കോതമംഗലം: കോതമംഗലത്തിന്റെ കായിക കുതിപ്പിന് കരുത്തേകുവാന്‍ മാര്‍ ബേസില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നവീകരിച്ച സ്റ്റേഡിയംപണി പൂര്‍ത്തിയാവുന്നു.ആധുനിക സൗകര്യങ്ങളോടെ ഗാലറിയും മേല്‍ക്കൂരയുമുള്ള ഇത്തരം ഒരു സ്റ്റേഡിയം മറ്റൊരു സ്‌കൂളിലും ഇല്ല. സംസ്ഥാനത്തുതന്നെ അപൂര്‍വമാണെന്ന് സ്‌കൂള്‍ മാനേജര്‍ ഷിബു കുര്യാക്കോസ് പറഞ്ഞു.കാണികള്‍ക്കുള്ള ഇരിപ്പിടം, കായികതാരങ്ങള്‍ക്ക് വസ്ത്രധാരണത്തിന് മുറികള്‍, ടോയ്‌ലറ്റുകള്‍ എന്നീ സൗകര്യങ്ങളും സ്റ്റേഡിയത്തിലുണ്ട്.സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തിനുപുറമെ സ്‌കൂള്‍ മാനേജ്‌മെന്റും ചേര്‍ന്നാണ് പണികള്‍ പൂര്‍ത്തിയാക്കുന്നത്. ദൃഢതയുള്ള ട്രാക്ക്, ജമ്പിങ്പിറ്റ്, ത്രോ സെക്ടര്‍ തുടങ്ങിയവയും ക്രമീകരിക്കും.ദേശീയ-സംസ്ഥാന സ്‌കൂള്‍ കായികമേളകളില്‍ സ്‌കൂളിലെ നിരവധി കായികതാരങ്ങള്‍ അഭിമാനാര്‍ഹമായ നേട്ടങ്ങളാണുണ്ടാക്കുന്നത്. ചിട്ടയായ പരിശീലനമാണ് ഇവിടെ നല്‍കുന്നത്. അത്യന്താധുനിക ദൃശ്യശ്രവ്യ ഉപകരണങ്ങളുടെ സഹായത്തോടെയുള്ള കായിക പരിജ്ഞാനവും മള്‍ട്ടി ജിംനേഷ്യവും പ്രത്യേക ഹോസ്റ്റല്‍സൗകര്യവുമുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് കായികതാരങ്ങള്‍ ഇവിടെ പരിശീലനത്തിനായി എത്തുന്നുണ്ട്.
കേരളത്തിലെ മികച്ച സ്‌പോര്‍ട്‌സ് സ്‌കൂളായി മാര്‍ ബേസിലിനെ ഉയര്‍ത്തുകയാണ് ലക്ഷ്യമെന്നും ഷിബു കുര്യാക്കോസ് പറഞ്ഞു. ഡിസംബര്‍ മധ്യത്തോടെ പുതിയ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനച്ചടങ്ങുകള്‍ നടക്കും.
No comments:
Post a Comment