സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Saturday, December 31, 2011

DR.E.C.ABRAHAM to the Order of COMMANDER

GEORGIA:His Holiness Patriarch Moran Mor Ignatius Zakka 1st I was , the Supreme Head of the Universal Syrian Orthodox Church has delivered an Apostolic Bull  to decorate Dr.E.C.Abraham to the order of " COMMANDER" in considering the  outstanding performance  and various contributions of Dr.E.C.Abraham (Malankara Archdiocese in USA)in church/medical/social and charity fields. 

പിറവം വലിയ പള്ളിയില്‍ കരോള്‍ ന്യൂ ഇയര്‍ നൈറ്റ്‌

പിറവം സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനി പള്ളിയില്‍ യൂത്ത് അസോസിയേഷന്‍ എല്ലാ വര്‍ഷവും നടത്തി വരുന്ന കരോള്‍ഗാന മത്സരവും ന്യൂ ഇയര്‍ നൈറ്റും ഡിസംബര്‍ 31 നു നടത്തപ്പെടും. വൈകിട്ട് 7 മണിയ്ക്ക് സന്ധ്യ നമസ്ക്കാരത്തിനു  ശേഷം വികാരി വന്ദ്യ സൈമോന്‍ ചെല്ലിക്കാട്ടില്‍ കോര്‍ എപ്പിസ്കോപ്പ ഉദ്ഘാടനം നിര്‍വ്വഹിക്കും. തുടര്‍ന്ന് നടക്കുന്ന കരോള്‍ ഗാന മത്സരത്തില്‍ പള്ളിയിലെ 20 കുടുംബ യൂണിറ്റുകളും പങ്കെടുക്കും. കരോള്‍ മത്സരത്തിനു ശേഷം സാന്താക്ലോസ് മത്സരവും നടക്കും.തുടര്‍ന്ന് പുതുവര്‍ഷത്തെ വരവേല്‍ക്കുന്നതിന്റെ ഭാഗമായി 2012 മെഴുകുതിരികള്‍ ഉപയോഗിച്ച് പള്ളിയില്‍ ദീപം തെളിയിക്കും.രാത്രി 12 മണിയ്ക്ക് പുതുവത്സര സന്ദേശത്തോട് കൂടി സമാപിക്കും.

സമാധാന ജീവിതത്തിന് ഈശ്വരസംസര്‍ഗം വേണം -മോര്‍ സേവേറിയോസ്

കോലഞ്ചേരി: സമാധാനപരമായ ജീവിതത്തിന് ഈശ്വരസംസര്‍ഗം ആവശ്യമാണെന്ന് ഡോ. എബ്രഹാം മോര്‍ സേവേറിയോസ് മെത്രാപ്പോലീത്ത പറഞ്ഞു. പുത്തന്‍കുരിശില്‍ നടന്നുവരുന്ന 22-ാമത് അഖില മലങ്കര സുവിശേഷ യോഗത്തില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു മെത്രാപ്പോലീത്ത. ദൈവമഹത്വം തിരിച്ചറിയുമ്പോഴാണ് മനുഷ്യന്‍ സ്വന്തം ജീവിതത്തിന്റെ മഹത്വത്തെക്കുറിച്ച് ബോധവാന്മാരാകുന്നതെന്ന് മുഖ്യപ്രഭാഷണം നടത്തിയ മാത്യൂസ് മോര്‍ അപ്രേം മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടി. സ്വന്തം ജീവിതത്തെ വിചിന്തനം ചെയ്യാനും തെറ്റ് തിരുത്താനും തയ്യാറാകുന്നവനില്‍ മാത്രമേ ഈശ്വരന്‍ വസിക്കുന്നുള്ളുവെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ, ജോര്‍ജ് മാന്തോട്ടം കോര്‍ എപ്പിസ്‌കോപ്പ എന്നിവരും പ്രസംഗിച്ചു. മെത്രാപ്പോലീത്തമാരായ മാത്യൂസ് മോര്‍ ഈവാനിയോസ്, ഡോ. കുര്യാക്കോസ് മോര്‍ തെയോഫിലോസ്, ഏലിയാസ് മോര്‍ അത്തനാസിയോസ്, പൗലോസ് മോര്‍ ഐറേനിയോസ്, ജര്‍മനിയില്‍നിന്നെത്തിയ ആല്‍ബര്‍ട്ട് റൗഹ് എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.

ശനിയാഴ്ച രാവിലെ 10.30ന് ധ്യാനയോഗം, വൈകീട്ട് 5.30ന് മാത്യൂസ് മോര്‍ അപ്രേം മെത്രാപ്പോലീത്തയുടെ അധ്യക്ഷതയില്‍ നടക്കുന്ന യോഗത്തില്‍ ശ്രേഷ്ഠ കാതോലിക്ക സമാപന സന്ദേശം നല്‍കും. രാത്രി 1.15ന് ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് മോര്‍ സേവേറിയോസ് മെത്രാപ്പോലീത്ത പുതുവത്സര സന്ദേശം നല്‍കും.

Friday, December 30, 2011

മോര്‍ ബഹനാന്‍ സ്റ്റഡി സര്‍ക്കിള്‍ (MBSC )പ്രവര്‍ത്തകര്‍ തൃശൂര്‍ ഭദ്രാസന ആസ്ഥാനമായ ഗലീലിയന്‍ സെന്ററില്‍ ഒത്തു കൂടി.

മോര്‍ ബഹനാന്‍ സ്റ്റഡി സര്‍ക്കിള്‍ (MBSC )പ്രവര്‍ത്തകര്‍ അഭി കുര്യാക്കോസ്  മോര്‍
യൗസേബിയോസ്  മെത്രാപ്പോലിത്തായോടൊപ്പം
ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി അഭി യൗസേബിയോസ് മെത്രാപ്പോലിത്ത കേക്ക് മുറിക്കുന്നു.
തൃശൂര്‍: യാക്കോബായ സുറിയാനി സഭയുടെ ഇന്റര്‍നെറ്റ്‌ കൂട്ടായ്മയായ മോര്‍ ബഹനാന്‍ സ്റ്റഡി സര്‍ക്കിളിന്റെ (MBSC)പ്രവര്‍ത്തകര്‍ തൃശൂര്‍ ഭദ്രാസന ആസ്ഥാനമായ ഗലീലിയന്‍ സെന്ററില്‍  ഒത്തു കൂടി. ഭദ്രാസന മെത്രാപ്പോലിത്ത അഭി അഭി.കുര്യാക്കോസ് മോര്‍ യൗസേബിയോസ് തിരുമനസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സഭയുടെ വിവധ മേഖലകളില്‍  നിന്നുള്ള പ്രവര്‍ത്തകര്‍ സംബന്ധിച്ചു.മോര്‍ ബഹനാന്‍ സ്റ്റഡി സര്‍ക്കിളിന്റെ പ്രവര്‍ത്തനം മൂലം ഓണ്‍ ലൈന്‍ മീഡിയായിലൂടെ സഭ വാര്‍ത്തകള്‍ വിദേശ രാജ്യങ്ങളില്‍ ഉള്ള വിശ്വാസികള്‍ക്ക് പോലും അറിയുവാന്‍ സാധിക്കുന്നുണ്ട് എന്ന് അഭി.കുര്യാക്കോസ്  മോര്‍ യൗസേബിയോസ് തിരുമേനി പറഞ്ഞു. ഇത്തരം പ്രവര്‍ത്തനം സഭയ്ക്ക് മുതല്‍ക്കൂട്ടാണന്നും മെത്രാപ്പോലിത്ത പറഞ്ഞു.
37 പള്ളികളിലായി 5500 ഭവനങ്ങള്‍ ഉള്ള ഭദ്രാസനത്തില്‍ അഭി.തിരുമേനിയുടെ  പ്രവര്‍ത്തനം അഭിനന്ദനാര്‍ഹാമാണ്.. മെത്രാന്‍ കക്ഷിയിലെയ്ക്ക് കാലുമാറിയ മിലിത്തിയോസിന്റെ കുത്സിത പ്രവര്‍ത്തനം മൂലം കേസുകള്‍ അനേകം ഭദ്രാസനത്തിലെ പള്ളികളിലുണ്ട്.അതിനെയെല്ലാം അതിജീവിച്ചു അഭി തിരുമേനി ഭദ്രാസനനത്തെ മുന്നോട്ടു നയിക്കുന്നു. കാര്‍ഷിക മേഘലയില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് അമിതമായ കീടനാശിനികള്‍ ഉപയോഗം മൂലം കാന്‍സര്‍ രോഗികള്‍ മിക്ക ഭവനങ്ങളിലും ഉണ്ട്.ഇവരെ പരിപാളിക്കുന്നതിനായി അഭി തിരുമേനി ഒരു പാലിയേറ്റീവ് സെന്റര്‍ ആരംഭിക്കുവാന്‍ തീരുമാനിച്ചു.ഒരു നിളയുടെ പണി നിലവില്‍ പൂര്‍ത്തിയായി. അടുത്ത നിളയുടെ പണി നല്ല രീതിയില്‍ പുരോഗമിക്കുന്നു. അതോടൊപ്പം തന്നെ അരമനയുടെ പണിയും ആരംഭിച്ചു കഴിഞ്ഞു.മോര്‍ ബഹനാന്‍ സ്റ്റഡി സെന്റര്‍ പ്രവര്‍ത്തകര്‍ക്ക് ഊഷ്മളമായ വരവേല്‍പ്പാണ് തിരുമേനിയുടെ നേതൃത്വത്തില്‍ ക്രമീകരിച്ചിരുന്നത്‌.രാത്രി 10 മണിയ്ക്ക് പ്രാര്‍ത്ഥനയ്ക്കും ഭക്ഷണത്തിനു ശേഷം അഭി.തിരുമാനസിനോട് യാത്ര പറഞ്ഞു.

Brothers ordained as Quroyo in Oklahoma


OKLAHOMA: His Eminence Mor Titus Yeldho, the Archbishop and Patriarchal Vicar of the Malankara Archdiocese of the Syrian Orthodox Church in USA ordained two brothers Ritchie Varghese and Abraham Varghese to the rank of Quroyo at a solemn occasion, during the Holy Qurbono held at the St.George Syrian Orthodox Church, Oklahoma on sunday November 27th,2011. His Eminece was assisted by Rev.Fr.Saju George(Vicar and President) along with Rev.Dn.Abey Abraham.
The Holy Ceremony was attended by many faithfuls and family members from across the United States.His Eminence Mor Titus Yeldho Metropolitan delivered his address after the occasion and welcomed newly ordained deacon to the Lord's Ministry.Rev.Fr.Saju George welcomed the gathering .Rev.Dn.Abey Abraham(Knanaya Archdiocese),Mr.Joby Joseph(Tresurer),Mr.Jovin Jose(Regional Representative MGSOSA),Mrs.Annamma Kakkanattu(Womens League) and Mr.C.M.Varghese (Altar Associate representative) gave felicitation at the public meeting.
Dn.Ritchie Varghese  is 21 years old and is currently enrolled at the Oklahoma State University majoring in Aerospace Engineering. Dn.Abraham Varghese is 18 years old and is currently enrolled at the University of Central Oklahoma majoring in Kinesiology.
Their parents,Reji and Minnie Varghese belongs to Thekkekuzhile family  of St.Marys Cathedral Manarcad Kottayam are residents of Oklahoma for a long time and very active members of the St.George Church in Oklahoma as well as in Archdiocese. They have younger brother Mithun who also serving in Holy Altar.

നിയുക്ത മെത്രാന്‍ ഗുരുവന്ദനം നടത്തി

കൊച്ചി: നിയുക്ത മെത്രാപ്പോലീത്ത ഡോ. ജോമി ജോസഫ് ഗുരുശ്രേഷ്ഠാചാര്യന്‍ ഫാ. വര്‍ഗീസ് കല്ലാപ്പറയെ സന്ദര്‍ശിച്ച് ഗുരുവന്ദനം നടത്തി. 25 വര്‍ഷം മുമ്പ് അങ്കമാലിയ്ക്കടുത്ത് കരയാംപറമ്പ് സെന്റ് ജോര്‍ജ് പള്ളിയിലെ ആള്‍ത്താരയില്‍ വച്ചാണ് നിയുക്ത മെത്രാന്‍ ഫാ. വര്‍ഗീസ് കല്ലാപ്പാറയുടെ ശിഷ്യത്വം സ്വീകരിച്ചത്. ജനവരി 15ന് ദമാസ്‌ക്കസിലായിരിക്കും ഡോ. ജോമി ജോസഫ് മെത്രാന്‍ ആവുന്നത്. ചടങ്ങില്‍ ഫാ. വര്‍ഗീസ് കല്ലാപാറ പങ്കെടുക്കും.
ജാക്കബൈറ്റ് എംപ്ലോയീസ് ഫോറം സംസ്ഥാന സമിതി നെടുമ്പാശ്ശേരിയില്‍ ചേര്‍ന്ന് നാല് നിയുക്ത മെത്രാപ്പോലീത്തമാരെയും അനുമോദിച്ചു. സംസ്ഥാന ജന. കണ്‍വീനര്‍ ഫാ. വര്‍ഗീസ് കല്ലാപ്പാറ അധ്യക്ഷനായി. കണ്‍വീനര്‍മാരായ സി. വൈ. വര്‍ഗീസും കുഞ്ഞച്ചന്‍ ചെമ്പോലയും പ്രസംഗിച്ചു. ഡോ. ജോമി ജോസഫ് മറുപടി പറഞ്ഞു.

Thursday, December 29, 2011

ദൈവഹിതമറിഞ്ഞ് ജീവിക്കണം -മോര്‍ പീലക്‌സിനോസ്


കോലഞ്ചേരി: ദൈവത്തിന്റെ ഹിതമറിഞ്ഞ് ജീവിക്കുവാന്‍ മനുഷ്യന്‍ തയ്യാറാകണമെന്ന് മലബാര്‍ ഭദ്രാസനാധിപന്‍ സഖറിയാസ് മോര്‍ പീലക്‌സിനോസ് മെത്രാപ്പോലീത്ത പറഞ്ഞു. പുത്തന്‍കുരിശ് പാത്രിയര്‍ക്ക സെന്ററില്‍ നടന്നുവരുന്ന 22-ാമത് അഖില മലങ്കര സുവിശേഷ യോഗത്തിന്റെ മൂന്നാം ദിവസം അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
ദൈവഹിതം നടപ്പിലാകുമ്പോള്‍ നമ്മില്‍ തെറ്റുകളോ തെറ്റിദ്ധാരണകളോ ഉണ്ടെങ്കില്‍ തിരുത്തുവാനും മനംമാറ്റത്തിന് വിധേയനാകുവാനും നാം തയ്യാറാകണം. പാപത്തെ താലോലിച്ചാല്‍ പെട്ടെന്ന് വളര്‍ച്ചയുണ്ടാകും. എന്നാല്‍, പിന്നീട് നമുക്ക് നാശമുണ്ടാകുംവിധത്തില്‍ പാപം മാറും. മനുഷ്യന്‍ നന്മതിന്മകളെ തിരിച്ചറിഞ്ഞ് മാറ്റിന് വിധേയനാകുവാന്‍ മടികാണിക്കുന്നത് ദൈവഹിതത്തെ തിരിച്ചറിയാതിരിക്കുമ്പോഴാണ്.
ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ സാന്നിധ്യത്തില്‍ പൗലോസ് പാറേക്കര കോര്‍ എപ്പിസ്‌കോപ്പ വചനശുശ്രൂഷ നടത്തി. യോഗത്തില്‍ മെത്രാപ്പോലീത്തമാരായ ഡോ. ജോസഫ് മോര്‍ ഗ്രിഗോറിയോസ്, ഡോ. മാത്യൂസ് മോര്‍ ഈവാനിയോസ്, ഡോ. ഏലിയാസ് മോര്‍ അത്തനാസിയോസ്, ഡോ. കുര്യാക്കോസ് മോര്‍ തെയോഫിലോസ്, ഡോ. കുര്യാക്കോസ് മോര്‍ ക്ലിമീസ് എന്നിവര്‍ സംബന്ധിച്ചു. വ്യാഴാഴ്ച രാവിലെ പത്ത് മുതല്‍ ധ്യാനയോഗം, വൈകീട്ട് 5.30ന് സുവിശേഷയോഗം എന്നിവ നടക്കും. ഡോ. മാത്യൂസ് മോര്‍ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയില്‍ അലക്‌സാണ്ടര്‍ ജേക്കബ് മുഖ്യപ്രഭാഷണം നടത്തും.

MBYA’s (St. George Syrian Orthodox Reesh Church, Kuwait) St. Basil Housing Project Launched


KUWAIT CITY: Mor Baseliose Youth Association (MBYA), the spiritual fellowship of the youth members of St. George Universal Syrian Orthodox Reesh Church, Kuwait, officially launched its Housing Project for destitute persons. Metropolitan, His Grace Mor Theodosius Mathews unveiled the design of the housing unit in a function organized on Friday, December 24 at the National Evangelical Church, Kuwait. H.G. Mor Theodosius inaugurated the fund raising by receiving donations from Chev. Bijou Varghese and Shri. Kurian Mathew. Parish Vicar, Fr. Sajan T. John, Secretary Shri. Johnson Varghese, Trustee, Shri. Jacob John, Joint Secretary Shri. Varghese Chacko, MBYA Secretary Shri. Monsy Chacko, Treasurer Shri. Abhilash George were also present.
Beginning from the year 2012, MBYA, as part of it’s charity activities, plans to build and donate a house to one destitute person each year in one of the Dioceses in Kerala. Idukki Diocese has been selected as the beneficiary for the inaugural year of this Charity program. MBYA intends to extend this charity activity to the other dioceses in the coming years.

Wednesday, December 28, 2011

നിയുക്ത മെത്രാപ്പോലീത്തമാര്‍ക്ക് റമ്പാന്‍ സ്ഥാനം നല്‍കി

പുത്തന്‍കുരിശ്: യാക്കോബായ സുറിയാനി സഭയുടെ നിയുക്ത മെത്രാപ്പോലീത്തമാര്‍ക്ക് പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററിലെ സെന്റ് അത്തനേഷ്യസ് കത്തീഡ്രലില്‍ വച്ച് ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ റമ്പാന്‍സ്ഥാനം നല്‍കി. ഫാ. സഖറിയ കൊച്ചില്ലത്തിന് ശെമവൂന്‍ റമ്പാന്‍ എന്നും ഫാ. തോമസ് നേര്യന്തറയ്ക്ക് ബര്‍സൗമ റമ്പാന്‍ എന്നും ഫാ. ഡോ. ജോമി ജോസഫിന് സ്‌തേഫാനോസ് റമ്പാന്‍ എന്നുമുള്ള പേരിലാണ് റമ്പാന്മാരായി ഉയര്‍ത്തിയത്.
മെത്രാപ്പോലീത്ത വാഴ്ചയ്ക്ക് മുന്നോടിയായുള്ള സ്ഥാനാരോഹണ ശുശ്രൂഷയില്‍ സഭയിലെ മെത്രാപ്പോലീത്തമാരും വൈദികരും വിശ്വാസികളും പങ്കെടുത്തു. ജനവരി 2ന് നവാഭിക്ഷിക്തരായ റമ്പാച്ചന്മാരെയും ഗബ്രിയേല്‍ റമ്പാച്ചനെയും മെത്രാപ്പോലീത്തമാരായി ഉയര്‍ത്തും. സ്‌തേഫാനോസ് റമ്പാച്ചന്റെ മെത്രാപ്പോലീത്ത വാഴ്ച ജനവരി 15ന് ദമാസ്‌കസില്‍ നടത്തും. മെത്രാപ്പോലീത്ത വാഴ്ചയ്ക്കുള്ള ക്രമീകരണങ്ങള്‍ പുത്തന്‍കുരിശ്ശില്‍ പൂര്‍ത്തിയായിവരുന്നതായി എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രിഗോറിയോസ് അറിയിച്ചു.

Tuesday, December 27, 2011

ദൈവവചനം ഉള്‍ക്കൊണ്ട്‌ മാനസാന്തര ജീവിതം നയിക്കണം: മേജര്‍ ആര്‍ച്ച്‌ ബിഷപ്പ്‌ ഡോ.ജോര്‍ജ്‌ ആലഞ്ചേരി

കോലഞ്ചേരി: ദൈവ വചനത്തിന്റെ ശക്‌തി ഉള്‍ക്കൊണ്ട്‌ മാനസാന്തര ജീവിതം സാധ്യമാക്കണമെന്ന്‌ മേജര്‍ ആര്‍ച്ച്‌ ബിഷപ്പ്‌ ഡോ. ജോര്‍ജ്‌ ആലഞ്ചേരി ഉദ്‌ബോധിപ്പിച്ചു. യാക്കോബായ സുറിയാനി ക്രിസ്‌ത്യാനി സഭയുടെ 22-ാമത്‌ അഖില മലങ്കര സുവിശേഷ മഹായോഗം പുത്തന്‍കുരിശ്‌ പാത്രിയര്‍ക്കാ സെന്റര്‍ മൈതാനിയില്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു ആര്‍ച്ച്‌ ബിഷപ്പ്‌.
ലോകത്തിന്റെ വശ്യതകളില്‍പ്പെട്ട്‌ മനുഷ്യജീവിതം വഴിതെറ്റുകയാണ്‌. മദ്യം ഉള്‍പ്പെടെയുള്ളവയില്‍ നിന്നും നിരന്തരമായ മാനസാന്തരത്തിലൂടെ ജീവിതം കെട്ടിപ്പെടുത്തി യഥാര്‍ഥ സാക്ഷ്യമായി തീര്‍ക്കാന്‍ കഴിയണം. കര്‍ത്താവില്‍ പൂര്‍ണമായി വിശ്വസിക്കുന്ന കുടുംബമായും സമൂഹമായും മാറാന്‍ ഓരോ മനുഷ്യനും കടമയുണ്ട്‌. ഓരോരുത്തരും ദൈവത്തിന്റെ കരങ്ങളിലാണെന്നും കൃപയുടെ അനുഭവത്തില്‍ വരാന്‍ നമ്മെത്തന്നെ ഒരുക്കുന്നതിനും വേണ്ടിയാണ്‌ സുവിശേഷ യോഗങ്ങള്‍ സംഘടിപ്പിക്കുന്നതെന്നും ആര്‍ച്ച്‌ ബിഷപ്പ്‌ പറഞ്ഞു.
ക്രിസ്‌തുഹൃദയത്തില്‍ വഹിക്കുമ്പോള്‍ മാത്രമാണ്‌ യഥാര്‍ഥ ക്രിസ്‌മസ്‌ എന്ന്‌ ക്‌നാനായ സഭയിലെ കുര്യാക്കോസ്‌ മോര്‍ ഈവാനിയോസ്‌ മെത്രാപോലീത്ത ക്രിസ്‌മസ്‌ സന്ദേശത്തില്‍ പറഞ്ഞു. ക്രിസ്‌തു കടന്നുവന്നത്‌ വിനയം, താഴ്‌മ എന്നീ അനുഭവങ്ങളോടെയാണ്‌. ക്രിസ്‌തുവിലേക്ക്‌ നോക്കുമ്പോള്‍ ക്രിസ്‌തുവിന്റെ ജനനത്തെ ഉള്‍ക്കൊള്ളാന്‍ ക്രൈസ്‌തവര്‍ക്ക്‌ കഴിയണം.
ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവ അധ്യക്ഷത വഹിച്ചു. ഫാ. സജി ബാംഗ്ലൂര്‍ മുഖ്യവചന ശുശ്രൂഷ നടത്തി. കോലഞ്ചേരി ലിവിംഗ്‌ മെലഡീസ്‌ ഗാനശുശ്രൂഷക്കുനേതൃത്വം നല്‍കി. മെത്രാപോലീത്തമാരായ ഡോ. അബ്രാഹാം മോര്‍ സേവേറിയോസ്‌, ഗീവര്‍ഗീസ്‌ മോര്‍ ദിവന്നാസിയോസ്‌, യൂഹാനോന്‍ മോര്‍ മിലിത്തിയോസ്‌, ഡോ. കുര്യാക്കോസ്‌ മോര്‍ തെയോഫിലോസ്‌, കുര്യാക്കോസ്‌ മോര്‍ യൗസേബിയോസ്‌, മാത്യൂസ്‌ മോര്‍ തേവോദോസിയോസ്‌, മാത്യൂസ്‌ മോര്‍ അപ്രേം, ഏലിയാസ്‌ മോര്‍ അത്താനാസിയോസ്‌, സഖറിയാ മോര്‍ പീലക്‌സിനോസ്‌, ഗീവര്‍ഗീസ്‌ മോര്‍ ബര്‍ണാബാസ്‌, കോര്‍ എപ്പിസ്‌കോപ്പമാരായ ഇ.സി. വര്‍ഗീസ്‌, ജോര്‍ജ്‌ മാന്തോട്ടം, യു.ഡി.എഫ്‌ കണ്‍വീനര്‍ പി.പി. തങ്കച്ചന്‍, ടി.യു. കുരുവിള എം.എല്‍.എ, എം.എല്‍.എമാരായ വി.പി. സജീന്ദ്രന്‍, ജോസഫ്‌ വാഴക്കന്‍, അന്‍വര്‍ സാദത്ത്‌, എം.എം. മോനായി പങ്കെടുത്തു. സെക്രട്ടറി ജോയി പി. ജോര്‍ജ്‌, ട്രഷറര്‍, കെ.പി. പീറ്റര്‍, പൗലോസ്‌ മുടക്കന്തല, മോന്‍സി വാവച്ചന്‍ നേതൃത്വം നല്‍കി. രണ്ടാം ദിവസമായ ഇന്ന്‌ രാവിലെ 10.30 മുതല്‍ രണ്ടുവരെ അഖിലമലങ്കര വൈദീക സംഗമം നടക്കും. വൈകിട്ട്‌ 5.30ന്‌ ആരംഭിക്കുന്ന സുവിശേഷയോഗത്തില്‍ ഡോ. തോമസ്‌ മോര്‍ തീമോത്തിയോസ്‌ മെത്രാപോലീത്ത അധ്യക്ഷത വഹിക്കും. ഡോ. കുര്യാക്കോസ്‌ മോര്‍ തെയോഫിലോസ്‌ മെത്രാപോലീത്ത, ഡീക്കന്‍ ജോസഫ്‌ ആന്റണി സുവിശേഷ പ്രസംഗം നടത്തും. ജീവന്റെ വഴി എന്നതാണ്‌ ഈ വര്‍ഷത്തെ യോഗത്തിന്റെ ചിന്താവിഷയം.

യാക്കോബായ സുറിയാനി സഭാ മെത്രാപ്പോലീത്ത വാഴ്ച ജനവരി രണ്ടിന്‌


പുത്തന്‍കുരിശ്: യാക്കോബായ സുറിയാനി സഭയുടെ നിയുക്ത മെത്രാപ്പോലീത്തമാരുടെ വാഴ്ച ജനവരി രണ്ടിന് പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്റര്‍ അങ്കണത്തില്‍ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കും. എപ്പിസേ്കാപ്പല്‍ സുന്നഹദോസിലാണ് മെത്രപ്പോലീത്ത വാഴ്ചസംബന്ധിച്ച് അന്തിമതീരുമാനമുണ്ടായത്. നിയുക്ത മെത്രാപ്പോലീത്തമാരില്‍ ഒരാളെ ദമാസ്‌കസിലെ പാത്രിയര്‍ക്കേറ്റ് അരമനയില്‍ പാത്രിയര്‍ക്കീസ് ബാവ മെത്രാപ്പോലീത്ത സ്ഥാനത്തേക്ക് ഉയര്‍ത്തും.വെങ്ങോല ബദ്‌സദായിലെ ഗബ്രിയേല്‍ റമ്പാന്‍, ഫാ. തോമസ് എബ്രഹാം നേര്യന്തറ, വേളൂര്‍, ഫാ. സ്‌കറിയ കൊച്ചില്ലം കുറിച്ചി, ഫാ. ഡോ. ജോമി ജോസഫ് ആലുവ എന്നിവരെയാണ് വാഴിക്കുന്നത്.

മെത്രാപ്പോലീത്ത വാഴ്ചയ്ക്ക് മുന്നോടിയായി ഇന്ന് 2.30ന് നിയുക്ത മെത്രാപ്പോലീത്തമാരെ പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററിലെ സെന്റ് അത്തനേഷ്യസ് കത്തീഡ്രലില്‍വച്ച് ശ്രേഷ്ഠ ബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ റമ്പാന്‍സ്ഥാനത്തേക്ക് ഉയര്‍ത്തും. ശ്രേഷ്ഠബാവയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സുന്നഹദോസില്‍ സഭയിലെ എല്ലാ മെത്രാപ്പോലീത്തമാരും പങ്കെടുത്തു.

ആലുവ തൃക്കുന്നത്ത് സെന്റ് മേരീസ് പള്ളിയില്‍ ഇരുവിഭാഗത്തിനും അനുവദിച്ചിട്ടുള്ള സമയത്ത് വി. കുര്‍ബാന അര്‍പ്പിക്കാനുള്ള ക്രമീകരണം ഉണ്ടാക്കണമെന്ന് സുന്നഹദോസ് ആവശ്യപ്പെട്ടു.

Monday, December 26, 2011

ഓണക്കൂര്‍ സെഹിയോന്‍ യാക്കോബായ സുറിയാനി പള്ളിയില്‍ മാര്‍ ഇഗ്നാത്തിയോസ് നൂറോനയുടെ ഓര്‍മ്മപ്പെരുന്നാള്‍


ഓണക്കൂര്‍ സെഹിയോന്‍ യാക്കോബായ സുറിയാനി പള്ളിയില്‍ പരിശുദ്ധ അന്ത്യോഖ്യ സിംഹാസനത്തില്‍ പരിശുദ്ധ പത്രോസ് ശ്ലീഹായുടെ പിന്‍ഗാമിയായി വാഴിക്കപ്പെട്ട പരിശുദ്ധ പാത്രിയര്‍ക്കീസുമാരില്‍ മൂന്നാമനും നമ്മുടെ കര്‍ത്താവിന്റെ തൃക്കൈകളാല്‍ സംവഹിക്കപ്പെട്ടവനും സപ്തലേഖന കര്‍ത്താവും പരിശുദ്ധ പാത്രിയക്കീസന്മാര്‍ക്ക് ഇഗ്നാത്തിയോസ് എന്ന തിരുനാമാത്തിനു കാരണഭൂതനും,സിംഹങ്ങള്‍ക്കിരയായി സാക്ഷി മരണം പ്രാപിച്ചവനും അഗ്നിമയനുമായ മാര്‍ ഇഗ്നാത്തിയോസ് നൂറോനയുടെ ഓര്‍മ്മപ്പെരുന്നാള്‍ 2011 ഡിസംബര്‍ 29,30,31(വ്യാഴം,വെള്ളി,ശനി)തീയതികളി നടക്കും.27 നു രാവിലെ 7.15 നു പ്രഭാത പ്രാര്‍ത്ഥന 8.15 നു വി.കുര്‍ബ്ബാന.തുടര്‍ന്ന് വികാരി ഫാ.ജോയി ആനക്കുഴി പെരുന്നാളിന് കൊടി ഉയര്‍ത്തും.29 നു രാവിലെ 7.30 നു കുന്നത്തുരുത്തെല്‍ സെന്റ്‌ ജോര്‍ജ് ചാപ്പലില്‍ പ്രഭാത പ്രാര്‍ത്ഥനയും 8 .30 നു വി. കുര്‍ബ്ബാനയും.വൈകിട്ട് 5.45 നു സന്ധ്യ പ്രാര്‍ത്ഥന 6.30 നു പ്രദക്ഷിണം.8.30 നു പള്ളിയില്‍ സൂത്താറ പ്രാര്‍ത്ഥന തുടര്‍ന്ന് ഗാന ശുശ്രൂക്ഷ (സെഹിയോന്‍ ബീറ്റ്സ് ഓണക്കൂര്‍ ) 9.15 നു ആശിര്‍വാദം. 30 നു വൈജിട്ടു 5 മണിയ്ക്ക് പെരിയപ്പുരം സെന്റ്‌ ജോര്‍ജ് സണ്‍‌ഡേ സ്കൂള്‍ കുട്ടികളുടെ ഘോഷയാത്ര പള്ളിയിലേയ്ക്ക്. 7.00 നു സന്ധ്യ പ്രാര്‍ത്ഥനയും തുടര്‍ന്ന് പ്രദക്ഷിണം സെന്റ്‌ ജോണ്‍സ് കുരിശു വഴി പെരിയപ്പുറം സെന്റ്‌ ജോര്‍ജ് ചാപ്പലിലേക്ക്‌ .9.00 നു ലുത്തീനിയ,സ്ലീബ മുത്തു.10 നു ലേലം.11 മണിയ്ക്ക് പ്രദക്ഷിണം പള്ളിയിലേയ്ക്ക്. 11.30 നു ആശീര്‍വാദം. 31 (ശനി) നു രാവിലെ 8 നു പ്രഭാത പ്രാര്‍ത്ഥന 9.00 നു വി. കുര്‍ബ്ബാന, 10 നു പ്രസംഗം,10 .45 നു ദൂപപ്രര്തന , സ്ലീബ മുത്തു, 11 നു നേര്‍ച്ച സദ്യ, 12 .30 നു പ്രദക്ഷിണം സെന്റ്‌ ജോണ്‍സ് കുരിശിങ്കലേയ്ക്ക്.1.30 നു ആശീര്‍വാദം,കൊടിയിറക്കല്‍.

Sunday, December 25, 2011

ക്രിസ്മസ് ആഘോഷം

പുത്തന്‍കുരിശ്: പുത്തന്‍കുരിശ് സെന്റ്‌ തോമസ്‌ ആര്‍ട്സ് ആന്‍ഡ്‌ സയന്‍സ് കോളേജില്‍ നടന്ന ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് ശ്രേഷ്ഠ കാതോലിക്കാബാവ ആബൂന്‍ മോര്‍ ബസേലിയോസ് തോമസ്‌ പ്രഥമന്‍ കാതോലിക്ക ബാവ കേക്ക് മുറിച്ചു.തുടര്‍ന്നു ശ്രേഷ്ഠ ബാവ ക്രിസ്മസ് സന്ദേശം നല്‍കി.പുതു വര്‍ഷം കുട്ടികള്‍ക്ക് നല്ല അദ്ധ്യായാന വര്‍ഷമായി മാറാട്ടെ എന്ന് ബാവ ആശംസിച്ചു. പ്രിന്‍സിപ്പാള്‍ ചെയര്‍മാന്‍ എന്നിവര്‍ പ്രസംഗിച്ചു.

അഖില മലങ്കര സുവിശേഷ മഹായോഗം


കോലഞ്ചേരി: യാക്കോബായ സഭയുടെ 22-ാമത് അഖില മലങ്കര സുവിശേഷ മഹായോഗം പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററില്‍ നാളെ മുതല്‍ ആരംഭിക്കും. അമ്പതിനായിരം പേര്‍ക്ക് ഇരിക്കാവുന്ന പന്തല്‍ സജ്ജീകരിച്ചിട്ടുണ്ട്. 'ജീവന്റെ വഴി' എന്നതാണ് ഈ വര്‍ഷത്തെ ചിന്താവിഷയം. 26 ന്‌ അഞ്ചരയ്‌ക്ക് സന്ധ്യാപ്രാര്‍ത്ഥനയോടെ കണ്‍വന്‍ഷന്‌ തുടക്കമാകും. 6.20 ന്‌ എപ്പിസ്‌കോപ്പല്‍ സിനഡ്‌ സെക്രട്ടറി ഡോ. ജോസഫ്‌ മോര്‍ ഗ്രിഗോറിയോസ്‌ ക്രിസ്‌മസ്‌ സന്ദേശം നല്‍കും. തുടര്‍ന്ന്‌ സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച്‌ ബിഷപ്പ്‌ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി കണ്‍വന്‍ഷന്‍ ഉദ്‌ഘാടനം ചെയ്യും. ശ്രേഷ്‌ഠ കാതോലിക്ക ബാവ അധ്യക്ഷത വഹിക്കും. ഫാ. സജി, ബാംഗ്ലൂര്‍ (യു.ടി.സി. കോളജ്‌) സുവിശേഷപ്രസംഗം നടത്തും.

പരിശുദ്ധ പരുമല തിരുമേനിയെക്കുറിച്ച് രാജാരവിവര്‍മ്മ എഴുതിയ കത്ത്.

രാജാ രവിവര്‍മ്മ വരച്ച പരുമല തിരുമേനിയുടെ ചിത്രം. 
One of the precious assets of this church is the famous portrait of St. Grergorios Geevarghese Chathuruthil (Parumala Thirumeni) sketched by one of the most celebrative painters of India, Raja Ravi Varma of Travancore Royal family. The painting which is more than a century old, was drawn on the request of a parishioner named Dr. M I Philip Appothikiri of Elayiduthusseri. Later he presented the portrait to the church and is since then kept on the northern wall in the hykla of the church. Some years back the British museum authorities have expressed their willingness to buy this precious painting. In 2002 when the Malankara Church observed the 100th dukrono of the holy father, this church once again came into limelight because of this famous portrait. Many are visiting this church to see this beautiful and lively portrait of the holy father.


Raja Ravi Varma
(1848-1906)


M. I. Philip 'Appothikiri'  (Doctor)
Elayiduthusseri,  Kumarakom

Incidentally the death centenary of this greatest artist of India Raja Ravi Varma, who sketched the portrait of our holy father, falls on October 2nd, 2006. During its work, Ravi Varma has written a very touching letter to Dr. M I Philip mentioning about the special experience he had while sketching this portrait. The full text of this letter reproduced by the Youth Association a few years back. A letter from Raja Ravi Varma mentioning about the painting of Kochu Thirumeni - addressed to M I Philip Appothikiri

Saturday, December 24, 2011

ശാന്തിയും സമാധാനവും പുലരട്ടെ...


മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍
(മലങ്കര യാക്കോബായ സുറിയാനിസഭയുടെ ശ്രേഷ്ഠ കാതോലിക്കാബാവ)
യേശുക്രിസ്തുവിന്റെ മനുഷ്യാവതാരത്തെ സ്മരിച്ച് ലോകമെമ്പാടും ക്രിസ്മസ് ആഘോഷങ്ങള്‍ നടക്കുന്നു. അലങ്കാരങ്ങളും കുറവല്ല. ലോകം സാമ്പത്തികമാന്ദ്യത്തിന്റെ പിടിയിലായിട്ടും ആഘോഷങ്ങളുണ്ട്. മനുഷ്യവര്‍ഗത്തിന് ലോകത്തോടും ദൈവത്തോടുമുള്ള ബന്ധം വെളിപ്പെടുത്തിയ വലിയ സംഭവമാണ് യേശുക്രിസ്തുവിന്റെ മനുഷ്യാവതാരം. യുദ്ധവും നിയമാവലികളും അധികാരസ്ഥാനങ്ങളും ഒന്നും കൂടാതെ ആരെങ്കിലും ലോകം കീഴടക്കിയെങ്കില്‍ അത് യേശുക്രിസ്തു മാത്രമാകുന്നു. സ്‌നേഹമെന്ന ദിവ്യായുധം കൊണ്ടാണ് യേശുക്രിസ്തു ലോകം കീഴടക്കിയത്. മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു, ഡോ. രാധാകൃഷ്ണന്‍, ഡോ. അബ്ദുല്‍കലാം തുടങ്ങി ഭാരതം കണ്ട മഹാരഥന്മാരും യേശുക്രിസ്തുവിന്റെ വാക്കുകളും പ്രവൃത്തികളും അനുകരണീയമെന്നു പറഞ്ഞത് അതിനാലാണ്. ക്രിസ്തുവിന്റെ ദിവ്യത്വം സംസാരത്തിലും പ്രവൃത്തിയിലും വെളിപ്പെടുത്തുവാന്‍ സാധിക്കുന്നില്ലെങ്കില്‍ ഈ ആഘോഷപരിപാടികളെല്ലാം പ്രകടനങ്ങള്‍ മാത്രമാകും. യേശുക്രിസ്തു നിഷ്‌കളങ്കവും നിര്‍വ്യാജവും നിര്‍മലവുമായ സ്‌നേഹത്തിലൂടെ പുതിയ ജീവിതമഹത്വം വെളിപ്പെടുത്തി. അസാധ്യമെന്നു കരുതിയ കാര്യങ്ങള്‍ തന്റെ ജീവിതംവഴി സാധ്യമാക്കിത്തീര്‍ത്തു. ഇത് പകര്‍ത്തുവാനും അതുവഴി ശാന്തിയും സമാധാനവും വരുത്തുവാനും ഈ ആഘോഷങ്ങള്‍വഴി സാധിക്കട്ടെ. ക്രിസ്മസിന്റെ എല്ലാ മംഗളങ്ങളും ആശംസിക്കുന്നു.

മഞ്ഞുവീണ രാത്രികളില്‍ സമ്മാനങ്ങളുമായി സാന്താക്ലോസ് ...

കൂന്തന്‍ തൊപ്പി, വെള്ളത്താടി, കുടവയര്‍, ചുവന്ന അങ്കി, ചുവന്ന പാദരക്ഷകള്‍, കൈ നിറയെ ബലൂണുകളും സമ്മാനങ്ങളുമായി ക്രിസ്മസ് രാത്രികളില്‍ വടിയും കുത്തിപ്പിടിച്ചെത്തുന്ന തടിച്ചു കുറുകിയ രൂപം...ഇത് ക്രിസ്മസ് അപ്പൂപ്പനെന്ന, ക്രിസ്മസ് ഫാദറെന്നും വിളിക്കാവുന്ന സാന്താക്ലോസ്.മഞ്ഞു വീണ രാത്രികളില്‍ സമ്മാനങ്ങളുമായി എത്തുന്ന സാന്താക്ലോസ് കുട്ടികളുടെ ക്രിസ്മസ് സ്വപ്നങ്ങളിലെ മുഖ്യ കഥാപാത്രം. കരോള്‍ സംഘങ്ങള്‍ക്കൊപ്പം ഉണ്ണിയേശുവിന്റെ തിരുപ്പിറവി വിളിച്ചറിയിക്കാന്‍ മുമ്പില്‍ സാന്താ ഉണ്ടാവും. 
തിരുജനനത്തിന്റെ സന്തോഷം കൈമാറാന്‍.മഞ്ഞിനു സമാനമായ പഞ്ഞിത്താടിയും കൂനിക്കൂടിയുള്ള ആ നടപ്പും ചിരപരിചിതം...ക്രിസ്മസിന്റെ ആഹ്ളാദം പങ്കിയാന്‍ സാന്താ എത്തുകയായി. ചുമലിലെ സഞ്ചിയില്‍ നിറയെ സമ്മാനങ്ങളുമായി. ആഹ്ളാദത്തിന്റെ പ്രതീകമാണ് ഈ അപ്പൂപ്പന്‍. ക്രിസ്മസ് കാലങ്ങളില്‍ മിക്ക കച്ചവട സ്ഥാപനങ്ങളിലും സാന്തായുടെ സാനിദ്ധ്യമുണ്ട്. വീടുകളിലും ഈ പഞ്ഞിത്താടിക്കാരന്‍ സ്ഥാനം പിടിക്കും. ആശംസാ കാര്‍ഡുകളിലെ മുഖ്യകഥാപാത്രം ഇദ്ദേഹം തന്നെ . ക്രിസ്മസ് ട്രീക്കരുകിലോ ഷോകേസുകളിലോ ഒരു കൊച്ചു സാന്താക്ലോസിനും ഇടം നല്‍കുന്നത് ആഷോഷത്തിന്റെ ഒഴിച്ചു കൂട്ടാനാവാത്ത വശം. സ്നേഹത്തിന്റെയും സമാധാനത്തിന്റെയും പ്രതീകമാണ് സാന്താ.ക്രിസ്മസ് കാലങ്ങളില്‍ സമാധാനത്തിന്റെ സന്ദേശവുമായി സാന്താ വേഷക്കാര്‍ എത്തുക സാധാരണം. ക്രിസ്മസിന്റെ സജീവതയാണ് ക്രിസ്മസ് അപ്പൂപ്പന്‍. ഡിംബറിന്റെ കുളിരില്‍ കരോള്‍ സംഘങ്ങളുടെ ഗാനശകലങ്ങള്‍ ദൂരെ നിന്നു കേള്‍ക്കുമ്പോള്‍ വാതില്‍ തുറന്നു നാം കാത്തിരിക്കുന്നത് ക്രിസ്മസ് അപ്പൂപ്പനെ സ്വീകരിക്കാനാണ്. കൂമ്പന്‍ തൊപ്പിയുടെ പിന്നില്‍ ചലിക്കുന്ന ബലൂണുകളും അതിനൊപ്പം താളം തുള്ളുന്ന കുടവയറും ...ഒടുവില്‍ കരോള്‍ സംഘം നടന്നു നീങ്ങുമ്പോള്‍ അപ്പൂപ്പന്‍ കൈ പിടിച്ചു കുലുക്കി പറയുന്ന ഹാപ്പി ക്രിസ്മസും...

യാക്കോബായ സഭയ്ക്ക് 4 മെത്രാപ്പോലീത്തമാര്‍ കൂടി

കോലഞ്ചേരി: മലങ്കര യാക്കോബായ സുറിയാനിസഭ നാല് മെത്രാപ്പോലീത്തമാരെ വാഴിക്കുവാന്‍ തീരുമാനിച്ചു. സഭാ സുന്നഹദോസിന്റെയും ഔദ്യോഗിക സമിതികളുടേയും നിര്‍ദേശപ്രകാരമാണ് പരിശുദ്ധ പാത്രിയര്‍ക്കീസ് ഇഗ്‌നാത്തിയോസ് സഖാ പ്രഥമന്‍ ബാവ മെത്രാപ്പോലീത്തമാരെ വാഴിക്കുവാന്‍ അനുമതി നല്‍കിയത്. വെങ്ങോല ബദ്‌സദായിലെ ഗബ്രിയേല്‍ റമ്പാന്‍, ഫാ. തോമസ് എബ്രഹാം നേര്യന്തറ, വേളൂര്‍, ഫാ. സ്‌കറിയ കൊച്ചില്ലം കുറിച്ചി, ഫാ. ഡോ. ജോമി ജോസഫ് ആലുവ എന്നിവരെയാണ് വാഴിക്കുന്നത്. പ്രാഥമിക നടപടിയായുള്ള റമ്പാന്‍ സ്ഥാനത്തേക്ക് 27ന് പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററിലും മെത്രാപ്പോലീത്തമാരായി ജനവരി ആദ്യവാരവും വാഴിക്കല്‍ ചടങ്ങുകള്‍ നടക്കും. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ മുഖ്യകാര്‍മികത്വത്തിലും മറ്റ് മെത്രാപ്പോലീത്തമാരുടെ സഹകാര്‍മികത്വത്തിലുമായിരിക്കും ചടങ്ങുകള്‍.
ഗബ്രിയേല്‍ റമ്പാന്‍ (40), നൂഴകം സെന്റ്‌മേരീസ് ഹെര്‍മോന്‍ ഇടവകയില്‍ പുളിയന്‍ പി.വി.വര്‍ക്കിയുടേയും സാറാമ്മയുടേയും മകനാണ്.
വെങ്ങോല യെല്‍ദോ മാര്‍ ബസേലിയോസ് ചാപ്പല്‍ വികാരിയും ഗാര്‍ഡിയന്‍ ഏയ്ഞ്ചല്‍ സ്ഥാപനങ്ങളുടെ മാനേജരുമാണ്. സെന്റ് ജോണ്‍സ് ചാപ്പല്‍ നായത്തോട്, മാര്‍ ഗബ്രിയേല്‍ ടവര്‍, കോളസ്റ്റര്‍ ഓസ്റ്റന്‍ബാജ്, സ്വീഡന്‍ എന്നിവിടങ്ങളില്‍ വികാരിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഫാ. തോമസ് എബ്രഹാം (40), കോട്ടയം വേളൂര്‍ പാണംപടി സെന്റ് മേരീസ് ഇടവകാംഗമാണ്. നേര്യന്തറ ഫാ. എന്‍.എം.എബ്രഹാമിന്റെയും എലിസബത്തിന്റെയും മകനാണ്. തിമോത്തിയോസ് മെത്രാപ്പോലീത്തയുടെ സെക്രട്ടറി, ഷിക്കാഗോ സെന്റ് പീറ്റേഴ്‌സ് പള്ളി അസിസ്റ്റന്റ് വികാരി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലെ വെല്ലൂര്‍ സെന്റ് മേരീസ് പള്ളി വികാരിയായും സാന്ത്വന ഗൈഡന്‍സ് ആന്റ് കൗണ്‍സില്‍ സെന്റര്‍ ഡയറക്ടറുമാണ് ഇപ്പോള്‍.
ഫാ. സഖറിയാ കൊച്ചില്ലം (41) കോട്ടയം ഭദ്രാസനത്തിലെ കുറിച്ചി സെന്റ് മേരീസ് സുനോറോ പള്ളി ഇടവകയില്‍ പകലോമറ്റം അമ്പലക്കടവില്‍ കൊച്ചില്ലത്ത് പരേതനായ ചാക്കോ എബ്രഹാമിന്‍േറയും മറിയാമ്മയുടേയും മകനാണ്. ഇപ്പോള്‍ മഴുവങ്ങാട് സെന്റ് മേരീസ് പള്ളി വികാരിയാണ്. യൂത്ത് അസോസിയേഷന്‍ നിരണം ഭദ്രാസന വൈസ് പ്രസിഡന്റ്, പരുമല പദ്ധതി കണ്‍വീനര്‍, പകലോമറ്റം അമ്പലത്തുകടവ് കുടുംബയോഗം പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു.
കാവുംഭാഗം സെന്റ്‌ജോര്‍ജ്, കല്ലൂപ്പാറ സെന്റ് ഗ്രിഗോറിയോസ് എന്നീ പള്ളികളില്‍ വികാരിയായിരുന്നിട്ടുണ്ട്. അഗതിമിത്ര, ഗുരുശ്രേഷ്ഠ, മാന്യമിത്ര തുടങ്ങിയ സാമൂഹിക അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്.
ഫാ. ഡോ. ജോമി ജോസഫ് (37), ആലുവ തൃക്കുന്നത്ത് സെന്റ് മേരീസ് പള്ളി ഇടവകയില്‍ ചുള്ളി സി.എം.ജോസഫിന്റെയും മേരിയുടേയും മകനാണ്.
വാഴക്കുളം സെന്റ് മേരീസ് പള്ളി, സ്വിറ്റ്‌സര്‍ലണ്ട് സെന്റ് മേരീസ് പള്ളി, പുത്തന്‍കുരിശ് മാര്‍ അത്തനേഷ്യസ് കത്തീഡ്രല്‍ എന്നിവിടങ്ങളില്‍ വികാരിയായിരുന്നു. യൂത്ത് അസോസിയേഷന്റെ അഖില മലങ്കര വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചുവരുന്ന ഇദ്ദേഹം ഇപ്പോള്‍ വെട്ടിക്കല്‍ വൈദിക സെമിനാരി അധ്യാപകനാണ്.
സഭയില്‍ നാലു മെത്രാപ്പോലീത്തമാരെ കൂടി വാഴിക്കുന്നതോടെ മെത്രാപ്പോലീത്തമാരുടെ എണ്ണം ശ്രേഷ്ഠ കാതോലിക്ക ഉള്‍പ്പെടെ 34 ആകും.

Friday, December 23, 2011

ബെല്‍ഫാസ്റ്റില്‍ യാക്കോബായ സഭയുടെ ക്രിസ്തുമസ് ആഘോഷങ്ങള്‍


പൌലോസ് എന്‍ കുര്യാക്കോസ് 
ബെല്‍ഫാസ്റ്റ്: സെന്റ്‌ ഇഗ്നാത്തിയോസ് ഏലിയാസ്‌ യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ ഈ വര്‍ഷത്തെ ക്രിസ്തുമസ് ആഘോഷങ്ങള്‍ ഡിസംബര്‍ 24  നു നടത്തപ്പെടുന്നു.ലോക രക്ഷകന്റെ  തിരുപ്പിറവി അറിയിച്ചു കൊണ്ട് ക്രിസ്തുമസ് കരോള്‍ സംഘം ഇടവകയിലെ എല്ലാ ഭവനങ്ങളിലും സന്ദര്‍ശിച്ചു.
ഡിസംബര്‍ 24 നു ശനിയാഴ്ച വൈകിട്ട് 4.00 മണിയ്ക്ക് പ്രാര്‍ത്ഥനയും തുടര്‍ന്ന് വികാരി ഫാ തോമസ്‌ പുതിയാമടത്തിലിന്റെ  കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാനയും, ക്രിസ്തുമസ്സിന്റെ പ്രത്യേക ശുസ്രൂക്ഷകളും നടത്തപ്പെടുന്നു. തുടര്‍ന്ന് ആശീര്‍വാദവും, ക്രിസ്തുമസ് സന്ദേശവും തുടര്‍ന്ന് കരോള്‍ സര്‍വീസും, കുട്ടികളുടെ നാറ്റിവിറ്റിയും , ശേഷം ക്രിസ്തുമസ് ഡിന്നറും നടക്കും .

Thursday, December 22, 2011

അടൂര്‍ പള്ളിയില്‍ പെരുന്നാളിന് കൊടിയേറി

അടൂര്‍: അടൂര്‍ മോര്‍ ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി പള്ളി പെരുന്നാളിന് കൊടിയേറി. വികാരി ഫാ പോപ്സണ്‍ വര്‍ഗീസ്‌ വിശുദ്ധ കുര്‍ബാനയ്ക് ശേഷം കൊടിയേറ്റി. 18 നും 20 നും നടക്കുന്ന സുവിശേഷ യോഗങ്ങള്ളില്‍ ഫാ റോയ് ജോര്‍ജ് കട്ടച്ചിറ, ഫാ പൗലോസ്‌ പാരെക്കര, എന്നിവര്‍ വചന പ്രഗോഷണം നടത്തും. 19 ന് 6 മണിക് അടൂര്‍ നെല്ലിമൂട്ടിപടിയില്ലുള മോര്‍ അഫ്രേം ചാപ്പലിലെ സന്ധ്യാനമസ്കാരത്തിന് ശേഷം ഭക്തി നിര്‍ഭരമായ റാസ നടക്കും. 20 ന് രാവിലെ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനയ്ക് സഭ സുന്നഹദോസ് സെക്കെട്ടറി അഭിവന്ദ്യ ജോസഫ്‌ മോര്‍ ഗ്രീഗോറിയോസ് തിരുമേനി മുഖ്യ കാര്‍മ്മികത്തം വഹിക്കും, തുടര്‍ന്ന് നേര്‍ച്ചവിളംബ്, ആശീര്‍വാദം എന്നിവയോടെ പെരുന്നാള്‍ ചടങ്ങുകള്‍ സമാപിക്കും. വികാരി ഫാ പോപ്സണ്‍ വര്‍ഗീസ്‌, അസി: വികാരി ഫാ ഗീവര്‍ഗീസ് ബ്ലലാഹേത്, ട്രസ്റ്റി ബിനു ജോണ്‍,  സെക്കെട്ടറിമാരായ തോമസ്‌ തരകന്‍, വിബി വര്‍ഗീസ്‌ പെരുന്നാള്‍ കമ്മറ്റി കണ്‍വീനര്‍മാരായ ടി ഇ ജോയ്, സജി മുരിക്കനാല്‍ എന്നിവര്‍ നേതൃത്തം നല്‍കും.

Wednesday, December 21, 2011

St marys Jacobite Syrian Orthodox Church


      SHEPPARTON AUSTRALIA: The people of Kerala, India are spread all over the world related to their job and thus some of them migrated to Australia. Among them few are settled in Bendigo and Shepparton as a community and keep their beliefs as their ancestors. About 15 such families are gathering in St. Mary’s Jacobite Syrian Orthodox Church, North Shepparton, Community learning centre,10-14, Parkside Drive, Shepparton vic 3630. The Vicar for the parish is Rev. Fr. Boby Thomas since its inception in October 2010. St. Mary’s Jacobite Syrian Church is under His Holiness the Patriarch of Antioch & all the East Moran Mor Ignatius Zakka-I Iwas and His Beatitude the Catholicos Aboon Mor Baselios Thomas-I and His Grace Poulose Mor Iraneous. 
       The church members recently had Christmas carol singing in Bendigo on 15/ 12/2011 and the carol singing in Shepparton on 20/12/2011 with lot joy and enthusiasm. The Holy Qurbono will be celebrated on the first Saturday of every month at 10.00 a.m at the above venue under the leadership of Vicar Rev. Fr. Boby Thomas. The Church had to put up with stiff challenge, trials and tribulations, by God's grace, even now it continues to, practice the true Apostolic faith taught by its Holy fathers and be a part of the ancient Syrian Orthodox Church with its distinct identity.

സണ്‍‌ഡേ സ്കൂള്‍ അസോസിയേഷന്‍ മുംബൈ ഭദ്രാസന കലോത്സവം

യാക്കോബായ സിറിയന്‍ ക്രിസ്ത്യന്‍ സണ്‍‌ഡേ സ്കൂള്‍ അസോസിയേഷന്‍ മുംബൈ ഭദ്രാസന കലോത്സവം നെരുള്‍ സെന്‍റ് തോമസ്‌ പള്ളിയില്‍ കുര്യാക്കോസ് മോര്‍ യൌസേബിയോസ് മേത്രാപോലിത്ത ഉദ്ഘാടനം ചെയ്യുന്നു. ടി.ഐ. ഇടിചെറിയ, ജോസഫ്‌ കെ. മാത്യു, ജിമ്മി പി.പി., ഭദ്രാസന സെക്രട്ടറി ടി.വി. ചെറിയാന്‍, ജോയിന്റ് സെക്രട്ടറി മാത്യു തോമസ്‌ (ഷാജി), ബാബു ടി. കുര്യന്‍, ഫാ. ജോസഫ്‌ വാഴയില്‍, ഓ.ഐ. സാമുവേല്‍, എന്‍ സി. ജോസഫ്‌, എന്നിവര്‍ സമീപം. കലോത്സവ മത്സരങ്ങളില്‍ മുളുണ്ട് സെന്‍റ് ഗ്രിഗോറിയോസ് സണ്‍‌ഡേ സ്കൂള്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ് നേടി, നെരുള്‍ സെന്‍റ് തോമസ്‌, മലാഡ് സെന്‍റ് പീറെഴ്സ് സണ്‍‌ഡേ സ്കൂള്‍ രണ്ടും മൂനും സ്ഥാനം കരസ്ഥമാക്കി.

മുളന്തുരുത്തി മാര്‍ത്തോമന്‍ കത്തീഡ്രലില്‍ ജൂബിലി പെരുന്നാള്‍ സമാപിച്ചു.

മുളന്തുരുത്തി: വി. തോമാശ്ലീഹായുടെ ഓര്‍മ ആഘോഷിക്കുന്ന ജൂബിലി പെരുന്നാള്‍ സമാപിച്ചു. മാര്‍ത്തോമന്‍ യാക്കോബായ കത്തീഡ്രലില്‍ ഇന്ന്‌ രാവിലെ 8.45ന്‌ കുര്‍ബാനക്ക്‌ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവ കാര്‍മികത്വം വഹിച്ചു. തുടര്‍ന്ന്‌ ധൂപ പ്രാര്‍ത്ഥനയ്ക്ക് ശേഷം വിശുദ്ധന്റെ തിരുശേഷിപ്പ്‌ വണങ്ങുവാന്‍ വിശ്വാസികള്‍ക്ക് അവസരം ഉണ്ടായിരുന്നു. തുടര്‍ന്ന് നടന്ന പ്രദക്ഷിണത്തിനു ആയിരക്കണക്കിനു വിശ്വാസികള്‍ പങ്കെടുത്തു.പള്ളിയില്‍ നടന്ന നേര്‍ച്ച സദ്യയില്‍ 15000 നു മുകളില്‍ ആളുകള്‍ പങ്കെടുത്തു.വൈകിട്ട് 4 മണിയ്ക്ക് പെരുന്നാളിന് കൊടിയിറങ്ങി.

Tuesday, December 20, 2011

ആര്‍ച്ച് ബിഷപ്പ് മോര്‍ സേവേറിയോസ് ഇസഹാക്ക് സഖാ കാലംചെയ്തു

 
 
കൊച്ചി: ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ് സഭയിലെ ഇറാക്ക് മൂസലിലെ സെന്റ് അഫ്രേം സെമിനാരിയധിപന്‍ ആര്‍ച്ച് ബിഷപ്പ് മോര്‍ സേവേറിയോസ് ഇസഹാക്ക് സഖാ (80) കാലംചെയ്തു. നാലാം നൂറ്റാണ്ടില്‍ സ്ഥാപിതമായ മൂസലിലെ മത്തായി ദയറായുടെ അധിപനായിരുന്ന ഇദ്ദേഹം സെന്റ് അഫ്രേം സെമിനാരിയില്‍ സുറിയാനി ഗവേഷണ പഠനങ്ങള്‍ക്ക് നേതൃത്വം നല്‍കിവരികയായിരുന്നു. കബറടക്കം മൂസലിലെ മോര്‍ മത്തായി ദയറായില്‍ നടത്തും. ആലപ്പോ ആര്‍ച്ച് ബിഷപ്പ് യൂഹാനോന്‍ മോര്‍ ഗ്രീഗോറിയോസിന്റെ നേതൃത്വത്തില്‍ സഭയിലെ മെത്രാപ്പൊലീത്തമാര്‍ സംബന്ധിക്കും.പാത്രിയര്‍ക്കീസ് ഇഗ്‌നാത്തിയോസ് സഖാ പ്രഥമന്‍ ബാവയും ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയും മോര്‍ സേവേറിയോസ് മെത്രാപ്പോലീത്തയുടെ വേര്‍പാടില്‍ അനുശോചിച്ചു. മോര്‍ സേവേറിയോസ് ഇസഹാക്ക് സഖായെ 1981 ല്‍ ഇപ്പോഴത്തെ പാത്രിയര്‍ക്കീസ് ബാവയാണ് മെത്രാപ്പോലീത്തയായി വാഴിച്ചത്. പുത്തന്‍കുരിശ് കണ്‍വെന്‍ഷനില്‍ നിരവധി വര്‍ഷങ്ങളില്‍ പ്രധാന പ്രാസംഗികനായിരുന്നു.

Dr. Mor Coorilos attends joint preparatory meeting on New Economic Architecture in Geneva.

GENEVA:Dr. Mor Coorilos Geevarghese, Metropolitan of Niranam Diocese attended a Preparatory Meeting on New Financial and Economic Architecture, jointly organized by the World Council of Churches (WCC), the Council for World Mission (CWM) and the World Communion of Reformed Churches (WCRC). Dr. Mor Coorilos was invited to represent the WCC in the meeting which was held at John Knox Centre, Geneva from 11-14 December 2011. Dr. Coorilos presented a paper on "Ethical Deficits in the Current Financial and Economic Architecture". The meeting was attended by 15 selected theologians, ethicists, economists and church leaders, representing the three organizations. The meeting also made plans for a Global Conference on the same theme to be held in October 2012 in Brazil.

MGJSM * Regional Camp 2011

ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം 

Monday, December 19, 2011

ഇടവകയുടെ കരുത്തു തെളിയിച്ചു പിറവം വലിയ പള്ളിയില്‍ ഇടവക സംഗമം.

 
 
 
 
 

35വര്‍ഷമായി സണ്‍‌ഡേ സ്‌കൂള്‍ അധ്യാപകന്‍ ആയി സേവനം അനുഷ്ടിക്കുന്ന എം.പി. യാക്കോബിനെ ശ്രേഷ്ഠ ബാവ പൊന്നാട അണിയിച്ചു ആദരിക്കുന്നു. 
പിറവം: കുടുംബ ബന്ധങ്ങള്‍ ശിധിലമാകുന്ന പ്രവണത ഏറുന്ന ഇക്കാലത്ത് പരസ്പ്പരമുള്ള കൂട്ടായ്മകള്‍ക്ക് പ്രാധാന്യം ഏറിയതായി ബഹുമാനപ്പെട്ട എക്സൈസ് വകുപ്പ് മന്ത്രി  ശ്രീ കെ ബാബു പറഞ്ഞു.മറ്റു രാജ്യങ്ങള്‍ പരിഗണിക്കുമ്പോള്‍ ഭദ്രമായ കുടുംബ ബന്ധങ്ങള്‍ കേരളത്തിലാണ് ഉള്ളത്. ഇക്കാര്യത്തില്‍ സഭയുടെയും സമുദായ സംഘടനകളുടെയും പങ്കു നിസ്തുലമാണന്നും മന്ത്രി പറഞ്ഞു.പിറവം വലിയപള്ളി കുടുംബ യൂണിറ്റുകളുടെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ഇടവക കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.പിറവം വലിയപള്ളിയിലെ കുടുംബ യൂണിറ്റുകളുടെ പ്രവര്‍ത്തനം യാക്കോബായ സഭയ്ക്ക് ആകമാനം മാതൃകയാണെന്ന് ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ അനുഗ്രജ്ഹ പ്രഭാഷണത്തില്‍ പറഞ്ഞു.വിശ്വാസികള്‍ക്കിടയില്‍ ആത്മീയമായ ഉണര്‍വിനും സഭയുടെ വളര്‍ച്ചയ്ക്കും കുടുംബ കൂട്ടായ്മകള്‍ വഴിയൊരുക്കുമെന്നും, പിറവം വലിയ പള്ളിയെ കത്തീഡ്രല്‍ പദവിയിലേയ്ക്കുയര്‍ത്തുവാന്‍ പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായോടു അപേഷിക്കുമെന്നും ശ്രേഷ്ഠ ബാവ പറഞ്ഞു. 

അഭി. ഐസക് മാര്‍ ഒസ്ത്താത്തിയോസ് മെത്രാപ്പോലിത്ത പിറവം വലിയ പള്ളിയില്‍ സന്ധ്യ നമസ്ക്കാരം നടത്തി.

അഭി. ഐസക് മാര്‍ ഒസ്ത്താത്തിയോസ് മെത്രാപ്പോലിത്ത പള്ളിയിലെ വൈദീകരോടൊപ്പം . ഡീക്കന്‍ സബിന്‍,ഫാ  റോയി മാത്യൂസ്‌  മേപ്പാടം , വന്ദ്യ സൈമണ്‍ ചെല്ലിക്കാട്ടില്‍ കോര്‍ എപ്പിസ്കോപ്പ, ഡീക്കന്‍ ജോബിന്‍, ഫാ വര്‍ഗീസ്‌ പനച്ചിയില്‍  എന്നിവര്‍ സമീപം 
പിറവം സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനി പള്ളിയില്‍ അഭി. ഐസക് മാര്‍ ഒസ്ത്താത്തിയോസ് മെത്രാപ്പോലിത്തയുടെ മുഖ്യ കാര്‍മികത്വത്തില്‍ സന്ധ്യ നമസ്കാരം നടത്തി. കുട്ടിക്കാലം മുതല്‍ പള്ളിയില്‍ വരാറുള്ള അഭി.തിരിമേനി മെത്രാപ്പോലിത്തയായത്തിനു ശേഷം ആദ്യമായാണ് പള്ളിയില്‍ എത്തുന്നത്. പള്ളിയിലെ ഇടവക സംഗമത്തോടനുബന്ധിച്ചാണ് അഭി.മെത്രാപ്പോലിത്ത പള്ളിയില്‍ എത്തിയത്.

പുത്തന്‍ കുരിശ്‌ സെന്റ്‌ പീറ്റേഴ്‌സ് ആന്‍ഡ്‌ സെന്റ്‌ പോള്‍സ്‌ യാക്കോബായ പളളിയില്‍ ഓര്‍ത്തഡോക്സ് അതിക്രമം.

കോലഞ്ചേരി: പുത്തന്‍ കുരിശ്‌ സെന്റ്‌ പീറ്റേഴ്‌സ് ആന്‍ഡ്‌ സെന്റ്‌ പോള്‍സ്‌ യാക്കോബായ പളളിയില്‍ യാക്കോബായ-ഓര്‍ത്തഡോക്‌സ് സംഘര്‍ഷം. ഇന്നലെ രാവിലെ 11.30-നാണ്‌ ഇരുവിഭാഗങ്ങള്‍ ഏറ്റുമുട്ടിയത്‌. സംഘര്‍ഷത്തില്‍ വൈദികരടക്കം എട്ടുപേര്‍ക്ക്‌ പരുക്കേറ്റു. യാക്കോബായ സഭയിലെ നെടുങ്ങാട്ടില്‍ ബെന്നി വര്‍ഗീസ്‌, പത്രോസ്‌, ചിറപ്പാട്ട്‌ കുര്യാച്ചന്‍ എന്നിവര്‍ വടവുകോട്‌ ആശുപത്രിയില്‍ ചികിത്സയിലാണ്‌. ഓര്‍ത്തഡോക്‌സ് വിഭാഗത്തിലെ ഫാ. സഖറിയ ജോണും വിശ്വാസികളും സെമിത്തേരിയില്‍ ധൂപപ്രാര്‍ത്ഥനയ്‌ക്ക് എത്തിയതാണ്‌ സംഘര്‍ഷത്തിന്‌ കാരണം.

അഖില മലങ്കര സുവിശേഷ യോഗത്തിന് കൊടിയേറി

കോലഞ്ചേരി: യാക്കോബായ സഭയുടെ 22-ാമത് അഖില മലങ്കര സുവിശേഷ മഹായോഗം കൊടിയേറി. പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററില്‍ ഞായറാഴ്ച വൈകീട്ട് ശ്രേഷ്ഠ കാതോലിക്കാ ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ സുന്നഹദോസ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത കൊടിയേറ്റി. 26 മുതല്‍ 31 വരെയാണ് സുവിശേഷ യോഗം.

ചടങ്ങില്‍ മെത്രാപ്പോലീത്തമാരായ കുര്യാക്കോസ് മാര്‍ ദിയസ്‌കോറസ്, ഡോ. കുര്യാക്കോസ് മാര്‍ തെയ്യോഫിലോസ്, മാത്യൂസ് മാര്‍ ഈവാനിയോസ്, ഏലിയാസ് മാര്‍ അത്തനാസിയോസ്, സഭാ സെക്രട്ടറി തമ്പു ജോര്‍ജ് തുകലന്‍, കോര്‍ എപ്പിസ്‌കോപ്പമാരായ ഇ.സി. വര്‍ഗീസ്, ജോര്‍ജ് മാന്തോട്ടം, സ്ലീബ പോള്‍ വട്ടവേലില്‍, കെ.പി. പീറ്റര്‍, മോന്‍സി വാവച്ചന്‍, പൗലോസ് മുടക്കുന്തല, എ.വി. പൗലോസ്, ജേക്കബ് പരത്തുവയലില്‍, ജോയി പി. ജോര്‍ജ്, ടി.ടി. ജോയി, മത്തായി പുറപ്പാടത്ത്, കെ.കെ. മേരിക്കുട്ടി എന്നിവര്‍ സംബന്ധിച്ചു.

സുവിശേഷ മഹായോഗത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സുവിശേഷ സംഘം പ്രസിഡന്റ് ഏലിയാസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്ത പറഞ്ഞു. അമ്പതിനായിരം പേര്‍ക്ക് ഇരിക്കാവുന്ന പന്തല്‍ സജ്ജീകരിച്ചിട്ടുണ്ട്. 'ജീവന്റെ വഴി' എന്നതാണ് ഈ വര്‍ഷത്തെ ചിന്താവിഷയം. 26 ന് വൈകീട്ട് 6.30 ന് ശ്രേഷ്ഠബാവയുടെ അധ്യക്ഷതയില്‍ മേജര്‍ ആര്‍ച്ച്ബിഷപ്പ് ഡോ. മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും.

സുവിശേഷ യോഗം പ്രമാണിച്ച് പുത്തന്‍കുരിശ് ഉത്സവമേഖലയായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളതായും പന്തലില്‍ പ്രത്യേക ഡോക്ടര്‍മാരുടെ സംഘത്തിന്റെ സേവനവും ലഭ്യമാണെന്ന് സംഘാടകര്‍ പറഞ്ഞു.

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.