സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്

" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Wednesday, February 1, 2012

മഞ്ഞനിക്കര തീര്‍ത്ഥയാത്ര:പതാക പ്രയാണം രണ്ടിന്‌ ആരംഭിക്കും

മീനങ്ങാടി: പത്തനംതിട്ട ജില്ലയിലെ മഞ്ഞനിക്കരയില്‍ കബറടങ്ങിയിരിക്കുന്ന മോറാന്‍ മോര്‍ ഇഗ്നാത്തിയോസ്‌ ഏലിയാസ്‌ ത്രിതീയന്‍ ബാവായുടെ 80-ാമത്‌ ഓര്‍മ്മപെരുന്നാളിനോടനുബന്ധിച്ച്‌ നടത്തുന്ന വടക്കന്‍ മേഖല തീര്‍ത്ഥയാത്ര ഫെബ്രുവരി രണ്ടിന്‌ മീനങ്ങാടിയില്‍ നിന്നാരംഭിക്കും. പാത്രീയര്‍ക്കാ ദിനാഘോഷങ്ങളുടെ ഉദ്‌ഘാടനത്തോടനുബന്ധിച്ച്‌ മഞ്ഞനിക്കരയില്‍ ഉയര്‍ത്തുവാനുള്ള പാത്രീയര്‍ക്ക പതാക മീനങ്ങാടി സെന്റ്‌ പീറ്റേഴ്‌സ് ആന്‍ഡ്‌ സെന്റ്‌ പോള്‍ കത്തീഡ്രല്‍ പള്ളിയില്‍ കബറടങ്ങിയിരിക്കുന്ന പുണ്യശ്ലോകനായ ശാമുവേല്‍ മോര്‍ പീലക്‌സിനോസ്‌ തിരുമേനിയുടെ കബറടത്തിങ്കല്‍ വെച്ച്‌ വ്യാഴാഴ്‌ച്ച രാവിലെ 6.15ന്‌ മലബാര്‍ ഭദ്രാസനാധിപന്‍ സഖറിയാസ്‌ മോര്‍ പീലക്‌സിനോസ്‌ മെത്രാപ്പോലീത്ത തീര്‍ത്ഥാടക ടീമിന്‌ കൈമാറും. ബിജു ഏലിയാസ്‌, ടി.കെ എല്‍ദോ എന്നിവര്‍ പതാക ഏറ്റു വാങ്ങും. തുടര്‍ന്ന്‌ ഫാ. കുര്യാക്കോസ്‌ ചീരകത്തോട്ടത്തില്‍, സി.എം തങ്കച്ചന്‍, തീര്‍ത്ഥയാത്രാസംഘം പ്രതിനിധികള്‍, മലബാര്‍ ഭദ്രസനത്തിലെ ഭക്‌തസംഘടന ഭാരവാഹികള്‍, വൈദീക പ്രമുഖര്‍ എന്നിവരുടെ നേതൃത്വത്തില്‍ തീര്‍ത്ഥയാത്ര വാഹനമാര്‍ഗം വിവിധ പള്ളികളിലെ സ്വീകരണം ഏറ്റുവാങ്ങി ഫെബ്രുവരി അഞ്ചിന്‌ അങ്കമാലിയിലെത്തും. അവിടെ നിന്നും കാല്‍നടയായി യാത്ര തുടര്‍ന്ന്‌ ഫെബ്രുവരി 10ന്‌ വൈകിട്ട്‌ ആറുമണിക്ക്‌ മഞ്ഞിനിക്കരയിലെത്തിച്ചേരും.
കോന്നി: മഞ്ഞനിക്കരയില്‍ കബറടങ്ങിയിരിക്കുന്ന ഏലിയാസ്‌ തൃതീയന്‍ പാത്രിയര്‍ക്കീസ്‌ ബാവയുടെ 80-ാമത്‌ ഓര്‍മ്മപ്പെരുന്നാളിനോടനുബന്ധിച്ച്‌ കൊല്ലം തുമ്പമണ്‍ ഭദ്രാസനങ്ങളുടെ കിഴക്കന്‍ മേഖലയില്‍നിന്നും കാല്‍നടയാത്ര പത്തിന്‌ രാവിലെ എട്ടിന്‌ പേരൂക്കുളം സെന്റ്‌ ജോര്‍ജ്‌ യാക്കോബായ സുറിയാനി പള്ളിയില്‍നിന്നും ആരംഭിക്കും. തേക്കുതോട്‌, തണ്ണിത്തോട്‌, പയ്യനാമണ്‍, കോന്നി, രാജഗിരി, കൂടല്‍ എന്നിവിടങ്ങളില്‍നിന്നും എത്തിച്ചേരുന്ന തീര്‍ഥാടകരെ സ്വീകരിച്ച്‌ ഫാ. പോള്‍ ഇ. വര്‍ഗീസ്‌ ആശീര്‍വദിച്ച്‌ പാത്രിയര്‍ക്കാ പതാക ക്യാപ്‌റ്റന്‍ ഷെവ. ടി. മാത്യുവിന്‌ കൈമാറും. തുടര്‍ന്ന്‌ വകയാര്‍, വള്ളിക്കോട്ട്‌ കോട്ടയം, വാഴമുട്ടം കിഴക്ക്‌, മല്ലശേരി, വാഴമുട്ടം പടിഞ്ഞാറ്‌, മുള്ളനിക്കാട്‌ തുടങ്ങിയ പ്രദേശങ്ങളില്‍ എത്തി സംയുക്‌തമായി 1.30-ന്‌ ഓമല്ലൂര്‍ കുരിശടിയിലെ സ്വീകരണശേഷം 2.30-ന്‌ കബറിങ്കല്‍ എത്തിച്ചേരും.
ചെറിയ വാപ്പാലശേരിയില്‍ പള്ളിയില്‍ നിന്നും മഞ്ഞനിക്കര തീര്‍ഥയാത്ര 6ന്‌ ആരംഭിക്കും
അങ്കമാലി: ചെറിയവാപ്പാലശേരി മോര്‍ ഇഗ്നാത്തിയോസ്‌ പള്ളിയില്‍ നിന്നും ഫെബ്രുവരി ആറിന്‌ വൈകിട്ട്‌ 4ന്‌ മഞ്ഞനിക്കര തീര്‍ഥയാത്ര ആരംഭിക്കും. തീര്‍ഥയാത്രാ സംഘത്തെ ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവ, എല്യാസ്‌ മോര്‍ അത്താനസ്യോസ്‌ മെത്രാപ്പോലീത്ത എന്നിവര്‍ ആശീര്‍വദിക്കും.
ചെറിയ വാപ്പാലശേരി പള്ളിയില്‍ സ്‌ഥാപിച്ചിട്ടുള്ള പരിശുദ്ധ ഏല്യാസ്‌ തൃതീയന്‍ പാത്രിയാര്‍ക്കീസ്‌ ബാവയുടെ തിരുശേഷിപ്പ്‌ കബറില്‍ നിന്നും കൊളുത്തുന്ന ദീപശിഖയാണ്‌ ശ്രേഷ്‌ഠ ബാവ കൈമാറുന്നത്‌. പരിശുദ്ധ ബാവയുടെ എണ്‍പതാമത്‌ ദുഖ്‌റോന പെരുന്നാളിനോടനുബന്ധിച്ച്‌ ആരംഭിക്കുന്ന തീര്‍ഥയാത്ര 10ന്‌ വൈകിട്ട്‌ മഞ്ഞനിക്കരയിലുള്ള പരിശുദ്ധ കബറിങ്കല്‍ എത്തും. പരിശുദ്ധ സഖാപ്രഥമന്‍ പാത്രിയാര്‍ക്കീസ്‌ ബാവയുടെ പ്രതിനിധികളായി എത്തുന്ന മോര്‍ പീലക്‌സിനോസ്‌ മത്തിയാസ്‌നീസ്‌, ബെയ്‌റൂട്ട്‌ ആര്‍ച്ച്‌ ബിഷപ്പ്‌, മോര്‍ ക്ലമീസ്‌ ഡാനിയേല്‍ ഖുറിയ എന്നിവര്‍ ചേര്‍ന്ന്‌ തീര്‍ഥയാത്ര സംഘത്തെ സ്വീകരിക്കും.
കേരളത്തിലെ അറുന്നൂറോളം സ്‌ഥലങ്ങളില്‍ നിന്നും ആരംഭിക്കുന്ന തീര്‍ഥയാത്രകള്‍ യോജിച്ച്‌ നീങ്ങുമ്പോള്‍ ദൈര്‍ഘ്യം 25 കിലോ മീറ്ററോളം ഉണ്ടാവും.
അങ്കമാലി, വേങ്ങൂര്‍, മരോട്ടിച്ചോട്‌, മറ്റൂര്‍, വല്ലം, പെരുമ്പാവൂര്‍ എന്നിവിടങ്ങളില്‍ ആദ്യ ദിവസം സ്വീകരണമുണ്ടാകും. പാറേത്തുമുകള്‍ പള്ളിയിലെത്തിയാണു വിശ്രമം. തുടര്‍ന്ന്‌ കീഴില്ലം, മണ്ണൂര്‍, മൂവാറ്റുപുഴ, കൂത്താട്ടുകുളം, ചോരക്കുഴി, ഏറ്റുമാനൂര്‍, നീലീമംഗലം, കോട്ടയം, തിരുവല്ല, പത്തനംതിട്ട, ആറന്‍മുള വഴിയാണ്‌ തീര്‍ഥാടകര്‍ പോകുന്നത്‌. വിവിധ സ്‌ഥലങ്ങളില്‍ നിന്നും വരുന്ന കാല്‍നട തീര്‍ഥാടക സംഘം മാര്‍ഗമധ്യേ ഇതോടൊപ്പം ചേരും. ഭാരവാഹികളായ ടൈറ്റസ്‌ വര്‍ഗീസ്‌ കോര്‍ എപ്പിസ്‌കോപ്പ, ഗീവര്‍ഗീസ്‌ അരീക്കല്‍ കോര്‍ എപ്പിസ്‌കോപ്പ, ഫാ. ഇട്ടൂപ്പ്‌ ആലുക്കല്‍, ഫാ. പൗലോസ്‌ അറയ്‌ക്കപറമ്പില്‍, സി.വൈ. വര്‍ഗീസ്‌, ജോസ്‌ പി. വര്‍ഗീസ്‌, സാലുപോള്‍ എന്നിവര്‍ നേതൃത്വം നല്‍കും.
കിഴക്കന്‍ മേഖലാ മഞ്ഞനിക്കര തീര്‍ഥയാത്ര 10-ന്‌ 
കിഴക്കന്‍മേഖലാ ആലോചനായോഗം ഭദ്രാസന വൈദികസെക്രട്ടറി ഫാ. ഡേവിഡ്‌, പി. തങ്കച്ചന്‍ ഉദ്‌ഘാടനം ചെയ്‌തു. ഭദ്രാസന സെക്രട്ടറി ഫാ. ജോസഫ്‌ വറുഗീസ്‌ അധ്യക്ഷതവഹിച്ചു. ജോസഫ്‌ കോറെപ്പിസ്‌കോപ്പ, ഫാ. യോഹന്നാന്‍ വാകയില്‍, ഫാ. റ്റി.ഐ. തോമസ്‌, ഫാ. റോയി ചാക്കോ, ഫാ. ജിനു സഖറിയ, ജോസ്‌ പനച്ചയ്‌ക്കല്‍, അഡ്വ. തോമസ്‌ ജോര്‍ജ്‌, ജോണ്‍.ഡി, ജോസ്‌ സാമുവല്‍ എന്നിവര്‍ പ്രസംഗിച്ചു.
തീര്‍ഥയാത്രാ ക്രമീകരണങ്ങള്‍ക്കായി ഫാ. യോഹന്നാന്‍ വാക്കയില്‍ (ചെയര്‍മാന്‍), ജോസ്‌ പനച്ചയ്‌ക്കല്‍ (ജനറല്‍ കണ്‍വീനര്‍), ഷെവ. ടി. മാത്യു (ക്യാപ്‌റ്റന്‍), ജോസ്‌ സാമുവല്‍ (വൈസ്‌ ക്യാപ്‌റ്റന്‍) എന്നിവരടങ്ങുന്ന 51 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.