സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്

" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Sunday, December 26, 2010

സുവിശേഷ മഹായോഗത്തിന്‌ നാളെ തുടക്കമാകും.

കൊച്ചി: യാക്കോബായ സുറിയാനി സഭയുടെ അഖില മലങ്കര സുവിശേഷ മഹായോഗത്തിന്‌ നാളെ തുടക്കമാകും. പുത്തന്‍കുരിശ്‌ പാത്രിയര്‍ക്കാ സെന്റര്‍ മൈതാനിയിലാണ്‌ കണ്‍വന്‍ഷന്‍. ശ്രേഷ്‌ഠ കാതോലിക്ക ബാവയും മെത്രാപ്പോലീത്തമാരും പ്രമുഖ സുവിശേഷകരും പങ്കെടുക്കും. 10-2 മണിവരെ പകല്‍യോഗവും 5.30 മുതല്‍ 8.40 വരെ സന്ധ്യായോഗവുമാണ്‌.

19നു നാലിന്‌ പതാക ഉയര്‍ത്തല്‍. 26ന്‌ വൈകിട്ട്‌ 6.20ന്‌ ശ്രേഷ്‌ഠ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ കാതോലിക്ക ബാവ ഉദ്‌ഘാടനം നിര്‍വഹിക്കും. എപ്പിസ്‌കോപ്പല്‍ സുന്നഹദോസ്‌ സെക്രട്ടറി  അഭി.ഡോ. ജോസഫ്‌ മോര്‍ ഗ്രിഗോറിയോസ്‌ അധ്യക്ഷത വഹിക്കും. അഭി.ഡോ. ഫിലിപ്പോസ്‌ മാര്‍ ക്രിസോസ്‌റ്റം ക്രിസ്‌മസ്‌ സന്ദേശം നല്‍കും. ഡോ. അലക്‌സാണ്ടര്‍ ജേക്കബ്‌ പ്രസംഗിക്കും.


27ന്‌ പകല്‍ യോഗത്തില്‍ പുളിയന്‍ വന്ദ്യ  ഗബ്രിയേല്‍ റമ്പാന്‍ അധ്യക്ഷത വഹിക്കും.റവ  ഫാ. എല്‍ദോസ്‌ പാലക്കുന്നേല്‍, പി.എം. ജോസഫ്‌ പ്രസംഗിക്കും. വൈകിട്ട്‌ അഭി.ഡോ. മാത്യൂസ്‌ മോര്‍ ഇവാനിയോസ്‌, റവ ഫാ. ജേക്കബ്‌ മഞ്ഞളി എന്നിവരുടെ പ്രസംഗം.

28ന്‌ പകല്‍യോഗത്തില്‍ വന്ദ്യ  പത്രോസ്‌ റമ്പാന്‍ അധ്യക്ഷത വഹിക്കും. റവ ഫാ. വര്‍ഗീസ്‌ വാലയില്‍, എബ്രഹാം തോളേലില്‍ എന്നിവരും സന്ധ്യായോഗത്തില്‍ അഭി.മാത്യൂസ്‌ മോര്‍ അപ്രേം, ബെന്നി പുന്നത്തറ എന്നിവരും പ്രസംഗിക്കും.
29ന്‌ പകല്‍യോഗത്തില്‍ പുളിമൂട്ടില്‍ വന്ദ്യ  മീഖായേല്‍ റമ്പാന്‍ അധ്യക്ഷത വഹിക്കും. റവ ഫാ. വര്‍ഗീസ്‌ പനച്ചിയില്‍ ബ്രദ. സി.വി. ജോര്‍ജ്‌ മുടവൂര്‍ എന്നിവരും സന്ധ്യായോഗത്തില്‍ അഭി. ഐസക്‌ മോര്‍ ഒസ്‌താത്തിയോസ്‌, സഖറിയ മോര്‍ പീലക്‌സിനോസ്‌ എന്നിവരും പ്രസംഗിക്കും.

30നു പകല്‍യോഗത്തില്‍ പ്ലാവിലയില്‍ വന്ദ്യ യൂഹാനോന്‍ റമ്പാന്‍ അധ്യക്ഷത വഹിക്കും. റവ ഫാ. ജേക്കബ്‌ മോളത്ത്‌,റവ  ഫാ. ജിജു വര്‍ഗീസ്‌ കയറാടി എന്നിവര്‍ വചനസന്ദേശം നല്‍കും. സന്ധ്യായോഗത്തില്‍ അഭി.ഡോ. ഗീവര്‍ഗീസ്‌ മോര്‍ കൂറിലോസ്‌, വന്ദ്യ ഇ.സി. വര്‍ഗീസ്‌ കോറൊപ്പിസ്‌കോപ്പ എന്നിവര്‍ പ്രസംഗിക്കും.

31നു പകല്‍ യോഗത്തില്‍ മുളവരിക്കല്‍ അഭി. ബെന്യാമിന്‍ റമ്പാന്‍ അധ്യക്ഷത വഹിക്കും. റവ ഫാ. സാംസണ്‍ മേലോത്ത്‌, തങ്കച്ചന്‍ തോമസ്‌ എന്നിവര്‍ പ്രസംഗിക്കും. വൈകിട്ട്‌ സമാപനയോഗത്തില്‍ ശ്രേഷ്‌ഠ കാതോലിക്ക ബാവ അനുഗ്രഹപ്രഭാഷണം നടത്തും. റവ ഫാ. പൗലോസ്‌ പാറേക്കര പ്രസംഗിക്കും. 9.15ന്‌ ന്യൂഇയര്‍ സന്ദേശം- അഭി.ഏലിയാസ്‌ മോര്‍ അത്താനാസിയോസ്‌ മെത്രാപ്പോലീത്ത. തുടര്‍ന്ന്‌ പുതുവത്സര പാതിരാകുര്‍ബാന നടക്കും.

പുത്തന്‍കുരിശില്‍ നിന്ന്‌ കെ.എസ്‌.ആര്‍.ടി.സി. ഓടുന്ന റൂട്ടുകളില്‍ രാത്രി ഒമ്പതുമണിക്കുശേഷം കൂടുതല്‍ ബസ്‌ സര്‍വീസുകള്‍ അനുവദിച്ചിട്ടുണ്ട്‌. യോഗ ദിവസങ്ങളില്‍ പുത്തന്‍കുരിശില്‍ താമസിക്കാന്‍ ആഗ്രഹിക്കുന്നവര്‍ നേരത്തെ അറിയിക്കണം. അവര്‍ക്കു രാവിലെയും വൈകിട്ടും ഭക്ഷണം നല്‍കും. 20 മുതല്‍ 25 വരെ പാത്രിയര്‍ക്കാ സെന്റര്‍ കത്തീഡ്രലില്‍ വൈകിട്ട്‌ 7-8 വരെ യോഗാനുഗ്രഹത്തിനായി പ്രത്യേക പ്രാര്‍ഥന ഉണ്ടായിരിക്കും. യോഗദിവസങ്ങളില്‍ മോര്‍ ഏലിയാ ചാപ്പലില്‍ രാവിലെ ഏഴരയ്‌ക്ക് കുര്‍ബാന ഉണ്ടായിരിക്കുമെന്നും സുവിശേഷ സംഘം പ്രസിഡന്റ്‌ അഭി. ഏലിയാസ്‌ മോര്‍ അത്താനാസിയോസ്‌, ജനറല്‍ സെക്രട്ടറി റവ ഫാ. ജോര്‍ജ്‌ മാന്തോട്ടം, സെക്രട്ടറി ജോയ്‌ പി. ജോര്‍ജ്‌ എന്നിവര്‍ അറിയിച്ചു.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.