സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Friday, December 17, 2010

പിറവം വലിയ പള്ളി ഇടവക സംഗമം 2010

പിറവം: സെന്‍റ് മേരീസ്‌ യാക്കോബായ സുറിയാനി പള്ളിയിലെ ഇടവക സംഗമം ഡിസംബര്‍ 18 ,19 (ശനി,ഞായര്‍) തീയതികളില്‍ നടക്കും.18 ന് രാവിലെ 11 മണിക്ക് കേഫ പിറവം വലിയ പള്ളി  യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പാത്രിയര്‍ക്ക പതാക വഹിച്ചുകൊണ്ടുള്ള  വിളംബര റാലി രാവിലെ 11  മണിക്ക് പുത്തന്‍കുരിശു പാത്രിയര്‍ക്ക സെന്ററില്‍  നിന്നും ആരംഭിച്ചു ഇടവകയുടെ വിവിധ സ്ഥലങ്ങളിലെ കുടുംബ യൂണിറ്റുകളുടെ സ്വീകരണങ്ങള്‍ക്ക് ശേഷം പിറവം വലിയ പള്ളിയില്‍ എത്തിച്ചേരും. ഡിസംബര്‍ 19 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 .30 ന്  കുടുംബയൂണിറ്റുകളുടെ റാലി സെന്‍റ് ജോസഫ്‌ സ്കൂള്‍ ഗ്രൗണ്ടില്‍ നിന്നും ആരംഭിക്കും. റാലി പള്ളിയില്‍ എത്തിചേരുമ്പോള്‍ പൊതു സമ്മേളനം ആരംഭിക്കും.വലിയ പള്ളി വികാരി വന്ദ്യ  സൈമണ്‍  ചെല്ലിക്കട്ടില്‍  കോര്‍ എപ്പിസ്കോപ്പ  സ്വാഗതം ആശംസിക്കും. ഇടവക മെത്രാപോലീത്ത അഭി.മാത്യൂസ്‌ മോര്‍ ഇവാനിയോസ്‌ അദ്ധ്യക്ഷത  വഹിക്കുന്ന യോഗത്തില്‍ കിഴക്കിന്റെ കാതോലിക്ക ആബൂണ്‍ മോര്‍ ബസ്സേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവ സംഗമം ഉദ്ഘാടനം ചെയ്യും.പരി.എപ്പിസ്കോപ്പല്‍ സുന്നഹദോസ്‌ സെക്രട്ടറി  അഭി ഡോ. ജോസഫ്‌ മോര്‍ ഗ്രീഗോറിയോസ്‌   മെത്രാപോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തും.
മെത്രാപ്പോലിത്തമാരായ  അഭി.എലിയാസ്  മോര്‍ അത്താനാസിയോസ്, അഭി.കുര്യാക്കോസ് മോര്‍ ക്ലീമീസ്‌, പിറവം എം എല്‍ എ  ശ്രീ എം ജെ ജേക്കബ്‌,റവ ഫാ സ്കറിയ വട്ടക്കാട്ടില്‍, ബാര്‍ ഈത്തോ മഹീറോ തമ്പു ജോര്‍ജ് തുകലന്‍ (സഭ സെക്രട്ടറി), കമാണ്ടര്‍ ജോര്‍ജ് മാത്യു തെക്കേതലക്കല്‍(സഭ ട്രസ്റ്റീ )ശ്രീ സാബു കെ ജേക്കബ്‌ (പിറവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്‌ )ട്രസ്റ്റിമാരായ  ശ്രീ മത്തായി മണപ്പാട്ട്,ശ്രീ മതി തെക്കുംമൂട്ടില്‍,സഭ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ഷെവ.അബ്രാഹം ജോസഫ്‌ പേങ്ങനമറ്റത്തില്‍ ‍,ശ്രീ ഷാജു ഇലഞ്ഞിമറ്റത്തില്‍. ശ്രീ സാബു പോള്‍ കണ്ണ ങ്ങായത്തു, ഭദ്രാസന കൌണ്‍സില്‍   അംഗം ശ്രീ സ്കറിയ തച്ചാമറ്റം,സണ്‍‌ഡേ സ്കൂള്‍ ഡയറക്ടര്‍ ശ്രീ തോമസ്‌ മണപ്പാട്ട് , യൂത്ത് അസോസിയേഷന്‍ ഭദ്രാസന സെക്രട്ടറി ശ്രീ  റെജി പി വര്‍ഗീസ്, ശ്രീ പി പി പൈലി (സണ്‍‌ഡേ സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ) ശ്രീ സാബു കോട്ടയില്‍ (യൂത്ത് അസോസിയേഷന്‍ സെക്രട്ടറി) ശ്രീ ബിജു വര്‍ഗീസ് (സെക്രട്ടറി, സത്യ വിശ്വാസ സംരക്ഷണ സമിതി) ശ്രീ മനു ബാബു (കേഫ സെക്രട്ടറി) ശ്രീമതി കുഞ്ഞുമോള്‍ ജോര്‍ജ് (മര്‍ത്ത മറിയം വനിതാസമാജം സെക്രട്ടറി)    എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിക്കും. ‌തുടര്‍ന്ന് സമ്മാന ദാനം നിര്‍വ്വഹിക്കും. കുടുംബ യൂണിറ്റു കോ ഓര്‍ഡിനേറ്റര്‍  റവ.ഫാ  വര്‍ഗീസ് പനച്ചിയില്‍ നന്ദി പറയും.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.