സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Saturday, December 24, 2011

ശാന്തിയും സമാധാനവും പുലരട്ടെ...


മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍
(മലങ്കര യാക്കോബായ സുറിയാനിസഭയുടെ ശ്രേഷ്ഠ കാതോലിക്കാബാവ)
യേശുക്രിസ്തുവിന്റെ മനുഷ്യാവതാരത്തെ സ്മരിച്ച് ലോകമെമ്പാടും ക്രിസ്മസ് ആഘോഷങ്ങള്‍ നടക്കുന്നു. അലങ്കാരങ്ങളും കുറവല്ല. ലോകം സാമ്പത്തികമാന്ദ്യത്തിന്റെ പിടിയിലായിട്ടും ആഘോഷങ്ങളുണ്ട്. മനുഷ്യവര്‍ഗത്തിന് ലോകത്തോടും ദൈവത്തോടുമുള്ള ബന്ധം വെളിപ്പെടുത്തിയ വലിയ സംഭവമാണ് യേശുക്രിസ്തുവിന്റെ മനുഷ്യാവതാരം. യുദ്ധവും നിയമാവലികളും അധികാരസ്ഥാനങ്ങളും ഒന്നും കൂടാതെ ആരെങ്കിലും ലോകം കീഴടക്കിയെങ്കില്‍ അത് യേശുക്രിസ്തു മാത്രമാകുന്നു. സ്‌നേഹമെന്ന ദിവ്യായുധം കൊണ്ടാണ് യേശുക്രിസ്തു ലോകം കീഴടക്കിയത്. മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു, ഡോ. രാധാകൃഷ്ണന്‍, ഡോ. അബ്ദുല്‍കലാം തുടങ്ങി ഭാരതം കണ്ട മഹാരഥന്മാരും യേശുക്രിസ്തുവിന്റെ വാക്കുകളും പ്രവൃത്തികളും അനുകരണീയമെന്നു പറഞ്ഞത് അതിനാലാണ്. ക്രിസ്തുവിന്റെ ദിവ്യത്വം സംസാരത്തിലും പ്രവൃത്തിയിലും വെളിപ്പെടുത്തുവാന്‍ സാധിക്കുന്നില്ലെങ്കില്‍ ഈ ആഘോഷപരിപാടികളെല്ലാം പ്രകടനങ്ങള്‍ മാത്രമാകും. യേശുക്രിസ്തു നിഷ്‌കളങ്കവും നിര്‍വ്യാജവും നിര്‍മലവുമായ സ്‌നേഹത്തിലൂടെ പുതിയ ജീവിതമഹത്വം വെളിപ്പെടുത്തി. അസാധ്യമെന്നു കരുതിയ കാര്യങ്ങള്‍ തന്റെ ജീവിതംവഴി സാധ്യമാക്കിത്തീര്‍ത്തു. ഇത് പകര്‍ത്തുവാനും അതുവഴി ശാന്തിയും സമാധാനവും വരുത്തുവാനും ഈ ആഘോഷങ്ങള്‍വഴി സാധിക്കട്ടെ. ക്രിസ്മസിന്റെ എല്ലാ മംഗളങ്ങളും ആശംസിക്കുന്നു.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.