സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്

" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Thursday, December 2, 2010

സംസ്‌കാരത്തെച്ചൊല്ലി തര്‍ക്കം:

കായംകുളം:ഓര്‍ത്തഡോക്‌സ്, യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ ശവസംസ്‌കാരത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് മൃതദേഹവുമായി യാക്കോബായ വിഭാഗം കെ.പി. റോഡ് ഉപരോധിച്ചു. ഇതുമൂലം ബുധനാഴ്ച വൈകീട്ട് കായംകുളം-പുനലൂര്‍ റോഡില്‍ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. തുടര്‍ന്ന് യാക്കോബായ വിഭാഗത്തില്‍പ്പെട്ടവരും പോലീസും തമ്മിലുണ്ടായ വാക്കുതര്‍ക്കം സംഘര്‍ഷത്തിനും കാരണമായി.
കായംകുളം കാദീശാ യാക്കോബായ ഇടവകയില്‍പ്പെട്ട ചോളാന്‍േറത്ത് കിഴക്കതില്‍ ചിന്നമ്മയുടെ മൃതദേഹം അടക്കംചെയ്യുന്നതിനെച്ചൊല്ലിയായിരുന്നു തര്‍ക്കം.
ഇരുവിഭാഗങ്ങളും തമ്മില്‍ വര്‍ഷങ്ങളായി തര്‍ക്കം നിലനില്‍ക്കുന്ന ഇവിടെ ഇരുകൂട്ടരും മൃതദേഹങ്ങള്‍ അടക്കംചെയ്യുന്നത് ഒരേ സെമിത്തേരിയിലാണ്.

കാദീശ ഓര്‍ത്തഡോക്‌സ് ഇടവകയുടെ അധീനതയിലിരിക്കുന്ന സെമിത്തേരിയില്‍ യാക്കോബായ ഇടവകാംഗങ്ങളുടെ മൃതദേഹം അടക്കംചെയ്യാമെങ്കിലും യാക്കോബായ വിഭാഗത്തിലെ പുരോഹിതന്മാര്‍ക്ക് പ്രവേശനമില്ല. പുരോഹിതന്മാരെ സെമിത്തേരിക്കുള്ളില്‍ കയറ്റാത്തതിനെതിരെയായിരുന്നു പ്രതിഷേധം.

യാക്കോബായ ഇടവക വികാരിയും കമ്മിറ്റി അംഗങ്ങളും ഈ പ്രശ്‌നത്തില്‍ ഹര്‍ജി നല്കിയിരുന്നു. പരാതിക്കാരന് സെമിത്തേരിയില്‍ കയറാമെന്നായിരുന്നു വിധി. പുരോഹിതന്മാര്‍ക്കും സെമിത്തേരിയില്‍ കയറാമെന്നാണ് വിധിയെന്ന് യാക്കോബായ വിഭാഗം വാദിച്ചു.

ഇതിനെ എതിര്‍ത്ത ഓര്‍ത്തഡോക്‌സ് വിഭാഗം കോടതിവിധിക്ക് വ്യക്തത വേണമെന്ന് ആവശ്യപ്പെട്ടു. തര്‍ക്കത്തെത്തുടര്‍ന്ന് ബുധനാഴ്ച രാവിലെ നടത്താനിരുന്ന ശവസംസ്‌കാരം കോടതിവിധിയുടെ വ്യക്തതയ്ക്കുവേണ്ടി കളക്ടറുടെ നിര്‍ദേശപ്രകാരം ബുധനാഴ്ച ഉച്ചയ്ക്ക് 12 വരെ നീട്ടിവെച്ചു. യാക്കോബായ സഭയിലെ പുരോഹിതന്മാര്‍ക്ക് സെമിത്തേരിയില്‍ കയറാന്‍ അനുവാദമില്ലെന്ന് ഉച്ചയ്ക്ക് രണ്ടോടെ ജില്ലാഭരണകൂടം വ്യക്തമാക്കി.

ഇതിനിടെ സബ്കളക്ടര്‍ ഹരികിഷോര്‍, ഡിവൈ.എസ്.പി. സുനീഷ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രശ്‌നപരിഹാരത്തിനായി ഇരുവിഭാഗവുമായി നിരവധിതവണ ചര്‍ച്ചയും നടത്തി.

യാക്കോബായ പക്ഷം അതിക്രമിച്ച് സെമിത്തേരിയില്‍ കയറുന്നത് തടയാനായി ഓര്‍ത്തഡോക്‌സ് വിഭാഗത്തിലെ പുരോഹിതരടക്കമുള്ളവര്‍ സെമിത്തേരിക്കുള്ളില്‍ നിലയുറപ്പിച്ചിരുന്നു.
യാക്കോബായ വിഭാഗം പുരോഹിതന്മാര്‍ക്ക് സെമിത്തേരിയില്‍ കയറാന്‍ കോടതി അനുമതി നല്കിയിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചതോടെ മൃതദേഹവുമായി ഒരുവിഭാഗം റോഡിലേക്കിറങ്ങി.
സെമിത്തേരിക്കുള്ളില്‍ നില്‍ക്കുന്ന ഓര്‍ത്തഡോക്‌സ് പക്ഷക്കാരെ ഒഴിപ്പിക്കണമെന്നതായിരുന്നു യാക്കോബായപക്ഷത്തിന്റെ ആവശ്യം. റോഡ് ഉപരോധിച്ചതിനെത്തുടര്‍ന്ന് പോലീസ് എത്തി മൃതദേഹം സെമിത്തേരിയിലേക്ക് എടുപ്പിക്കുകയും സെമിത്തേരിക്കുള്ളില്‍നിന്ന് മറ്റുള്ളവരെ ഒഴിപ്പിച്ച് ബന്ധുക്കളുടെ നേതൃത്വത്തില്‍ മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു.
സംഘര്‍ഷസാധ്യത കണക്കിലെടുത്ത് വന്‍ പോലീസ് സന്നാഹമാണ് ഏര്‍പ്പെടുത്തിയിരുന്നത്.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.