സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്

" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Sunday, February 26, 2012

മണര്‍കാട് പള്ളികല്‍ക്കുരിശില്‍നിന്ന് സുഗന്ധ ദ്രാവകം..!!

ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം  . 
കോട്ടയം-മണര്‍കാട്:മര്‍ത്ത മറിയം യാക്കോബായ കത്തീഡ്രലിലെ കല്‍ക്കുരിശില്‍ നിന്ന് സുഗന്ധദ്രാവകം സ്രവിക്കുന്നതായറിഞ്ഞ് ശനിയാഴ്ച രാത്രി ഭക്തജനങ്ങള്‍ പ്രവഹിച്ചു..!!

രാത്രി ഒന്‍പത് മണിയോടെയാണ് പരിമളമുള്ള ദ്രാവകം സ്രവിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടത്. അസാധാരണമായ സുഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഇക്കാര്യം ശ്രദ്ധിച്ചത്. കല്‍ക്കുരിശിങ്കല്‍ എണ്ണയൊഴിക്കാനെത്തിയ വിശ്വാസികളാണ് ആദ്യം ഇത് കണ്ടത്. വാര്‍ത്തയറിഞ്ഞ് നൂറുകണക്കിനു വിശ്വസികള്‍ പള്ളിയില്‍ തടിച്ചുകൂടി..!! 

പിന്നീട് പള്ളി തുറന്ന് പ്രത്യേക പ്രാര്‍ത്ഥന നടത്തി. വികാരി ഫാ. ഇ.ടി. കുറിയാക്കോസ് കോര്‍ എപ്പിസ്‌കോപ്പ, കോട്ടയം ഭദ്രാസന സെക്രട്ടറി ഫാ. കുരിയാക്കോസ് കോര്‍ എപ്പിസ്‌കോപ്പ, ഫാ. ആന്‍ഡ്രൂസ് കോര്‍ എപ്പിസ്‌കോപ്പ തുടങ്ങിയവര്‍ പ്രാര്‍ത്ഥനക്ക് കാര്‍മികത്വം വഹിച്ചു..

(ഇന്നത്തെ മാതൃഭൂമിയില്‍ നിന്നുമുള്ള വാര്‍ത്ത‍)

1 comment:

ചാമരന്‍ said...

കട്ടച്ചിറ പള്ളിയില്‍ നടന്നുകൊണ്ടിരിക്കുന്ന മഹാ
ത്ഭുതം ലോകത്തിനെ എല്ലാ ഭാഗത്തും പരക്കുക്കുന്നതിന്‍റെ ദൃശ്യമായ അനുഭവ സത്യം ആണ് ഇന്നെലെ മണര്‍കാട്ട് പള്ളിയിലും ആവര്‍ത്തിച്ച്‌ കാണുന്നത് ഇന്നലെ മുംബയിലും ഡല്‍ഹിയിലും സുറത്തിലും ജര്‍മനിയില്‍ നിന്നും വിശ്വാസികളുടെ ഭവനത്തില്‍ സുഗന്ത തൈലം ഒഴുകിയതായി ഇന്നെലെയും ഇന്നുമായ്‌ റിപ്പോര്‍ട്ട് ചൈയ്യപെട്ടിരിക്കുന്നു. മാതാവിന്‍റെ അനുഗ്രഹം നമുക്ക് എല്ലായിപ്പോഴും കോട്ട ആയിരിക്കട്ടെ

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.