സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്

" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Saturday, December 24, 2011

മഞ്ഞുവീണ രാത്രികളില്‍ സമ്മാനങ്ങളുമായി സാന്താക്ലോസ് ...

കൂന്തന്‍ തൊപ്പി, വെള്ളത്താടി, കുടവയര്‍, ചുവന്ന അങ്കി, ചുവന്ന പാദരക്ഷകള്‍, കൈ നിറയെ ബലൂണുകളും സമ്മാനങ്ങളുമായി ക്രിസ്മസ് രാത്രികളില്‍ വടിയും കുത്തിപ്പിടിച്ചെത്തുന്ന തടിച്ചു കുറുകിയ രൂപം...ഇത് ക്രിസ്മസ് അപ്പൂപ്പനെന്ന, ക്രിസ്മസ് ഫാദറെന്നും വിളിക്കാവുന്ന സാന്താക്ലോസ്.മഞ്ഞു വീണ രാത്രികളില്‍ സമ്മാനങ്ങളുമായി എത്തുന്ന സാന്താക്ലോസ് കുട്ടികളുടെ ക്രിസ്മസ് സ്വപ്നങ്ങളിലെ മുഖ്യ കഥാപാത്രം. കരോള്‍ സംഘങ്ങള്‍ക്കൊപ്പം ഉണ്ണിയേശുവിന്റെ തിരുപ്പിറവി വിളിച്ചറിയിക്കാന്‍ മുമ്പില്‍ സാന്താ ഉണ്ടാവും. 
തിരുജനനത്തിന്റെ സന്തോഷം കൈമാറാന്‍.മഞ്ഞിനു സമാനമായ പഞ്ഞിത്താടിയും കൂനിക്കൂടിയുള്ള ആ നടപ്പും ചിരപരിചിതം...ക്രിസ്മസിന്റെ ആഹ്ളാദം പങ്കിയാന്‍ സാന്താ എത്തുകയായി. ചുമലിലെ സഞ്ചിയില്‍ നിറയെ സമ്മാനങ്ങളുമായി. ആഹ്ളാദത്തിന്റെ പ്രതീകമാണ് ഈ അപ്പൂപ്പന്‍. ക്രിസ്മസ് കാലങ്ങളില്‍ മിക്ക കച്ചവട സ്ഥാപനങ്ങളിലും സാന്തായുടെ സാനിദ്ധ്യമുണ്ട്. വീടുകളിലും ഈ പഞ്ഞിത്താടിക്കാരന്‍ സ്ഥാനം പിടിക്കും. ആശംസാ കാര്‍ഡുകളിലെ മുഖ്യകഥാപാത്രം ഇദ്ദേഹം തന്നെ . ക്രിസ്മസ് ട്രീക്കരുകിലോ ഷോകേസുകളിലോ ഒരു കൊച്ചു സാന്താക്ലോസിനും ഇടം നല്‍കുന്നത് ആഷോഷത്തിന്റെ ഒഴിച്ചു കൂട്ടാനാവാത്ത വശം. സ്നേഹത്തിന്റെയും സമാധാനത്തിന്റെയും പ്രതീകമാണ് സാന്താ.ക്രിസ്മസ് കാലങ്ങളില്‍ സമാധാനത്തിന്റെ സന്ദേശവുമായി സാന്താ വേഷക്കാര്‍ എത്തുക സാധാരണം. ക്രിസ്മസിന്റെ സജീവതയാണ് ക്രിസ്മസ് അപ്പൂപ്പന്‍. ഡിംബറിന്റെ കുളിരില്‍ കരോള്‍ സംഘങ്ങളുടെ ഗാനശകലങ്ങള്‍ ദൂരെ നിന്നു കേള്‍ക്കുമ്പോള്‍ വാതില്‍ തുറന്നു നാം കാത്തിരിക്കുന്നത് ക്രിസ്മസ് അപ്പൂപ്പനെ സ്വീകരിക്കാനാണ്. കൂമ്പന്‍ തൊപ്പിയുടെ പിന്നില്‍ ചലിക്കുന്ന ബലൂണുകളും അതിനൊപ്പം താളം തുള്ളുന്ന കുടവയറും ...ഒടുവില്‍ കരോള്‍ സംഘം നടന്നു നീങ്ങുമ്പോള്‍ അപ്പൂപ്പന്‍ കൈ പിടിച്ചു കുലുക്കി പറയുന്ന ഹാപ്പി ക്രിസ്മസും...

കൂട്ടുകാര്‍ക്ക് ക്രിസ്മസ് സമ്മാനങ്ങളുമായി വരുന്ന സാന്താക്ലോസിന്റെ വണ്ടി വലിച്ചുകൊണ്ടുവരുന്നത് വലിയ കൊമ്പുകളുള്ള മാനുകളാണ് എന്നാണ് വിശ്വാസം. ഉത്തരധ്രുവത്തില്‍ കാണപ്പെടുന്ന ഈ മാനുകള്‍ നാലടി പൊക്കവും 250 പൗണ്ട് തൂക്കവുമുള്ളവയാണ്. തങ്ങളുടെ ഇരട്ടി ഭാരം വലിക്കാന്‍ ഇവയ്ക്ക് കഴിയും. സാന്തയുടെ മാനുകള്‍ക്ക് പാരമ്പര്യമായി സാങ്കല്‍പിക പേരുകളുമുണ്ട്. ഡാഷര്‍ , ഡാന്‍സര്‍ , പ്രാന്‍സര്‍ , വിക്സന്‍ , കോമറ്റ്, ക്യൂവിഡ്, ഡോണര്‍ , ബ്ലിറ്റ്സെന്‍ , റുഡോള്‍ഫ് എന്നിവയാണവ. ആദ്യകാലത്ത് കഴുതപ്പുറത്തായിരുന്നു സെന്റ് നിക്കോളാസ് കുട്ടികളെ തേടിവന്നിരുന്നത്. മരം കൊണ്ടുണ്ടാക്കിയ ഷൂസുകളില്‍ കഴുതക്കായി കുട്ടികള്‍ വൈക്കോല്‍ നിറച്ചുവെക്കുമായിരുന്നു. സമ്മാനം കൈപ്പറ്റുന്ന നിക്കോളാസ് പകരം പഴവും കേക്കും സമ്മാനങ്ങളും നല്‍കുമെന്നാണ് വിശ്വാസം. ഷൂസുകള്‍ക്കു പകരം പിന്നീട് കാലുറകള്‍ ഉപയോഗിച്ചുതുടങ്ങി.
എ.ഡി. മൂന്നോ നാലോ നൂറ്റാണ്ടുകളില്‍ തുര്‍ക്കിയിലെ തുറമുഖ പട്ടണമായ പത്താറ (Pattara) യിലെ ലിസിയ (Lycia)യിൽ ജനിച്ച നിക്കോളാസ് എന്ന വിശുദ്ധനാണ് സാന്താക്ളോസ് എന്ന ഇതിഹാസമായി മാറിയത്. സെന്റ് നിക്കോളാസി (Saint Nikolas) നെ ഡെച്ചുകാര്‍ സിന്റര്‍ ക്ലോസ് (Sinterklose) എന്നാണ് പറഞ്ഞിരുന്നത്. പിന്നെ അത് സാന്റിക്ലോസ് (Santiklose) എന്നും തുടർന്ന് സാന്താക്ളോസ് (Santa Clause) എന്നുമായി മാറി. നിക്കോൾസൻ (Nicholson), കോള്‍സന്‍ (Colson), കോളിന്‍ (Collin) തുടങ്ങിയ പേരുകള്‍ വിശുദ്ധ നിക്കോളാസിന്റെ പേരില്‍ നിന്നും ഉത്ഭവിച്ചവയാണ്. വിശുദ്ധ നിക്കോളാസ് റഷ്യയുടേയും ഗ്രീസിന്റേയും പരിത്രാണ പുണ്യവാള (Patron Saint)നാണ്. പത്തൊമ്പത് വയസ്സുള്ളപ്പോള്‍ അദ്ദേഹം വൈദികനായി. യുവാവായ നിക്കോളാസ് പാലസ്തീനിലും ഈജിപ്തിലും ഒട്ടേറെ സഞ്ചരിക്കുകയുണ്ടായി. ലിസിയയില്‍ തിരിച്ചെത്തിയ നിക്കോളാസ് പത്താറയ്ക്കു സമീപമുള്ള മിറ (Mira) യിലെ ബിഷപ്പായി സ്ഥാനമേറ്റു. റോമാസാമ്രാജ്യം ഭരിച്ചിരുന്ന ചക്രവര്‍ത്തിമാര്‍ ക്രിസ്ത്യാനികള്‍ക്കു നേരെ നിഷ്ഠൂരമായ മര്‍ദ്ദനങ്ങള്‍ അഴിച്ചുവിട്ട് അവരെ അടിച്ചമര്‍ത്തുന്ന കാലമായിരുന്നു അത്.വിശക്കുന്നവരിലും പീഢനങ്ങള്‍ ഏല്‍ക്കുന്നവരിലുമെല്ലാം നിക്കോളാസ് മെത്രാന്‍ യേശുവിന്റെ പ്രതിരൂപം കണ്ടു. അവര്‍ക്കു വേണ്ടി പ്രവര്‍ത്തിച്ച അദ്ദേഹത്തെ; ക്രൂരതയ്ക്ക് പേരു കേട്ട ഡയക്ലീഷന്‍സ് (Diocletions) ചക്രവര്‍ത്തിയുടെ കാലത്ത് വധശിക്ഷയ്ക്ക് വിധിച്ച് ജയിലിലാക്കി. 
പിന്നീട് റോമിലെ ഭരണാധികാരിയായി വന്ന കോന്‍സ്റ്റാന്റിന്‍ (Constantine) ചക്രവര്‍ത്തി മതപീഢനങ്ങള്‍ അവസാനിപ്പിച്ചു. അദ്ദേഹം ക്രിസ്ത്യാനിയായി തീരുകയും റോമിലെ ഔദ്യോഗിക മതമായി ക്രിസ്തുമതത്തെ അംഗീകരിക്കുകയും ചെയ്തു. തടവിലാക്കപ്പെട്ട ക്രിസ്ത്യാനികളൊടൊപ്പം നിക്കോളാസ് മെത്രാനും മോചിപ്പിക്കപ്പെട്ടു. ജീവിതകാലത്ത് തന്റെ ചുറ്റുമുള്ള അവശരേയും ദരിദ്രരേയും കയ്യും കണക്കുമില്ലാതെ അദ്ദേഹം സഹായിച്ചു. കുട്ടികള്‍ക്കും പാവപ്പെട്ടവര്‍ക്കുമെല്ലാം അവരറിയാതെ തന്നെ അദ്ദേഹം ക്രിസ്മസ് സമ്മാനങ്ങള്‍ കൊടുത്തിരുന്നു. അദ്ദേഹത്തിന്റെ കാലത്ത് ദരിദ്രനായ ഒരാള്‍ക്ക് മൂന്ന് പെണ്‍മക്കളുണ്ടായിരുന്നു. വിവാഹ പ്രായമെത്തിയിട്ടും, സ്ത്രീധനം കൊടുക്കുവാനുള്ള പണം ഇല്ലാത്തതിനാല്‍ അവരെ വിവാഹം ചെയ്യാന്‍ ആരും വന്നില്ല. ഇതറിഞ്ഞ നിക്കോളസ് മെത്രാന്‍ പണം നിറച്ച മൂന്ന്‌ സഞ്ചികള്‍ അവരുടെ വാതിലിലൂടെ അകത്തേക്കിട്ടു കൊടുത്തുവത്രെ. ആ പെണ്‍ക്കുട്ടികള്‍ക്കു പണമുണ്ടായി എന്നറിഞ്ഞപ്പോള്‍ അവരെ വിവാഹം കഴിക്കാന്‍ ചെറുപ്പക്കാര്‍ വന്നു. അദ്ദേഹത്തിന്റെ മരണാന്തരവും പലര്‍ക്കും അനുഗ്രഹങ്ങള്‍ ഉണ്ടായതായി ഐതീഹങ്ങള്‍ പറയുന്നു. മൂന്ന് ഉദ്യോഗസ്ഥര്‍ കോന്‍സ്റ്റന്റിന്‍ ചക്രവര്‍ത്തിയുടെ കാലത്ത് മരണശിക്ഷയ്ക്ക് വിധിക്കപ്പെട്ടു് ജയിലില്‍ കഴിയുകയായിരുന്നു. അവരുടെ പ്രത്യേക പ്രാത്ഥനയാല്‍ ചക്രവര്‍ത്തിക്ക് സ്വപ്നത്തിലൂടെ മെത്രാന്‍ ദര്‍ശനമരുളുകയും മരണശിക്ഷയില്‍ നിന്നും അവര്‍ രക്ഷപ്പെടുകയും ചെയ്തുവെന്നു ഐതീഹം. 
 ഒരിക്കല്‍ ലിസിയാ തീരത്ത് അപകടത്തില്‍പ്പെട്ട നാവികരെ അദ്ദേഹം രക്ഷിക്കുകയുണ്ടായത്രെ. മിറയിൽ അദ്ദേഹത്തിന്റെ പേരില്‍ ഒരു കപ്പേള ഉണ്ടായിരുന്നു. ആറാം നൂറ്റാണ്ടില്‍ ഈ കപ്പേള പരക്കെ അറിയപ്പെട്ടു തുടങ്ങി. 1087 ല്‍ ഇറ്റാലിയന്‍ നാവികര്‍ അദ്ദേഹത്തിന്റെ ഭൌതിക ശരീരം തുര്‍ക്കിയിൽ നിന്നും ഇറ്റലിയിലെ ബാരി (Bari)യിലേക്കു് കൊണ്ടു വന്നു. അദ്ദേഹത്തിന്റെ മധ്യസ്ഥതയിൽ അനുഗ്രഹം നേടാൻ ഭക്തർ ബാരിയിലേക്ക് എത്തികൊണ്ടിരുന്നു. തീര്‍ത്ഥാടന കേന്ദ്രമായ ബാരിയിലെ സെന്റ് നിക്കോളസ് ബസിലിക്കയിലാണ് അദ്ദേഹത്തിന്റെ ഭൌതികാവശിഷ്ടങ്ങള്‍ (തിരുശേഷിപ്പുകള്‍) പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നത്. ഡിസംബര്‍ ആറിനാണ് വിശുദ്ധ നിക്കോളസിന്റെ തിരുന്നാള്‍ കൊണ്ടാടുന്നത്. ഈ തിരുന്നാള്‍ തലേന്ന് സായഹ്നത്തില്‍ നിക്കോളസ് പുണ്യവാന്‍ ഓരോ വീട്ടിലും എത്തി നല്ലവരായ കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുമെന്നാണ് വിശ്വാസം. ക്രിസ്മസ് ഫാദറായും ന്യു ഇയര്‍ ഫാദറായും വിശുദ്ധ നിക്കോളാസ് ആദ്യമായി അറിയപ്പെടുന്നത് ജര്‍മ്മനിയിലാണ്. വിശുദ്ധ നിക്കോളാസിന്റെ തിരുന്നാള്‍ ജര്‍മ്മനിയില്‍ പുതുവത്സര ദിനത്തിലാണ്. ഡച്ച് കുടിയേറ്റക്കാരാണ് അമേരിക്കയില്‍ അദ്ദേഹത്തിന്റെ തിരുന്നാള്‍ ആഘോഷിച്ചു തുടങ്ങിയത്. ആ തിരുന്നാര്‍ അമേരിക്കന്‍ പാരമ്പര്യത്തിന്റെ ഒരു ഭാഗമായി തീര്‍ന്നു.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.