സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Wednesday, December 8, 2010

കുറുഞ്ഞി പള്ളിയില്‍ മെത്രാന്‍ കക്ഷി അതിക്രമം

കുറിഞ്ഞി: സെന്റ്‌ പീറ്റേഴ്‌സ് ആന്‍ഡ്‌ സെന്റ്‌ പോള്‍സ്‌ യാക്കോബായ സുറിയാനി പള്ളിയില് ‍കോടതി വിധിയെ  വെല്ലുവിളിച്ചു മെത്രാന്‍ കക്ഷി ബിഷപ്പ്  പോളികാര്‍പ്പസും ഗുണ്ടകളും അതിക്രമിച്ചു കയറി. ഇന്ന് രാവിലെ 6 മണിക്ക് പള്ളി തുറന്ന ഉടന്‍ പോളികാര്‍പ്പസും ഗുണ്ടകളും കപ്യാരെ   അടിച്ചു വീഴ്ത്തി പള്ളിക്കുള്ളില്‍ പ്രവേശിച്ചു. സംഭവം അറിഞ്ഞു പള്ളി വികാരി ഫാ വര്‍ഗീസ് പനച്ചിയിലിന്റെ നേതൃത്വത്തില്‍ ട്രസ്റ്റിമാരും വിശ്വാസികളും പള്ളിയില്‍ തടിച്ചുകൂടി. തുടര്‍ന്നുണ്ടായ സംഘര്‍ഷാവസ്ഥയ്ക്ക് 8.30 ഓടെ മെത്രാപ്പോലീത്തയെയും വിശ്വാസികളെയും പോലീസ് എത്തി പുറത്തിറക്കിയതോടെയാണ് അയവുണ്ടായത്. സംഭവം അറിഞ്ഞ് വന്‍ പോലീസ് സംഘവും സ്ഥലത്തെത്തി. പിന്നീട് 10 മണിയോടെ മൂവാറ്റുപുഴ ആര്‍ഡിഒ മുഹമ്മദ് ബഷീര്‍ എത്തി ഇരുവിഭാഗത്തെയും വിളിച്ചുചേര്‍ത്ത് ചര്‍ച്ച നടത്തി. ഇതിനിടെ യാക്കോബായ വിഭാഗത്തിലെ മെത്രാപ്പോലീത്തമാരായ അഭി. മാത്യൂസ് മാര്‍ ഈവാനിയോസ്, അഭി. ഏലിയാസ് മാര്‍ അത്തനാസിയോസ്, സെക്രട്ടറി തമ്പുജോര്‍ജ് തുകലന്‍ എന്നിവരും സ്ഥലത്തെത്തി. രാവിലെ 11 ന് RDO യുടെ മുന്‍പില്‍ ചര്‍ച്ച നടക്കാനിരിക്കെ മെത്രാന്‍ കക്ഷിക്കാര്‍ നടത്തിയ അതിക്രമം നിയമ വ്യവസ്ഥയോടുള്ള  വെല്ലുവിളിയാണന്നും  സഭ ഇത്  കൈയും കെട്ടി  നോക്കിയിരിക്കില്ലന്നും സെക്രട്ടറി തമ്പുജോര്‍ജ് തുകലന്‍ പുത്തന്‍കുരിശു  സി ഐ യെ അറിയിച്ചു. പള്ളിയില്‍ സംഘര്‍ഷം ഉണ്ടാക്കി പള്ളി പൂട്ടിക്കുകയെന്ന  ഗൂഡലക്‌ഷ്യം നിറവേറ്റുന്നതിന് വേണ്ടിയാണ്  മെത്രാന്‍ കക്ഷി  പള്ളിയില്‍ അതിക്രമിച്ചു കയറിയത്. ഇത് തിരിച്ചറിഞ്ഞു യാക്കോബായ  വിശ്വാസികള്‍ സംയമനം പാലിച്ചു. പള്ളി ഓഫീസില്‍ വച്ച് പോലിസ് അധികാരികളുമായി അഭി. മാത്യൂസ് മാര്‍ ഈവാനിയോസ് തിരുമേനി ചര്‍ച്ച നടത്തി. തുടര്‍ന്ന് പോലിസ്  പോളിക്കര്‍പ്പസിനെ പള്ളിയില്‍ നിന്നും ഇറക്കി.വന്‍ പോലിസ് സംരക്ഷണത്തിലാണ് പുറത്തേക്ക് വന്നത്.   തടിച്ചു കൂടിയ യാക്കോബായ വിശ്വാസികള്‍ ഓടിയടുത്തപ്പോള്‍ പോലിസ് തടഞ്ഞു. തുടര്‍ന്ന് സഭ നേതൃത്വം  ഇടപെട്ടു വിശ്വാസികളെ പിന്തിരിപ്പിച്ചു.  കോടതിവിധിയെ വെല്ലുവിളിച്ചു പള്ളിയില്‍ അതിക്രമിച്ചു കയറിയതിനു മെത്രാന്‍ കക്ഷി കള്‍ക്കെതിരെ പോലിസ് കേസ്‌ എടുത്തു.
പള്ളിയില്‍ പെരുന്നാള്‍ദിനത്തില്‍ അഞ്ചിന്മേല്‍ കുര്‍ബാന നടത്താന്‍ അനുവദിക്കണമെന്ന ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ ആവശ്യം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്‌ നേരെത്തെ തള്ളിയിരുന്നു.
കോടതി തല്‍സ്ഥിതി തുടരാന്‍ മാത്രം പറഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ കോടതി വിധിയനുസരിച്ച് മുന്നോട്ടുപോകുവാന്‍ ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ ഇരുവിഭാഗവും തീരുമാനിച്ച് 11.30 ഓടെ പിരിഞ്ഞു. ആലുവ അഡ്മിനിസ്‌ട്രേറ്റീവ് ഡിവൈഎസ്​പി കെ.ബി. വേണുഗോപാലിന്റെ നേതൃത്വത്തില്‍ പുത്തന്‍കുരിശ്, പിറവം, മൂവാറ്റുപുഴ സിഐമാരും പോലീസ്‌സംഘവും സംഭവസ്ഥലത്തെത്തിയിരുന്നു.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.