സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Monday, December 19, 2011

ഇടവകയുടെ കരുത്തു തെളിയിച്ചു പിറവം വലിയ പള്ളിയില്‍ ഇടവക സംഗമം.

 
 
 
 
 

35വര്‍ഷമായി സണ്‍‌ഡേ സ്‌കൂള്‍ അധ്യാപകന്‍ ആയി സേവനം അനുഷ്ടിക്കുന്ന എം.പി. യാക്കോബിനെ ശ്രേഷ്ഠ ബാവ പൊന്നാട അണിയിച്ചു ആദരിക്കുന്നു. 
പിറവം: കുടുംബ ബന്ധങ്ങള്‍ ശിധിലമാകുന്ന പ്രവണത ഏറുന്ന ഇക്കാലത്ത് പരസ്പ്പരമുള്ള കൂട്ടായ്മകള്‍ക്ക് പ്രാധാന്യം ഏറിയതായി ബഹുമാനപ്പെട്ട എക്സൈസ് വകുപ്പ് മന്ത്രി  ശ്രീ കെ ബാബു പറഞ്ഞു.മറ്റു രാജ്യങ്ങള്‍ പരിഗണിക്കുമ്പോള്‍ ഭദ്രമായ കുടുംബ ബന്ധങ്ങള്‍ കേരളത്തിലാണ് ഉള്ളത്. ഇക്കാര്യത്തില്‍ സഭയുടെയും സമുദായ സംഘടനകളുടെയും പങ്കു നിസ്തുലമാണന്നും മന്ത്രി പറഞ്ഞു.പിറവം വലിയപള്ളി കുടുംബ യൂണിറ്റുകളുടെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ഇടവക കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.പിറവം വലിയപള്ളിയിലെ കുടുംബ യൂണിറ്റുകളുടെ പ്രവര്‍ത്തനം യാക്കോബായ സഭയ്ക്ക് ആകമാനം മാതൃകയാണെന്ന് ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ അനുഗ്രജ്ഹ പ്രഭാഷണത്തില്‍ പറഞ്ഞു.വിശ്വാസികള്‍ക്കിടയില്‍ ആത്മീയമായ ഉണര്‍വിനും സഭയുടെ വളര്‍ച്ചയ്ക്കും കുടുംബ കൂട്ടായ്മകള്‍ വഴിയൊരുക്കുമെന്നും, പിറവം വലിയ പള്ളിയെ കത്തീഡ്രല്‍ പദവിയിലേയ്ക്കുയര്‍ത്തുവാന്‍ പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായോടു അപേഷിക്കുമെന്നും ശ്രേഷ്ഠ ബാവ പറഞ്ഞു. 
യോഗത്തില്‍ ഇടവക മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മാര്‍ ഈവാനിയോസ് അധ്യക്ഷനായി.അഭി. കുര്യാക്കോസ് മാര്‍ തെയോഫിലാസ് മെത്രാപ്പോലിത്ത , അഭി ഏലിയാസ്‌ മാര്‍ അത്താനാസിയോസ് മെത്രാപ്പോലിത്ത,അഭി. ഐസക് മാര്‍ ഒസ്ത്താത്തിയോസ് മെത്രാപ്പോലിത്ത, ഫാ. ഗീവര്‍ഗീസ് തെറ്റാലില്‍, ഫാ. ജോസഫ് മുളവനാല്‍, ഫാ. ജോസ് കുറ്റിക്കേരില്‍, ഫാ. ആന്‍േറാ ചാലിശ്ശേരി, ഫാ. സെബാസ്റ്റ്യന്‍ പുത്തൂര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാബു കെ. ജേക്കബ്, വലിയപള്ളി ട്രസ്റ്റി മത്തായി തേക്കുംമൂട്ടില്‍, സഭാ മാനേജിങ് സമിതിയംഗം എബ്രഹാം ജോസഫ്, കുടുംബ യൂണിറ്റ് സെക്രട്ടറി ഷാജു ഇലഞ്ഞിമറ്റം, തോമസ് മണപ്പാട്ട്, എം.പി. യാക്കോബ്, സാബു കോട്ടയില്‍, സിജു വര്‍ഗീസ്, ബിനീഷ് മാത്യു, കുഞ്ഞുമോള്‍ ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. സഹവികാരി ഫാ. റോയി മാത്യൂസ് മേപ്പാടം ഭക്തിപ്രമേയം അവതരിപ്പിച്ചു. കുടുംബ യൂണിറ്റ് സെക്രട്ടറി ഷാജു ഇലഞ്ഞിമറ്റം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വികാരി സൈമണ്‍ ചെല്ലിക്കാട്ടില്‍ കോറെപ്പിസ്‌കോപ്പ സ്വാഗതവും കുടുംബ യൂണിറ്റ് കോ-ഓര്‍ഡിനേറ്റര്‍ ഫാ. വര്‍ഗീസ് പനിച്ചിയില്‍ നന്ദിയും പറഞ്ഞു.35വര്‍ഷമായി സണ്‍ഡെ സ്‌കൂള്‍ അധ്യാപകന്‍ ആയി സേവനം അനുഷ്ടിക്കുന്ന എം.പി. യാക്കോബിനെ ശ്രേഷ്ഠ ബാവ യോഗത്തില്‍ ആദരിച്ചു.
   പിറവം സെന്റ് ജോസഫ് ഹൈസ്‌ക്കൂള്‍ ഗ്രൗണ്ടില്‍ നിന്നും ആരംഭിച്ച റാലിയില്‍ 20 കുടുംബയൂണിറ്റുകളിലെയും അംഗങ്ങള്‍ ശുഭ്രവസ്ത്രധാരികളായി അണിചേര്‍ന്നു. ഇടവക പള്ളിയും ക്രിസ്തീയ പാരമ്പര്യവുമായി ബന്ധപ്പെട്ടതും ബൈബിളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടതുമായ നിരവധി പ്രച്ഛന്നവേഷങ്ങളാണ് റാലിയുടനീളം കാണികളുടെ മനം കവര്‍ന്നത്. വനിതാ ശിങ്കാരി മേളം, ബാന്‍ഡ് സെറ്റുകള്‍ തുടങ്ങി വ്യത്യസ്ത താളമേളങ്ങള്‍ റാലിക്ക് കൊഴുപ്പ് നല്‍കി. പിറവം ടൗണിലൂടെ ചിട്ടയോടെ നീങ്ങിയ ആയിരക്കണക്കിനാളുകള്‍ പങ്കെടുത്ത വിശ്വാസറാലി ആറ് മണിയോടെ പള്ളിയിലെത്തി ചേര്‍ന്നു.

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.