![]()
Thursday, December 30, 2010
പിറവം വലിയ പള്ളിയില്‍ വി.ദനഹാ പെരുന്നാള്‍
പിറവം: പിറവം വലിയ പള്ളിയില്‍ വി.ദനഹാ പെരുന്നാളിന് ജനുവരി 1 ന് കൊടികയറും. വി. മൂന്നിന്മേല്‍ കുര്‍ബ്ബാനക്ക് ശേഷം വികാരി വന്ദ്യ സൈമണ്‍ ചെല്ലിക്കാട്ടില്‍ കോര്‍ എപ്പിസ്കോപ്പ കൊടി ഉയര്‍ത്തും.സഹ വികാരിമാരായ റവ ഫാ സ്കറിയ വട്ടക്കാട്ടില്‍,റവ ഫാ റോയി മാത്യു മേപ്പാടം, റവ ഫാ വര്‍ഗീസ് പനച്ചിയില്‍ എന്നിവര്‍ നേതൃത്വം നല്‍കും. പ്രധാന പെരുന്നാള്‍ ദിവസമായ ജനു: 5 ന് പെപ്പതി ചാപ്പലില്‍ ചെന്നൈ ഭദ്രാസന മെത്രാപ്പോലിത്ത അഭി.ഐസക് മാര്‍ ഒസ്ത്താത്തിയോസ് വി കുര്‍ബ്ബാന അര്‍പ്പിക്കും. തുടര്‍ന്ന് വൈകിട്ട് 4 .30 ന് പിറവം വലിയ പള്ളിയിലേക്കുള്ള ചരിത്ര പ്രസിദ്ധമായ പ്രദക്ഷിണം ആരംഭിക്കും. ആയിരക്കണക്കിനാളുകള്‍ പങ്കെടുക്കുന്ന പ്രദക്ഷിണത്തില്‍ പൊണ്‍വെള്ളി കുരിശുകളും നൂറു കണക്കിന് മുത്തുകുടകളും അണിനിരക്കും.രാത്രി 10 മണിക്ക് പ്രദക്ഷിണം പള്ളിയില്‍ എത്തിച്ചേരും.
ജനു. 6 ന് രാവിലെ 8 മണിക്ക് ദനഹാ ശുശ്രുക്ഷ പള്ളിക്ക് ചുറ്റുമുളള പ്രദക്ഷിണ ത്തോടെ ആരംഭിക്കും. തുടര്‍ന്ന് വി.കുര്‍ബ്ബാന. അതിനു ശേഷം പിറവം ടൌണ്‍ ചുറ്റിയുള്ള പ്രദക്ഷിണം നടക്കും.
തൃക്കുന്നത്ത് സെമിനാരിയില്‍ നിന്നും അനധികൃത താമസക്കാരെ ഒഴിവാക്കണം
പുത്തന്‍കുരിശ് : രാജ്യത്തെ നിയമങ്ങള്‍ക്ക് അനുസരിച്ച് മാത്രമേ യാക്കോബായ സഭ പ്രവര്‍ത്തിക്കുകയുള്ളുയെന്നും ബഹു. കോടതി വിധികളെ ആദരപൂര്‍വ്വം അംദീകരിച്ചും സ്വീകരിച്ചുമാണ് സഭ മുന്നോട്ട് പോകുന്നതെന്നും യാക്കോബായ സഭ സെക്രട്ടറി തമ്പു ജോര്‍ജ് തുകലന്‍ പറഞ്ഞു.കോടതി വിധികള്‍ തങ്ങള്‍ക്ക് അനുകൂലമാണെന്ന് മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തി മെത്രാന്‍കക്ഷി സഭാ നേതൃത്വം തങ്ങള്‍ക്കുണ്ടായിട്ടുള്ള പ്രശ്‌നങ്ങള്‍ മറച്ചു പിടിക്കുവാന്‍ ശ്രമം നടത്തുകയാണ് തങ്ങള്‍ ചിന്തിക്കുന്നതാണ് നിയമമെന്ന മെത്രാന്‍കക്ഷി നേതൃത്വത്തിന്റെ അബദ്ധ ചിന്താഗതി അവരെ അപകടത്തിലേക്കാണ് നയിക്കുന്നത്. സമൂഹത്തിന്റെ നന്മയ്ക്ക് ഇരുസഭകള്‍ തമ്മിലുള്ള വ്യവഹാരങ്ങളും തര്‍ക്കങ്ങളും അവസാനിപ്പിക്കേണ്ടത് ആവശ്യമാണെന്ന് യാക്കോബായ സഭ കരുതുന്നു. എന്നാല്‍ അത് ബലഹഹീനതയായി ആരും കാണേണ്ടതില്ല. മറിച്ച് ക്രിസ്തീയ മാനങ്ങള്‍ക്ക് പ്രാധാന്യം നല്‍കി ഇരുസഭകള്‍ക്കും പ്രവര്‍ത്തിക്കുവാന്‍ സാധിക്കണം.മദ്ധ്യസ്ഥന്‍മാരുടെ മുന്‍പില്‍ ഇരു സഭകള്‍ തമ്മിലുള്ള വിഷയങ്ങള്‍ വ്യക്തമാക്കുകയും അവര്‍ കൈക്കൊള്ളുന്ന നീതിപൂര്‍വ്വമായ നിര്‍ദേശങ്ങള്‍ അംഗീകരിക്കുകയും ചെയ്താല്‍ വിഷയങ്ങള്‍ക്ക് ശാശ്വത പരിഹാരം കണ്ടെത്തുവാന്‍ പറ്റും. ബഹു. ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുള്ളതും അതാണ്.ആലുവ തൃക്കുന്നത്ത് സെന്റ് മേരീസ് പള്ളി സംബന്ധിച്ച് 2010ല്‍ ഉണ്ടായ കോടതി ഉത്തരുവകളുടെയും നിര്‍ദേശങ്ങളുടെയും അടിസ്ഥാനത്തില്‍ പള്ളി തുറന്ന് ഇരു സഭകള്‍ക്കും സമയം നിശ്ചയിച്ച് വി. കുര്‍ബ്ബാന അര്‍പ്പിക്കുവാനുള്ള സാഹചര്യം ഉണ്ടാകണം. ദൈവാലയത്തിന്റെ അറ്റകുറ്റ പണികള്‍ നടത്തുന്നതില്‍ മെത്രാന്‍കക്ഷി സഭാ നേതൃത്വം എതിര്‍നില്‍ക്കുന്നത് അംഗീകരിക്കുവാന്‍ സാധിക്കുകയില്ല. യാക്കോബായ സഭയുടെ അവകാശത്തെ നിഷേധിക്കുന്ന ഒരു നടപടിയും അംഗീകരിക്കുകയില്ല.തൃക്കുന്നത്ത് സെമിനാരിയില്‍ അനധികൃതമായി താമസിച്ച് അവിടെ സംഘര്‍ഷനത്തിന് നേതൃത്വം നല്‍കുന്നവരെ അവിടെ നിന്നും ഒഴിവാക്കുവാന്‍ അധികാരികള്‍ നടപടികള്‍ കൈക്കൊള്ളണമെന്ന് യാക്കോബായ സഭ ആവശ്യപ്പെട്ടു.
Monday, December 27, 2010
അഖില മലങ്കര സുവിശേഷ യോഗം തുടങ്ങി
കോലഞ്ചേരി: ജാതിയോ മതമോ അല്ല - ദൈവമാണ് മനുഷ്യനില്‍ ബലപ്പെടേണ്ടതെന്ന് ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ പറഞ്ഞു. പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററില്‍ ഞായറാഴ്ച തുടങ്ങിയ 21-ാമത് അഖില മലങ്കര സുവിശേഷ യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ബാവ. ദൈവത്തിന്റെ സ്വന്തംനാടായ കേരളത്തില്‍ ശാന്തിയും സമാധാനവും നിലനിര്‍ത്തണമെങ്കില്‍ ദൈവത്തെ അടുത്തറിഞ്ഞ് ആത്മീയതയിലേക്ക് ജനത്തെ ബോധവത്കരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ആഗ്രഹങ്ങളുടെ പിന്നാലെ പോകുന്നവര്‍ നിരാശയിലേക്കും ദുഃഖങ്ങളിലേക്കുമാണ് പോകുന്നതെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത പറഞ്ഞു. കണ്ണുനീരില്‍ വളരുന്ന അദ്ധ്യാത്മികതയ്ക്ക് വിശുദ്ധിയും ഓജസ്സുമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Sunday, December 26, 2010
സുവിശേഷ മഹായോഗത്തിന് നാളെ തുടക്കമാകും.
കൊച്ചി: യാക്കോബായ സുറിയാനി സഭയുടെ അഖില മലങ്കര സുവിശേഷ മഹായോഗത്തിന് നാളെ തുടക്കമാകും. പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്റര്‍ മൈതാനിയിലാണ് കണ്‍വന്‍ഷന്‍. ശ്രേഷ്‌ഠ കാതോലിക്ക ബാവയും മെത്രാപ്പോലീത്തമാരും പ്രമുഖ സുവിശേഷകരും പങ്കെടുക്കും. 10-2 മണിവരെ പകല്‍യോഗവും 5.30 മുതല്‍ 8.40 വരെ സന്ധ്യായോഗവുമാണ്.
19നു നാലിന് പതാക ഉയര്‍ത്തല്‍. 26ന് വൈകിട്ട് 6.20ന് ശ്രേഷ്‌ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവ ഉദ്‌ഘാടനം നിര്‍വഹിക്കും. എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി അഭി.ഡോ. ജോസഫ് മോര്‍ ഗ്രിഗോറിയോസ് അധ്യക്ഷത വഹിക്കും. അഭി.ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്‌റ്റം ക്രിസ്‌മസ് സന്ദേശം നല്‍കും. ഡോ. അലക്‌സാണ്ടര്‍ ജേക്കബ് പ്രസംഗിക്കും.

Wednesday, December 22, 2010
ആദരാഞ്ജലികള്‍...
കരിങ്ങാച്ചിറ: യാക്കോബായ സഭയിലെ സീനിയര്‍ വൈദീകനും പിറവം വലിയ പള്ളി വക എം കെ എം ഹയര്‍ സെക്കന്ററി സ്കൂളിലെ പ്രഥമ ഹെഡ് മാസ്റ്ററും ആയിരുന്ന റവ ഫാ പി.പി. ജോസഫ് (നടാപുഴ അച്ചന്‍) അന്തരിച്ചു. സംസ്കാരം നാളെ രാവിലെ 10 മണിക്ക് കരിങ്ങാച്ചിറ സെന്റ് ജോര്‍ജ് കത്തീഡ്രലില്‍.
Sunday, December 19, 2010
കുടുംബ യൂണിറ്റുകളുടെ പ്രവര്‍ത്തനം സഭയ്ക്ക് മാതൃക -ശ്രേഷ്ഠ കാതോലിക്കാ ബാവ
പിറവം: പിറവം വലിയപള്ളിയിലെ കുടുംബ യൂണിറ്റുകളുടെ പ്രവര്‍ത്തനം യാക്കോബായ സഭയ്ക്ക് ആകമാനം മാതൃകയാണെന്ന് ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ പറഞ്ഞു. വിശ്വാസികള്‍ക്കിടയില്‍ ആത്മീയമായ ഉണര്‍വിനും സഭയുടെ വളര്‍ച്ചയ്ക്കും കുടുംബ കൂട്ടായ്മകള്‍ വഴിയൊരുക്കുമെന്നും ബാവ പറഞ്ഞു. പിറവം വലിയപള്ളി കുടുംബ യൂണിറ്റുകളുടെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ഇടവക കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ശ്രേഷ്ഠ ബാവ.
യോഗത്തില്‍ ഇടവക മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മാര്‍ ഈവാനിയോസ് അധ്യക്ഷനായി. എം.ജെ. ജേക്കബ് എം.എല്‍.എ. സഹവികാരി ഫാ. സ്‌കറിയ വടയ്ക്കാട്ടില്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാബു കെ. ജേക്കബ്, വലിയപള്ളി ട്രസ്റ്റിമാരായ മത്തായി മണപ്പാട്ട്, മത്തായി തേക്കുംമൂട്ടില്‍, സഭാ മാനേജിംഗ് സമിതിയംഗങ്ങളായ എബ്രാഹം ജോസഫ് പേങ്ങനാമറ്റം, സാബുപോള്‍ കണ്ണങ്ങായത്ത്, ഷാജു ഇലഞ്ഞിമറ്റം, ഭദ്രാസന കൗണ്‍സില്‍ അംഗം സ്‌കറിയ തച്ചാമറ്റം, യൂത്ത് അസോസിയേഷന്‍ ഭദ്രാസന സെക്രട്ടറി റെജി പി. വര്‍ഗീസ്, തോമസ് മണപ്പാട്ട്, പി.പി. പൈലി, സാബു കോട്ടയില്‍, ബിജു വര്‍ഗീസ്, മനു ബാബു, കുഞ്ഞുമോള്‍ ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.സഹവികാരി ഫാ. റോയി മാത്യൂസ് മേപ്പാടം ഭക്തിപ്രമേയം അവതരിപ്പിച്ചു. കുടുംബ യൂണിറ്റ് സെക്രട്ടറി റോയി ഡി. പോള്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വികാരി സൈമണ്‍ ചെല്ലിക്കാട്ടില്‍ കോറെപ്പിസ്‌കോപ്പ സ്വാഗതവും കുടുംബ യൂണിറ്റ് കോ-ഓര്‍ഡിനേറ്റര്‍ ഫാ. വര്‍ഗീസ് പനിച്ചിയില്‍ നന്ദിയും പറഞ്ഞു.
പിറവം സെന്റ് ജോസഫ് ഹൈസ്‌ക്കൂള്‍ ഗ്രൗണ്ടില്‍ നിന്നും ആരംഭിച്ച റാലിയില്‍ 20 കുടുംബയൂണിറ്റുകളിലെയും അംഗങ്ങള്‍ ശുഭ്രവസ്ത്രധാരികളായി അണിചേര്‍ന്നു. ഇടവക പള്ളിയും ക്രിസ്തീയ പാരമ്പര്യവുമായി ബന്ധപ്പെട്ടതും ബൈബിളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടതുമായ നിരവധി പ്രച്ഛന്നവേഷങ്ങളാണ് റാലിയുടനീളം കാണികളുടെ മനം കവര്‍ന്നത്. വനിതാ ശിങ്കാരി മേളം, ബാന്‍ഡ് സെറ്റുകള്‍ തുടങ്ങി വ്യത്യസ്ത താളമേളങ്ങള്‍ റാലിക്ക് കൊഴുപ്പ് നല്‍കി. പിറവം ടൗണിലൂടെ ചിട്ടയോടെ നീങ്ങിയ വിശ്വാസറാലി ആറ് മണിയോടെ പള്ളിയിലെത്തി ചേര്‍ന്നു.

Saturday, December 18, 2010
പാത്രിയര്‍ക്ക പതാക ഘോഷയാത്ര
പിറവം വലിയ പള്ളി ഇടവക സംഗമത്തോനുബന്ധിച്ചു കേഫാ യുടെ ആഭിമുഖ്യത്തില്‍ നടത്തിയ പാത്രിയര്‍ക്ക പതാക ഘോഷയാത്രയ്ക്കുള്ള പതാക പുത്തന്‍കുരിശു പാത്രിയര്‍ക്ക സെന്ററില്‍ ആബൂണ്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവ ആശീര്‍വദിച്ചു നല്‍കുന്നു.
പുത്തന്‍കുരിശു: പിറവം വലിയ പള്ളി ഇടവക സംഗമത്തോനുബന്ധിച്ചു കേഫാ യുടെ ആഭിമുഖ്യത്തില്‍ നടത്തിയ പാത്രിയര്‍ക്ക പതാക ഘോഷയാത്ര ഇന്ന് രാവിലെ 11 ന് ആരംഭിച്ചു കുറിഞ്ഞി സെന്‍റ് പീറ്റെഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ പള്ളിയിലെയും നെച്ചൂര്‍ സെന്‍റ് തോമസ് പള്ളിയിലെയും സ്വീകരണങ്ങള്‍ ഏറ്റു വാങ്ങി പിറവം പള്ളിയിലെ 20 കുടുംബ യൂണിറ്റുകളുടെയും സന്ദര്‍ശിച്ചു വൈകിട്ട് 6 .00 ന് പള്ളിയില്‍ എത്തിച്ചേര്‍ന്നു. പള്ളിയില്‍ എത്തിയ ഘോഷയാത്രയ്ക്ക് പള്ളി ട്രസ്റ്റിമാരായ മത്തായി മണപ്പാട്ട് മത്തയി തെക്കുംമൂട്ടില്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. തുടര്‍ന്ന് അഭി.ഏലിയാസ് മാര്‍ അത്താനാസിയോസ് മെത്രാപോലീത്ത പതാക ഉയര്‍ത്തി . കുടുംബ യൂണിറ്റു കോ ഓര്‍ഡിനേറ്റര്‍ റവ ഫാ വര്‍ഗീസ് പനച്ചിയില്‍, സെക്രട്ടറി റോയ് ഡി പോള്‍ ,യൂത്ത് അസോസിയേഷന്‍ ഭദ്രാസന സെക്രട്ടറി റെജി പി വര്‍ഗീസ്, കേഫ സെക്രട്ടറി മനു ബാബു, ടിബിന്‍ ഏലിയാസ്, യൂത്ത് അസോസിയേഷന്‍ സെക്രട്ടറി സാബു കോട്ടയില്‍ എന്നിവര്‍ നേതൃത്വം നല്‍കി. യാക്കോബായ സഭ ആരാധന നടത്തും
കോലഞ്ചേരി: സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് പള്ളിയില്‍ യാക്കോബായ സഭ ശനിയാഴ്ച വൈകിട്ട് 6.30ന് സന്ധ്യാപ്രാര്‍ത്ഥനയോടെ ആരാധന തുടങ്ങും. പൂട്ടിക്കിടന്ന പള്ളി തുറന്നിട്ട് യാക്കോബായ വിഭാഗത്തിന്റെ തവണയിലെ ആദ്യ ആരാധനയാണ് നടക്കുക. ഞായറാഴ്ച രാവിലെ വികാരി റവ ഫാ.വര്‍ഗീസ് ഇടുമാരിയുടെ മുഖ്യകാര്‍മികത്വത്തില്‍ വി.കുര്‍ബാന. അടുത്ത ശനിയാഴ്ച വരെ ദിവസവും വി.കുര്‍ബാനയുണ്ടാകും.
Friday, December 17, 2010
പിറവം വലിയ പള്ളി ഇടവക സംഗമം 2010
പിറവം: സെന്‍റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിലെ ഇടവക സംഗമം ഡിസംബര്‍ 18 ,19 (ശനി,ഞായര്‍) തീയതികളില്‍ നടക്കും.18 ന് രാവിലെ 11 മണിക്ക് കേഫ പിറവം വലിയ പള്ളി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പാത്രിയര്‍ക്ക പതാക വഹിച്ചുകൊണ്ടുള്ള വിളംബര റാലി രാവിലെ 11 മണിക്ക് പുത്തന്‍കുരിശു പാത്രിയര്‍ക്ക സെന്ററില്‍ നിന്നും ആരംഭിച്ചു ഇടവകയുടെ വിവിധ സ്ഥലങ്ങളിലെ കുടുംബ യൂണിറ്റുകളുടെ സ്വീകരണങ്ങള്‍ക്ക് ശേഷം പിറവം വലിയ പള്ളിയില്‍ എത്തിച്ചേരും. ഡിസംബര്‍ 19 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 .30 ന് കുടുംബയൂണിറ്റുകളുടെ റാലി സെന്‍റ് ജോസഫ് സ്കൂള്‍ ഗ്രൗണ്ടില്‍ നിന്നും ആരംഭിക്കും. റാലി പള്ളിയില്‍ എത്തിചേരുമ്പോള്‍ പൊതു സമ്മേളനം ആരംഭിക്കും.വലിയ പള്ളി വികാരി വന്ദ്യ സൈമണ്‍ ചെല്ലിക്കട്ടില്‍ കോര്‍ എപ്പിസ്കോപ്പ സ്വാഗതം ആശംസിക്കും. ഇടവക മെത്രാപോലീത്ത അഭി.മാത്യൂസ് മോര്‍ ഇവാനിയോസ് അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ കിഴക്കിന്റെ കാതോലിക്ക ആബൂണ്‍ മോര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ സംഗമം ഉദ്ഘാടനം ചെയ്യും.പരി.എപ്പിസ്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി അഭി ഡോ. ജോസഫ് മോര്‍ ഗ്രീഗോറിയോസ് മെത്രാപോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തും.
മുളന്തുരുത്തി മാര്‍ത്തോമന്‍ കത്തീഡ്രലില്‍ ജൂബിലി പെരുന്നാള്‍ ഇന്ന് തുടങ്ങും
മുളന്തുരുത്തി: മാര്‍ത്തോമന്‍ കത്തീഡ്രലില്‍ മോര്‍ തോമാ ശ്ലീഹായുടെ ചരമസ്മരണ ജൂബിലി പെരുന്നാള്‍ 18 മുതല്‍ 21 വരെ ആഘോഷിക്കും. 18ന് രാവിലെ 7.30ന് ഇടവക മെത്രാപ്പോലീത്ത ജോസഫ് മാര്‍ ഗ്രിഗോറിയോസ് കൊടി ഉയര്‍ത്തും. ഐസക്‌മോര്‍ ഒസ്താത്തിയോസ് കുര്‍ബാന അര്‍പ്പിക്കും. 19ന് ജോസഫ് മാര്‍ ഗ്രിഗോറിയോസ് തിരുമേനിയുടെ നേതൃത്വത്തില്‍ കുര്‍ബാന, 20ന് കുര്യാക്കോസ് മോര്‍ സേവേറിയോസിന്റെ നേതൃത്വത്തില്‍ കുര്‍ബാന എന്നിവയുണ്ടാകും.
സമാപനദിവസമായ 21ന് ശ്രേഷ്ഠകാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ കുര്‍ബാന അര്‍പ്പിക്കും. വിശുദ്ധന്റെ തിരുശേഷിപ്പ് വണക്കം, പ്രദക്ഷിണം, നേര്‍ച്ചസദ്യ എന്നിവ ഉണ്ടാകും. മുളന്തുരുത്തി മുത്തപ്പന്റെ മധുര നേര്‍ച്ച 18 മുതല്‍ വിതരണം ചെയ്യും.
ചാക്കരപറമ്പ് പള്ളിയില്‍ പെരുന്നാള്‍
അങ്കമാലി: ചാക്കരപറമ്പ് സെന്റ് തോമസ് ഗത്‌സമനാ യാക്കോബായ പള്ളിയില്‍ 18 മുതല്‍ 21 വരെ പെരുന്നാള്‍ ആഘോഷം നടക്കും. ശനിയാഴ്ച എട്ടിന് വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാന, 10ന് പെരുന്നാള്‍ കൊടിയേറ്റ്, തുടര്‍ന്ന് പ്രാര്‍ഥനാ ഗ്രൂപ്പിന്റെ വാര്‍ഷികം. ഫാ. കെ.ഐ. ജോര്‍ജ് അധ്യക്ഷനാകും. വൈകീട്ട് 6.30ന് സന്ധ്യാപ്രാര്‍ഥന, തുടര്‍ന്ന് ഗാനശുശ്രൂഷ, വചനശുശ്രൂഷ.
ഞായറാഴ്ച 8.15ന് വിശുദ്ധ കുര്‍ബാന, വൈകീട്ട് 6.30ന് മാര്‍ ഗ്രിഗോറിയോസ് കുരിശിന്‍തൊട്ടിയില്‍ സന്ധ്യാപ്രാര്‍ഥന. തിങ്കളാഴ്ച രാവിലെ 8ന് വിശുദ്ധ കുര്‍ബാന, വൈകീട്ട് 6.30ന് സന്ധ്യാപ്രാര്‍ഥന, തുടര്‍ന്ന് പ്രദക്ഷിണം, കരിമരുന്നു പ്രയോഗം. ചൊവ്വാഴ്ച രാവിലെ 8.30ന് ഡോ. എബ്രഹാം മോര്‍ സേവേറിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന, തുടര്‍ന്ന് പ്രദക്ഷിണം, നേര്‍ച്ചസദ്യ എന്നിവയുണ്ടാകും.

ക്രിസ്മസ് സന്ധ്യയും കരോള്‍ഗാന മത്സരവും
അങ്കമാലി: അങ്കമാലി സെന്റ് മേരീസ് യാക്കോബായ കത്തീഡ്രലില്‍ 19ന് ക്രിസ്മസ് സന്ധ്യയും കരോള്‍ഗാന മത്സരവും നടക്കും. മോര്‍ ഇഗ്‌നാത്തിയോസ് സേവാസംഘമാണ് മത്സരം സംഘടിപ്പിക്കുന്നത്. വൈകീട്ട് ആറിന് നടക്കുന്ന പൊതുസമ്മേളനം ഇടുക്കി ഭദ്രാസന മെത്രാപ്പോലീത്ത കുര്യാക്കോസ് മോര്‍ ക്ലീമിസ് ഉദ്ഘാടനം ചെയ്യും. സേവാസംഘം പ്രസിഡന്റ് ഫാ. വില്‍സണ്‍ വര്‍ഗീസ് അധ്യക്ഷനാകും. വിദ്യാഭ്യാസ, ചികിത്സാ സഹായ വിതരണവുമുണ്ടാകും. അങ്കമാലി മേഖലയിലെ 28 പള്ളികളില്‍ നിന്നുമുള്ളവര്‍ കരോള്‍ഗാന മത്സരത്തില്‍ പങ്കെടുക്കും. വിവിധ കലാപരിപാടികള്‍, സ്‌നേഹവിരുന്ന് എന്നിവയുമുണ്ടാകും.
Thursday, December 16, 2010
വിധികളുടെ അടിസ്ഥാനത്തില്‍ അല്ല കോടതി മധ്യസ്ഥതയുടെ സാധുത തേടുന്നതെന്ന് ഹൈക്കോടതി
കൊച്ചി: മലങ്കര സഭാതര്‍ക്കം മധ്യസ്‌ഥതയിലൂടെ പരിഹരിക്കാന്‍ തയാറാണെന്നു യാക്കോബായ സഭ ഹൈക്കോടതിയെ അറിയിച്ചു.
പള്ളികളിന്മേലുള്ള അവകാശവാദം ഒഴിവാക്കി മാത്രമേ മധ്യസ്‌ഥ ചര്‍ച്ചയ്‌ക്കുള്ളൂവെന്നും ഇക്കാര്യത്തില്‍ രൂപരേഖ വേണമെന്നും ഓര്‍ത്തഡോക്‌സ് സഭ കോടതിയില്‍ ആവശ്യപ്പെട്ടു.
മലങ്കര സഭ വിട്ടു പുതിയ സഭയുണ്ടാക്കിയതിനാല്‍ യാക്കോബായ സഭ സ്വന്തമായി പള്ളികള്‍ സ്‌ഥാപിച്ചു ഭരണം നടത്തണം. ഇതിലൂടെയേ പള്ളികളില്‍ ശാന്തിയും സമാധാനവും നിലനിര്‍ത്താന്‍ സാധിക്കൂവെന്നും ഓര്‍ത്തഡോക്‌സ് സഭ എപ്പിസ്‌കോപ്പല്‍ സെക്രട്ടറി മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്‌മൂലത്തില്‍ വ്യക്‌തമാക്കി.
പ്രശ്‌നപരിഹാരത്തിനു മധ്യസ്‌ഥത വഹിക്കാന്‍ വിരമിച്ച ന്യായാധിപരും ക്രൈസ്‌തവസഭാ മേധാവികളുമടങ്ങുന്ന പത്തുപേരുടെ പാനല്‍ യാക്കോബായ സഭ സമര്‍പ്പിച്ചു.

Wednesday, December 15, 2010
മലങ്കരസഭാ തര്‍ക്ക മധ്യസ്‌ഥത: ഇതര സഭാധ്യക്ഷരാകാമെന്നു യാക്കോബായ സഭ; അഭിഭാഷകര്‍ ഉചിതമെന്ന് ഓര്‍ത്തഡോക്‌സ് സഭ
കൊച്ചി: മലങ്കര സഭാ തര്‍ക്കം പരിഹരിക്കാന്‍ മാധ്യസ്‌ഥ സാധ്യത ആരാഞ്ഞുള്ള ഹൈക്കോടതി നിര്‍ദേശത്തില്‍ യാക്കോബായ-ഓര്‍ത്തഡോക്‌സ് സഭകള്‍ ഇന്ന് മറുപടി സമര്‍പ്പിച്ചേക്കും.ഇന്നലെ സമര്‍പ്പിക്കാനായിരുന്നു നിര്‍ദേശമെങ്കിലും കേസ് ഇന്നലെ പരിഗണിച്ചില്ല. റിട്ട. ജസ്‌റ്റിസുമാരും ഇതര സഭാധ്യക്ഷന്മാരുമടങ്ങിയ സമിതി മധ്യസ്‌ഥത വഹിക്കുന്നതിനോട് സഹകരിക്കാമെന്നാണ് നിലപാടാണ് യാക്കോബായ സഭയ്‌ക്ക്. എന്നാല്‍ അഭിഭാഷക മീഡിയേറ്റര്‍മാരാണ് അഭികാമ്യമെന്ന നിലപാടാണ് ഓര്‍ത്തഡോക്‌സ് സഭയുടേത്.
റിട്ട. ജസ്‌റ്റിസുമാരായ കെ.എസ്. പരിപൂര്‍ണന്‍, കെ.ടി. തോമസ്, പി.കെ. ഷംസുദ്ദീന്‍, ടി.വി. രാമകൃഷ്‌ണന്‍, ടി. കൃഷ്‌ണമൂര്‍ത്തി, മര്‍ത്തോമാ സഭാധ്യക്ഷന്‍ ജോസഫ് മാര്‍ത്തോമ മെത്രാപ്പോലീത്ത, വരാപ്പുഴ ലത്തീന്‍ ആര്‍ച്ച് ബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറയ്‌ക്കല്‍, സീറോ മലബാര്‍ സഭ എറണാകുളം-അങ്കമാലി സഹായമെത്രാന്‍ മാര്‍ തോമസ് ചക്യത്ത്, സി.എസ്.ഐ. ബിഷപ് ജോണ്‍ സാമുവല്‍ എന്നിവരടങ്ങിയ പട്ടികയാണ് യാക്കോബായ സഭയുടെ ലീഗല്‍ സെല്‍ തയാറാക്കിയത്. ഇവരില്‍ നാലോ അഞ്ചോ പേരുകള്‍ കോടതിയില്‍ സമര്‍പ്പിക്കും.
ഇവരുള്‍പ്പെട്ട സമിതിയെ മധ്യസ്‌ഥ ചര്‍ച്ചകള്‍ക്കായി നിയോഗിക്കുന്നതില്‍ എതിര്‍പ്പില്ലെന്നാണ് യാക്കോബായ സഭാ നിലപാട്. മധ്യസ്‌ഥ ചര്‍ച്ചകളോട് സഭാ എക്കാലത്തും സഹകരിച്ചിരുന്നതായും ഇപ്പോഴത്തെ തര്‍ക്കങ്ങള്‍ കോടതിക്കു വെളിയില്‍ പരിഹരിക്കപ്പെടുന്നതാണ് പ്രായോഗികമെന്നുമാണ് സഭയുടെ നിലപാട്.
എന്നാല്‍ കോടതി നിര്‍ദേശപ്രകാരം പ്രത്യേക പരിശീലനം നേടിയ മധ്യസ്‌ഥരെ (എ.ഡി.ആര്‍ മെക്കാനിസം) നിയോഗിക്കുന്നതാണ് അഭികാമ്യമെന്ന നിലപാടാണ് ഓര്‍ത്തഡോക്‌സ് സഭയ്‌ക്കുള്ളത്. ഇത്തരം കേസുകള്‍ പരിഗണിക്കുന്നതിന് സുപ്രീംകോടതി നല്‍കിയിട്ടുള്ള നിര്‍ദേശമനുസരിച്ചാണ് ഹൈക്കോടതി മധ്യസ്‌ഥസാധ്യത ആരാഞ്ഞിരിക്കുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
സമുദായങ്ങള്‍ തമ്മിലുള്ള കേസുകളിലും കാലപഴക്കമേറിയ കേസുകളിലും എ.ഡി.ആര്‍ സമ്പ്രദായം ഉപയോഗിച്ചു തീര്‍പ്പാക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശമുണ്ട്.
Saturday, December 11, 2010
കോട്ടൂര്‍ സെന്റ് ജോര്‍ജ് പള്ളിയില്‍ ആരാധന നടത്തും.
കോലഞ്ചേരി: സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് പള്ളിയുടെ കീഴിലുള്ള കോട്ടൂര്‍ സെന്റ് ജോര്‍ജ് പള്ളിയില്‍ യാക്കോബായ വിഭാഗം ശനിയാഴ്ച വൈകീട്ടുമുതല്‍ ആരാധന നടത്തും. ജില്ലാ കോടതിയുടെ ഉത്തരവിന്റെയും മൂവ്വാറ്റുപുഴ ആര്‍.ഡി.ഒ.യുടെയും നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയുടെയും അടിസ്ഥാനത്തിലാണ് ആരാധന നടത്തുകയെന്ന് ഭാരവാഹികള്‍ പറഞ്ഞു. വൈകീട്ട് 6.30ന് സന്ധ്യാപ്രാര്‍ത്ഥനയും ഞായറാഴ്ച രാവിലെ 8ന് വി. കുര്‍ബാനയും നടക്കും. വികാരി ഫാ. വര്‍ഗീസ് ഇടുമാരി ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. 18-ാം തീയതി വൈകീട്ട് 6.30ന് വലിയപള്ളിയില്‍ സന്ധ്യാപ്രാര്‍ത്ഥനയും, 19ന് രാവിലെ വി. കുര്‍ബാനയും നടത്തുവാന്‍ തീരുമാനമായതായി ഭാരവാഹികള്‍ അറിയിച്ചു.
അഖില മലങ്കര സുവിശേഷയോഗ പന്തലിന് കാല്‍നാട്ടി
കോലഞ്ചേരി: 21-ാമത് അഖില മലങ്കര സുവിശേഷ യോഗത്തിന് പുത്തന്‍കുരിശ് പാത്രിയര്‍ക്ക സെന്ററില്‍ പന്തല്‍ കാല്‍നാട്ടുകര്‍മ്മം നടത്തി. 30,000 ഓളം പേര്‍ക്ക് ഇരിക്കാവുന്ന പന്തലാണ് നിര്‍മ്മിക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു. വെള്ളിയാഴ്ച വൈകീട്ട് സഭാ സുവിശേഷ സംഘം പ്രസിഡന്റ് ഏലിയാസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്ത പന്തല്‍ കാല്‍നാട്ട് കര്‍മ്മം നിര്‍വഹിച്ചു. ചടങ്ങില്‍ ബേബി ജോണ്‍ കോര്‍ എപ്പിസ്‌കോപ്പ, ഫാ. സ്ലീബ വട്ടവേലില്‍, ജോയി പി. ജോര്‍ജ്, മോന്‍സി വാവച്ചന്‍, കെ.കെ. മേരിക്കുട്ടി, കെ.പി. പീറ്റര്‍, പൗലോസ് മുടക്കുന്തല എന്നിവര്‍ പങ്കെടുത്തു. ഡിസംബര്‍ 26 മുതല്‍ 31 വരെ നടക്കുന്ന സുവിശേഷ യോഗം ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ ഉദ്ഘാടനം ചെയ്യും.
Friday, December 10, 2010
സ്വാഗതം ചെയ്‌തു.
കൊച്ചി: യാക്കോബായ-ഓര്‍ത്തഡോക്‌സ് സഭകള്‍ തമ്മിലുള്ള തര്‍ക്കങ്ങളും വ്യവഹാരങ്ങളും കോടതിക്ക് വെളിയില്‍ മധ്യസ്‌ഥന്മാരുടെ സാന്നിധ്യത്തില്‍ പരിഹരിക്കണമെന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് യാക്കോബായ സുറിയാനി സഭ വര്‍ക്കിംഗ് കമ്മിറ്റി യോഗം സ്വാഗതം ചെയ്‌തു.
ഇരു സഭകളും തമ്മിലുള്ള തര്‍ക്കങ്ങള്‍ ഒരു സാമൂഹ്യ വിഷയമായി മാറിയിരിക്കുന്ന സാഹചര്യത്തില്‍ ഹൈക്കോടതിയുടെ നിര്‍ദേശം ചരിത്ര പ്രാധാന്യം അര്‍ഹിക്കുന്നതാണെന്നു വര്‍ക്കിംഗ് കമ്മിറ്റി അഭിപ്രായപ്പെട്ടു. ഹൈക്കോടതി നിര്‍ദേശത്തിന്റെ പശ്‌ചാത്തലത്തില്‍ അനന്തര നടപടികള്‍ എത്രയുംവേഗം കൈക്കൊള്ളുവാന്‍ ശ്രേഷ്‌ഠ കാതോലിക്ക ബാവയെ യോഗം ചുമതലപ്പെടുത്തി.

The Ecumenical Dialogue between Syrian Orthodox Church and The Roman Catholic Church takes another leap
Joint International Commission for Dialogue between the Jacobite Syrian Orthodox Church and the Roman Catholic Church held on Dec 7th at Manganam Spirituality Centre

The Joint International Commission for Dialogue between the Syrian Orthodox Church and the Roman Catholic Church was held on Dec 7th at Manganam Spirituality Centre. Topics of common interest were discussed and agreements were reached upon. The following decisions were made:
Wednesday, December 8, 2010
കുറുഞ്ഞി പള്ളിയില്‍ മെത്രാന്‍ കക്ഷി അതിക്രമം
കുറിഞ്ഞി: സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളിയില് കോടതി വിധിയെ വെല്ലുവിളിച്ചു മെത്രാന്‍ കക്ഷി ബിഷപ്പ് പോളികാര്‍പ്പസും ഗുണ്ടകളും അതിക്രമിച്ചു കയറി. ഇന്ന് രാവിലെ 6 മണിക്ക് പള്ളി തുറന്ന ഉടന്‍ പോളികാര്‍പ്പസും ഗുണ്ടകളും കപ്യാരെ അടിച്ചു വീഴ്ത്തി പള്ളിക്കുള്ളില്‍ പ്രവേശിച്ചു. സംഭവം അറിഞ്ഞു പള്ളി വികാരി ഫാ വര്‍ഗീസ് പനച്ചിയിലിന്റെ നേതൃത്വത്തില്‍ ട്രസ്റ്റിമാരും വിശ്വാസികളും പള്ളിയില്‍ തടിച്ചുകൂടി. തുടര്‍ന്നുണ്ടായ സംഘര്‍ഷാവസ്ഥയ്ക്ക് 8.30 ഓടെ മെത്രാപ്പോലീത്തയെയും വിശ്വാസികളെയും പോലീസ് എത്തി പുറത്തിറക്കിയതോടെയാണ് അയവുണ്ടായത്. സംഭവം അറിഞ്ഞ് വന്‍ പോലീസ് സംഘവും സ്ഥലത്തെത്തി. പിന്നീട് 10 മണിയോടെ മൂവാറ്റുപുഴ ആര്‍ഡിഒ മുഹമ്മദ് ബഷീര്‍ എത്തി ഇരുവിഭാഗത്തെയും വിളിച്ചുചേര്‍ത്ത് ചര്‍ച്ച നടത്തി. ഇതിനിടെ യാക്കോബായ വിഭാഗത്തിലെ മെത്രാപ്പോലീത്തമാരായ അഭി. മാത്യൂസ് മാര്‍ ഈവാനിയോസ്, അഭി. ഏലിയാസ് മാര്‍ അത്തനാസിയോസ്, സെക്രട്ടറി തമ്പുജോര്‍ജ് തുകലന്‍ എന്നിവരും സ്ഥലത്തെത്തി. രാവിലെ 11 ന് RDO യുടെ മുന്‍പില്‍ ചര്‍ച്ച നടക്കാനിരിക്കെ മെത്രാന്‍ കക്ഷിക്കാര്‍ നടത്തിയ അതിക്രമം നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണന്നും സഭ ഇത് കൈയും കെട്ടി നോക്കിയിരിക്കില്ലന്നും സെക്രട്ടറി തമ്പുജോര്‍ജ് തുകലന്‍ പുത്തന്‍കുരിശു സി ഐ യെ അറിയിച്ചു. പള്ളിയില്‍ സംഘര്‍ഷം ഉണ്ടാക്കി പള്ളി പൂട്ടിക്കുകയെന്ന ഗൂഡലക്‌ഷ്യം നിറവേറ്റുന്നതിന് വേണ്ടിയാണ് മെത്രാന്‍ കക്ഷി പള്ളിയില്‍ അതിക്രമിച്ചു കയറിയത്. ഇത് തിരിച്ചറിഞ്ഞു യാക്കോബായ വിശ്വാസികള്‍ സംയമനം പാലിച്ചു. പള്ളി ഓഫീസില്‍ വച്ച് പോലിസ് അധികാരികളുമായി അഭി. മാത്യൂസ് മാര്‍ ഈവാനിയോസ് തിരുമേനി ചര്‍ച്ച നടത്തി. തുടര്‍ന്ന് പോലിസ് പോളിക്കര്‍പ്പസിനെ പള്ളിയില്‍ നിന്നും ഇറക്കി.വന്‍ പോലിസ് സംരക്ഷണത്തിലാണ് പുറത്തേക്ക് വന്നത്. തടിച്ചു കൂടിയ യാക്കോബായ വിശ്വാസികള്‍ ഓടിയടുത്തപ്പോള്‍ പോലിസ് തടഞ്ഞു. തുടര്‍ന്ന് സഭ നേതൃത്വം ഇടപെട്ടു വിശ്വാസികളെ പിന്തിരിപ്പിച്ചു. കോടതിവിധിയെ വെല്ലുവിളിച്ചു പള്ളിയില്‍ അതിക്രമിച്ചു കയറിയതിനു മെത്രാന്‍ കക്ഷി കള്‍ക്കെതിരെ പോലിസ് കേസ് എടുത്തു.പള്ളിയില്‍ പെരുന്നാള്‍ദിനത്തില്‍ അഞ്ചിന്മേല്‍ കുര്‍ബാന നടത്താന്‍ അനുവദിക്കണമെന്ന ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ ആവശ്യം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നേരെത്തെ തള്ളിയിരുന്നു.
കോടതി തല്‍സ്ഥിതി തുടരാന്‍ മാത്രം പറഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ കോടതി വിധിയനുസരിച്ച് മുന്നോട്ടുപോകുവാന്‍ ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ ഇരുവിഭാഗവും തീരുമാനിച്ച് 11.30 ഓടെ പിരിഞ്ഞു. ആലുവ അഡ്മിനിസ്‌ട്രേറ്റീവ് ഡിവൈഎസ്പി കെ.ബി. വേണുഗോപാലിന്റെ നേതൃത്വത്തില്‍ പുത്തന്‍കുരിശ്, പിറവം, മൂവാറ്റുപുഴ സിഐമാരും പോലീസ്‌സംഘവും സംഭവസ്ഥലത്തെത്തിയിരുന്നു.
Tuesday, December 7, 2010
കുറിഞ്ഞി പള്ളിയില്‍ അഞ്ചിന്മേല്‍ കുര്‍ബാന ആവശ്യം തള്ളി
കൊച്ചി: കുറിഞ്ഞി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍ പെരുന്നാള്‍ദിനത്തില്‍ അഞ്ചിന്മേല്‍ കുര്‍ബാന നടത്താന്‍ അനുവദിക്കണമെന്ന ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ ആവശ്യം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അനുവദിച്ചില്ല.
കഴിഞ്ഞവര്‍ഷം പെരുന്നാള്‍ നടത്തിപ്പു സംബന്ധിച്ച് ജില്ലാ കോടതി പുറപ്പെടുവിച്ച നിര്‍ദേശം ഈ വര്‍ഷവും പാലിക്കണമെന്നാണ് ജസ്‌റ്റിസുമാരായ തോട്ടത്തില്‍ ബി. രാധാകൃഷ്‌ണന്‍, പി. ഭവദാസന്‍ എന്നിവരുടെ നിര്‍ദേശം.
ജോണ്‍ ചെര്‍ക്കടകുന്നേല്‍ കോറെപ്പിസ്‌കോപ്പയ്‌ക്കും സഹായി ഫാ. പോള്‍ മത്തായിക്കും പെരുന്നാള്‍ ആരാധന നടത്താന്‍ പോലീസ് സംരക്ഷണം നല്‍കാനായിരുന്നു 2009 ലെ കോടതി ഉത്തരവ്. ഹര്‍ജി നല്‍കിയ സമയത്തെ എല്ലാ ഇടക്കാല ഉത്തരവുകളും നിലനില്‍ക്കുമെന്നും കോടതി വ്യക്‌തമാക്കി.
തങ്ങള്‍ക്ക് അനുവദിക്കപ്പെട്ട ആഴ്‌ചയിലെ പെരുന്നാളിന് അഞ്ചിന്മേല്‍ കുര്‍ബ്ബാന നടത്താനും വഴിപാടുകള്‍ എടുക്കാനും അനുവദിക്കണമെന്നായിരുന്നു ആവശ്യം. പോയവര്‍ഷവും ഈവര്‍ഷവും ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അനുവദിച്ച ആഴ്‌ചയിലാണ് പെരുന്നാള്‍ദിനം വന്നത്. ഇതേ തുടര്‍ന്നാണ്, തങ്ങളുടെ വീതത്തില്‍ വന്ന പെരുന്നാളില്‍ അഞ്ചു പുരോഹിതര്‍ ചേര്‍ന്നുള്ള കുര്‍ബാന നടത്താന്‍ ഓര്‍ത്തഡോക്‌സ് വിഭാഗം കോടതിയെ സമീപിച്ചത്.

ഹര്‍ജിക്കാര്‍ക്കുവേണ്ടി അഡ്വ. എസ്. ശ്രീകുമാറും പള്ളി ഭരണസമിതിക്കുവേണ്ടി അഡ്വ. എന്‍. സുകുമാരനും അഡ്വ. സജി വര്‍ഗീസും ഹാജരായി.
Saturday, December 4, 2010
കോലഞ്ചേരി പള്ളി തുറന്ന് ആരാധന നടത്തി
ഓര്‍ത്തഡോക്‌സ് വിഭാഗം ഏകപക്ഷീയമായി 2007ല്‍ തിരഞ്ഞെടുത്ത കമ്മിറ്റിയെ യാക്കോബായ വിഭാഗം അംഗീകരിക്കുന്നില്ലെന്നും താക്കോല്‍ കൈമാറിയ ജില്ലാക്കോടതി വിധിയെ ഹൈക്കോടതിയില്‍ ചോദ്യംചെയ്യുമെന്നും യാക്കോബായ കണ്ടനാട് ഭദ്രാസനാധിപന്‍ ഡോ. മാത്യൂസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത പറഞ്ഞു. പള്ളി തുറന്ന് ആരാധന നടത്തുന്നതിന് സഭാംഗങ്ങള്‍ തടസ്സം നില്ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കോലഞ്ചേരി: തര്‍ക്കത്തെത്തുടര്‍ന്ന് പൂട്ടിക്കിടന്ന കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് പള്ളി വെള്ളിയാഴ്ച തുറന്ന് വിശ്വാസികള്‍ ആരാധന നടത്തി. ഉച്ചയ്ക്ക് രണ്ടുമണിയോടെ നൂറുകണക്കിന് വിശ്വാസികളുടെ സാന്നിധ്യത്തില്‍ പള്ളി തുറന്നത്. ആദ്യ ആരാധനയ്ക്കുശേഷം മണിക്കൂറുകള്‍ നീണ്ട ശുചീകരണം വിശ്വാസികള്‍ക്ക് ആവേശമായി.
സഭാ തര്‍ക്കത്തെ തുടര്‍ന്ന് 1998 ഏപ്രില്‍ 18-നാണ് കോലഞ്ചേരി പള്ളി ആദ്യം അടച്ചുപൂട്ടിയത്. വര്‍ഷങ്ങളോളം അടഞ്ഞുകിടന്ന പള്ളിക്കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചു തുടങ്ങിയിരുന്നു. ഇതോടെ വിശ്വാസികളുടെ ശക്തമായ ആവശ്യത്തെത്തുടര്‍ന്ന് 2005ല്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയ്‌ക്കൊടുവില്‍ പള്ളി തുറന്നെങ്കിലും അധികംവൈകാതെ അടച്ചു. ഒരുവര്‍ഷത്തിനുശേഷം ഇരുവിഭാഗത്തിലെയും വിശ്വാസികള്‍ സംയുക്തമായി നടത്തിയ നീക്കങ്ങളുടെ അടിസ്ഥാനത്തില്‍ 2006ല്‍ പ്രധാന പെരുന്നാളിനോടനുബന്ധിച്ച് വീണ്ടും പള്ളി തുറന്നു. പിന്നീട് പള്ളിയുടെ താക്കോല്‍ അന്നത്തെ വികാരി ഫാ. എബ്രഹാം പൂവത്തുംവീട്ടില്‍ മൂവാറ്റുപുഴ ആര്‍.ഡി.ഒ.യ്ക്ക് കൈമാറിയതോടെ പള്ളിയുടെ നിയന്ത്രണം സര്‍ക്കാരിനായി. ഇതിനെതിരെ ഓര്‍ത്തഡോക്‌സ് വിഭാഗം ഹൈക്കോടതിയെ സമീപിച്ചതിനാല്‍ 2007 ആഗസ്തില്‍ വീണ്ടും പള്ളി പൂട്ടി താക്കോല്‍ ഹൈക്കോടതി ജില്ലാക്കോടതിക്ക് കൈമാറി. മൂന്നുവര്‍ഷം നീണ്ട വാദങ്ങള്‍ക്കൊടുവിലാണ് പള്ളി വിശ്വാസികള്‍ക്ക് ആരാധനയ്ക്ക് തുറന്നുനല്‍കാന്‍ ഉത്തരവായത്.
മൂവാറ്റുപുഴ ഡിവൈഎസ്പി കെ.എം.സാബു മാത്യു, സി.ഐ.മാരായ പി.പി.ഷംസ്, കെ.ബിജുമോന്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തുണ്ട്.

Friday, December 3, 2010
കരിങ്ങാച്ചിറ കത്തീഡ്രലില്‍ തമുക്ക് നേര്‍ച്ചയര്‍പ്പിക്കാന്‍ ഭക്‌തസഹസ്രങ്ങള്‍
കരിങ്ങാച്ചിറ: ജോര്‍ജിയന്‍ തീര്‍ഥാടന കേന്ദ്രമായ കരിങ്ങാച്ചിറ സെന്റ് ജോര്‍ജ് യാക്കോബായ കത്തീഡ്രലില്‍ തമുക്കു പെരുന്നാളിനു നേര്‍ച്ചയര്‍പ്പിക്കാനായി ആയിരക്കണക്കിനു ഭക്‌തജനങ്ങളെത്തി. യല്‍ദോ മോര്‍ ബസേലിയോസ് ബാവയുടെ തിരുശേഷിപ്പ് പള്ളിയില്‍ സ്‌ഥാപിച്ചതിന്റെ ഓര്‍മപ്പെരുന്നാളാണ് വൃശ്‌ചികം 20 പെരുന്നാള്‍.
ഇന്നലെ രാവിലെ കണ്ടനാട് ഭദ്രാസന മെത്രാപ്പോലീത്ത മാത്യൂസ് മോര്‍ ഇവാനിയോസിന്റെ മുഖ്യകാര്‍മികത്വത്തില്‍ മൂന്നിന്മേല്‍ കുര്‍ബാന നടന്നു. ഫാ. സാംസണ്‍ മേലോത്ത്, ഫാ. സക്കറിയ ഓണേരില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. മെത്രാപ്പോലീത്ത തമുക്ക് നേര്‍ച്ച ആശീര്‍വദിച്ചു.

കോലഞ്ചേരി പള്ളി ആരാധനയ്‌ക്കായി തുറക്കാന്‍ ഉത്തരവ്
കൊച്ചി: സഭാ തര്‍ക്കംമൂലം അടഞ്ഞു കിടക്കുന്ന കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് പള്ളി തുറക്കാനും മുന്‍രീതിയനുസരിച്ച് യാക്കോബായ-ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ക്ക് ആരാധനാ സമയം അനുവദിക്കാനും അഡീ. ഒന്നാംക്ലാസ് ജില്ലാ കോടതി (പള്ളിക്കോടതി) ഉത്തരവിട്ടു.
കോലഞ്ചരി പള്ളി 1934ലെ ഭരണഘടനയനുസരിച്ച് ഭരിക്കപ്പെടേണ്ടതാണോ എന്ന വിഷയത്തില്‍ വിശദമായ വാദം കേട്ടശേഷമേ തീര്‍പ്പാക്കാന്‍ കഴിയൂ എന്ന് കോടതി വ്യക്‌തമാക്കി. താക്കോല്‍ കൈമാറുന്നത് കോടതി ഇന്നത്തേക്ക് മാറ്റി.
കോലഞ്ചരി പള്ളി 1934ലെ ഭരണഘടനയനുസരിച്ച് ഭരിക്കപ്പെടേണ്ടതാണോ എന്ന വിഷയത്തില്‍ വിശദമായ വാദം കേട്ടശേഷമേ തീര്‍പ്പാക്കാന്‍ കഴിയൂ എന്ന് കോടതി വ്യക്‌തമാക്കി. താക്കോല്‍ കൈമാറുന്നത് കോടതി ഇന്നത്തേക്ക് മാറ്റി.
Thursday, December 2, 2010
സംസ്‌കാരത്തെച്ചൊല്ലി തര്‍ക്കം:
കായംകുളം:ഓര്‍ത്തഡോക്‌സ്, യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ ശവസംസ്‌കാരത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് മൃതദേഹവുമായി യാക്കോബായ വിഭാഗം കെ.പി. റോഡ് ഉപരോധിച്ചു. ഇതുമൂലം ബുധനാഴ്ച വൈകീട്ട് കായംകുളം-പുനലൂര്‍ റോഡില്‍ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. തുടര്‍ന്ന് യാക്കോബായ വിഭാഗത്തില്‍പ്പെട്ടവരും പോലീസും തമ്മിലുണ്ടായ വാക്കുതര്‍ക്കം സംഘര്‍ഷത്തിനും കാരണമായി.
കായംകുളം കാദീശാ യാക്കോബായ ഇടവകയില്‍പ്പെട്ട ചോളാന്‍േറത്ത് കിഴക്കതില്‍ ചിന്നമ്മയുടെ മൃതദേഹം അടക്കംചെയ്യുന്നതിനെച്ചൊല്ലിയായിരുന്നു തര്‍ക്കം.
കായംകുളം കാദീശാ യാക്കോബായ ഇടവകയില്‍പ്പെട്ട ചോളാന്‍േറത്ത് കിഴക്കതില്‍ ചിന്നമ്മയുടെ മൃതദേഹം അടക്കംചെയ്യുന്നതിനെച്ചൊല്ലിയായിരുന്നു തര്‍ക്കം.
Wednesday, December 1, 2010
കരിങ്ങാച്ചിറ കത്തീഡ്രലില്‍ തമുക്കു പെരുന്നാള്‍
ജോര്‍ജിയന്‍ തീര്‍ഥാടന കേന്ദ്രമായ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ വൃശ്ചികം 20 തമുക്കു പെരുന്നാളിന് ഇടവക മെത്രാപ്പോലീത്ത അഭി. ജോസഫ് മോര്‍ ഗ്രിഗോറിയോസ് കൊടി കയറ്റുന്നു.
കൊച്ചി: ജോര്‍ജിയന്‍ തീര്‍ഥാടന കേന്ദ്രമായ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ വൃശ്ചികം 20 തമുക്കു പെരുന്നാളിന് ഇന്നു കൊടി കയറി . പരിശുദ്ധ യല്‍ദോ മോര്‍ ബസേലിയോസ് ബാവയുടെ തിരുശേഷിപ്പ് കത്തീഡ്രലില്‍ സ്‌ഥാപിച്ചതിന്റെ ഓര്‍മയാണ് പെരുന്നാള്‍. ഇന്നു രാവിലെ 7.15 ന് വിശുദ്ധ കുര്‍ബാന, വൈകിട്ട് ആറിനു അഭി. മെത്രാപ്പോലീത്ത ജോസഫ് മോര്‍ ഗ്രിഗോറിയോസ് പെരുന്നാളിനു കൊടികയറ്റി. ചടങ്ങുകള്‍ക്ക് ഫാ. കുര്യാക്കോസ് കണിയത്ത്, ഫാ. ജേക്കബ് കുരുവിള, ഫാ. ബേസില്‍ ബേബി, ഫാ. സെബുപോള്‍ എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്നു സന്ധ്യാപ്രാര്‍ഥനയും യൂത്ത് അസോസിയേഷന്‍ വാര്‍ഷികവും നടന്നു. നാളെ 8.30 ന് വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനയ്‌ക്കു അഭി. മാത്യൂസ് മോര്‍ ഇവാനിയോസ് മുഖ്യകാര്‍മികത്വംവഹിക്കും. ഉച്ചയ്‌ക്ക് 12 ന് അമ്പലമുകള്‍, വെണ്ണിക്കുളം, കുരീക്കാട് സെന്റ് ജോര്‍ജ് നഗര്‍ കുരിശുപള്ളികളില്‍ ധൂപ പ്രാര്‍ഥന, വൈകിട്ട് നാലിന് മേമ്പൂട്ടില്‍ നിന്നും പള്ളി സാധനങ്ങള്‍ വഹിച്ചു പള്ളിയകത്തേക്ക് ആഘോഷമായ ഘോഷയാത്ര, 5.30 നു സന്ധ്യാപ്രാര്‍ഥനയും തുടര്‍ന്നു തിരുവാങ്കുളം കുരിശു പള്ളിയിലേക്കു പ്രദക്ഷിണവും നടക്കും. പ്രധാന പെരുന്നാള്‍ ദിവസമായ ഡിസംബര്‍ മൂന്നിനു രാവിലെ ഏഴിനു അഭി. ജോസഫ് മോര്‍ ഗ്രിഗോറിയോസിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും ഒമ്പതിന് അഭി.എബ്രഹാം മോര്‍ സേവേറിയോസ്, അഭി.ഏലിയാസ് മോര്‍ അത്താനാസ്യോസ്, അഭി.കുര്യാക്കോസ് മോര്‍ ക്ലീമിസ്, വന്ദ്യ ബന്യാമിന്‍ മുളേരിക്കല്‍ റമ്പാന്‍,വന്ദ്യ മിഖായേല്‍ റമ്പാന്‍ എന്നിവരുടെ കാര്‍മികത്വത്തില്‍ വിശുദ്ധ അഞ്ചിന്മേല്‍ കുര്‍ബാനയും നടക്കും. 12 നു വഴിപാട് സാധനം ലേലവും 5.30 നു സന്ധ്യാപ്രാര്‍ഥനയും തുടര്‍ന്നു ചിത്രപ്പുഴ കുരിശുപള്ളിയിലേക്കു പ്രദക്ഷിണവും ഉണ്ടാകും.തമിഴ്‌നാട്ടിലെ മേട്ടുപ്പാളയത്തില്‍ നിന്നു കൊണ്ടുവന്ന അന്‍പത് ടണ്‍ ഞാലിപ്പൂവന്‍ പഴം ഉപയോഗിച്ചാണ് അരലക്ഷം തമുക്കുപാക്കറ്റുകള്‍ തയ്യാറാക്കിയിരിക്കുന്നത്. കത്തീഡ്രലിന്റെ പടിഞ്ഞാറെ ഗ്രൗണ്ടില്‍ വാഹനങ്ങള്‍ക്ക് പ്രത്യേകം പാര്‍ക്കിങ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയില്‍നിന്ന് പരിസര ശുചീകരണവും നടത്തുന്നുണ്ട്.
സഭാ തര്‍ക്കം മധ്യസ്ഥതയിലൂടെ തീര്‍പ്പാക്കാന്‍ യാക്കോബായ സഭയ്ക്ക് സമ്മതം
കൊച്ചി: യാക്കോബായ-ഓര്‍ത്തഡോക്‌സ് സഭാ തര്‍ക്കം മധ്യസ്ഥതയിലൂടെ തീര്‍പ്പാക്കണമെന്ന ഹൈക്കോടതിയുടെ അഭിപ്രായം യാക്കോബായ സഭയ്ക്ക് സമ്മതമാണെന്ന് സഭാ മുഖ്യവക്താവ് ഫാ. വര്‍ഗീസ് കല്ലാപ്പാറ പറഞ്ഞു.
അകപറമ്പ് കത്തീഡ്രലില്‍ പെരുന്നാള്‍ തുടങ്ങി
നെടുമ്പാശ്ശേരി: അകപറമ്പ് മോര്‍ ശാബോര്‍ അഫ്രോത്ത് യാക്കോബായ കത്തീഡ്രലില്‍ വാര്‍ഷിക പെരുന്നാള്‍ തുടങ്ങി. ഫാ. അബ്രാഹം നെടുന്തള്ളില്‍ പെരുന്നാളിന് കൊടികയറ്റി. ഫാ. ഗീവര്‍ഗീസ് വി. അരീക്കല്‍, ഫാ. പൗലോസ് അറയ്ക്കപറമ്പില്‍, ഫാ. മാത്യൂസ് അരീക്കല്‍, ഫാ. എല്‍ദോസ് ആലുക്കല്‍, ട്രസ്റ്റിമാരായ കെ.ഐ. ജേക്കബ്, ടി.ഐ. ഏല്യാസ് തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാന, കുട്ടികളെ എഴുത്തിനിരുത്തല്‍, സണ്‍ഡേ സ്‌കൂളിന്റെയും ഭക്തസംഘടനകളുടെയും വാര്‍ഷികാഘോഷം വിവിധ സ്‌കോളര്‍ഷിപ്പ് വിതരണം എന്നിവ നടന്നു.
ബുധനാഴ്ച രാവിലെ 8ന് ഏല്യാസ് മോര്‍ അത്താനാസിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന, വൈകിട്ട് 7ന് ഡോ. കുര്യക്കോസ് മോര്‍ തെയോഫിലോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തില്‍ സന്ധ്യാപ്രാര്‍ഥന, രാത്രി 9.15ന് സൂത്താറ പ്രാര്‍ഥന, തുടര്‍ന്ന് പ്രദക്ഷിണം, കരിമരുന്നുപ്രയോഗം. വ്യാഴാഴ്ച രാവിലെ 6.45ന് വിശുദ്ധ കുര്‍ബാന, 7.45ന് ഡോ. അബ്രഹാം മോര്‍ സേവേറിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തിലും 9ന് ഐസക്ക് മോര്‍ ഒസ്താത്തിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തിലും വിശുദ്ധകുര്‍ബാന, തുടര്‍ന്ന് പ്രദക്ഷിണം, നേര്‍ച്ചസദ്യ, വൈകിട്ട് 6.30ന് സന്ധ്യാപ്രാര്‍ഥന, തുടര്‍ന്ന് കരോള്‍ ഗാന മത്സരം. വെള്ളിയാഴ്ച രാവിലെ 8ന് വിശുദ്ധ കുര്‍ബാനയോടുകൂടി പെരുന്നാള്‍ സമാപിക്കും.
Subscribe to:
Posts (Atom)
Recent Posts
കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍
കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.
SYRIAC PORTALS
• Syriac Orthodox Resources
• Syriac Christianity
• Theeram
• Jacobite Syrian Church
• JSC Foreign Affairs
• MJSSA (Sunday School Association)
• MGJSM (Students Movement)
• JSCYA (Youth Association)
• Evangelical Association
• St. Paul's Mission
• Mor Gregorian Centre
• Honnavar Mission
• Niranam Diocese
• Knanaya Diocese
• Kandanad Diocese
• Kochi Diocese
• Kottayam Diocese
• Malankara