സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Friday, December 3, 2010

കരിങ്ങാച്ചിറ കത്തീഡ്രലില്‍ തമുക്ക്‌ നേര്‍ച്ചയര്‍പ്പിക്കാന്‍ ഭക്‌തസഹസ്രങ്ങള്‍

കരിങ്ങാച്ചിറ: ജോര്‍ജിയന്‍ തീര്‍ഥാടന കേന്ദ്രമായ കരിങ്ങാച്ചിറ സെന്റ്‌ ജോര്‍ജ്‌ യാക്കോബായ കത്തീഡ്രലില്‍ തമുക്കു പെരുന്നാളിനു നേര്‍ച്ചയര്‍പ്പിക്കാനായി ആയിരക്കണക്കിനു ഭക്‌തജനങ്ങളെത്തി. യല്‍ദോ മോര്‍ ബസേലിയോസ്‌ ബാവയുടെ തിരുശേഷിപ്പ്‌ പള്ളിയില്‍ സ്‌ഥാപിച്ചതിന്റെ ഓര്‍മപ്പെരുന്നാളാണ്‌ വൃശ്‌ചികം 20 പെരുന്നാള്‍.

ഇന്നലെ രാവിലെ കണ്ടനാട്‌ ഭദ്രാസന മെത്രാപ്പോലീത്ത മാത്യൂസ്‌ മോര്‍ ഇവാനിയോസിന്റെ മുഖ്യകാര്‍മികത്വത്തില്‍ മൂന്നിന്മേല്‍ കുര്‍ബാന നടന്നു. ഫാ. സാംസണ്‍ മേലോത്ത്‌, ഫാ. സക്കറിയ ഓണേരില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. മെത്രാപ്പോലീത്ത തമുക്ക്‌ നേര്‍ച്ച ആശീര്‍വദിച്ചു.


തുടര്‍ന്ന്‌ മേമ്പൂട്ടില്‍ നിന്നും പള്ളിസാധനങ്ങള്‍ പള്ളിയകത്തേക്കു കൊണ്ടുവരുന്ന ചടങ്ങു നടന്നു. വൈകിട്ട്‌ സന്ധ്യാപ്രാര്‍ഥനയും തിരുവാങ്കുളം കുരിശുപള്ളിയിലേക്കു പ്രദക്ഷിണവുമുണ്ടായിരുന്നു. ഫാ. കുര്യാക്കോസ്‌ കണിയത്ത്‌, ഫാ. ജേക്കബ്‌ കുരുവിള, ഫാ. ബേസില്‍ ബേബി, ഫാ. എബ്രഹാം വലിയപറമ്പില്‍, പി.പി. തങ്കച്ചന്‍, ട്രസ്‌റ്റിമാരായ സി.എം. കുര്യന്‍, എം.വി. വര്‍ഗീസ്‌, ഐ.കെ. ജോര്‍ജ്‌ എന്നിവര്‍ ചടങ്ങുകള്‍ക്കു നേതൃത്വം നല്‍കി.

ഇന്നു രാവിലെ ഏഴിനു ജോസഫ്‌ മോര്‍ ഗ്രിഗോറിയോസ്‌ മെത്രാപ്പോലീത്ത കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്ന്‌ ഒമ്പതിന്‌ എബ്രഹാം മോര്‍ സേവേറിയോസ്‌, കുര്യാക്കോസ്‌ മോര്‍ ക്ലീമ്മിസ്‌, ഏലിയാസ്‌ മോര്‍ അത്താനാസിയോസ്‌, മുളേരിക്കല്‍ ബെന്യാമിന്‍ റമ്പാന്‍, മിഖായേല്‍ റമ്പാന്‍ എന്നിവരുടെ കാര്‍മികത്വത്തില്‍ അഞ്ചിന്മേല്‍ കുര്‍ബാന. 12 നു വഴിപാട്‌ സാധന ലേലം, വൈകിട്ട്‌ 5.30 ന്‌ സന്ധ്യാപ്രാര്‍ഥന, തുടര്‍ന്ന്‌ ചിത്രപ്പുഴ കുരിശുപള്ളിയിലേക്കു പ്രദക്ഷിണം, ആശീര്‍വാദം എന്നിവയോടെ ചടങ്ങുകള്‍ സമാപിക്കും.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.