കൊച്ചി: പുത്തന്‍കുരിശ് സെന്റ് പീറ്റേഴ്‌സ് പള്ളിയെ മതപരമായ പൊതു ട്രസ്റ്റായി കാണേണ്ടതുണ്ടെന്നും അതിനാല്‍ ചട്ടപ്രകാരമുള്ള അന്യായം മാത്രമേ അനുവദിക്കാനാവൂ എന്നും ജസ്റ്റിസ് വി. രാംകുമാറും ജസ്റ്റിസ് പി.ക്യു. ബര്‍ക്കത്തലിയും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. പുത്തന്‍കുരിശ് സെന്റ് പീറ്റേഴ്‌സ് പള്ളിക്കുവേണ്ടി വികാരിയും കുര്യാക്കോസ് കുഴിവേലി ഉള്‍പ്പെടെ മറ്റ് രണ്ട് പേരും ചേര്‍ന്ന് ഒര്‍ത്തഡോക്‌സ് വിഭാഗത്തിന് വേണ്ടി നല്‍കിയ റിവ്യു ഹര്‍ജി തള്ളിക്കൊണ്ടാണ് ഈ ഉത്തരവ്. ഈ പള്ളി 1934-ലെ ഭരണഘടനയനുസരിച്ച് ഭരിക്കപ്പെടേണ്ടതാണെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് പള്ളിക്കോടതിയില്‍ നല്‍കിയിരുന്ന അന്യായം നിയമാനുസൃതം സമര്‍പ്പിക്കപ്പെട്ടതല്ലാത്തതിനാല്‍ എറണാകുളം പള്ളിക്കോടതി തള്ളിയിരുന്നു. പള്ളിക്കോടതിയുടെ ഈ ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവയ്ക്കുകയും ചെയ്തു. ഡിവിഷന്‍ ബെഞ്ചിന്റെ ഈ ഉത്തരവ് പുനപ്പരിശോധിക്കണമെന്ന ഹര്‍ജിയിലാണ് ഇപ്പോഴത്തെ ഉത്തരവ്.പള്ളിയില്‍ ഇടവകക്കാരല്ലാത്ത ക്രിസ്ത്യാനികള്‍ക്കും ആരാധന നടത്താമെന്ന് ഹര്‍ജിക്കാര്‍ തന്നെ സമ്മതിക്കുന്നുണ്ടെന്ന് കോടതി വിലയിരുത്തി. ചില പ്രത്യേക ചടങ്ങുകള്‍ക്ക് ഇടവകക്കാര്‍ക്ക് പ്രത്യേക അവകാശമുണ്ടെന്ന കാരണത്താല്‍ പൊതു ട്രസ്റ്റിനെ സ്വകാര്യ ട്രസ്റ്റായി കാണാനാവില്ലെന്ന് റിവ്യു ഹര്‍ജി തള്ളിക്കൊണ്ട് കോടതി വ്യക്തമാക്കി. പൊതുട്രസ്റ്റുകളുടെ കാര്യത്തില്‍ അന്യായം നല്‍കാന്‍ സിവില്‍ നടപടിക്രമത്തിലെ 92-ാം വ്യവസ്ഥയനുസരിച്ച് കോടതിയുടെ അനുമതി വേണം. ഇത്തരത്തില്‍ 92-ാം വ്യവസ്ഥയനുസരിച്ച് അന്യായം നല്‍കാന്‍ ഹര്‍ജിക്കാര്‍ മടിക്കുന്നത് എന്തിനാണ് എന്ന് വ്യക്തമാകുന്നില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. ഭരണപരവും ഭൗതികവുമായ കാര്യങ്ങള്‍ക്കു പുറമേ പള്ളിയിലെ പ്രത്യേക ചടങ്ങുകളില്‍ നിന്നുകൂടി യാക്കോബായ സഭക്കാരെ മാറ്റി നിര്‍ത്തണമെന്ന് ആവശ്യപ്പെടുന്നതെന്തിനെന്നും മനസ്സിലാകുന്നില്ല. നേരത്തേ അപ്പീല്‍ തീര്‍പ്പാക്കിയതില്‍ പാകപ്പിഴയൊന്നും കാണുന്നില്ലെന്ന് വിലയിരുത്തിയാണ് കോടതി റിവ്യു ഹര്‍ജി പ്രാരംഭ ഘട്ടത്തില്‍ത്തന്നെ തള്ളിയത്.
![]()
Wednesday, November 30, 2011
അകപ്പറമ്പ് കത്തീഡ്രലില്‍ പെരുന്നാള്‍ ഇന്ന്
നെടുമ്പാശ്ശേരി: അകപ്പറമ്പ് മോര്‍ ശാബോര്‍ അഫ്രോത്ത് യാക്കോബായ കത്തീഡ്രലില്‍ പെരുന്നാള്‍ ബുധനാഴ്ച ആരംഭിക്കും. 7.45ന് ടൈറ്റസ് വര്‍ഗീസ് തേയ്ക്കാനത്ത് കോര്‍ എപ്പിസ്‌കോപ്പ കൊടിയേറ്റും. 8.30ന് വിശുദ്ധ കുര്‍ബാന, തുടര്‍ന്ന് കുട്ടികളെ എഴുത്തിനിരുത്തല്‍, വൈകീട്ട് 6.30ന് സന്ധ്യാപ്രാര്‍ഥന, 7ന് സണ്‍ഡേ സ്‌കൂളിന്റെയും മറ്റ് ഭക്തസംഘടനകളുടെയും വാര്‍ഷികവും വിവിധ സ്‌കോളര്‍ഷിപ്പ് വിതരണവും ഉണ്ടാകും. അകപ്പറമ്പ് കത്തോലിക്ക പള്ളി വികാരി ഫാ. തോമസ് പൈനാടത്ത് ഉദ്ഘാടനം ചെയ്യും. ഡിസംബര്‍ ഒന്നിന് രാവിലെ എട്ടിന് വിശുദ്ധ കുര്‍ബാന, വൈകീട്ട് ഏഴിന് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ സന്ധ്യാപ്രാര്‍ഥന, രാത്രി 9.15ന് സുത്താറ പ്രാര്‍ഥന, തുടര്‍ന്ന് പ്രദക്ഷിണം, 11ന് കരിമരുന്ന് പ്രയോഗം. ഡിസംബര്‍ രണ്ടിന് രാവിലെ 6.45നും 7.45നും 9നും വിശുദ്ധ കുര്‍ബാന, തുടര്‍ന്ന് പ്രദക്ഷിണം, നേര്‍ച്ചസദ്യ, വൈകീട്ട് 7ന് ക്രിസ്മസ് കരോള്‍ഗാന മത്സരം. ഡിസംബര്‍ മൂന്നിന് രാവിലെ 8ന് വിശുദ്ധ കുര്‍ബാന എന്നിവ ഉണ്ടാകും.റാക്കാട് സെന്റ് മേരീസ് കത്തീഡ്രല്‍ നേര്‍ച്ച പള്ളിയില്‍ പെരുന്നാള്‍
മൂവാറ്റുപുഴ: റാക്കാട് സെന്റ് മേരീസ് യാക്കോബായ കത്തീഡ്രല്‍ നേര്‍ച്ച പള്ളിയില്‍ ശിലാസ്ഥാപന പെരുന്നാള്‍ തുടങ്ങി. വികാരി ഫാ. തമ്പി മാറാടി കൊടിയേറ്റി. ഡിസംബര്‍ ഒന്ന്, രണ്ട്, മൂന്ന് തീയതികളിലാണ് പെരുന്നാള്‍ ആഘോഷങ്ങള്‍. ഒന്നിന് രാവിലെ 8ന് മാര്‍ ഇവാനിയോസ് ചാപ്പലില്‍ വിശുദ്ധ കുര്‍ബാന. വൈകീട്ട് 6.30ന് പ്രാര്‍ഥന, 7.45നും 9.30നും പ്രദക്ഷിണം.ഡിസംബര്‍ 2ന് രാവിലെ 8.30ന് കുര്‍ബാന, വൈകീട്ട് 6.30ന് മാത്യൂസ് മാര്‍ അപ്രേം മെത്രാപ്പോലീത്തയുടെ കാര്‍മികത്വത്തില്‍ പ്രാര്‍ഥന, തിരുശേഷിപ്പ് വണങ്ങല്‍, 7.30നും 9.30നും പ്രദക്ഷിണം, രാത്രി 10.15ന് കരിമരുന്ന് പ്രയോഗം.3ന് രാവിലെ 7ന് കുര്‍ബാന, 8.30ന് ശ്രേഷ്ഠ കാതോലിക്കാ തോമസ് പ്രഥമന്‍ ബാവയുടെ കാര്‍മികത്വത്തില്‍ കുര്‍ബാന, പ്രസംഗം. 10.30ന് തിരുശേഷിപ്പ് വണങ്ങല്‍, 12.30ന് പ്രദക്ഷിണം, 12.45ന് ആശിര്‍വാദം, 1ന് നേര്‍ച്ചസദ്യ, 2ന് ഉല്പന്നലേലം, 2.30ന് കൊടിയിറക്ക് എന്നിവ ഉണ്ടാകും.
Tuesday, November 29, 2011
പൗരോഹിത്യ സുവര്‍ണ്ണജൂബിലി ആഘോഷിച്ചു
കോട്ടയം: സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ അമേരിക്കയിലെ മലങ്കര ആര്‍ച്ച് ഡയോസിസ് ഭദ്രാസന സെക്രട്ടറിയും, മേരീലാന്റ് ബാള്‍ട്ടിമോര്‍ സെന്റ് തോമസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയ സ്‌ഥാപക വികാരിയുമായ ഫാ. ഏബ്രഹാം കടവില്‍ കോര്‍എപ്പിസ്‌കോപ്പയുടെ പൗരോഹിത്യ സുവര്‍ണ്ണജൂബിലി
മാതൃ ഇടവകയായ തൃക്കോതമംഗലം സെന്റ് മേരീസ് യാക്കോബായ സുറിയാനി
പള്ളിയില്‍ (കോട്ടയം) ആഘോഷിച്ചു. ചടങ്ങില്‍ കോട്ടയം ഭദ്രാസന മെത്രാപ്പോലീത്ത തോമസ് മോര്‍ തിമോത്തിയോസ് അദ്ധ്യക്ഷതവഹിച്ചു. മോര്‍ തിമോത്തിയോസ് മുഖ്യകാര്‍മികത്വം വഹിച്ച കുര്‍ബാനയ്‌ക്കുശേഷം ചേര്‍ന്ന യോഗത്തില്‍ സഭാ തലവനായ പാത്രിയര്‍ക്കീസ് ബാവായുടെ ആശംസാ കല്‍പ്പന ഫാ. ബോബി മാത്യു മൂലയില്‍ വായിച്ചു. ഫാ. എ.ടി ഏബ്രഹാം ഫാ.ഫിലിപ്പോസ് കോട്ടപ്പുറം കോര്‍എപ്പിസ്‌കോപ്പ, ഫാ. കുര്യാക്കോസ് കറുകയില്‍ കോര്‍എപ്പിസ്‌കോപ്പ, ഫാ. ജോര്‍ജ് ജേക്കബ്, പി.എസ്. കുര്യാക്കോസ്, അമേരിക്കന്‍ ഭദ്രാസനത്തെ പ്രതിനിധീകരിച്ച് ഡോ. ജോര്‍ജ് കട്ടക്കുഴി, ബാബു ജേക്കബ് നടയില്‍, യു.ടി. വര്‍ഗീസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഇടവകയുടെ സ്‌നേഹോപഹാരം കെ.എന്‍. മര്‍ക്കോസ് കോതകേരി കോര്‍എപ്പിസ്‌കോപ്പയ്‌ക്ക് സമ്മാനിച്ചു. തോമസ് ഉലഹന്നാന്‍ സ്വാഗതം ആശംസിച്ചു. ബിജു ചെറിയാന്‍ (പബ്ലിസിറ്റി കോര്‍ഡിനേറ്റര്‍) അറിയിച്ചതാണിത്.
മാമ്മലശ്ശേരി പള്ളി യാക്കോബായ സഭ രാമമംഗലം പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചു
പിറവം: മാമ്മലശ്ശേരി മാര്‍ മിഖായേല്‍ പള്ളിയില്‍ സഭാതര്‍ക്കവുമായി ബന്ധപ്പെട്ട് പ്രക്ഷോഭം നടത്തുന്ന യാക്കോബായ വിഭാഗം രാമമംഗലത്ത് പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. വികാരി ഫാ. വര്‍ഗീസ് പുല്ല്യാട്ടേലിന്റെ നേതൃത്വത്തിലെത്തിയ വിശ്വാസികള്‍ സ്റ്റേഷനിലും മുന്നിലെ റോഡിലുമായി തടിച്ചുകൂടിയതിനെത്തുടര്‍ന്ന് സംഘര്‍ഷാവസ്ഥയുണ്ടായി. മാമ്മലശ്ശേരി പള്ളിയില്‍ കഴിഞ്ഞ ദിവസമുണ്ടായ കല്ലേറുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത യാക്കോബായ വിശ്വാസിയെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ടെത്തിയതായിരുന്നു വിശ്വാസികള്‍. വിവരമറിഞ്ഞ് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയും മെത്രാപ്പോലീത്തമാരായ മാത്യൂസ് മാര്‍ ഈവാനിയോസ്, ഏലിയാസ് മാര്‍ അത്തനാസിയോസ്, ഐസക് മാര്‍ ഒസ്താത്തിയോസ്, ജോസഫ് മാര്‍ ഗ്രിഗോറിയോസ്, കുര്യാക്കോസ് മാര്‍ തെയോഫിലോസ് എന്നിവരും സ്ഥലത്തെത്തി. സ്റ്റേഷനില്‍ കയറി ഇരിപ്പുറപ്പിച്ച ശ്രേഷ്ഠ ബാവയ്ക്കും മെത്രാപ്പോലീത്തമാര്‍ക്കും അഭിവാദ്യമര്‍പ്പിച്ച് വിശ്വാസികള്‍ തടിച്ചുകൂടി.
മൂവാറ്റുപുഴ ഡിവൈഎസ്പി കെ.വി. വിജയന്‍, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ ബിജു കെ. സ്റ്റീഫന്‍, ഇമ്മാനുവല്‍ പോള്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ്‌സംഘവും ആര്‍ഡിഒ ആര്‍. മണിയമ്മയും സ്ഥലത്തെത്തിയിരുന്നു. സഭാനേതൃത്വം രാത്രി വൈകി സര്‍ക്കാര്‍ പ്രതിനിധികളുമായി ബന്ധപ്പെട്ടതിനെത്തുടര്‍ന്നാണ് സമരക്കാര്‍ പിരിഞ്ഞത്.
പോലീസ് അറസ്റ്റ് ചെയ്ത മാമ്മലശ്ശേരി തുണ്ണാമലയില്‍ ജോയിയെ (52) കോടതി റിമാന്‍ഡ് ചെയ്തിരുന്നു.
പോലീസ് സ്റ്റേഷനില്‍നിന്ന് പിരിഞ്ഞ വിശ്വാസികള്‍ ആസ്പത്രിക്കവലയിലെ കളരിക്കല്‍ കുരിശുപള്ളിയില്‍ ഒത്തുകൂടി. സഭാധ്യക്ഷന്മാര്‍ പ്രസംഗിച്ചു. ജോസഫ് വാഴയ്ക്കന്‍ എംഎല്‍എയും സ്ഥലത്തെത്തിയിരുന്നു.
അന്തരിച്ച വികാരി ഫാ. മാത്യൂസ് കരിവാളത്തിന്റെ അമ്മ അന്നമ്മയുടെ ശവസംസ്‌കാരവുമായി ബന്ധപ്പെട്ട് വന്‍ പോലീസ് സംഘവും ആര്‍ഡിഒയും നേരത്തെതന്നെ പള്ളിയിലെത്തിയിരുന്നു. പുറമേനിന്നുള്ള വൈദികനെ ചടങ്ങുകളില്‍ പങ്കെടുപ്പിക്കാനിടയുണ്ടെന്ന നിഗമനത്തെത്തുടര്‍ന്ന് യാക്കോബായപക്ഷം സംഘടിച്ചതറിഞ്ഞാണ് പോലീസ് സംഘം സ്ഥലത്തെത്തിയത്. ഉച്ചയോടെ ശവസംസ്‌കാരച്ചടങ്ങുകള്‍ സമാധാനപരമായി നടന്നു. അതിനുശേഷമാണ് യാക്കോബായ വിശ്വാസിയുടെ അറസ്റ്റ് സംബന്ധിച്ച വാര്‍ത്ത പരന്നത്. വൈകിട്ട് നാലുമണിയോടെ രാമമംഗലത്ത് സ്റ്റേഷനുമുന്നില്‍ ആരംഭിച്ച സമരം മെത്രാപ്പോലീത്തമാരായ മാത്യൂസ് മാര്‍ അപ്രേം, ഏലിയാസ് മാര്‍ അത്തനാസിയോസ് എന്നിവര്‍ ഇടപെട്ട് അവസാനിപ്പിച്ചതായിരുന്നു. വിശ്വാസികള്‍ പിരിഞ്ഞുപോകുന്നതിനിടെയാണ് വിവരമറിഞ്ഞ് ശ്രേഷ്ഠ കാതോലിക്ക സ്ഥലത്തെത്തിയത്.
Monday, November 28, 2011
മാമാലശ്ശേരി- ശ്രേഷ്ഠ ബാവയും അഭി തിരുമേനിമാരും പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചു.
| ബഹുമാനപ്പെട്ട ജോസഫ് വാഴയ്ക്കന്‍ എം എല്‍ എ എത്തി സര്‍ക്കാരിന് വേണ്ടി ബാവയുമായി ചര്‍ച്ച നടത്തുന്നു. |
![]() |
| അറസ്റ്റു ചെയ്യപ്പെട്ട ജോയിയുടെ ഭാര്യയുടെ കരച്ചില്‍ കണ്ടു നിന്നവരില്‍ നൊമ്പര മുണര്‍ത്തി |
മാമലശ്ശേരി: മാമലശ്ശേരിയില്‍ കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് യാക്കോബായ സഭയിലെ ജോയി ടി പി തുണ്ണാമലയില്‍ നെ കള്ള കേസില്‍ പോലീസ് അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ചു ശ്രേഷ്ഠ കാതോലിയ്ക്കാ ആബൂണ്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ നേതൃത്വത്തില്‍ യാക്കോബായ സഭാ വിശ്വാസികള്‍ രാമമംഗലം പോലിസ് സ്റ്റേഷന്‍ ഉപരോധിച്ചു.ഇന്ന് വൈകിട്ട് വീട്ടില്‍ നിന്നും രാമമംഗലം പോലീസ് ജോയിയെ അറസ്റ്റു ചെയ്യുകയും സ്റെഷനില്‍ ഹാജരാക്കാതെ കോടതിയില്‍ കൊണ്ട് പോയി റിമാന്‍ഡ് ചെയ്യുകയും ചെയ്തു.സഭ തര്‍ക്കം രൂക്ഷമായ മാമാലശ്ശേരി മാര്‍ മിഖായേല്‍ യാക്കോബായ സുറിയാനി പള്ളിയില്‍ കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നായിരുന്നു പോലീസ് നടപടി.സംഘര്‍ഷത്തില്‍ ഇരു വിഭാഗത്തെ വിശ്വാസികള്‍ക്കും പരുക്ക് പറ്റിയിരുന്നു.യാതൊരു വിധ പ്രശ്നങ്ങളിലും ഉള്‍പ്പെട്ടിട്ടില്ലാത്ത ജോയിയെ പോലീസ് കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചത് വിശ്വാസികളില്‍ കടുത്ത പ്രതിഷേധം ഉണ്ടാക്കി.സംഭാവമാറിഞ്ഞു രാമമംഗലം പോലീസ് സ്റ്റേഷനിലെയ്ക്ക് വിശ്വാസികള്‍ കൂട്ടമായെത്തി. തുടര്‍ന്ന് അഭി.ഏലിയാസ് മോര്‍ അത്താനാസിയോസ് മെത്രാപ്പോലിത്ത, അഭി.മാത്യൂസ് മോര്‍ അപ്രേം മെത്രാപ്പോലിത്ത എന്നിവര്‍ സ്റ്റേഷനില്‍ എത്തി ഉപരോധ സമരത്തിനു തുടക്കമിട്ടു. വൈകിട്ട് 5 .30 നു ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ പോലീസ് സ്റ്റേഷനില്‍ വരുകയും ഉപരോധ സമരം കൂടിതല്‍ ശക്തിപ്പെടുത്തുകയും ചെയ്തു.സുന്നഹദോസ് സെക്രട്ടറി അഭി. ജോസഫ് മോര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലിത്ത,അഭി കുര്യാക്കോസ് മോര്‍ തെയോഫിലാസ് മെത്രാപ്പോലിത്ത, അഭി.ഐസക് മോര്‍ ഒസ്ത്താതിയോസ് മെത്രാപ്പോലിത്ത,അഭി മാത്യൂസ് മോര്‍ ഈവാനിയോസ് മെത്രാപ്പോലിത്ത എന്നിവരും സ്ഥലത്തെത്തി.സ്ത്രീകളുംകുട്ടികളുമടക്കം നൂറു കണക്കിന് വിശ്വാസികള്‍ പോലീസ് സ്റ്റേഷനില്‍ കുത്തിയിരുന്നു പോലീസ് നടപടിക്കെതിരെ മുദ്രാവാക്യം വിളിച്ചു.യാക്കോബായ വിശ്വാസികളെ ആക്രമിച്ച മെത്രാന്‍ കക്ഷിക്കാര്‍ക്കെതിരെ നടപടിയെടുക്കാതെ യാക്കോബായ വിശ്വാസികള്‍ക്കെതിരെ മാത്രം കേസ് എടുത്തു പീഡിപ്പിക്കുന്ന പോലീസ് നടപടി അവസാനിപ്പിചില്ലങ്കില്‍ കടുത്ത സമര പരിപാടികളിലേയ്ക്കു സഭ കടക്കുമെന്ന് ശ്രേഷ്ഠ ബാവ പറഞ്ഞു.പുത്തന്കുരിശു സി ഐ ക്കെതിരെയും രാമമംഗലം എസ് ഐ ക്കെതിരെയും നടപടിയെടുക്കാമെന്ന് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ലഭിച്ച "ചില" ഉറപ്പുകളുടെ അടിസ്ഥാനത്തില്‍ സമരം അവസാനിപ്പിക്കുകയും സ്റ്റേഷനു സമീപം പ്രത്യേകം തയാറാക്കിയ പന്തലില്‍ ബാവയും അഭി തിരുമേനിമാരും സന്ധ്യ നമസ്കാരം നടത്തി. തുടര്‍ന്ന് സെന്റ് ജേക്കബ്സ് ക്നാനായ ചാപ്പലിലേയ്ക്ക് റാലിയായി പോവുകയും പ്രതിഷേധ യോഗം ചേരുകയും ചെയ്തു.ശ്രേഷ്ഠ കാതോലിയ്ക്കാ ബാവയും , അഭി. ജോസഫ് മോര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലിത്ത ,അഭി കുര്യാക്കോസ് മോര്‍ തെയോഫിലാസ് മെത്രാപ്പോലിത്ത എന്നിവര്‍ വിശ്വാസികളെ അഭിസംഭോധന ചെയ്തു സംസാരിച്ചു.ഇതേ സമയം അറസ്റ്റു ചെയ്യപെട്ട ജോയി ടി പി തുണ്ണാമലയിലിനെ "ദേഹാസ്വസ്ത്യത്തെ" തുടര്‍ന്ന് മുവാറ്റുപുഴ താലൂക് ഹോസ്പ്പിറ്റലില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.ഈ വിവരം കരഘോഷത്തോടെയാണ് വിശ്വാസികള്‍ സ്വീകരിച്ചത്.ഈ സമയം ജോസഫ് വാഴയ്ക്കന്‍ എം എല്‍ എ എത്തി സര്‍ക്കാരിന് വേണ്ടി ബാവയുമായി ചര്‍ച്ച നടത്തി.സര്‍ക്കാരിന്റെ ഉറപ്പിനെത്തുടര്‍ന്ന് സമര പരിപാടികള്‍ അവസാനിപ്പിക്കുകയാണന്നു ശ്രേഷ്ഠ ബാവ പറഞ്ഞു.മുവാറ്റുപുഴ ഡി വൈ എസ് പി കെ വി വിജയന്‍ , സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ ബിജു കെ സ്റ്റീഫന്‍,ഇമ്മാനുവേല്‍ പോല്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഘവും ആര്‍ ഡി ഓ ആര്‍ മണിയമ്മയും സ്ഥലത്തെത്തിയിരുന്നു.
സഭാ തര്‍ക്കം: ഭൂരിപക്ഷ തീരുമാനത്തെ ആശ്രയിക്കണം
കോതമംഗലം: ദൈവനിഷ്ഠയില്‍ ജീവിക്കുകയും കഷ്ടത അനുഭവിക്കുന്ന സമൂഹത്തെ സഹായിക്കുകയും ചെയ്യുന്നവരാണ് ദൈവത്തെ ഹൃദയത്തില്‍ പ്രതിഷ്ഠിക്കുകയെന്ന് പരിശുദ്ധ സുന്നഹദോസ് സെക്രട്ടറി അഭി.ഡോ. ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത പറഞ്ഞു.
സുറിയാനി സഭയുടെ ശുദ്ധീകരണ മാസാചരണത്തിന്റെ ഭാഗമായി നമ്പൂരികൂപ്പ് സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍ കുര്‍ബാന മദ്ധ്യേ ആത്മീയ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഭൂരിപക്ഷ തീരുമാനങ്ങള്‍ക്കാണ് മുന്‍തൂക്കം കല്‍പ്പിക്കേണ്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സഭകളില്‍ നടക്കുന്ന തര്‍ക്കങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ ഭൂരിപക്ഷ തീരുമാനത്തെ ആശ്രയിക്കുന്നതാണ് നല്ലതെന്നും മെത്രാപ്പോലീത്ത പറഞ്ഞു.
വികാരി ഫാ. എല്‍ദോസ് പാറയ്ക്കല്‍ പുത്തന്‍പുര, ഫാ. എം.എസ്.പൗലോസ്, ജിജോ വര്‍ഗീസ്, ബിജോ വര്‍ഗീസ്, രാജു തോമസ്, എം.എസ്.സ്‌കറിയ എന്നിവര്‍ പങ്കെടുത്തു.
Dr. Mor Coorilos at the CWME Thanks Giving Service At Trinity Theological Seminary, Accra, Ghana
ACCRA, GHANA:The Commission on World Mission and Evangelism of the World Council of Churches celebrated the 50th anniversary of the historic integration of the International Missionary Council with the WCC in New Delhi, 1961 with a public seminar and a thanks giving service at the Trinity Theological Seminary, Ghana. Rev. Dr. Mercy Amba Oduyoye, former Deputy General Secretary of WCC delivered the sermon and Dr. Mor Coorilos Geevarghese Metropolitan, Moderator of CWME presided over the service. Rev. Dr. J.O.Y. Mante, the President of the Seminary welcomed the gathering and Dr. Jooseop Kuem, the Director of WCC team on Mission and Evangelism proposed Vote of Thanks.
കരിങ്ങാച്ചിറ സെന്റ് ജോര്‍ജ് കത്തീഡ്രലില്‍ വൃശ്ചികം 20 പെരുന്നാള്‍
കരിങ്ങാച്ചിറ: സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ വൃശ്ചികം 20 പെരുന്നാളും പ്രസിദ്ധമായ തമുക്കു നേര്‍ച്ചയും ഡിസംബര്‍ ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ നടക്കും.
ഒന്നിന് രാവിലെ 7.30 ന് കൊച്ചി ഭദ്രാസന മെത്രാപ്പോലീത്ത ജോസഫ് മോര്‍ ഗ്രിഗോറിയോസിന്റെ കാര്‍മികത്വത്തില്‍ കുര്‍ബാന, 8.30 ന് പെരുന്നാള്‍ കൊടിയേറ്റ്, വൈകീട്ട്ഏഴിന് യൂത്ത് അസോസിയേഷന്‍ വാര്‍ഷികസമ്മേളനം, 7.30 ന് ഫാ. നെല്‍സണ്‍ ജോബിന്റെ വചനപ്രഘോഷണം, തുടര്‍ന്ന് കലാപരിപാടികള്‍.
രണ്ടിന് രാവിലെ 8.30 ന് കുര്യാക്കോസ്, മോര്‍ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തില്‍ മൂന്നിന്മേല്‍ കുര്‍ബാന, വൈകീട്ട് നാലിന് മേമ്പൂട്ടില്‍ നിന്ന് പള്ളി ഉപകരണങ്ങള്‍ ആഘോഷമായി കത്തീഡ്രലിലേക്ക് കൊണ്ടുപോകും. ആറിന് തിരുവാങ്കുളം കുരിശുപള്ളിയിലേക്ക് പ്രദക്ഷിണം.
പ്രധാന പെരുന്നാള്‍ ദിവസമായ മൂന്നിന് രാവിലെ ഏഴിന് കുര്‍ബാന, ഒമ്പതിന് ഡോ. കുര്യാക്കോസ് മോര്‍ തെയോഫിലോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തില്‍ മൂന്നിന്മേല്‍ കുര്‍ബാന, 12 ന് വഴിപാട് സാധനലേലം, വൈകീട്ട് ആറിന് ചിത്രപ്പുഴ കുരിശുപള്ളിയിലേക്ക് പ്രദക്ഷിണം, തുടര്‍ന്ന് ആശിര്‍വാദം.
Sunday, November 27, 2011
മാമാലശ്ശേരി -മെത്രാന്‍ കക്ഷി ആക്രമണത്തില്‍ പ്രതിഷേധിച്ചു.
![]() |
| മുവാറ്റുപുഴ തഹസില്‍ദാര്‍ വിശ്വാസികളുമായി ചര്‍ച്ച നടത്തുന്നു |
മാമാലശ്ശേരി: മാര്‍ മീഖായേല്‍ യാക്കോബായ സുറിയാനി പള്ളിയിലെ വിശ്വാസികളെ മെത്രാന്‍കക്ഷികള്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ചു യാക്കോബായ വിശ്വാസികള്‍ ഇന്ന് പള്ളിയുടെ മുന്‍പില്‍ പ്രതിഷേധ യോഗം നടത്തി. സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിന് വിശ്വാസികള്‍ യോഗത്തില്‍ പങ്കെടുത്തു.മാമാലശ്ശേരി പള്ളിയുടെ നീര്‍കുഴി ചാപ്പലില്‍ മാരകായുധങ്ങളുമായി വന്ന മെത്രാന്‍ കക്ഷി ഗുണ്ടകളെ വാഹനം ഉള്‍പ്പടെ പിടിച്ചു കൊടുത്തിട്ടും ഒരു പെറ്റീ കേസ് പോലും എടുക്കുവാന്‍ തയാറാവാതിരുന്ന പോലിസ്, ഗുണ്ടകള്‍ക്ക് ഒത്താശ ചെയ്തു കൊടുക്കുന്ന ദയനീയ കാഴ്ചയാണ് മാമാലശ്ശേരിയില്‍ കാണുന്നത് എന്ന് വികാരി ഫാ വര്‍ഗീസ് പുല്യട്ടെല്‍ പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച യാക്കോബായ വിശ്വസികളെ അറസ്റ്റു ചെയ്തു പുറത്തു നിന്നുള്ള മെത്രാന്‍ കക്ഷി വൈദീകന് കുര്‍ബ്ബാന ചൊല്ലുവാന്‍ അവസരം ഉണ്ടാക്കി കൊടുത്തു.പോലീസ് നീതി പൂര്‍വ്വമായ നടപടിയെടുക്കുവാന്‍ തയാറായില്ലങ്കില്‍ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്നും ,പള്ളിയില്‍ ആരാധനാ സ്വാതന്ദ്ര്യം നല്‍കിയില്ലങ്കില്‍ വരുന്ന ഉപതെരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കേണ്ടി വരുമെന്നും ഫാ വര്‍ഗീസ് പുല്യട്ടെല്‍ പറഞ്ഞു.ബിജു വര്‍ഗീസ്,തമ്പി പുതുവാക്കുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു.
രാവിലെ പള്ളിയില്‍ വന്ന മുവാറ്റുപുഴ തഹസില്‍ദാര്‍ വിശ്വാസികളുമായി ചര്‍ച്ച നടത്തിയിരുന്നു.പള്ളിയിലും പരിസരത്തും ശക്തമായ പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. ഇന്നലെ സംഘര്‍ഷത്തില്‍ പരുക്കേറ്റ യാക്കോബായ സഭാ വിശ്വാസികളായ പട്ടരുമഠടത്തില്‍ അലക്സ് ,ചെമ്മനയില്‍ അജിത് എന്നിവരെ കോതമംഗലം മാര്‍ ബസേലിയോസ് ഹോസ്പ്പിറ്റലിലേയ്ക്കു മാറ്റി. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുത്തില്ലങ്കില്‍ പോലിസ് സ്റ്റേഷന്‍ ഉപരോധം ഉള്‍പ്പടെയുള്ള സമരപരിപാടികളുമായി സഭ രംഗത്ത് വരുമെന്ന് സഭാ സെക്രട്ടറി തമ്പ് ജോര്‍ജ് തുകലന്‍ പറഞ്ഞു.
REV.FR.MATHEWS THOMAS EDATHARA elevated to Corepiscopos in USA
Georgia: Rev.Fr.Mathews Thomas Edathara,
the Clergy Secretary,Council member of the Malankara Archdiocese in USA
and the founding Vicar of St.Mary's Syrian Orthodox Church in Augusta,
Georgia in USA was elevated to the rank of Corepiscopos by the Special
Kalpana from His Holiness Patriarch at a solemn occasion held at his
home parish on Saturday October 22nd 2011. H.E.Mor Titus
Yeldho Metropolitan , the Archbishop and Patriarchal Vicar of Malankara
Archdiocese was the Chief Celebrant to the solemn Ceremony. His
Eminence was assisted by V.Rev.Kuriakose Moolayil Corepiscopos,
V.Rev.Joseph.C.Joseph Corepiscopos, V.Rev.Geevarghese Thomas Chattathil
Corepiscopos,Rev.Fr.Mathews Kavumkal, Rev.Fr.Bijo Mathews, Dn.Martin
Babu, Dn.Mathew Chacko,
Dn.Subin Shaji, Dn.Shawn Shaji, and Dn. Abraham Wilson. Malankara
Archdiocesan Council members , faithfuls and friends from various
regions also attended.The parish choir lead by Mr.Jacob Abraham(Benny)
and Ms.Amitta Joshua sang melodious liturgical songs during the Holy
Service.
മാമലശേരിയില്‍ വീണ്ടും മെത്രാന്‍ കക്ഷി അതിക്രമം
പിറവം: സഭാതര്‍ക്കം നിലനില്‍ക്കുന്ന മാമലശേരി മാര്‍ മിഖായേല്‍ പള്ളിയില്‍ മെത്രാന്‍ കക്ഷി ആക്രമണത്തില്‍ യാക്കോബായ വിശ്വാസികള്‍ക്ക് പരുക്ക് പറ്റി.ശനിയാഴ്‌ച രാത്രി മാമലശേരി പള്ളിയിലെ സന്ധ്യാപ്രാര്‍ഥന കഴിഞ്ഞ് എട്ടു മണിയോടെ പള്ളിയുടെ താഴെ കുരിശടിയില്‍ എത്തിയ യാക്കോബായ വിഭാഗത്തെ പ്രാര്‍ഥന കഴിഞ്ഞെത്തിയ വിശ്വാസികളാണ് ആക്രമിക്കപ്പെട്ടത്. . സംഘര്‍ഷത്തില്‍ പരുക്കേറ്റ യാക്കോബായ സഭ വിശ്വാസികളായ പട്ടരുമഠത്തില്‍ അലക്‌സ്(25), ചെമ്മാനയില്‍ അജിത്(22), തമ്പിലുകണ്ടത്തില്‍ എല്‍ദോ(23), മോനക്കുന്നേല്‍ എല്‍ദോ(23), വിജു നാഗത്തില്‍(24) എന്നിവരെ പിറവം ഗവ. ആശുപത്രിയിലും പ്രവേശിപ്പിച്ചു.സംഭവത്തില്‍ യാക്കോബായ യൂത്ത് അസോസിയേഷന്‍ കേന്ദ്ര കമ്മിറ്റി പ്രതിഷേധിച്ചു. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നു കേന്ദ്ര കമ്മിറ്റി സെക്രട്ടറി ബിജു സ്കറിയ ഭദ്രാസന സെക്രട്ടറി സിനോള്‍ വി സാജു എന്നിവര്‍ ആവശ്യപ്പെട്ടു.
വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം വേണം - യാക്കോബായ സഭ
പുത്തന്‍കുരിശ്: അന്ത്യോഖ്യാ സിംഹാസനത്തിന് രേഖാമൂലം എഴുതിനല്‍കിയിട്ടുള്ള പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക് തങ്ങളുടെ വിശ്വാസത്തിനനുസരിച്ച് ആരാധന അര്‍പ്പിക്കുവാന്‍ സാഹചര്യം ഉണ്ടാകണമെന്ന് യാക്കോബായ സഭാ സെക്രട്ടറി തമ്പു ജോര്‍ജ് തുകലന്‍, സഭാ ട്രസ്റ്റി ജോര്‍ജ് മാത്യു തെക്കേതലയ്ക്കല്‍ എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
പുതുപ്പള്ളി പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികളുടെ പൂര്‍വികരെ അടക്കം ചെയ്ത സെമിത്തേരിയില്‍ പോലും യാക്കോബായ സഭയുടെ വിശ്വാസത്തിനനുസരിച്ച് പ്രാര്‍ഥനകള്‍ അര്‍പ്പിക്കുവാനുള്ള അവസരം നിഷേധിക്കപ്പെട്ടിരിക്കുന്നു. പുതുപ്പള്ളി പള്ളിയില്‍ യാക്കോബായ സഭയ്ക്ക് വി. കുര്‍ബാന അര്‍പ്പിക്കുവാന്‍ സാഹചര്യം ഉണ്ടാകണം. ആലുവ തൃക്കുന്നത്ത് സെമിനാരിയുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും രേഖകള്‍ യാക്കോബായ സഭാ അധികാരികള്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. തര്‍ക്കമുള്ള ദേവാലയങ്ങളല്‍ റഫറണ്ടം നടത്തി ജനഹിതം മാനിക്കാന്‍ ഓര്‍ത്തഡോക്‌സ് സഭ തയ്യാറാകണമെന്നും അവര്‍ ആവശ്യപ്പെട്ടു.
അഖില മലങ്കര വനിതാ സമ്മേളനം
കിഴക്കമ്പലം: യാക്കോബായ സുറിയാനി സഭയുടെ അഖില മലങ്കര മര്‍ത്ത മറിയം വനിതാ സമാജത്തിന്റെ ഏകദിന സമ്മേളനം മലയിടം തുരുത്ത് സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍ നടന്നു. ശ്രേഷ്ഠ കാതോലിക്ക മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ ഉദ്ഘാടനം ചെയ്തു. പ്രാര്‍ത്ഥനയില്‍ ശരണപ്പെട്ട് വനിതകള്‍ ശക്തരാകണമെന്നും, സഭയ്ക്കും സമൂഹത്തിനും മാതൃകയാകുന്ന വ്യക്തിത്വം വനിതകളില്‍ ഉരുത്തിരിയണമെന്നും ശ്രേഷ്ഠ ബാവ പറഞ്ഞു.
സമ്മേളനത്തില്‍ വനിതാ സമാജം പ്രസിഡന്റ് കുര്യാക്കോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത അധ്യക്ഷനായി. ഡോ. എബ്രഹാം മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത അനുഗ്രഹപ്രഭാഷണം നടത്തി. പീറ്റര്‍ വേലംപറമ്പില്‍ കോറെപ്പിസ്‌കോപ്പ, വികാരി ഫാ. യല്‍ദോസ് കര്‍ത്തേടത്ത്, ട്രസ്റ്റിമാരായ കെ.എം. ജോയി, എം.പി. ജോസഫ്, പി.കെ. ജോര്‍ജ്, സിജു കുര്യന്‍, കെ.കെ. മേരിക്കുട്ടി, ലീല ചാക്കപ്പന്‍, അമ്മിണി മാത്യു, മേരി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. താമരച്ചാല്‍ തിരുഹൃദയ പള്ളി വികാരി ഫാ. ചെറിയാന്‍ നേരെവീട്ടില്‍ ക്ലാസെടുത്തു.
മലങ്കരയിലെ വിവിധ ഭദ്രാസനങ്ങളില്‍നിന്നായി രണ്ടായിരത്തോളം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.
വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുന്നു
കോലഞ്ചേരി: പുത്തന്‍കുരിശ് സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് പള്ളിയില്‍ യാക്കോബായ വിഭാഗത്തിന് അനുകൂല വിധി ഉണ്ടായിട്ടും ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അവസരം നല്‍കുകയും സഹകരിക്കുകയുംചെയ്തിട്ടും വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുന്നതരത്തില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം പ്രസ്താവനകള്‍ നടത്തുന്നത് ശരിയല്ലെന്ന് വികാരി ഫാ. വര്‍ഗീസ് കളപ്പുരക്കലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ചൂണ്ടിക്കാട്ടി.ഫാ. ജിബു കൊച്ചുപുത്തന്‍പുരയില്‍, ടി.കെ. ചെറിയാന്‍, കെ.എം. കുര്യാക്കോസ്, കെ.പി. പീറ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.
Saturday, November 26, 2011
MALANKARA ARCHDIOCESE IN USA: New Parish begins in NewYork
Joby George
(Archdiocesan Spokesperson, Malankara Archdiocese in USA))
NewYork: A new Parish under the Malankara Archdiocese of USA has started in the Long Island area of NewYork City on Sunday November 13th 2011 . H.E.Mor Titus Yeldho Metropolitan, the Archbishop and Patriarchal Vicar of Malankara Archdiocese celebrated the first Holy Eucharist at the 10th Malankara Syrian Orthodox Parish in the NewYork Metro Region. Rev.Fr.Varghese Manikat has been appointed the Vicar of the St.Marys Syriac Orthodox Church,Long Island. Rev.Fr.Geevarghese Jacob Chalissery(Vicar,St.Marys Church Lynbrook), Rev.FR.Varghese Paul(Vicar, St.Mary's Church White Plaines), Rev.Fr.Bijo Mathews(Vice President MGSOSA) and Rev.Dn.Martin Babu participated in the Holy Service.The Parish Choir under the leadership of Mr.Ginu John assisted and sang melodious litiurgical songs during the Holy Qurbono.Along with members of the new parish,several faithfuls from the tri-state area gathered to witness the ceremony.
മാര്‍ ബേസിലില്‍ ആധുനിക സ്റ്റേഡിയം ഒരുങ്ങുന്നു
കോതമംഗലം: കോതമംഗലത്തിന്റെ കായിക കുതിപ്പിന് കരുത്തേകുവാന്‍ മാര്‍ ബേസില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നവീകരിച്ച സ്റ്റേഡിയംപണി പൂര്‍ത്തിയാവുന്നു.ആധുനിക സൗകര്യങ്ങളോടെ ഗാലറിയും മേല്‍ക്കൂരയുമുള്ള ഇത്തരം ഒരു സ്റ്റേഡിയം മറ്റൊരു സ്‌കൂളിലും ഇല്ല. സംസ്ഥാനത്തുതന്നെ അപൂര്‍വമാണെന്ന് സ്‌കൂള്‍ മാനേജര്‍ ഷിബു കുര്യാക്കോസ് പറഞ്ഞു.കാണികള്‍ക്കുള്ള ഇരിപ്പിടം, കായികതാരങ്ങള്‍ക്ക് വസ്ത്രധാരണത്തിന് മുറികള്‍, ടോയ്‌ലറ്റുകള്‍ എന്നീ സൗകര്യങ്ങളും സ്റ്റേഡിയത്തിലുണ്ട്.സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തിനുപുറമെ സ്‌കൂള്‍ മാനേജ്‌മെന്റും ചേര്‍ന്നാണ് പണികള്‍ പൂര്‍ത്തിയാക്കുന്നത്. ദൃഢതയുള്ള ട്രാക്ക്, ജമ്പിങ്പിറ്റ്, ത്രോ സെക്ടര്‍ തുടങ്ങിയവയും ക്രമീകരിക്കും.ദേശീയ-സംസ്ഥാന സ്‌കൂള്‍ കായികമേളകളില്‍ സ്‌കൂളിലെ നിരവധി കായികതാരങ്ങള്‍ അഭിമാനാര്‍ഹമായ നേട്ടങ്ങളാണുണ്ടാക്കുന്നത്. ചിട്ടയായ പരിശീലനമാണ് ഇവിടെ നല്‍കുന്നത്. അത്യന്താധുനിക ദൃശ്യശ്രവ്യ ഉപകരണങ്ങളുടെ സഹായത്തോടെയുള്ള കായിക പരിജ്ഞാനവും മള്‍ട്ടി ജിംനേഷ്യവും പ്രത്യേക ഹോസ്റ്റല്‍സൗകര്യവുമുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് കായികതാരങ്ങള്‍ ഇവിടെ പരിശീലനത്തിനായി എത്തുന്നുണ്ട്.
കേരളത്തിലെ മികച്ച സ്‌പോര്‍ട്‌സ് സ്‌കൂളായി മാര്‍ ബേസിലിനെ ഉയര്‍ത്തുകയാണ് ലക്ഷ്യമെന്നും ഷിബു കുര്യാക്കോസ് പറഞ്ഞു. ഡിസംബര്‍ മധ്യത്തോടെ പുതിയ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനച്ചടങ്ങുകള്‍ നടക്കും.
പിറവം തെരഞ്ഞെടുപ്പിനു മുമ്പ് സഭാതര്‍ക്കം പരിഹരിക്കാന്‍ അടിയന്തര നീക്കം
കോട്ടയം: പിറവം ഉപതെരഞ്ഞെടുപ്പിനു മുമ്പായി സഭാ തര്‍ക്കം പരിഹരിക്കുന്നതിന് സര്‍ക്കാര്‍ അടിയന്തര നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാക്യഷ്‌ണന്‍ ഇരുവിഭാഗത്തെയും മെത്രാപ്പോലീത്താമാരുമായും സഭാ നേതാക്കളുമായും ചര്‍ച്ച നടത്തി.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്‍ദേശപ്രകാരമായിരുന്നു ചര്‍ച്ച. ഇരുവിഭാഗവും വിട്ടുവീഴ്‌ചയ്‌ക്കു തയാറാണെന്നു കൂടിക്കാഴ്‌ചയില്‍ അറിയിച്ചതായാണു സൂചന. കഴിഞ്ഞ തിങ്കളാഴ്‌ച കോട്ടയത്താണ് ഇരുവിഭാഗംനേതാക്കളുമായി തിരുവഞ്ചൂര്‍ ചര്‍ച്ച നടത്തിയത്.
കോലഞ്ചേരി പളളിയുടെ ഉടമസ്‌ഥാവകാശം സംബന്ധിച്ച തര്‍ക്കമാണ് സര്‍ക്കാരിന് കടുത്ത തലവേദന സ്യഷ്‌ടിച്ചത്. കോലഞ്ചേരിയില്‍ പുതിയ പള്ളി നിര്‍മിക്കുന്നതിനുള്ള സ്‌ഥലവും പള്ളി നിര്‍മാണത്തിനുള്ള പണവും നല്‍കുന്നതു സംബന്ധിച്ച ചര്‍ച്ചകളാണ് കഴിഞ്ഞ ദിവസം കോട്ടയത്ത് നടന്നത്.
തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ സഭാ തര്‍ക്കം പരിഹരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നു കഴിഞ്ഞ ദിവസം ചേര്‍ന്ന യു.ഡി.എഫ്. യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് അനുരഞ്‌ജന നീക്കം വീണ്ടും ശക്‌തമായത്.
കോലഞ്ചേരി പള്ളി തര്‍ക്കം പരിഹരിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച മന്ത്രിസഭാ ഉപസമിതി ഇരു വിഭാഗവുമായി ആറു തവണ ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതേത്തുടര്‍ന്ന് മന്ത്രിസഭാ ഉപസമിതി ചര്‍ച്ച ഉപേക്ഷിച്ച മട്ടായിരുന്നു. കോടതിവിധി നടപ്പാക്കാത്ത പക്ഷം പിറവത്ത് ശക്‌തമായ നിലപാട് സ്വീകരിക്കാന്‍ നിര്‍ബന്ധിതമാകുമെന്ന് ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വം മുന്നറിയിപ്പ് നല്‍കിയിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ടി.എം. ജേക്കബ് നേരിയ ഭൂരിപക്ഷത്തിലാണു ജയിച്ചത്. അതിനാല്‍ തന്നെ പിറവത്ത് ഇരു വിഭാഗത്തിന്റെയും വോട്ടുകള്‍ നിര്‍ണായകമാണ്.
ഇരുവിഭാഗത്തിനുമായി അറുപതിനായിരത്തോളം വോട്ടുകളാണ് മണ്ഡലത്തിലുള്ളത്. കോലഞ്ചേരി പളളി തര്‍ക്കം ഇരു വിഭാഗവും വികാരപരമായി എടുത്ത സാഹചര്യത്തില്‍ സൂക്ഷിച്ച് കൈകാര്യം ചെയ്‌തില്ലെങ്കില്‍ ക്ഷീണം സംഭവിക്കുക യു.ഡി.എഫിനായിരിക്കും.
യാക്കോബായ വിഭാഗത്തിന്റെ കൊച്ചി, കണ്ടനാട് ഭദ്രാസനങ്ങളും ഓര്‍ത്തഡോക്‌സ് പക്ഷത്തിന്റെ കണ്ടനാട് വെസ്‌റ്റ്-ഈസ്‌റ്റ് ഭദ്രാസനങ്ങളും കൊച്ചി ഭദ്രാസനത്തിന്റെ കുറച്ചു ഭാഗങ്ങളുമാണ് പിറവം മണ്ഡലത്തിലുള്‍പ്പെടുന്നത്.
Friday, November 25, 2011
അകപ്പറമ്പ് കത്തീഡ്രലില്‍ പെരുന്നാള്‍ 30മുതല്‍
നെടുമ്പാശ്ശേരി: അകപ്പറമ്പ് മാര്‍ശാബോര്‍ അഫ്രോത്ത് യാക്കോബായ കത്തീഡ്രലില്‍ വൃശ്ചികം 19 പെരുന്നാള്‍ 30ന് തുടങ്ങുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 25ന്, വിശുദ്ധനായ അത്താനാസിയോസ് വലിയതിരുമേനിയുടെ ഓര്‍മ്മപെരുന്നാള്‍ നടക്കും. രാവിലെ 8ന് വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാന, തുടര്‍ന്ന് സമര്‍പ്പണശുശ്രൂഷ, നെയ്യപ്പംനേര്‍ച്ച. വൈകീട്ട് 6.30ന് പെരുന്നാളിന്റെ ഒരുക്കശുശ്രൂഷ ആരംഭിക്കും. സന്ധ്യാപ്രാര്‍ത്ഥന, സുവിശേഷ പ്രസംഗം എന്നിവ ഉണ്ടാകും. 26ന് രാവിലെ 7.30ന് ഡോ. എബ്രഹാം മോര്‍ സേവേറിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധകുര്‍ബാന, 10ന് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക ധ്യാനം, വൈകീട്ട് 6.30ന് സന്ധ്യാപ്രാര്‍ത്ഥന, സുവിശേഷപ്രസംഗം, 27ന് രാവിലെ 7നും 8.30നും വിശുദ്ധ കുര്‍ബാന, 28നും 29നും രാവിലെ 7.30ന് വിശുദ്ധ കുര്‍ബാന, വൈകീട്ട് 6.30ന് സന്ധ്യാപ്രാര്‍ത്ഥന, സുവിശേഷ പ്രസംഗം എന്നിവയുണ്ടാകും.
30ന് രാവിലെ 7.45ന് ടൈറ്റസ് വര്‍ഗീസ് തേയ്ക്കാനത്ത് കോര്‍ എപ്പിസ്‌ക്കോപ്പ പെരുന്നാളിന് കൊടിയേറ്റും. 8.30ന് വിശുദ്ധ കുര്‍ബാന, തുടര്‍ന്ന് കുട്ടികളെ എഴുത്തിനിരുത്തല്‍, വൈകീട്ട് 6.30ന് സന്ധ്യാപ്രാര്‍ത്ഥന, 7ന് സണ്‍ഡേ സ്‌കൂളിന്റെയും മറ്റ് ഭക്തസംഘടനകളുടെയും വാര്‍ഷികവും വിവിധ സ്‌കോളര്‍ഷിപ്പ് വിതരണവും നടക്കും. അകപ്പറമ്പ് കത്തോലിക്ക പള്ളി വികാരി ഫാ. തോമസ് പൈനാടത്ത് ഉദ്ഘാടനം ചെയ്യും. ഡിസംബര്‍ ഒന്നിന് രാവിലെ 8ന് വിശുദ്ധകുര്‍ബാന, വൈകീട്ട് 7ന് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ സന്ധ്യാപ്രാര്‍ത്ഥന, രാത്രി 9.15ന് സുത്താറ പ്രാര്‍ത്ഥന, തുടര്‍ന്ന് പ്രദക്ഷിണം, 11ന് കരിമരുന്നു പ്രയോഗം ഡിസംബര്‍ രണ്ടിന് രാവിലെ 6.45നും, 7.45നും, 9നും വിശുദ്ധകുര്‍ബാന, തുടര്‍ന്ന് പ്രദക്ഷിണം, നേര്‍ച്ചസദ്യ, വൈകീട്ട് 7ന് ക്രിസ്മസ് കരോള്‍ഗാനമത്സരം. ഡിസംബര്‍ മൂന്നിന് രാവിലെ 8ന് വിശുദ്ധകുര്‍ബാന എന്നിവ ഉണ്ടാകും
പള്ളി വികാരി ടൈറ്റസ് വര്‍ഗീസ് കോര്‍എപ്പിസ്‌ക്കോപ്പ, സഹവികാരി ഫാ. ഗീവര്‍ഗീസ്. വി. അരീയ്ക്കല്‍, ട്രസ്റ്റിമാരായ പോള്‍ വര്‍ഗീസ്, എല്‍ദോ ഏല്യാസ്, ജനറല്‍ കണ്‍വീനര്‍ ലൈജു ഇട്ടൂപ്പ്, പബ്ലിസിറ്റി കണ്‍വീനര്‍ എല്‍ദോ വര്‍ഗീസ് തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Thursday, November 24, 2011
പള്ളിക്കര കണ്‍വെന്‍ഷന്‍
കിഴക്കമ്പലം: ഡിസംബര്‍ ഒന്നുമുതല്‍ അഞ്ചുവരെ മോറയ്ക്കാല സെന്റ് മേരീസ് എച്ച്.എസ്.എസ്. മൈതാനിയില്‍ നടക്കുന്ന പള്ളിക്കര കണ്‍വെന്‍ഷന്റെ ഒരുക്കങ്ങള്‍ ആരംഭിച്ചു. പന്തലിനുള്ള കാല്‍നാട്ടുകര്‍മ്മം കത്തീഡ്രല്‍ വികാരി ഫാ. ബാബു വര്‍ഗീസ് നിര്‍വഹിച്ചു. സഹവികാരിമാരായ ഫാ. സി.പി.വര്‍ഗീസ്, ഫാ. എല്‍ദോസ് തേലപ്പിള്ളി, ട്രസ്റ്റിമാരായ സണ്ണിപോള്‍, എ.എം.പൗലോസ്, യൂത്ത് അസോസിയേഷന്‍ സെക്രട്ടറി ജിബു ഐസക് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Wednesday, November 23, 2011
കോലഞ്ചേരി മെഡിക്കല്‍ കോളേജ്: അവകാശവാദമുന്നയിച്ച് യാക്കോബായ വിഭാഗം യോഗംചേര്‍ന്നു
കോലഞ്ചേരി: എംഒഎസ്ഇ മെഡിക്കല്‍ കോളേജ് ആസ്പത്രി തങ്ങള്‍ക്കുകൂടി അവകാശപ്പെട്ടതാണെന്ന് ചൂണ്ടിക്കാട്ടി യാക്കോബായ വിഭാഗം യോഗം ചേര്‍ന്നു. യാക്കോബായ ചാപ്പലിലായിരുന്നു യോഗം.
ആസ്പത്രിയുടെ നിര്‍മാണവേളയില്‍ വര്‍ഷങ്ങളോളം കെട്ടിയുണ്ടാക്കിയ ഷെഡില്‍ താമസിച്ച് ആസ്പത്രിനിര്മാണത്തിനുവേണ്ടി താന്‍ കഷ്ടപ്പെട്ടിട്ടുള്ളതായി യോഗം ഉദ്ഘാടനം ചെയ്ത ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ പറഞ്ഞു. സഭാവിശ്വാസികളും അംഗങ്ങളുമായ ഓഹരി ഉടമകളുടെ യോഗത്തില്‍ സ്ലീബാ പോള്‍ വട്ടവേലില്‍ കോര്‍ എപ്പിസ്‌കോപ്പ അധ്യക്ഷനായി.
സഭാ സെക്രട്ടറി തമ്പൂ ജോര്‍ജ് തുകലന്‍, ഫാ. വര്‍ഗീസ് ഇടുമാരി, ഷാജി ചുണ്ടയില്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാവിപരിപാടികള്‍ തീരുമാനിക്കാന്‍ ഒന്‍പത് അംഗ കമ്മിറ്റി രൂപവത്കരിച്ചു. യോഗത്തില്‍ 14 ഗവേണിങ് ബോഡി അംഗങ്ങളും 179 ഓഹരി ഉടമകളും സംബന്ധിച്ചു.
ആസ്പത്രിയുടെ നിര്‍മാണവേളയില്‍ വര്‍ഷങ്ങളോളം കെട്ടിയുണ്ടാക്കിയ ഷെഡില്‍ താമസിച്ച് ആസ്പത്രിനിര്മാണത്തിനുവേണ്ടി താന്‍ കഷ്ടപ്പെട്ടിട്ടുള്ളതായി യോഗം ഉദ്ഘാടനം ചെയ്ത ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ പറഞ്ഞു. സഭാവിശ്വാസികളും അംഗങ്ങളുമായ ഓഹരി ഉടമകളുടെ യോഗത്തില്‍ സ്ലീബാ പോള്‍ വട്ടവേലില്‍ കോര്‍ എപ്പിസ്‌കോപ്പ അധ്യക്ഷനായി.
സഭാ സെക്രട്ടറി തമ്പൂ ജോര്‍ജ് തുകലന്‍, ഫാ. വര്‍ഗീസ് ഇടുമാരി, ഷാജി ചുണ്ടയില്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാവിപരിപാടികള്‍ തീരുമാനിക്കാന്‍ ഒന്‍പത് അംഗ കമ്മിറ്റി രൂപവത്കരിച്ചു. യോഗത്തില്‍ 14 ഗവേണിങ് ബോഡി അംഗങ്ങളും 179 ഓഹരി ഉടമകളും സംബന്ധിച്ചു.
പിറവത്തു പരസ്യ നിലപാടില്ല: ശ്രേഷ്‌ഠ കാതോലിക്കാ ബാവ
കോലഞ്ചേരി: പിറവം ഉപതെരഞ്ഞെടുപ്പില്‍ പരസ്യമായ രാഷ്‌ട്രീയ നിലപാടു സ്വീകരിക്കില്ലെന്ന് യാക്കോബായ സഭ. എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളോടും സമദൂരമാാണു സഭയ്‌ക്കുള്ളതെന്നും രാജ്യത്തിനും സമൂഹത്തിനും പ്രയോജനപ്പെടുന്നവരെ തെരഞ്ഞെടുക്കാനുള്ള ഉത്തരവാദിത്തം സഭാംഗങ്ങള്‍ക്കുണ്ടെന്നും ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ പറഞ്ഞു.അനൂപ് ജേക്കബിനെ സ്‌ഥാനാര്‍ഥിയാക്കണമെന്നു സഭ നിര്‍ബന്ധിച്ചിട്ടില്ല. തെരഞ്ഞെടുപ്പും സഭാതര്‍ക്കവും കൂട്ടിക്കുഴയ്‌ക്കുന്ന നീതി സഭയ്‌ക്കില്ല. വിവരവും കഴിവുമുള്ളയാളെ തെരഞ്ഞെടുക്കാന്‍ വോട്ടര്‍മാര്‍ക്കു കഴിവുണ്ട്. കഴിഞ്ഞ എല്‍.ഡി.എഫ്. സര്‍ക്കാര്‍ സഭയ്‌ക്ക് ഒട്ടേറെ നന്മകള്‍ ചെയ്‌തിട്ടുണ്ട്, യു.ഡി.എഫ്. സര്‍ക്കാര്‍ നന്മകള്‍ ചെയ്യുമെന്നു കാത്തിരിക്കുകയാണ്. അറിയിച്ചു.എല്ലാ സര്‍ക്കാരുകളെയും കുറ്റപ്പെടുത്തുന്ന സമീപനമാണ് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റേത്. ക്രിസ്‌തീയത നഷ്‌ടപ്പെടുന്നതാണു തര്‍ക്കം തീരാത്തതിനു കാരണം. കോലഞ്ചേരി പള്ളിത്തര്‍ക്കത്തില്‍ ഇടപെടുന്നതിന് സര്‍ക്കാരിനു പരിമിതികളുണ്ടെന്നു ബാവ ചൂണ്ടിക്കാട്ടി.
Tuesday, November 22, 2011
മാര്‍ അപ്രേം യാക്കോബായ സുറിയാനി പള്ളി കൂദാശ ചെയ്തു
![]() |
കോട്ടയം: വടവത്തൂര്‍ മാര്‍ അപ്രേം യാക്കോബായ സുറിയാനി പള്ളി കൂദാശ ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ നിര്‍വ്വഹിക്കുന്നു.
|
കൂടുതല്‍ ചിത്രങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
സെന്‍റ് ബേസില്‍ ദയറയുടെയും മോര്‍ ബസേലിയോസ് പള്ളിയുടെയും ശിലാസ്ഥാപന കര്‍മ്മം
തൃശ്ശൂര്‍: യാക്കോബായ സുറിയാനി സഭയുടെ തൃശ്ശൂര്‍ ഭദ്രാസനത്തിലെ പീച്ചി റോഡില്‍ നിര്‍മ്മിക്കുന്ന സെന്‍റ് ബേസില്‍ ദയറയുടെയും മോര്‍ ബസേലിയോസ് പള്ളിയുടെയും ശിലാസ്ഥാപന കര്‍മ്മം ശ്രേഷ്ഠ കാതോലിയ്ക്കാ ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ നിര്‍വ്വഹിച്ചുപാത്രിയര്‍ക്കീസ് ബാവയുടെ അസിസ്റ്റന്റ് ആര്‍ച്ച് ബിഷപ്പ് മോര്‍ പീലക്‌സിനോസ് മത്തിയാസ്, എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി അഭി. ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത,അഭി. മാത്യൂസ് മാര്‍ അപ്രേം, ഇടവക മെത്രാപ്പോലിത്ത അഭി. കുര്യാക്കോസ് മോര്‍ യെവുസേബിയോസ് എന്നിവര്‍ സഹ കാര്‍മികര്‍ ആയിരുന്നു.
Monday, November 21, 2011
Dukhrono of Mor Yaqu`b Burdhono at St. Stephen's Bes-Ania JSO Valiyapally, Chelad
CHELAD, KOTHAMANGALAM: The Dukhrono of Mor Yaqu'b Burdhono and Retreat will be held at St. Stephen's Bes - Ania JSO Valiya Pally, Chelad from Nov 20th to 28th. His Beatitude Dr. Baselios Thomas I Catholicos will inaugurate the retreat on Nov 20th, Sunday. Sri. KP.Abraham Tholali, Rev.Fr.Eby Varkey , Rev.Fr.Varghese Pulatal, Rev.Fr.Paulose Pallathukudy, V.Rev E. C. Geevarghese Cor-Episcopa, Rev. Fr. P.T.Thomas Erumeli and V.Rev. Fr. Gheevarghese Cor-Episcopa will lead the retreat. HG Dr. Mor Severios Abraham - Metropolitan of Angamaly region will celebrate the H. Qurbono on Nov 25 at Thekkekurish chappel . On 27 Holy Mass by His Beatitude Dr. Baselios Thomas I Catholicos, evening prayer by H.G.Gregorious Joseph (Kochi Diocese) H.G Mor.Aphrem Mathews Perumbavoor and Highrange region will celebrate H. Qurbono on Nov 28th, the main day of the feast.
This is one of the few churches in Malankara where the Holy relics of Mor Yaqu'b Burdhono was installed by the holy hands of St. Gregorios of Malankara.
അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയേയും പൂത്തൃക്ക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നിബു കെ കുര്യാക്കോസി നെയും മെത്രാന്‍ കക്ഷി ഗുണ്ടകള്‍ തടഞ്ഞു.
അപരിഷ്കൃത സമൂഹമായി മെത്രാന്‍ കക്ഷികള്‍ അതപതിച്ചതിന്റെ ലക്ഷണ മാണ് അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തിയവരെ തടഞ്ഞത് വഴി വെളിവായിരിക്കുന്നത് എന്ന് യാക്കോബായ യൂത്ത് അസോസിയേഷന്‍ സെക്രട്ടറി ബിജു സ്കറിയ ആരോപിച്ചു.
കോലഞ്ചേരി: ഓര്‍ത്തഡോക്‌സ് സഭയിലെ കാലംചെയ്ത ഇയ്യോബ് മാര്‍ ഫീലക്‌സിനോസ് മെത്രാപ്പോലീത്തയ്ക്ക് അന്തിമോപചാരമര്‍പ്പിക്കാന്‍ കോലഞ്ചേരിയിലെത്തിയ മുഖ്യമന്ത്രിയെ തടയുവാന്‍ ശ്രമിക്കുകയും മുഖ്യമന്ത്രിയുടെ മകനെ തടഞ്ഞുവയ്ക്കുകയും ചെയ്തു.
ഞായറാഴ്ച ഉച്ചയ്ക്കുശേഷം 3 മണിയോടെ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആസ്പത്രിക്ക് മുമ്പില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ മെത്രാന്‍ കക്ഷികള്‍ കോടതിവിധി നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് തടയാന്‍ ശ്രമിച്ചത്.
വി.പി. സജീന്ദ്രന്‍ എംഎല്‍എയോടൊപ്പം പുറത്തിറങ്ങി വാഹനത്തിലേക്ക് നടക്കുന്നതിനിടെയാണ് 30-ഓളം വരുന്ന വിശ്വാസികള്‍ ഫ്‌ളക്‌സ്‌ബോര്‍ഡുകളും ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ടുവന്നത്. മുഖ്യമന്ത്രി സഭയെ വഞ്ചിച്ചതായും പോകുവാന്‍ അനുവദിക്കില്ലെന്നും മുദ്രാവാക്യം മുഴക്കിയതോടെ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്ന റൂറല്‍ എസ്.പി ഹര്‍ഷിത അത്തല്ലൂരി മെത്രാന്‍ കക്ഷികള്‍ക്കെതിരെ തിരിഞ്ഞെങ്കിലും മുഖ്യമന്ത്രി നടപടി വേണ്ടെന്ന് വിലക്കുകയായിരുന്നു. പിന്നീട് പോലീസ് സഹായത്തോടെ വാഹനത്തില്‍ കയറിയ മുഖ്യമന്ത്രി നെടുമ്പാശ്ശേരിയിലേക്ക് പോയി.
മുഖ്യമന്ത്രി പോയതോടെ മെത്രാന്‍ കക്ഷികളുടെ പ്രതിഷേധം സ്ഥലത്തുണ്ടായിരുന്ന പൂത്തൃക്ക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നിബു കെ കുര്യാക്കോസിനു നേരെയായി.പിന്നീട് പോലീസും നേതൃത്വവും ഇടപെട്ട് ഇവരെ പിന്‍തിരിപ്പിച്ചു.യാക്കോബായ ക്കാരനായ പഞ്ചായത്ത് പ്രസിടെന്റിനെ മെത്രാന്‍ കക്ഷികള്‍ തടഞ്ഞതില്‍ പ്രതിഷേധിച്ചു യാക്കോബായ സഭ കോലഞ്ചേരിയില്‍ പ്രതിഷേധ പ്രകടനം നടത്തി.
വൈകീട്ട് 4.30-ഓടെ കോലഞ്ചേരി കാതോലിക്കേറ്റ് സെന്ററില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ അവിടെയെത്തിയ മുഖ്യമന്ത്രിയുടെ മകന്‍ ചാണ്ടി ഉമ്മനെ വിശ്വാസികള്‍ വളഞ്ഞുവച്ച് മുദ്രാവാക്യം മുഴക്കി. തുടര്‍ന്ന് പോലീസും ഒരു വിഭാഗം വിശ്വാസികളും ചേര്‍ന്നാണ് പ്രതിഷേധക്കാരെ പിന്‍തിരിപ്പിച്ചത്.
മുഖ്യ മന്ത്രിയെ അവഹേളിച്ചതില്‍ പ്രതിഷേധിച്ചു ഇന്ന് വൈകിട്ട് കോലഞ്ചേരിയില്‍ കോണ്ഗ്രസ് മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തും .
അതെ സമയം അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തിയവരെ തടഞ്ഞതില്‍ മെത്രാന്‍ കക്ഷികള്‍ക്കിടയില്‍ തന്നെ അഭിപ്രായ വ്യത്യാസം ഉണ്ടായി. അപരിഷ്കൃത സമൂഹമായി മെത്രാന്‍ കക്ഷികള്‍ അതപതിച്ചതിന്റെ ലക്ഷണ മാണ് അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തിയവരെ തടഞ്ഞത് വഴി വെളിവായിരിക്കുന്നത് എന്ന് യാക്കോബായ യൂത്ത് അസോസിയേഷന്‍ സെക്രട്ടറി ബിജു സ്കറിയ ആരോപിച്ചു.
യാക്കോബായ വിശ്വാസികള്‍ പള്ളിനടയില്‍ കുര്‍ബാനയര്‍പ്പിച്ചു
പിറവം: സഭാതര്‍ക്കം നിലനില്‍ക്കുന്ന മാമ്മലശ്ശേരി മാര്‍ മിഖായേല്‍ പള്ളിയില്‍ യാക്കോബായ വിഭാഗം പള്ളിനടയില്‍ കുര്‍ബാനയര്‍പ്പിച്ചു. വികാരി ഫാ. വര്‍ഗീസ് പുല്ല്യാട്ടേലിന്റെ നേതൃത്വത്തില്‍ പള്ളിയിലേയ്ക്ക് നീങ്ങിയ വിശ്വാസികളെ പള്ളിനടയില്‍ പോലീസ് തടഞ്ഞു. തുടര്‍ന്നായിരുന്നു കുര്‍ബാന. പള്ളിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇങ്ങനെയൊരു സംഭവം.
പള്ളിനടയില്‍ത്തന്നെ ത്രോണോസ് ഒരുക്കിയായിരുന്നു കുര്‍ബാന. രാവിലെ ഏഴ് മണിയോടെയാണ് വിശ്വാസികള്‍ താഴത്തെ കുരിശിങ്കലില്‍നിന്നും പള്ളിയിലേയ്ക്ക് നീങ്ങിയത്. പള്ളിയില്‍ കയറി കുര്‍ബാനയര്‍പ്പിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ പോലീസ് തടഞ്ഞാല്‍ അവിടെത്തന്നെ കുര്‍ബാനനടത്താന്‍ തയ്യാറായാണ് ഇവര്‍ എത്തിയത്. കുര്‍ബാനയ്ക്കുവേണ്ട തക്‌സ, കാസ, പിലാസ,അപ്പം, വീഞ്ഞ്, ധൂപക്കുറ്റി, വൈദികന് ധരിക്കുവാനുള്ള കാപ്പ തുടങ്ങിയവയെല്ലാം നിമിഷനേരംകൊണ്ട് പള്ളിനടയിലെത്തിച്ചു. ശെമ്മാശന്മാരായ അജോ കുര്യാക്കോസ്, ബിനു വര്‍ഗീസ് എന്നിവര്‍ കുര്‍ബാനയ്ക്ക് സഹായികളായി. ട്രസ്റ്റി ജേക്കബ് മാത്യുവിന്റെ നേതൃത്വത്തില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.
രാമമംഗലം എസ്‌ഐ കെ.ഒ. ജോസിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ്‌സംഘം പള്ളിനടയില്‍ നിലയുറപ്പിച്ചിരുന്നു. കുര്‍ബാനയ്ക്കുശേഷം വിശ്വാസികള്‍ പോലീസ്അകമ്പടിയില്‍ സെമിത്തേരിയിലെത്തി പൂര്‍വികരുടെ കല്ലറകള്‍ക്കുമുന്നില്‍ തിരിതെളിച്ച് പ്രാര്‍ഥന നടത്തി.
Visit of Patriarchal Representative, Mor Philoxenos Mathiyas Nayis to Malankara


(At Thoothootty Gregorian Centre, with Mor Philoxenos Zacharias Metropolitan)
**********

(At Manarcad Morth Mariyam JSO Cathedral)
**********

(With Mor Themotheos Thomas Metropolitan at St. Joseph's JSO Cathedral, Kottayam)
**********

(Leading Prayers at the home of Fr. Cherian Kottayil, The nightingale of Malankara)
Photos: Dipu George, Kottayam
**********

(At St. Mary's JSO Chapel, Kattachira (Universal Pilgrim Centre))
**********

(Offering incense at the Holy Tomb of HH Patriarch Ignatius Eliyas II at St. Ignatius Dayaro, Manjanikkara)
Sunday, November 20, 2011
ദമാസ്‌കസ്സില്‍ നിന്നുള്ള പാത്രിയര്‍ക്ക പ്രതിനിധി സംഘം കട്ടച്ചിറ ആഗോള മരിയന്‍ തീര്‍ഥാടന കേന്ദ്രവും മഞ്ഞനിക്കര ദയറായും സന്ദര്‍ശിച്ചു.
Subscribe to:
Posts (Atom)
Recent Posts
കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍
കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.
SYRIAC PORTALS
• Syriac Orthodox Resources
• Syriac Christianity
• Theeram
• Jacobite Syrian Church
• JSC Foreign Affairs
• MJSSA (Sunday School Association)
• MGJSM (Students Movement)
• JSCYA (Youth Association)
• Evangelical Association
• St. Paul's Mission
• Mor Gregorian Centre
• Honnavar Mission
• Niranam Diocese
• Knanaya Diocese
• Kandanad Diocese
• Kochi Diocese
• Kottayam Diocese
• Malankara



























