

കൊച്ചി: ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ് സഭയിലെ ഇറാക്ക് മൂസലിലെ സെന്റ് അഫ്രേം സെമിനാരിയധിപന്‍ ആര്‍ച്ച് ബിഷപ്പ് മോര്‍ സേവേറിയോസ് ഇസഹാക്ക് സഖാ (80) കാലംചെയ്തു. നാലാം നൂറ്റാണ്ടില്‍ സ്ഥാപിതമായ മൂസലിലെ മത്തായി ദയറായുടെ അധിപനായിരുന്ന ഇദ്ദേഹം സെന്റ് അഫ്രേം സെമിനാരിയില്‍ സുറിയാനി ഗവേഷണ പഠനങ്ങള്‍ക്ക് നേതൃത്വം നല്‍കിവരികയായിരുന്നു. കബറടക്കം മൂസലിലെ മോര്‍ മത്തായി ദയറായില്‍ നടത്തും. ആലപ്പോ ആര്‍ച്ച് ബിഷപ്പ് യൂഹാനോന്‍ മോര്‍ ഗ്രീഗോറിയോസിന്റെ നേതൃത്വത്തില്‍ സഭയിലെ മെത്രാപ്പൊലീത്തമാര്‍ സംബന്ധിക്കും.പാത്രിയര്‍ക്കീസ് ഇഗ്‌നാത്തിയോസ് സഖാ പ്രഥമന്‍ ബാവയും ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയും മോര്‍ സേവേറിയോസ് മെത്രാപ്പോലീത്തയുടെ വേര്‍പാടില്‍ അനുശോചിച്ചു. മോര്‍ സേവേറിയോസ് ഇസഹാക്ക് സഖായെ 1981 ല്‍ ഇപ്പോഴത്തെ പാത്രിയര്‍ക്കീസ് ബാവയാണ് മെത്രാപ്പോലീത്തയായി വാഴിച്ചത്. പുത്തന്‍കുരിശ് കണ്‍വെന്‍ഷനില്‍ നിരവധി വര്‍ഷങ്ങളില്‍ പ്രധാന പ്രാസംഗികനായിരുന്നു.
No comments:
Post a Comment