സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Saturday, November 26, 2011

പിറവം തെരഞ്ഞെടുപ്പിനു മുമ്പ്‌ സഭാതര്‍ക്കം പരിഹരിക്കാന്‍ അടിയന്തര നീക്കം


കോട്ടയം: പിറവം ഉപതെരഞ്ഞെടുപ്പിനു മുമ്പായി സഭാ തര്‍ക്കം പരിഹരിക്കുന്നതിന്‌ സര്‍ക്കാര്‍ അടിയന്തര നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാക്യഷ്‌ണന്‍ ഇരുവിഭാഗത്തെയും മെത്രാപ്പോലീത്താമാരുമായും സഭാ നേതാക്കളുമായും ചര്‍ച്ച നടത്തി. 
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്‍ദേശപ്രകാരമായിരുന്നു ചര്‍ച്ച. ഇരുവിഭാഗവും വിട്ടുവീഴ്‌ചയ്‌ക്കു തയാറാണെന്നു കൂടിക്കാഴ്‌ചയില്‍ അറിയിച്ചതായാണു സൂചന. കഴിഞ്ഞ തിങ്കളാഴ്‌ച കോട്ടയത്താണ്‌ ഇരുവിഭാഗംനേതാക്കളുമായി തിരുവഞ്ചൂര്‍ ചര്‍ച്ച നടത്തിയത്‌. 
കോലഞ്ചേരി പളളിയുടെ ഉടമസ്‌ഥാവകാശം സംബന്ധിച്ച തര്‍ക്കമാണ്‌ സര്‍ക്കാരിന്‌ കടുത്ത തലവേദന സ്യഷ്‌ടിച്ചത്‌. കോലഞ്ചേരിയില്‍ പുതിയ പള്ളി നിര്‍മിക്കുന്നതിനുള്ള സ്‌ഥലവും പള്ളി നിര്‍മാണത്തിനുള്ള പണവും നല്‍കുന്നതു സംബന്ധിച്ച ചര്‍ച്ചകളാണ്‌ കഴിഞ്ഞ ദിവസം കോട്ടയത്ത്‌ നടന്നത്‌.
തെരഞ്ഞെടുപ്പ്‌ അടുത്ത സാഹചര്യത്തില്‍ സഭാ തര്‍ക്കം പരിഹരിക്കുന്നതിന്‌ അടിയന്തര നടപടി സ്വീകരിക്കണമെന്നു കഴിഞ്ഞ ദിവസം ചേര്‍ന്ന യു.ഡി.എഫ്‌. യോഗം സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ്‌ അനുരഞ്‌ജന നീക്കം വീണ്ടും ശക്‌തമായത്‌. 
കോലഞ്ചേരി പള്ളി തര്‍ക്കം പരിഹരിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച മന്ത്രിസഭാ ഉപസമിതി ഇരു വിഭാഗവുമായി ആറു തവണ ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതേത്തുടര്‍ന്ന്‌ മന്ത്രിസഭാ ഉപസമിതി ചര്‍ച്ച ഉപേക്ഷിച്ച മട്ടായിരുന്നു. കോടതിവിധി നടപ്പാക്കാത്ത പക്ഷം പിറവത്ത്‌ ശക്‌തമായ നിലപാട്‌ സ്വീകരിക്കാന്‍ നിര്‍ബന്ധിതമാകുമെന്ന്‌ ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വം മുന്നറിയിപ്പ്‌ നല്‍കിയിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ടി.എം. ജേക്കബ്‌ നേരിയ ഭൂരിപക്ഷത്തിലാണു ജയിച്ചത്‌. അതിനാല്‍ തന്നെ പിറവത്ത്‌ ഇരു വിഭാഗത്തിന്റെയും വോട്ടുകള്‍ നിര്‍ണായകമാണ്‌. 
ഇരുവിഭാഗത്തിനുമായി അറുപതിനായിരത്തോളം വോട്ടുകളാണ്‌ മണ്ഡലത്തിലുള്ളത്‌. കോലഞ്ചേരി പളളി തര്‍ക്കം ഇരു വിഭാഗവും വികാരപരമായി എടുത്ത സാഹചര്യത്തില്‍ സൂക്ഷിച്ച്‌ കൈകാര്യം ചെയ്‌തില്ലെങ്കില്‍ ക്ഷീണം സംഭവിക്കുക യു.ഡി.എഫിനായിരിക്കും. 
യാക്കോബായ വിഭാഗത്തിന്റെ കൊച്ചി, കണ്ടനാട്‌ ഭദ്രാസനങ്ങളും ഓര്‍ത്തഡോക്‌സ് പക്ഷത്തിന്റെ കണ്ടനാട്‌ വെസ്‌റ്റ്-ഈസ്‌റ്റ് ഭദ്രാസനങ്ങളും കൊച്ചി ഭദ്രാസനത്തിന്റെ കുറച്ചു ഭാഗങ്ങളുമാണ്‌ പിറവം മണ്ഡലത്തിലുള്‍പ്പെടുന്നത്‌.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.