സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Monday, December 27, 2010

അഖില മലങ്കര സുവിശേഷ യോഗം തുടങ്ങി

കോലഞ്ചേരി: ജാതിയോ മതമോ അല്ല - ദൈവമാണ് മനുഷ്യനില്‍ ബലപ്പെടേണ്ടതെന്ന് ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ പറഞ്ഞു. പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററില്‍ ഞായറാഴ്ച തുടങ്ങിയ 21-ാമത് അഖില മലങ്കര സുവിശേഷ യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ബാവ. ദൈവത്തിന്റെ സ്വന്തംനാടായ കേരളത്തില്‍ ശാന്തിയും സമാധാനവും നിലനിര്‍ത്തണമെങ്കില്‍ ദൈവത്തെ അടുത്തറിഞ്ഞ് ആത്മീയതയിലേക്ക് ജനത്തെ ബോധവത്കരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ആഗ്രഹങ്ങളുടെ പിന്നാലെ പോകുന്നവര്‍ നിരാശയിലേക്കും ദുഃഖങ്ങളിലേക്കുമാണ് പോകുന്നതെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത പറഞ്ഞു. കണ്ണുനീരില്‍ വളരുന്ന അദ്ധ്യാത്മികതയ്ക്ക് വിശുദ്ധിയും ഓജസ്സുമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ദൈവത്തില്‍ വിശ്വസിക്കുന്നവന് ജീവിതം ഒരിക്കലും ഒരു ഭാരമാകില്ലെന്ന് സമ്മേളനത്തില്‍ ക്രിസ്മസ് സന്ദേശം നല്‍കിയ ഏബ്രഹാം മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത പറഞ്ഞു. ഫാ. ജോര്‍ജ് മാന്തോട്ടം മുഖ്യപ്രഭാഷണവും നടത്തി. യോഗത്തില്‍ മെത്രാപ്പോലീത്താമാരായ ഏലിയാസ് മാര്‍ അത്താനാസിയോസ്, കുര്യാക്കോസ് മാര്‍ തെയോഫിലോസ്, യൂഹാനോന്‍ മാര്‍ മിലിത്തിയോസ്, ഗീവര്‍ഗീസ് മാര്‍ അത്തനാസിയോസ്, പത്രോസ് മാര്‍ ഒസ്താത്തിയോസ്, മാത്യൂസ് മാര്‍ ഈവാനിയോസ്, കുര്യാക്കോസ് മാര്‍ ക്ലീമിസ്, ഐസക് മാര്‍ ഒസ്താത്തിയോസ്, സഖറിയാ മാര്‍ പീലക്‌സിനോസ്, ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസ്, മാത്യൂസ് മാര്‍ അപ്രേം, മാത്യൂസ് മാര്‍ തേവോദോസ്യോസ്, യാക്കോബ് മാര്‍ അന്തോണിയോസ്, പൗലോസ് മാര്‍ പക്കോമിയോസ്, ഐസക് മാര്‍ ഒസ്താത്തിയോസ്, യു.ഡി.എഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍, കെ.പി.ധനപാലന്‍ എം.പി, സാജുപോള്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി, മുന്‍ മന്ത്രി ടി.എം.ജേക്കബ്, സഭാ സെക്രട്ടറി തമ്പുജോര്‍ജ് തുകലന്‍, ജോര്‍ജ് മാത്യു തെക്കേത്തലക്കല്‍, മോന്‍സി വാവച്ചന്‍ എന്നിവര്‍ സംബന്ധിച്ചു. തിങ്കളാഴ്ച രാവിലെ 10ന് ഗബ്രിയേല്‍ റമ്പാന്റെ അധ്യക്ഷതയില്‍ സുവിശേഷപ്രസംഗങ്ങള്‍, വൈകീട്ട് ഡോ. മാത്യൂസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തയും ഫാ. ജേക്കബ് മഞ്ഞളിയും ആത്മീയ പ്രഭാഷണം നടത്തും.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.