സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്

" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Thursday, December 16, 2010

വിധികളുടെ അടിസ്ഥാനത്തില്‍ അല്ല കോടതി മധ്യസ്ഥതയുടെ സാധുത തേടുന്നതെന്ന് ഹൈക്കോടതി

കൊച്ചി: മലങ്കര സഭാതര്‍ക്കം മധ്യസ്‌ഥതയിലൂടെ പരിഹരിക്കാന്‍ തയാറാണെന്നു യാക്കോബായ സഭ ഹൈക്കോടതിയെ അറിയിച്ചു.

പള്ളികളിന്മേലുള്ള അവകാശവാദം ഒഴിവാക്കി മാത്രമേ മധ്യസ്‌ഥ ചര്‍ച്ചയ്‌ക്കുള്ളൂവെന്നും ഇക്കാര്യത്തില്‍ രൂപരേഖ വേണമെന്നും ഓര്‍ത്തഡോക്‌സ് സഭ കോടതിയില്‍ ആവശ്യപ്പെട്ടു.

മലങ്കര സഭ വിട്ടു പുതിയ സഭയുണ്ടാക്കിയതിനാല്‍ യാക്കോബായ സഭ സ്വന്തമായി പള്ളികള്‍ സ്‌ഥാപിച്ചു ഭരണം നടത്തണം. ഇതിലൂടെയേ പള്ളികളില്‍ ശാന്തിയും സമാധാനവും നിലനിര്‍ത്താന്‍ സാധിക്കൂവെന്നും ഓര്‍ത്തഡോക്‌സ് സഭ എപ്പിസ്‌കോപ്പല്‍ സെക്രട്ടറി മാത്യൂസ്‌ മാര്‍ സേവേറിയോസ്‌ മെത്രാപ്പോലീത്ത കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്‌മൂലത്തില്‍ വ്യക്‌തമാക്കി.

പ്രശ്‌നപരിഹാരത്തിനു മധ്യസ്‌ഥത വഹിക്കാന്‍ വിരമിച്ച ന്യായാധിപരും ക്രൈസ്‌തവസഭാ മേധാവികളുമടങ്ങുന്ന പത്തുപേരുടെ പാനല്‍ യാക്കോബായ സഭ സമര്‍പ്പിച്ചു.
മുന്‍ സുപ്രീംകോടതി ജഡ്‌ജിമാരായ ജസ്‌റ്റിസ്‌ കെ.എസ്‌. പരിപൂര്‍ണന്‍, കെ.ടി. തോമസ്‌, ഹൈക്കോടതി ജഡ്‌ജിമാരായിരുന്ന ജസ്‌റ്റിസ്‌ പി.കെ. ഷംസുദീന്‍, ടി.വി. രാമകൃഷ്‌ണന്‍, ടി. കൃഷ്‌ണമൂര്‍ത്തി എന്നിവരും സീറോ മലബാര്‍ സഭാധ്യക്ഷന്‍ മാര്‍ വര്‍ക്കി വിതയത്തില്‍, മാര്‍ത്തോമ്മാ സഭാധ്യക്ഷന്‍ ജോസഫ്‌ മാര്‍ത്തോമ മെത്രാപ്പോലീത്ത, വരാപ്പുഴ ആര്‍ച്ച്‌ ബിഷപ്‌ ഫ്രാന്‍സിസ്‌ കല്ലറക്കല്‍, എറണാകുളം-അങ്കമാലി സഹായമെത്രാന്‍ മാര്‍ തോമസ്‌ ചക്യത്ത്‌, സി.എസ്‌.ഐ. സഭാധ്യക്ഷന്‍ തോമസ്‌ ശാമുവേല്‍ എന്നിവരാണ്‌ പാനലിലുള്ളത്‌.

മധ്യസ്‌ഥതയിലൂടെ ശാശ്വതപരിഹാരം നേടാമെന്ന്‌ അഭിപ്രായപ്പെടുക മാത്രമാണ്‌ കോടതി ചെയ്‌തതെന്നും കോടതിവിധിയുടെ അടിസ്‌ഥാനത്തില്‍ മാത്രമുള്ള മധ്യസ്‌ഥതയല്ല ആഗ്രഹിക്കുന്നതെന്നും ഡിവിഷന്‍ ബെഞ്ച്‌ വ്യക്‌തമാക്കി. തര്‍ക്കം പരിഹരിക്കുകയാണ്‌ പ്രധാനം. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്‌ ബന്ധപ്പെട്ട കക്ഷികളാണ്‌. മധ്യസ്‌ഥതയ്‌ക്കുള്ള രൂപരേഖ തയാറായിട്ടില്ലെന്ന വാദം ഉയര്‍ന്നപ്പോള്‍ ഇക്കാര്യമടക്കം എല്ലാ പ്രശ്‌നങ്ങളും മധ്യസ്‌ഥതയില്‍ തീരുമാനിക്കാവുന്നതാണെന്നും ഡിവിഷന്‍ ബെഞ്ച്‌ വ്യക്‌തമാക്കി.

1 comment:

Mathew said...

Why Jacobite faction is afraid of mediation in the light of Supreme court judgements of 1955 & 2005? Supreme court is only authority in the Republic of India who can bring permanent solution to the civil rights of Indian citizens.

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.