സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്

" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Friday, December 30, 2011

മോര്‍ ബഹനാന്‍ സ്റ്റഡി സര്‍ക്കിള്‍ (MBSC )പ്രവര്‍ത്തകര്‍ തൃശൂര്‍ ഭദ്രാസന ആസ്ഥാനമായ ഗലീലിയന്‍ സെന്ററില്‍ ഒത്തു കൂടി.

മോര്‍ ബഹനാന്‍ സ്റ്റഡി സര്‍ക്കിള്‍ (MBSC )പ്രവര്‍ത്തകര്‍ അഭി കുര്യാക്കോസ്  മോര്‍
യൗസേബിയോസ്  മെത്രാപ്പോലിത്തായോടൊപ്പം
ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി അഭി യൗസേബിയോസ് മെത്രാപ്പോലിത്ത കേക്ക് മുറിക്കുന്നു.
തൃശൂര്‍: യാക്കോബായ സുറിയാനി സഭയുടെ ഇന്റര്‍നെറ്റ്‌ കൂട്ടായ്മയായ മോര്‍ ബഹനാന്‍ സ്റ്റഡി സര്‍ക്കിളിന്റെ (MBSC)പ്രവര്‍ത്തകര്‍ തൃശൂര്‍ ഭദ്രാസന ആസ്ഥാനമായ ഗലീലിയന്‍ സെന്ററില്‍  ഒത്തു കൂടി. ഭദ്രാസന മെത്രാപ്പോലിത്ത അഭി അഭി.കുര്യാക്കോസ് മോര്‍ യൗസേബിയോസ് തിരുമനസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സഭയുടെ വിവധ മേഖലകളില്‍  നിന്നുള്ള പ്രവര്‍ത്തകര്‍ സംബന്ധിച്ചു.മോര്‍ ബഹനാന്‍ സ്റ്റഡി സര്‍ക്കിളിന്റെ പ്രവര്‍ത്തനം മൂലം ഓണ്‍ ലൈന്‍ മീഡിയായിലൂടെ സഭ വാര്‍ത്തകള്‍ വിദേശ രാജ്യങ്ങളില്‍ ഉള്ള വിശ്വാസികള്‍ക്ക് പോലും അറിയുവാന്‍ സാധിക്കുന്നുണ്ട് എന്ന് അഭി.കുര്യാക്കോസ്  മോര്‍ യൗസേബിയോസ് തിരുമേനി പറഞ്ഞു. ഇത്തരം പ്രവര്‍ത്തനം സഭയ്ക്ക് മുതല്‍ക്കൂട്ടാണന്നും മെത്രാപ്പോലിത്ത പറഞ്ഞു.
37 പള്ളികളിലായി 5500 ഭവനങ്ങള്‍ ഉള്ള ഭദ്രാസനത്തില്‍ അഭി.തിരുമേനിയുടെ  പ്രവര്‍ത്തനം അഭിനന്ദനാര്‍ഹാമാണ്.. മെത്രാന്‍ കക്ഷിയിലെയ്ക്ക് കാലുമാറിയ മിലിത്തിയോസിന്റെ കുത്സിത പ്രവര്‍ത്തനം മൂലം കേസുകള്‍ അനേകം ഭദ്രാസനത്തിലെ പള്ളികളിലുണ്ട്.അതിനെയെല്ലാം അതിജീവിച്ചു അഭി തിരുമേനി ഭദ്രാസനനത്തെ മുന്നോട്ടു നയിക്കുന്നു. കാര്‍ഷിക മേഘലയില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് അമിതമായ കീടനാശിനികള്‍ ഉപയോഗം മൂലം കാന്‍സര്‍ രോഗികള്‍ മിക്ക ഭവനങ്ങളിലും ഉണ്ട്.ഇവരെ പരിപാളിക്കുന്നതിനായി അഭി തിരുമേനി ഒരു പാലിയേറ്റീവ് സെന്റര്‍ ആരംഭിക്കുവാന്‍ തീരുമാനിച്ചു.ഒരു നിളയുടെ പണി നിലവില്‍ പൂര്‍ത്തിയായി. അടുത്ത നിളയുടെ പണി നല്ല രീതിയില്‍ പുരോഗമിക്കുന്നു. അതോടൊപ്പം തന്നെ അരമനയുടെ പണിയും ആരംഭിച്ചു കഴിഞ്ഞു.മോര്‍ ബഹനാന്‍ സ്റ്റഡി സെന്റര്‍ പ്രവര്‍ത്തകര്‍ക്ക് ഊഷ്മളമായ വരവേല്‍പ്പാണ് തിരുമേനിയുടെ നേതൃത്വത്തില്‍ ക്രമീകരിച്ചിരുന്നത്‌.രാത്രി 10 മണിയ്ക്ക് പ്രാര്‍ത്ഥനയ്ക്കും ഭക്ഷണത്തിനു ശേഷം അഭി.തിരുമാനസിനോട് യാത്ര പറഞ്ഞു.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.