സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Sunday, December 25, 2011

അഖില മലങ്കര സുവിശേഷ മഹായോഗം


കോലഞ്ചേരി: യാക്കോബായ സഭയുടെ 22-ാമത് അഖില മലങ്കര സുവിശേഷ മഹായോഗം പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററില്‍ നാളെ മുതല്‍ ആരംഭിക്കും. അമ്പതിനായിരം പേര്‍ക്ക് ഇരിക്കാവുന്ന പന്തല്‍ സജ്ജീകരിച്ചിട്ടുണ്ട്. 'ജീവന്റെ വഴി' എന്നതാണ് ഈ വര്‍ഷത്തെ ചിന്താവിഷയം. 26 ന്‌ അഞ്ചരയ്‌ക്ക് സന്ധ്യാപ്രാര്‍ത്ഥനയോടെ കണ്‍വന്‍ഷന്‌ തുടക്കമാകും. 6.20 ന്‌ എപ്പിസ്‌കോപ്പല്‍ സിനഡ്‌ സെക്രട്ടറി ഡോ. ജോസഫ്‌ മോര്‍ ഗ്രിഗോറിയോസ്‌ ക്രിസ്‌മസ്‌ സന്ദേശം നല്‍കും. തുടര്‍ന്ന്‌ സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച്‌ ബിഷപ്പ്‌ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി കണ്‍വന്‍ഷന്‍ ഉദ്‌ഘാടനം ചെയ്യും. ശ്രേഷ്‌ഠ കാതോലിക്ക ബാവ അധ്യക്ഷത വഹിക്കും. ഫാ. സജി, ബാംഗ്ലൂര്‍ (യു.ടി.സി. കോളജ്‌) സുവിശേഷപ്രസംഗം നടത്തും.

 27 ന്‌ 10 മുതല്‍ 2 വരെ അഖില മലങ്കര വൈദികയോഗം. സന്ധ്യായോഗത്തില്‍ ഡോ. തോമസ്‌ മോര്‍ തിമോത്തിയോസ്‌ അധ്യക്ഷനായിരിക്കും. ഡോ. കുര്യാക്കോസ്‌ മോര്‍ തെയോഫിലോസ്‌, റവ. ഡീ. ജോസഫ്‌ (ജര്‍മ്മനി) പ്രസംഗിക്കും. 28 ന്‌ ധ്യാനയോഗത്തിന്‌ അഖില മലങ്കര സുവിശേഷ സംഘം, പൗരസ്‌ത്യ സുവിശേഷസമാജം, സെന്റ്‌ തോമസ്‌ ധ്യാനകേന്ദ്രം, വൈദിക സെമിനാരി നേതൃത്വം നല്‍കും. വൈകിട്ട്‌ ഡോ. ഏബ്രഹാം മോര്‍ സേവേറിയോസ്‌, പൗലോസ്‌ പാറേക്കര കോറെപ്പിസ്‌കോപ്പ പ്രസംഗിക്കും.29 ന്‌ പകല്‍ ധ്യാനയോഗം യൂത്ത്‌ അസോസിയേഷന്‍, സെന്റ്‌ പോള്‍സ്‌ പ്രയര്‍ ഫെല്ലോഷിപ്പ്‌, സെന്റ്‌ പോള്‍സ്‌ മിഷന്‍, ബൈബിള്‍ അക്കാദമി എന്നിവയുടെ ആഭിമുഖ്യത്തിലാണ്‌. സന്ധ്യായോഗത്തില്‍ ഡോ. മാത്യൂസ്‌ മോര്‍ ഇവാനിയോസ്‌, എ.ഡി.ജി.പി. ഡോ. അലക്‌സാണ്ടര്‍ ജേക്കബ്‌ എന്നിവര്‍ പ്രസംഗിക്കും.
30 ന്‌ മര്‍ത്തമറിയം വനിതാ സമാജം, സെന്റ്‌ പോള്‍സ്‌ മിഷന്‍, സ്ലീബാ മോര്‍ ഒസ്‌താത്തിയോസ്‌ ചാരിറ്റബിള്‍ മിഷന്‍ എന്നിവയുടെ ആഭിമുഖ്യത്തിലാണ്‌ പകല്‍ ധ്യാനയോഗം. സന്ധ്യായോഗത്തില്‍ സഖറിയ മോര്‍ പീലക്‌സിനോസ്‌, ഡോ. ഗീവര്‍ഗീസ്‌ മോര്‍ കൂറിലോസ്‌ പ്രസംഗിക്കും.സമാപനദിവസമായ 31 ന്‌ സണ്ടേസ്‌കൂള്‍, സെന്റ്‌ തോമസ്‌ ഗോസ്‌പല്‍ ടീം, ഗ്രേസ്‌ മിഷന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ ധ്യാനയോഗം. സന്ധ്യായോഗത്തില്‍ മാത്യൂസ്‌ മോര്‍ അപ്രേം അധ്യക്ഷത വഹിക്കും. ഫാ. അഗസ്‌റ്റിന്‍ വല്ലൂരാന്‍ (ഡയറക്‌ടര്‍, ഡിവൈന്‍ റിട്രീറ്റ്‌ സെന്റര്‍), മോണ്‍. ആല്‍ബര്‍ട്ട്‌ റൗഹ്‌ (ജര്‍മ്മനി) എന്നിവര്‍ പ്രസംഗിക്കും. ശ്രേഷ്‌ഠ കാതോലിക്ക ബാവ സമാപന സന്ദേശവും 9.15 ന്‌ ക്‌നാനായ ആര്‍ച്ച്‌ ബിഷപ്പ്‌ കുര്യാക്കോസ്‌ മോര്‍ സേവേറിയോസ്‌ പുതുവല്‍സര സന്ദേശവും നല്‍കും. തുടര്‍ന്ന്‌ ധ്യാനം, പാതിരാ കുര്‍ബാന, സ്‌നേഹവിരുന്ന്‌ എന്നിവയോടെ കണ്‍വന്‍ഷന്‍ സമാപിക്കും. പകല്‍ ധ്യാനയോഗങ്ങളില്‍ കോറെപ്പിസ്‌കോപ്പമാരായ ആദായി ജേക്കബ്‌ തോലാനിക്കുന്നേല്‍, ഇ.സി. വര്‍ഗീസ്‌ ഇടിയത്തേരില്‍, ഗീവര്‍ഗീസ്‌ മുളയംകോട്‌, വര്‍ഗീസ്‌ വാലയില്‍ എന്നിവര്‍ പ്രസംഗിക്കും. ഏലിയാസ്‌ മോര്‍ അത്താനാസിയോസ്‌ പ്രസിഡന്റും ജോര്‍ജ്‌ മാന്തോട്ടം കോറെപ്പിസ്‌കോപ്പ ജനറല്‍ സെക്രട്ടറിയും ഷെവ. ജോയി പി. ജോര്‍ജ്‌ സെക്രട്ടറിയും ഷെവ. കെ.പി. പീറ്റര്‍ ട്രഷററുമായ അഖില മലങ്കര സുവിശേഷസംഘമാണ്‌ സംഘാടകര്‍.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.