച് ശുശ്രൂഷകളില്‍ പങ്കെടുക്കാനെത്തിയതാണ് സംഘര്‍ഷത്തിനു കാരണം.വിലാപയാത്രയായി കൊണ്ടുവന്ന മൃതദേഹം പള്ളി മുറ്റത്തേയ്ക്ക് കയറ്റുമ്പോള്‍ തന്നെ യാക്കോബായ വിശ്വാസികള്‍ തടഞ്ഞു. തുടര്‍ന്ന് ഉടലെടുത്ത സംഘര്‍ഷാവസ്ഥ മണിക്കൂറുകള്‍ നീണ്ടു. മൂവാറ്റുപുഴ ഡിവൈ.എസ്.പി ടോമി സെബാസ്റ്റ്യന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം പള്ളിയില്‍ നിലയുറപ്പിച്ചിരുന്നു. വെള്ളിയാഴ്ച രാത്രിയാണ് പാഴൂര്‍ വാതക്കാട്ടില്‍ എബ്രാഹം മരിച്ചത്. ഞായറാഴ്ച വൈകീട്ടാണ് സംസ്‌കാരം നിശ്ചയിച്ചിരുന്നത്.വലിയപള്ളി വികാരി സൈമണ്‍ ചെല്ലിക്കാട്ടില്‍ കോറെപ്പിസ്‌കോപ്പയും ഫാ. സ്‌കറിയ വടയ്ക്കാട്ടിലും ചേര്‍ന്നാണ് വീട്ടിലെ ശുശ്രൂഷകള്‍ നടത്തിയത്. തുടര്‍ന്ന് നാല് മണിയോടെ മൃതദേഹം വലിയ പള്ളിയിലേക്ക് കൊണ്ടുവന്നു. മറ്റ് വൈദികര്‍ക്കൊപ്പം ഫാ. വി.എ. മാത്യൂസും കറുത്തകുപ്പായമണിഞ്ഞാണ് പള്ളിയിലേയ്ക്കു വന്നത്.
വിലാപയാത്രയെ പള്ളിയുടെ പിന്നിലെ മുറ്റത്ത് യാക്കോബായ വിശ്വാസികള്‍ തടയുകയും , അതിനോടകം പള്ളിക്കകത്തുകയറി ആനവാതിലടക്കമുള്ള മുഴുവന്‍ വാതിലുകളും അടച്ചു. തുടര്‍ന്നാണ് പള്ളിയുടെ ആനവാതില്‍ക്കലില്‍ തന്നെ മുറ്റത്ത് ഡസ്‌കിട്ട് ശവമഞ്ചം വച്ചത്. 1986 ല്‍ ഓര്‍ത്തഡോക്സ് വൈദീകനായ ആലപ്പാട്ടച്ചന്റെ പിതാവ് മരിച്ചപ്പോള്‍ ഒരു ദിവസത്തെയെക്ക് ശവസംസ്ക്കാര ശുശ്രൂക്ഷയില്‍ പങ്കെടുക്കാന്‍ അനുവദിക്കണ മെന്നാവശ്യപ്പെട്ട് അപേക്ഷ നല്‍കിയാണ്‌. പള്ളിയില്‍ പ്രവേശിച്ചത്‌. ഈ കീഴ് വഴക്കം അനുസരിച്ച് ഫാ വി എ മാത്യു അപേക്ഷ നല്‍കണമെന്ന് യാക്കോബായ സഭ ആവശ്യപ്പെട്ടിരുന്നു. ഇത് നിരസിച്ചതിനെ തുടര്‍ന്നാണ്‌ സംഘര്‍ഷം ഉടലെടുത്തത്. ആര്‍.ഡി.ഒയുടെ സാന്നിദ്ധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ സംസ്‌കാര ശുശ്രൂഷ നടത്താന്‍ രേഖാമൂലം അപേക്ഷ നല്‍കിയാല്‍ പരിഗണിക്കാമെന്ന് പള്ളിയുടെ ഭരണപക്ഷമായ യാക്കോബായ സഭ അറിയിച്ചു. തുടര്‍ന്ന് ഫാ. വി.എ. മാത്യൂസ് അപേക്ഷ നല്‍കിയാണ് പ്രശ്‌നം ഒത്തുതീര്‍ന്നത്. ഓര്‍ത്തഡോക്‌സ് പക്ഷക്കാരനായ ഫാ. വി.എ. മാത്യൂസ് കറുത്ത കുപ്പായമണിഞ്ഞ് സംസ്‌കാര ശുശ്രൂഷയില്‍ പങ്കെടുത്താല്‍ ഓര്‍ത്തഡോക്‌സ് വിഭാഗം അതൊരു കീഴ്‌വഴക്കമായി ഭാവിയില്‍ ഓര്‍ത്തഡോക്സ് പക്ഷം എടുക്കുമെന്ന് പള്ളി ഭാരവാഹികള്‍ പറഞ്ഞു. ധാരണയായതിനെ തുടര്‍ന്ന് രാത്രി ഒമ്പതരയോടെയായിരുന്നു സംസ്‌കാരം. വന്‍ പോലീസ് സംഘത്തിന്റെ സംരക്ഷണയിലായിരുന്നു സംസ്‌കാരം.

Sunday, February 12, 2012

യാക്കോബായ സഭയില്‍ ഭിന്നതയുണ്ടാക്കാന്‍ ശ്രമം- ശ്രേഷ്ഠബാവ


പുത്തന്‍കുരിശ്: യാക്കോബായ സഭയില്‍ അഭിപ്രായ ഭിന്നത ഉണ്ടാക്കുവാന്‍ ആസൂത്രിത ശ്രമങ്ങള്‍ നടന്നുവരുന്നതായി സംശയിക്കുന്നുവെന്ന് ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ പറഞ്ഞു.
അല്‍മായവേദി എന്ന പേരില്‍ സഭയിലെ മെത്രാപ്പൊലീത്തമാര്‍ക്കെതിരെ പ്രസ്താവനകള്‍ ഇറക്കുന്നതിന്റെ പിറകില്‍ ലക്ഷ്യം ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സഭയുടെ അംഗീകാരമോ ഔദ്യോഗിക പരിവേഷമോ ഇല്ലാത്ത അല്‍മായവേദിയുടെ പേരില്‍ ഇറങ്ങുന്ന വാര്‍ത്തകള്‍ യാക്കോബായ സഭയുമായി ഒരുതരത്തിലും ബന്ധമുള്ളതല്ലെന്നും ശ്രേഷ്ഠ ബാവ അറിയിച്ചു.
സഭയെ സംബന്ധിക്കുന്ന കാര്യങ്ങള്‍ പ്രഖ്യാപിക്കുവാനും നിയന്ത്രിക്കുവാനും എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസും സഭാ സമിതികളും ഉണ്ടെന്നും അതിനപ്പുറമായി ആരും പ്രവര്‍ത്തിക്കേണ്ടെന്നും ശ്രേഷ്ഠ ബാവ പറഞ്ഞു.

Saturday, February 11, 2012

മഞ്ഞിനിക്കരയില്‍ കാല്‍നട തീര്‍ത്ഥാടകസംഗമം: പെരുന്നാള്‍ ഇന്ന് സമാപിക്കും


പത്തനംതിട്ട:പരിശുദ്ധ ഇഗ്‌നാത്തിയോസ് ഏലിയാസ് തൃതീയന്‍ പാത്രിയാര്‍ക്കീസ് ബാവയുടെ എണ്‍പതാമത് ദുഖ്‌റോനോ പെരുന്നാളിന്റെ ഭാഗമായി കാല്‍നട തീര്‍ത്ഥാകര്‍ക്ക് മഞ്ഞിനിക്കരയില്‍ സ്വീകരണം നല്‍കി. പെരുന്നാള്‍ ശനിയാഴ്ച സമാപിക്കും.

തീര്‍ത്ഥാടകസംഘങ്ങള്‍ക്ക് ഉച്ചയ്ക്കുശേഷം ഓമല്ലൂര്‍ കുരിശിന്‍തൊട്ടിയിലും തുടര്‍ന്ന് മഞ്ഞിനിക്കര ദയറായിലും സ്വീകരണം നല്‍കി. യാക്കോബായ സഭയുടെ വിവിധ ഭദ്രാസനങ്ങളില്‍നിന്നും മേഖലകളില്‍നിന്നുമാണ് തീര്‍ത്ഥയാത്രാസംഘങ്ങള്‍ എത്തിയത്.

രാവിലെ മഞ്ഞിനിക്കര ദയറായിലെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ഇഗ്‌നാത്തിയോസ് ഏലിയാസ് തൃതീയന്‍ പാത്രിയാര്‍ക്കീസ് ബാവയുടെ കബറിടത്തിലും കത്തീഡ്രലിലും പ്രാര്‍ത്ഥന നടത്തി. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ, ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസ്, യൂഹാനോന്‍ മാര്‍ മിലിത്തിയോസ്, ഗീവര്‍ഗീസ് മാര്‍ അത്താനാസിയോസ് എന്നിവരുമായി അദ്ദേഹം ചര്‍ച്ച നടത്തി.

സമാപനസമ്മേളനം മന്ത്രി പി.ജെ.ജോസഫ് ഉദ്ഘാടനം ചെയ്തു. ശ്രേഷ്ഠകാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ അധ്യക്ഷത വഹിച്ചു. പാത്രിയര്‍ക്കാ പ്രതിനിധി പീലക്‌സിനോസ് മത്തിയാസ്‌നയീസ്, ബെയ്‌റൂട്ട് ആര്‍ച്ച് ബിഷപ്പ് ക്ലീമിസ് ഡാനിയേല്‍ ഖൂറിയ, ജോസഫ് മാര്‍ ഗ്രിഗോറിയോസ്, യൂഹാനോന്‍ മാര്‍ മിലിത്തിയോസ്, കുര്യാക്കോസ് മാര്‍ ദിയസ്‌കോറോസ്, ഡോ.മാണിരാജന്‍ കോറെപ്പിസ്‌കോപ്പ, ആന്‍േറാ ആന്റണി എം.പി., അഡ്വ.കെ.ശിവദാസന്‍നായര്‍ എം.എല്‍.എ., കമാന്‍ഡര്‍ ടി.യു.കുരുവിള, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ വി.രാമചന്ദ്രന്‍നായര്‍, പി.ആര്‍.കുട്ടപ്പന്‍നായര്‍ എന്നിവര്‍ പ്രസംഗിച്ചു.

ശനിയാഴ്ച പുലര്‍ച്ചെ മൂന്നിന് സ്‌തേഫാനോസ് കത്തീഡ്രലില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാന നടന്നു. ദയറാ കത്തീഡ്രലില്‍ 5.30ന് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ്​പ്രഥമന്‍ ബാവയുടെ പ്രധാന കാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാന നടക്കും. 8ന് പെരുന്നാള്‍ കുര്‍ബാനയില്‍ പാത്രിയാര്‍ക്കീസ് ബാവയുടെ പ്രതിനിധികള്‍ മുഖ്യകാര്‍മികത്വം വഹിക്കും. 10.30 ന് പ്രദക്ഷിണം, ആശിര്‍വാദം എന്നിവയോടെ പെരുന്നാള്‍ സമാപിക്കും.

Tuesday, February 7, 2012

മഞ്ഞിനിക്കര തീര്‍ഥയാത്ര ആരംഭിച്ചു


നെടുമ്പാശേരി: പരി. ഏലിയാസ്‌ തൃതീയന്‍ പാത്രിയര്‍ക്കീസ്‌ ബാവയുടെ കബറിങ്കലേക്കുള്ള ഭക്‌തിനിര്‍ഭരമായ മഞ്ഞിനിക്കര തീര്‍ഥയാത്ര ആരംഭിച്ചു. ഏലിയാസ്‌ തൃതീയന്‍ ബാവയുടെ നാമത്തില്‍ ലോകത്തില്‍ ആദ്യമായി സ്‌ഥാപിച്ച ചെറിയവാപ്പലശേരി മാര്‍ ഇഗ്നാത്തിയോസ്‌ പള്ളി കേന്ദ്രീകരിച്ചാണ്‌ തീര്‍ഥയാത്ര ആരംഭിച്ചത്‌. ഇവിടെ അന്ത്യവിശ്രമം കൊള്ളുന്ന കടവില്‍ പൗലോസ്‌ മാര്‍ അത്താനസ്യോസ്‌ മെത്രാപോലീത്തായുടെയും പരി. ഏല്യാസ്‌ ബാവയുടെയും പരി. വലിയ തിരുമേനിയുടെയും തിരുശേഷിപ്പുകള്‍ സ്‌ഥാപിച്ചിട്ടുള്ള കബറിടങ്ങളില്‍ ധൂപപ്രാര്‍ഥന നടത്തിയശേഷമാണ്‌ തീര്‍ഥയാത്ര ആരംഭിച്ചത്‌. ഏലിയാസ്‌ മാര്‍ അത്താനോസ്യോസ്‌ മെത്രാപോലീത്ത ദീപശീഖയും പാത്രിയര്‍ക്ക പതാകയും കൈമാറി. മലബാര്‍, തൃശൂര്‍, ഈറോട്‌, മേയ്‌ക്കാട്‌, മാര്‍ ഇഗ്നാത്തിാ്യേസ്‌ ചാപ്പല, പൊയ്‌ക്കാട്ടുശേരി മാര്‍ ബഹനാംപള്ളി എന്നിവിടങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ നേരത്തെ ചെറിയവാപ്പലശേരിയില്‍ എത്തിയിരുന്നു.
മലബാര്‍ഭാഗത്തുനിന്ന് എത്തുന്ന തീര്‍ഥാടകരും അങ്കമാലി മേഖലയിലെ വിവിധ പള്ളികളില്‍നിന്നുള്ള തീര്‍ഥാടകരും പ്രധാന തീര്‍ഥയാത്രയോടൊപ്പം ചേര്‍ന്ന് ഒന്നായി യാത്രതുടരും. പ്രത്യേകം തയ്യാറാക്കിയ രഥത്തിനു പിന്നിലായി പ്രാര്‍ഥനാഗീതങ്ങള്‍ ആലപിച്ചാണ് വിശ്വാസികള്‍ നടന്നുനീങ്ങുക. അങ്കമാലി, വേങ്ങൂര്‍, മരോട്ടിച്ചുവട്, മറ്റൂര്‍, വല്ലം, പെരുമ്പാവൂര്‍ എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്കുശേഷം തീര്‍ഥയാത്ര പാറേത്തുമുകള്‍ പള്ളിയിലെത്തും. തിങ്കളാഴ്ച രാത്രി തീര്‍ഥാടകര്‍ പള്ളിയില്‍ വിശ്രമിക്കും. തുടര്‍ന്ന് കീഴില്ലം, മണ്ണൂര്‍, മൂവാറ്റുപുഴ, കൂത്താട്ടുകുളം, ചോരക്കുഴി, ഏറ്റുമാനൂര്‍, നീലിമംഗലം, കോട്ടയം, തിരുവല്ല, പത്തനംതിട്ട, ആറന്മുള കൂടി 10ന് വൈകിട്ട് തീര്‍ഥയാത്ര മഞ്ഞനിക്കരയില്‍ എത്തിച്ചേരും.

പരിശുദ്ധ സഖാപ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവയുടെ പ്രതിനിധികളായ മോര്‍ പീലക്‌സിനോസ് മത്തിയാസ് നയീസ്, ബെയ്‌റൂട്ട് ആര്‍ച്ച്ബിഷപ് മോര്‍ ക്ലീമിസ് ഡാനിയേല്‍ ഖുറിയ, ശ്രേഷ്ഠ കാതോലിക്ക ബാവ, സഭയിലെ മെത്രാപ്പോലീത്തമാര്‍ എന്നിവര്‍ ചേര്‍ന്ന് തീര്‍ഥയാത്രയെ സ്വീകരിക്കും. മഞ്ഞനിക്കരവരെ നടന്നുപോകുന്ന തീര്‍ഥാടകര്‍ തിങ്കളാഴ്ച വൈകിട്ട് 3.30ന് ചെറിയ വാപ്പാലശ്ശേരി പള്ളിയിലെ കൗണ്ടറിലെത്തി പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ഭാരവാഹി സി.വൈ. വര്‍ഗീസ് അറിയിച്ചു.

പൊയ്ക്കാട്ടുശ്ശേരി മോര്‍ കുറിയാക്കോസ് സഹദാ ചാപ്പലില്‍നിന്നുള്ള തീര്‍ഥയാത്ര തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിനും അകപറമ്പ് മോര്‍ ശാബോര്‍ അഫ്രോത്ത് കത്തീഡ്രലില്‍നിന്നുള്ള തീര്‍ഥയാത്ര വൈകിട്ട് നാലിനും പുറപ്പെടും.

Monday, February 6, 2012

കണ്യാട്ടുനിരപ്പുപള്ളി: ഭൂരിപക്ഷത്തിന് അവസരം നല്‍കണം -ശ്രേഷ്ഠ ബാവ

കോലഞ്ചേരി: കണ്യാട്ടുനിരപ്പ് സെന്റ് ജോണ്‍സ് യാക്കോബായ പള്ളിയില്‍ ഭൂരിപക്ഷത്തിന് അവസരം നല്‍കണമെന്ന് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ ആവശ്യപ്പെട്ടു. ആരാധനാ സ്വാതന്ത്ര്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് പള്ളിയില്‍ 22-ാം ദിവസത്തെ പ്രാര്‍ത്ഥനായജ്ഞം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ബാവ. ഭൂരിപക്ഷത്തിന് ആരാധനാസ്വാതന്ത്ര്യം നല്‍കാതെയുള്ള നീതിനിഷേധം അംഗീകരിക്കാനാവില്ലെന്നും ബാവ ചൂണ്ടിക്കാട്ടി. ഭദ്രാസനാധിപന്‍ മാത്യൂസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത അധ്യക്ഷനായി. മെത്രാപ്പോലീത്തമാരായ മാത്യൂസ് മോര്‍ അന്തിമോസ്, കുര്യാക്കോസ് മോര്‍ ക്ലീമ്മിസ്, വികാരി ഫാ. ജേക്കബ് കാട്ടുപാടം, ഫാ. ഏലിയാസ് കാപ്പംകുഴി, ഫാ. വര്‍ഗീസ് പനച്ചിയില്‍, സഭാ സെക്രട്ടറി തമ്പു ജോര്‍ജ് തുകലന്‍ എന്നിവര്‍ പ്രസംഗിച്ചു.

Sunday, February 5, 2012

മഞ്ഞനിക്കര കാല്‍നട തീര്‍ഥയാത്ര ഇന്ന് പുറപ്പെടും

    നെടുമ്പാശ്ശേരി: അങ്കമാലി മേഖലാ മഞ്ഞനിക്കര കാല്‍നടതീര്‍ഥയാത്ര ആറിന് ചെറിയവാപ്പാലശ്ശേരി മോര്‍ ഇഗ്‌നാത്തിയോസ് യാക്കോബായ പള്ളിയില്‍നിന്ന് പുറപ്പെടും. വൈകിട്ട് നാലിന് ആരംഭിക്കുന്ന തീര്‍ഥയാത്രയെ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയും ഏല്യാസ് മോര്‍ അത്തനാസിയോസ് മെത്രാപ്പോലീത്തയും ചേര്‍ന്ന് ആശിര്‍വദിക്കും. പള്ളിയില്‍ സ്ഥാപിച്ചിട്ടുള്ള പരിശുദ്ധ ഏല്യാസ് തൃതീയന്‍ പാത്രിയര്‍ക്കീസ്ബാവയുടെ തിരുശേഷിപ്പ് കബറിങ്കല്‍നിന്നാണ് ദീപശിഖ തെളിക്കുന്നത്.
മലബാര്‍ഭാഗത്തുനിന്ന് എത്തുന്ന തീര്‍ഥാടകരും അങ്കമാലി മേഖലയിലെ വിവിധ പള്ളികളില്‍നിന്നുള്ള തീര്‍ഥാടകരും പ്രധാന തീര്‍ഥയാത്രയോടൊപ്പം ചേര്‍ന്ന് ഒന്നായി യാത്രതുടരും. പ്രത്യേകം തയ്യാറാക്കിയ രഥത്തിനു പിന്നിലായി പ്രാര്‍ഥനാഗീതങ്ങള്‍ ആലപിച്ചാണ് വിശ്വാസികള്‍ നടന്നുനീങ്ങുക. അങ്കമാലി, വേങ്ങൂര്‍, മരോട്ടിച്ചുവട്, മറ്റൂര്‍, വല്ലം, പെരുമ്പാവൂര്‍ എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്കുശേഷം തീര്‍ഥയാത്ര പാറേത്തുമുകള്‍ പള്ളിയിലെത്തും. തിങ്കളാഴ്ച രാത്രി തീര്‍ഥാടകര്‍ പള്ളിയില്‍ വിശ്രമിക്കും. തുടര്‍ന്ന് കീഴില്ലം, മണ്ണൂര്‍, മൂവാറ്റുപുഴ, കൂത്താട്ടുകുളം, ചോരക്കുഴി, ഏറ്റുമാനൂര്‍, നീലിമംഗലം, കോട്ടയം, തിരുവല്ല, പത്തനംതിട്ട, ആറന്മുള കൂടി 10ന് വൈകിട്ട് തീര്‍ഥയാത്ര മഞ്ഞനിക്കരയില്‍ എത്തിച്ചേരും.
പരിശുദ്ധ സഖാപ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവയുടെ പ്രതിനിധികളായ മോര്‍ പീലക്‌സിനോസ് മത്തിയാസ് നയീസ്, ബെയ്‌റൂട്ട് ആര്‍ച്ച്ബിഷപ് മോര്‍ ക്ലീമിസ് ഡാനിയേല്‍ ഖുറിയ, ശ്രേഷ്ഠ കാതോലിക്ക ബാവ, സഭയിലെ മെത്രാപ്പോലീത്തമാര്‍ എന്നിവര്‍ ചേര്‍ന്ന് തീര്‍ഥയാത്രയെ സ്വീകരിക്കും. മഞ്ഞനിക്കരവരെ നടന്നുപോകുന്ന തീര്‍ഥാടകര്‍ തിങ്കളാഴ്ച വൈകിട്ട് 3.30ന് ചെറിയ വാപ്പാലശ്ശേരി പള്ളിയിലെ കൗണ്ടറിലെത്തി പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ഭാരവാഹി സി.വൈ. വര്‍ഗീസ് അറിയിച്ചു.
പൊയ്ക്കാട്ടുശ്ശേരി മോര്‍ കുറിയാക്കോസ് സഹദാ ചാപ്പലില്‍നിന്നുള്ള തീര്‍ഥയാത്ര തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിനും അകപറമ്പ് മോര്‍ ശാബോര്‍ അഫ്രോത്ത് കത്തീഡ്രലില്‍നിന്നുള്ള തീര്‍ഥയാത്ര വൈകിട്ട് നാലിനും പുറപ്പെടും.
   10-നാണു തീര്‍ഥാടകസംഘങ്ങള്‍ മഞ്ഞനിക്കര കബറിങ്കല്‍ എത്തിച്ചേരുന്നത്‌. ഏഴിനു രാത്രി ഏഴിനു കണ്‍വന്‍ഷന്‍ ആരംഭിക്കും. യൂഹാനോന്‍ മാര്‍ മിലിത്തിയോസ്‌ മെത്രാപ്പോലീത്ത ഉദ്‌ഘാടനം ചെയ്യും. റവ.ഡോ.കുര്യാക്കോസ്‌ കോര്‍ എപ്പിസ്‌കോപ്പ പ്രസംഗിക്കും. എട്ടിനു രാത്രി ഫാ. ഫിലിപ്പ്‌ ജേക്കബ്‌ നടയിലും ഒമ്പതിനു ഡീക്കന്‍ അഭിലാഷ്‌ ഏബ്രഹാമും പ്രസംഗിക്കും. പത്തിനു രാവിലെ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനയ്‌ക്കു തോമസ്‌ മാര്‍ തീമോത്തിയോസ്‌, പത്രോസ്‌ മാര്‍ ഒസ്‌താത്തിയോസ്‌, പൗലോസ്‌ മാര്‍ ഐറേനിയോസ്‌ മെത്രാപ്പോലീത്തമാര്‍ കാര്‍മികത്വം വഹിക്കും. 
   പ്രധാന പെരുന്നാള്‍ 10, 11 തീയതികളിലായി നടക്കും. കാല്‍നട തീര്‍ഥയാത്രാ സംഘങ്ങള്‍ക്കു പത്തിന്‌ ഉച്ചകഴിഞ്ഞ്‌ ഓമല്ലൂര്‍ കുരിശിങ്കലും ദയറായിലും സ്വീകരണം. വൈകുന്നേരം ആറിനു തീര്‍ഥയാത്രാ സമാപന സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്‌ഘാടനം ചെയ്യും. ശ്രേഷ്‌ഠ കാതോലിക്കാ ബാവ അധ്യക്ഷത വഹിക്കും. മെത്രാപ്പോലീത്തമാരും ജനപ്രതിനിധികളും യോഗത്തില്‍ പ്രസംഗിക്കും. 11-നു പുലര്‍ച്ചെ മൂന്നിനു മാര്‍ സ്‌തേഫാനോസ്‌ പള്ളിയില്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസ്‌ മെത്രാപ്പോലീത്ത വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. 5.30-നും രാവിലെ എട്ടിനും ദയറാ കത്തീഡ്രലില്‍ കുര്‍ബാന, 10.30നു പ്രദക്ഷിണം, ആശിര്‍വാദം എന്നിവയോടെ പെരുന്നാള്‍ സമാപിക്കും.

കണ്യാട്ടുനിരപ്പ് അക്രമം; സഭയ്ക്ക് എതിരായ പരാമര്‍ശം നീതിക്ക് നിരക്കാത്തത് - യാക്കോബായ സഭ

പുത്തന്‍കുരിശ്: കണ്യാട്ടുനിരപ്പ് സെന്റ് ജോണ്‍സ് പള്ളിയിലുണ്ടായതായ പോലീസ് അതിക്രമത്തെ സംബന്ധിച്ച് നടത്തുന്നതായ പ്രചാരണങ്ങള്‍ സത്യത്തിനും നീതിക്കും നിരക്കാത്തതാണ് എന്ന് പുത്തന്‍കുരിശില്‍ ചേര്‍ന്ന വിശ്വാസ സംരക്ഷണ സമിതി കേന്ദ്രകമ്മിറ്റിയോഗം ആരോപിച്ചു. ജനവരി ഒന്നിന് ആരാധനയ്ക്കായി എത്തിയ യാക്കോബായ സുറിയാനി സഭാ വിശ്വാസികളെ പോലീസാണ് മര്‍ദിച്ചത്. എന്നാല്‍ ആ മര്‍ദനത്തിന്റെ ഭീകരത മറയ്ക്കുവാന്‍ പോലീസിനെ മര്‍ദിച്ചു എന്ന് പ്രചരിപ്പിക്കുകയാണ്. പ്രാര്‍ത്ഥനയ്‌ക്കെത്തിയ വിശ്വാസികള്‍ക്കെതിരെ അനാവശ്യമായ വകുപ്പുകള്‍ ചേര്‍ത്ത് പോലീസ് കേസുകള്‍ എടുത്തിരിക്കുകയാണ്. നിഷ്പക്ഷമായ അന്വേഷണം ഉണ്ടാകണമെന്ന് സഭ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ഗവണ്മെന്റ് നടപടികള്‍ കൈക്കൊണ്ടിട്ടില്ല. യോഗത്തില്‍ ശ്രേഷ്ഠകാതോലിക്കാ ബാവ അധ്യക്ഷത വഹിച്ചു. മെത്രാപ്പോലീത്തമാരായ ജോസഫ് മാര്‍ ഗ്രിഗോറിയോസ് മാത്യൂസ് മോര്‍ ഇവാനിയോസ് തിരുമേനി, ഏലിയാസ് മോര്‍ അത്തനാസിയോസ്, കുരിയാക്കോസ് മൂലയില്‍കോര്‍എപ്പിസ്‌കോപ്പ, ബേബി ജോണ്‍ ഐക്കരക്കുടിയില്‍ കോര്‍എപ്പിസ്‌കോപ്പ, സഭാ സെക്രട്ടറി തമ്പു ജോര്‍ജ് തുകലന്‍, ഷെവ. പൗലോസ് കൂരന്‍, ഷെവ മോന്‍സി വാവച്ചന്‍, കണ്യാട്ടുനിരപ്പ് പള്ളി വികാരിമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Saturday, February 4, 2012

യേശു ക്രിസ്തു ലോകം കണ്ടതില്‍ വച്ചേറ്റവും വലിയ വിപ്ലവകാരി - അഭി ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലിത്ത

യേശു ക്രിസ്തു ലോകം കണ്ടതില്‍ വച്ചേറ്റവും വലിയ വിപ്ലവകാരിയാണന്നു അഭി ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലിത്ത.സി പി എമ്മിനും കേരളത്തിലെ ക്രൈസ്തവ സഭകള്‍ക്കും അപചയം സംഭവിച്ചിട്ടുണ്ടന്നും  ക്രൈസ്തവ സഭകളിലെല്ലാം പണാധിപത്യം ആണന്നും അഭി തിരുമേനി പറഞ്ഞു.  യേശു ക്രിസ്തുവിന്റെ ചിത്രം സി.പി.എം പാര്‍ട്ടി സമ്മേളനത്തില്‍ ഉപയോഗിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ "ഇന്ത്യ വിഷന്‍ ന്യൂസ്‌ നൈറ്റ്‌ " ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു മെത്രാപ്പോലിത്ത. 

അങ്കമാലി മേഖലാ മഞ്ഞനിക്കര തീര്‍ത്ഥയാത്ര ആറിന് പുറപ്പെടും

നെടുമ്പാശ്ശേരി: അങ്കമാലി മേഖലാ മഞ്ഞനിക്കര കാല്‍നട തീര്‍ത്ഥയാത്ര ആറിന് ചെറിയ വാപ്പാലശ്ശേരി മോര്‍ ഇഗ്‌നാത്തിയോസ് യാക്കോബായ പള്ളിയില്‍ നിന്ന് പുറപ്പെടും. വൈകീട്ട് 4ന് ആരംഭിക്കുന്ന തീര്‍ത്ഥയാത്രയെ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയും ഏല്യാസ് മോര്‍ അത്തനാസിയോസ് മെത്രാപ്പോലീത്തയും ചേര്‍ന്ന് ആശീര്‍വദിക്കും. പള്ളിയില്‍ സ്ഥാപിച്ചിട്ടുള്ള മോര്‍ ഇഗ്‌നാത്തിയോസ് ബാവയുടെ തിരുശേഷിപ്പ് കബറിങ്കല്‍ നിന്നുമാണ് ദീപശിഖ തെളിക്കുന്നത്.

മലബാര്‍ ഭാഗത്ത് നിന്നും എത്തുന്ന തീര്‍ത്ഥാടകരും അങ്കമാലി മേഖലയിലെ വിവിധ പള്ളികളില്‍ നിന്നുമുള്ള തീര്‍ത്ഥാടകരും പ്രധാന തീര്‍ത്ഥയാത്രയോടൊപ്പം ചേര്‍ന്ന് ഒന്നായി യാത്രതുടരും. പ്രത്യേകം തയ്യാറാക്കിയ രഥത്തിന് പിന്നിലായി പ്രാര്‍ത്ഥനാ ഗീതങ്ങള്‍ ആലപിച്ചാണ് വിശ്വാസികള്‍ നടന്നുനീങ്ങുക. അങ്കമാലി, വേങ്ങൂര്‍, മറ്റൂര്‍, വല്ലം, പെരുമ്പാവൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം തീര്‍ത്ഥാടകര്‍ പള്ളിയില്‍ വിശ്രമിക്കും. തുടര്‍ന്ന് കീഴില്ലം, മണ്ണൂര്‍, മൂവാറ്റുപുഴ, കൂത്താട്ടുകുളം, ചോരക്കുഴി, ഏറ്റുമാനൂര്‍, നീലിമംഗലം, കോട്ടയം, തിരുവല്ല, പത്തനംതിട്ട, ആറന്‍മുള കൂടി 10ന് വൈകീട്ട് തീര്‍ത്ഥയാത്ര മഞ്ഞനിക്കരയിലെത്തിച്ചേരും.
പരിശുദ്ധ സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവയുടെ പ്രതിനിധികളായ മോര്‍ പീലക്‌സിനോസ് മത്തിയാസ് നയീസ്, ബെയ്‌റൂട്ട് ആര്‍ച്ച് ബിഷപ്പ് മോര്‍ ക്ലീമിസ് ഡാനിയേല്‍ ഖുറിയ, ശ്രേഷ്ഠ കാതോലിക്ക ബാവ, സഭയിലെ മെത്രാപ്പോലീത്തമാര്‍ എന്നിവര്‍ ചേര്‍ന്ന് തീര്‍ത്ഥയാത്രയെ സ്വീകരിക്കും.

Friday, February 3, 2012

സുവിശേഷമഹായോഗം

ആദിച്ചനല്ലൂര്‍ സെന്‍റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയുടെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന പുണ്യശ്ലോകനായ കുര്യാക്കോസ് മോര്‍ കൂറിലോസ് മെമ്മോറിയല്‍ 17 മത് ആദിച്ചനല്ലൂര്‍ കണ്‍വെന്‍ഷന്റെ  ഉത്ഘാടനം  പൌരസ്ത്യ സുവിശേഷ സമാജം മെത്രാപോലീത്ത അഭിവന്ദ്യ മാര്‍ക്കോസ്  മോര്‍ ക്രിസോസ്റ്റമോസ് നിര്‍വഹിച്ചു.ഫെബ്രുവരി 1-5 വരെ  നടത്തപെടുന്ന കണ്‍വെന്‍ഷന്‍നില്‍ യാക്കോബായ സുറിയാനി സഭയിലെ പ്രഗല്‍ഭരായ വൈദികര്‍ നേതൃത്വം നല്‍കുന്നു .ഉത്ഘാടന സമ്മേളനത്തില്‍  ഇടവക വികരിമാരായ വന്ദ്യ K J  തോമസ്‌ കോര്‍ എപ്പിസ്കോപ്പ  അദ്ധ്യക്ഷത വഹിക്കുകയും വന്ദ്യ സ്റ്റീഫന്‍ എബ്രഹാം കോര്‍ എപ്പിസ്കോപ്പ  സ്വാഗതം ആശംസികുകയും ചെയ്തു .യോഗത്തില്‍ കൊല്ലം ഭദ്രാസന സെക്രട്ടറി റവ.ഫാ.സാബു സാമുവേല്‍,ആദിച്ചനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി  ലീല ശ്രീനിവാസന്‍ ,വൈസ് പ്രസിഡന്റ്‌, L മാത്യു ,വാര്‍ഡ് മെമ്പര്‍ ശ്രീമതി T രാജേശ്വരി ,ഇടവക ട്രസ്റ്റി K J മാത്യു ,ഇടവക  സെക്രട്ടറി J ജോസ് തുടങ്ങിയവര്‍  ആശംസകള്‍ അര്‍പ്പിച്ചു.

പുതുക്കി പണിത കുരിശും തൊട്ടിയുടെ കൂദാശ കര്‍മ്മം നിര്‍വഹിച്ചു .

കൊല്ലം:ആദിച്ചനല്ലൂര്‍ സെന്‍റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയിലെ പുതുക്കി പണിത കുരിശും തൊട്ടിയുടെ കൂദാശ കര്‍മ്മം ഫെബ്രുവരി 1 നു നിര്‍വഹിച്ചു.കൂദാശ തുമ്പമണ്‍ ഭദ്രാസന മെത്രാപോലീത്ത അഭിവന്ദ്യ യുഹാനോന്‍ മോര്‍ മിലിത്തിയോസും , പൌരസ്ത്യ സുവിശേഷ സമാജം മെത്രാപോലീത്ത അഭിവന്ദ്യ മാര്‍ക്കോസ് മോര്‍ ക്രിസോസ്റ്റമോസും നേതൃത്വം നല്‍കി .

ശ്രേഷ്ഠബാവക്കും നവാഭിഷിക്ത മെത്രാപ്പോലീത്തമാര്‍ക്കും സ്വീകരണം

കോലഞ്ചേരി: ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവക്കും നവാഭിഷിക്ത മെത്രാപ്പോലീത്തമാര്‍ക്കും കണ്യാട്ടുനിരപ്പ് സെന്റ് ജോണ്‍സ് യാക്കോബായ പള്ളിയില്‍ സ്വീകരണം നല്‍കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഞായറാഴ്ച വൈകീട്ട് അഞ്ചിന് നടക്കുന്ന സ്വീകരണത്തില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുക്കും. പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററില്‍ നിന്നും വാഹനങ്ങളുടെ അകമ്പടിയോടെ ശ്രേഷ്ഠ ബാവയേയും മെത്രാപ്പോലീത്തമാരേയും ശാസ്താംമുകള്‍ വഴി പള്ളി ഗ്രൗണ്ടിലെത്തിക്കും. തുടര്‍ന്ന് നടക്കുന്ന സമ്മേളനത്തില്‍ മാത്യൂസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത അധ്യക്ഷനാകും. പത്രസമ്മേളനത്തില്‍ ഫാ. വര്‍ഗീസ് പനച്ചിയില്‍, ഫാ. ഏലിയാസ് കാപ്പുംകുഴി, റെജി നടുമോളത്ത് എന്നിവര്‍ സംബന്ധിച്ചു.

മാര്‍ കുര്യാക്കോസ് സഹദായുടെ ഓര്‍മപ്പെരുന്നാള്‍


കിഴക്കമ്പലം: ചൂരക്കോട് സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയിലും വിലങ്ങ് കുരിശുംതൊട്ടിയിലും മാര്‍ കുര്യാക്കോസ് സഹദായുടെ ഓര്‍മപ്പെരുന്നാള്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ ആഘോഷിക്കും. ശനിയാഴ്ച വൈകീട്ട് അഞ്ചിന്‌കൊടിയേറ്റ്. തുടര്‍ന്ന് കുരിശുംതൊട്ടിയില്‍ സന്ധ്യാപ്രാര്‍ഥന, പ്രസംഗം, ഫാ. ജോബി പുളിഞ്ചിയില്‍, ഒന്‍പതിന് നേര്‍ച്ചസദ്യ. ഞായറാഴ്ച പള്ളിയില്‍ 8.30ന് വി. കുര്‍ബാന, 10.30ന് കുരിശുംതൊട്ടിയിലേക്ക് പ്രദക്ഷിണം. 12ന് ആശിര്‍വാദം, പാച്ചോര്‍ നേര്‍ച്ച എന്നിവയുമുണ്ടാകും.
കിഴക്കമ്പലം: മേപ്പാറ മോളം മോര്‍ ഇഗ്‌നാത്തിയോസ് ചാപ്പലില്‍ ഏലിയാസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവയുടെ ഓര്‍മപ്പെരുന്നാള്‍ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ആഘോഷിക്കും. വെള്ളിയാഴ്ച 7.15ന് വി. കുര്‍ബാന തുടര്‍ന്ന് വികാരി ഫാ. വര്‍ഗീസ് മണ്ണാറമ്പില്‍ കൊടിയേറ്റും. ശനിയാഴ്ച ഏഴിന് സന്ധ്യാപ്രാര്‍ഥന, പ്രസംഗം, കുര്യാക്കോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത. ഒന്‍പതിന് പ്രദക്ഷിണം. ഞായറാഴ്ച 8.30ന് വി. കുര്‍ബാന, പ്രസംഗം, ഡോ. മാത്യൂസ് മാര്‍ അന്തീമോസ് മെത്രാപ്പോലീത്ത 10.30ന് പ്രദക്ഷിണം, ഒന്നിന് ആശിര്‍വാദം നേര്‍ച്ച സദ്യ എന്നിവയുണ്ടാകും.

മണീട് പള്ളിയില്‍ പെരുന്നാളിനും മഞ്ഞനിക്കര തീര്‍ഥയാത്രയ്ക്കും ഒരുക്കങ്ങളായി


പിറവം: മലങ്കര സഭയിലെ പ്രസിദ്ധമായ ഓമല്ലൂര്‍ മഞ്ഞനിക്കര തീര്‍ഥയാത്രയ്ക്ക് തുടക്കമിട്ട് മണീട് സെന്റ് കുര്യാക്കോസ് കത്തീഡ്രലില്‍ ഏലിയാസ് തൃതീയന്‍ പാത്രിയാര്‍ക്കീസ് ബാവയുടെ എണ്‍പതാമത് ഓര്‍മപ്പെരുന്നാളിനും മഞ്ഞനിക്കര തീര്‍ഥയാത്രക്കും ഒരുക്കങ്ങളായി. പള്ളിയിലെ സണ്‍ഡേ സ്‌കൂള്‍, കുടുംബ യൂണിറ്റുകള്‍ തുടങ്ങിയ ഭക്തസംഘടനകളുടെ സംയുക്ത വാര്‍ഷികവും ഇതോടൊപ്പം നടക്കും.

ഓമല്ലൂര്‍ ബാവയെന്ന പേരില്‍ വിശ്വാസികളുടെ ഇടയില്‍ പ്രസിദ്ധനായ പരിശുദ്ധ ഇഗ്‌നാത്തിയോസ് ഏലിയാസ് തൃതീയന്‍ പാത്രിയാര്‍ക്കീസ് ബാവ 1931 മാര്‍ച്ചിലാണ് മലങ്കരയിലെത്തിയത്. അടുത്ത വര്‍ഷം ഫിബ്രവരി 13ന് ബാവ കാലം ചെയ്തു. കാലംചെയ്തതിന്റെ നാല്പതാം ദിവസം ചടങ്ങുകളില്‍ പങ്കെടുക്കാന്‍ മണീടില്‍നിന്നും ഏഴംഗ സംഘം കാല്‍നടയായി സഞ്ചരിച്ച് മഞ്ഞനിക്കരയിലെത്തിയിരുന്നു. അന്നത്തെ ആ കാല്‍നടയാത്രയുടെ പിന്തുടര്‍ച്ചയാണ് മഞ്ഞനിക്കര തീര്‍ഥയാത്ര.
കാലം ചെയ്ത ബാവയുടെ തിരുശേഷിപ്പ് സ്ഥാപിച്ച മണീട് സെന്റ് കുര്യാക്കോസ് പള്ളിയെ പാത്രിയാര്‍ക്കീസ് ബാവ കത്തീഡ്രലായി പ്രഖ്യാപിച്ചു. ഫിബ്രവരി നാല്, അഞ്ച്, ആറ്, ഏഴ് തീയതികളിലാണ് ഇവിടെ പ്രധാന പെരുന്നാള്‍.
പെരുന്നാളിന് ശനിയാഴ്ച രാവിലെ ഒന്‍പതിന് വികാരി സ്ലീബ പോള്‍ കോറെപ്പിസ്‌കോപ്പ കൊടി ഉയര്‍ത്തും. വൈകീട്ട് ഏഴിന് ഭക്തസംഘടനകളുടെ സംയുക്ത വാര്‍ഷികയോഗത്തില്‍ സ്ലീബ പോള്‍ കോറെപ്പിസ്‌കോപ്പയെ അനുമോദിക്കും.
ഫിബ്രവരി അഞ്ചിന് രാവിലെ കുര്‍ബാന. 10.30ന് നെയ്യപ്പ നേര്‍ച്ച എന്നിവ നടക്കും. വൈകീട്ട് അഞ്ചിന് കുടുംബ സംഗമ റാലി രാത്രി എട്ടിന് കൊല്ലം കലാസംഘത്തിന്റെ നാടകം അസുരഗോളങ്ങള്‍ എന്നിവയുണ്ട്.
ആറിന് രാവിലെ എട്ടിന് കുര്‍ബാനയും വൈകീട്ട് ഏഴിന് പ്രദക്ഷിണവും.
പ്രധാന പെരുന്നാളായ ഏഴിന് രാവിലെ 8.30ന് നടക്കുന്ന അഞ്ചിന്മേല്‍ കുര്‍ബാനയ്ക്ക് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ കാര്‍മികത്വം നല്‍കും. ഉച്ചയ്ക്ക് 1.30ന് വിവിധ കേന്ദ്രങ്ങളില്‍ നിന്നായി പള്ളിയിലെത്തുന്ന കാല്‍നട തീര്‍ഥാടകര്‍ക്ക് സ്വീകരണം. തുടര്‍ന്ന് 2.45 ആനമുന്തി കുരിശിങ്കലേക്കുള്ള പ്രദക്ഷിണവും മഞ്ഞനിക്കര തീര്‍ഥയാത്രയും പ്രയാണവും ഡോ. മാത്യൂസ്മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത പതാക ആശീര്‍വദിച്ച് നല്‍കി തീര്‍ഥാടകരെ യാത്രയാക്കും.

Thursday, February 2, 2012

നഴ്‌സുമാരുടെ സമരത്തിന്‌ ആവേശം 'കുത്തിവച്ച്‌' ഉഷ


കൊച്ചി: ഡല്‍ഹിയിലെ ആഡംബര ആശുപത്രിയുടെ അകത്തളത്തിലാണ്‌ ആദ്യ തീപ്പൊരി വീണത്‌. വൈകാതെ ആ തീപ്പൊരി ഡല്‍ഹിയാകെ ആളിപ്പടര്‍ന്നു. ആശുപത്രികളില്‍ സാന്ത്വനത്തിന്റെ പുഞ്ചിരിയുമായെത്തുന്ന മാലാഖമാരുടെ ദൈന്യം ലോകമറിഞ്ഞത്‌ അങ്ങനെ. 
തുടര്‍ന്ന്‌ വിവിധ സംസ്‌ഥാനങ്ങളില്‍ നഴ്‌സുമാര്‍ അവകാശസമരത്തിനായി സംഘടിച്ചു. കേരളത്തില്‍ കോലഞ്ചേരി മെഡിക്കല്‍ കോളജിലും അമൃതയിലും അങ്കമാലി ലിറ്റില്‍ ഫ്‌ളവറിലും ലേക്‌ഷോറിലുമെല്ലാം നഴ്‌സുമാരുടെ മുദ്രാവാക്യങ്ങള്‍ മുഴങ്ങി. ഇതിനെല്ലാം നേതൃത്വം നല്‍കി, ഡല്‍ഹിയിലെ എന്‍.ജി.ഒ. രംഗത്തെ കര്‍മകുശലതയുമായൊരു വനിത- ഉഷാ കൃഷ്‌ണകുമാര്‍...
കോണ്‍ഗ്രസ്‌ നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കെ. കൃഷ്‌ണകുമാറിന്റെ ഭാര്യയായി മാത്രമല്ല ഇന്ന്‌ ഉഷ അറിയപ്പെടുന്നത്‌. രാജ്യമാകെ പടര്‍ന്ന നഴ്‌സിംഗ്‌ സമരത്തിന്‌ ആദ്യപ്രചോദനമായ സ്വതന്ത്രസംഘടനാ പ്രവര്‍ത്തക എന്ന നിലയ്‌ക്കുമാണ്‌. നഴ്‌സിംഗ്‌ സമരം എവിടെ നടന്നാലും അവിടെ ഉഷയുണ്ടാകും. കഴിഞ്ഞ മൂന്നു ദിവസമായി അവര്‍ കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ സമരം നടത്തുന്ന നഴ്‌സുമാര്‍ക്കൊപ്പമാണ്‌.
പറയാന്‍ ഏറെയുണ്ട്‌ ഉഷയ്‌ക്ക്. ഡല്‍ഹിയിലെ മല്‍ഹോത്ര ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സസില്‍ രാത്രി ഷിഫ്‌റ്റില്‍ ജോലിചെയ്‌ത മലയാളി നഴ്‌സിനെ ഡോക്‌ടര്‍ പീഡിപ്പിച്ച സംഭവമുള്‍പ്പെടെ. വിവരമറിഞ്ഞ്‌ ഇടപെട്ട ഉഷ ഡോക്‌ടറെ പിരിച്ചുവിടുന്നതുവരെ സമരരംഗത്തുനിന്ന്‌ പിന്മാറിയില്ല. അതായിരുന്നു തുടക്കം. ഈ സംഭവത്തോടെയാണ്‌ ഉഷയുടെ നേതൃത്വത്തില്‍ 'മലയാളി നഴ്‌സസ്‌ വെല്‍ഫെയര്‍ അസോസിയേഷന്‍' പിറന്നത്‌. ഇതോടെ മറ്റു സംസ്‌ഥാനങ്ങളില്‍നിന്നുള്ള നഴ്‌സുമാരും അസോസിയേഷനില്‍ ചേരാന്‍ ഉഷയെ തേടിയെത്തി. അവര്‍ക്കും സംഘടന തണലായതോടെ പേരിലെ 'മലയാളി' ഒഴിവാക്കി പൊതുവേദിയെന്ന നിലയില്‍ 'നഴ്‌സസ്‌ വെല്‍ഫെയര്‍ അസോസിയേഷന്‍' നിലവില്‍വന്നു. 
ആറ്‌ ആശുപത്രികള്‍ ചേര്‍ന്ന ഡല്‍ഹി മെട്രോ ആശുപത്രിയില്‍ ആറുമാസം മുമ്പേ സമര നോട്ടീസ്‌ കൊടുത്തിട്ടും അധികൃതര്‍ ഗൗനിച്ചില്ല. സമരം തുടങ്ങിയതോടെ മുട്ടുമടക്കിയ മാനേജ്‌മെന്റ്‌് 4500 എന്ന അടിസ്‌ഥാനശമ്പളം 9000 രൂപയായി വര്‍ധിപ്പിച്ചു. തുടര്‍ന്ന്‌ ബോണ്ട്‌ വ്യവസ്‌ഥ നീക്കാനും സര്‍ട്ടിഫിക്കറ്റുകള്‍ വേണ്ടപ്പോള്‍ തിരിച്ചുകിട്ടാനും ശമ്പളവര്‍ധനയ്‌ക്കും മറ്റുമായി ഒട്ടേറെ സമരങ്ങള്‍. മുംബൈയിലും ഹൈദരാബാദിലുമടക്കം വന്‍നഗരങ്ങളിലെ ആശുപത്രികളില്‍ സംഘടനയ്‌ക്ക് യൂണിറ്റുകളായി. സ്വതന്ത്ര സംഘടനയായതിനാല്‍ എല്ലാ രാഷ്‌ട്രീയകക്ഷികളുടെയും പിന്തുണയുണ്ട്‌.

വെട്ടിക്കല്‍ കര്‍മ്മേല്‍കുന്ന് സിംഹാസന പള്ളിയുടെ മൂറോന്‍ കൂദാശ


വെട്ടിക്കല്‍: കര്‍മ്മേല്‍ക്കുന്ന് സെന്റ് തോമസ് സിറിയന്‍ സിംഹാസന പള്ളിയുടെ മൂറോന്‍ അഭിഷേക കൂദാശ അഞ്ച്, ആറ് തീയതികളില്‍ നടക്കും. ഇതോടൊപ്പം ഓമല്ലൂര്‍ ബാവയുടെ പെരുന്നാളും ആഘോഷിക്കും.
ഞായറാഴ്ച രാവിലെ എട്ടിന് കുര്‍ബ്ബാന തുടര്‍ന്ന് കൊടിഉയര്‍ത്തല്‍. വൈകിട്ട് അഞ്ചിന് ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവയ്ക്കും മറ്റ് തിരുമേനിമാര്‍ക്കും വെട്ടിക്കല്‍ കവലയില്‍ സ്വീകരണം. തുടര്‍ന്ന് പുതിയ പള്ളിയുടെ മൂറോന്‍ കൂദാശ. രാത്രി എട്ടിന് പൊതുസമ്മേളനം കേന്ദ്രമന്തി പ്രൊഫ. കെ.വി. തോമസ് ഉദ്ഘാടനം ചെയ്യും. കുര്യാക്കോസ് മാര്‍ ദീയസ്‌കോറോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിക്കും. മന്ത്രിമാരായ കെ.ബാബു, വി.കെ. ഇബ്രാഹിംകുഞ്ഞ് മെത്രാപ്പോലീത്തമാരായ ജോസഫ് മാര്‍ ഗ്രീഗോറിയോസ്, മാത്യൂസ് മാര്‍ ഈവാനിയോസ്, കുര്യാക്കോസ് മാര്‍ തെയോഫിലോസ്,ഐസക്ക് മാര്‍ ഒസ്താത്ത്യോസ് എന്നിവര്‍ പങ്കെടുക്കും. തിങ്കളാഴ്ച രാവിലെ 8.30ന് തിരുമേനിമാരുടെ കാര്‍മ്മികത്വത്തില്‍ മൂന്നിന്മേല്‍ കുര്‍ബ്ബാന, പ്രദക്ഷിണം, ആശീര്‍വാദം ,നേര്‍ച്ചസദ്യ എന്നിവ നടത്തും.

കല്ലിട്ടപെരുന്നാളും ഓര്‍മയും

കോലഞ്ചേരി: സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ ചാപ്പലില്‍ കല്ലിട്ട പെരുന്നാളും ഓമല്ലൂര്‍ ബാവയുടെ ഓര്‍മയും നാല്, അഞ്ച് തീയതികളില്‍ നടക്കും. ശനിയാഴ്ച രാവിലെ 7.30 ന് വി.കുര്‍ബാന, കൊടിയേറ്റ്, വൈകിട്ട് 6.30 ന് സന്ധ്യാപ്രാര്‍ത്ഥനയ്ക്കുശേഷം പ്രദക്ഷിണം, രാത്രി 9.30 ന് നേര്‍ച്ച സദ്യ എന്നിവ നടക്കും. ഞായറാഴ്ച രാവിലെ എട്ടിന് വി.കുര്‍ബാന, 10 ന് പ്രദക്ഷിണം, 10.30ന് പാച്ചോര്‍ നേര്‍ച്ച എന്നിവയുണ്ടാകും. വൈകിട്ട് പുതുപ്പനം കുരിശുംതൊട്ടിയില്‍ വചനശുശ്രൂഷ നടക്കും. തിങ്കളാഴ്ച രാവിലെ 7.30 ന് ചാപ്പലിലും കുരിശുംതൊട്ടിയിലും വി.കുര്‍ബാന നടക്കും. 9.30 ന് പുതുപ്പനം കുരിശും തൊട്ടിയില്‍ മഞ്ഞിനിക്കര തീര്‍ത്ഥയാത്രയ്ക്ക് സ്വീകരണം നല്‍കും.

Wednesday, February 1, 2012

മഞ്ഞനിക്കര തീര്‍ത്ഥയാത്ര:പതാക പ്രയാണം രണ്ടിന്‌ ആരംഭിക്കും

മീനങ്ങാടി: പത്തനംതിട്ട ജില്ലയിലെ മഞ്ഞനിക്കരയില്‍ കബറടങ്ങിയിരിക്കുന്ന മോറാന്‍ മോര്‍ ഇഗ്നാത്തിയോസ്‌ ഏലിയാസ്‌ ത്രിതീയന്‍ ബാവായുടെ 80-ാമത്‌ ഓര്‍മ്മപെരുന്നാളിനോടനുബന്ധിച്ച്‌ നടത്തുന്ന വടക്കന്‍ മേഖല തീര്‍ത്ഥയാത്ര ഫെബ്രുവരി രണ്ടിന്‌ മീനങ്ങാടിയില്‍ നിന്നാരംഭിക്കും. പാത്രീയര്‍ക്കാ ദിനാഘോഷങ്ങളുടെ ഉദ്‌ഘാടനത്തോടനുബന്ധിച്ച്‌ മഞ്ഞനിക്കരയില്‍ ഉയര്‍ത്തുവാനുള്ള പാത്രീയര്‍ക്ക പതാക മീനങ്ങാടി സെന്റ്‌ പീറ്റേഴ്‌സ് ആന്‍ഡ്‌ സെന്റ്‌ പോള്‍ കത്തീഡ്രല്‍ പള്ളിയില്‍ കബറടങ്ങിയിരിക്കുന്ന പുണ്യശ്ലോകനായ ശാമുവേല്‍ മോര്‍ പീലക്‌സിനോസ്‌ തിരുമേനിയുടെ കബറടത്തിങ്കല്‍ വെച്ച്‌ വ്യാഴാഴ്‌ച്ച രാവിലെ 6.15ന്‌ മലബാര്‍ ഭദ്രാസനാധിപന്‍ സഖറിയാസ്‌ മോര്‍ പീലക്‌സിനോസ്‌ മെത്രാപ്പോലീത്ത തീര്‍ത്ഥാടക ടീമിന്‌ കൈമാറും. ബിജു ഏലിയാസ്‌, ടി.കെ എല്‍ദോ എന്നിവര്‍ പതാക ഏറ്റു വാങ്ങും. തുടര്‍ന്ന്‌ ഫാ. കുര്യാക്കോസ്‌ ചീരകത്തോട്ടത്തില്‍, സി.എം തങ്കച്ചന്‍, തീര്‍ത്ഥയാത്രാസംഘം പ്രതിനിധികള്‍, മലബാര്‍ ഭദ്രസനത്തിലെ ഭക്‌തസംഘടന ഭാരവാഹികള്‍, വൈദീക പ്രമുഖര്‍ എന്നിവരുടെ നേതൃത്വത്തില്‍ തീര്‍ത്ഥയാത്ര വാഹനമാര്‍ഗം വിവിധ പള്ളികളിലെ സ്വീകരണം ഏറ്റുവാങ്ങി ഫെബ്രുവരി അഞ്ചിന്‌ അങ്കമാലിയിലെത്തും. അവിടെ നിന്നും കാല്‍നടയായി യാത്ര തുടര്‍ന്ന്‌ ഫെബ്രുവരി 10ന്‌ വൈകിട്ട്‌ ആറുമണിക്ക്‌ മഞ്ഞിനിക്കരയിലെത്തിച്ചേരും.
കോന്നി: മഞ്ഞനിക്കരയില്‍ കബറടങ്ങിയിരിക്കുന്ന ഏലിയാസ്‌ തൃതീയന്‍ പാത്രിയര്‍ക്കീസ്‌ ബാവയുടെ 80-ാമത്‌ ഓര്‍മ്മപ്പെരുന്നാളിനോടനുബന്ധിച്ച്‌ കൊല്ലം തുമ്പമണ്‍ ഭദ്രാസനങ്ങളുടെ കിഴക്കന്‍ മേഖലയില്‍നിന്നും കാല്‍നടയാത്ര പത്തിന്‌ രാവിലെ എട്ടിന്‌ പേരൂക്കുളം സെന്റ്‌ ജോര്‍ജ്‌ യാക്കോബായ സുറിയാനി പള്ളിയില്‍നിന്നും ആരംഭിക്കും. തേക്കുതോട്‌, തണ്ണിത്തോട്‌, പയ്യനാമണ്‍, കോന്നി, രാജഗിരി, കൂടല്‍ എന്നിവിടങ്ങളില്‍നിന്നും എത്തിച്ചേരുന്ന തീര്‍ഥാടകരെ സ്വീകരിച്ച്‌ ഫാ. പോള്‍ ഇ. വര്‍ഗീസ്‌ ആശീര്‍വദിച്ച്‌ പാത്രിയര്‍ക്കാ പതാക ക്യാപ്‌റ്റന്‍ ഷെവ. ടി. മാത്യുവിന്‌ കൈമാറും. തുടര്‍ന്ന്‌ വകയാര്‍, വള്ളിക്കോട്ട്‌ കോട്ടയം, വാഴമുട്ടം കിഴക്ക്‌, മല്ലശേരി, വാഴമുട്ടം പടിഞ്ഞാറ്‌, മുള്ളനിക്കാട്‌ തുടങ്ങിയ പ്രദേശങ്ങളില്‍ എത്തി സംയുക്‌തമായി 1.30-ന്‌ ഓമല്ലൂര്‍ കുരിശടിയിലെ സ്വീകരണശേഷം 2.30-ന്‌ കബറിങ്കല്‍ എത്തിച്ചേരും.
ചെറിയ വാപ്പാലശേരിയില്‍ പള്ളിയില്‍ നിന്നും മഞ്ഞനിക്കര തീര്‍ഥയാത്ര 6ന്‌ ആരംഭിക്കും
അങ്കമാലി: ചെറിയവാപ്പാലശേരി മോര്‍ ഇഗ്നാത്തിയോസ്‌ പള്ളിയില്‍ നിന്നും ഫെബ്രുവരി ആറിന്‌ വൈകിട്ട്‌ 4ന്‌ മഞ്ഞനിക്കര തീര്‍ഥയാത്ര ആരംഭിക്കും. തീര്‍ഥയാത്രാ സംഘത്തെ ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവ, എല്യാസ്‌ മോര്‍ അത്താനസ്യോസ്‌ മെത്രാപ്പോലീത്ത എന്നിവര്‍ ആശീര്‍വദിക്കും.
ചെറിയ വാപ്പാലശേരി പള്ളിയില്‍ സ്‌ഥാപിച്ചിട്ടുള്ള പരിശുദ്ധ ഏല്യാസ്‌ തൃതീയന്‍ പാത്രിയാര്‍ക്കീസ്‌ ബാവയുടെ തിരുശേഷിപ്പ്‌ കബറില്‍ നിന്നും കൊളുത്തുന്ന ദീപശിഖയാണ്‌ ശ്രേഷ്‌ഠ ബാവ കൈമാറുന്നത്‌. പരിശുദ്ധ ബാവയുടെ എണ്‍പതാമത്‌ ദുഖ്‌റോന പെരുന്നാളിനോടനുബന്ധിച്ച്‌ ആരംഭിക്കുന്ന തീര്‍ഥയാത്ര 10ന്‌ വൈകിട്ട്‌ മഞ്ഞനിക്കരയിലുള്ള പരിശുദ്ധ കബറിങ്കല്‍ എത്തും. പരിശുദ്ധ സഖാപ്രഥമന്‍ പാത്രിയാര്‍ക്കീസ്‌ ബാവയുടെ പ്രതിനിധികളായി എത്തുന്ന മോര്‍ പീലക്‌സിനോസ്‌ മത്തിയാസ്‌നീസ്‌, ബെയ്‌റൂട്ട്‌ ആര്‍ച്ച്‌ ബിഷപ്പ്‌, മോര്‍ ക്ലമീസ്‌ ഡാനിയേല്‍ ഖുറിയ എന്നിവര്‍ ചേര്‍ന്ന്‌ തീര്‍ഥയാത്ര സംഘത്തെ സ്വീകരിക്കും.
കേരളത്തിലെ അറുന്നൂറോളം സ്‌ഥലങ്ങളില്‍ നിന്നും ആരംഭിക്കുന്ന തീര്‍ഥയാത്രകള്‍ യോജിച്ച്‌ നീങ്ങുമ്പോള്‍ ദൈര്‍ഘ്യം 25 കിലോ മീറ്ററോളം ഉണ്ടാവും.
അങ്കമാലി, വേങ്ങൂര്‍, മരോട്ടിച്ചോട്‌, മറ്റൂര്‍, വല്ലം, പെരുമ്പാവൂര്‍ എന്നിവിടങ്ങളില്‍ ആദ്യ ദിവസം സ്വീകരണമുണ്ടാകും. പാറേത്തുമുകള്‍ പള്ളിയിലെത്തിയാണു വിശ്രമം. തുടര്‍ന്ന്‌ കീഴില്ലം, മണ്ണൂര്‍, മൂവാറ്റുപുഴ, കൂത്താട്ടുകുളം, ചോരക്കുഴി, ഏറ്റുമാനൂര്‍, നീലീമംഗലം, കോട്ടയം, തിരുവല്ല, പത്തനംതിട്ട, ആറന്‍മുള വഴിയാണ്‌ തീര്‍ഥാടകര്‍ പോകുന്നത്‌. വിവിധ സ്‌ഥലങ്ങളില്‍ നിന്നും വരുന്ന കാല്‍നട തീര്‍ഥാടക സംഘം മാര്‍ഗമധ്യേ ഇതോടൊപ്പം ചേരും. ഭാരവാഹികളായ ടൈറ്റസ്‌ വര്‍ഗീസ്‌ കോര്‍ എപ്പിസ്‌കോപ്പ, ഗീവര്‍ഗീസ്‌ അരീക്കല്‍ കോര്‍ എപ്പിസ്‌കോപ്പ, ഫാ. ഇട്ടൂപ്പ്‌ ആലുക്കല്‍, ഫാ. പൗലോസ്‌ അറയ്‌ക്കപറമ്പില്‍, സി.വൈ. വര്‍ഗീസ്‌, ജോസ്‌ പി. വര്‍ഗീസ്‌, സാലുപോള്‍ എന്നിവര്‍ നേതൃത്വം നല്‍കും.
കിഴക്കന്‍ മേഖലാ മഞ്ഞനിക്കര തീര്‍ഥയാത്ര 10-ന്‌ 
കിഴക്കന്‍മേഖലാ ആലോചനായോഗം ഭദ്രാസന വൈദികസെക്രട്ടറി ഫാ. ഡേവിഡ്‌, പി. തങ്കച്ചന്‍ ഉദ്‌ഘാടനം ചെയ്‌തു. ഭദ്രാസന സെക്രട്ടറി ഫാ. ജോസഫ്‌ വറുഗീസ്‌ അധ്യക്ഷതവഹിച്ചു. ജോസഫ്‌ കോറെപ്പിസ്‌കോപ്പ, ഫാ. യോഹന്നാന്‍ വാകയില്‍, ഫാ. റ്റി.ഐ. തോമസ്‌, ഫാ. റോയി ചാക്കോ, ഫാ. ജിനു സഖറിയ, ജോസ്‌ പനച്ചയ്‌ക്കല്‍, അഡ്വ. തോമസ്‌ ജോര്‍ജ്‌, ജോണ്‍.ഡി, ജോസ്‌ സാമുവല്‍ എന്നിവര്‍ പ്രസംഗിച്ചു.
തീര്‍ഥയാത്രാ ക്രമീകരണങ്ങള്‍ക്കായി ഫാ. യോഹന്നാന്‍ വാക്കയില്‍ (ചെയര്‍മാന്‍), ജോസ്‌ പനച്ചയ്‌ക്കല്‍ (ജനറല്‍ കണ്‍വീനര്‍), ഷെവ. ടി. മാത്യു (ക്യാപ്‌റ്റന്‍), ജോസ്‌ സാമുവല്‍ (വൈസ്‌ ക്യാപ്‌റ്റന്‍) എന്നിവരടങ്ങുന്ന 51 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു.

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.