സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Wednesday, December 15, 2010

മലങ്കരസഭാ തര്‍ക്ക മധ്യസ്‌ഥത: ഇതര സഭാധ്യക്ഷരാകാമെന്നു യാക്കോബായ സഭ; അഭിഭാഷകര്‍ ഉചിതമെന്ന്‌ ഓര്‍ത്തഡോക്‌സ് സഭ

കൊച്ചി: മലങ്കര സഭാ തര്‍ക്കം പരിഹരിക്കാന്‍ മാധ്യസ്‌ഥ സാധ്യത ആരാഞ്ഞുള്ള ഹൈക്കോടതി നിര്‍ദേശത്തില്‍ യാക്കോബായ-ഓര്‍ത്തഡോക്‌സ് സഭകള്‍ ഇന്ന്‌ മറുപടി സമര്‍പ്പിച്ചേക്കും.

ഇന്നലെ സമര്‍പ്പിക്കാനായിരുന്നു നിര്‍ദേശമെങ്കിലും കേസ്‌ ഇന്നലെ പരിഗണിച്ചില്ല. റിട്ട. ജസ്‌റ്റിസുമാരും ഇതര സഭാധ്യക്ഷന്മാരുമടങ്ങിയ സമിതി മധ്യസ്‌ഥത വഹിക്കുന്നതിനോട്‌ സഹകരിക്കാമെന്നാണ്‌ നിലപാടാണ്‌ യാക്കോബായ സഭയ്‌ക്ക്. എന്നാല്‍ അഭിഭാഷക മീഡിയേറ്റര്‍മാരാണ്‌ അഭികാമ്യമെന്ന നിലപാടാണ്‌ ഓര്‍ത്തഡോക്‌സ് സഭയുടേത്‌.

റിട്ട. ജസ്‌റ്റിസുമാരായ കെ.എസ്‌. പരിപൂര്‍ണന്‍, കെ.ടി. തോമസ്‌, പി.കെ. ഷംസുദ്ദീന്‍, ടി.വി. രാമകൃഷ്‌ണന്‍, ടി. കൃഷ്‌ണമൂര്‍ത്തി, മര്‍ത്തോമാ സഭാധ്യക്ഷന്‍ ജോസഫ്‌ മാര്‍ത്തോമ മെത്രാപ്പോലീത്ത, വരാപ്പുഴ ലത്തീന്‍ ആര്‍ച്ച്‌ ബിഷപ്‌ ഡോ. ഫ്രാന്‍സിസ്‌ കല്ലറയ്‌ക്കല്‍, സീറോ മലബാര്‍ സഭ എറണാകുളം-അങ്കമാലി സഹായമെത്രാന്‍ മാര്‍ തോമസ്‌ ചക്യത്ത്‌, സി.എസ്‌.ഐ. ബിഷപ്‌ ജോണ്‍ സാമുവല്‍ എന്നിവരടങ്ങിയ പട്ടികയാണ്‌ യാക്കോബായ സഭയുടെ ലീഗല്‍ സെല്‍ തയാറാക്കിയത്‌. ഇവരില്‍ നാലോ അഞ്ചോ പേരുകള്‍ കോടതിയില്‍ സമര്‍പ്പിക്കും.

ഇവരുള്‍പ്പെട്ട സമിതിയെ മധ്യസ്‌ഥ ചര്‍ച്ചകള്‍ക്കായി നിയോഗിക്കുന്നതില്‍ എതിര്‍പ്പില്ലെന്നാണ്‌ യാക്കോബായ സഭാ നിലപാട്‌. മധ്യസ്‌ഥ ചര്‍ച്ചകളോട്‌ സഭാ എക്കാലത്തും സഹകരിച്ചിരുന്നതായും ഇപ്പോഴത്തെ തര്‍ക്കങ്ങള്‍ കോടതിക്കു വെളിയില്‍ പരിഹരിക്കപ്പെടുന്നതാണ്‌ പ്രായോഗികമെന്നുമാണ്‌ സഭയുടെ നിലപാട്‌.

എന്നാല്‍ കോടതി നിര്‍ദേശപ്രകാരം പ്രത്യേക പരിശീലനം നേടിയ മധ്യസ്‌ഥരെ (എ.ഡി.ആര്‍ മെക്കാനിസം) നിയോഗിക്കുന്നതാണ്‌ അഭികാമ്യമെന്ന നിലപാടാണ്‌ ഓര്‍ത്തഡോക്‌സ് സഭയ്‌ക്കുള്ളത്‌. ഇത്തരം കേസുകള്‍ പരിഗണിക്കുന്നതിന്‌ സുപ്രീംകോടതി നല്‍കിയിട്ടുള്ള നിര്‍ദേശമനുസരിച്ചാണ്‌ ഹൈക്കോടതി മധ്യസ്‌ഥസാധ്യത ആരാഞ്ഞിരിക്കുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

സമുദായങ്ങള്‍ തമ്മിലുള്ള കേസുകളിലും കാലപഴക്കമേറിയ കേസുകളിലും എ.ഡി.ആര്‍ സമ്പ്രദായം ഉപയോഗിച്ചു തീര്‍പ്പാക്കണമെന്ന്‌ സുപ്രീംകോടതി നിര്‍ദേശമുണ്ട്‌.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.