സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Thursday, December 30, 2010

തൃക്കുന്നത്ത് സെമിനാരിയില്‍ നിന്നും അനധികൃത താമസക്കാരെ ഒഴിവാക്കണം

പുത്തന്‍കുരിശ് : രാജ്യത്തെ നിയമങ്ങള്‍ക്ക് അനുസരിച്ച് മാത്രമേ യാക്കോബായ സഭ പ്രവര്‍ത്തിക്കുകയുള്ളുയെന്നും ബഹു. കോടതി വിധികളെ ആദരപൂര്‍വ്വം അംദീകരിച്ചും സ്വീകരിച്ചുമാണ് സഭ മുന്നോട്ട് പോകുന്നതെന്നും യാക്കോബായ സഭ സെക്രട്ടറി തമ്പു ജോര്‍ജ് തുകലന്‍ പറഞ്ഞു.കോടതി വിധികള്‍ തങ്ങള്‍ക്ക് അനുകൂലമാണെന്ന് മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തി മെത്രാന്‍കക്ഷി സഭാ നേതൃത്വം തങ്ങള്‍ക്കുണ്ടായിട്ടുള്ള പ്രശ്‌നങ്ങള്‍ മറച്ചു പിടിക്കുവാന്‍ ശ്രമം നടത്തുകയാണ് തങ്ങള്‍ ചിന്തിക്കുന്നതാണ് നിയമമെന്ന മെത്രാന്‍കക്ഷി നേതൃത്വത്തിന്റെ അബദ്ധ ചിന്താഗതി അവരെ അപകടത്തിലേക്കാണ് നയിക്കുന്നത്. സമൂഹത്തിന്റെ നന്മയ്ക്ക് ഇരുസഭകള്‍ തമ്മിലുള്ള വ്യവഹാരങ്ങളും തര്‍ക്കങ്ങളും അവസാനിപ്പിക്കേണ്ടത് ആവശ്യമാണെന്ന് യാക്കോബായ സഭ കരുതുന്നു. എന്നാല്‍ അത് ബലഹഹീനതയായി ആരും കാണേണ്ടതില്ല. മറിച്ച് ക്രിസ്തീയ മാനങ്ങള്‍ക്ക് പ്രാധാന്യം നല്‍കി ഇരുസഭകള്‍ക്കും പ്രവര്‍ത്തിക്കുവാന്‍ സാധിക്കണം.മദ്ധ്യസ്ഥന്‍മാരുടെ മുന്‍പില്‍ ഇരു സഭകള്‍ തമ്മിലുള്ള വിഷയങ്ങള്‍ വ്യക്തമാക്കുകയും അവര്‍ കൈക്കൊള്ളുന്ന നീതിപൂര്‍വ്വമായ നിര്‍ദേശങ്ങള്‍ അംഗീകരിക്കുകയും ചെയ്താല്‍ വിഷയങ്ങള്‍ക്ക് ശാശ്വത പരിഹാരം കണ്ടെത്തുവാന്‍ പറ്റും. ബഹു. ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുള്ളതും അതാണ്.ആലുവ തൃക്കുന്നത്ത് സെന്റ് മേരീസ് പള്ളി സംബന്ധിച്ച് 2010ല്‍ ഉണ്ടായ കോടതി ഉത്തരുവകളുടെയും നിര്‍ദേശങ്ങളുടെയും അടിസ്ഥാനത്തില്‍ പള്ളി തുറന്ന് ഇരു സഭകള്‍ക്കും സമയം നിശ്ചയിച്ച് വി. കുര്‍ബ്ബാന അര്‍പ്പിക്കുവാനുള്ള സാഹചര്യം ഉണ്ടാകണം. ദൈവാലയത്തിന്റെ അറ്റകുറ്റ പണികള്‍ നടത്തുന്നതില്‍ മെത്രാന്‍കക്ഷി സഭാ നേതൃത്വം എതിര്‍നില്‍ക്കുന്നത് അംഗീകരിക്കുവാന്‍ സാധിക്കുകയില്ല. യാക്കോബായ സഭയുടെ അവകാശത്തെ നിഷേധിക്കുന്ന ഒരു നടപടിയും അംഗീകരിക്കുകയില്ല.തൃക്കുന്നത്ത് സെമിനാരിയില്‍ അനധികൃതമായി താമസിച്ച് അവിടെ  സംഘര്‍ഷനത്തിന് നേതൃത്വം നല്‍കുന്നവരെ അവിടെ നിന്നും ഒഴിവാക്കുവാന്‍ അധികാരികള്‍ നടപടികള്‍ കൈക്കൊള്ളണമെന്ന് യാക്കോബായ സഭ ആവശ്യപ്പെട്ടു. 

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.