
മുളന്തുരുത്തി: വി. തോമാശ്ലീഹായുടെ ഓര്‍മ ആഘോഷിക്കുന്ന ജൂബിലി പെരുന്നാള്‍ സമാപിച്ചു. മാര്‍ത്തോമന്‍ യാക്കോബായ കത്തീഡ്രലില്‍ ഇന്ന് രാവിലെ 8.45ന് കുര്‍ബാനക്ക് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ കാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് ധൂപ പ്രാര്‍ത്ഥനയ്ക്ക് ശേഷം വിശുദ്ധന്റെ തിരുശേഷിപ്പ് വണങ്ങുവാന്‍ വിശ്വാസികള്‍ക്ക് അവസരം ഉണ്ടായിരുന്നു. തുടര്‍ന്ന് നടന്ന പ്രദക്ഷിണത്തിനു ആയിരക്കണക്കിനു വിശ്വാസികള്‍ പങ്കെടുത്തു.പള്ളിയില്‍ നടന്ന നേര്‍ച്ച സദ്യയില്‍ 15000 നു മുകളില്‍ ആളുകള്‍ പങ്കെടുത്തു.വൈകിട്ട് 4 മണിയ്ക്ക് പെരുന്നാളിന് കൊടിയിറങ്ങി.


No comments:
Post a Comment